
ഉച്ചയ്ക്ക് ചോറുണ്ണുമ്പോൾ പെങ്ങളുടെ വറുത്ത മീൻ എടുത്തതിന് അവളെന്നോട് വഴക്കിട്ട് അമ്മയും എനിക്ക് എതിരെ ആയിരുന്നു
അതുകൊണ്ട് കൊണ്ട് ഉച്ചയ്ക്ക് വീട് വിട്ടു ഇറങ്ങിയതാണ്
വീട്ടിലിരുന്ന അവൾ എന്നെ എവിടെയെങ്കിലും കണ്ടാലും അവളെന്നെ ചൊറിയും..
പണ്ട് മുതലെ അവൾ അങ്ങനെയാണ് …
എന്തിനെങ്കിലും വഴക്കിട്ടു ഇരിക്കുമ്പോൾ..
വെള്ളമെടുക്കാൻ വ്യാജേനെ ഒന്നു എന്നെയൊന്നു ചവിട്ടിയിട്ടെ തിരികെ പോവു….
അതുപോലെ വിറക് എടുക്കാൻ വന്നാലോ ചൂലെടുത്തു വന്നാലോ അതുകൊണ്ട് എന്നെ തല്ലിയിട്ട് ..
” വഴിയിന്ന് മാറെട ചെക്കാന്ന് പറഞ്ഞ് ..
ഞാൻ കൊടുത്തതിന് ഇരട്ടിയായ് അവൾ കണക്ക് കൂട്ടി തൊട്ടതിനും പിടിച്ചതിനും അവൾ തല്ലാണ്….
അതിനാൽ അന്ന് രാത്രി ഏറെ വൈകീയാണ് ഞാൻ വീട്ടിലേക്ക് ചെന്ന്..
കയറി ചെന്നപ്പോൾ അമ്മ ഹാളിൽ ഇരുന്നു ടീവി കാണുന്നുണ്ട് .എന്നെ കണ്ടതോടെ എഴുന്നേറ്റു ..
” നീ എവിടെ പോയതാട ഇത്രയും നേരമായിട്ട് എല്ലാവരും കഴിച്ചു കിടന്നു …
“ഞാനിങ്ങു വരില്ലേ അമ്മെ..!!
” പിന്നെ നീ വരുന്നത് നോക്കി കാത്തിരിക്കൽ ആണല്ലോ എനിക്ക് പണി.. !!
ചോറെടുത്ത് വച്ചിട്ടുണ്ട് കഴിച്ചു കഴിഞ്ഞ പാത്രം കഴുകി അടുക്കളയിൽ കൊണ്ട് വച്ചേര് അത്രയും പറഞ്ഞു അമ്മ മുറിയിലേക്ക് നടക്കുമ്പോൾ ഞാൻ പറഞ്ഞു..
” അവളെവിടെ..??
അവളുറങ്ങി കാണും പിന്നെ പാത്രത്തിൽ ഇത്തിരി ബിരിയാണി ഇരിപ്പുണ്ട് കഷ്ണം ഒന്നുമില്ല നിനക്ക് വച്ചിരുന്ന ചിക്കൻ പീസ് അവളെടുത്തു കഴിച്ചു…
അത്രയും പറഞ്ഞു അമ്മ മുറിയിലേക്ക് പോവുമ്പോൾ .
എൻ്റെ കുടൽ വിശന്ന് വലഞ്ഞ പശുക്കളെ പോലെ അമറി കരഞ്ഞു കൊണ്ടായിരുന്നു..
” നാശം.. വീട്ടിൽ ഇരുന്നാൽ മതിയായിരുന്നു..
ഞാൻ മെല്ലെ അവളുടെ മുറിയിലേക്ക് പോയി നോക്കി ചാരിയിട്ട വാതിൽ തുറന്നതും ഫോണിൽ തോണ്ടി കൊണ്ടിരുന്ന അവളൊച്ചയിട്ടു..
“എന്താട കൊരങ്ങ ഉറക്കമില്ലെ..??
” അമ്മ ബിരിയാണി ഉണ്ടന്ന് പറഞ്ഞു അതിൽ ബാക്കി ചിക്കൻ ഉണ്ടോ..??
“ഇല്ല ഞാൻ തിന്നു..!!!
അവളെന്നയ പുച്ചത്തോടെ നോക്കി വീണ്ടും പറഞ്ഞു..
“ഉച്ചയ്ക്ക് നീയെൻ്റെ മീൻ തിന്നില്ലെ ഇനിപ്പോൾ അത് തിന്നാൽ മതി
“കുരിപ്പെ നിനക്ക് വച്ചിട്ടുണ്ടെടി..
ഞാൻ കലിപ്പോടെ അടുക്കളയിലേക്ക് കുതിച്ചു നിരാശയോടെ ചോറുണ്ട് വന്നു കിടന്നപ്പോൾ നേരം പതിനൊന്ന് ആയിരുന്നു..
ഫോണിൽ തോണ്ടി ഇരുന്നു ഇന്നലെ ചങ്ക് അയച്ചു തന്ന സഡ് വീഡിയോ വാടസപ്പിൽ സ്റ്റാറ്റസ് ഇട്ടപ്പോൾ.. പണ്ട് തേച്ചിട്ട് പോയ കാമുകിയുടെ മെസേജ് വന്നു…
” ഡാ.. വീഡിയോ send ..!!
ഞാനവളുടെ മെസേജ് നോക്കി പല്ലുകൾ ഞെരിച്ചു …
“തേച്ചിട്ട് പോയവൾ മറ്റവൻ്റെ തേപ്പും വാങ്ങി വന്ന് ഞാനിട്ട് എൻ്റെ സങ്കടമാണ് ചോദിച്ചു വാങ്ങുന്നേ….
“നാശം ഒന്നു പോയെ മലരേന്ന് ..!!
ഞാനവൾക്ക് മെസേജ് ഇട്ടു ഏതായലും ചോദിച്ചതല്ലെ വച്ചു വീഡിയോയും പിറകിലായ് ഇട്ടു..
“വീഡിയോ കിട്ടിയതും അവളുടെ റിപ്ലെ മെസേജ് വന്നു..
” പോട ചതിയാന്ന് പറഞ്ഞു ഒരൊറ്റ പോക്ക്..
ഞാനവളുടെ ലാസ്റ്റ് സീൻ നോക്കി..
” പുല്ലത്തി..!!
അങ്ങനെ ഫോണിൽ തോണ്ടി സമയം പന്ത്രണ്ട് അയാപ്പോഴ ഞാനൊന്നു കണ്ണടച്ച് പുറത്ത് നല്ല ഇരുട്ട് അതിനൊത്ത നിശബ്ദത അതിലൂടെ കാതു തുളക്കുന്ന ചീവീട് ശബ്ദം..
പെട്ടെന്ന് ആരോ പുറത്തെ വാതിൽ കൊട്ടുന്ന് കേട്ടത്. അമ്മയെ വിളിച്ചു നോക്കി മറുപടി ഉണ്ടായില്ല..
ഞാൻ മെല്ലെ എഴുന്നേറ്റു ഹാളിലെ ലൈറ്റ് ഇട്ടു വാതിൽ തുറന്നപ്പോൾ അപ്പുറത്തെ വീട്ടിലെ ചേച്ചി..
“മോനെ ഒന്നവിടെം വരെ വരുമോ ചേട്ടന് വയ്യ എഴുന്നേൽക്കാൻ പറ്റുന്നില്ല..??.
ഇടയ്ക്കിടെ ചേട്ടന് വയ്യാതെ വരുമ്പോൾ ഞാനാണ് ചേട്ടന്റെ തന്നെ കാറിൽ ഹോസ്പ്പിറ്റൽ കൊണ്ട് പോവാറ്…
” ചേച്ചി നടന്നോ ഞാൻ മോട്ടോർ ഒന്ന് ഓഫ് ചെയ്യട്ടെ അമ്മ മറന്നതാവും…!!
“അതിനു മോട്ടോർ ഒന്നും ഇട്ടിട്ടില്ലല്ലോ മോനെ..??
ഞാൻ കണ്ണുകൾ തിരുമി ചെവിയിൽ വിരലിട്ട് തിരിച്ച് കാതുകൾ കൂർപ്പിച്ചു നോക്കി..
സത്യം മോട്ടോർ ഇട്ടിട്ടില്ല പക്ഷെ കടകട ശബ്ദം ഉണ്ടായിരുന്നു..
ഞാൻ ഒന്നൂടെ കാതു കൂർപ്പിച്ചു നോക്കി
ആ ശബ്ദം വരുന്നത് പെങ്ങളുടെ മുറിയിൽ നിന്നുമാണ് അവളുടെ കുർക്കം വലിച്ചുള്ള ഉറക്കം മോട്ടോർ വരെ തോറ്റു പോവുമല്ലോ..!!
ഞാൻ ടേച്ചിയോട് നടന്നോളാൻ പറഞ്ഞു ഹാളിലെ ലൈറ്റ് ഓഫ് ചെയ്തു വാതിൽ പൂട്ടി ചേച്ചിക്ക് പീറകെ ചെന്നു അവരുടെ വീട്ടിലേക്ക് കയറി..
പതിവില്ലാത്ത രാത്രി ആയോണ്ട് വല്ലാത്ത പേടി തോന്നി ശരീരത്തിൽ തുളച്ചു കയറുന്ന തണുപ്പ്..
ചേട്ടൻ കിടക്കുന്ന മുറിയിലേക്ക് ചെന്നപ്പോൾ മോർച്ചറിയിലേത് പോലെ ആകെ മരുന്നിൻ്റെ ഗന്ധം അവിടെയാകെ പരന്നു ഒഴുകുന്നതായ് തോന്നി..
ഞാൻ ബഡ്ഡിൽ കിടക്കുന്ന ചേട്ടൻ്റെ കൈയ്യിൽ പിടിച്ചു നോക്കി നല്ല തണുപ്പുണ്ട് മരവിച്ചു ഇരിക്കുന്നു .
ഞാൻ അടുത്ത് നിന്ന ചേച്ചിയോട് തണുപ്പുണ്ട് ചൂട് കാപ്പി ഉണ്ടോ ??
അടുക്കളയിൽ ഉണ്ട് മോനെ ഞാൻ മോളെ വിളിക്കട്ടെ പറഞ്ഞു അവർ മുറിക്ക് പുറത്തേക്ക് പോയി..
ഞാൻ ചേട്ടനെ നോക്കി അയാൾ അനങ്ങാതെ കിടക്കുവാണ്..
പതിയെ അടുക്കളയിലേക്ക് നടന്നു ഗ്യാസ് ഓണാക്കി കാപ്പിക്ക് വെള്ളം വച്ച് അപ്പോഴ അടുത്തിരിക്കുന്ന പാത്രം കണ്ടു തുറന്നു നോക്കിയപ്പോൾ പൊരിച്ച ചിക്കൻ .
ഞാനതിൽ നിന്നും ഒരു പീസെടുത്തു കടിച്ചു നിൽക്കുമ്പോഴ ചേച്ചി പിന്നിൽ നിന്നും വിളിച്ചു പറഞ്ഞു ..
ഡാ മോനെ മോൾ ഫോൺ എടുക്കുന്നില്ല ??.
ചേച്ചിയുടെ ശബ്ദം കേട്ട് തിരിഞ്ഞു നോക്കിയപ്പോൾ പിന്നിൽ ആരേയും കാണുന്നില്ല .
അപ്പോഴ ആ സത്യം തിരിച്ചു അറിഞ്ഞു ഈ വീട്ടിലെ ചേട്ടൻ മരിച്ചിട്ട് രണ്ടു ദിവസമായി ചേച്ചിയ അവരുടെ മകൾ കൊണ്ട് പോയല്ലോ എന്ന്..
അപ്പോൾ ഞാൻ ആരുടെ കൂടെ ആയിരുന്നു ഇവിടെം വരെ വന്നത് ഓർത്തു നെഞ്ചിൽ ചൂട് പടർന്നു ഒച്ച പുറത്ത് വന്നില്ല.
ഭയത്തോടെ ചുറ്റും നോക്കി അടച്ചിട്ട അടുക്കള ശൂന്യമാണ് പൊടിപിടിച്ചു കിടക്കുന്നു ഇപ്പോൾ ഞാൻ മാത്രമുള്ള ആ വീട്ടിലെന്ന് എനിക്ക് ബോധ്യമായി….
മെല്ലെ തിരിഞ്ഞു നോക്കി. ഗ്യാസ് സ്റ്റൗവ് മാത്രം ഉണ്ട് ഞാൻ അടുത്തിരുന്ന പാത്രത്തിലേക്ക് നോക്കി..
അതിൽ ഒരു എലി ചോരയിൽ കഴുത്ത് മുറിഞ്ഞ് ചത്തു കിടക്കുന്നു..
ഞാൻ എൻ്റെ കൈകൾ കൊണ്ട് വാ തുടച്ചു നോക്കി..
“ചോര.. എലിയുടെ ചോര..
വായേൽ ചവച്ചു കൊണ്ടിരുന്നത് അറപ്പോടെ പുറത്തേക്ക് തുപ്പി അവിടെ നിന്നും ഹാളിലേക്ക് ഓടി..
എല്ലാം അടഞ്ഞു കിടക്കുന്നു പൊടിപിടിച്ച വീട്. തണുപ്പ് ശരീരത്തിൽ അരിച്ചു കയറി…
വിടെയാകെ ശരീരത്തിൽ തേച്ച മരുന്നിൻ്റെയും ചോരയുടെയും ഗന്ധം മൂക്കിലേക്ക് പതിഞ്ഞു
ഇരുട്ടിൽ എവിടെ ഒക്കെയോ ഒരു രൂപം നിവർന്ന് നിൽക്കുന്നതായ് തോന്നി .
“ഡാ മോനെ…
ആരോ വിളിച്ചത് പോലെ തോന്നി ഞാൻ കിതപ്പോടെ ചേട്ടൻ കിടന്നിരുന്ന മുറിയിലേക്ക് നോക്കി
വാതിൽ അടഞ്ഞു കിടക്കുന്നു മെല്ലെ വാതിലേക്ക് ചെന്നു ലോക്കിൽ പിടിച്ചു അകത്തേക്ക് തള്ളി തുറന്നു മുറിയിൽ ഇരുട്ട് മാത്രം….
പക്ഷെ അവിടെ ബഡ്ഡിൽ ആരോ കിടപ്പുണ്ട് ആ നിമിഷം ഞാൻ അറിഞ്ഞു എൻ്റെ തൊട്ടു പിറകിൽ ഹാളിൽ ആരോ എന്നെ നോക്കി നിൽപ്പുണ്ടെന്ന് കറുത്ത നിഴൽ പോലെ…
മെല്ലെ തിരിഞ്ഞു നോക്കിയതും ആ രൂപം വേഗത്തിൽ എൻ്റെ ശരീരത്തിലേക്ക് ഓടി കയറി ഞാൻ താഴേക്ക് പതിച്ചു തലയടിച്ചു പോയ തരിപ്പോടെ ഞാനൊന്നു പിടഞ്ഞു കണ്ണുകൾ തുറന്നു ശക്തമായ് കിതച്ചു ഭയന്ന കണ്ണുകൾ ചുറ്റും പരതി കൊണ്ടിരുന്നു..◾️
Thank you for your sharing. I am worried that I lack creative ideas. It is your article that makes me full of hope. Thank you. But, I have a question, can you help me?
Your point of view caught my eye and was very interesting. Thanks. I have a question for you. https://www.binance.com/futures/ref?code=IHJUI7TF
Thank you for your sharing. I am worried that I lack creative ideas. It is your article that makes me full of hope. Thank you. But, I have a question, can you help me? https://www.binance.info/pt-PT/register?ref=KDN7HDOR