രചന – മുസ്തഫ വാവച്ചി ആലൂർ
മുന്നോട്ട് പതിയെ നീങ്ങുകയാണ് ആ കാലടികൾ..
കറുത്ത് തേഞ്ഞു തീരാറായ ഒരു പട്ട ചെരിപ്പ്..
ഒരു ലക്ഷ്യത്തിലേക്ക് അത് ഒരു മനുഷ്യനെയും കൊണ്ട് നീങ്ങുകയാണ്..
പഞ്ചായത്ത് ഓഫീസ് ന്റെ മുന്നിൽ എത്തിയപ്പോ അയാൾ ഒരു നിമിഷം നിന്നു..
പിന്നെ ചവിട്ട് പടി കയറി അകത്തേക്ക് നടന്നു.
അൽപ്പം ഭയത്തോടെയും വിഷമത്തോടെയും നിൽക്കുന്ന ആ മനുഷ്യന്റെ മുഖം ഇപ്പോൾ വ്യക്തമായി കാണാം.
അയാളുടെ കണ്ണിൽ ഒരു പാട് ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നതിന്ടെ വേദനയുണ്ട്..
അകത്തു നിന്നും ഒരാൾ വാതിൽ തുറന്ന് പുറത്തേക്ക് വന്നു.
അദ്ദേഹത്തിന്റെ മുഖത്തേക്ക് അയാൾ നോക്കിയെങ്കിലും
മുൻപ് കണ്ടതായ ഭാവമാറ്റമൊന്നും അയാൾ കാണിച്ചില്ല .
പക്ഷെ ഈ മനുഷ്യൻ സാറേ എന്ന് വിളിച്ചു കയ്യിൽ ഉള്ള
കടലാസ് അയാൾക്ക് നേരെ നീട്ടി
അതയാൾ ഗൗനിക്കാതെ മുന്നോട്ട് നീങ്ങി.
ഈ മനുഷ്യൻ അയാളുടെ പിറകെ ഒരടി വെച്ച് ഒന്ന് കൂടി സങ്കടത്തോടെ സാറേ എന്ന് വിളിച്ചു കടലാസ് നീട്ടി.
അയാൾ തിരിഞ്ഞു നിന്ന് ദേഷ്യത്തോടെ
എന്താടോ.. തന്നോട് പറഞ്ഞതല്ലേ ഇപ്പൊ ഒന്നും നടക്കില്ല എന്ന്.. തനിക്കെന്താ പറഞ്ഞാൽ മനസ്സിലാവില്ലേ..
അയാൾ ദേഷ്യത്തോടെ ചാടി കടിക്കാൻ വരുന്ന ലാഘവത്തോടെ..
ഈ മനുഷ്യന്റെ മുഖത്തു സങ്കട കടൽ കാണാം.
അതീവ വിഷമത്തോടെ.
സാറേ എങ്ങനേലും ഇതൊന്നു ശെരിയാക്കി തരണം.. വളരെ ബുദ്ധിമുട്ട് ഉള്ളത് കൊണ്ടാ സാറേ.. എന്റെ അവസ്ഥ സർ നു അറിയാഞ്ഞിട്ടാ.. ഒന്ന് ശെരിയാക്കി താ സാറേ..
ദയനീയമായി പ്രതീക്ഷയോടെ… കണ്ണുകൾ അയാളിൽ..
“”തന്റെ കഥ കേൾക്കാനൊന്നും എനിക്ക് നേരമില്ല.. ഇങ്ങനെ കുറേ കഥകൾ ഉള്ളവർ തന്നെയാണ് എല്ലാരും.. തനിക്ക് മാത്രമെന്താ അതിലും കൂടുതൽ..
താൻ പോയി പിന്നേ എപ്പോഴെങ്കിലും വാ.. “
അയാൾ തിരിഞ്ഞു നടന്നു..
അയാളിലേക്ക് നീട്ടിയ കടലാസുമായി ഒരു നിമിഷം അങ്ങനെ തന്നെ നിന്നു.
ഈ മനുഷ്യൻ വിഷമത്തോടെ ചുറ്റിനും നോക്കി
കടലാസ് നെഞ്ചത്ത് ചേർത്ത് പിടിച്ചു വേച്ചു വേച്ചു പുറത്തേക്ക് ഇറങ്ങി.
പുറത്തേക്ക് നടക്കുമ്പോ ഈ മനുഷ്യന്റെ കണ്ണിൽ നിന്ന് കണ്ണീർ ഒഴുകുന്നുണ്ടായിരുന്നു.. സീൻ 2
റോഡിന്റെ വലതു വശത്തുള്ള ആ വലിയ മരത്തിനു താഴെ ഒരു വണ്ടിയിൽ ഓറഞ്ച് വിൽക്കുന്നത് കണ്ടയാൾ നിന്നു..
ഒരു നിമിഷം ആ ഓറഞ്ച് ലേക്ക് അയാൾ നോക്കി നിന്നു..
“ചേട്ടാ വരൂ.. നല്ല ഓറഞ്ച.. കുറച്ചു കൊണ്ടോയിക്കോളൂ..” കച്ചവടക്കാരൻ ഒരു കച്ചവടം കിട്ടിയ പോലെ..
കച്ചവടക്കാരൻ കൈമാടി വിളിച്ചു..
ഇയാൾ തന്റെ പോക്കറ്റിൽ കൈയിട്ടു നോക്കി..
കുറച്ചു നാണയ തുട്ടുകൾ തടഞ്ഞു.. അതെടുത്തു കൈവെള്ളയിൽ ഇട്ട് എണ്ണി നോക്കി..
അഞ്ചു രൂപയുണ്ട്..
അതും പിടിച്ചു വീണ്ടും ആ ഓറഞ്ച് ലേക്കും ആ കച്ചവടക്കാരനെയും നോക്കി..
കച്ചവടക്കാരൻ വീണ്ടും വിളിച്ചു.. വരിൻ ചേട്ടാ എത്രയാ വേണ്ടത്..?
അയാൾ ആ വാഹനത്തിന്റെ അടുത്തേക്ക് ചെന്നു..
“കിലോ നാല്പത് രൂപ ചേട്ടാ.. എത്രയാ എടുക്കേണ്ടത്?
അയാൾ കയ്യിലുള്ള ആ നാണയാത്തുട്ടുകൾ ആ കച്ചവടക്കാരന് നേരെ നീട്ടി..
കച്ചവടക്കാരൻ തെല്ലു സങ്കോചത്തോടെ അത് വാങ്ങി എണ്ണി..
എന്നിട്ടു അയാളെ നോക്കി..
“ഇതാകെ അഞ്ചു രൂപയല്ലേ ഉള്ളൂ ചേട്ടാ.. ഒരെണ്ണം പോലും വാങ്ങാൻ തികയില്ല ല്ലോ..”
എന്റെ കയ്യിൽ അതേയുള്ളൂ.. ഒരെണ്ണം മതി.. എന്റെ മോൾക്ക് കൊടുക്കാനാ.. അവൾക്ക് നല്ല ഇഷ്ട്ടമാ ഓറഞ്ച്..
അവൾ സുഖമില്ല കുട്ടിയാണെ..
ഓറഞ്ച് കണ്ടാൽ അവളുടെ കണ്ണിലെ സന്തോഷം അത് കാണേണ്ടത് തന്നെയാ..
അയാളുടെ വാക്കുകളിൽ ദയനീയത ഉണ്ടായിരുന്നു..
അത് കെട്ട ആ കച്ചവടക്കാരന് അയാളെ ഒരു പാവമായി തോന്നി..
ആ മുഖത്തേക്ക് നോക്കി..
ദാരിദ്ര്യം വിളിച്ചോതുന്ന കണ്ണുകൾ അയാൾ കണ്ടു..
കച്ചവടക്കാരൻ മറ്റൊന്നും ചിന്തിക്കാതെ ഒരു കവറിനകത്തു അഞ്ചാറു ഓറഞ്ച് നിറച്ചു അയാൾക്ക് കൊടുത്തു..
അമ്പരന്ന ഇയാൾ കച്ചവടക്കാരനെയും ആ കവറിലേക്കും മാറി മാറി നോക്കി..
അയ്യോ ഇത്രയൊന്നും വേണ്ട.. ആ പൈസക്കുള്ളത് മതി.. മോൾക്കുള്ളത് ഒരെണ്ണം മതി.. എന്റെ കയ്യിൽ വേറേ പൈസയില്ല.. “
കച്ചവടക്കാരൻ ആ കവർ അയാളുടെ കയ്യിൽ പിടിപ്പിച്ചു..
എന്നിട്ടു പറഞ്ഞു..
ഇതെല്ലാം നിങ്ങൾക്കും മോൾക്കും ഉള്ളതാ.. അവൾ ഒരെണ്ണമല്ല കുറെ കഴിക്കട്ടെ.. ഞാൻ എന്നും ഇവിടെ ഉണ്ടാവും.. നിങ്ങൾക്ക് ആവശ്യമുള്ളപ്പോ വന്ന് കൊണ്ടോയിക്കോളൂ.. ട്ട..
ഈ പൈസ കയ്യിൽ വെച്ചോളൂ.. അത് മോൾക്ക് കൊണ്ട് കൊടുക്കൂ.. കച്ചവടക്കാരൻ അയാളെ യാത്രയയച്ചു..
അയാൾ കച്ചവടക്കാരനെ നോക്കി ദയനീയമായി ചിരിച്ചു.. അതിൽ നന്ദിയും സ്നേഹ വും ഉണ്ടായിരുന്നു.. അയാൾ തിരിഞ്ഞു നടന്നു..
ആ പോക്ക് കണ്ടു നിന്ന കച്ചവടക്കാരൻ ഒരു നിമിഷം നെടുവീർപ്പിട്ടു..
ഇത്രേം നേരം ആയിട്ടും പത്തു രൂപക്ക് പോലും കച്ചവടം ആയിട്ടില്ലെങ്കിലും തന്റെ ഈ പ്രവർത്തിയിൽ സന്തോഷവും അഭിമാനവും തോന്നി.. സീൻ 03
ഒരു ചെറിയ വീട്..
പലയിടത്തും പൊട്ടി പൊളിഞ്ഞു കാണാം..
വാതിൽ പുറത്തു നിന്ന് ഓടാമ്പൽ ഇട്ട നിലയിൽ.
വാതിലിന്ടെ ഓടാമ്പൽ നീക്കിയ ശേഷം തുറന്ന് അകത്തേക്ക് പ്രവേശിച്ചു.
മോളേ എന്ന് വിളിച്ചതും അകത്തു നിന്നും ‘ച്ചാ ‘ എന്നാ ഒരു കൊഞ്ചൽ കേട്ടൂ.
അയാൾ അകത്തു ഒരു വിളക്ക് കത്തിച്ചു വെച്ചു.
ആ ചെറിയ വെളിച്ചത്തിൽ കട്ടിലിൽ കിടക്കുന്ന രൂപം അയാൾ കണ്ടു.
അയാൾ കട്ടിലിൽ വന്നിരുന്നു.
അപ്പോൾ ആ രൂപം പതിയെ എണീറ്റു.
“മോള് അച്ഛനെ കാണാഞ്ഞിട്ട് വിഷമിചോടീ ? “
അവളുടെ നെറ്റിയിലും മുടിയിഴകളിലും തലോടി കൊണ്ട് അയാൾ ചോദിച്ചു.
‘മ്.. അവളെന്തൊക്കെയോ പറയുന്നുണ്ടായിരുന്നു.. അയാൾക്ക് മാത്രം മനസ്സിലാവുന്ന ഒരു ഭാഷ.
അയാൾ കട്ടിലിൽ വെച്ചിരുന്ന കവറിൽ നിന്നും ഒരു ഓറഞ്ച് എടുത്തു തൊലി കളഞ്ഞു.
അത് കണ്ടപ്പോൾ അവളുടെ മുഖം സന്തോഷം കൊണ്ട് നിറഞ്ഞു.
ഓറഞ്ചു അല്ലികൾ പൊളിച്ചു അവൾക്ക് കൊടുത്തപ്പോ അവളത് ആക്ക്രാന്തത്തോടെ തിന്നുന്നത് അയാൾ കാണുകയായിരുന്നു.
ഒരല്ലി അയാൾക്ക് നീട്ടിയപ്പോ അയാൾ വേണ്ടെന്ന് തലകുലുക്കി..
മോള് തിന്നോ ട്ടാ അച്ഛന് വേണ്ട.
പെട്ടെന്ന് വാതിലിൽ ഒരു മുട്ട് കേട്ടു. തിരിഞ്ഞു വാതിലിന് നേർക്ക് നോക്കി അയാൾ.
മോള് ഇതൊക്ക തിന്നോ ട്ടാ അച്ഛൻ ഇപ്പൊ വരാം..
എഴുന്നേറ്റ് വാതിലിനു അടുത്തേക്ക് നടന്നു.
വാതിൽ തുറന്നു.
പുറത്ത് നിന്ന ആള് പുറം തിരിഞ്ഞാണ് നിൽപ്പ്.
ആരാ..?
പെട്ടെന്ന് ആഗതൻ തിരിഞ്ഞു നോക്കി ചോദിച്ചു.
“ഇവിടെ ഈ ഗോപാലകൃഷ്ണൻ ന്ടെ വീട് എവിടെയാ..? “
അയാൾ വലത് ഭാഗത്തേക്ക് വിരൽ ചൂണ്ടി കാണിച്ചു ..
ആഗതൻ ആ വിരൽ ചൂണ്ടിയ ഭാഗത്തേക്ക് തിരിഞ്ഞു നോക്കി.
, “ആ മഞ്ഞ പെയിന്റ് അടിച്ച വീടാണോ..? “
അതേ..
ഉം.. ശെരി..
ആഗതൻ തിരിഞ്ഞു നടക്കാൻ ഒരുങ്ങി
പക്ഷെ തിരിഞ്ഞു നടക്കാൻ തുടങ്ങിയ ആഗതൻ ഒരു നിമിഷം നിന്നിട്ട്..
അയാളിലേക്ക് തിരിഞ്ഞു .
അല്ല? നിങ്ങളല്ലേ കുറേ നാളായി പഞ്ചായത്തിൽ വന്നിരുന്നത്.. ഇന്നും കണ്ടിരുന്നല്ലോ..? “
“അതേ സാറേ..
“ഇതാണോ നിങ്ങടെ വീട്..
“ആ..
“എന്തായിരുന്നു നിങ്ങടെ പ്രശ്നം..?
വല്ലാത്ത ഗതികേടിലാ സാറെ.
ഞാനും മോളും ആണ് ഇവിടെ താമസം.
അയാൾ പറഞ്ഞു നിർത്തി അകത്തേക്ക് നോക്കി മോളെ ഇങ്ങോട്ട് വാ എന്നു വിളിച്ചു.
അവൾ അടുത്തെത്തിയപ്പോ അവളെ തന്നിലേക്ക് ചേർത്ത് പിടിച്ചു അയാൾ.
ഇതാണ് സാർ എന്റെ മോള്..
മാനസിക വളർച്ച ഇല്ലാത്ത കുട്ടിയാ..
അയാളുടെ സ്വരം ഇടറുന്നുണ്ട്..
ജന്മനാ ഇങ്ങനാ
ഇവളെ ഒറ്റക്കാക്കി പണിക്കും പോകാൻ പറ്റില്ല.. പുറത്തു ഇറങ്ങി പോകും എന്ന പേടി കൊണ്ട്
അപ്പൊ ഭാര്യ..?
അവള് പോയി സാറേ.. രണ്ടു കൊല്ലം മുൻപ്..
കാൻസർ ആയിരുന്നു.. ചികിത്സ നടത്താൻ പൈസ ഇല്ലായിരുന്നു.
കുറേ ദിവസം മെഡിക്കൽ കോളേജിൽ ആയിരുന്നു..
അവിടുത്തെ സർ മ്മാരു ഏതെങ്കിലും നല്ല ഹോസ്പിറ്റലിൽ കൊണ്ടോവാൻ പറഞ്ഞു.. പക്ഷെ..
അവിടെയൊക്കെ കൊണ്ടോയി അവളെ ചികില്സിക്കാനുള്ള പൈസ എനിക്കില്ല.. കണ്ണീർ അടർന്നു വീണ് കൊണ്ടിരുന്നു.. ഒരു നിമിഷം നിർത്തി.
അവളെന്റെ ജീവനായിരുന്നു.. സാറേ.. ദൈവം അവളെ എനിക്ക് തിരിച്ചു തരുമെന്ന് ഞാൻ വിശ്വസിച്ചു.. കുറേ പ്രാർത്ഥിച്ചു.
അന്ന് കൈ കുഞ്ഞായിരുന്ന ഇവളെ മാറോടു അടക്കി പിടിച്ചു ഞാൻ കുറേ കരഞ്ഞു.
പക്ഷെ.. ദൈവം അവളെ എനിക്ക് തന്നില്ല.. ഞങ്ങളെ ഒറ്റക്കാക്കി അവളങ് പോയി..
പിന്നേ ഉള്ള എന്റെ ജീവിതം ഇവൾക്ക് വേണ്ടിയായിരുന്നു..
ആദ്യമൊക്കെ അടുത്ത വീട്ടിലെ ആളുകൾ ഇവളെ നോക്കിയിരുന്നു.. ഞാൻ എന്തെങ്കിലും പണിക്ക് പോകും..
പിന്നീട് അവർക്കും ഒരു മടുപ്പായിട്ടുണ്ടാവും..
പിന്നേ എനിക്ക് പണിക്കു പോവാനോ പുറത്തിറങ്ങാനോ സാധിക്കാതെ ആയി..
ആർക്ക് മടുപ്പ് ഉണ്ടായാലും എനിക്ക് അങ്ങനെ കഴിയില്ലല്ലോ..
എന്റെ മോളല്ലേ.. അവളുടെ അച്ഛനല്ലേ..?
വേറെ ഒരു മാർഗവും ഇല്ലാഞ്ഞിട്ടാ ഞാൻ സർ ന്ടെ അടുത്ത് വന്നിരുന്നത്.. എങ്ങനെ എങ്കിലും ഇതൊന്നു ശെരിയാക്കി തന്നാൽ ഞങ്ങൾക്ക് അതൊരു ഉപകാരമാവും..
സർ നു ബുദ്ധിമുട്ടയെങ്കിൽ ക്ഷെമിക്കണം.. ആയാൾ കണ്ണു തുടച്ചു ആഗതനെ നോക്കുന്നു…
വലിയൊരു കുറ്റബോധം പേറി നിൽക്കുന്ന ആഗതൻ അയാളുടെ കൈ പിടിച്ചു..
എന്നോട് ക്ഷെമിക്കണം..
വിഷമിക്കണ്ടാ.. എല്ലാം ശെരിയാക്കി തരാം വിഷമിക്കേണ്ട .. ഇനി പഞ്ചായത്തിൽ ഈ കാര്യത്തിന് വരണ്ട..
ആ പേപ്പർ ഇങ്ങു തരൂ..
ഞാൻ നാളെ തന്നെ ശെരിയാക്കി തരാം ട്ടൊ..
ആഗതൻ ഈ മനുഷ്യന്റെ കീശയിലേക്ക് കുറച്ചു നോട്ടുകൾ തിരുകി വെച്ചു കൊടുത്തു.. മോൾക്ക് നല്ല ആഹാരം വാങ്ങി കൊടുക്കണം.. എന്ത് ആവശ്യം വന്നാലും എന്നോട് പറയാൻ മടിക്കേണ്ട ട്ടോ.
അവളുടെ കവിളിൽ തട്ടിയ ശേഷം അയാൾ തിരിഞ്ഞു നടന്നു.
എന്താണ് സംഭവിക്കുന്നത് എന്ന് അറിയാതെ നിൽക്കുന്ന അവളെ കെട്ടിപിടിച്ചു ഈ മനുഷ്യൻ ശുഭം
മുസ്തഫ വാവച്ചി ആലൂർ
Your article helped me a lot, is there any more related content? Thanks!
Can you be more specific about the content of your article? After reading it, I still have some doubts. Hope you can help me.