
ഏടത്തിയമ്മ..
‘ഏടത്തീ..’
ശ്രുതിയുടെ ഉച്ചത്തിലുള്ള വിളി കേട്ട് ഉഷ ഓടി വന്നു..
‘എന്തായിത്.. കുഞ്ഞിതാ ഉമ്മറപ്പടിവരെ എത്തിയിരിക്കുന്നു നിങ്ങളെ വിശ്വസിച്ചേൽപ്പിച്ചു പോയതല്ലേ ഞാൻ.. കുഞ്ഞെങ്ങാനും മുറ്റത്തേക്ക് വീണിരുണങ്കിലോ ..’
‘അയ്യോ അഭിമോൻ മൂത്രഴിച്ചപ്പോൾ അവനെ കഴുകി കൊടുത്തു
തറ തുടക്കാൻ വേണ്ടി ബാത്‌റൂമിൽ പോയതാ ഞാൻ .. അമ്മയെ ഏൽപ്പിച്ചിട്ടാണല്ലോ പോയത്..’
‘എന്നെയോ.. എപ്പോ..ന്റ ദേവി.. ഞാൻ അടുക്കളയിൽ പാത്രം കഴുകി വെക്കായിരുന്നു..’
ശബ്ദം കേട്ട് അടുക്കളയിൽ നിന്നെത്തിയ അമ്മ തലക്ക് കൈ വെച്ചിരുന്നു ..
വായ തുറന്നാൽ നുണ മാത്രം പറയുന്ന അമ്മയെ ഏൽപ്പിച്ച എന്നെ വേണം പറയാൻ..ഉഷ ആത്മ ഗതമെന്നോണം പറഞ്ഞു..
ശ്രുതി ഉറഞ്ഞു തുള്ളാണ്..
‘ഒരു കാര്യമേൽപ്പിച്ചാൽ ഉത്തരവാദിത്ത്വം വേണം..ഇവനെന്തെങ്കിലും പറ്റിയാ ഏടത്തിക്കെന്താ നഷ്ടം എന്റെ കുഞ്ഞല്ലേ..’
‘ഒന്ന് നിർത്ത് ശ്രുതി.. കുഞ്ഞിനൊന്നും പറ്റിയില്ലല്ലോ..’സച്ചി അവളെ അടക്കി..
ശ്രുതി രണ്ടാമത് ഗർഭിണിയാണ്.. മൂന്നു മാസമായി..മൂത്ത മോന് ഒരു വയസ്സ് തികയുന്നെയുള്ളൂ..
സച്ചിക്കൊപ്പം കാലത്ത് ചെക്കപ്പിനു പോയതാണ്..
‘ഇവളെയൊന്നും പറഞ്ഞിട്ട് കാര്യമില്ലടീ..
കുഞ്ഞിന്റെ വിലയറിയാണെങ്കിലെയ് നൊന്തു പ്രസവിക്കണം..
അതിനു ആവതില്ലാത്തവളോടാണോ നീയീ പ്രസംഗം നടത്തുന്നത്..’
‘അമ്മേ..’
ഇവരുടെയീ ബഹളം കേട്ടു കൊണ്ടാണ് പ്രകാശൻ വന്നത്..
പ്രകാശൻ കൂലി പണിക്കാരനാണ്..
പണി കഴിഞ്ഞു വീട്ടിലേക്ക് വരുമ്പോൾ കേൾക്കുന്നത് അമ്മയുടെയീ കുത്തുന്ന വർത്താനവും..
‘വക്കാലത്തുമായിട്ട് എന്റെ സൽ പുത്രൻ എത്തിയല്ലോ..ഞാനൊന്നും പറഞ്ഞില്ലെയ്..
എന്റെ മോനെ പറഞ്ഞു തിരിപ്പിച്ചു വെച്ചേക്കുവല്ലേ..’
‘നാട്ടുകാർ കേൾക്കും..നിനക്കും ബോധല്ലാണ്ടായൊ സച്ചീ..’
സച്ചി ഒന്നും മിണ്ടിയില്ല.. ഏട്ടനെ
മറി കടന്നൊരക്ഷരം മിണ്ടാനുള്ള ധൈര്യം സച്ചിക്കില്ല…
അച്ഛന്റെ സ്ഥാനമാണ് പ്രകാശന്..
അത് ശ്രുതിക്കും അറിയാം..
അതുകൊണ്ട് തന്നെ അവൾ കുഞ്ഞിനേയും കൊണ്ട് റൂമിലേക്കു പോവാനൊരുങ്ങി..
ഉഷയെ കണ്ടപ്പോൾ ഒക്കത്തിരിക്കുന്ന കുഞ്ഞ് അവൾക്കു നേരെ ചാടി..
‘വാ ഇങ്ങോട്ട്…
ദേഷ്യത്തോടെ ശ്രുതി അവനെയും കൊണ്ട് റൂമിലേക്കു പോയി.. അവളുടെ പിറകെ സച്ചിയും..
‘ഉഷേ ചോറെടുത്തു വെക്ക്.. ഉച്ചക്കൊന്നും കഴിച്ചില്ല..’
‘ആ ഞാനെയ് സേതുവിന്റെ വീടു വരെയൊന്നു പോവാ… രാത്രിയിലേക്കുള്ള ചോറ് വെക്കണം .. കറിയും വേറെ വെക്കേണ്ടി വരും..
പിന്നെ ശ്രുതിക്കുള്ള ഗോതമ്പു ദോശയും ഉണ്ടാക്കിക്കോ.. അവളിനി ഇപ്പഴൊന്നും എണീറ്റു വരില്ല.. നിനക്ക് പിന്നെ വേറെ ജോലിയൊന്നും ഇല്ലല്ലോ വെറുതെ ചൊറിയും കുത്തിയിരിക്കല്ലേ..’
ഉഷ ഒന്നും മറുത്തൊന്നും മിണ്ടിയില്ല .. ഇനിയെന്തെങ്കിലും പറഞ്ഞാൽ തന്നെ അതും പ്രകാശേട്ടന്റെ തലയിലിടും..
‘എന്താടോ ഇന്ന് കരച്ചിലും പിഴിച്ചിലൊന്നുമില്ലേ.. ‘
‘അതേയ് ഇതൊക്ക കേട്ട് തഴമ്പിച്ചതാ കൊല്ലം കുറെയായില്ലേ കേൾക്കാൻ തുടങ്ങിട്ട്..’
‘എന്നാലും ഞാൻ വന്നപ്പോ തന്റെ കണ്ണു നിറഞ്ഞായിരുന്നു..’
‘അമ്മ പറഞ്ഞതിലല്ല വിഷമം പ്രകാശേട്ടാ.. ശ്രുതി… ഇന്ന് വരെ കടുപ്പിച്ചൊന്നും പറയാത്തവളാ..
രണ്ടാമത് ഗർഭിണിയാണെന്നറിഞ്ഞപ്പോ.. സച്ചി പറഞ്ഞതാ അബോർഷൻ ചെയ്യാൻ..
അവൾ സമ്മതിച്ചില്ല
എന്നിട്ടെന്നോട് വന്നു പറഞ്ഞു.. അഭിയെ ഞാൻ പ്രസവിച്ചന്നേയുള്ളൂ.. ഏടത്തിയാണ് അവന്റെ അമ്മയെന്ന് .. ഏടത്തിയുണ്ടങ്കിൽ ഒന്നും പേടിക്കാനില്ല
അവനെ പൊന്നു പോലെ നോക്കുമെന്നും..
ആ അവളാണ്.. പ്രകാശേട്ടൻ എല്ലാം കേട്ടില്ല.. എനിക്കുത്തരവാദിത്വമില്ലന്നു..
ഞാൻ മച്ചിയാണെന്ന് പറഞ്ഞു അമ്മ കളിയാക്കുമ്പോഴൊക്കെ..
എനിക്കു വേണ്ടി അവൾ സംസാരിക്കും..
അമ്മ അതോടെ വായ അടക്കും.. പക്ഷെ.. ഇന്ന്..എനിക്ക് സഹിക്കാൻ പറ്റുന്നില്ല പ്രകാശേട്ടാ..
‘താനിങ്ങനെയൊരു പാവമായി പോയല്ലോ.. ഞാനെപ്പഴും പറഞ്ഞിട്ടുണ്ട്.. അമ്മയാണെന്ന് കരുതി എന്തു പറഞ്ഞാലും കേട്ട് നിൽക്കേണ്ട ആവിശ്യമില്ലന്ന്..
ഇതൊക്ക വളമിട്ട് വളർത്തിയത് നീ തന്നെയാണ്..പറയാനുള്ളത് മുഖത്തു നോക്കി പറയണം ആരായാലും..
എല്ലാരും സ്വാർത്ഥരാടോ.. നീയിതു വരെ വാനോളം പുകഴ്ത്തിയ ശ്രുതിയില്ലേ അവൾക്കും സ്വന്തം കാര്യമാണ് വലുത്..അവളുടെ സോപ്പിൽ മയങ്ങി വീണു നീയും
എനിക്കറിയാം എല്ലാരേം .. ഞാനെല്ലാം കാണുന്നുണ്ട്
ഒരിക്കൽ എല്ലാരുടേം മുഖം മൂടി അഴിഞ്ഞു വീഴും ..ഇപ്പൊ മിണ്ടാതിരിക്കുന്ന സച്ചിയുടെതടക്കം..
ഇതൊക്ക മുൻ കൂട്ടി കണ്ടു കൊണ്ട് തന്നെയാണ് വേറെ വീടെടുത്തു പോവാന്ന് ഞാൻ പറഞ്ഞത് .. അപ്പൊ എന്തൊക്കയാ നീ പറഞ്ഞെ..
അഭി മോനെ കാണാതിരിക്കാൻ പറ്റില്ല.. ശ്രുതിക്ക് വിഷമാവും..
ഇപ്പൊ എവിടെ പോയി അവരുടെയൊക്കെ വിഷമോം സങ്കടോം..അവൾ വരുമ്പോഴേക്കും ഗോതമ്പു ദോശ ഉണ്ടാക്കി വെക്ക് ..
ശമ്പളം കൊടുക്കാതെ അവർക്കൊക്കെയൊരു വാല്യക്കാരിയെ കിട്ടിയില്ലേ..’
ഉഷ അപ്പോഴും മൗനം തന്നെ… അടക്കോം ഒതുക്കോം ഉള്ളവളായിപോയില്ലേ.. അഹങ്കാരിന്നു കേൾക്കാൻ ഇഷ്ടപ്പെടാത്തവളായി പോയില്ലേ..
കല്യാണം കഴിഞ്ഞു വന്നപ്പോ എന്തൊക്കയായിരുന്നു..
മരുമോളെ കുറിച്ച് നല്ലത് പറയാൻ അമ്മക്ക് നൂറു നാവായിരുന്നു.. സച്ചി കെട്ടി കൊണ്ടു വരണ പെണ്ണും ഉഷയെ പോലെ നല്ല കൊച്ചാവണേന്നു എല്ലാരോടും പറയും..
അതൊക്ക തന്നെ മതിയായിരുന്നു ഉഷക്ക്.. പ്രസവിക്കില്ലന്ന് അറിഞ്ഞപ്പോ.. പറഞ്ഞതൊക്കെ തിരിച്ചു പറയാൻ തുടങ്ങി..
ശ്രുതി വന്നപ്പോ നല്ലൊരു കൂട്ടായിരുന്നു.. എന്തിനും ഏതിനും ഏടത്തി.. ഏടത്തിന്നും പറഞ്ഞു പിന്നാലെ നടക്കും..
അവളോട് ഞാൻ പറയും നീയൊരു കുഞ്ഞിനെ പ്രസവിച്ചു തന്നാൽ മതി.. വളർത്തുന്ന കാര്യം ഞാനേറ്റു ന്ന്..
അപ്പോഴൊക്കെ അവൾ പറയും ഒന്നല്ല ഒരുപാട് കുഞ്ഞിനെ തരും വളർത്തി വളർത്തി ഏടത്തിന്റെ നടുവൊടിയും ന്ന്..
അഭി മോൻ ഉണ്ടായത് തൊട്ട് ഇതുവരെ ഞങ്ങൾക്കിടയിൽ ഒന്നുമില്ലായിരുന്നു..
ഇപ്പൊ ഞാനവൾക്ക് അന്യയായത് പോലെ.. എന്തൊക്ക പറഞ്ഞാലും അവളുടെ കുഞ്ഞല്ലേ.. അമ്മ പറയും പോലെ നൊന്തു പ്രസവിച്ച കുഞ്ഞ്.. അവളെക്കാൾ വലിയ അവകാശം വേറെ ആർക്കാ..
‘നീയെന്തൊക്കയായീ ചിന്തിച്ചു കൂട്ടുന്നത് ഉഷേ..കിടന്നുറങ്ങാൻ നോക്ക്..’
‘ഒന്നുല്ല.. പ്രകാശേട്ടാ.. ഏട്ടൻ പറഞ്ഞതാ ശരി..
നമ്മൾ വേറെ വീടെടുത്തു മാറുന്നതാ നല്ലത്..’
‘ഇപ്പോഴെങ്കിലും എന്റെ ഭാര്യക്ക് നല്ല ബുദ്ധി വന്നല്ലോ..നാളെ നേരം വെളുക്കട്ടെ എന്നിട്ട് തീരുമാനിക്കാം ..’ -----------------------------
‘ഏട്ടാ.. ഇങ്ങനെയൊരു തീരുമാനം വേണോ.. ഒന്നു കൂടി ആലോചിച്ചിട്ട്.. “
‘വേണം സച്ചി.. ഇനിയിവിടെ നിന്നാൽ ഉള്ള സ്നേഹം കൂടി ഉണ്ടാവില്ല..
ഉഷക്കിപ്പോഴും പൂർണ മനസ്സൊന്നുമില്ല.. എന്റെ നിർബന്ധമാണ്.. ‘
‘നീയവളെ പുണ്യളത്തിയാക്കുവൊന്നും വേണ്ട.. എനിക്കറിയാം അവളോതി തന്നിട്ടാണ് നിനക്ക് അമ്മയേം അനിയനെയൊന്നും വേണ്ടതായതെന്ന്..’
‘അമ്മേ.. എല്ലാരും ചോറ് തന്നെയാ തിന്നുന്നെ.. ഞങ്ങളോടുള്ള സ്നേഹം കൊണ്ടൊന്നുമല്ല.. ഫ്രീയായിട്ടൊരു വേലക്കാരിയെ കിട്ടിയതായിരുന്നല്ലോ..അവൾ പോകുന്നതിലുള്ള ദണ്ണം..
ഇത്രയും കാലം ഞാനും ഇവളുമൊക്ക കുടുംബത്തിനു വേണ്ടി ജീവിച്ചു.. ഇനി ഞങ്ങൾ ഞങ്ങൾക്കു വേണ്ടി ജീവിക്കട്ടേ ..
കുട്ടികളില്ലാത്തവർക്കും ഈ ഭൂമിയിൽ ജീവിക്കണ്ടേ അമ്മേ ..
കുഞ്ഞുങ്ങൾ ഉണ്ടാവുക എന്നുള്ളതല്ലല്ലോ ജീവിതത്തിൽ പ്രദാനം.
ഞങ്ങൾക്കും ഞങ്ങളുടെതായ ജീവിതമുണ്ട്.. എല്ലാരേയും പോലെ സന്തോഷിക്കാനുള്ള അവകാശമുണ്ട്..
അത്രയും പറഞ്ഞു കൊണ്ട് ഉഷയും പ്രകാശനും വീടു വീട്ടിറങ്ങി.. ✍️അരുവി
Your point of view caught my eye and was very interesting. Thanks. I have a question for you. https://www.binance.info/register?ref=IHJUI7TF