
പൊട്ടിക്കരഞ്ഞു കൊണ്ടാണ് മായ സർക്കിൾ ഇൻസ്പെക്ടറോട് എല്ലാം പറഞ്ഞത് .
അച്ഛൻ എന്നെ …
അവൾക്കു പറയാൻ വാക്കുകൾ ഇല്ലായിരുന്നു
അവൾ വിങ്ങി പൊട്ടുകയായിരുന്നു
മദ്യത്തിന്റെ ലഹരിയിൽ അച്ഛൻ ഇന്നലെ എന്നെ …..
.
പിന്നെ എല്ലാം പെട്ടെന്നായിരുന്നു കേസ് രജിസ്റ്റർ ചെയ്ത പോലീസ് അപ്പോൾ തന്നെ അവളുടെ വീട്ടിലേക്കു പുറപ്പെട്ടു
ഫ്ലാഷ് ന്യൂസ്….. “അധ്യാപകൻ മകളെ പീഡിപ്പിച്ചു”
ഒരു ഇടത്തരം കുടുംബത്തിലെ അംഗമായിരുന്നു മായ
അച്ഛൻ സ്കൂൾ മാഷ്
അതുകൊണ്ടു തന്നെ നാട്ടിൽ എല്ലാവർക്കും സർവ സമ്മതൻ ,
‘പണ്ട് സംഭവിച്ച ഒരു അപകടത്തെ തുടർന്ന് തളർന്നു കിടക്കുകയായിരുന്നു അമ്മ .
കുറെ നേരം ഡോറിൽ മുട്ടിയിട്ടും ആരും തുറന്നില്ല
അകത്തു എന്തൊക്കെയോ വീഴുന്ന ശബ്ദം
ജനലിലൂടെ നോക്കിയ പോലീസ് കണ്ടത് കയറിൽ തൂങ്ങിയാടുന്ന മാഷിനെ ആണ്
ഉടനെ വാതിൽ ചവിട്ടി പൊളിച്ചു അവർ മാഷിനെ താഴെ ഇറക്കി
ജീവന്റെ ഒരു ചെറിയ തുടിപ്പ് ഉണ്ടായതു കൊണ്ട് അപ്പോൾ തന്നെ ആശുപത്രിയിൽ എത്തിച്ചു
ടിവിയിലും പത്രങ്ങളിലും വാർത്തകൾ നിറഞ്ഞു
മകളെ പീഡിപ്പിച്ചു അച്ഛൻ ആത്മഹത്യക്കു ശ്രമിച്ചു
നാട്ടുകാർക്കൊന്നും ആ വാർത്ത വിശ്വസിക്കാൻ കഴിഞ്ഞില്ല
കോടതിയും വിചാരണയും ആയി ദിവസങ്ങൾ കടന്നു പോയി ഒടുവിൽ കോടതി മൂന്നു വർഷത്തെ തടവിന് വിധിച്ചു…
കോളേജിൽ പഠിക്കുമ്പോൾ ആണ് മായ അഷറഫിനെ കാണുന്നതും പരിചയ പെടുന്നതും ,
പരിചയം പതുക്കെ പ്രണയമായ് വളർന്നു ,
രണ്ടു മതത്തിൽ പെട്ടവർ നാട്ടിലെ അറിയപ്പെടുന്ന ഒരു കുടുംബം ആയതും കൊണ്ടും മായയുടെ വീട്ടുകാർ ആ ബന്ധത്തെ എതിർത്തു ,
അതിന്റെ പേരിൽ ഒരു ദിവസം അച്ഛനുമായി മായ വഴക്കിട്ടു
വേണ്ടി വന്നാൽ അവനെ ഈ ഭൂമിയിൽ നിന്ന് തന്നെ ഇല്ലാതാക്കും എന്ന ഭീഷണിയിൽ അവൾ നിസ്സഹായ ആയി
എന്നാലും അവനുമായുള്ള ബന്ധം മായ തുടർന്ന് കൊണ്ടിരുന്നു
പെട്ടെന്ന് ഒരു ദിവസം മുതൽ അവനെ കുറിച്ചുള്ള ഒരു വിവരവും ഇല്ലാതായി ഫോൺ സ്വിച്ച് ഓഫ് അവന്റ വീട്ടിൽ അനേഷിച്ചപ്പോളും ഒന്നും അറിയില്ലായിരുന്നു
പതുകെ അവൾ തിരിച്ചറിയുകയായിരുന്നു അച്ഛന്റെ ഭീഷണി അവനെ എന്നന്നേക്കുമായി ഇല്ലാതാക്കിയെന്നു ,
അല്ലെന്ക്കിൽ ലോകത്തിന്റെ ഏതു കോണിൽ ആയാലും അവൻ തന്നെ കാണാൻ വരും എന്ന് അവൾക്കറിയാം
അത്ര മാത്രം അവൾ അവനെ സ്നേഹിച്ചിരുന്നു
പിന്നീട് അവളുടെ മനസ്സിൽ പ്രതികാരം ആയിരുന്നു എങ്ങനെയും തന്റെ
മനസ്സിന്റെ വേദന അച്ഛനും അറിയണം ,
ആ മനസ്സ് നീറുന്നത് തനിക്കു കാണണം
ഒടുവിൽ അച്ഛനെ നിയമത്തിനു മുൻപിൽ കുറ്റവാളിയാക്കുമ്പോൾ അവളുടെ മനസ്സിൽ ഗൂഢമായ ഒരു പുഞ്ചിരി വിടർന്നു
നീണ്ട മൂന്നു വർഷത്തെ ജയിൽ ജീവിതം കഴിഞ്ഞു അയാൾ ഇന്ന് പുറത്തിറങ്ങുന്നു
സ്വന്തം മനസ്സ് നോവുമ്പോൾ ഉള്ള അച്ഛന്റെ അവസ്ഥ കണ്ടു സന്തോഷിക്കാൻ അവൾ തീരുമാനിച്ചു അതിനു വേണ്ടി രാവിലെ തന്നെ അവളും ജയിലിൽ എത്തി.
വർഷങ്ങൾ കഴിഞ്ഞിട്ടും അവളുടെ മനസ്സിലെ പകയുടെ കനലുകൾ കെട്ടിരുന്നില്ല
പെട്ടെന്ന് ഒരു പോലീസ് ജീപ്പ് അടുത്ത് വന്നു നിന്ന് അതിൽ നിന്നും ഇറങ്ങിയ ആളെ കണ്ടു അവൾ ഞെട്ടി
മരിച്ചു എന്ന് കരുതിയ അച്ഛൻ കൊന്നു എന്ന് വിചാരിച്ച അഷറഫ് വിലങ്ങു അണിഞ്ഞ കൈകളും കുനിഞ്ഞ ശിരസുമായ് തന്റെ മുന്നിൽ
അവൾക്കു തന്റെ കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല
അഷറഫ് പെട്ടെന്ന് അവളെ കണ്ടു കാണാത്ത ഭാവത്തിൽ പതിയെ ജയിലിനു ഉള്ളിലേക്ക് നടന്നു
സർ എന്താ കേസ് അടുത്ത് നിന്ന പോലീസ് കാരനോട് അവൾ ചോദിച്ചു
തീവ്രവാദ ബന്ധമുള്ള ആളാണ് അഷറഫ് ഇവിടെ നിന്നും പെൺ കുട്ടികളെ തീവ്രവാദികൾക്ക് എത്തിച്ചു കൊടുക്കൽ ആയിരുന്നു ജോലി
മൂന്നു വർഷത്തോളം ആയി വിചാരണ തടവുകാരൻ ആയിരുന്നു ഇപ്പോൾ കോടതി പത്തു വർഷത്തേക്ക് തടവിന് വിധിച്ചു,
കുറെ പെണ്ണുങ്ങളെ ഇതുപോലെ ഇവിടെ നിന്നും കടത്തിയിട്ടുണ്ട്
തലയിലൂടെ ഒരു മിന്നൽ പിണർ കടന്നു പോയപോലെ അവൾക്കു തോന്നി
നല്ലവനായ തന്റെ അച്ഛനെ ദൈവമേ അവൾക്കു ഓർക്കുതോറും നെഞ്ച് ചുട്ടു പൊള്ളുകയായിരുന്നു
, ഈ പാപം എല്ലാം ഞാൻ എങനെ കഴുകി കളയും
അവൾ ജയിലിനുമുന്നിൽ തളർന്നിരുന്നു
പെട്ടെന്ന് ജയിൽ വാതിൽ തുറക്കപ്പെട്ടു ,
വളരെ ക്ഷീണിച്ച ഒരാൾ വേച്ചു വേച്ചു പുറത്തേക്കു വന്നു ഒറ്റ നോട്ടത്തിൽ അവൾക്കു തിരിച്ചറിയാൻ കഴിഞ്ഞില്ല അത്രയേറെ അയാൾ മാറി പോയിരുന്നു
തന്റെ അച്ഛൻ താൻ കാരണം ജീവിതം തകർന്ന എല്ലാം നഷ്ടപെട്ട തന്റെ സ്വന്തം അച്ഛൻ ,
അവളുടെ കണ്ണുകൾ നിറഞ്ഞു ഒഴുകി
ആ കാലിൽ പിടിച്ചു മാപ്പു ചോദിക്കണം എന്നിട്ട് ഈ ലോകത്തിൽ നിന്നും തന്നെ എന്നന്നേക്കുമായി ഇല്ലാതെ ആകണം കാരണം താൻ അത്രയും വെറുക്ക പെട്ടവൾ ആണ്
അവൾ അച്ഛന്റെ അടുത്തേക്ക് നടന്നു
ആ കാലിൽ പിടിച്ചു അവൾ പൊട്ടി കരഞ്ഞു അച്ഛാ മാപ്പു
അച്ഛൻ എന്നെ കൊന്നോളൂ അതാണ് എനിക്ക് തരാവുന്ന ശിക്ഷ
അയാൾ മെല്ലെ അവളുടെ തോളിൽ പിടിച്ചു ഉയർത്തി
അവളുടെ കണ്ണുകൾ മെല്ലെ തുടച്ചു കൊണ്ട് പറഞ്ഞു
മോൾ എന്തിനാ കരയുന്നേ
മോൾക്ക് ദൈവം നല്ലതു വരുത്തും
എന്നും പറഞ്ഞ മുന്നോട്ടു നടക്കാൻ പോയ അയാൾ തിരഞ്ഞു നിന്നിട്ടു ചോദിച്ചു
“ആരാ എനിക്ക് മനസിലായില്ലല്ലോ”
ഒടുവിൽ ഒരു ഭ്രാന്തനെ പോലെ എന്തോ പിറുപിറുത്തു കൊണ്ട് പൊട്ടി ചിരിച്ചു അയാൾ തെരുവിലേക്ക് നടന്നു സ്നേഹ മഴ
Can you be more specific about the content of your article? After reading it, I still have some doubts. Hope you can help me. https://www.binance.bh/register?ref=IHJUI7TF
I don’t think the title of your article matches the content lol. Just kidding, mainly because I had some doubts after reading the article.
**mitolyn reviews**
Mitolyn is a carefully developed, plant-based formula created to help support metabolic efficiency and encourage healthy, lasting weight management.