𝐌𝐮𝐫𝐬𝐡𝐢𝐝𝐚 𝐬𝐚𝐥𝐢𝐦
കണ്ണുകൾ അടച്ചു ആ നടയിൽ നിന്നതും അവളുടെ മിഴികൾ നിറഞ്ഞു കവിഞ്ഞു…പെട്ടെന്ന് പരിചിതമായ ഒരുവന്റെ മണം അവളെ വന്ന് മൂടി കഴുത്തിൽ ആ ചുടുനിശ്വാസം ഏൽക്കുന്നതറിഞ്ഞതും അവൾ കണ്ണുകൾ വലിച്ചു തുറന്നു മുന്നിൽ വല്ലാത്ത ഗൗരവത്തോടെ തന്നിലേക്ക് ചേർത്ത താലിയിൽ മൂന്നാമത്തെ കേട്ട് മുറുക്കുന്നവനെ കാണെ അവൾ ആവിശ്യസനീയതയോടെ നോക്കി..
അവളുടെ മിഴികൾ വീണ്ടും ഇറനായി… അവൾ വല്ലാത്ത വേദനയോടെ അവനെ തന്നെ നോക്കി എന്നാൽ യാതൊരു ഭാവ വ്യത്യാസവുമില്ലാതെ അവൻ അവളുടെ സിന്ദൂരരേഖയിൽ കുങ്കുമം ചാർത്തി ശേഷം കണ്ണുകളടച്ചു നടയിലേക്ക് തിരിഞ്ഞു കൈകൾക്കൂപ്പി… അവളുടെ മിഴികളും ഒരുവേള ആ നടയിലേക്ക് നീങ്ങി.. നിനക്ക് ഇനിയും മതിയായില്ലേ കണ്ണാ… അവൾ വല്ലാത്ത വേദനയോടെ ആ നടയിലേക്ക് നോക്കി ചോദിച്ചു.. കണ്ണുകൾ അനുസരണയില്ലാതെ ഒഴുകി… ചുമലിൽ ഒരു കൈ വന്ന് പതിഞ്ഞതും അവൾ അവനെ നോക്കി… ആ ഗൗരവത്തോടെ തന്നെ അവൻ
അവളെ ചേർത്ത് പിടിച് കാറിലേക്ക് നടന്നു..
തിരിച്ചുള്ള യാത്രയിലും അവനിൽ ആ ഗൗരവം നിറഞ്ഞു നിന്നു… തന്നെ അവന്റെ ജീവിതത്തിലേക്ക് വലിച്ചിട്ടു എന്തിനാ സ്വന്തം ജീവിതം നശിപ്പിക്കുന്നേ എന്ന് അവൾക്ക് ചോദിക്കണം എന്നുണ്ടായിരുന്നു.. എന്നാൽ അവളിലെ ഭയം അവളെ നിശബ്ദയാക്കി…
അവളുടെ കൈകൾ പതിയെ തന്റെ ഉദരത്തെ പുണർന്നു മിഴികൾ ധാരയായി ഒഴുകി അവൾ മിഴികളടച്ചു സീറ്റിലേക്ക് ചാരി….
വീട്ടിലെത്തും വരെയും അവൾ അതെ കിടപ്പ് തുടർന്നു.. വീട്ടിലെത്തിയതും ഒന്നും മിണ്ടാതെ അവൻ ഇറങ്ങി പ്പോയി പിറകെ വിറച്ചു കൊണ്ട് അവളും പുറത്തിറങ്ങി … അവരെ കണ്ടതും നിലവിളക്കുമായി സാവിത്രി പതിയെ ഇറങ്ങി വന്നു.. അവരെ മിഴികളുയർത്തി നോക്കാനാവാതെ അവൾ തല താഴ്ത്തി നിന്നു…
കഴിഞ്ഞതെല്ലാം മറന്നു വലതു കാൽ വെച്ച് പുതിയ ജീവിതത്തിലേക്ക് കയറി വാ മോളേ… അവരുടെ വാക്കുകൾ കേട്ടതും അവൾ അവരെയൊന്ന് നോക്കി ശേഷം വിറക്കുന്ന കൈകളോടെ ആ നിലവിളക്കുമായി വലതു കാൽ വെച്ച് കയറി.. പഴയ ഓർമ്മകൾ മുന്നിൽ തെളിഞ്ഞതും അറിയാതെ അവളുടെ കൈകൾ വിറച്ചു എന്നാൽ അവർ അവളെ ചേർത്ത് പിടിച്ചു പൂജമുറിയിലേക്ക് ചെന്നു… പൂജമുറിയിലെ വിഗ്രഹത്തിനുമുന്നിൽ നിൽക്കുമ്പോൾ അവളുടെ മനസ്സ് ശൂന്യമായിരുന്നു.. ഇതിനുമുന്പും ഇത് പോലെ ഒരുപാട് ആഗ്രഹങ്ങളും സ്വപ്നങ്ങളുമായി ആ വിഗ്രഹത്തിന് മുന്നിൽ നിന്നത് ഓർത്തു പോയവൾ…
തന്നോടുള്ള വിധിയുടെ ക്രൂരതയെ ഓർത്തപ്പോൾ അറിയാതെ അവളുടെ മിഴികൾ നിറഞ്ഞു കവിഞ്ഞു..ഇനിയും ഓരോന്നു ഓർത്തു അസുഖം വരുത്തി വെക്കണ്ട കുട്ടീ…വയറ്റിലൊരാളുള്ള കാര്യം മറക്കണ്ട നിയ്യ്.. പിന്നിൽ നിന്നും ശാസനയോടെയുള്ള മുത്തശ്ശിയുടെ ശബ്ദം കേട്ടതും അവൾ മിഴികൾ തുടച്ചു…
എന്തിനാ ഇവരെല്ലാം എന്നെ ഇങ്ങനെ സ്നേഹിക്കുന്നെ അതിനുള്ള യോഗ്യതയുണ്ടോ തനിക്ക് ഒരുവേള ചിന്തിച്ചു പോയി അവൾ..ശേഷം നീറുന്ന മനസ്സുമായി അവർക്ക് അടുത്തേക്ക് ചെന്നു..
മോൾ ചെല്ല് ചെന്നു ഡ്രസ്സ് മാറി റസ്റ്റ് എടുക്ക് ഇനി ഒന്നും ചിന്തിക്കേണ്ട കഴിഞ്ഞതെല്ലാം കഴിഞ്ഞു.. ഇപ്പോൾ മോൾ അഭിയുടെ ഭാര്യയാണ് അത് മാത്രം ചിന്തിച്ചാൽ മതി .. അവർ അത് പറഞ്ഞതും.. അവരുടെ “അഭിയുടെ ഭാര്യയാണ് “എന്ന വാക്ക് മാത്രം അവളിൽ മുഴങ്ങി കൊണ്ടിരുന്നു..അവൾ ഇടറുന്ന കാലടിയോടെ തന്റെ റൂമിലേക്ക് ചെന്നു..
കഴുത്തിലെ ആ താലിയിലേക്ക് നോക്കുമ്പോൾ വല്ലാത്ത കുറ്റബോധം മനസ്സിലേക്ക് തിങ്ങി വരുന്നതറിഞ്ഞു അവൾ.. അവൾ ഒരു തളർച്ചയോടെ ബെഡിലേക്ക് വീണു.
എവിടെയാണ് തനിക്ക് പിഴച്ചത്, അവളുടെ ചിന്തകൾ കാടുകയറി, പതിയെ അവളുടെ മിഴികൾ അടയവേ അവളുടെ മനസ്സ് ഓർമയിലേക്ക് നീങ്ങി…ഈ ഒരു രണ്ടു മാസം തന്റെ ജീവിതത്തിലെന്തൊക്കെയാ നടന്നെ.. ആ ഒരു ഓർമ്മയിൽ അവളുടെ ശരീരം വിറച്ചു..
🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸
അമ്മേ.. അമ്മേ വാതിൽ തുറക്ക്.. അമ്മേ അമ്മേ…
അലറി വിളിച്ചു കൊണ്ട് അവൾ ആ വാതിലിൽ തുരുതുരാ മുട്ടി കൊണ്ടിരുന്നു..
ഉറക്കചടവോടെ ശാന്ത വാതിൽ തുറന്നതും അവൾ പൊട്ടി കരഞ്ഞു കൊണ്ട് അവരുടെ പിറകിലൊളിച്ചു…
എന്താ പെണ്ണെ മനുഷ്യനെ ഉറങ്ങാനും സമ്മതിക്കില്ലേ… ദേഷ്യത്തോടെ അവർ ചോദിച്ചതും അവൾ വിറച്ചു കൊണ്ട് അവരുടെ പിറകിലൊളിച്ചു..
അമ്മേ.. അയാൾ.. അയാളെന്നെ… പറഞ്ഞു മുഴുവക്കുനാകാതെ അവൾ പൊട്ടി കരഞ്ഞതും അവർ പുച്ഛത്തോടെ ചിറികൊട്ടി.. എന്റെ പെണ്ണെ അവൻ അന്യനൊന്നുമല്ലല്ലോ ഒന്നുല്ലേലും നിന്റെ കഴുത്തിൽ താലി ചാർത്തിയവനല്ലേ അവർ ചോദിച്ചതും അവൾ നിന്ന് തേങ്ങി.. എനിക്ക് ഇഷ്ടല്ല അമ്മേ എന്നെ തൊടല്ലേ പറ… അവൾ അവരുടെ തോളിൽ കൈവെച്ചു മറഞ്ഞു നിന്നതും അവൻ അവിടേക്ക് വന്നു..
ടാ.. ഗിരി ഓരോന്ന് ഒപ്പിക്കുമ്പോൾ ആ കതക് കുറ്റിയിടണം എന്ന് അറീല്ലേടാ നിനക്ക്..അല്ലേൽ കൈ കരുതില്ലേ നിനക്ക് ഇവളെ പോലെ ഒരു പീറ പെണ്ണിനെ മെരുക്കാൻ അറിയാത്ത കഴിവ് കെട്ടവനാണോടാ നീ…അവർ അത് ചോദിച്ചതും ഒരു ഞെട്ടലോടെ അവൾ അവരെ നോക്കി…
സോറി അമ്മേ.. ഇന്ന് കുടിച്ചത് ലേശം കൂടി അവൾ തള്ളിയിട്ടപ്പോ ബാലൻസ് കിട്ടീല്ല… നാശം തല ചൊറിഞ്ഞു കൊണ്ട് അവനത് പറഞ്ഞപ്പോ ” ഹ്മ്മ് ന്ന കൂട്ടി കൊണ്ട് പോ അവളുടെ പേടിയാങ് മാറ്റികൊടുക്ക്.. “ഒരുതരം പുച്ഛം നിറഞ്ഞ ചിരിയോടെ അതും പറഞ്ഞു അവളെ വലിച്ചു അവനിട്ടു കൊടുക്കുമ്പോൾ അവരെന്ന സ്ത്രീയിൽ തന്നെ തറഞ്ഞിരിക്കയായിരുന്നു അവളുടെ മനസ്സ്…
അവനവളെ അവളെയും വലിച്ചിഴച് റൂമിലേക്ക് പോകുമ്പോൾ ഒന്ന് കൂതറാൻ പോലും കഴിവില്ലാത്തവിധം അവളിലെ പെണ്ണ് തളർന്നിരുന്നു.. ആ സ്ത്രിയെ പരിചയപ്പെട്ടിട്ട് ദിവസങ്ങൾ ആയെ ഉള്ളൂ എങ്കിലും..കണ്ട നാളിൽ മോളേ എന്ന് വിളിച്ചിരുന്നവർ.. അമ്മയില്ലാത്ത തനിക്ക് ഒരു അമ്മയെ കിട്ടിയെന്ന് കരുതിയിരുന്നു ആ വിളിയിൽ, ഓർത്തതും വല്ലാതെ വേദനിച്ചു പോയി അവളുടെ മനസ്സ്… മനസ്സിനൊപ്പം ശരീരവും വേദനിപ്പിച്ചു അവനിലെ മൃഗം വേട്ടയാടുമ്പോൾ ഒന്ന് അനങ്ങാൻ പോലും കഴിയാതെ ഒരു ജഡം ആയി കിടന്നു പോയവൾ.. അല്ലെങ്കിലും ശരീരം തകർക്കാൻ ആദ്യം മനസ്സിനെ തളർത്തിയാൽ മതിയല്ലോ അതിന് വിശ്വസിച്ചവരേക്കാൾ നന്നായി മാറ്റാർക്കാണ് കഴിയുക…
ആ രാത്രിയിൽ അവളുടെ അലറിക്കരച്ചിൽ ആ വീടിന്റെ നാലു ചുവരിഞ്ഞുള്ളിൽ പ്രതിധ്വാനിച്ചു കാമം വഴി മാറി ലഹരി ക്ഷീണം നൽകിയപ്പോൾ അവനിലെ മൃഗം സുഖമായി ഉറങ്ങി എന്നാൽ കാലിലൂടെ ഒലിച്ചിറങ്ങുന്ന ചുവപ്പ് വർണ്ണം തന്റെ ഇത്രയും നാളത്തെ ഏക സമ്പാദ്യം ആണെന്ന ബോധത്തിൽ അവളിലെ പെണ്ണ് ഇഞ്ചിഞ്ചായി കൊല്ലപ്പെട്ടു… ആ വേദനയിൽ സ്വയം മരിച്ചു പോയെങ്കില്ലെന്ന് ഓർത്തു പോയവൾ…മനസ്സിൽ തനിക്ക് മുള്ള് കൊണ്ട് വേദനിച്ചാൽ പോലും ആതിയോടെ ശാസിക്കുന്ന അമ്മയും വേവലാതിയോടെ ആശ്വസിപ്പിക്കുന്ന അച്ഛനും കണ്ണ് നിറച്ച നോക്കുന്ന കുഞ്ഞിപ്പെണ്ണും തെളിഞ്ഞു വന്നതും അവളിലെ തേങ്ങലുകൾ ശക്തിയേറി… അവളുടെ ആയുസ്സിൽ അവൾ സന്തോഷിച്ച നാളുകൾ… ആ നാളുകൾക്ക് ആയുസ്സ് കുറവായിരുന്നു…
എന്തിനാ.. എന്റെ കണ്ണാ നീ എന്നോടിങ്ങനെ.. ഓർത്തു കൊണ്ട് കാൽ മുട്ടിൽ മുഖം ഒളിപ്പിച്ചു തേങ്ങി പോയവൾ… ഓർമകൾ പൊള്ളി പിടഞ്ഞപ്പോൾ അറിയാതെ ആർത്തലച്ചു കരഞ്ഞു പോയവൾ തേങ്ങലുകൾ കരച്ചിൽ ചീളുകളായി പുറത്തേക്ക് വന്നതും നടുവിൽ ശക്തമായ കാലുകൾ അമർന്നതും ഒന്ന് പുളഞ്ഞു പോയവൾ.. അവളറിയാതെ വേദനക്കൊണ്ട് നിലവിളിച്ചുപോയി.. മനുഷ്യനെ ഉറങ്ങാനും സമ്മതിക്കില്ലേ നാശം…എന്നും ചോദിച്ചു അവളെ നിലത്തേക്ക് ചവിട്ടിയിട്ട് ചുരുണ്ടു കിടക്കുന്നവനെ കാണെ വേദനയിൽ മിഴികൾ നിറഞ്ഞു കവിഞ്ഞു… ശരീരം മുഴുവൻ കൊത്തി നുറുക്കുന്ന വേദന അനുഭവപ്പെട്ടപ്പോൾ ആ വെറും നിലത്തു ചുരുണ്ടു പോയവൾ വല്ലാത്ത നോവോടെ…
പിന്നീടുള്ള ദിനങ്ങളും അവൾക്ക് നരകത്തുല്യാമായിരുന്നു…സിഗരറ്റ് കൊണ്ട് പൊള്ളിച്ചും മദ്യം തലയിലൊഴിച്ചും ബെൽറ്റ് വെച്ച് അടിച്ചും അവളുടെ ശരീരത്തിൽ മുറിവുകൾ തീർക്കുന്നതും അവളെ വേദനിപ്പിക്കുന്നതും അവന് ഒരു ലഹരിയായിരുന്നു.. അവളുടെ നിലവിളിയും കരച്ചിലും അവന് ഒരു താരാട്ട് പാട്ട് പോലെയായിരുന്നു… ഒരു മാസം കൊണ്ട് തന്നെ അവനിലെ മൃഗത്തെ അവൾ നന്നായി അറിഞ്ഞു എങ്കിലും എല്ലാം സഹിച് ആരോടും ഒരു പരാതിയിമില്ലാതെ അവളവിടെ നിന്നു..
അങ്ങനെ ഇരിക്കെ അവന്റെ സഹോദരിയുടെ വീട്ടിലേക്കെന്നും പറഞ്ഞു ശാന്ത പോയി.. അവർ പോയതും സമാധാനത്തോടെ പുറത്ത് വരാന്തയിൽ ഓരോന്ന് ആലോചിച് ഇരിക്കുകയായിരുന്നു അവൾ.. അവരുള്ളപ്പോൾ ആ വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ അവൾക്ക് അനുവാദം ഇല്ലായിരുന്നു…
മോളേ… പുറത്തെ വരാന്തയിൽ ഓരോന്ന് ആലോചിച് ഇരിക്കയായിരുന്ന അവളെ തൊട്ടടുത്ത വീട്ടിലെ ചേച്ചി വിളിച്ചതും ഒന്ന് പുഞ്ചിരിച്ചു കൊണ്ട് അവർക്ക് അടുത്തേക്ക് ചെന്നു അവൾ.. ശാന്തേച്ചി എവിടെ… അമ്മ ചേച്ചിടെ വീട്ടിൽ പോയി.. ഒന്ന് പുഞ്ചിരിക്കാൻ ശ്രമിച്ചു കൊണ്ട് അവൾ പറഞ്ഞു.. ആണോ..അവരില്ലാത്തോണ്ടാകും ല്ലേ മോൾ ഇന്ന് പുറത്ത്.. അവർ ചോദിച്ചതും ഒരു മങ്ങിയ പുഞ്ചിരി നൽകി അവൾ..മോളേ പേരെന്താ…
അനുശ്രീ .. അവളൊന്ന് പുഞ്ചിരിച്ചു.. ആണോ.. എന്റെ പേര് ഗീത… അവർ പറഞ്ഞതും അവളുടെ മിഴികൾ നിറഞ്ഞു.. എന്തു പറ്റി മോളേ.. എന്റെ അമ്മയുടെ പേരും ഗീത എന്നായിരുന്നു… ഒരു നോവുള്ള ചിരിയോടെ അവൾ പറഞ്ഞതും അവരിലും അത് പടർന്നു..
മോളേ അവരിവിടെ ഇട്ടു ബുദ്ധിമുട്ടിക്കുന്നതൊക്കെ ഞാൻ കാണാറുണ്ട് എന്തിനാ മോളേ എല്ലാം സഹിച് കുഞ്ഞിവിടെ നിൽക്കുന്നെ രക്ഷ പെട്ടൂടെ.. വേദനയോടെ അവർ ചോദിച്ചതും വല്ലാത്ത വേദനയോടെ ഒന്ന് പുഞ്ചിരിക്കാൻ ശ്രമിച്ചു അവൾ അത് പരാജയപ്പെട്ടെന്നോണം അവളുടെ മിഴികൾ നിറഞ്ഞു… എനിക്ക് അങ്ങനെ പോകാൻ ആരുമില്ല ചേച്ചി… ആദ്യമായി തന്റെ ഉള്ളിലെ നോവിറക്കാൻ കിട്ടിയ തണൽ പോലെ അവരിലേക്ക് ചാഞ്ഞു അവൾ….
ഒരുപാട് സന്തോഷത്തോടെ ജീവിച്ചിരുന്നതായിരുന്നു എന്റെ കുടുംബം.. അച്ഛനും അമ്മയും പിന്നെ ഒരു കുറുമ്പി അനിയത്തിയും മാത്രം ചേർന്ന വീട്… രണ്ടു പെണ്മകളല്ലേ എന്ന് പറയുന്നവരോടും സഹദപിക്കുന്നവരോടും എനിക്ക് രണ്ടു രാജകുമാരികളാണെന്ന് അഭിമാനത്തോടെ പറയുന്ന അച്ഛനെ ഓർമ വന്നു അവൾക്ക്.. ചൊടിയിൽ ഒരു പുഞ്ചിരി മോട്ടിട്ടു മാഞ്ഞു…
ഞാൻ പത്തിൽ പഠിക്കുമ്പോളായിരുന്നു ഞങ്ങളുടെ സന്തോഷങ്ങൾക് കരിനിഴൽ വീഴ്ത്തി ആ ദിവസം വന്നത്.. കുടുംബത്തിലെ ഒരു വെഡിങ് ഫങ്ക്ഷന് പോയതായിരുന്നു അവർ മൂന്ന് പേരും.. എനിക്ക് sslc എക്സാം ആയത് കൊണ്ട് ഞാൻ പോയിരുന്നില്ല… ആ നശിച്ചദിവസത്തെ ഓർമ്മയിൽ അവളുടെ മിഴികൾ നിറഞ്ഞു… എക്സാം കഴിഞ്ഞ എന്നെ കാത്ത് പുറത്ത് ഏതോ ഒരു അങ്കിൾ നിന്നിരുന്നു അച്ഛനും അമ്മയ്ക്കും ഒരു ആക്‌സിഡന്റ് പറ്റി കുഴപ്പമില്ല വീട്ടിലുണ്ട് വേഗം പോകാമെന്നു പറഞ്ഞു കൂടെ കൂട്ടിയപ്പോ ആദ്യം വല്ലാതെ പേടിച്ചു.. കൂടെ ടീച്ചർമാരും ഉണ്ടെന്ന് കണ്ടപ്പോൾ എന്നിലെ പത്താം ക്ലാസ്സ്കാരിക്ക് മനസ്സിലായിരുന്നു ഇനി എന്റെ അച്ഛനും അമ്മയും ഇല്ല എന്ന്… എങ്കിലും തന്റെ കുഞ്ഞാവ അവൾ… അവരും ഞാനും ഇല്ലാതെ പേടിച്ചിരുകയാകും എന്ന് ഓർത്തു അവിടെ എത്താൻ മനസ്സ് നീറി.. അവളെ എങ്കിലും എനിക്കായി ഉണ്ണിക്കണ്ണൻ ബാക്കി വെക്കും എന്ന് അന്ന് എന്നിലെ പെണ്ണ് വെറുതെ മോഹിച്ചതാ.. വീട്ടിലെത്തിയ ഞാൻ കണ്ടത് മുറ്റം നിറയെ ആളുകൾ… പലരിലും വേദന സഹതാപം പല തരം ഭാവങ്ങൾ.. അവർക്കിടയിലൂടെ നടന്നു ചെന്ന ഞാൻ ആദ്യം കണ്ടത് എന്റെ കുഞ്ഞാവയുടെ വെള്ള പുതപ്പിച്ച ശരീരമാണ്…കൂടെ തന്നെ അവളോട് ചേർന്ന് അച്ഛനും അമ്മയും കണ്ടതെ ഞാൻ ആർത്തലച്ചു കരഞ്ഞു.. ആരൊക്കെയോ ചേർന്ന് ആശ്വസിപ്പിച്ചു എങ്കിലും സർവ്വം നഷ്ടപ്പെട്ട എനിക്ക് എന്ത് ആശ്വാസം നൽകാൻ… അവരെ അടക്കം ചെയ്യാൻ എല്ലാം തയ്യാറായി എന്നോട് കർമങ്ങൾ ചെയ്യാൻ പറഞ്ഞതും ഞാൻ തലകറങ്ങി വീണു.. പിന്നെ ആരെല്ലാമോ ചേർന്ന് ഒരു റൂമിൽ കൊണ്ട് പോയി…പിന്നെ ഞാൻ എണീക്കുമ്പോൾ എല്ലാരും പോയിരുന്നു ദിവസം ഒന്ന് കഴിഞ്ഞാണ് ഞാൻ ഉണർന്നത് അതും ഹോസ്പിറ്റലിൽ… അച്ഛന്റെ ഏതോ ഫ്രണ്ട് ആണേത്രെ എന്നെ ഹോസ്പിറ്റലിൽ ആക്കിയത്.. അവരുടെ മകൻ തന്നെ ആണെത്രെ എല്ലാം ഏറ്റെടുത്തു ആ കർമങ്ങൾ നിർവഹിച്ചിരുന്നത് …പിന്നീട് അവരുടെ വീട്ടിലേക്ക് എന്നെ കൊണ്ട് പോകാം എന്ന് തീരുമാനിച്ചിരിക്കുമ്പോൾ അത്രയും നാൾ തിരിഞ്ഞു നോക്കാത്ത അപ്പച്ചിയും കുടുംബവും അവിടെ പൊട്ടിമുളച്ചു… പണ്ട് അമ്മയെ എന്തോ പറഞ്ഞു തല്ലിയത്തിന് അച്ഛൻ തല്ലി ഇറക്കി വിട്ടതാ.. എന്റെ ഏട്ടന്റെ മോളേ പൊന്നുപോലെ നോക്കാമെന്നു പറഞ്ഞു അവർ എന്നെ കൂട്ടി വീട്ടിലേക്ക് പോയി ഉദ്ദേശം മറ്റൊന്നുമല്ല മാസംതോറും വാടകവീട് മാറി നടന്നു ജീവിക്കയായിരുന്നവർക്ക് ഒരു വീട്.. പിന്നെ കൂലിയില്ലാത്ത ഒരു വേലക്കാരി… അവളുടെ ചുണ്ടിൽ ഒരു വേദനയിൽ ചാലിച്ച പുഞ്ചിരി വിരിഞ്ഞു… നരകത്തുല്യമാർന്ന ജീവിതം നാട്ടുകാരുടെയും അച്ഛന്റെ ആ ഫ്രണ്ടിന്റെയും ചോദ്യങ്ങൾ പേടിച് അവർ എന്നെ പഠിക്കാൻ വിട്ടിരുന്നു.. എല്ലാം സ്പോൺസർ ചെയ്തിരുന്നത് അച്ഛന്റെ ആ ഫ്രണ്ട് തന്നെ ആയിരുന്നു… എന്നാൽ അവരെ പോലും അറിയിക്കാതെ ഞാൻ പോലും അറിയാതെ ഒരു സുപ്രഭാതത്തിൽ അവർ എന്നെ കെട്ടിച്ചു വിട്ടു .. അല്ല വിറ്റു എന്ന് പറയുന്നതാവും ശരി…പിന്നീട് പ്രതീക്ഷയോടെ കേറി വന്ന വീട്ടിൽ അതിലും വലിയ പീഡനങ്ങൾ. എന്നാലും കണ്ണൻ എന്നോട് മാത്രമെന്താ ചേച്ചി ഇങ്ങനെ… അയ്യോ
ഞാൻ ചെല്ലട്ടെ ചേച്ചി.. അയാൾ ഇപ്പൊ വരും എനിക്ക് പേടിയാ.. ഞാൻ പുറത്ത് ഇറങ്ങിയതറിഞ്ഞാൽ….ഭയം കൊണ്ടവളുടെ ഉടലുവിറച്ചു.. പതിയെ വിറച്ചു കൊണ്ടവൾ അവിടേക്ക് ഓടി…
അവിടെ ചെന്നതും റൂമിൽ കയറി ഫ്രഷ് ആയി രാത്രിതിലേക്കുള്ള ആഹാരം റെഡി ആകുകയായിരുന്നു അവൾ..അരയിലൂടെ എന്തോ ഇഴഞ്ഞതും പേടിച് അവളുടെ കയ്യിൽ നിന്നും
ചൂടുള്ള തവി അയാളുടെ കാലിലേക്ക് വീണു…
ഹാ.. വേദനക്കൊണ്ട് അയാൾ അലറിയതും അവൾ പേടിച് അയാളെ നോക്കി.. എന്നാൽ അത് ഗിരി ആയിരുന്നില്ലെന്ന് കണ്ടു അവളുടെ ശരീരം വിറച്ചു..
ആരാ… എന്താ ഇവിടെ പോ…പേടിച് വിറച്ചു പുറത്തേക്ക് വിരൽ ചൂണ്ടി അവൾ പറഞ്ഞതും അയാളൊന്ന് പൂഛത്തിൽ ചിരിച്ചു…ശേഷം വീണ്ടും ഒരു കൂസലില്ലാതെ അവളിലേക്ക് അടുത്തതും അവൾ അയാളെ തള്ളി മാറ്റി അവിടെ നിന്നും ഓടി.. ഒരു വഷളൻ ചിരിയോടെ പിറകെ അയാളും…പെട്ടെന്ന് ശക്തമായ ഒരു നെഞ്ചിൽ തട്ടി അവൾ നിന്നതും മിഴികളുയർത്തി നോക്കി മുന്നിൽ ഒരു പുച്ഛം നിറഞ്ഞ ഭാവത്തിൽ ഗിരി.. എന്താ മോളേ.. ഒരു വല്ലാത്ത ഭാവത്തിൽ അവൻ ചോദിച്ചതും അവൾ അവന്റെ നെഞ്ചിലേക്ക് ചേർന്ന് പിറകിലേക്ക് വിരൽ ചൂണ്ടി അയാൾ.. അയാൾ എന്നെ…
ഹഹ മോളൊന്ന് അടങ്ങു… അവൻ ഒരു രാത്രി മോളേ ഒന്ന് അറിഞ്ഞോട്ടെ.. ഒരു വഷളൻ ചിരിയോടെ അവൻ പറഞ്ഞതും ഞെട്ടി പിറകിലേക്ക് മാറി അവൾ പെട്ടെന്ന് അയാളിൽ ചെന്നു തട്ടി നിന്നതും ഉടലുവിറച്ചവളുടെ… പേടിയോടെ ഇരുവരെയും നോക്കി.. സൈഡിലേക്ക് മാറി ഓടാൻ തുനിഞ്ഞതും അവളെ കയറി പിടിച്ചു അയാൾ.. പെട്ടെന്ന് അയാളുടെ നെഞ്ചിൽ ഒരു കടിയും കൊടുത്ത് അടുക്കളയിലേക്ക് ഓടി അവൾ.. അവൾക്ക് പിറകെ അവരും ഓടി വന്നതും കറിയിലിടാൻ വെച്ച മുളകുപൊടി അവരുടെ കണ്ണിൽ വിതറി അവിടെ നിന്നും ഓടി അവൾ..
പെട്ടെന്ന് ഡോറിൽ തട്ട് കേട്ടതും ഞെട്ടി ഉണർന്നു അവൾ… അവളുടെ ഹൃദയത്താളം വല്ലാതെ ഉയർന്നിരുന്നു.. അവൾ പതിയെ പോയി ഡോർ തുറന്നു.. കണ്മുന്നിൽ അവനെ കണ്ടതും അവളൊന്ന് വിറച്ചു.. എന്താ സാർ പേടിയോടെ തന്നെ അവൾ ചോദിച്ചതും…ഒന്നുല്ല നീ എന്താ ചെയ്യുന്നേ നോക്കാൻ വന്നതാ… അവൻ പറഞ്ഞതും വല്ലാതെ അലിവ് തോന്നി അവൾക്ക് ഇന്നലെ അവൻ അത്രയും പേടിച്ചിരിക്കും.. ഇതിനും മാത്രം ഞാൻ ആരാ നിങ്ങൾക് എന്ന് ചോദിക്കണമെന്നുണ്ടായിരുന്നവൾക്ക്.. എങ്കിലും അവനോടുള്ള പേടിയിൽ മൗനം പാലിച്ചേ ഉള്ളൂ അവൾ…
ഇന്ന് തൊട്ട് നീ എന്റെ റൂമിൽ കിടന്ന മതി … ഇനിയും ഒറ്റക്ക് ഈ റൂമിൽ കിടക്കുമ്പോൾ നിനക്ക് ഇന്നലെത്തെ പോലെ ഓരോ ഭ്രാന്തുകൾ കാണിക്കാൻ തോന്നിയാലോ.. അർത്ഥം വെച്ചവളെ നോക്കി അവൻ അത് പറയുമ്പോൾ അവനെ ചെറുതായി കൂർപ്പിച്ചു നോക്കിയവൾ.. അത് കണ്ടതും അവന്റെ ചൊടിയിൽ മനോഹരമാർന്ന പുഞ്ചിരി മോട്ടിട്ടു എങ്കിലും അവൻ അത് സമർത്ഥമായി മറച്ചു…
ഇനി എടുക്കാൻ ഉള്ളതെന്താ എന്ന് വെച്ച എടുത്തോ.. ഇപ്പോ വന്ന് ഫുഡ് കഴിക്കാൻ നോക്ക്.. അതും പറഞ്ഞു അവൻ പോയതും അവൾ ഒന്ന് നെടുവീർപ്പിട്ടു… കഴിഞ്ഞു പോയ ഓർമ്മകൾ അവളെ വല്ലാതെ ഉലക്കുന്നുണ്ടായിരുന്നു…. അവൾ പതിയെ അവനു പിറകെ ഭക്ഷണം കഴിക്കാനായി പോയി.. എത്ര ശ്രമിച്ചിട്ടും തൊണ്ടയിൽ നിന്നും ഒന്നും ഇറങ്ങാത്ത പോലെ തോന്നി അവൾക്ക് എങ്കിലും നുള്ളിപ്പെറുക്കി ഇരുന്നു…
എന്താ മോളേ ഇത് എപ്പോ എടുത്ത ചപ്പാത്തിയ… ഇങ്ങനെ ഭക്ഷണം കഴിക്കാതിരുന്ന കുഞ്ഞിന് ദോശട്ടോ… അവന്റെ അമ്മ സാവിത്രി അത് പറഞ്ഞതും അവൻ അവളെ കൂർപ്പിച്ചു നോക്കി… കഴിക്കാൻ കഴിയുണിലമ്മേ പറഞ്ഞതും കരഞ്ഞു പോയിരുന്നവൾ. വല്ലാത്ത അലിവ് തോന്നി അവർക്ക് അവളോട്.. അവളുടെ അടുത്ത് ചെന്നു ചപ്പാത്തി പൊട്ടിച്ചു വായിൽ വെച്ച് കൊടുക്കുമ്പോൾ നിറമിഴിയാലേ വാ തുറന്നു പോയി അവളും…
റൂമിലെത്തിയതും അവൾ പതിയെ ബെഡിലേക്ക് ചാഞ്ഞു… അർഹതയില്ലാത്ത എന്തോ തട്ടിപ്പറിച്ച പോലെ ഒരു ഫീൽ ആയിരുന്നു അവളിൽ… പതിയെ കണ്ണുകൾക്ക് മീതെ കൈ വെച്ച് കിടന്നതും അവൾ വായുവിൽ ഉയരുന്ന പോലെ തോന്നി അവൾക്ക്… ഞെട്ടി കൈകൾ മാറ്റി നോക്കിയതും താൻ അവന്റെ കൈകൾക്കുള്ളിലാണെന്ന് കണ്ടു ഞെട്ടി…
സാർ എന്താ ഈ കാണിക്കുന്നേ താഴെ ഇറക്ക്…(ശ്രീ )
നിന്നോട് ഞാൻ പറഞ്ഞതല്ലേ ഇനി നമ്മുടെ റൂമിൽ കിടന്ന മതിയെന്ന് അവൻ പറഞ്ഞതും ദയനീയമായി അവനെ ഒന്ന് നോക്കി അവൾ..
ഒരു തുള്ളി വെയിറ്റ് ഇല്ലല്ലോ പെണ്ണെ…ഇങ്ങനെ പട്ടിണി കിടന്നിട്ടാകും.. ഇനിയും ഇത് പോലെ പട്ടിണി കിടന്ന് എന്റെ കുഞ്ഞിന് എന്തെങ്കിലും വരട്ടെ അപ്പൊ പറഞ്ഞു തരാം ഞാൻ ബാക്കി..റൂമിലെത്തി അവളെ താഴെ ഇറക്കി കപട ദേഷ്യത്തോടെ അവൻ പറഞ്ഞതും വല്ലാതെ വീർപ്പു മുട്ടി പോയി അവൾക്ക്…
സാർ എന്തിനാ എന്നോട് ഇങ്ങനെ… വല്ലാതെ നേർത്തു പോയിരുന്നു അവളുടെ ശബ്ദം അപ്പോൾ എങ്ങനെ അവൻ യാതൊരു കൂസലുമില്ലാതെ അവളുടെ കണ്ണുകളിൽ നോക്കി ചോദിച്ചതും പൊട്ടി കരഞ്ഞു പോയവൾ…ഉള്ളിലുള്ള കുറ്റബോധം അവളെ കുത്തി നോവിച്ചു കൊണ്ടിരുന്നു…
ഞാൻ അറിയാഞ്ഞിട്ട് ചോദിക്ക നിങ്ങൾക്ക് ഒക്കെ എന്താ ഭ്രാന്താണോ.. ആർക്കും വേണ്ടാത്ത എന്നെ പോലെ ഒരുത്തിക്ക് വേണ്ടി ഇങ്ങനെ ഒക്കെ ചെയ്യാൻ..മരണത്തിന് പോലും വേണ്ടാത്ത എന്നെ പോലെ ഒരു വിഴുപ്പിനെ ചുമക്കാൻ സാറിന് നാണമില്ലേ അവന്റെ ആ കൂസലില്ലായ്മ കണ്ടു അവളിലെ ക്ഷമ ആകെ നശിച്ചു പോയിരുന്നു ദേഷ്യത്തിൽ അത്രയും പറഞ്ഞ് അവനെ നോക്കിയതും ദേഷ്യത്തിൽ വലിഞ്ഞു മുറുകിയ അവന്റെ മുഖം കണ്ടു അവളിൽ പേടി നിറഞ്ഞു അവളറിയാതെ രണ്ടടി പുറകോട്ട് വെച്ച് പോയി….
അതേടി ഭ്രാന്ത് ആണ് എന്തെ… വിഴുപ്പ് പോലും.. നിന്റെ അനുവാദമില്ലാതെ ഒരുവൻ നിന്നെ തൊട്ടെന്ന് കരുതി നീയെങ്ങനെയാടി വിഴുപ്പ് ആകുന്നെ..ഹേ..പിന്നെ ഒരു പെണ്ണിന് അവളുടെ ശരീരം മാത്രമല്ല സാമ്പത്.. ശരീരവും സമ്പത് ആണ് എന്നാൽ അത് നീ അറിഞ്ഞു നിന്റെ ഭർത്താവിന് നൽകുമ്പോൾ.. അല്ലാതെ കാശിനു വേണ്ടി ഏതോ അവന്മാർ നിന്നെ യൂസ് ആക്കിയതിന് നീ ഒരിക്കലും കുറ്റക്കാരിയല്ല..പിന്നെ ഈ കൊച്ചു കാരണമാണോ.. ഞാൻ പറഞ്ഞതല്ലേ കളയാമെന്ന് അപ്പോ.. നിനക്ക് വളർത്തണം എന്നിട്ട് ഇപ്പൊ വിഴുപ്പ് അല്ലെ.. ഇനി വിഴുപ്പ് ആണെന്ന തോന്നൽ വരാണെങ്കിൽ വാ ഇപ്പോൾ തന്നെ പോയി കളയാം… എന്തെ…വാ… അവൻ അവളുടെ കയ്യിൽ പിടിച്ചു വലിച്ചതും അവൾ അറിയാതെ വിലങ്ങനെ തലയാട്ടി…
വിഴുപ് പോലും… എന്ന ഇന്നലത്തെ പോലെ ചവാൻ നോക്ക്… കുഞ്ഞിനെ കളയാനും പറ്റില്ല, എന്ന കുഞ്ഞിന് അച്ഛനില്ലാതെ വളർത്താനും പറ്റില്ല.. എല്ലാം ഏറ്റെടുത്തു കൂടെ കൂട്ടിയപ്പോ ഞാൻ വിഴുപ്പ് ചുമക്കുന്നവൻ അല്ലേടി.. വല്ലാതെ മൂർച്ചയുണ്ടവന്റെ വാക്കുകളിൽ എന്ന് തോന്നി പോയി അവൾക്ക്…. ഒന്നും മിണ്ടാതെ കതക് ശക്തിയിലടച്ചു അവൻ പോയതും പൊട്ടി കരഞ്ഞു കൊണ്ട് തറയിലിരുന്നു പോയി അവൾ…
ശരിയാണ് അവൻ പറഞ്ഞത്.. ഇതിനെല്ലാം കാരണം താൻ ആണ്.. ആ രാക്ഷസൻ മാരിൽ നിന്നും രക്ഷപ്പെട്ട് അന്ന് ഓടി ചെന്നത് ഗീതേച്ചിയുടെ അടുത്തേക്ക് ആണ്…നടന്നതെല്ലാം പറയുമ്പോൾ വല്ലാതെ വിറച്ചു നിൽക്കുന്ന അവളെ അവർ ചേർത്ത് പിടിച്ചു… പിറ്റേ ദിവസം അവൻ കാണാതെ അവളെ അവളുടെ വീട്ടിൽ ആകിയതും അവർ തന്നെ ആയിരുന്നു… എന്നാൽ അന്ന് രാത്രി അവൻ അവിടെ വന്നതും പേടിച് പോയിരുന്നു അവൾ… അവൾ അവിടെ ഉണ്ടെന്ന് അപ്പച്ചി വിളിച്ചറിയിച്ചു.. അന്നാണ് അവന് കാശിനു വേണ്ടി അവളെ അവർ വിറ്റതാണെന്നും താലി എന്ന പേരിൽ കഴുത്തിൽ ചാർത്തിയത് വെറും ലോഹതകിടാണെന്നും അവൾ അറിയുന്നത്.. തകർന്ന് പോയെങ്കിലും വീണ്ടും തകർന്നാൽ ഇനിയും നഷ്ടങ്ങൾ ഏറും എന്ന് മനസ്സിലാക്കി ആ രാത്രി അവൾ ഇറങ്ങിയോടി…നേരെ ഓടി ചെന്നു ആരെയോ ഇടിച്ചു നിന്നതും ഭയത്തോടെ മിഴികളുയർത്തി നോക്കിയവൾ കണ്മുന്നിൽ തന്റെ കോളേജ് ലേച്ചർ ആയ അഭിഷേക് സാറിനെ കണ്ടതും അവന്റെ പിറകിലേക്ക് ഒളിച്ചു…സാർ എന്നെ.. എന്നെ രക്ഷിക്ക്.. അവർ അവരെന്നെ.. പേടിയോടെ പറഞ്ഞു മുഴുവിക്കാനാകാതെ അവനിലേക്ക് ചേർന്ന് നിന്നു അവൾ… അവളിലെ വിറയൽ മനസ്സിലാക്കി ചേർത്ത് പിടിച്ചവനും…
അവന്റെ നോട്ടം അപ്പോളും അവൾക്ക് പിറകെ ഓടി വരുന്നവരിലായിരുന്നു… കൈ മുഷ്ടി ചുരുട്ടി അവന് മുന്നിലേക്ക് കേറി നിന്നവൻ…
ഇവിടെ വാടി എന്നും പറഞ്ഞു അവൻ അവളുടെ കയ്യിൽ പിടിച്ചു വലിച്ചതും മറ്റേ കൈകളിൽ പിടിച്ചു അവളെ വലിച്ചു നെഞ്ചിലേക്ക് ഇട്ടു അവൻ ശേഷം അവനുമുന്നിൽ കയറി നിന്നു…നീ ആരാടാ… എന്നും ചോദിച്ചു അവനുനേരെ വന്നു ഗിരി ..
അത് ചോദിക്കാൻ നീ ആരാടാ.. (അഭി )
ഞാൻ ഇവളുടെ ഭർത്താവ് (ഗിരി )
ഇവൻ നിന്റെ ഭർത്താവാണോ.. അഭി ചോദിച്ചതും അവൾ പതിയെ അവളുടെ കഴുത്തിൽ അവൻ ചാർത്തിയ താലി പൊട്ടിച്ചെടുത്തു.. ശേഷം അവന്റെ മുഖത്തേക്ക് എറിഞ്ഞു… എന്നിട്ട് അഭിയെ നോക്കി അല്ല എന്ന് വിലങ്ങനെ തലയാട്ടി…ഗിരി ദേഷ്യത്തിൽ അവൾക്ക് നേരെ വന്നതും ചെക്കിടടിച്ചൊന്ന് കൊടുത്തു അഭി… പിന്നെ അവനിട്ടു കണക്കിന് കൊടുത്ത് ഇനി മേലാൽ ഇവളുടെ പിറകെ വന്ന ജയിലിൽ പോയി കിടക്കാം മോന്ക്ക് പറഞ്ഞില്ല വേണ്ട.. അതും പറഞ്ഞു അവളെ കൂട്ടി അവിടെ നിന്നും ഇറങ്ങിയതായിരുന്നു അവൻ… ഇവിടെ വന്നിട്ടും എന്നോട് ആരും ഒന്നും ചോദിച്ചില്ല പകരം ഇരു കയ്യും നീട്ടി സ്വീകരിച്ചു…
പിന്നെ എന്നെ വീണ്ടും കോളേജിലേക്ക് വിട്ടതും എല്ലാ ചെലവും സ്പോൺസർ ചെയ്യുന്നതും അഭിയേട്ടൻ തന്നെ ആയിരുന്നു.. വല്ല ഹോസ്റ്റലിലും നിൽക്കാമെന്ന് ഞാൻ പറഞ്ഞെങ്കിലും ഇവരാരും അതിന് സമ്മതിച്ചില്ല…
അങ്ങനെ ഒരു ദിവസം മുറ്റമടിച്ചു കൊണ്ടിരിക്കുമ്പോൾ അവൾ തലകറങ്ങി വീണു.. ആദ്യം കാര്യം മനസ്സിലായില്ലെങ്കിലും തുടർന്ന് ഹോസ്പിറ്റലിൽ പോയി കാണിച്ചപ്പോളാണ് ഡോക്ടർ പറഞ്ഞത് അവൾ പ്രെഗ്നന്റ് ആണെന്ന്.. നിന്ന നിൽപ്പിൽ മരിച്ചാൽ മതിയെന്ന് തോന്നിപ്പോയി അവൾക്ക്…പിന്നെ ആകെ മരവിച്ച അവസ്ഥയായിരുന്നു… വീട്ടിൽ വന്ന് അഭിയേട്ടൻ പറഞ്ഞു ഈ കുഞ്ഞിനെ വേണ്ട വെക്കാൻ അവളുടെ ഫുചർ വെച്ച് കളിക്കേണ്ട എന്നൊക്കെ.. But എല്ലാം നഷ്ടപ്പെട്ട അവൾക്ക് സ്വന്തമെന്ന് പറയാൻ ദൈവം തന്നതാണെന്നും… ഇനിയും അവൾക്ക് നഷ്ടങ്ങൾ മാത്രം വിധിക്കാനാ ദൈവത്തിന്റെ തീരുമാനമെന്ന് മറ്റൊരു രീതിയിലും ബുദ്ധി പറഞ്ഞു… കുഞ്ഞെന്ന് പറഞ്ഞു പഠിത്തം ഉപേക്ഷിച്ചാൽ താൻ എങ്ങനെ ജീവിക്കും, നാളെ ഇവൻ അച്ഛനാര ചോദിച്ചാൽ താൻ ആരെ പറയും, എല്ലാം കൊണ്ടും വല്ലാതെ മടുത്തു, ഇനി വളർത്താൻ വിചാരിച്ചാലോ.. താൻ പോലും അന്യരുടെ ചിലവില ജീവിക്കുന്നെ അതിലേക്ക് ഇവൻ കൂടെ ഇവർക്ക് ഭാരമായാലോ എന്ന പേടി ഉള്ളിൽ നിറഞ്ഞു… എന്നാൽ ആരുമില്ല അനാഥക്ക് സ്വന്തമെന്ന് പറയാൻ കിട്ടിയ ആ നിധിയെ കളഞ്ഞു ജീവിക്കാനും തോന്നിയില്ല.. അത്കൊണ്ട് ഫ്രൂട്ട്സ് കട്ട് ചെയ്യാൻ കൊണ്ട് വന്ന കത്തിയെടുത്തു സ്വയം തീരാൻ ഉദ്ദേശിച്ചു കത്തി കയ്യിലെടുത്തു വരയുമ്പോളാ അഭിയേട്ടൻ റൂമിലേക്ക് കേറി വന്നേ.. കണ്ടപാടെ കാരണമടിച്ചൊന്ന് കൊടുത്തു … തല കറങ്ങി താൻ ബെഡിലിരുന്നപ്പോളേക്കും സാവിത്രിയമ്മയും മുത്തശ്ശിയും ഓടി വന്നു.. അവളുടെ അവസ്ഥ അവർക്ക് മനസ്സിലായെങ്കിലും ഒരുപാട് വഴക്ക് പറഞ്ഞു… പിന്നീട് സറൊന്നും മിണ്ടിയിരുന്നില്ല അവളോട്… അനിത്തം ചെയ്യാൻ തോന്നിയ മനസിന് മാപ്പ് ചോദിച്ചു അമ്പലത്തിൽ പോയി വരാൻ പറഞ്ഞു മുത്തശ്ശിയാണ് ഞങ്ങളെ ഇന്ന് അമ്പലത്തിലേക്ക് വിട്ടേ.. അവിടെ അപ്രതീക്ഷിതമായി അഭിയേട്ടൻ എന്നിൽ താലി ചാർത്തിയപ്പോൾ അറിയാതെ തകർന്നു പോയി..
🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸
എന്ത… എനിക്ക് മാത്രം എന്റെ കണ്ണാ ഇങ്ങനെ…ചോദിച്ചു കൊണ്ട് അവൾ ആർത്തലച്ചു കരഞ്ഞു.. പിന്നീടെപ്പോളോ ആ തറയിൽ തന്നെ ഉറങ്ങിപോവുകയും ചെയ്തിരുന്നു….
രാവിലെ അവൾ ഉറക്കമുണരുമ്പോൾ അവൾ ബെഡിലായിരുന്നു…ആരോ തന്നെ പുതപ്പിച്ചു ബെഡിൽ കിടത്തിയത് കണ്ടു അത് അവനാണെന്ന് അവൾക്ക് മനസ്സിലായി.. But മുറിയിലെവിടെയും അവനെ അവൾ കണ്ടില്ല…
തുടർന്നുള്ള ദിവസങ്ങളിലും അത് തന്നെയായിരുന്നു… എങ്കിലും അവളുടെ ഓരോ കര്യതിലും അവൻ പ്രേത്യേകം ശ്രദ്ധ ചെലുത്തിയിരുന്നു… അങ്ങനെ പഴേ പോലെ ഒന്ന് നോർമൽ ആയി ആ ജീവിതത്തോടും യഥാർഥ്യത്തോടും അവളുടെ മനസ്സ് പകപ്പെട്ടപ്പോൾ അവനൊപ്പം അവളും കോളേജിൽ പോയി തുടങ്ങി.. അവർ ഭാര്യാഭർത്താക്കന്മാർ ആണെന്ന് കോളേജിൽ ആർക്കും അറിയില്ലായിരുന്നു.. ആരും അറിയരുതെന്ന് അവൾക്ക് നിർബന്ധമുണ്ടായിരുന്നു… എന്നും ഒരുമിച്ചു പോകുകയും വരികയും ചെയ്യുമെങ്കിലും അവർ പരസ്പരം മിണ്ടാറില്ലായിരുന്നു…
ഒരുദിവസം പതിവ് പോലെ കോളേജിൽ എത്തി ക്ലാസ്സിൽ കയറിയ അവളെ അസ്സെയ്ഗ്ന്മെന്റ് എഴുതാൻ മറന്നതിന്റെ പേരിൽ കല്യാണി ടീച്ചർ ക്ലാസ്സിൽ നിന്നും പുറത്താക്കി.. അന്ന് അടുപ്പിച്ചു രണ്ടു പീരിഡ് അവർക്ക് ആയത് കൊണ്ട് രണ്ടു പിരീഡ് അടുപ്പിച്ചു അവൾ പുറത്ത് നിന്നു… അങ്ങനെ നിന്നത് കൊണ്ട് തന്നെ ബോഡി വീക്ക് ആയി അവൾ വരാന്തയിൽ തലകറങ്ങി വീണു.. ശബ്ദം കേട്ട് വരാന്തയിലുള്ള കുട്ടികളും ടീച്ചർമാരും എല്ലാം കൂടി അവളെ സിക്ക് റൂമിലാക്കി..അഭി ആ സമയത്ത് മറ്റൊരു ക്ലാസ്സിൽ ആയിരുന്നതിനാൽ ഒന്നും അറിഞ്ഞിരുന്നില്ല…
തുടർന്ന് അവൾ പ്രെഗ്നന്റ് ആണെന്ന് എല്ലാവരും അറിഞ്ഞു.. ഒരിക്കെ ഈ സിറ്റുവേഷൻ ഫേസ് ചെയ്യണം എന്നവൾക്ക് അറിയായിരുന്നെങ്കിലും ഇത്ര പെട്ടെന്ന് അവൾ വിചാരിച്ചിരുന്നില്ല…
അവളോട് പലരും ആരാ അതിനുത്തരവാദി എന്ന് ചോദിച്ചപോഴും അവളൊന്നും മിണ്ടിയില്ല..അവളെ ഗിരി കെട്ടിയത് വെക്കേഷൻ ടൈമിൽ ആയതിനാൽ അവളെ ഒരുത്തൻ കെട്ടിയിരുന്നതോ അവൾ അനുഭവിച്ചതോ ഒന്നും ആർക്കും അറിയില്ലായിരുന്നു…
അവൾ പിഴച്ചു കാമുകൻ ഇട്ടിട്ടു പോയി എന്ന് വരെ ചുരുങ്ങിയ സമയത്തിനുള്ളിൽ കോളേജ് മൊത്തം പട്ടായി… അപ്പോഴും അവൾ മൗനം പാലിച്ചു.. ഗിരിയെ പോലെ ഒരുവൻ ഒരിക്കലും തന്റെ കുഞ്ഞിന്റെ പിതൃ സ്ഥാനം താൻ വിട്ട് കൊടുക്കില്ല എന്ന് അവൾ ആദ്യമേ തീരുമാനിച്ചിരുന്നു.. അതിനാൽ അവൾ മൗനം പാലിച്ചു കിടന്നേ ഉള്ളൂ…
ഇടക്ക് ബ്രേക്കിന് ടീച്ചേർസ് വന്ന് അവളോട് ആരാണെന്ന് ചോദിച്ചു കൊണ്ടിരുന്നെങ്കിലും അവളിൽ മറുപടിയുണ്ടായില്ല.. കോളേജിൽ വെച്ച് ഉണ്ടായതാണോ എന്നായിരുന്നു എല്ലാവർക്കും അറിയേണ്ടിയിരുന്നത്…
ബ്രെക്കിന് സ്റ്റാഫ്റൂമിൽ വന്നപ്പോളാണ് അഭി ഈ വിവരം എല്ലാം അറിയുന്നത്.. പ്രിൻസിയുടെ കാതിൽ വിഷയം എത്തി എന്ന് മനസ്സിലാക്കിയതും അവൻ പ്രിൻസിയെ കണ്ടു കാര്യം പറഞ്ഞു…
ശേ.. അഭി സാറിന് ഇത് നേരത്തെ പറയായിരുന്നില്ലേ.. ഇപ്പോൾ നിങ്ങളുടെ വൈഫ് ഈ കോളേജിൽ നിന്ന് എത്രത്തോളം അപമാനം നേരിട്ടു…പലരും പലതരത്തിൽ ആണ് പറയുന്നത്… അവൻ മിണ്ടാതെ തല താഴ്ത്തി ഇരുന്നു… ഒന്നുല്ലേലും അനുശ്രീ ഇപ്പൊ പഠിക്കുന്ന കുട്ടിയല്ലേ സാറേ.. ഇപ്പൊ ഇതൊക്കെ വേണർന്നോ.. ഒന്ന് ശ്രദ്ധിക്കണ്ടേ..
എന്ത് ചെയ്യാനാ സാറേ പറ്റിപ്പോയി. ഞങ്ങളും ഒട്ടും പ്രിപയ്ഡ് അല്ല.. But ഉപേക്ഷിക്കാൻ തോന്നിയില്ല.. അവൻ പറഞ്ഞതും
മ് എന്തായാലും ന്യൂസ് ഇത്രയും സ്പ്രെഡ് ആയ നിലക്ക് എല്ലാവരെയും ചേർത്ത് ഒരു മീറ്റിങ് വെച്ച് കാര്യം അവതരിപ്പിക്കുന്നതാകും നല്ലത്.. കോളേജിൽ വെച്ച് അഫയർ ഉണ്ടായി എന്നൊക്കെ തരത്തിൽ സംസാരം ഉള്ളത് കൊണ്ട് അങ്ങനെ ചെയ്യുന്നതാണ് കോളേജിനും നല്ലത്.. പ്രിൻസി അത് പറഞ്ഞപ്പോ അഭിക്കും അതാണ് ശെരിയെന്നു തോന്നി.. അവൻ ഓക്കേ സാർ എന്നും പറഞ്ഞു അവിടെ നിന്നും അവളുടെ അടുത്തേക്ക് പോയി…
സിക്ക് റൂമിൽ കണ്ണിന് മേലെ കൈകൾ വെച്ച് കണ്ണുകളടച്ചു കിടക്കുകയായിരുന്നവൾ അവൻ ചെന്നതും അവൾ പതിയെ മിഴികൾ തുറന്നു.. ഇപ്പൊ എങ്ങനെ ഉണ്ട്.. അവൻ ചോദിച്ചതും അവൾ ഒന്ന് പുഞ്ചിരിക്കാൻ ശ്രമിച്ചു എങ്കിലും പരാജയപ്പെട്ടു മിഴികൾ താഴ്ത്തി… കഴിഞ്ഞെങ്കിൽ പോകാം.. അവൻ ചോദിച്ചതും അവൾ പതിയെ തലയാട്ടി…
ആ നടത്തത്തിൽ കുറ്റം ചെയ്ത കുട്ടിയെ പോലെ അവളുടെ തല താഴ്ന്നു തന്നെ ഇരുന്നു…എല്ലാരേം എങ്ങനെ ഫേസ് ചെയ്യും എന്നൊന്നും ഒരു പിടിയില്ലയിരുന്നവൾക്ക്..ഇനി കോളേജിൽ വരണ്ട എന്ന് വെക്കാം എന്നെല്ലാം മനസ്സിലുറപ്പിച്ചു മനസ്സിനെ പകപ്പെടുത്തി അവൾ അവനു പിറകെ നടന്നു… അവൻ പെട്ടെന്ന് അവളേം കൊണ്ട് പെട്ടെന്ന് സെമിനാർ ഹാളിൽ കേറിയതും അവളൊന്ന് പേടിച്ചു… ഹാളിൽ നിറയെ കുട്ടികൾ.. പലരും പല കണ്ണിലൂടെ തന്നെ നോക്കുന്നത് കണ്ടതും അവൾ തലതാഴ്ത്തി നിന്നു..
ഹലോ… ഗയ്‌സ്.. ഇപ്പൊ ഇവിടെ ഇങ്ങനെ ഒരു മീറ്റിങ് വെച്ചത് എന്തിനായിരിക്കും എന്ന് നിങ്ങൾക് ഒക്കെ ഏകദേശ ധാരണയുണ്ടാകുമല്ലോ അല്ലേ…അഭി അത് പറഞ്ഞു മൈക്ക് എടുത്തതും ഹാളിൽ എല്ലാവരുടെയും കുശുകുശുക്ക് ശബ്ദം നിറഞ്ഞു…
ഈ നിൽക്കുന്ന അനിശ്രീ എന്ന പെൺകുട്ടി പ്രെഗ്നന്റ് ആണ് അതിനു ഉത്തരവാദി ആരാണ് എന്ന് എല്ലാവർക്കും അറിയണം… അത് പറഞ്ഞു അവൻ അവളെ നോക്കിയതും അവളുടെ മിഴികൾ നിറഞ്ഞു… ചുരുങ്ങിയ സമയത്തിൽ തന്നെ പല വിധ കഥകൾ ഇവിടെ പരക്കുന്നത് ഞാൻ അറിഞ്ഞു ഇനി അത് വേണ്ട… ഇവൾ എന്റെ ഭാര്യയാണ്..അവനത് പറഞ്ഞപ്പോൾ എല്ലാവരും ഞെട്ടി അവനെ നോക്കി.. കൂടെ അവളും.. ശേഷം അവൻ അവളുടെ അടുത്ത് ചെന്നു അവളെ ചേർത്ത് നിർത്തി.. ശേഷം യൂണിഫോം ടോപ്പിനുള്ളിൽ നിന്നും അവൻ ചാർത്തിയ താലി പുറത്തേക്ക് ഇട്ടതും എല്ലാരും ഞെട്ടി.. അവളും ഞെട്ടി അവനെ നോക്കി.. ഇനി പ്രൂഫ് ഇല്ല എന്ന് ആരും പറയരുത്…
എന്റെ ഭാര്യ എന്റെ കുഞ്ഞു.. അതുകൊണ്ട് ഈ വിഷയത്തിലിടപെടാൻ ഏറ്റവും ഉത്തമൻ ഞാൻ ആയത് കൊണ്ടാണ് ഇങ്ങനെ ഒരു മീറ്റിങ് ഇവിടെ വെച്ചത്.. So ഇനി ആരുടെ ഭാഗത്തു നിന്നും എന്റെ ഭാര്യക്ക് യാതൊരുവിധ ബുദ്ധിമുട്ടും ഉണ്ടാകരുത് എന്ന് ഞാൻ അപേക്ഷിക്കുകയല്ല നിർദ്ധിഷിക്കുകയാണ്…എന്നും പറഞ്ഞു അവൻ അവളെയും ചേർത്ത് പിടിച്ചു നടന്നു..എല്ലാവരും ആ ഷോക്കിൽ അവരെ തന്നെ നോക്കി നിന്നു.. തിരിച്ചുള്ള യാത്രയിൽ മുഴുവനും അവളിൽ അവന്റെ വാക്കുകൾ മുഴങ്ങി കെട്ടു കൊണ്ടിരുന്നു… വല്ലാത്ത വേദനയോടെ ആവൾ അവനെ നോക്കി…
സാർ… ഞാൻ കാരണം വീണ്ടും വീണ്ടും അപമാനിതനവുകയാണല്ലേ… അവൾ ചോദിച്ചതും അവളുടെ ഉള്ളിലെ സംഘർഷം മനസ്സിലാക്കിയെന്ന പോലെ അവനൊന്നു പുഞ്ചിരിച്ചു.. തനിപ്പോ ഓക്കേ അല്ലെ നമുക്ക് ഒരു സ്ഥലം വരെ പോയാലോ.. അവൻ ചോദിച്ചതും അവൾ പതിയെ തലയാട്ടി..ശേഷം സീറ്റിലേക്ക് ചാരി മിഴികളടച്ചു…
തിരകൾ കരയെ മുത്തി തിരികെ ഓടി മറയുന്നതും നോക്കി ആ കടൽ തീരത്ത് ഇരിക്കുമ്പോൾ മനസ്സിലെ സങ്കടങ്ങൾക്കു ക്ഷമനം വരുന്നതറിഞ്ഞു അവൾ…
രണ്ടു കയ്യിലും ഐസ്ക്രീംമുമായി അവളുടെ അടുത്ത് വന്നിരുന്നു അഭി..അതിലൊന്ന് അവൾക്ക് നേരെ നീട്ടിയതും അവളത് വങ്ങി കഴിച്ചു…
താൻ കടലാദ്യമായി കാണുകയാണോ.. അവൻ ചോദിച്ചതും അവളൊന്ന് പുഞ്ചിരിച്ചു… പണ്ട് അച്ഛനും അമ്മയും എന്നെയും കുഞ്ഞാവയെയും കൂട്ടി സൺഡേ ഡെയിലി ഇവിടെ വരും… ഇത് പോലെ ഒരു ഐസ്ക്രീമും കഴിച്ചു അവരിവിടെ ഇരിക്കും ഞങ്ങൾ രണ്ടാളും ആ തിരയിൽ കളിക്കും… അതൊക്കെ ഒരുകാലം.. ആ ഓർമ്മയിൽ അവളുടെ ചൊടികൾ വിടർന്നു.. മിഴികളിൽ മിഴിനീർ ഉരുണ്ടു അവളൊന്ന് നിശ്വസിച്ചു..
അവനൊന്നു പുഞ്ചിരിച്ചു… സാറിനോട് ഞാൻ ഒരു കാര്യം ചോദിക്കട്ടെ എനിക്ക് വേണ്ടി എന്തിനാ സാർ ഇത്രയും റിസ്ക് എടുക്കുന്നെ…
ഞാൻ അതെല്ലാം ആസ്വദിക്കുന്നു ശ്രീക്കുട്ടി.. അവനത് പറഞ്ഞതും ഞെട്ടി അവനെ നോക്കി അവൾ. സാറേന്താ വിളിച്ചേ ശ്രീക്കുട്ടി എന്ന്. എന്തെ.. എന്റെ അച്ഛൻ എന്നെ അങ്ങനെയാ വിളിച്ചിരുന്നേ.. അവൾ പറഞ്ഞതും അവനൊന്നു പുഞ്ചിരിച്ചു… അച്ഛൻ മാത്രമുള്ളു അങ്ങനെ വിളിച്ചിരുന്നേ..
അവന്റെ ചോദ്യത്തിൽ അവൾ അവനെ സംശയത്തോടെ നോക്കി.. നോക്കണ്ട നിന്റെ ആ പഴയ അഭിയേട്ടൻ തന്നെയാ ഞാൻ.. അവനത് പറഞ്ഞതും ഒരു ഷോക്കറ്റ അവസ്ഥയായിരുന്നു അവൾക്ക്…അവൾ അത്ഭുതത്തോടെ അവനെ നോക്കി… അതെ നിന്റെ ആ മേനോൻ അങ്കിളിന്റെ മോൻ അഭിഷേക് മേനോൻ തന്നെയാ ഞാൻ.. നിനക്ക് ഞങ്ങളെ ആരെയും മനസ്സിലായില്ലെന്ന് മാത്രം…
അവനത് പറയവേ മിഴികൾ നിറച്ചു അവനെ നോക്കി അവൾ.. എന്നിട്ടെന്താ എന്നോടൊന്നും പറയാഞ്ഞേ…
നീ മനസ്സിലാകും കരുതി.. അവൻ പറയവേ അവൾ വല്ലാത്ത വേദനയിൽ ചിരിച്ചു… ഒന്നും എനിക്ക് ഓർമയില്ല നിങ്ങളുടെ ആരുടെയും മുഖം.. പണ്ട് കുഞ്ഞായിരുന്നില്ലേ… But എല്ലാരേം എനിക്ക് അറിയാം.. നിങ്ങൾ വിദേശത്തു പോയപ്പോ ഇനി ഒരിക്കലും തിരികെ അന്വേഷിച്ചു വരുമെന്ന് കരുതിയില്ല… പിന്നെ അച്ഛനും അമ്മയുമെല്ലാം മരിച്ചപ്പോ എല്ലാം നഷ്ടമായ കൂട്ടത്തിൽ നിങ്ങളും ഉൾപ്പെട്ടു…
ആര് പറഞ്ഞു.. ജയങ്കിളും ഗീതന്റിയും കുഞ്ഞാവയുമെല്ലാം അന്ന് വന്നത് എന്റെ ബര്ത്ഡേ ഫങ്ക്ഷന് ആയിരുന്നു.. നീ അറിഞ്ഞാൽ എക്സമിനു പോകാതെ വാശിപിടിച്ചു വരും എന്ന് കരുതിയ അവരത് പറയാഞ്ഞേ..
വർഷങ്ങൾക്ക് ശേഷം നിങ്ങളുടെ കൂടെ എന്റെ ബര്ത്ഡേ ആഘോഷിക്കാമെന്നും വെക്കേഷൻ സെറ്റ് ആക്കാമെന്നുമെല്ലാം തീരുമാനിച്ച അന്ന് ഞങ്ങൾ നാട്ടിൽ വന്നത് നീ അന്ന് എക്സമിനു പോയിരിക്കുകയാണെന്ന് പറഞ്ഞപ്പോ നൈറ്റ് നിനക്ക് സർപ്രൈസ് ആയി അങ്ങോട്ട് വേണമെന്നും പറഞ്ഞ അന്ന് ഞങ്ങൾ പിരിഞ്ഞത്… പറഞ്ഞപോലെ അന്ന് ഞങ്ങൾ വന്നു but അത് അങ്ങനെ ഒരു സിറ്റുവേഷനിൽ ആയി പോയി..നിന്നെ അങ്ങനെ ഒരു അവസ്ഥയിൽ കണ്ടപ്പോ വല്ലാത്ത വേദന തോന്നി.. എന്തോ കണ്ട് നിൽക്കാൻ കഴിഞ്ഞില്ല അതാ നിന്റെ മുന്നിൽ ഞാൻ അന്ന് വരാഞ്ഞേ.. അമ്മയൊക്കെ വന്നിരുന്നു.. ഒരുപാട് ആളുകളുടെ ഇടയിൽ ആ മുഖം നീ ശ്രദ്ധിച്ചു കാണില്ല അതിന് പറ്റിയ അവസ്ഥയിൽ അല്ലായിരുന്നല്ലോ… നിന്നെ പിന്നെ തിരികെ പോകുമ്പോൾ കൂടെ കൂട്ടണം എന്നായിരുന്നു ഞങ്ങളുടെ പ്ലാൻ.. അത് നിന്റെ അപ്പച്ചിയെല്ലാം ചേർന്ന് മുടക്കി.. എങ്കിലും നിനക്ക് ഒരു കുറവും വരാതിരിക്കാൻ അച്ഛൻ നിർബന്ധം ഉണ്ടായിരുന്നു…അതിനാല പഠിത്തം കഴിഞ്ഞു നിന്റെ പഠിത്തം കഴിയുന്ന വരെ ഞാൻ അവിടെ ലെക്ചർ ആയി കയറിയെ.. നീ അറിയാതെ നിന്റെ പിറകെ ഞാൻ ഉണ്ടായിരുന്നു അനു.. But ആരെയും അറിയിക്കാതെ ഒരിക്കെ അവർ നിന്നെ ഇങ്ങനെ കെട്ടിച്ചയക്കും എന്ന് ഞങ്ങള്ക്ക് അറീല്ലായിരുന്നു.. അത് അറിഞ്ഞു അച്ഛൻ കുറേ വിഷമിച്ചു അമ്മയും… പിന്നെ കുറച് ദിവസം മുൻപ് ഞാൻ സ്റ്റാഫ് റൂമിൽ ഇരിക്കുമ്പോളാ രാധ ടീച്ചർ നിന്റെ അവസ്ഥയെ പറ്റി പറഞ്ഞെ.. അവരുടെ സിസ്റ്റർ ആണ് ഗീതച്ചേച്ചി… രാധ ടീച്ചറിൽ നിന്ന് അവരുടെ നമ്പർ ഞാൻ വാങ്ങി അവരെ വിളിച്ചിരുന്നു.. നി നിന്റെ വിവരം പറഞ്ഞ കൂട്ടത്തിൽ കോളേജ് പറഞ്ഞിരുന്നു അങ്ങനെയാ മനസ്സിലായെ എന്ന് പറഞ്ഞു അവർ… ഇനി നിന്നെ പറ്റി എന്ത് ഉണ്ടേലും അറിയിക്കാൻ പറഞ്ഞു ഞാൻ അവർക്ക് നമ്പർ കൊടുത്തിരുന്നു അങ്ങനെയാ പിറ്റേ ദിവസം നിന്നെ വീട്ടിലാക്കി പറഞ്ഞു അവർ വിളിച്ചേ.. നിന്റെ വീട്ടുകാർ വീണ്ടും അവൻ നിന്നെ പിടിച്ചു ഏല്പിക്കും ഉറപ്പുള്ളോണ്ട അന്ന് രാത്രി ഞാൻ അങ്ങോട്ട് വന്നേ…
അവൻ അത്രയും പറഞ്ഞു നിർത്തിയതും അവൾ കണ്ണീരോടെ അവനെ നോക്കി…ഞാൻ ആരെയും മനസ്സിലാക്കിയില്ലല്ലോ എന്നും പറഞ്ഞു പെണ്ണ് കണ്ണ് നിറച്ചതും അവൻ അവളെ ചേർത്ത് നിർത്തി.. ഇത് ഞങ്ങളെ കടമയാണ്.. നീ അതിൽ കൂടുതലൊന്നും ചിന്തിക്കേണ്ട മനസ്സിലായോ… അങ്കിൾ ഇപ്പൊ..
എന്റെ പഠിത്തം കഴിഞ്ഞു ഞങ്ങൾ ഇങ്ങോട്ട് പൊന്നു അച്ഛൻ ഇപ്പോളും അവിടെ തുടരുന്നു… ഉടനെ വരുന്നുണ്ട് പേരക്കുട്ടിയെ കാണാൻ..അവൻ പറയവേ അവൾ അവനെ നോക്കി പുഞ്ചിരിച്ചു..
ഇതിനൊക്കെ ഞാൻ എന്താ സാർ പകരം തരാ.. എന്റെ കയ്യിൽ ഒന്നുല്ല അങ്ങനെ തരാൻ… സാറിന് നല്ലൊരു ഭാര്യയാവാനൊന്നും ഈ ജന്മം എനിക്ക് കഴിയില്ല സാർ…അവൾ പറഞ്ഞതും അവൻ അവളോട് ഒന്നുകൂടെ ചേർന്നിരുന്നു… നന്നായി പഠിച്ചു ഒരു ജോലി വാങ്ങിക്ക്…പിന്നെ എനിക്ക് വേണ്ടി ചെയ്യേണ്ടത്.. അവൻ പതിയെ അവന്റെ കൈകൾ അവളുടെ ഉദരത്തിൽ ചേർത്ത് വെച്ചു.. ഈ കുഞ്ഞിന്റെ പിതൃ സ്ഥാനം അതെനിക്ക് തന്ന മതി.. അവൻ അത് പറഞ്ഞതും നിറമിഴിയാലേ അവനെ നോക്കി അവൾ…അവളെ നോക്കി ഒന്ന് കണ്ണ് ചിമ്മിക്കാട്ടിയവൻ…ഇനി അവനോട് ഒന്നും പറഞ്ഞിട്ട് കാര്യമില്ലെന്ന പോലെ നിശ്വസിച്ചു അവളും… എങ്കിലും ഉള്ളിലെ കനലിന് വല്ലാത്ത ഒരു ക്ഷമനം കിട്ടുന്നപോലെ തോന്നുണ്ടായിരുന്നവൾക്ക്… ഒരുപാട് നേരം പരസ്പരം സംസാരിച്ചിരുന്നവർ.. പിന്നെ തിരയിൽ കളിച്ചും ഉല്ലസിച്ചും നേരം ഇരുട്ടിയപ്പോൾ വീട്ടിലേക്ക് തിരിച്ചു അവർ..
തിരികെ ഉള്ള യാത്രയിൽ മനസ്സിൽ ഒരു തണുപ്പ് അനുഭവപ്പെടുന്നുണ്ടായിരുന്നവൾക്ക്… ചൊടിയിൽ മായാത്ത ഒരു പുഞ്ചിരിയും… എന്ത് കൊണ്ടോ അവനോടുള്ള ആ അപരിചിതത്വം കുറഞ്ഞ പോലെ.. തന്റെ ആരൊക്കെയോ ആണെന്ന ഒരു തോന്നൽ മനസ്സിൽ അനുഭവപ്പെടുന്നു… എങ്കിലും ഭാരമാകാതെ കുഞ്ഞു വളരുമ്പോൾ സ്വന്തമായി മാറണം ആർക്കും ഭാരമാകാതെ എവിടെയെങ്കിലും ജീവിക്കണം.. അത് വരെ ഇവരുടെ കൂടെ… അവൾ അവനെ നോക്കി
ചുണ്ടിലെ സാധാ മയക്കുന്ന പുഞ്ചിരിയാലെ ഡ്രൈവിങ്ങിലാണ് ശ്രദ്ധ… അവളും മിഴികൾ പുറത്തേക്ക് ചലിപ്പിച്ചു..
🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸
ദിവസങ്ങൾ മാറ്റമില്ലാതെ കൊഴിഞ്ഞു..സ്വന്തം വീട്ടിലെന്ന പോലെ ഒരു സമാധാനം അനുവിലും നിറഞ്ഞു… ഇപ്പൊ ഇടക്ക് ഇടക്ക് വീഡിയോ കാളിലൂടെ അങ്കിലിനോടും സംസാരിക്കാറുണ്ടായിരുന്നു… അങ്ങനെ എല്ലാവരുമായി ഒരു നല്ല ബന്ധം അവളിൽ ഉടലെടുത്തു..എങ്കിലും അഭിയും അനുവും ഭാര്യ ഭർത്താക്കന്മാർ ആണെന്ന് സ്വയം മറന്ന് നല്ല സുഹൃത്തുക്കൾ ആയി തുടർന്നു… ദിവസങ്ങൾ നീങ്ങവേ അനുവിന്റെ കുഞ്ഞു വയർ വലിപ്പം വച്ചു തുടങ്ങി…8 മാസം തികഞ്ഞു അവൾക്ക് ഇപ്പൊ..ആദ്യം കുഞ്ഞു കുഞ്ഞു ഇളക്കങ്ങളിൽ തുടങ്ങി ഇന്ന് കുഞ്ഞിന്റെ ചവിട്ടേല്ലാം അറിയാൻ തുടങ്ങി അവൾ…ഒരു അമ്മയെന്ന പക്വതയിലേക്ക് നീങ്ങി അതെല്ലാം വളരെ ആസ്വദിച്ചു തുടങ്ങി അവൾ..കൂടെ അവനും.. രാത്രി അവളുടെ വയറിൽ തലവെച്ചു കുഞ്ഞിനോട് സംസാരിക്കുന്ന അവനെ കാണെ ഇനി ഇവനാണോ കുഞ്ഞിന്റെ അച്ഛൻ എന്ന് തോന്നാറുണ്ടവൾക്ക്… ഇടക്ക് മിഴികൾ നിറയും അത് അവൻ കാണാതെ തുടക്കുകയും ചെയ്യും… ഇപ്പൊ അനു കോളേജിൽ പോകുന്നില്ല ഏഴു മാസം വരെ പോയിരുന്നു എങ്കിലും ഇനി എക്സമിനു മാത്രം പോകാം എന്ന തീരുമാനത്തിൽ നിർത്തി…
അങ്ങനെ ഇരിക്കെ ഒരു ദിവസം രാത്രി അനുവിന് ലേബർ പൈൻ വന്നു ..ഇപ്പൊ രാത്രികൾ അവൾ അമ്മയുടെ കൂടെ ആയിരുന്നു കിടക്കാർ വേദനകൊണ്ട് അവൾ അലറിവിളിച്ചതും സാവിത്രി അവനെ വിളിച്ചു കാറെടുക്കാൻ പറഞ്ഞു.. വിറച്ചു കൊണ്ട് കാർ ഓടിക്കാൻ പോലും അവനാകുന്നില്ലായിരുന്നു… ആ നിമിഷം ഒരു ഭാര്യയുടെ പ്രസവ സമയത്ത് ഒരു ഭർത്താവാനുഭവിക്കുന്ന വേദന അറിയുകയായിരുന്നവനും… അവളും കുഞ്ഞും വരാൻ എടുക്കുന്ന ആ മണിക്കൂറുകൾ ഒരുതരം യുഗങ്ങൾ പോലെ വേട്ടയാടി അവനെ…
അനുശ്രീ അഭിഷേക്… ലേബർ റൂമിന്റെ ഡോർ തുറന്ന് നഴ്സ് പുറത്ത് വന്നതും അവന് അവർക്കടുത്തേക്ക് ഓടി… പ്രാസവിച്ചൂട്ടോ.. പെൺകുഞ്ഞാണ്… എന്നും പറഞ്ഞു വെള്ളയിൽ പൊതിഞ്ഞ കുഞ്ഞു മാലാഖയെ കയ്യിൽ നൽകിയതും അവന്റെ മിഴികൾ നിറഞ്ഞു…അവളെ പോലെ കുഞ്ഞി കണ്ണുകളുള്ള ആ മാലാഖ കുഞ്ഞിന്റെ കവിളിൽ അരുമയായി മുത്തിയവൻ കണ്ണുനീർ കവിളിൽ തട്ടിയതും ചിണുങ്ങി കണ്ണുകൾ ചിമ്മി കുഞ്ഞിപ്പെണ്ണ്…കണ്ണുനീരാൽ പുഞ്ചിരിച്ചു അവൻ.. അത് കണ്ടു കണ്ണുകൾ നിറഞ്ഞിരുന്നു സാവിത്രിയുടെയും…
🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸
പപ്പേ… എനിക്ക് ഒരു കത പറഞ്ഞു തരോ.. ദേ അല്ലു കിടന്നുറങ്ങിക്കെ.. ചുമ്മാ പപ്പയുടെ പിറകെ നടന്നു ശല്യം ചെയ്യാതെ… മമ്മയോടല്ലല്ലോ ഞാൻ പറഞ്ഞേ പാപ്പയോടല്ലേ മാമ്മക്കെന്താ…
പതിവ് പോലെ റൂമിലേക്ക് കേറിവന്നതും ഓടി വന്ന് ചിണുങ്ങി പിറകെ നടക്കുകയാണ് അലങ്കൃത അഭിഷേക് എന്ന മൂന്ന് വയസ്സുകാരി അല്ലു… പ്രസവത്തോട് കൂടി അനുവിന്റെ റോൾ തീർന്ന പോലെ ആയിരുന്നു കുഞ്ഞിന്റെ കാര്യത്തിൽ അഭിയുടെയും വീട്ടുകാരുടെയും പെരുമാറ്റം… അങ്കിൾ കൂടെ നാട്ടിൽ വന്നതും അവരിൽ നിന്ന് ഒരു മോചനം തനിക്ക് കഴിയില്ല എന്ന യാഥാർഥ്യം ഉൾക്കൊണ്ടു അനു… എങ്കിലും അഭിയുടെ ഭാര്യ ആയി ജീവിക്കാൻ മാത്രം ഇന്നും അവൾക്ക് വല്ലാത്ത പ്രയാസം ആയിരുന്നു.. അവളെ മനസ്സിലാക്കുന്നത് കൊണ്ട് ആരും അവളെ നിർബന്തിച്ചതും ഇല്ല… ദിവസങ്ങൾ കഴിയേ തന്നെ അഭിയുടെ ലോകം കുഞ്ഞുമായി ചുരുങ്ങി പോയി അഭിയുടെ മാത്രമല്ല ആ വീട്ടിലെ ഓരോരുത്തരുടെയും… അവൾക്കും തിരിച്ചു അങ്ങനെ ആയിരുന്നു.. അനു ഇല്ലാതെ നിന്നാലും അഭിയില്ലാതെ ഒരു ദിവസം പോലും അല്ലുവിന് പറ്റില്ലായിരുന്നു… അമ്മയെന്ന് വിളിക്കേണ്ട നാളിലും അവൾ ആദ്യം പപ്പാ എന്നായിരുന്നു വിളിച്ചേ.. അന്ന് അവനിൽ കണ്ട സന്തോഷം അനുവിനെയും വല്ലാതെ ആശ്ചര്യപ്പെടുത്തിയിരുന്നു…
പപ്പേ… പറഞ്ഞു തെരോ അതോ ഞാൻ ഗ്രാൻഡ്പയോട് പറയണോ… എന്റെ പൊന്നോ.. ഇങ്ങട് വാടി കാന്താരി ഞാൻ തന്നെ പറഞ്ഞു തരാം.. എന്നും പറഞ്ഞു വന്നപാടെ കുഞ്ഞിനേയും എടുത്ത് റൂമിലേക്ക് കയറി അവൻ… അതും നോക്കികൊണ്ട് അവിടെയുള്ള തുണികളെല്ലാം മടക്കി വെക്കുന്നത് തുടർന്നു അവൾ…
ഏത് കഥയ… രാതകുമാരിടേം രാത്കുമാരന്റേം കത.. വളരെ കാര്യമായി കുഞ്ഞി കണ്ണ് വിടർത്തി പറയുന്നവളെ ചേർത്ത് പതിയെ ബെഡിലേക്ക് കിടന്നു അവൻ…
ശെരി രാജകുമാരൻ പപ്പയും രാജകുമാരി മമ്മയും പോരെ.. അവൻ പറഞ്ഞതും ആശ്ചര്യത്തിൽ മതിയെന്ന് പറഞ്ഞു തലകുലുക്കി കുഞ്ഞി പെണ്ണ്.. അത് കേട്ട് അവനെ ഒന്ന് കൂർപ്പിച്ചു നോക്കി അനു.. ഒറ്റ കണ്ണിറുക്കി അവളെ കാണിച്ചു പതിയെ കഥ പറഞ്ഞു തുടങ്ങി അവൻ…
ഒരു ദിവസം വീട്ടിലിരുന്നു ബോറടിക്കുന്നെന്ന് പറഞ്ഞു രാജകുമാരൻ കരഞ്ഞപ്പോൾ രാജാവ് അവനെയും കൂട്ടി രാജാവിന്റെ കൂട്ടുകാരന്റെ വീട്ടിലേക്ക് പോയി.. അവിടെ വെച്ച് ആണ് നമ്മുടെ കുഞ്ഞു രാജകുമാരൻ അവന്റെ രാജകുമാരിയെ ആദ്യമായി കാണുന്നത്… ഒരു കുഞ്ഞു പിങ്ക് കളർ ഡ്രസ്സ് ഒക്കെ ഇട്ടു എന്റെ അലുക്കുട്ടിയെ പോലെ തന്നെ ഒരു കുഞ്ഞു രാജകുമാരി ആയിരുന്നു അവൾ അപ്പൊ… അവൻ പറയവേ അവൾ അവനെ തന്നെ നോക്കി… പണ്ട് താനും ആദ്യമായി അവനെ കണ്ടത് അത് പോലെ ഒരു ദിവസം ആണെന്ന് ഓർത്തു പോയവൾ…
അന്ന് രാജകുമാരന്റെ മനസ്സിൽ ആ കുഞ്ഞു രാജകുമാരി കേറിക്കൂടി.. എങ്കിലും ജാഡക്കരിയായ രാജകുമാരി ഒരിക്കെ പോലും രാജകുമാരന്റെ കൂടെ കളിക്കാൻ വന്നില്ല.. മാത്രമല്ല തരംകിട്ടുമ്പോളെല്ലാം രാജകുമാരനെ നുള്ളിയും പിച്ചിയും ദേഷ്യം കാണിച്ചു… എങ്കിലും രാജകുമാരൻ രാജകുമാരിയുടെ കൂടെ നടന്നു… പിന്നെത്തോട്ട് ദിവസവും രാജകുമാരിയുടെ വീട്ടിലേക്ക് പോണമെന്നു പറഞ്ഞു രാജകുമാരൻ കറഞ്ഞപ്പോ രണ്ട് ദിവസം രാജകുമാരനെ രാജകുമാരിയുടെ വീട്ടിലക്കി രാജാവ്.. ഇതെല്ലാം തന്റെ കുഞ്ഞിലേ നടന്ന കാര്യങ്ങൾ ആണെന്ന് മനസ്സിലാകാവേ അനുവിലും അതെല്ലാം ഓടി മറഞ്ഞു… ചെറു ചിരി അവളുടെ ചൊടിയിലും വിടർന്നു… അവൻ കൂടെ കളിക്കാൻ വന്നിരുന്നതും അവനെ ഉപദ്രവിച്ചതും അമ്മ അടിച്ചതും കരഞ്ഞതും എല്ലാം ഓർത്തപ്പോൾ അവളിൽ ഒരു പുഞ്ചിരി വിരിഞ്ഞു.. അത് അവനും കണ്ടിരുന്നു…
എന്നിട്ടോ.. കുഞ്ഞിപ്പെണ് ആശ്ചര്യത്തോടെ ചോദിച്ചതും അവൻ തുടർന്നു… അങ്ങനെ ഒരു ദിവസം രാജകുമാരനെ രാജകുമാരി ഉന്തിയിട്ടപ്പോ രാജകുമാരൻ വീണു നെറ്റി പൊട്ടി ചോര വന്നു.. അത് കണ്ടു വന്ന രാജകുമാരിയുടെ അമ്മ രാജകുമാരിയെ തല്ലിയപ്പോ രാജകുമാരൻ രാജകുമാരിയെ പൊതിഞ്ഞു പിടിച്ചു… അന്ന് തൊട്ട് രാജകുമാരിക്കും രാജകുമാരനെ ഇഷ്ടമായി… പിന്നെ എപ്പോളും ഒരുമിച്ചു കളിച്ചു അവർ വളർന്നു.. അങ്ങനെ രാജകുമാരനെ കൂട്ടി രാജാവും രക്നിയുമെല്ലാം ദൂരെ ഒരു സ്ഥലത്ത് പഠിക്കാൻ പോയി… രാജകുമാരൻ പോകുന്നതിൽ കരഞ്ഞ രാജകുമാരിക്ക് രാജകുമാരൻ ഒരു വാക്ക് കൊടുത്തു.. വലുതാകുമ്പോൾ രാജകുമാരൻ എപ്പോളും രാജകുമാരിയുടെ കൂടെ തന്നെ കാണുമെന്നു…അപ്പോൾ രാജകുമാരിയും രാജകുമാരനെ കാത്തിരിക്കാമെന്ന് വാക്ക് കൊടുത്തു…എന്നിട്ടോ കുഞ്ഞിക്കണ്ണു വിടർത്തി പെണ്ണ് ചോദിച്ചതും അവനൊന്നു പുഞ്ചിരിച്ചു…എന്നിട്ട് വലുതായപ്പോ രാജകുമാരൻ രാജകുമാരിയെ തേടി വന്നു രക്ഷസന്മാരിൽ നിന്നും രക്ഷപ്പെടുത്തി സ്വന്തമാക്കി പക്ഷെ രാജകുമാരി എല്ലാം മറന്നു ഒരു നോവുള്ള ചിരിയോടെ അവൻ പറഞ്ഞതും അവൾ നിറമിഴിയാലേ അവനെ നോക്കി…അവനും അവളെ ഒന്ന് നോക്കി… പതിയെ കണ്ണുചിമ്മി കാട്ടി…അവളിലും ആ പഴയ ഓർമകൾ നിറഞ്ഞു വന്നു.. ശെരിയാ അവൻ ആ വാക്ക് പാലിച്ചു.. But താൻ അതെല്ലാം മറന്നു…
കിടക്കുന്നില്ലേ മോളുറങ്ങി.. ബാൽകാണിയിൽ നിന്ന് ആലോചനയിലിരിക്കയായിരുന്നു അവൾ…മോളേ ഉറക്കി അവളുടെ അടുത്ത് വന്ന് അവൻ ചോദിച്ചതും ഒന്ന് തിരിഞ്ഞു നോക്കി അവൾ…
എല്ലാം ഓർമയുണ്ടായിരുന്നല്ലേ… എനിക്ക് എല്ലാം ഓർമയുള്ളോണ്ടല്ലേ ഒരിക്കലും തനിച്ചാക്കാതെ ഞാൻ എന്നും ചേർത്ത് നിർത്തിയെ but നീയെല്ലാം മറന്നില്ലേ…. അവൻ ചോദിച്ചതും അവളവന്റെ നെഞ്ചിലേക്ക് വീണു പൊട്ടി കരഞ്ഞു… സോറി…അവൾ പറയവേ സാരല്ല പോട്ടെ എന്നും പറഞ്ഞു അവനവളുടെ മൂർദ്ധാവിൽ ചുണ്ടുകളമർത്തി.. അവളും അവനിലേക്ക് ചേർന്ന് ആ ചുംബനം സ്വീകരിച്ചു…
പിന്നീടുള്ള ദിവസങ്ങൾ അവരുടേതാവുകയായിരുന്നു.. എല്ലാം മറന്ന് അവന്റെ മാത്രം പെണ്ണായി അവളും അവളെയും കുഞ്ഞിനേയും നെഞ്ചോട് ചേർത്ത് അവനും അവരുടെ മാത്രം സ്വർഗം കെട്ടി പണിതു… ഇനി അവർ ജീവിക്കട്ടെ അല്ലെ…
അവസാനിച്ചു…. 🌸
𝐌𝐮𝐫𝐬𝐡𝐢𝐝𝐚 𝐬𝐚𝐥𝐢𝐦… 🖋️