
ആദ്യായിട്ടാണ് ഒരു കഥ മനസ്സിൽ തോന്നിയത് പൂർണ്ണതയിൽ എത്തിക്കുന്നത് നിങ്ങളുടെ സപ്പോർട്ട് പ്രതീക്ഷിക്കുന്നു, ബോർ ആണെങ്കിൽ പറഞ്ഞാൽ മതി ഞാൻ നിർത്തിക്കോളാം, സത്യായിട്ടും
ആത്മാവിന്റെ കഥ
…….
എന്ത്യേടി നിന്റെ മോൻ, ഇന്നും ജോലിക്ക് പോകുന്നില്ലേ? ഇനീം ഞാൻ തെണ്ടിച്ചു കൊണ്ട് വരുന്ന പിച്ചക്കാശിൽ തിന്നു മുടിക്കാൻ ഇരിക്കാണോ?
കള്ള് ചെത്തു കഴിഞ്ഞു വന്നതാണ് വാസൂട്ടൻ. ഭാര്യ ഭാനുമതി എന്ന ഭാനുവിനോട് ചോദിച്ചു.
ബാനു :ഓ എന്നാ പറയാനാ ചേട്ടാ എന്റെ കുഞ്ഞു എന്തോ കണ്ടു പേടിച്ചിട്ടുണ്ട്, അതാണ് അവനീ ജോലി വേണ്ടെന്ന് പറഞ്ഞു ഇരിക്കുന്നത്.
ഹും നിന്റെ ഒരു കുഞ്ഞു, ഇത്രേം ആയില്ല്യോടി ഇനി നിനക്ക് അവൻ ഇപ്പോഴും ഇളള ക്കുട്ടി ആണേൽ മടിയിലിരുത്തി കുറുക്കും കോരി കൊടുത്തു ഇരുന്നോ, അവന്റെ കൂടെ കളിച്ചു നടന്നവരെല്ലാം ഇപ്പോൾ പെണ്ണും പെടക്കോഴിയുമായി കഴിയുന്നുണ്ട്, അവന്റെ കണ്മുന്നിൽ തന്നെ.
നീ ഏതായാലും ഒരു മൊന്ത വെള്ളം ഇങ്ങേടുക്ക് തൊണ്ട വരണ്ടിട്ട് വയ്യ എന്നാ ചൂടാ വെയിലിനു.
വാസൂട്ടൻ ഒന്ന് ചുമച്ചു.
ബാനു മൊന്ത നിറയെ പാനിയിൽ നിന്നും വെള്ളമെടുത്തു വാസുവിന് കൊടുത്തു.
ഈ സമയം മുഴുവൻ കഴിഞ്ഞ രാത്രിയിലെ വിശ്വസിക്കാനാവാത്ത അനുഭവത്തിൽ അമ്പരന്നിരിക്കുക ആയിരുന്നു വസൂട്ടന്റെയും ബാനു വിന്റെയും അരുമ സന്താനം ആദിത്യൻ എന്ന ആദി, അവൻ ആദി അല്ല ആധി യാണെന്ന് വാസൂട്ടൻ എപ്പോഴും പറയും.
ആദിക്ക് ആദ്യമായ് കിട്ടിയ ജോലി ആയിരുന്നു ഗവണ്മെന്റ് മോർച്ചറി സൂക്ഷിപ്പ് കാരനായി.
മരണമെന്ന കേട്ടാലേ ആധിയായിരുന്നു ആദിത്യന്. എന്നിരുന്നാലും താനും ഒരു ജോലിക്കാരനായി എന്ന സന്തോഷത്തിൽ ആയിരുന്നു.
അങ്ങനെ ആദി ആദ്യമായി ജോലിയിൽ പ്രവേശിച്ചു.
ഇരുപത് വയസ്സൊളം പ്രായമുള്ള ഒരു പെൺകുട്ടിയുടെ പോസ്റ്റ് മോർട്ടം കഴിഞ ഡെഡ് ബോഡി ആയിരുന്നു ആദ്യദിവസം മോർച്ചറിയിൽ എത്തിയത്.
നേരം ഇരുട്ടിയിട്ടും ആ ശവത്തെ തിരഞ്ഞു ആരും വന്നില്ല അത് ആദിത്യനിൽ ഭയം ജനിപ്പിച്ചു. കാരണം രാത്രിയിൽ ആരും വന്നില്ലെങ്കിൽ താൻ തന്നെ വേണമല്ലോ മോർച്ചറി വൃത്തിയാക്കി പുറത്തിറങ്ങാൻ. സമയം എട്ടു മണിയായിട്ടും ആരും വന്നില്ല. പുറത്തിറങ്ങിയിട്ടും ആദിയുടെ പേടി മാറിയില്ല. ദിവസം മൂന്നു കഴിഞ്ഞിട്ടും ആ ശവത്തെ തേടി ആരും വന്നില്ല. നാളെ ആ ശവം മെഡിക്കൽ സ്റ്റുഡൻസ് വന്നു കൊണ്ട് പോകും. മൂന്നാം ദിവസം രാത്രി ഏറെ ആയിട്ടും പോസ്റ്റ് മോർട്ടം കഴിഞ്ഞ ശരീരങ്ങൾ എത്തുന്നത് കൊണ്ട് ആദിത്യന് വീട്ടിൽ പോകാൻ പറ്റിയില്ല.
ബാക്കി നാളെ
Can you be more specific about the content of your article? After reading it, I still have some doubts. Hope you can help me. https://accounts.binance.bh/register/person?ref=IHJUI7TF
Thank you for your sharing. I am worried that I lack creative ideas. It is your article that makes me full of hope. Thank you. But, I have a question, can you help me?
Thanks for sharing. I read many of your blog posts, cool, your blog is very good.