
മഹി യേട്ടാ?
ഉം!
മഹിയേട്ടന് ഒന്നും സംസാരിക്കാൻ ഇല്ലേ?
എന്താ!
മുമ്പ് മഹി യേട്ടൻ ഇങ്ങനെ ഒന്നും ആയിരുന്നില്ലല്ലോ?
അതിനു അയാൾ മറുപടി ഒന്നും പറഞ്ഞില്ല.
ഗാഥ അയാളുടെ നെഞ്ചിലെ രോമക്കാടുകളിൽ വിരലുകൾ ഓടിച്ചപ്പോൾ
അവളുടെ ആഗ്രഹം മനസ്സിലാക്കി അയാൾ അവളുടെ നെഞ്ചിലേക്ക് അമർന്നു.
തന്റെ കടമകൾ പൂർത്തിയാക്കി അയാൾ തിരിഞ്ഞു കിടന്നപ്പോൾ അവൾക്കു സങ്കടവും ദേഷ്യവും തോന്നി.
ഇതാണോ താൻ ആഗ്രഹിച്ചത്?
അയാൾ തന്റെ ചുണ്ടുകളിൽ ചുംബിച്ചിട്ട് നാളുകൾ എത്രയായി.
അയാൾ തന്നെ ഒന്ന് കെട്ടിപിടിച്ചു കിടന്നു എങ്കിൽ താൻ അതിൽ സംതൃപ്തി അണഞ്ഞേനെ?
മഹിയേട്ടന് ഇതെന്തു പറ്റി?
മുമ്പ് ഇങ്ങനെ ഒന്നും ആയിരുന്നില്ലല്ലോ?
എന്നു മുതൽ ആണ് ഇദ്ദേഹത്തിന് മാറ്റങ്ങൾ സംഭവിച്ചത്?
ആലോചിച്ചിട്ട് അവൾക്കു ഒരു ഉത്തരം ലഭിച്ചില്ല.
നാളെയാവട്ടെ മഹിയേട്ടനോട് തുറന്നു ചോദിക്കണം.
അങ്ങനെ ചിന്തിച്ചു കിടന്നു അവൾ ഉറക്കത്തിലേക്ക് വഴുതി വീണു.
രാവിലെ അടുക്കളയിൽ പാചകം ചെയ്യുന്നതിനിടെ അവൾ വിളിച്ചു പറഞ്ഞു.
മണിയേട്ടാ!മക്കളെ കുളിപ്പിച്ചേക്കണേ?
അവർക്ക് ഇടാനുള്ള ഡ്രസ്സ് അയൺ ചെയ്തു വെച്ചേ?
വാഷ് ബെസനിൽ കുറച്ചു പാത്രങ്ങൾ ഉണ്ട്. അതൊന്നു കഴുകി വെച്ചേക്കണേ?
എല്ലാം അനുസരണയോടെ അയാൾ ചെയ്തു.
കുളി കഴിഞ്ഞു ഭക്ഷണം കഴിച്ചു പോകാൻ തുടങ്ങിയ അയാളോട് പിന്നെ ഒന്നും സംസാരിക്കാൻ കഴിഞ്ഞില്ല.
വൈകുന്നേരം ജോലി കഴിഞ്ഞു അദ്ദേഹം വന്നപ്പോൾ പതിവിലേറെ വൈകിയിരുന്നു.
അല്ലെങ്കിൽ തന്നെ കൃത്യമായി അദ്ദേഹം വരുന്ന സമയം താൻ ശ്രദ്ധിക്കാറില്ലല്ലോ?
സീരിയൽ കാണുന്നതിനിടെ എപ്പോളോ കയറി വരുന്നു.
താൻ ഫ്ലാസ്കിൽ ഒഴിച്ചു വെച്ച കോഫി കുടിച്ചു ചിലപ്പോൾ ടീവി കാണാൻ ഇരിക്കും ഇല്ലെങ്കിൽ റൂമിലേക്ക് പോകും.
തന്റെ ഇഷ്ടപെട്ട സീരിയൽ കഴിഞ്ഞാൽ ഭക്ഷണം കഴിക്കാൻ ഇരിക്കും.
ഇതു പതിവുപോലെ എന്നും തുടരുന്ന സംഭവങ്ങൾ ആണ്.
അന്ന് പതിവുപോലെ ഗാഥ അയാളുടെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി.
കണ്ണുകൾ ചുവന്നു ഇരിക്കുന്നത് പോലെ തോന്നി.
കുട്ടികളെ ഉറക്കി റൂമിൽ ചെന്നപ്പോൾ അയാൾ കിടന്നിരുന്നു.
അവൾ അയാൾക്ക് അരികിൽ കിടന്നപ്പോൾ മദ്യത്തിന്റെ ഗന്ധം അനുഭവപ്പെടുന്നത് പോലെ തോന്നി.
മഹിയേട്ടൻ കഴിച്ചിട്ടുണ്ടോ?
ഒരു വലിയ രഹസ്യം കണ്ടു പിടിക്കുന്നത് പോലെ അവൾ ചോദിച്ചു.
ആ!ഫ്രണ്ട്സ് നിർബന്ധിച്ചപ്പോൾ ലേശം?
എന്ന് മുതൽ തുടങ്ങി ഈ ശീലം?
അതിനു അയാൾ മറുപടി നൽകിയില്ല.
അവൾ ഓർക്കുകയായിരുന്നു.
മഹിയേട്ടന്റെ ആലോചന വന്നപ്പോൾ വീട്ടിൽ വലിയ താല്പര്യം കണ്ടില്ല?
നാലു പെങ്ങന്മാർക്ക് ഒരു ആങ്ങള ആണ്.
അവരുടെ പോര് നിനക്ക് സഹിക്കാൻ കഴിയില്ല.
അമ്മയുടെ മുഖം കണ്ടിട്ട് ലേശം കുഴപ്പക്കാരി ആണെന്ന് തോന്നുന്നു.
അതുകൊണ്ട് നമുക്ക് വേറെ ആലോചന വരട്ടെ!എന്ന് പറഞ്ഞു ഒഴിയാൻ നോക്കി.
തനിക്കു എന്തുകൊണ്ടോ അയാളെ ഒറ്റ നോട്ടത്തിൽ തന്നെ ഇഷ്ടമായി.
തനിക്കു ഇതുമതി എന്ന് നിർബന്ധം പിടിച്ചപ്പോൾ വീട്ടുകാർ സമ്മതം മൂളി.
അവിടെ ചെന്നു കയറിയപ്പോൾ അമ്മ വിചാരിച്ചത്ര കുഴപ്പക്കാരി ഒന്നുമല്ല എന്ന് മനസ്സിലായി.
അച്ഛൻ പറയുന്നത് വേദവാക്യം എന്ന് ചിന്തിച്ചു നടക്കുന്ന അമ്പലവാസി.
അച്ഛൻ ഒരു പട്ടാളച്ചിട്ടക്കാരൻ.
മഹിയാണെങ്കിൽ ആണെങ്കിൽ അച്ഛൻ പറയുന്നതിൽ അപ്പുറം പ്രവർത്തിക്കില്ല.
സ്വന്തമായി ജോലിയും വരുമാനവും ഉണ്ടെങ്കിലും അച്ഛന്റെ അനുവാദം വാങ്ങാതെ ഒരുകാര്യവും ചെയ്യില്ല.
തന്റെ വീട്ടിൽ നേരെ മറിച്ചാണ്.
ആരും ആരുടെയും കാര്യങ്ങളിൽ ഇടപെടില്ല.
സ്വന്തമായി തീരുമാനങ്ങൾ എടുക്കാനും പ്രവർത്തിക്കാനുമുള്ള സ്വാതന്ത്ര്യം ഉണ്ട്.
ആദ്യമാദ്യം വലിയ കുഴപ്പം ഒന്നും തോന്നിയില്ലെങ്കിലും പതിയെ അതു ഒരു ഇരിട്ടേഷൻ ആയി തുടങ്ങി.
ഒരു സ്കൂൾ കുട്ടിയുടെ പോലെ ഉള്ള മണിയുടെ പെരുമാറ്റം തന്നെ മടുപ്പിച്ചു.
എങ്ങോട്ട് വേണമെങ്കിലും പോകാനുള്ള അനുമതി ലഭിക്കും പക്ഷേ അച്ഛനോട് അനുവാദം വാങ്ങണം എന്നുള്ള മഹിയുടെ പിടിവാശി തനിക്കു ഉൾകൊള്ളാൻ ബുദ്ധിമുട്ടായി തുടങ്ങി.
മഹിയുടെ സഹോദരിമാർ വരുമ്പോൾ അവർ വായതോരാതെ സംസാരിക്കും.
പിന്നെ കളിചിരി ബഹളം.
തന്റെ വീട്ടിൽ ആവശ്യത്തിന് മാത്രമേ സംസാരിക്കൂ?
ആരും ആരെയും ഡിസ്റ്റർബ് ചെയ്യില്ല.
മഹിയാണെങ്കിൽ കൊച്ചു കുട്ടികളെ പോലെ സഹോദരിമാരുടെ പിറകെ നടക്കും.
അവരുടെ സ്റ്റാൻഡേർഡിനനുസരിച്ചു തനിക്കു താഴാൻ കഴിയില്ലെന്ന് തോന്നുമ്പോൾ താൻ പിൻവാങ്ങും.
വീട്ടിൽ അമ്മയോട് ഇക്കാര്യം പറഞ്ഞപ്പോൾ അമ്മയാണ് പറഞ്ഞത്?
അവൻ ഒരു പാവമായത് കൊണ്ടാണ് അച്ഛനെ പേടിച്ചും സഹോദരിമാരുടെ വാലിലും തൂങ്ങിയും നടക്കുന്നത്?
അത്തരക്കാരെ നിഷ്പ്രയാസം നിന്റെ വരുതിയിലാക്കാൻ സാധിക്കും.
അവർക്ക് ആരുടെയെങ്കിലും തണൽ പറ്റി മാത്രമേ ജീവിക്കാൻ കഴിയുകയുള്ളു.
നീ അവനെ പതിയെ അവരിൽ നിന്ന് അടർത്തി എടുക്കണം.
അതെങ്ങനെ?
നീ അവന്റെ സഹോദരിമാർ വരുമ്പോൾ ആദ്യമാദ്യം കുറച്ചു അകൽച്ച കാണിക്കണം.
ചെറിയ കാര്യങ്ങൾക്കു പൊട്ടിത്തെറിക്കണം.
മഹിയോട് അവരെ കുറിച്ച് കൊച്ചു കൊച്ചു പരാതികൾ പറയണം..
നിന്നോടുള്ള ഇഷ്ടം കൊണ്ടു അവൻ അവരിൽ നിന്ന് അകന്നു തുടങ്ങും.
ഇപ്പോൾ ശ്രമിച്ചാൽ മാത്രമേ അതിനു സാധിക്കുകയുള്ളൂ?
അമ്മയുടെ തന്ത്രങ്ങൾ പതിയെ അവൾ പുറത്തെടുത്തു.
ഒരിക്കൽ അച്ഛൻ പറഞ്ഞു മഹീ കുറച്ചു നാൾതറവാട്ടു വീട്ടിൽ മാറി താമസിക്കൂ?
അച്ഛാ!ഞങ്ങൾ തനിച്ച്?
ആ വീട് ഒഴിഞ്ഞു കിടക്കുകയല്ലേ?
വെറുതെ കിടന്നാൽ അതു നശിച്ചു പോകും.
തന്റെ സൂത്രങ്ങൾ ഫലിച്ചു എന്ന് ഗാഥക്ക് മനസ്സിലായി.
ഹരിയെയും കൂട്ടി അങ്ങോട്ട് വൈകാതെ തന്നെ താമസം മാറി.
പതുക്കെ അങ്ങോട്ടുള്ള യാത്രകൾ ഒഴിവാക്കാനും അവരിൽ നിന്ന് മഹിയെ അകറ്റാനും തനിക്കു എളുപ്പം സാധിച്ചു.
തന്റെ വീട്ടുകാരുമായി മഹിയെ കൂടുതൽ അടുപ്പിച്ചു.
എല്ലാം നേടിയെടുത്ത ഒരു സംതൃപ്തി തന്റെ മനസ്സിൽ എന്നുമുണ്ടായി.
എങ്ങോട്ട് യാത്ര പോകണമെങ്കിലും എത്ര പണം ചിലവാക്കണമെങ്കിലും ആരെയും ഭയപ്പെടേണ്ടതില്ല.
മഹി ഒരു കളിപ്പാവയെ എന്തും അനുസരിക്കും.
എന്തു ജോലി വേണമെങ്കിലും ചെയ്യും.
താൻ ഒരു ഭാഗ്യവതി തന്നെ?
അമ്മയുടെ ബുദ്ധി അപാരം!
അവൾ മനസ്സ് കൊണ്ടു അമ്മയെ സ്തുതിച്ചു.
പക്ഷേ മഹിയെ അവരിൽ നിന്ന് അടർത്തി എടുത്തപ്പോൾ ഒന്ന് മഹിയിൽ നിന്ന് നഷ്ടമായി എന്ന് ഗാഥക്ക് മനസ്സിലായി.
അവന്റെ ശരീരത്തെ മാത്രമേ അടർത്തിയെടുക്കാൻ സാധിച്ചുള്ളൂ
മനസ്സ് കൈമോശം വന്നിരിക്കുന്നു.
മാത്രമല്ല നിയന്ത്രണങ്ങൾ വിട്ടൊഴിഞ്ഞപ്പോൾ മഹി പുതിയ ദുശീലങ്ങൾക്ക് അടിമയായി.
കിടപ്പറയിൽ പോലും മാറ്റങ്ങൾ അനുഭവപ്പെട്ടു തുടങ്ങി.
പ്രണയാതുരമായ മനസ്സ് അവനു കൈമോശം വന്നിരിക്കുന്നു.
കടമകൾ പോലെ എല്ലാം ചെയ്യും അനുസരിക്കും.
ഗാഥക്ക് പുതിയ ജീവിതം മടുത്തു തുടങ്ങി.
അന്ന് ഞായറാഴ്ച.
മഹിയേട്ടാ ഇന്ന് നമുക്ക് ഒരു യാത്ര പോകണം?
എങ്ങോട്ട്?
മഹിയേട്ടന്റെ വീട്ടിലേക്ക്!
അവിടെ എന്താ വിശേഷം?
നമ്മൾ അങ്ങോട്ട് താമസം മാറുകയാണ്.
അയാളുടെ കണ്ണുകളിലെ തിളക്കം അവൾ കണ്ടു.
കെട്ടുറപ്പുള്ള വീട്ടിലെ സ്നേഹപൂർണമായ അന്തരീക്ഷത്തിൽ അജ്ഞാനുവർത്തിയായ അച്ഛന്റെ തണലിൽ ജീവിക്കുന്ന സുഖം ഒറ്റക്ക് താമസിക്കുമ്പോൾ ലഭിക്കില്ല എന്നവൾക്ക് മനസ്സിലായി. ശിവദാസൻ pg
Can you be more specific about the content of your article? After reading it, I still have some doubts. Hope you can help me. https://www.binance.bh/futures/ref?code=W49FLGDN
Can you be more specific about the content of your article? After reading it, I still have some doubts. Hope you can help me.