
വിവാഹത്തിൻ്റെ തലേ ദിവസം ഭാവി വധുവിൻ്റെ പത്തു പതിനഞ്ച് മിസ്ഡ് കോൾ കണ്ടപ്പോൾ ഞാനൊന്നു ഞെട്ടി .ദേവ്യേ എന്താ ഇത് പതിവില്ലാതെ ഇത്രയും മിസ്ഡ് കാൾസ് സാധാരണ ഒന്നോ രണ്ടോ തവണ വിളിച്ച് കിട്ടിയില്ലേൽ ഞാൻ തിരിച്ച് വിളിക്കും എന്ന് അവൾക്ക് അറിയാവുന്നതാണല്ലോ? ദൈവമേ ഇനി എന്നെ തേക്കാനുള്ള വല്ല പ്ലാൻ വല്ലതും ആണോ എൻ്റെ മനസ്സിൽ ഒരായിരം സംശയങ്ങൾ അലയടിച്ചു. ഹാ എന്തായാലും ഒന്ന് തിരിച്ച് വിളിച്ചേക്കാം എന്ന് ഞാനും വിചാരിച്ചു.
ഹലോ ജുബാല
വരുൺ ഞാൻ നേരമായിട്ട് കിടന്ന് വിളിക്കുന്നു എന്ന് അറിയാമോ നീ ഇത് എവിടെ പോയി കിടക്കുവായിരുന്നു ഇത്രം സമയം.
എടോ നിനക്ക് അറിയാവുന്നതല്ലേ ഇവിടുത്തെ തിരക്ക് കുടുംബക്കാരും ഫ്രണ്ട്സും ഒക്കെ വന്നു തുടങ്ങി പിന്നെ ഫോൺ റൂമിൽ ചാർജ്ജിൽ ഇട്ടേക്കുവായിരുന്നു അതാ .
ഹും. എന്തായാലും എനിക്ക് നിന്നെ അത്യാവശ്യം ആയിട്ട് ഒന്ന് കാണണം.
എപ്പോ ?
ദാ ഇപ്പോ .
നിനക്ക് എന്താ വട്ടുണ്ടോ ഈ പാതിരാത്രിയില് അതും ഇത്രയും ദൂരെ നോ ചാൻസ് മോളെ.
ഡാ നീ ചുമ്മാ കളിക്കല്ലേ ആ ബൈക്ക് എടുത്ത് വേഗം എൻ്റെ വീട്ടിലേക്ക് വരാൻ നോക്ക് .
നീ എന്താ ഈ പറയണേ നാട്ടുകാരും ബന്ധുക്കാരെയും ഒക്കെ വിളിച്ച് വരുത്തി ഈ സമയത്ത് ഞാൻ ഇവിടെ ഇല്ലെങ്കിൽ എങ്ങനാ അത് മാത്രം അല്ല കുറച്ച് സമയം കഴിഞ്ഞാൽ ഇവിടെ ഗുലാബി തുടങ്ങും. ഇനി എന്ത് കാര്യം ആയാലും നാളെ രാവിലെ കല്യാണത്തിന് പറയാം .
അതിന് നാളെ കല്യാണം നടന്നാൽ അല്ലേ .അല്ല ഇനി നടക്കണം എന്നുണ്ടെങ്കിൽ നീ ഇപ്പോ എൻ്റെ അടുത്ത് വന്നേ പറ്റൂ . കുറച്ച് സമയം കഴിഞ്ഞാൽ ഇവിടെ ഹൽദി തുടങ്ങും അതിന് മുൻപ് നീ എൻ്റെ വീട്ടിൽ ഉണ്ടായിരിക്കണം .
അത് ഹലോ ഹലോ ജുബാല .
മറുപടി പറഞ്ഞ് തീരുന്നതിന് മുൻപേ അവൾ കോൾ കട്ട് ചെയ്തു.
ശ്ശെടാ ഇത് വല്ലാത്ത കുരിശ്ശ് ആയിപ്പോയല്ലോ ‘
ഡാ വിനൂ നീയൊന്ന് ഇങ്ങ് വന്നേ ‘
ന്താടാ
ഡാ അത്യാവശ്യമായിട്ട് ഞാനൊരിടം വരെ പോകുവാ ഒരു മണിക്കൂറിനുള്ളിൽ തിരിച്ച് എത്തും അതുവരെ ഇവിടുത്തെ കാര്യങ്ങൾ ഒക്കെ നീയൊന്ന് നോക്കിക്കോണേ’
നീയിത് ഈ സമയത്ത് എവിടെ പോകുവാ .ആരേലും നിന്നെ തിരക്കിയാൽ ഞാനെന്ത് പറയും.
ഡാ അവൾ ഇപ്പോ വിളിച്ചിരുന്നു അത്യാവശ്യം ആയിട്ട് എന്നെ ഒന്ന് കാണണം എന്ന് .
എന്നിട്ട് നീ പോകാൻ പോണേണാ കൊച്ചു ഗള്ളാ ആർത്തി ആയല്ലേ ഒറ്റ ദിവസം കൂടി കാത്തിരുന്നാൽ പോരെ .
ഡാ ഇത് അതൊന്നും അല്ല ബാക്കിയൊക്കെ ഞാൻ വന്നിട്ട് പറയാം നീ പോയി പോർച്ചിൽ നിന്നും എൻ്റെ ബുള്ളറ്റ് എടുത്ത് വാ ഞാൻ ഇപ്പോ അങ്ങോട്ട് പോയാൽ എല്ലാവർക്കും സംശയം ആവും ഞാൻ ഗയ്റ്റിന് പുറത്ത് വെയ്റ്റ് ചെയ്യാം .ആ പിന്നെ എന്നെ ആരേലും തിരക്കിയാൽ ബ്യൂട്ടി സലൂണിൽ പോയതാ എന്ന് പറഞ്ഞാൽ മതി.
ആ പിന്നെ അധികനേരം എനിക്ക് ഇവിടെ പിടിച്ച് നിൽക്കാൻ പറ്റില്ല പോയിട്ട് വേഗം ഇങ്ങ് വന്നേക്കണം’
ആ ശരി ശരി വേഗം ചെല്ല് നീ .
എൻ്റെ ദൈവമേ ഇനി അവിടെ എന്ത് കുരിശാണാവോ അവൾ ഒപ്പിച്ച് വെച്ചേക്കുന്നത് ഞാനെൻ്റെ നെഞ്ചത്ത് കൈ വെച്ച് പറഞ്ഞു.
ബുള്ളറ്റ് കൈയിൽ കിട്ടിയതും ഞാൻ അതിവേഗത്തിൽ അവളുടെ വീട്ടിലേക്ക് കുതിച്ചു. അര മണിക്കൂറ് കൊണ്ട് എത്തേണ്ട ഞാൻ പതിനഞ്ച് മിനിറ്റ് കൊണ്ട് അവളുടെ വീട്ടിൽ എത്തി.
വാ മോനെ കയറി ഇരിക്ക് എന്താ ഈ സമയത്ത് . അവിടെ പരിപാടികൾ ഒന്നും തുടങ്ങിയില്ലേ.
ഒന്നൂല്ല അമ്മേ ഞാൻ ചുമ്മാ അവള് വിളിച്ച് ഒരു സർപ്രൈസ് ഉണ്ട് എന്ന് പറഞ്ഞപ്പോൾ വന്നതാ.
എന്നിട്ട് ജുബാല എവിടെ .
അവൾ ഹൽദിയുടെ ഒരുക്കത്തിലാ മോൻ റൂമിലോട്ട് ചെല്ല് അവൾ മുകളിൽ കാണും.
ആ ശരിയമ്മേ.
പ്രഭാവതീ ഇതൊന്നും അത്ര ശരിയല്ല കേട്ടോ കെട്ടിൻ്റെ തലേന്ന് മരുമോനെ വീട്ടിൽ കയറ്റി സൽക്കരിക്കുന്നത്.
അവരൊക്കെ ഇപ്പോഴത്തെ പിള്ളാരല്ലേ വല്യമ്മേ എന്തേലും പറയാൻ കാണും അതാ .
ഹാ ഞാനൊന്നും പറയുന്നില്ലേയ്.
ഓ തള്ള തുടങ്ങി അവർ അടക്കത്തിൽ പറഞ്ഞു.
ഗോവണിപ്പടി കയറി ഞാൻ അവളുടെ റൂമിലേക്ക് ചെന്നതും അവൾ ബെട്ടിയിട്ട ബായന്തണ്ട് പൊലെ ബെഡിൽ കിടക്കുന്നതാണ് കണ്ടത്.
ഡോ ജുബാലെ നീ എന്ത് പണിയാ ഈ കാണിക്കണേ.
അതൊക്കെ പറയാം ആദ്യം നീ പോയി കതക് അടക്ക്.
നീ എന്താ ഡ്രസ്സ് ഒന്നും ചെയ്ഞ്ച് ചെയ്യാതെ റൂമിൽ കയറി കിടക്കണേ ഹൽദി ഇപ്പോ തുടങ്ങില്ലേ. ?
ഹൽദിയും ഇല്ല ഒരു കുൽദിയും ഇല്ല ആദ്യം ഞാൻ ചോദിക്കുന്ന ചോദ്യത്തിന് നീ ഉത്തരം പറ .
എന്താന്ന് വെച്ചാൽ ചോദിച്ച് തുലയ്ക്ക്.
നാളെ എന്താ ഡേറ്റ് ?
ഏപ്രിൽ 10 ഞായറാഴ്ച .
ആ ഡേറ്റിന് എന്താ പ്രത്യേകത ?
നാളെയല്ലേ നമ്മുടെ കല്യാണം .
അത് മാത്രമേയൊള്ളൂ?
അല്ലാതെ പിന്നെ വെറെ എന്താ .
നിനക്ക് അറിയില്ല. ?
നിൻ്റെ കുഞ്ഞന്മേടെ ഇരുപത്തെട്ട് അല്ലാതെ പിന്നെ എന്ത് ദേ ചുമ്മാ നീയെന്നെ വട്ട് പിടിപ്പിക്കല്ലേ .
നാളെ അല്ലേടാ അവളുടെയും കല്യാണം.
എവളടെ.
നിന്നെ പണ്ട് തേച്ചിട്ട് പോയ ആ ഇഷയുടെ. നീ എല്ലാം പ്ലാൻ ചെയ്ത് വെച്ചേക്കുവായിരുന്നല്ലേ ഞാനെന്താ ഒന്നും അറിയില്ല എന്ന് നീ വിചാരിച്ചോ ? അവളോടുള്ള റിവഞ്ച് തീർക്കാൻ നീ എന്നെ കരുവാക്കി എന്നിട്ട് ഒന്നും അറിയാത്ത പൊലെ ഇവിടെ കിടന്ന് അഭിനയിക്കുവാ .അല്ലേലും നീ എനിക്ക് കണ്ണടച്ച് ഉമ്മ തരുമ്പോഴെല്ലാം അവളുടെ മുഖം അല്ലേ നിൻ്റെ മനസ്സില് അതും പോരാഞ്ഞ് ഇനി ഫസ്റ്റ് നൈറ്റും ഒരേ സമയത്ത് അതിനും ഞാൻ നിൻ്റെ കൂടെ കിടക്കണമായിരിക്കും അല്ലേ ?
നീ എന്തൊക്കെ പിച്ചും പേയും ആണ് ഈ വിളിച്ച് പറയണേ നീയോ ഞാനോ അല്ല ഈ കല്യാണത്തിൻ്റെ ഡേറ്റ് തീരുമാനിച്ചത് നമ്മുടെ രണ്ട് വീട്ടുകാരും കൂടിയാണ് എന്നിട്ടും ഈ ഡേറ്റ് വേണ്ടാന്ന് ഞാൻ പറഞ്ഞപ്പോൾ നിൻ്റെ അമ്മ എന്താ പറഞ്ഞേ ഇതിലും നല്ല മുഹൂർത്തം വെറെ ദിവസം ഇല്ലാന്ന് എന്നിട്ടിപ്പോ അവസാനം ഞാൻ കളിച്ച ഡ്രാമ അല്ലേ.
എനിക്ക് ഒന്നും കേൾക്കണ്ട നാളെ പന്തലിൽ വന്ന് ഞാൻ നിനക്ക് താലി കെട്ടാൻ വേണ്ടി കഴുത്ത് നീട്ടി തരും എന്ന് എൻ്റെ പൊന്നു മോൻ വിചാരിക്കണ്ട .നിനക്ക് എന്നെ വേണേൽ ഡേറ്റ് മാറ്റിക്കോ.?
ആഹാ എന്ത് എളുപ്പം എന്താ ഇത് ഇത്ര നേരത്തെ പറഞ്ഞേ നീ ചുമ്മാ ഇവിടെ കിടന്ന് നാഗവല്ലി കളിക്കാതെ താഴത്തോട്ട് പോ .എനിക്ക് വെറെ പണിയുണ്ട് ഞാൻ പോട്ടെ.
ആ നീ പോയ്ക്കോ നാളെ താലി കെട്ടാൻ അവളെ തന്നെ വിളിച്ചോ അതാവും നല്ലത്.
ആ അത് അന്നേരം ഞാൻ നോക്കിക്കോളാം.
എൻ്റെ പൊന്നൊ എജ്ജാതി സൈക്കോ. ഞാൻ നേരെ തിരിച്ച് വീട്ടിലോട്ട് പോന്നു. വീട്ടിലെ പരിപാടികളും ഡാൻസും പാട്ടുമൊക്കെയായിട്ട് നേരം പോയത് അറിഞ്ഞില്ല അതുകൊണ്ട് കിടക്കാൻ വൈകിയപ്പോൾ രാവിലെ എണീക്കാനും വൈകി ഫോൺ എടുത്ത് നോക്കിയപ്പോൾ അവളുടെ കുറെ മിസ്ഡ് കോൾ കിടപ്പുണ്ട് ഞാൻ മൈൻ്റ് ചെയ്തില്ല കുളിച്ച് കുറിയും തൊട്ട് നേരെ ഓഡിറ്റോറിയത്തിലേക്ക് വെച്ച് പിടിച്ചു. ഓഡിറ്റോറിയത്തിൽ ചെന്ന് ഇറങ്ങിയതും അവിടാകെ ഒരു ആൾക്കൂട്ടവും ബഹളവും ഒക്കെ.
എന്താ എന്താ പറ്റിയെ ?
അതെ ഞങ്ങൾ ഇറങ്ങുന്നതിന് മുൻപേ കല്യാണപ്പെണ്ണ് കാറില് ഇറങ്ങിയതാ ഇത് വരെ എത്തിയിട്ടില്ല.
എൻ്റെ ദൈവമേ അവള് പറഞ്ഞ പൊലെ ചതിച്ചു.
ഞാൻ ഫോൺ എടുത്ത് വേഗം വിളിച്ചു. ഫോൺ സ്വിച്ചിഡ് ഓഫ് എന്നാണ് പറഞ്ഞത്.
മൊനെ എൻ്റെ മോള്
ഹേയ് അമ്മ വിഷമിക്കണ്ട ടയർ വല്ലതും പഞ്ചറായി വല്ല വർക്ക് ഷോപ്പിലോ മറ്റോ കയറിയിട്ടുണ്ടാവും അല്ലാതെ അവൾ ഇത് എവിടെ പോകാനാ .
ഡാ വിനൂ നീ വണ്ടി എടുക്കെടാ നന്മുക്ക് ഒന്ന് കറങ്ങിയിട്ട് വരാം.
അങ്ങിനെ ഞങ്ങള് നാലഞ്ച് പേര് വണ്ടിയെടുത്ത് നാനാ ഭാഗത്തും അന്വഷണം തുടങ്ങി
എൻ്റെ ദൈവമേ ഇനി നാട്ടുകാരോടും വീട്ടുകാരോടും ഞാൻ എന്ത് സമാധാനം പറയും.
ഡാ നീ ഇങ്ങനെ ടെൻഷൻ അടിക്കല്ലേ അവൾ ചുമ്മാ നിന്നെ കളിപ്പിക്കാനാവും മുഹൂർത്തതിന് ഇനിയും ടൈം ഉണ്ടല്ലോ ഈ സമയം കൊണ്ട് ചിലപ്പോൾ അവൾ ഓഡിറ്റോറിയത്തിൽ എത്തിയിട്ടുണ്ടാവും.
ഡാ വണ്ടി തിരിക്ക് ദാ പോകുന്നു അവൾ
അത് അവള് തന്നെയാണോ ?
അതെടാ ആ ചുവന്ന ഓഡി അവളാ ഡ്രൈവ് ചെയ്യുന്നത് ഞാൻ ശരിക്കും കണ്ടതാ. ചെയ്സ് ചെയ്യ് എന്നിട്ട് വണ്ടി വട്ടം നിർത്ത്.
എൻ്റെ പൊന്നോ നീ ഒന്ന് അടങ്ങടാ .
ഞാൻ പറഞ്ഞ പൊലെ തന്നെ റോഡിൻ്റെ നടുക്ക് അവൻ അവളുടെ വണ്ടിക്ക് മുൻപിൽ വട്ടം നിർത്തി. കാറിൽ നിന്ന് ഞാൻ ഇറങ്ങിയ പാടെ അവളെ വണ്ടിയിൽ നിന്ന് വലിച്ച് പുറത്തേക്കിട്ടു.
ടീ പുല്ലേ നീ ആർക്കിട്ട് ഉണ്ടാക്കാൻ പോയിട്ട് വരുവാ മനുഷ്യൻ ഇവിടെ കിടന്ന് തീ തിന്നുവാ ..
എന്താ പ്രശ്നം ഞാൻ ഓഡിറ്റോറിയത്തിലേക്ക് വരുവല്ലേ.
നീ വീട്ടുകാർ ഇറങ്ങുന്നതിനും മുൻപ് ഇറങ്ങിയതല്ലേ എന്നിട്ട് ഇത്രം നേരം നീ എവിടായിരുന്നു എന്നാ ഞാൻ ചോദിച്ചത് .
അത് പിന്നെ.
എന്താടീ നിൻ്റെ നാവ് ഇറങ്ങിപ്പോയോ?
ഹോ ഞാൻ അച്ഛൻ്റെ അസ്ഥിതറയിൽ വിളക്ക് കൊളുത്താൻ പോയതാ രാവിലെത്തെ തിരക്കിനിടയിൽ മറന്നു പോയി അപ്പോ ഞാൻ പാതി വഴിയിൽ നിന്ന് തിരിച്ച് വീട്ടിലേക്ക് പോയി.
എന്നാ പിന്നെ ഇത് ആരോടേലും ഒന്ന് വിളിച്ച് പറഞ്ഞൂടെ .
നിന്നെ ഞാൻ എത്ര തവണ വിളിച്ചു നീ ഫോൺ എടുത്തോ ഇല്ലല്ലോ ? എൻ്റെ ഫോൺ സ്വിച്ചോഫായി അത് കൊണ്ട് ആരേയും വിളിക്കാൻ പറ്റിയില്ല.
എന്നാ പിന്നെ നിൻ്റെ കുറെ ഫ്രണ്ട്സ് ഉണ്ടല്ലോ അവരെ ആരെയെങ്കിലും ഇതിനകത്ത് വലിച്ച് കയറ്റാൻ പാടില്ലേ?
ആ ഓഡിറ്റോറിയത്തിൽ കലാണപ്പെണ്ണ് ഒറ്റക്ക് കാറിൽ നിന്ന് വന്നിറങ്ങുന്നത് ഇപ്പോഴത്തെ ഒരു ട്രൻ്റ് ആണ്.
ഒന്നങ്ങ് തന്നാലുണ്ടല്ലോ നിൻ്റെയൊരു ട്രൻ്റ് നീ അങ്ങോട്ട് ചെല്ല് കല്യാണപ്പെണ്ണ് ഒളിച്ചോടീ എന്ന് പറഞ്ഞ് നിൻ്റെ അമ്മ അവിടെ ബോധം കെട്ട് കിടപ്പുണ്ട്.
ദൈവമേ.
ഇനി ഇവിടെ നിന്ന് തിരിയാതെ വേഗം വണ്ടിയിൽ കയറ് ഞാൻ ഓടിച്ചോളാം വണ്ടി. മുഹൂർത്തത്തിന് ഇനി കുറച്ച് സമയം കൂടിയെ ബാക്കിയൊള്ളൂ.
അല്ല വണ്ടി ഞാൻ ഓടിച്ചാൽ പോരെ
അത് വേണ്ട ഇപ്പോ പെണ്ണും ചെക്കനും ഒരു വണ്ടിയിൽ ചെന്ന് ഇറങ്ങുന്നതാണ് മറ്റൊരു ട്രൻ്റ് .
എൻ്റെ ദൈവമേ ഇതിനൊക്കെ അത് നേരത്താണാവോ അടുത്ത് തലയിൽ വെക്കാൻ തോന്നിയത്. അങ്ങിനെ ഒരു വിധത്തിൽ കൃത്യ സമയത്ത് തന്നെ ഞാൻ അവളുടെ കഴുത്തിൽ താലി കെട്ടി ഇത് കൊണ്ടൊന്നും തീർന്നില്ല അവളുടെ ലീലാവിലാസങ്ങൾ ഞാൻ ഇനിയും കാണാൻ കിടക്കുന്നേ ഉണ്ടായിരുന്നൊള്ളൂ. ഇത് ചെറുത് തൃശ്ശൂർ പൂരത്തിൻ്റെ ഒരു സാമ്പിൾ വെടിക്കെട്ട് മാത്രം.
രചന: സനൽ SBT .
Thank you for your sharing. I am worried that I lack creative ideas. It is your article that makes me full of hope. Thank you. But, I have a question, can you help me?
Your point of view caught my eye and was very interesting. Thanks. I have a question for you.
**mitolyn reviews**
Mitolyn is a carefully developed, plant-based formula created to help support metabolic efficiency and encourage healthy, lasting weight management.