
പെണ്ണാൾ💋💋💋
അഞ്ജലി മേനോൻ
അടുത്ത ഊഴം അവരുടേതാണ്.
അവർ സ്റ്റേജിലേക്ക് കയറി മൈക്കിന് മുന്നിലെത്തി സദസ്സിനെ വണങ്ങി.
“ഞാൻ ടെൻത്തിൽ പഠിക്കുന്ന അശ്വിൻ മേനോൻ്റെ അമ്മയാണ്, നിങ്ങൾ എല്ലാവരും തന്നെ അവനെ അറിയുമായിരിക്കും. നടക്കുമ്പോൾ പെൺകുട്ടികളെപ്പോലെ കുണുങ്ങി നടക്കുന്ന ആൺകുട്ടി”…
സദസ്സിൽ ആരോക്കെയോ അടക്കം പറഞ്ഞു അവർ തുടർന്നു
“”വേദന ഉള്ളിലുണ്ടെങ്കിലും സത്യം പറയാതെ വയ്യല്ലോ.. എൻ്റെ കുട്ടി അവൻ ഒരു ട്രാൻസ്ജണ്ടർ ആണ്. പുരുഷൻ്റെ ശരീരവും സ്ത്രീയുടെ മനസുമുള്ളവൻ. അവനെപ്പോലുള്ളവർക്ക് പെൺകുട്ടികൾ സാധാണ സുഹൃത്തുക്കളെപ്പോലെയും, ആൺകുട്ടികൾ അനുരാഗം തോന്നുന്ന കാമുകന്മാരും ആയിരിക്കും. അവർ സ്വവർഗ്ഗ അനുരാഗികൾ എന്നാണ് അറിയപ്പെടുക.
സോറീ, ഇനിയും ഞാൻ ഇതു തുറന്നു പറഞ്ഞില്ലെങ്കിൽ ഞാൻ അവനോട് ചെയ്യുന്ന ക്രൂരതയായിരിക്കും. ഈ സമൂഹത്തിൽ അവനെ നിങ്ങൾ ഒറ്റപ്പെടുത്തിയേക്കാം, കുറ്റം വിധിച്ചേക്കാം. ആട്ടി പായിച്ചേക്കാം.. പക്ഷേ അവൻ്റെ അമ്മയായ എനിക്ക് അവനെ തള്ളിക്കളയാനാവില്ലല്ലേ.. ഞാനവനെ നൊന്തുപെറ്റ തള്ളയല്ലേ..
തൻ്റെ ശബ്ദം ഇടറരുതെന്ന് അഞ്ജലി മേനോന് നിർബന്ധമുണ്ടായിരുന്നു.
അവർ മുരടനക്കി ശബ്ദം ഒന്ന് നേരെയാക്കി വീണ്ടും സംസാരിച്ചു തുടങ്ങി..
“”എൻ്റെ മകനെ ഞാൻ ശാസിച്ചിട്ടുണ്ട്..തല്ലിയിട്ടുണ്ട്.. മനശാസ്ത്രജ്ഞനെ കാണിച്ചിട്ടുണ്ട്.. ആവുന്നത്ര നല്ല ട്രീറ്റ്‌മെന്റ് കൊടുത്തിട്ടുണ്ട്.. പക്ഷേ പ്രകൃതിയുടെ വികൃതി.. ഭൂമിയിൽ അവനെപ്പോലെയും ജന്മങ്ങളുണ്ട്.
പുറം തിരിഞ്ഞു വേദിയിൽ ഇരിക്കുന്ന അദ്ധ്യാപകരോട്
“”എൻ്റെ മകൻ നിങ്ങൾക്ക് ഒരു കോമാളി ആയിരുന്നെന്ന് അവൻ പറഞ്ഞിട്ടുണ്ട്.'”
വീണ്ടും സദസ്സിലേക്ക് നോക്കി അവർ സംസാരിച്ചു തുടങ്ങി
“”ഒരു അപേക്ഷയുണ്ട്.. ഇനിയും
വരും അവനെപ്പോലെയുള്ള കുഞ്ഞുങ്ങൾ ഇവിടെ. ദയവ് ചെയ്ത് അവരെ വെറുതെ വിടുക. അവർ അവരുടെ ലോകത്ത് ജീവിച്ചു കൊള്ളട്ടെ.. ലോകം അവർക്ക് കൂടി അവകാശപ്പെട്ടതാണ്..””
നിശബ്ദമായ സദസ്സ്, ആരും ഒന്നും പറഞ്ഞില്ല..
സദസ്സിൽ ഒരു പെൺകുട്ടി എഴുന്നേറ്റു നിന്നു ഉറക്കെ കയ്യടിച്ചു അതേ അവൾ മാത്രമായിരുന്നു അവൻ്റെ കൂട്ടുകാരി.. അഞ്ജലി മേനോൻ പതിയെ വേദിയിൽ നിന്നും സദസ്സിലേക്ക് ഇറങ്ങി നടന്നു..
സ്കൂളിൽ നിന്നും മേലിൽ പരാതികൾ ഉണ്ടാകില്ല. എല്ലാവരുടെയും വായടച്ചിട്ടുണ്ട്. ഇന്നത്തെ പേരൻ്റ്സ് മീറ്റിങ് തനിക്കുള്ളതായിരുന്നു എന്ന് മനസ്സിൽ പറഞ്ഞുറപ്പിച്ച് അവർ പുറത്തേക്ക് നടന്നു കൊണ്ടിരിന്നു.
“‘ഈ വർഷം കൂടി കഴിഞ്ഞാൽ എൻ്റെ കുട്ടിയെ ഇവിടെ നിന്നും മാറ്റണം . ഇനി ഇവിടെ പറ്റില്ല.. അത്രമാത്രം എൻ്റെ കുട്ടി അനുഭവിച്ചിരിക്കുന്നു. ഇനിയും അവനെ വേദനിപ്പിക്കാൻ എനിക്ക് ആവില്ല..””
അവർ പുറത്തിറങ്ങി.. കാറിൽ കയറി വണ്ടി സ്റ്റാർട്ട് ചെയ്തു. ഡ്രൈവിംങിൽ ശ്രദ്ധ ഉണ്ടെങ്കിലും മനസ്സ് എപ്പോഴൊക്കെയോ വഴുതി പോയിക്കൊണ്ടിരുന്നു.
എന്തേ.. എൻ്റെ മകൻ മാത്രം ഇങ്ങനെ… കുടുംബത്തിൽ ആർക്കും ഇങ്ങനെ ഒരു പ്രശ്നം ഇല്ല. എങ്കിലും ഇപ്പോൾ ഞാൻ ഇതിനെ കുറിച്ച് കൂടതൽ പഠിച്ചു. വായിച്ചു. ഇത്തരം ആളുകളുടെ കുടുംബങ്ങളുമായി സംസാരിച്ചു..
ഗേ എന്ന കമ്മ്യൂണിറ്റിയെ കുറിച്ച് ആഴത്തിൽ പഠനങ്ങൾ നടത്തി..ബന്ധം പിരിഞ്ഞു ഭാരം ഒഴിവാക്കി പോയ ഭർത്താവ് ഉപേക്ഷിച്ചു പോയപ്പോൾ തരിച്ചു നിന്ന വെറും പൊട്ടി പെണ്ണല്ലല്ലോ ഇന്ന് ഞാൻ..
യാത്രയിൽ പെട്ടെന്ന് മുന്നിൽ കണ്ട ബേക്കറിയുടെ മുന്നിൽ അവൾ കാർ നിറുത്തി “”അവൻ ഒന്നും കഴിച്ചിട്ടുണ്ടാവില്ല.. പാവം വിശന്നിരിക്കുകയായിരക്കും അവിടെ നിന്നും ഒരു ബർഗറും കോളയും വാങ്ങി വീണ്ടും യാത്ര തുടർന്നു.
സ്ത്രൈണത അവനിൽ പ്രകടമായപ്പോഴേ ഞാൻ വല്ലാതെ ഭയന്നിരുന്നു. പിന്നീട് മാറിക്കോളും എന്ന അമ്മയുടെ ഉപദേശം അല്പം ആശ്വാസം നല്കി. എന്നാൽ സ്ഥിതിഗതികൾ മാറിമറയുകയായിരുന്നു.
ഇന്ന് ലോകം മാറി, ഇത്തരം ആളുകളെ ലോകസമൂഹം അംഗീകരിച്ചിട്ടും.. നമ്മൾ മലയാളികൾക്ക് ഒരു മാറ്റവും ഇല്ല. ഈ പാവങ്ങളെ കളിയാക്കുമ്പോൾ അവരറിയുന്നുണ്ടോ.. അവരുടെ കുടുംബത്തിലും ഇങ്ങനെ ഒന്ന് പിറന്നാലുള്ള അവസ്ഥ. ട്രാൻസഫർ വാങ്ങണം വല്ലവിധേനെയും കേരളം വിടണം. വല്ല മുംബൈയോ, ബാംഗ്ലൂരോ എന്റെ കുട്ടി മനസമാധാനത്തോടെ ജീവിച്ചു കൊള്ളും.
ഓർക്കുമ്പോൾ ഉള്ളിൽ തീയാണ്… വല്യച്ഛന്റെ മകനാണ് ആദ്യം അവന്റെ മേൽ കൈ വച്ചത് ചോര ഒലിപ്പിച്ച് കരഞ്ഞുകൊണ്ട് എൻ്റെ കുഞ്ഞ് ഓടി വന്നത് ഇന്നും ഞാൻ ഓർക്കുന്നു.. അന്ന് ഉപേക്ഷിച്ചു ആ വീടുമായുള്ള ബന്ധം. ഇനി ഒരു കഴുകനും ഞാൻ എൻ്റെ മകനെ വിട്ടു കൊടുക്കില്ല.
സ്കൂളിൽ ചേർന്ന ആദ്യഘട്ടത്തിൽ പ്രശ്നങ്ങൾ ഇല്ലായിരുന്നു. എത്ര ഒളിപ്പിക്കാൻ ശ്രമിച്ചാലും സ്ത്രൈണത എന്ന ഭാവം ഒരു പുരുഷനിൽ ഒളിപ്പിക്കുവാൻ ആവില്ലല്ലോ.. അതെങ്ങനെ ആയാലും പുറത്ത് വരും. എത്ര പെട്ടെന്നാണ് എൻ്റെ കുട്ടി അദ്ധ്യാപകരുടെയും, കുട്ടികളുടെയും മുന്നിൽ പരിഹാസ്യനായത്. എങ്കിലും പഠിക്കാൻ അവൻ മിടുക്കനായിരുന്നു… ഈ സ്കൂൾ അവനിന്ന് വെറുപ്പാണ്.. എന്നോടുള്ള സ്നേഹം അതൊന്നുകൊണ്ട് മത്രമാണ് അവൻ സ്കൂളിൽ പോകുന്നതുതന്നെ..
വളവ് തിരിഞ്ഞു കാർ വില്ലകളുടെ കവാടം കടന്ന് സ്വന്തം വില്ലയുടെ പാർക്കിംഗ് ഏരിയായിൽ നിർത്തി.
അഞ്ചലി മേനോൻ കാറിൽ നിന്നും പുറത്തേക്ക് ഇറങ്ങി തൻ്റെ വീടിന്റെ കോളിംഗ് ബല്ലിൽ വരലമർത്തി…
പക്ഷേ അവൻ വന്നില്ല എന്താ ഈ കുട്ടി ഇത്ര വൈകുന്നത്.. ഈയിടെ ചാറ്റിംഗ് അല്പം കൂടുന്നുണ്ട്, പത്താംക്ലാസ് ആണന്ന് മറന്ന പോലെ. .. എങ്കിലും അവൻ പഠിച്ചോളും
വീണ്ടും ബല്ലടിച്ചു കാണാതായപ്പോൾ പതിയെ ഡോർ തുറന്നു നോക്കി.. ഓഹോ ലോക്ക് ചെയ്തട്ടില്ല…. കാര്യം സെക്യൂരിറ്റി ഉണ്ട്. എങ്കിലും അവൻ മാത്രമല്ലേ ഇവിടെ ഒള്ളൂ.. ആരെയും വിശ്വസിക്കാൻ ഒക്കില്ല. പലവട്ടം പറഞ്ഞിട്ടുണ്ട് ഒറ്റയ്ക്ക് ഉള്ളപ്പോൾ ലോക്ക് ചെയ്യാൻ
അവർ ഹാളിലേക്ക് കയറി ടിവി ഓണായി
കിടപ്പുണ്ട്. ആള് ബാത്റൂമിൽ ആയിരിക്കും. കയ്യിലിരുന്ന പായ്ക്കറ്റ് ടേബിളിൽ വച്ചു.
കണ്ണാ.. എന്ന് വിളിച്ചു കൊണ്ട് അവർ അവൻ്റെ മുറിയുടെ വതിൽ തുറന്നു..
ചുവരിലും, ഭിത്തിയിലും എന്തൊക്കെയോ കുത്തി വരച്ചിരിക്കുന്നു.. “ഐ ഹേറ്റ് മൈ സ്കൂൾ” മമ്മീ.. സോറി” ഞാൻ പോകുന്നു.. “ഐ ക്യുറ്റ് മൈ ലൈഫ്” ചുമരിലും മുഖകണ്ണാടിയിലും ലിപ്സ്റ്റിക് കൊണ്ട് എഴുതിയിട്ടിരിക്കുന്നു.
അവൻ വാങ്ങിക്കൂട്ടിയ മുത്തുമാലകളും, കുപ്പിവളകളും പൊട്ടിച്ച് മുറിയിൽ നിറയെ വിതറിയിരിക്കുന്നു..
ചാരിയിട്ട ബാത്റൂമിൽ വെള്ളം വീഴുന്ന ശബ്ദം, വിറയ്ക്കുന്ന കാലുകളോടെ അവർ ബാത്റൂമിൻ്റെ വാതിൽ തുറന്നു..
ബക്കറ്റിലേക്ക് വീണു കോണ്ടിരുന്ന വെള്ളത്തിൽ അവൻ്റെ കൈ മുങ്ങി കിടക്കുന്നു. വെള്ളത്തിന് ചോരയുടെ നിറം.
അവർ ഓടി അടുത്തെത്തി.. മകനെ കുലുക്കി വിളിച്ചു.. കണ്ണാ.. ഇല്ലാ ശബ്ദമില്ല..അവർ ബക്കറ്റിൽ മുങ്ങി കിടന്ന കൈ ഉയർത്തി നോക്കി വെയിൻ കട്ടായിരിക്കുന്നു. അവർ കൈ വിട്ടതൂം മതിലിൽ ചാരിയിരുന്ന അവൻ്റെ നിശ്ചലമായ ശരീരം പതിയെ മറഞ്ഞു വീണു..!!
“തോല്പിച്ചു കളഞ്ഞല്ലോ കുട്ടി നീയ്യ് എന്നെ” എന്ന രോദനം അവരിൽ നിന്നും ഉയർന്നു..!! ❤️ Saju
Thank you for your sharing. I am worried that I lack creative ideas. It is your article that makes me full of hope. Thank you. But, I have a question, can you help me?
Your article helped me a lot, is there any more related content? Thanks!
Your point of view caught my eye and was very interesting. Thanks. I have a question for you.
Thanks for sharing. I read many of your blog posts, cool, your blog is very good. https://accounts.binance.com/en/register?ref=SMUBFN5I
**mitolyn reviews**
Mitolyn is a carefully developed, plant-based formula created to help support metabolic efficiency and encourage healthy, lasting weight management.