
മൗനം സമ്മതം.
“”””””””””””””””””””” “ മാഷേ..” നിട്ടിയുള്ള വിളിയാണ് ഇടവഴിയിൽ നിന്ന് റോഡിലേക്ക് ഇറങ്ങിയ ദേവനെ എതിരേറ്റത് . ദേവൻ തിരിഞ്ഞ് നോക്കി. സ്കൂൾ സമയമാണ്. അലസമായി സ്കൂളുകളിലേക്ക് നിങ്ങുന്ന കുട്ടികളെയാണ് അയാൾ ആദൃം കണ്ടത്.
“ ഏയ് മാഷേ ഒന്നു നിന്നേ . “ അവർക്കിടയിലുടെ തന്റെ അടുത്തേക്ക് നടന്നടുക്കുന്ന ആളെ കണ്ട് ദേവൻ ഒന്നു ഞേട്ടി. അയാൾ തിരിഞ്ഞ് നടപ്പിന് വേഗം കൂട്ടി.
“ മാഷേ എന്തോരു പോക്കാ ഇത് . എന്നെ കണ്ടിട്ടാണോ നടപ്പിന് വേഗം കൂട്ടിയത്. “ അപ്പോഴേക്കും ലൈല ദേവന്റെ ഒപ്പം എത്തിയിരുന്നു.
“ നിനക്കിപ്പം എന്താ വേണ്ടത്. “ ദേവൻ ദേഷൃം മറച്ച് വെച്ചില്ല.
“ ഇങ്ങനെ ചൂടാവാതെ മാഷേ. വഴിയിൽ പഴയ ഒരു പരിചയക്കാരനെ കണ്ടപ്പോൾ പരിചയം പുതുക്കി പോകാം എന്ന് കരുതി അത്രയേ ഉള്ളു. “
“ അത്രയേ ഉള്ളോ. ശരി വരവ് വെച്ചിരിക്കുന്നു. എന്നാ പരിചയക്കാരി ചെന്നാട്ടേ. “ അത്രയും പറഞ്ഞ് ദേവൻ തിടുക്കത്തിൽ സ്കൂളിലേക്ക് നടന്നു. “ അപ്പോൾ നിങ്ങള് എന്നെ മറന്നിട്ടില്ല അല്ലേ. എനിക്കറിയാമായിരുന്നു. അതു കോണ്ടാണല്ലോ വേറൊരു പെണ്ണിനും പിടി കൊടുക്കാതെ ഇങ്ങനെ നിൽക്കുന്നത്. മതി എനിക്ക് അതുമതി.” കുറച്ച് നടന്ന ശേഷം തിരിഞ്ഞ് നോക്കിയ ദേവൻ കണ്ടത് ദേവനെ തന്നെ ഉറ്റ് നോക്കി നിൽക്കുന്ന ലൈലയെയാണ്. ഇളിഭൃനായി തല തരിക്കുബോൾ അയാളുടേ മനസിലേക്ക് ഓർമ്മകൾ ഓടിയെത്തി. “ ലൈല നീ എന്താ ഈ പറയുന്നത് . നിന്റെ ഉപ്പ ഇതെങ്ങാനും അറിഞ്ഞാൽ ..” നാട്ടുവഴിയിലെ തണൽ മരത്തിന്റെ ചുവട്ടിലിരുന്നും ദേവൻ നന്നേ വിയർത്തു.
“ അതൊന്നും എനിക്ക് അറിയണ്ട. എനിക്ക് നിങ്ങളെ പെരുത്ത് ഇഷ്ടാ . നിങ്ങളെയേ കെട്ടു. “ ലൈല വാശി പിടിച്ചു.
“ ലൈല ഇതൊക്കെ നിന്റെ പ്രായത്തിന്റെ തോന്നലാ. നീ പ്രാക്ടിക്കലായി ചിന്തിക്ക്. നമ്മൾക്കിടയിൽ പണം , ജാതി അങ്ങനെ കടബകൾ ഏറെയാണ്. “
“ അപ്പോൾ നിങ്ങൾ എന്നെ സ്നേഹിച്ചിട്ടില്ല. “ നിറ കണ്ണുകളോടുള്ള ലൈലയുടെ ചോദൃത്തിന് മുന്നിൽ ദേവന് ഉത്തരം മുട്ടി.
“ അതാണ് പറഞ്ഞത്. ഞാൻ നിങ്ങളെയും കൊണ്ടേ പോകു. ജീവിക്കുന്നുണ്ടങ്കിൽ നിങ്ങൾ കൊപ്പം മാത്രം. “ ലൈല കണ്ണിർ തുടച്ച് പുസ്തങ്ങളും മാറോട് ചേർത്ത് മുന്നോട്ട് നിങ്ങി. ലൈല ഓർമ്മവെച്ച നാൾ മുതൽ ഒപ്പമുണ്ടായിരുന്ന കളിക്കൂട്ടുകാരി . ഏട്ടാന്നും ഇക്കാന്നും വിളിച്ച് കൈയ്യിൽ തൂങ്ങി നടന്ന പെണ്ണ്. എപ്പോഴാണ് അവളോട് അങ്ങനെ ഒരിഷ്ടം തോന്നി തുടങ്ങിയത് . അറിയില്ല തൊടിയിലും മുറ്റത്തും പൂബാറ്റയെ പോലെ പാറി നടന്നിരുന്ന ബാലൃം കടന്ന് മൊഞ്ചുള്ള കൗമാരക്കാരിയായി അവൾ വളർന്നപ്പോഴോ. പക്ഷേ മനസിലുള്ളത് തുറന്ന് സമ്മതിക്കാൻ മടിയായിരുന്നു. ലൈല പലവട്ടം മനസ്സ് തുറന്നപ്പോഴും . അവളുടെ ഉപ്പയുടെ കംബിനിയിലെ സാധാരണ തൊഴിലാളി മാത്രമായിരുന്നു അച്ചൻ. ആ തിരിച്ചറിവ് മനസിനെ എപ്പോഴും പിന്നോട്ട് വലിച്ച് കൊണ്ടിരുന്നു. അതുകൊണ്ട് തന്നെ ലൈല ആശിച്ച പോലെ ഒന്നും നടന്നില്ല. അവൾ ഒരു ഗൾഫ്കാരന്റെ ഹൂറിയായി.
അവിടം കൊണ്ട് എല്ലാം അവസാനിച്ചു എന്നാണ് കരുതിയത്. പക്ഷേ അവൾ കുറച്ച് നാളത്തെ ദാബതൃം അവസാനിപ്പിച്ച് പോയ പോലെ തിരിച്ചെത്തി. പിന്നെ പലപ്പോഴും അവൾ ഇതുപോലുള്ള കണ്ടുമുട്ടലുകൾക്ക് ശ്രമിച്ച് കൊണ്ടിരുന്നു. ദേവൻ അവളിൽ നിന്ന് ഒഴിഞ്ഞ് മാറാനും. “ എന്താടാ ദേവാ നീ ഈ ലോകത്തൊന്നും അല്ലേ. “ ശബ്ദം കേട്ട് ചിന്തയിൽ നിന്ന് ഉണർന്ന കണ്ടത് പഴയ സഹപാഠിയും ഇപ്പോഴത്തെ സഹപ്രവർത്തനുമായ സുഹെലിനെയാണ്.
“ ഉം ഞാൻ കണ്ടു . മുട്ടിയുരുമ്മി വരുന്ന രണ്ട് മിധുനങ്ങളെ . എന്താടാ വീണ്ടും തുടങ്ങിയോ. അവളാണേ ഇപ്പം ഫ്രിയായല്ലോ അല്ലേ .”
“ ഒന്നു പോടാ.”
“ ഞാൻ കാരൃമായിട്ട് പറഞ്ഞതാടാ. നീ ഇങ്ങനെ ഒറ്റത്തടിയായി നിൽക്കുന്നതിന്റെ കാരണം അവളാണന്ന് ഞങ്ങൾക്ക് കുറച്ച് പേർക്കല്ലേ അറിയു. എന്താ നോക്കുന്നോ. ഞാൻ ഇടപെടാടാ.” സുഹൈൽ വിടാൻ ഭാവമില്ലായിരുന്നു.
“ ഏയ് അതൊന്നും ശരിയാവില്ലടാ.” ദേവൻ സുഹേലിന്റെ തോളിൽ കൈയ്യിട്ടു.
“ ശരിയാവും . ഇല്ലങ്കിൽ ഇനിയും ഇങ്ങനെ നാണം കെട്ട് പുറകെ നടക്കാൻ ഞാൻ ജീവനോടെ ഉണ്ടാവില്ല. “ പെട്ടന്ന് ശബ്ദം കേട്ട് ദേവൻ ഞെട്ടി . ലൈലയായിരുന്നു അത്. ദേവൻ സുഹൈലിനെയും ലൈലയയും മാറി മാറി നോക്കി.
“ ഇവൾ ഇതും പറഞ്ഞ് ഞങ്ങളുടെയൊക്കെ പുറകെ കൂടിയിട്ട് ദിവസം മൂന്നാലായി. നീ പറ ഞങ്ങൾ എന്തുവേണം. ഞങ്ങൾ ഉണ്ട് എന്തിനും കൂടെ .” രണ്ടു പേരും ദേവനെ ഉറ്റുനോക്കി. പെട്ടന്ന് ദേവന്റെ മുഖത്ത് ഒരു ചിരി വിടർന്നു. ലൈലയുടെ മുഖം തെളിഞ്ഞു. ************
**mitolyn official**
Mitolyn is a carefully developed, plant-based formula created to help support metabolic efficiency and encourage healthy, lasting weight management.