
***ഒരു കല്യാണ കഥ ***
ഈ കഥയിലെ ആരുടേയും പേര് എടുത്ത് പറയാൻ ഞാൻ ഉദ്ദേശിക്കുന്നില്ല..
സുന്ദരനും സുമുഖനും ആയ ഒരു ചെറുപ്പക്കാരൻ..
ഇപ്പൊ പ്രതേകിച്ചു ജോലിയൊന്നും ഇല്ല.. മുമ്പ് ഗൾഫിൽ ആയിരുന്നു..
പുള്ളികാരന് ഒരു കല്യാണ ആലോചന വന്നു.. അവനും അവന്റെ കൂട്ടുകാരനുമായി പെണ്ണ് കാണാൻ പോയി
ഈ പയ്യന്റെ കുടുംബത്തിൽ നിന്ന് വേറെ ആരും പെണ്ണിനെ നേരിട്ട് കണ്ടിരുന്നില്ല..
ഫോട്ടോയിൽ കണ്ടു എല്ലാർക്കും ഇഷ്ടായി
അങ്ങനെ ഇരുകൂട്ടരും ചേർന്ന് കല്യാണം ഉറപ്പിച്ചു..
ഒരു ലക്ഷം രൂപയും അമ്പത് പവനും അതായിരുന്നു ഡിമാൻഡ്..
ഒരു ലക്ഷം രൂപ അച്ചാരം കൊടുത്തു..
കുരങ്ങന്റെ കൈയിൽ പൂമാല കിട്ടിയത് പോലെ കല്യാണത്തിന് മുമ്പ് തന്നെ ആ പൈസയൊക്കെ തീർക്കയും ചെയ്തു..
കല്യാണത്തിനുള്ള ഒരുക്കങ്ങൾ എല്ലാം തുടങ്ങി.. കല്യാണ കുറി അടിച്ചു എല്ലാപേരെയും ക്ഷണിച്ചു.. എല്ലാം ഏതാണ്ട് പൂർത്തിയായി…
ഇനി ദിവസങ്ങൾ മാത്രം ബാക്കി…..
അങ്ങനെയിരിക്കെ പെണ്ണിന്റെ വീട്ടിൽ ഒരു മരണം നടന്നു.. പെണ്ണിന്റെ ഉമ്മാമയാണ് മരിച്ചത്…
ഈ പയ്യന്റെ ഉമ്മയും സഹോദരിയുമായി ആ മരണ വീട്ടിൽ പോയി..
അവിടെ വച്ച് ഈ പെണ്ണിനെ അവർ കാണാനിടയായി..
ഫോട്ടോയിൽ കണ്ട ചന്തം ഒന്നും ഇല്ല..
അവർക്ക് പെണ്ണിനെ ഇഷ്ടപ്പെട്ടില്ല…
കണ്ണ് തള്ളിയിരിക്കുന്നു,
പല്ല് ഉന്തിയിരിക്കുന്നു എന്നൊക്ക ഓരോന്ന് പറഞ്ഞ് ആ കല്യാണം മുടങ്ങി..
ഇനിയിപ്പോ എന്താ ചെയ്യാ വാങ്ങിയ കാശ് തിരികെ കൊടുക്കണമല്ലോ
ആ പൈസ എടുത്തു എല്ലാം ചിലവാക്കെയും ചെയ്തു..
പെണ്ണിന്റെ വീട്ടുകാർ കല്യാണം നടക്കാൻ വേണ്ടി പലതും പറഞ്ഞ് നോക്കി..
പയ്യൻ അതിനൊന്നും സമ്മതിച്ചില്ല.. പിന്നെ കടവും കാവലും വാങ്ങി ആ പൈസ തിരികെ കൊടുത്തു…
ഈ കല്യാണം മുടങ്ങിയതിൽ ആ പെണ്ണ് വല്ലാതെ വിഷമിച്ചു..
ആ പെണ്ണിന്റെയും വീട്ടുകാരുടെയും അപ്പോഴത്തെ മാനസികാവസ്ഥ എന്തായിരിക്കുമെന്ന് നമുക്ക് ഊഹിക്കാമല്ലോ… 😔
ആ പെണ്ണിന്റെ കണ്ണീര് അവനെ വെറുതെ വിട്ടില്ല…
കണ്ണ് തള്ളാത്ത പല്ല് ഉന്താത്ത ഒരു സുന്ദരിയായ പെണ്ണിനെ അവൻ കെട്ടി…. പക്ഷേ ഈ പെണ്ണിന്റെ സൗന്ദര്യം തൊലിപ്പുറത്തു മാത്രേ ഉളളൂ എന്ന് അവന് പിന്നീടാണ് മനസിലായത്…
ആദ്യത്തെ കുറച്ചു നാൾ സന്തോഷത്തോടെ കഴിഞ്ഞിരുന്നു.. പിന്നീട് അവിടന്നു പ്രശ്നങ്ങൾ ആരംഭിക്കാൻ തുടങ്ങി…
അവൻ ഏത് ബിസിനസ് തുടങ്ങിയാലും പൊട്ടിപ്പാളീസാവും..
സാമ്പത്തികമായി ഒരുപാട് പ്രശ്നങ്ങൾ നേരിടേണ്ടി വന്നു
ഒരുപാട് കടങ്ങളും ആയി അവസാനം കെട്ടുതാലി വരെ വിൽക്കേണ്ടി വന്നു
കടങ്ങളൊക്ക തീർക്കാനായി ഗൾഫിലേക്ക് യാത്രയായി ഒരു മൂന്നു വർഷം അവിടെ ജോലി ചെയ്തു.. അവിടത്തെ അറബിയെ പറ്റിച്ച് കാശുണ്ടാക്കി വസ്തുവും സ്വർണവും ഒക്കെ വാങ്ങി കൂട്ടാൻ തുടങ്ങി.. എന്നിട്ടും കടങ്ങൾ ഒന്നും വീട്ടിയിരുന്നില്ല..
അങ്ങനെ കാര്യമായി അറബിയെ പറ്റിച്ച് നാട്ടിലേക്ക് മുങ്ങാൻ ഇരിക്കയായിരുന്നു
പോകാനുള്ള ടിക്കറ്റ് ഒക്കെ എടുത്തു.. എയർപോട്ടിലേക്ക് പോകുന്ന വഴി ആരോ ഒറ്റികൊടുത്തു അവിടെ വച്ച് തന്നെ പോലീസ് പിടിയിലായി…
പിന്നെ പത്തു വർഷത്തെ ജയിൽ വാസം… അവസാനം വാങ്ങിയ വസ്തുവും പൊന്നുമൊക്കെ വിറ്റ് പെറുക്കി കേസ് ജയിച്ച്
എങ്ങനൊക്കെയോ നാട്ടിലെത്തി…
നാട്ടിൽ വന്നിട്ടും ഒരു സമാധാനം ഇല്ല.. ഭാര്യ ആണേൽ നല്ല ഒന്നാന്തരം സംശയ രോഗിയും… ഭർത്താവ് ഒരു പെണ്ണിനോടും നോക്കാനോ സംസാരിക്കാനോ പാടില്ല എന്നുള്ളൊരു രീതി.. അവന് എല്ലാം കൂടി വല്ലാത്ത വീർപ്പു മുട്ടലായിരുന്നു….
വർഷങ്ങൾ കുറേ കഴിഞ്ഞിട്ടും ഇപ്പോഴും അവന്റെ ജീവിതം കഷ്ടപ്പാടിലാണ്…
അവൻ വെറുതെ ഇരിക്കുമ്പോൾ ചിന്തിക്കും..
മറ്റേ പെണ്ണിനെ വേദനിപ്പിക്കണ്ടായിരുന്നു അതിന്റെ ഫലമാണ് താനിപ്പോ അനുഭവിക്കുന്നതെന്ന്..
പെണ്ണിന്റെ കണ്ണീരിനു അത്രക്ക് പവർ ഉണ്ടെന്നുള്ളത് അവന് മനസിലായി..
ആ പെൺകുട്ടി വേറെ വിവാഹം കഴിച്ച് ഇപ്പോൾ സുഖമായി ജീവിക്കുന്നു….
N B ലൈകും കമെന്റും ഇടുമെന്ന വിശ്വാസത്തോടെ
ആയിഷ ഫാത്തിമ ♥️
Thank you for your sharing. I am worried that I lack creative ideas. It is your article that makes me full of hope. Thank you. But, I have a question, can you help me? https://accounts.binance.info/register-person?ref=JW3W4Y3A
Thanks for sharing. I read many of your blog posts, cool, your blog is very good. https://www.binance.info/register?ref=IXBIAFVY