കാശിനാഥൻ – പാർട്ട് 2

പാണ്ടിക്കാട് ബസ്‌റ്റോപ്പിൽ പതിവിലും
കൂടുതൽ ആളുകൾ ഉണ്ട് 8.25 ന് എത്തേണ്ട കാശിനാഥൻ 35 ആയിട്ടും സ്റ്റോപ്പിൽ എത്തിയിട്ടില്ല കാത്തുനിൽക്കുന്ന എല്ലാവരിലും എന്തോ ഉരുൾഭയം ഉണ്ട്.

ഫർസാന ചങ്കിടിപ്പോടെ ഫോണിലേക്കും ബസ്സു വരുന്ന റോട്ടിലേക്കും മാറിമാറി നോക്കുന്നുണ്ട് നിത്യവും ഒരു മുനുറ്റിൽ കൂടുതൽ കിച്ചൂന്റെ ബസ്സ്‌ വൈകിയിട്ടല്ല ഇന്ന് പത്തുമിനുട്ട് വൈകിയല്ലോ പടച്ചോനെ ബസ്സിനി എവിടേലും ഇടിച്ചോ ബദ്രീങ്ങളെ ഇങ്ങള് കാക്ക് എന്നവൾ മനസ്സിൽ പറഞ്ഞു.

നാട്ടുകാരും പല ഊഹങ്ങൾ പറയുന്നുണ്ട് മിക്കവരുടെയും അഭിപ്രായം വണ്ടി ഇടിച്ചിട്ടുണ്ട് എന്നാണ് ചിലരുടെ വർത്തമാനം കേട്ട് അവൾക്കു ദേശ്യം വന്നതാണ്.

ഫർസാനയുടെ അടുത്തുനിൽക്കുന്ന ഗൗരിടീച്ചർക്ക്‌ ഒരു ഫോൺ കോൾ വന്നു ടീച്ചർ ഹലോ എന്നുപറഞ്ഞു കുറച്ചുനേരത്തേക്ക് ഷോക്കേറ്റപോലെ തരിച്ചു നിന്നു.

നെഞ്ചത്ത് കൈവച്ചു ന്റെ ഭഗവാനെ കാശി എന്ന് പറയുന്നത് കേട്ട് ഫർസാനയുടെ നെഞ്ചിൽ ഒരു തീ ആളി കത്തിയമർന്നു.

ഹൃദയമിടിപ്പ് അവൾക്കു നിയന്ത്രിക്കാൻ പറ്റുന്നില്ല അവൾ ഭയപ്പെട്ടപോലെ കിച്ചുവിന് എന്തോ പറ്റിയിട്ടുണ്ട് എന്നവൾ ഉറപ്പിച്ചു അവൾക്കു ടീച്ചറോട് എന്തൊക്കെയോ ചോദിക്കണം എന്നുണ്ട് പക്ഷെ ഒന്നും പറയാൻ കഴിയുന്നില്ല അവൾക്ക്‌ ശ്വാസം നിലക്കുന്നപോലെ തോന്നി ചങ്കിൽ കൈവച്ചു വെപ്രാളത്തോടെ ചുറ്റും നോക്കി ഫർസാന കിതച്ചുകൊണ്ടിരുന്നു.

ചുറ്റും കൂടിനിൽക്കുന്ന ആളുകളെല്ലാം തമ്മിൽ നോക്കി എന്തൊക്കയോ പറയുന്നുണ്ട് അവളെ ആരും ശ്രദ്ധിക്കുന്നില്ല എന്താ തന്നോടൊരു കരുണ ആർക്കും തോന്നാത്തത്.?
ഉറക്കെ കറയണമെന്നോ ആരെയോ വിളിക്കണമെന്നോ അവൾക്കു തോന്നുന്നുണ്ട്..

ടീച്ചറോട് എന്താ മോളെ അവനു പറ്റിയത് എന്ന് അരികിൽ നിന്ന അമ്മച്ചി ചോദിച്ചത് കേട്ട് ഫർസാന ആകാംശയോടെ തിരിഞ്ഞു നോക്കി.

നിർത്താതെ ഹോണടിച്ചു ചീറിപ്പാഞ്ഞു അവരുടെ മുന്നിലൂടെ വണ്ടൂർ ഭാഗത്തേക്ക്‌ പോയ ആംബുലൻസിന്റെ അലർച്ചയിൽ ടീച്ചർ പറഞ്ഞ മറുപടി എന്താണെന്നു ഫർസാന കേട്ടില്ല.

എങ്കിലും അവൾ ന്റെ റബ്ബേ കിച്ചുവിന് എന്തോ അപകടം പറ്റിയിട്ടുണ്ട് എന്ന് പറഞ്ഞു അവൾക്കു തല ചുറ്റുന്നതായി തോന്നി ആടാൻ തുടങ്ങിയപ്പോൾ അരികിൽ കണ്ട ഇരുമ്പ് കമ്പിയിൽ പിടുത്തം ലഭിച്ചതിനാൽ അവൾ വീണില്ല.
കണ്ണുമുറുകി അടച്ച് കൊണ്ടു രണ്ടുമൂന്നു തവണ അവൾ ശ്വാസം എടുത്തു നാട്ടുകാർ എന്തൊക്കെയോ പറയുന്നുണ്ട് എല്ലാം ദൂരെനിന്നുകേട്ട അശരീരി പോലെ അവൾക്കൊന്നും വ്യക്തമായി തിരിച്ചറിയുന്നില്ല.

ദൂരെ നിന്നും തിരികെ ആംബുലൻസ് കിച്ചിവിനെയും കൊണ്ടു വരുന്നതിന്റെ സൈറനും ഹോർനടിയും അവളുടെ കാതിൽ പതിഞ്ഞു അവൾ ഞെട്ടി കണ്ണുതുറന്നു നോക്കി അവൾക്കു മുന്നിലൂടെ ആംബുലൻസ് അലർച്ചയോടെ ചീറിപ്പാഞ്ഞു പോയി.

അവൾക്ക് എന്താണ് സംഭവിക്കുന്നത് എന്ന് മനസ്സിലാകുന്നില്ല ആളുകൾ എന്തൊക്കെയോ അടക്കം പറയുന്നുണ്ട് സന ബസ്സിന്റെ ഓണർ റാഫിയുടെ ഗുണ്ടയുമായി കാശി തല്ലി എന്നും കാശിയെ അയാൾ വയറ്റിൽ കത്തി കയറ്റി എന്നും ഒരാൾ പറയുന്നത് കേട്ടു ഫർസാന കണ്ണുമിഴിച്ചു ന്റെ റബ്ബേ എന്ന് പറഞ്ഞു.

അൽഷിഫേൽ എത്തിക്കാൻകഴിഞ്ഞാൽ രക്ഷപ്പെടും എന്ന് പറഞ്ഞയാൾക്ക് മറുപടിയായി മറ്റൊരാൾ മൗലനായ നല്ലത് ഇത്തിരിയെങ്കിലും ജീവൻ ബാക്കിയുണ്ടേൽ അവർ രക്ഷപ്പെടുത്തും കഷ്ട്ടം നല്ല പയ്യനായിരുന്നു എന്ന് പറഞ്ഞു.

അവൾ കമ്പിയിൽ അമർത്തിപ്പിടിച്ച് കിതച്ചു കണ്ണിലേക്കു ഇരുട്ട് കയറുന്നുണ്ട് വിയർപ്പ് നെറ്റിയിലൂടെ ഒലിച്ചിറങ്ങുന്നുണ്ട് തൊണ്ട വറ്റി
അവൾ കണ്ണുതുറക്കാൻ ശ്രെമിച്ചെങ്കിലും കഴിയുന്നില്ല തളർന്നുകൊണ്ട് ഒരിക്കൽകൂടെ ദീർഘ നിശ്വാസം എടുത്തു.

അടുത്തിനിൽക്കുന്ന ഏതോ ഒരാൾ ഫോണിൽ വിളിച്ചു സംസാരിക്കുന്നത് കേൾക്കുന്നുണ്ട് രണ്ടാൾക്ക് കുത്തുകിട്ടിയിട്ടുണ്ട് അതിൽ ഒരാൾ മരിച്ചു എന്നാണ് കേൾക്കുന്നത് എന്ന്

അവൾ തലചുറ്റി താഴെ വീണു….

സൈറനിട്ടും നിർത്താതെ ഹോണടിച്ചും ആംബുലൻസ് ചീറിപ്പായുന്നുണ്ട്
കാശിയുടെ കൂടെ നഴ്‌സും ഓണർ ഷാനുക്കയും ഉണ്ട്.

വയറു തുളഞ്ഞ വേദനയെക്കാൾ കാശിയുടെ ഭയം രാഹുലിനെ ഓർത്താണ് ഷാനുക്ക അവന്റെ കയ്യിൽപിടിച്ചു സമാധാനിപ്പിച്ചു.

നീയും അവനുമാണ് എന്നെ ഈ നിലയിൽ വളർത്തിയത് ആ നിങ്ങൾക്കുവേണ്ടി ആ നാല് ബസ്സും ഷാനവാസ്‌ വിൽക്കും എന്നിട്ടും തികഞ്ഞില്ല എങ്കിൽ അന്തിയുറങ്ങണ വീടും വിൽക്കും അതും പോരെങ്കിൽ ഈ വെള്ളക്കുപ്പായം ഷാനവാസ് ഊരിയെറിയും ഇന്നിട്ട് കേറും കോയിക്കോട്ടങ്ങാടീക്ക് പഴയ കൂലിതല്ലുകാരനായ പോട്ടർ ഷാനായി.

കാശി അറിയാതെ കുലുങ്ങി ചിരിച്ചു
ആ എന്ന് പറഞ്ഞു അവൻ വയറിൽ കൈവെച്ചു വേദന ഒതുക്കാൻ പല്ല് കടിച്ചത്കണ്ട് നഴ്‌സ് ഷാനവാസിനെ ദേശ്യത്തിൽ നോക്കി
താനൊന്നു മിണ്ടാതിരിക്കേടോ എന്ന് ഒച്ചവെച്ചു.

കാശിയെ നോക്കി കണ്ണ് നിറഞ്ഞത് തുടച്ചുകൊണ്ട് ഷാനുക്ക കാശ്യെ ഇജ്ജ് കേട്ടോ റാഫില്ലേ ആ നായന്റെ മയ്യത്ത് ഞാൻ കാശിനാഥനിൽ കയറ്റും ഇന്നിട്ട് ഇജ്ജിരുന്ന സീറ്റിൽ ഇരുന്നു ഓനേം കൊണ്ട് ഒരു ട്രിപ്പുണ്ട് നിക്ക് നിലമ്പുർ മുതൽ പെരിന്തൽമണ്ണ വരെ.

എടൊ താൻ എന്താന്ന് വച്ചാൽ ചെയ്തോ ഇപ്പൊ തല്ക്കാലം ഒന്ന് മിണ്ടാണ്ടിരിക്ക് ഇവനെയൊന്നു
അവിടെ എത്തിക്കട്ടെ നഴ്സ് ഷാനവാസിനോട് കയർത്തു. …

ഫർസാന കണ്ണുതുറന്നപ്പോൾ ഫാൻ കറങ്ങുന്നതാണ് കണ്ടത് കുറച്ചുനേരത്തേക്ക് ഒന്നും അവൾക്കു മനസ്സിലായില്ല.
വീട്ടിലല്ല അവൾ തല ചരിച്ചുനോക്കുമ്പോൾ ഇടതുകയ്യിൽ ട്രിപ്പ് ഇട്ടിട്ടുണ്ട് ഉമ്മ കട്ടിലിനു സൈഡിൽ ഇരിക്കുന്നുണ്ട് അപ്പോഴാണ് അവൾക്ക് താൻ ഹോസ്പിറ്റലിൽ ആണെന്ന് തിരിച്ചറിവുണ്ടായത്.

കിടക്കുന്നിടത്തു നിന്നു എണീക്കാൻ ശ്രമിച്ചപ്പോൾ അകത്തേക്ക് കയറിവന്ന നഴ്സ് അടങ്ങി കിടക്കു കുട്ടി ആറ് സ്റ്റിച്ചുണ്ട് തലയ്ക്കു എന്ന് പറഞ്ഞു അവൾക്കപ്പോഴാണ് സ്വബോധം തിരികെ കിട്ടിയത് പതിയെ തലയിൽ കൈവച്ചു നോക്കി കിരീടം പോലെ വലിയ എന്തോ ഒന്ന് തലയിൽ വട്ടത്തിൽ ഉണ്ട്.

എന്താ പറ്റിയത് രാവിലെ ഒന്നും കഴിക്കാതെയാണോ കോളേജിലേക്കിറങ്ങിയത് എന്ന് നഴ്സ് ചോദിച്ചു.

അവൾ മറുപടി പറയാതെ തുറന്നിട്ട ജനലിലൂടെ പുറത്തേക്കു നോക്കി എന്തോ ആലോചനയിലാണ്.

ഇരിക്കുന്നിടത്തുനിന്ന് എണീറ്റ് ഉമ്മ
അല്ലേയ് ഓൾക്ക് ഇന്നാണ് ഡേറ്റ് ആദ്യ ദിവസം നല്ല വേദനയാ ചിലപ്പോഴൊക്കെ ഇങ്ങനെ തലച്ചുറ്റി വീഴാറുണ്ട് ഇന്നത്തെ വീഴ്ചയിൽ ബസ്‌റ്റോപ്പിലെ ഇരുമ്പ് കമ്പിയിൽ തലയിടച്ചതാണ് ഭാഗ്യത്തിന് ഒന്നും പറ്റിയില്ല എന്ന് മറുപടിയായി പറഞ്ഞു ഉമ്മ ചായ കൊണ്ട് വരാം എന്ന് പറഞ്ഞു റൂമിൽ നിന്നിറങ്ങി.

ഉമ്മ റൂമിൽ നിന്നിറങ്ങി എന്നുറപ്പിച്ചശേഷം ഫർസാന തല തിരിച്ചു നഴ്സിനോട് ഇത് ഏതാ ഹോസ്പിറ്റലിൽ എന്ന് ചോദിച്ചു.

സിറിഞ്ചിലേക്ക് മരുന്ന് നിറച്ചുകൊണ്ടിരിക്കുന്ന നഴ്സ് ചിരിച്ചുകൊണ്ട് മൌലാന എന്ന് പറഞ്ഞു
സിറിഞ്ച് ട്രിപ്പിലൂടെ അവൾക്കു കയറ്റിക്കൊണ്ടിരിക്കുന്നത് നോക്കി അവൾ
സിസ്റ്ററെ എന്ന് വിളിച്ചു

നഴ്സ് അവളെ നോക്കാതെ ഉം. …

പിന്നേയ് ഇവിടേക്ക് ഇന്ന് വയറിനു കുത്തേറ്റ ആരേലും കൊണ്ടുവന്നിട്ടുണ്ടോ.?

നഴ്സ് സംശയത്തിൽ അവളെ നോക്കി
ഒരു ബസ്ഡ്രൈവറെ കാര്യമാണോ താൻ പറയുന്നത്.?

അവൾ ആകാംശയിൽ കൊണ്ടുവന്നിട്ടുണ്ടോ എന്ന് വീണ്ടും ചോദിച്ചു.

സിറിഞ്ചു വേസ്റ്റ് ബക്കറ്റിലേക്കിട്ട് അവളെ ഒന്ന് ചരിഞ്ഞു നോക്കിയിട്ട് നഴ്സ് അതെ അവന്റെ ഓപ്പറേഷൻ കഴിഞ്ഞല്ലോ മൂന്നു മണിക്കൂരെടുത്തു എന്ത് കുത്താണ് ആ മഹാപാപി കുത്തിയത് പത്തിരുപതു മിനിറ്റുകൊണ്ട് എത്തിച്ചതിനാൽ ആ പയ്യൻ രക്ഷപ്പെട്ടു വെറുമൊരു ബസ് ഡ്രൈവർ അല്ലെ അവൻ.? അല്ലാതെ അവനെന്തേലും പ്രേത്യേകത ഉണ്ടോ എന്തോരം ആളുകളാ അവനെ തേടി ഈ നേരം കൊണ്ട് വന്നുപോയത്.

ഓൻ നല്ലൊനാ എന്ന് മറുപടി പറഞ്ഞു
ദീർഘ നിശ്വാസം വിട്ട് അൽഹംദുലില്ലാഹ് എന്ന് പറയുന്നത് കേട്ട് നഴ്സ് അവളെ നോക്കി തലയാട്ടി ചിരിച്ചുകൊണ്ട്
ഉം. ഉം. …. മനസിലായി
അപ്പൊ ഡേറ്റിന്റെ വേദനയല്ല തലചുറ്റിവീഴാൻ അവനാണ് കാരണം അല്ലെ.?

അവൾ മറുപടിക്ക് പകരമായി നഴ്സിനെ നോക്കി പുഞ്ചിരിച്ചു. …

തുടരും…

3 comments

Leave a Reply to Soumya Cancel reply

Your email address will not be published. Required fields are marked *