
(ഈ കഥയ്ക്ക് ജീവിച്ചിരിക്കുന്നവരോ,മരിച്ചവരോ ആയി ബന്ധമില്ല,, ട്വിസ്റ്റും, സസ്പെൻസും ഒന്നുമില്ലാത്ത ഒരു കുഞ്ഞിക്കഥ) ഞാൻ അഞ്ജലി,,,,ഇതെൻ്റെ ജീവിതത്തിൽ നടന്ന കഥ ആണ്,,
അന്നൊരു നല്ല മഴയുള്ള ദിവസം ആയിരുന്നു,,,എൻ്റെ ജീവിതം കൈ വിട്ട് പോയ ഒരു ദിവസം ആയിരുന്നു അത്,, എല്ലാം നഷ്ടപ്പെട്ട് ആ വെയ്റ്റിംഗ് ഷെഡ് ൽ ഉള്ള ബെഞ്ചിൽ ഞാൻ ഇരുന്നു, എനിക്ക് ചുറ്റും ഉള്ളതൊന്നും കാണാൻ പറ്റിയില്ല,, എൻ്റെ ചങ്ക് തകർന്ന ദിവസം ആയിരുന്നു അത്,,, അവനെ ഞാൻ ജീവന് തുല്യം സ്നേഹിച്ചു,, പക്ഷേ അവന് ഞാൻ വെറും ഒരു നേരം പോക്കായിരുന്നു,,, കോളജിൽ വെച്ചാണ് ഞാൻ അവനെ പരിചയപ്പെട്ടത്,, അനൂപ് അതായിരുന്നു അവൻ്റെ പേര്,,, അവൻ എന്നോടു ഇഷ്ടം പറഞ്ഞത് അവസാന വർഷ ക്ലാസ്സ് കഴിയുന്ന സമയത്ത് ആയിരുന്നു,,പെട്ടെന്ന് കേട്ടപ്പോൾ എനിക്ക് എന്താണ് പറയേണ്ടത് എന്ന് അറിയില്ലായിരുന്നു,, എനിക്കും അവനെ ഇഷ്ടം ആയിരുന്നു,, അങ്ങനെ രണ്ട് വർഷം ഞങ്ങൾ പ്രണയിച്ചു,, പക്ഷേ അവന് എന്ന് മുതലാണ് എന്നോട് ഇഷ്ടക്കുറവു തോന്നാൻ തുടങ്ങിയത് എന്ന് എനിക്ക് അറിയില്ല,, ഒരു കാരണവും ഇല്ലാതെ ദേഷ്യപെടുക, ഫോൺ വിളിക്കുമ്പോൾ എടുക്കാതിരിക്കുക,,,,കാണണം എന്ന് പറയുമ്പോൾ എന്തേലും ഒഴിവ് കഴിവുകൾ പറയുക,,
പക്ഷേ,ഇന്ന് രാവിലെ അവൻ ഇങ്ങോട്ട് വിളിച്ച് ഉച്ച കഴിഞ്ഞ് കാണണം എന്ന് പറഞ്ഞപ്പോൾ അത് അവസാനത്തെ കാഴ്ച ആകും എന്ന് ഓർത്തില്ല,, ഈ റിലേഷൻ മുന്നോട്ട് കൊണ്ട് പോകാൻ അവന് താല്പര്യമില്ല എന്ന് പറഞ്ഞു,, എങ്കിലും അവൻ എന്നോട് ഇങ്ങനെ ചെയ്തല്ലോ, ഇനി മുന്നോട്ട് എന്ത് ചെയ്യണം എന്ന് എനിക്കറിയില്ല, ഒരോന്നോർത്ത് ഞാൻ ആ ബെഞ്ചിൽ ഇരുന്നു,, എല്ലാവരെയും പോലെ മരണത്തിൻ്റെ വഴി പോകാൻ ഞാൻ തീരുമാനിച്ചു,,,,പക്ഷേ അത് എങ്ങനെ വേണം എന്ന് എനിക്കറിയില്ല,, അച്ഛൻ്റെയും,അമ്മയുടെയും മുഖം ഓർത്തപ്പോൾ ഉള്ളിൽ നിന്നും വന്ന തേങ്ങൽ ഒരു കരച്ചിലായി പരിണമിച്ചു,, ഞാൻ കർച്ചീഫ് എടുത്ത് കണ്ണ് തുടച്ചു,, ഞാൻ ഇരിക്കുന്നത്തിൻ്റെ അടുത്ത് നിന്ന് വേറെ ഒരു കരച്ചിൽ കേട്ടാണ് ഞാൻ നോക്കിയത്, ഞാൻ നോക്കിയപ്പോൾ അടുത്ത് ഒരു ചെറുപ്പക്കാരൻ ഇരിക്കുന്നു,അവിടെ അങ്ങനെ ഒരാൾ ഇരുന്നത് ഞാൻ ശ്രദ്ധിച്ചിരുന്നില്ല,, അവൻ നല്ലത് പോലെ കരയുന്നുണ്ട്,
അയ്യേ അണുങ്ങൾ കരയുവോ,,, ഞാൻ മനസ്സിൽ ഓർത്തു,, ,,
“ഹലോ,”, ഞാൻ അവനെ വിളിച്ചു,,
അപ്പൊൾ അവൻ എൻ്റെ നേരെ നോക്കി ഒരു ചോദ്യം
“എന്താ ചേച്ചി”
അത് കേട്ട് ഞാൻ ഞെട്ടിപ്പോയി,, എന്നെ അവൻ ചേച്ചി എന്ന്,, ഞാൻ നോക്കിയിട്ട് എനിക്കും അവനും ഏകദേശം ഒരേ പ്രായം ആണ്,,,
“എടോ താൻ,, എന്തിനാ കരയുന്നത്”?
“എന്നാലും ചേച്ചി അവൻ എന്നോട്”
“എടോ,താൻ,,നിർത്തിക്കെ,, താൻ എന്തിനാ എന്നെ ചേച്ചി എന്ന് വിളിക്കുന്നത്,, തന്നെ കണ്ടിട്ട് നമ്മുക്ക് ഒരേ പ്രായം ആണ്,,എൻ്റെ പേര് വിളിച്ചാൽ മതി, അഞ്ജലി”
“എന്നാലും എൻ്റെ അഞ്ജലി,, അവള് എന്നോട് ഇങ്ങനെ ചെയ്തല്ലോ,, അവൾക്ക് എന്നെ വേണ്ട എന്ന്,,കഴിഞ്ഞ രണ്ട് വർഷത്തെ പ്രേമം ആണ്,,, ഇടയ്ക്ക് വിളിച്ചാൽ ഫോൺ എടുക്കില്ല,,എടുത്താലും സംസാരിക്കില്ല,, ഒന്ന് കാണാൻ വിളിച്ചാൽ എന്തേലും പറഞ്ഞ് അവള് ഒഴിഞ്ഞ് മാറും,,, ഇന്ന് രാവിലെ അവള് എന്നെ വിളിച്ച് ഉച്ചകഴിഞ്ഞ് ഒന്ന് കാണണം എന്ന് പറഞ്ഞപ്പോൾ ഞാൻ കുറെ സന്തോഷിച്ചു,, പക്ഷേ അത് അവസാനത്തെ കാഴ്ച്ച ആണെന്ന് അറിഞ്ഞില്ല”,,
“ദൈവമേ,,ഇതെൻ്റെ അവസ്ഥ തന്നെ ആണല്ലോ” ,ഞാൻ ചിന്തിച്ചു,,
“അല്ല അവള് എന്തിനാ തന്നെ വേണ്ട എന്ന് പറഞ്ഞത്”
“അവൾക്ക് വേറെ ഒരു ആലോചന വന്നിട്ടുണ്ട്,, അത് വീട്ടുകാര് ഉറപ്പിച്ചു എന്ന്,,, നമ്മുക്ക് പിരിയാം എന്ന് പറയാൻ ആണ് രാവിലെ വിളിച്ചത്,,, അല്ല അഞ്ജലിയും വിഷമിച്ച് വന്നാണല്ലോ ഇരുന്നത്,,എന്ത് പറ്റി”?
“അല്ല,,താൻ ഇതിൻ്റെ ഇടയ്ക്ക് എന്നെ ശ്രദ്ധിച്ചോ”,
“അല്ല,,ആണുങ്ങൾ അല്ലേ,, എന്താണെന്ന് പറഞ്ഞാലും ഒരു പെണ്ണ് വരുമ്പോൾ നോക്കിപോകും, അവൻ ചെറിയ ഒരു ചമ്മലോടെ പറഞ്ഞു”,
“ആഹാ,,അത് ശെരി”,,
അത് പറഞ്ഞു അവനും ,ഞാനും ചിരിച്ചു,,
“തൻ്റെ കഥ പോലെ തന്നെയാടോ എനിക്കും ,,ഇന്ന് എന്നെയും ഒരുത്തൻ തേച്ചു,,, ഞാൻ എൻ്റെ കഥയൊക്കെ അവനോട് പറഞ്ഞു”
ഞങ്ങൾ കുറെ നേരം ഒരു കാര്യവും ഇല്ലാതെ, മഴ പെയ്യുന്നതും നോക്കി ഇരുന്നു,,
“ഏതായാലും ഇത്രയും ആയില്ലേ,, നമുക്കൊരു ചായ കുടിച്ചാലോ”
“എന്നാ കഴിക്കാനും കൂടെ എന്തേലും മേടിച്ചോ,,എനിക്ക് നല്ല വിശപ്പ്” ഞാൻ ഒരു ചിരിയോടെ പറഞ്ഞു
അവൻ ചായയും,അതിൻ്റെ കൂടെ നല്ല ആവി പറക്കുന്ന മുളക് ബജ്ജിയും മേടിച്ച് കൊണ്ട് വന്നു,,
“അല്ലാ,എന്താ തൻ്റെ പേര്”? ഞാൻ ചോദിച്ചു
“വിശാഖ്”
“എന്താ ഇനി വിശാഖിൻ്റെ ഭാവി പ്ലാൻ”
“അങ്ങനെ ഒന്നും തീരുമാനിച്ചിട്ടില്ല,, അഞ്ജലിയുടെ പ്ലാൻ എന്താ”
“എനിക്ക്,,ഞാൻ, ഞാനും ഒന്നും തീരുമാനിച്ചിട്ടില്ല,, സത്യം പറഞാൽ മരിക്കണം എന്ന തീരുമാനം ആയിരുന്നു എനിക്ക്,,അന്നേരം ആണ് തന്നെ കണ്ടത്,,തന്നെ കണ്ടത് കൊണ്ട് ഞാൻ ഇപ്പോഴും ജീവിച്ചിരിക്കുന്നു”
“അഞ്ചു,,താൻ ചുമ്മാ പൊട്ടത്തരം പറയാതെ , താൻ ചത്താൽ തൻ്റെ വീട്ടുകാർക്ക് പോയില്ലേ,,അവന് എന്തേലും കുഴപ്പം ഉണ്ടോ,,അവൻ വേറെ ഒരു പെണ്ണും കെട്ടി സുഖമായി ജീവിക്കും,,താൻ വേറെ വെല്ലോ പണിയും നോക്ക്” അതും പറഞ്ഞ് അവൻ ഗുപ്തൻ കുടിക്കുന്നത് പോലെ ചായ ഊതി ഊതി കുടിച്ചു,,
“അതും ശെരിയാണ്”
ഞങ്ങൾ വീണ്ടും മഴ പെയ്യുന്നതും നോക്കി ഇരുന്നു,,
“അഞ്ജലിയുടെ വീട്ടിൽ ആരൊക്കെ ഉണ്ട്”
“അമ്മയും,അച്ചനും,ഞാനും മാത്രമേ ഉള്ളൂ”
“ബെസ്റ്റ്,,,എന്നിട്ടാണോ താൻ ചാകാൻ പോയത്,,കൊള്ളാം”
ഞാനൊരു ചെറിയ ചമ്മലോടെ ചിരിച്ചു,,
“വിശാഖിൻ്റെ വീട്ടിലോ”
“അമ്മയും,അച്ചനും,അനിയനും, പിന്നെ ഞാനും,
സന്തുഷ്ട കുടുംബം”
ഞാൻ ചിരിച്ചു,,,
“ഈ മഴ തോരുന്ന ലക്ഷണം ഇല്ലല്ലോ വിശാഖേ”
“ചിലപ്പോ നമ്മുടെ കണ്ണീർ കാണാതെ ഇരിക്കാൻ ദൈവം പെയ്യിക്കുന്നത് ആയിരിക്കും” അവൻ ചെറു ചിരിയോടെ പറഞ്ഞു,,
“പോടാ,,മനുഷ്യനെ ചിരിപ്പിക്കാതെ”
ആ കുറച്ച് സമയം കൊണ്ട് തന്നെ ഞങ്ങൾ നല്ല ഫ്രണ്ട്സ് ആയി, അവിടെ ഇരുന്ന് ഞങ്ങൾ കുറെ സംസാരിച്ചു, അവൻ അവൻ്റെ സങ്കടവും,ഞാൻ എൻ്റെ സങ്കടവും മറന്നു,, അവനോട് സംസാരിക്കുമ്പോൾ എന്തോ ഒരു പോസിറ്റിവ് വൈബ് ഉണ്ടായിരുന്നു,
മഴ,,തോർന്നപ്പോൾ ഞങ്ങൾ അവിടുന്ന് പിരിഞ്ഞു,, ഞാൻ ചാകില്ല എന്ന് എന്നെ കൊണ്ട് അവൻ സത്യം ചെയ്യിപ്പിച്ചു,, എൻ്റെ ഫോൺ നമ്പറും മേടിച്ചു,,
കുറച്ച് നാളുകൾക്ക് ശേഷം,
ഒരു ദിവസം രാവിലെ അവൻ വിളിച്ചു,,
“ഹലോ അഞ്ജലി, അവള് എന്നെ അവളുടെ കല്യാണം വിളിച്ചിട്ടുണ്ട്,,എന്താ ചെയ്യേണ്ടത്”
“നമ്മുക്ക് പോയാലോ,, ഞാൻ പറഞ്ഞു”
“നീ വരുന്നോ എൻ്റെ കൂടെ”
“അതിനെന്താടാ നമ്മുക്ക് പോയേക്കാം, നമ്മള് കരഞ്ഞും വിഷമിച്ചും ഇരിക്കുവല്ല എന്ന് അവൾക്ക് മനസ്സിലാക്കട്ടെ”
അങ്ങനെ ഞങ്ങൾ വിശാഖിൻ്റെ x കാമുകിയുടെ കല്യാണത്തിന് പോയി,, അനൂപുമായുള്ള കോൺടാക്ട് എല്ലാം വിട്ടത് കൊണ്ട് അവൻ്റെ കല്യാണം കഴിഞ്ഞോ എന്ന് ഒന്നും ഞാൻ അറിഞ്ഞില്ല ,,, ഒരേ കളർ ഡ്രസ്സ് ആയിരുന്നു ഞങ്ങൾ,, അത് നേരെത്തെ തീരുമാനിച്ചതാണ്,, അന്നേരം ഞങ്ങളെ കണ്ടാൽ ശെരിക്കും ലവേഴ്സ് ആണെന്നേ പറയൂ,,, അന്ന് അന്തം വിട്ട് വായും പൊളിച്ച് നിന്ന അവളുടെ മുഖം ഇപ്പോഴും എൻ്റെ മനസ്സിൽ ഉണ്ട്,, ഞാനപ്പോൾ അവിടെ ഇരുന്നപ്പോൾ ആലോചിച്ചു,, വിശാഖ് ഉള്ളത് കൊണ്ടാണ് ഞാൻ ഇന്നും ജീവിക്കുന്നത്,, അവനെ അന്ന് അവിടെ വെച്ച് കണ്ടില്ലായിരുന്നു എങ്കിൽ ഒരു പക്ഷെ ഞാൻ ഇന്ന് ഈ ഭൂമിയിൽ കാണില്ലായിരുന്നു,,
“നീ എന്താ ആലോചിക്കുന്നത്” അവൻ ചോദിച്ചു,,
“ഹേയ്,,ഒന്നുമില്ല”
കല്യാണം കഴിഞ്ഞ് അവൻ എന്നെ വണ്ടിയിൽ വീട്ടിൽ കൊണ്ടാക്കി,,
“അഞ്ജലി,ദ്ദേ നിനക്കൊരു ഫോൺ”,,,,,,,
കഥ എഴുതിക്കൊണ്ടിരുന്ന ഞാൻ നോക്കിയപ്പോൾ
ഒളിമ്പിക്സിൽ ദീപശിഖ കയ്യിൽ പിടിച്ച് വരുന്നത് പോലെ
എൻ്റെ മൊബൈലും കയ്യിൽ പിടിച്ചു എൻ്റെ കെട്ടിയോൻ അങ്ങോട്ട് വന്നു,,
” നീ ഇവിടെ എന്തെടുക്കുവാ,,കുറെ നേരമായല്ലോ, എഴുത്ത് തുടങ്ങിയിട്ട്”
” ഞാൻ എൻ്റെ ജീവിതകഥ എഴുതുകയായിരുന്നു,,ആരാ വിളിക്കുന്നത്”..,
“നിൻ്റെ ചങ്ക് ഫ്രണ്ട് വിശാഖ്” അതും പറഞ്ഞ് പുള്ളി ഫോൺ എൻ്റെ കയ്യിൽ തന്നിട്ട് പോയി,
“”നിങ്ങള് നോക്കണ്ട,,നിങ്ങളൊക്കെ വിചാരിച്ചത് ഈ സിനിമയിൽ ഒക്കെ കാണുന്നത് പോലെ ഞാനും, വിശാഖും പ്രേമിച്ച് കെട്ടി എന്നല്ലേ,, എന്നാൽ അങ്ങനെ ഒന്നും അല്ല കേട്ടോ,,ഞാനും അവനും അന്നത്തെ പോലെ തന്നെ ഇപ്പോഴും നല്ല കട്ട ഫ്രണ്ട്സ് അണ്,, ഈ പ്രേമം ഒക്കെ തൊന്നണമെങ്കിൽ അങ്ങോട്ടും ഇങ്ങോട്ടും ഒരു കണക്ഷൻ വേണം,, അതേതായാലും ഞങ്ങൾക്ക് രണ്ടു പേർക്കും ഇല്ലായിരുന്നു,,വിശാഖ് ഒരു നേഴ്സിനെ കെട്ടി ഇപ്പൊൾ ഗൾഫിൽ സുഖമായി ജീവിക്കുന്നു””
“”എന്നാൽ ഞാൻ അവനോടു ഒന്ന് സംസാരിക്കട്ടെ””
“എടോ വിശാഖേ,,എന്തുണ്ട് വിശേഷം”
“നീ അവിടെ ഇരുന്നു എന്തോ എഴുത്തിൽ ആണ് എന്ന് നിൻ്റെ കെട്ടിയോൻ പറഞ്ഞല്ലോ,എന്താ പരിപാടി”
“ഞാൻ നമ്മുടെ കഥ ഒന്ന് എഴുതിയത് ആണ്,,നമ്മുടെ വെയ്റ്റിംഗ് ഷെഡ് കഥ,, അത് എല്ലാവരും ഒന്ന് അറിയട്ടെ”
“എന്നിട്ട് എഴുതിയോ”
“ഏകദേശം തീർന്നു,, ടാ,, നീ ഒന്ന് ഹോൾഡ് ചെയ്തേ”
“”അപ്പോ ഇതാണ് എൻ്റെ കഥ,, എൻ്റെ കഥ അല്ല, അഞ്ജലിയുടെയും, വിശാഖിൻ്റെയും കഥ,, ഒരു പ്രണയം നഷ്ടപെട്ട ഉടനെ വേറെ ഒരാളെ ദൈവം കൊണ്ട് തന്നു എന്നുള്ള ക്ലീഷേ സംഭവങ്ങൾ ഒക്കെ മാറ്റിവെച്ച ഞങ്ങളുടെ കഥ,,ഞങ്ങളുടെ മാത്രം കഥ”………………….
anjali__sign _out,,, അവസാനിച്ചു,, വിനോദ്,,,
Your point of view caught my eye and was very interesting. Thanks. I have a question for you.
Your article helped me a lot, is there any more related content? Thanks! https://www.binance.info/register?ref=IHJUI7TF
Can you be more specific about the content of your article? After reading it, I still have some doubts. Hope you can help me.