വെള്ളാരംകണ്ണുള്ള സുന്ദരി

വെള്ളാരം കണ്ണുള്ള സുന്ദരി…

രണ്ടു വർഷത്തെ പ്രവാസ ജീവിതം കഴിഞ്ഞു നാട്ടിൽ വന്നതായിരുന്നു അവൻ … കൂട്ടുകാരുമൊത്ത് എന്നും കൂടാറുള്ളത് പോലെ അമ്പല നടയിലെ ആല്മരത്തിൻ ചോട്ടിൽ അവനും എത്തി കൂട്ടുകാരുമൊത്ത് വിശേഷങ്ങൾ പങ്ക് വെക്കുമ്പോഴാണ് അവൻ ആ കാഴ്ച്ച കണ്ടത് വെള്ളാരം കണ്ണുള്ള ഒരു സുന്ദരി 😍 അമ്മയുടെ കയ്യും പിടിച്ചു അമ്പലപടികൾ കയറുമ്പോൾ അവൾ ഒന്ന് തിരിഞ്ഞു നോക്കി ….എന്റെ സാറേ അവളുടെ ആ നോട്ടം…. കൂട്ടുകാരിൽ ഒരു വനോട് ചോദിച്ചു ഡാ ഏതാ ആ കുട്ടി….

ഏത് ….??

ഇപ്പോൾ നമ്മുടെ മുമ്പിലൂടെ പോയ ആ കുട്ടി…

ഓഹ് അതോ അത് നമ്മുടെ പാർവതി അമ്മയില്ലേ അവരുടെ മോന്റെ മോളാണ് ..അവർ കുറെ ആയി മുംബൈയിൽ ആയിരുന്നല്ലോ ..ഇപ്പൊ അവർ ഇവിടെ സെറ്റിൽഡായി

അവൾ എന്നും വരാറുണ്ടോ ഇവിടെ ….

ഉം….

പിന്നെ എന്നും ആ ടൈമിന് അവളെ കാണാനായി അവന്റെ വരവ് ….എന്നും അവൻ അവളെ നോക്കി നിൽക്കും ..അവൾ ചിരിക്കുംപോയുള്ള നുണക്കുഴി ഒന്ന് കാണേണ്ടത് തന്നെയാണ് …

അവളെ വാരി എടുത്ത് നെഞ്ചോട് ചേർത്തു ആ കവിളിൽ ഉമ്മ വെക്കാൻ അവൻ എന്നും കൊതിച്ചു ….പക്ഷെ ഒരിക്കൽ പോലും അവൾ അവനോട് ചിരിച്ചില്ല ….

മാസം ഒന്ന് കഴിഞ്ഞു അവന് അവളോട് മിണ്ടാൻ കൊതി കൂടി ഒരിക്കൽ അവൻ അവളുടെ പിന്നാലെ ആ അമ്പല പടി കയറി…

കയറുമ്പോൾ അറിയാതെ എന്ന പോലെ അവളുടെ കയ്യിൽ മെല്ലെ ഒന്ന് തൊട്ടു .. അവൾ ആ വെള്ളാരം കണ്ണ് തുറിപ്പിച്ചു അവനെ നോക്കി ….

പിന്നെ അമ്മയോടൊപ്പം ചേർന്ന് നടന്നു…

പിന്നീടുള്ള എല്ലാദിവസവും അവൻ അവളുടെ പിന്നാലെയും ഒപ്പവുമായി ആ പടികൾ കയറാൻ തുടങ്ങി …എന്നും കൂടെ നടക്കുന്നത് കണ്ടപ്പോൾ അവൾക്കും ചെറിയൊരു ഇഷ്ട്ടം അവനോട് തോന്നി തുടങ്ങി …

ഒരിക്കൽ അവൾ തന്നെ ശ്രദ്ധിക്കുമോ എന്നറിയാൻ വേണ്ടി അവൻ ആല്മരത്തിന് മറവിലായി അവൾ കാണാതെ നിന്നു… എന്നും കാണുന്ന ആളെ അന്ന് കാണാതെ ആയപ്പോൾ അവൾ പരിസരമാകെ നോക്കി ഇല്ല അവനെ കാണുന്നില്ല …അവളോട് കണ്ണുകളിലെ പിടച്ചിൽ അവൻ കാണുന്നുണ്ടായിരുന്നു …

അവളുടെ പ്രതികരണം അറിയാൻ വേണ്ടി അവൻ രണ്ട് ദിവസം അവളുടെ മുമ്പിലേക്ക് പോയില്ല….

മൂന്നാം ദിവസം അവൾ വരുമ്പോൾ അവൻ ആൽമരത്തിൽ ചാരി നിൽപ്പുണ്ടായിരുന്നു…അവനെ കണ്ടതും അവൾ അമ്മയുടെ കൈ വിട്ട് അവനരികിലേക്ക് ഓടി വന്നു..അവൻ അവളെ കോരി എടുത്ത് അവളുടെ വെള്ളാരം കണ്ണുകളിലും നുണക്കുഴി കവിളിലും തുരു തുരെ ഉമ്മ വെച്ചു …

അവൾ അവനെ മുറുകെ കെട്ടിപ്പിടിച്ചു….അവളുടെ അമ്മ വന്ന് എടുക്കാൻ നോക്കിയപ്പോൾ ആ രണ്ടു വയസ്സുകാരി ചിണുങ്ങി കൊണ്ട് അവന്റെ മാറിലേക്ക് ചാഞ്ഞു…..

ശുഭം….

ആയിഷ ഷാ

One comment

Leave a Reply to Registrera dig Cancel reply

Your email address will not be published. Required fields are marked *