
പ്രണയിക്കാൻ അറിയാത്തവർ കൂടി പ്രണയിച്ചു പോകുല്ലോ തന്റെ എഴുത്തുകൾ വായിച്ചിട്ട്.
ഈ പ്രായത്തിൽ എങ്ങനെയാണ് പ്രണയത്തെക്കുറിച്ചിങ്ങനെ എഴുതാൻ ആവുന്നത്.
നിങ്ങളുടെ എഴുത്തുകൾ വായിച്ചിട്ട് നിങ്ങളെ തന്നെ പ്രണയിക്കാൻ തോന്നുന്നു. ഇത്രയും നന്നായി പ്രണയത്തെ വരച്ചു കാട്ടാൻ ആവുമെങ്കിൽ തീർച്ചയായും നിങ്ങളുടെ ഉള്ളിൽ വളരെ നല്ലൊരു പ്രണയിനി ഉണ്ടാവും.
മിക്കപ്പോഴും കേൾക്കാറുള്ള വാക്കുകൾ..
ശരിയാണ് ഞാനും ആലോചിക്കാറുണ്ട്. എനിക്ക് എങ്ങനെയാണ് ഈ പ്രായത്തിൽ ഇങ്ങനെ എഴുതാൻ ആവുക.
ചെറുപ്പത്തിൽ നമുക്ക് ഒരുപാട് പരിമിതികൾ ഉണ്ടായിരുന്നു. പ്രണയത്തെക്കുറിച്ചു ഇങ്ങനെ എഴുതാൻ പറ്റുമായിരുന്നില്ല.
ഇപ്പോൾ ഈ നാൽപതുകളിൽ നമുക്ക് പ്രണയിക്കാൻ വിശാലമായ ആകാശം ഉണ്ടെന്നു തോന്നാറുണ്ട്.
ഇപ്പോൾ ഇങ്ങനെ എഴുതാൻ കഴിയുന്നത് എന്തുകൊണ്ട് ആണ്.
ഒന്നേയുള്ളു, പ്രായം എന്റെ മനസിനല്ല ശരീരത്തിന് മാത്രം ആണ്. എന്റെ മനസ്സിൽ ഞാൻ ഇപ്പോഴും ചെറുപ്പമാണ്.
ഇപ്പോഴാണ് എനിക്ക് നന്നായി പ്രണയിക്കാൻ കഴിയുന്നത്.
അതിർവരമ്പുകൾ ഇല്ലാത്ത ആകാശത്തിൻ കീഴിൽ ഞാൻ എന്റെ പ്രണയത്തോടൊപ്പം പാറി നടക്കാറുണ്ട്.
ഇങ്ങനെയൊക്കെ എഴുതാൻ നാണമില്ലേ എന്ന് ചോദിക്കുന്നവരോട്.
എന്തിനു.. എനിക്ക് പ്രണയം ഉണ്ടെന്നു സമ്മതിക്കാൻ ഞാൻ എന്തിനു നാണിക്കണം.
എനിക്ക് പ്രണയം ഉണ്ട്.
ഞാൻ ജീവിക്കുന്ന ഓരോ നിമിഷവും ഞാൻ പ്രണയിക്കുന്നുണ്ട്. ഓരോ ശ്വാസത്തിലും ഞാൻ അതിന്റെ സുഖവും അറിയുന്നുണ്ട്.
പ്രണയം പവിത്രമാണ്, മലിനമാകാത്ത പ്രണയം അതൊരു അനുഭൂതിയാണ്. എന്റെ പ്രണയം ശരീരം കൊണ്ടല്ല. എന്റെ ഹൃദയം കൊണ്ടു ഞാൻ പ്രണയിക്കുന്നു.
നേരം പുലരുന്നതും രാത്രിയിൽ നിലാവിൽ തെളിയുന്ന നീലാകാശത്തിലെ നക്ഷത്ര കൂട്ടങ്ങൾ കണ്ണുചിമ്മുന്നതും എനിക്ക് പ്രണയിക്കാൻ വേണ്ടിയാണ് എന്ന് പോലും തോന്നാറുണ്ട്.
ഞാൻ ജീവിക്കുന്നത് തന്നെ പ്രണയിക്കാൻ ആണ്. അല്ലെങ്കിൽ എന്റെ ജീവിതം നിലനിൽക്കുന്നത് പ്രണയം ഉള്ളതുകൊണ്ടാണ്.
എല്ലാവരിലും പ്രണയം ഉണ്ട്. കൂടുതലും പേർ അതിനെ പാപമായി കരുതുന്നു. ചുരുക്കം ചിലർ തങ്ങളുടെ പ്രണയത്തെ തുറന്നു കാട്ടുന്നു. പ്രണയമില്ലാത്തവർ മനുഷ്യരാണോ.
പ്രണയം മനസ്സിൽ ഇല്ലാത്തവർ ചത്തതിനൊക്കുമെ ജീവിച്ചാലും എന്ന പോലെയുള്ളവർ ആണ്.
അതിവിശാലമായ ഈ പ്രപഞ്ചത്തിൽ നമുക്ക് പ്രണയിക്കാൻ, പ്രണയിച്ചുകൊണ്ട് മരിക്കാൻ ആവട്ടെ..
ജെസ്സി കോട്ടയം
Your article helped me a lot, is there any more related content? Thanks!