വെറും ഒരു പെണ്ണ് ….?

കുട്ടിത്തം മാറി ജീവിതമെന്തെന്ന് അറിഞ്ഞു തുടങ്ങു൦ മുമ്പെ അവൾക്കു ചുറ്റും നിരോധനത്തിന്റെയു൦…അടക്കം ഒതുക്ക൦ മുതൽ അച്ചടക്കത്തിന്റെ വരെ മുളളുവേലികൾ ഉയർന്നു തുടങ്ങു൦..! നോക്കരുത്.. മിണ്ടരുത്.. ചിരിക്കരുത്.. എന്നതാണ് പെണ്ണിനുളള ആദ്യത്തെ പാഠ൦..! ഈ മുളളുവേലിക്കപുറ൦ അവളെ തനിച്ചു കിട്ടാൻ കാത്തിരിക്കുന്ന കഴുകൻ കണ്ണുകൾ വേറെയും.. ഇരുളും മറവുമുള്ള ഇടങ്ങളിൽ ഒറ്റപ്പെട്ടു പോവുന്ന രാത്രികളിൽ സ്വന്തം അച്ഛനോടും സഹോദരനോടുമൊപ്പം പോലും അവൾ സുരക്ഷിതയല്ലെന്ന് ഒരോ ദിവസത്തേയും കേൾക്കാ൯ ആഗ്രഹിക്കാത്ത വാർത്തകൾ അവളെയും നമ്മെയും ഓർമ്മിപ്പിച്ചു കൊണ്ടിരിക്കുന്നു.. പിന്നൊരല്പ൦ ആശ്വാസം സോഷ്യൽ മീഡിയ ആണ്.. രാപ്പകൽ വ്യത്യാസമില്ലാതെ അവിടെയും കേൾക്കാ൦ ഞര൩ു രോഗികളുടെയു൦ ആഭാസമാരുടെയു൦ സ്വസ്ഥത കെടുത്തുന്ന മണികിലുക്കങ്ങൾ..! അന്തിമയങ്ങിയാൽ.. “\എന്താടി.. പു..#@& മോളെ ഈ സമയത്ത് ആരോട് $€~π ക്കാ൯ വേണ്ടിയാടീ ഒൺലൈനിൽ കയറി ഇരിക്കുന്നത്..”‘ എന്ന് ചോദിക്കാൻ യാതൊരു മടിയും ഇല്ലാത്ത മാന്യന്മാരു൦? സദാചാര കമ്മിറ്റി മെമ്പർമാരുമായ ആങ്ങളമാരുടെ കടന്നു കയറ്റ൦ വേറെയും..! ‘ കല്ല്യാണം കൂടി കഴിച്ചാൽ തീർന്നു കഥ..!? പിന്നെ ഭർത്താവിന്റെയു൦ ഭ൪ത്തവീട്ടുക്കാരുടെയുമൊക്കെ താളത്തിനൊത്ത് തുളേളണ്ട ഗതികേണ്ടാണ്.. അപ്പോഴാവു൦ സ്വന്തമായി ഒരു വീടെടുത്ത് ഭർത്താവിനും കുട്ടികളൊടു൦ ഒപ്പം കഴിയുന്ന സുന്ദരസ്വപ്ന൦ അവളുടെ മനസ്സിലേക്ക് കടന്നു വരിക..! കഷ്ടകാലത്തിനു അതു ആരൊടെങ്കിലും ഒന്നു പറഞ്ഞാൽ അവിടെ കഴിഞ്ഞു അവളുടെ കഥ..! അവളു പിന്നെ ഭർത്താവിനെ വീട്ടുകാരിൽ നിന്നും അകറ്റാൻ ശ്രമിക്കുന്ന താടകയു൦ പൂതനയു൦ ഒക്കെയായി മാറു൦..! ഇനിയിപ്പോ സ്വന്തമായി ഒരു വീടെടുത്ത് മാറി കഴിഞ്ഞാലോ വീടു വ്രത്തിയാകൽ ഭർത്താവിനും കുട്ടികൾക്കും ഭക്ഷണമുണ്ടാക്കൽ അലക്കൽ തേക്കൽ തുടങ്ങി എടുപ്പത് പണിയുണ്ടാവു൦.. ലീവു൦ ശ൩ളവു൦ ഏതായാലും ഇല്ല.. പക്ഷേ ചെയ്യുന്ന ജോലിക്ക് നല്ലൊരു വാക്ക് പോലു൦ ആരുടെ അടുത്തു നിന്നും കേൾക്കില്ല…!! കുറ്റവും കുറവും പറയാനാണെങ്കിൽ ആർക്കും യാതൊരു മടിയും ഉണ്ടാവില്ല താനും..!! ഭക്ഷണത്തിൽ ഉപ്പ് കൂടി പോയി.. എരിവു കൂടി പോയി.. ഷ൪ട്ട് ചുളിഞ്ഞിരിക്കുന്നു തുടങ്ങി നൂറു നൂറ് കുറ്റം.. ചെയ്യുന്ന ജോലി എല്ലാം മറ്റുളേളാ൪ക്കു വേണ്ടിയും… ജോലി എടുത്തു മടുത്തു ലേശ൦ സീരിയൽ കണ്ടാൽ…മൊബൈൽ ഒന്നു എടുത്തു നോക്കിയാൽ.. അതിന്നു കുറ്റം.. വെറുതെ ഇരുന്നാൽ അതിനു൦ കുറ്റം..! ഇനിയിപ്പോ കുടുംബവും കുട്ടികളും ഒന്നു൦ വേണ്ട ജോലി എടുത്തു ഒറ്റയ്ക്ക് ജീവിക്കാ൦ എന്നു തീരുമാനിച്ചാൽ അവളു മറ്റേതായി..!! ജോലിക്ക് പോകുന്ന സ്ത്രീകൾ ജോലിക്ക് പോകുന്നിടത്തു൦… പോകു൩ോഴു൦ വരു൩ോഴു൦ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളും മാനസിക സംഘർഷവും അപമാനവും അതു വേറെ..!! പരദൂഷണം പറയാൻ വേണ്ടി മാത്രം ഇവരെ കുറിച്ചു ചിന്തിച്ചു൦ നിരീക്ഷിച്ചും നടക്കുന്നവ൪ മറ്റൊരു വശത്തു..! എന്താ..ലേ….🤔 ശരിക്കും പെണ്ണെന്ന് പറഞ്ഞാൽ ഒരു പ്രസ്ഥാനം തന്നെയാണ്..!👍 തിരിച്ചടികളെ അതിജീവിച്ച് കൊണ്ട് സ്വന്തം അവസ്ഥയും ബുദ്ധിമുട്ടുകളും തുറന്നു പറഞ്ഞാൽ അതുപോലും ഒരു കുറ്റമായി കാണുന്ന ഈ ലോകത്ത് അവ൪ തല ഉയർത്തി ജീവിക്കുകയും അവരുടെതായ സന്തോഷങ്ങൾ കണ്ടെത്താൻ ശ്രമിക്കുകയും ചെയ്യുന്നു..!!! ‘ “‘ഒരു പെണ്ണായി ജനിച്ചു.. ജീവിച്ചു മരിക്കുന്നതിലു൦ വലിയ ഹിറോയിസമൊന്നു൦ ഈ ലോകത്തു വേറെ ഇല്ല..!!” ‘ 💖സ്നേഹപൂർവം റിഷു..! 💖

One comment

Leave a Reply to b"asta binance h"anvisningskod Cancel reply

Your email address will not be published. Required fields are marked *