
ഒന്നായ്മനം. ..
രാത്രിയിൽ കുളി കഴിഞ്ഞു ഭക്ഷണത്തിനു ശേഷം ഫോണുമായി ഞാൻ ലോബിയിൽ ചെന്നിരുന്നു..
തേർഡ് ഫ്ലോറിലാണ് എന്റെ റൂം.. അവിടെ ഇരുന്നു താഴോട്ടു നോക്കിയാൽ നല്ല ഭംഗിയാണ്
റോഡിൽ അങ്ങിങ്ങു സ്ട്രീറ്റ് ലൈറ്റിന്റെ മനോഹരമായ വെളിച്ചം..
വാഹനങ്ങൾ പോകുന്ന കണ്ടാൽ കുഞ്ഞുങ്ങളുടെ കളിപ്പാട്ടം ആണെന്നെ തോന്നൂ..
പെട്ടെന്ന് കയ്യിലിരുന്ന ഫോൺ രണ്ടു വട്ടം റിങ് ചെയ്തു
നോക്കിയപ്പോൾ നാട്ടിൽ നിന്നും അച്ഛനാണ് !!!
എന്തിനായിരിക്കും??
ഇന്നലെ വിളിച്ച് എല്ലാവരോടും സംസാരിച്ചതാണ്..
ഇനി നാളെയെ വിളിക്കൂ.. ന്ന് പറഞ്ഞ് വച്ചതാണ്..
അപ്പോ.. ഒരു കാര്യം വിട്ടു ഇത്രയൊക്കെ പറയുമ്പോൾ ഞാൻ ആരാണെന്ന് പറയണ്ടേ..
ഞാൻ ശ്രീകുമാർ.. സ്നേഹമുള്ളവർ എന്നെ ശ്രീ എന്ന് വിളിക്കും..
ആറു വർഷം ആയി ദുബൈയിലെ ഈ മണലാരണ്യത്തിലെത്തീട്ടു..
എന്തായാലും അച്ഛനെന്തിനാ വിളിച്ചേന്ന് നോക്കട്ടെ..
ഫോണെടുത്തു അച്ഛന്റെ നമ്പർ എടുത്തു കാൾ ബട്ടൺ അമർത്തി
“മോനെ… ശ്രീ ‘
മറുതലക്കൽ നിന്നും വിളിയെത്തി
“എന്താ അച്ഛാ… എന്തെങ്കിലും വിശേഷം… “
“ഊം.. നിനക്ക് വേണ്ടി കുറച്ച് സ്ഥലത്തു പെണ്ണ് കണ്ടിരുന്നു എന്ന് ഇന്നലെ വിളിച്ചപ്പോൾ ഞാൻ പറഞ്ഞില്ലേ.. “”
“ഉവ്വ് “
“”അതിലൊരു കാര്യം.. ഒത്തിട്ടുണ്ട്.. നല്ല ജാതക ചേർച്ചയുണ്ട്.. കുട്ടീനെ കണ്ടാലും കുഴപ്പല്ല്യ.. എല്ലാം കൊണ്ടും നമുക്ക് ചേരുന്ന കൂട്ടരാ.. പക്ഷെ.. ഒരു കാര്യണ്ട്.. “
“എന്താ അച്ഛാ.. “
“അവരുടെ കുട്ടിക്ക് ഒരുപാട് കാര്യങ്ങൾ വരുന്നുണ്ട്.. അത്കൊണ് അവർക്കു നിന്നെയൊന്നു കാണണംന്ന്… അതിനു ശേഷം തീരുമാനിക്കാം ന്നാ കുട്ടീടെ അമ്മാവൻ പറയുന്നെ… “”
“പെട്ടെന്ന് വര്യാന്നു പറഞ്ഞാൽ…. “
ഞാൻ അർധോക്തിയിൽ നിർത്തി..
“വേണം മോനെ.. ഒരാഴ്ചത്തെ ലീവ് എടുത്തിട്ടു വാ.. നമുക്കിതങ്ങു ഉറപ്പിച്ചീട്ടു പോകാം.. “
അച്ഛന്റെ വാക്ക് നിഷേധിക്കാനാകാതെ ഞാൻ ഒരുനിമിഷം മൗനം പാലിച്ചു..
“നോക്കട്ടെ അച്ഛാ… ലീവ് കിട്ടുമെങ്കിൽ ഞാൻ നാളെ അറിയിക്കാം… “
പിന്നെയും എന്തൊക്കെയോ വിശേഷങ്ങൾ അച്ഛൻ പറഞ്ഞു.. ഞാനെല്ലാം മൂളികേട്ടു
ഫോൺ ഓഫ് ചെയ്ത് മടിയിൽ വച്ച് തല പിന്നിലേക്ക് ചാരി കുറച്ച് നേരം കണ്ണടച്ചിരുന്നു…
മനസ്സിൽ ഞാൻ കണ്ടീട്ടില്ലാത്ത പെൺകുട്ടിയുടെ രൂപം തെളിഞ്ഞു
എന്റെ ചുണ്ടിൽ അന്നേരം ഒരു നനുത്ത പുഞ്ചിരി വിരിഞ്ഞു..
പിറ്റേ ദിവസം ഓഫീസിൽ ലീവിന് കൊടുത്തു.. കാരണമായി അമ്മക്ക് സുഖമില്ലെന്നു കള്ളം പറയേണ്ടി വന്നു.. എന്തായാലും ഒരാഴ്ചത്തെ ലീവ് കിട്ടി..
നാട്ടിലെ എടപ്പാളുള്ള സ്വന്തം വീട്ടിലെത്തുമ്പോൾ മനസ്സ് നിറയെ സ്വപ്നങ്ങളായിരുന്നു..
പിറ്റേ ദിവസം തന്നെ ഞാനും എന്റെ രണ്ടുമൂന്നു കൂട്ടുകാരുമായി തൃശൂർ ഇരിഞ്ഞാലക്കുട ചെമ്മണ്ടയിലുള്ള പെൺകുട്ടിയുടെ വീട്ടിലെത്തി
ചായയുമായി അവൾ മുന്നിൽ വന്നപ്പോൾ എന്തോ എന്റെ ഇടനെഞ്ചു ഒന്നു പിടച്ചു
ഒരുനിമിഷം സ്വയം മറന്ന് ഞാനവളെ നോക്കിനിന്നു..
കൂട്ടുക്കാരൻ തോണ്ടിയപ്പോഴാണ് ഞാൻ ചായക്കപ്പ് എടുക്കാൻ മറന്നു എന്ന് മനസിലായത്
തെല്ലൊരു ചമ്മലോടെ ഞാൻ ചായക്കപ്പ് എടുക്കുമ്പോൾ.. ഒരു നനുത്ത പുഞ്ചിരി എനിക്ക് എറിഞ്ഞു തന്ന് അവൾ അകത്തേക്ക് നടന്നിരുന്നു…
ഇന്ദു എന്ന പേരുകാരിയെ എനിക്ക് ഒത്തിരി ഇഷ്ടമായി
അവളുടെ കവിതയുറങ്ങുന്ന നീൾമിഴികളും ഇടതൂർന്ന നീളൻ മുടിയും അവളെ ഏറെ മനോഹാരിയാക്കി..
എനിക്ക് പെണ്ണിനേയും പെണ്ണിന് എന്നെയും ഇഷ്ടപ്പെട്ടു..
അടുത്ത ചടങ്ങിനെന്നവണ്ണം പെണ്ണിന്റെ അച്ഛനും അമ്മാവനും അടങ്ങുന്ന നാലഞ്ചു പേർ ചെറുക്കന്റെ വീട് കാണാനായി എടപ്പാളിലുള്ള എന്റെ വീട്ടിലെത്തി..
വന്നപ്പോ തൊട്ടു ഞാൻ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.. ആരുടേയും മുഖത്ത് സന്തോഷം ഇല്ല…
അവിടെ ചെന്നപ്പോൾ ഈ വന്നവൻമാരുടെയൊക്കെ മുഖം നിറയെ ചിരി ആയിരുന്നു.. ഇപ്പൊ എന്തോ കടന്നൽ കുത്തി വീർത്തത് പോലെ…
എല്ലാവരും ഒരുപോലെ മസിലും പെരുപ്പിച്ചു ഇരിക്കുന്നത് എന്തിനെന്നു എത്ര ആലോചിച്ചീട്ടും എനിക്ക് പിടി കിട്ടിയില്ല
“അറിയിക്കാം “
എന്ന് പറഞ്ഞ് അവർ പടിയിറങ്ങിയപ്പോൾ എനിക്കെന്തോ അതൊരു ശുഭ ലക്ഷണം ആയി തോന്നിയില്ല..
അധികം കാത്ത് കാത്തു നിൽക്കേണ്ടി വന്നില്ല
പെൺ വീട്ടിൽ നിന്നും വിളിയെത്തി
ദൂരം കൂടുതൽ ആയതോണ്ട് അവർ ഈ പ്രൊപോസൽ വേണ്ടെന്നു വക്കുന്നു…
എന്തോ മനസ്സിൽ വല്ലാത്ത വിങ്ങൽ
എന്തിനാപ്പൊ ഇത്ര വേദനിക്കുന്നെ…
ജസ്റ്റ് ഒന്ന് കണ്ടതല്ലേ ഉള്ളൂ..
ഇങ്ങനെ എത്ര എണ്ണത്തെ കണ്ടാലാവും ഒരെണ്ണം തോളേൽ കേറുന്നേ…
മനസിന് അങ്ങനെ സമാധാനം കൊടുക്കാൻ നോക്കി..
തിരിച്ചു പോകാൻ നേരം അച്ഛന്റെ കണ്ണ് നിറഞ്ഞിരുന്നു..
“വെറുതെ ന്റെ കുട്ടീനെ ഇത്രടം വരെ വരുത്തി.. “
“സാരല്യ അച്ഛാ.. “
അച്ഛനോട് സാരമില്ലെന്നു പറഞ്ഞെങ്കിലും എനിക്കതു നിസാരമല്ലായിരുന്നു..
തിരികെ എത്തി ദിവസങ്ങൾ കഴിഞ്ഞീട്ടും അവളങ്ങു മനസ്സിൽ നിന്നും ഇറങ്ങുന്നില്ല
ഒരു വട്ടം കാണുമ്പോഴേക്കും ഇത്രയും പ്രണയം വരുമോ.. അയ്യേ… !!!
ഞാൻ തന്നെ എന്റെ മനസിനെ കളിയാക്കി
ഒരുദിവസം അവളെ കുറിച്ചുള്ള ഓർമകളിൽ മുഴുകി ഇരിക്കവേ ഒരു ചിന്ത എന്റെ മനസിലേക്ക് തള്ളിക്കയറി
പെട്ടെന്ന് തന്നെ ഞാൻ എഴുന്നേറ്റിരുന്നു ഫോൺ എടുത്തു ഫേസ്ബുക് ഓപ്പൺ ചെയ്തു..
ഇന്ദു എന്നപേരിന്റെ കൂടെ എന്തായിരിക്കും ചേർത്തീട്ടുണ്ടാവുക…
പലതും ട്രൈ ചെയ്തു.. ഒടുക്കം..
ഇന്ദു ബാലകൃഷ്ണൻ എന്ന് മലയാളത്തിൽ ടൈപ്പ് ചെയ്തു സേർച്ച് ചെയ്തു
കുറെ ഇന്ദു ബാലകൃഷ്ണൻമാർ വന്നു
അതിൽ തപ്പി കൊണ്ട് ഇങ്ങ് താഴോട്ടു പോയപ്പോൾ !!!
ലഡ്ഡു പൊട്ടി… ഒന്നല്ല
ഒരായിരം…
മുന്നിൽ ആ കണ്ണുകൾ..
വേഗം ഐഡി തുറന്നു
ലോക്ക് ചെയ്തിരിക്കുന്നു…
മെല്ലെ msg ടൈപ്പ് ചെയ്തു..
ഹായ്.. ഇൽ തുടങ്ങണോ എന്ന് ഒരുനിമിഷം ചിന്തിച്ചു
വേണ്ട…
ഞാൻ ശ്രീകുമാർ..
കഴിഞ്ഞ ദിവസം എടപ്പാൾ നിന്നും തന്നെ പെണ്ണ് കാണാൻ വന്നിരുന്നു..
സത്യത്തിൽ ദൂര കൂടുതൽ ആണോ നിങ്ങളുടെ പ്രശ്നം… തനിക്കും അങ്ങനെയാണോ…
ഈ മെസ്സേജ് കാണുന്ന വരെ തന്റെ കല്ല്യാണം ശരിയായീട്ടില്ല എങ്കിൽ ഇതിന് ഒരു റിപ്ലൈ അയക്കൂ..
എന്നെ ഇഷ്ടമാണെങ്കിൽ മാത്രം അയച്ചാൽ മതി കേട്ടോ…
മെസ്സേജ് അയച്ചതിനു ശേഷം പിന്നെ റിപ്ലൈക്കായുള്ള കാത്തിരിപ്പായിരുന്നു..
എന്നും ഒഴിവു സമയങ്ങളിലെല്ലാം ആ മെസ്സേജിലേക്കു ഇങ്ങനെ നോക്കിയിരിക്കും വെള്ളവൃത്തം നീല കളർ ആകുന്നുണ്ടോ !!!!
ഒരാഴ്ച കഴിഞ്ഞു രണ്ടാഴ്ച കഴിഞ്ഞു മൂന്നാഴ്ച കഴിഞ്ഞു….. മാസങ്ങൾ രണ്ടു കഴിഞ്ഞു… വെള്ളക്ക് മാറ്റമില്ല..
പിന്നെ പിന്നെ നോക്കാതെയായി..
മറവിയിലേക്കു സ്വയമറിയാതെ ആ മെസ്സേജ് ആഴ്ന്നു പോയി..
ജോലിയിലെ ടെൻഷനും ഭാരവും കാരണം മറ്റൊന്നും ചിന്തിക്കാൻ കഴിഞ്ഞില്ല..
നാലുമാസങ്ങൾക്ക് ശേഷം ഒരു ഒഴിവ് ദിവസം വെറുതെ ഫേസ്ബുക്കിൽ കേറി നിരങ്ങുകയായിരുന്നു..
അന്നേരമാണ് വെള്ളിടി പോലെ ആ ചിന്ത ഉണർന്നത്..
മെസഞ്ചർ ഓപ്പൺ ചെയ്തു നോക്കി
രണ്ട് മാസം മുൻപ് അത് നീല വൃത്തം ആയിട്ടുണ്ടാരുന്നു
നോക്കാത്തത് കൊണ്ട് കണ്ടില്ല..
പക്ഷെ മറുപടിയൊന്നും ഇല്ല..
അപ്പോഴാണ് ഒരു കാര്യം ഓർത്തത്
“ഇഷ്ടമാണെങ്കിൽ മാത്രം റിപ്ലൈ മതി “
എന്ന് ഞാൻ തന്നെയല്ലേ പറഞ്ഞത്
“ച്ചെ.. അങ്ങനെ പറയേണ്ടാരുന്നു.. “
ഇനി എന്ത് ചെയ്യും
ഒരു ഫ്രണ്ട് റിക്യുസ്ട് അയച്ചു നോക്കാം
പെട്ടെന്ന് ഉണ്ടായ ഉൾപ്രേരണയാൽ അവളുടെ ഐഡിയിലേക്ക് റിക്യുസ്ട് അയച്ചു..
അൽപനേരം ഫോൺ മാറിലേക്കിട്ടു കണ്ണടച്ച് കിടന്നു..
പെട്ടെന്ന് നോട്ടിഫിക്കേഷൻ വന്ന ശബ്ദം കേട്ട് എടുത്തു നോക്കി
ങ്ഹേ…….. വിശ്വാസം വരാതെ ഞാൻ ഒന്നൂടി ഫോണിലേക്കു നോക്കി
ഇന്ദു ബാലകൃഷ്ണൻ അസപ്റ്റഡ് യുവർ ഫ്രണ്ട് റിക്യുസ്ട്..
ബെഡിൽ നിന്നും ഞാനൊന്ന് ഉയർന്നു പൊങ്ങി തല കുത്തി നിന്നു
രണ്ടു കൈമുട്ടിലും ബാലൻസ് ചെയ്ത് കാലുകൾ വായുവിൽ ഇങ്ങനെ വീശി
ഉറക്കെ ഓളിയിട്ടു…
ഭാഗ്യം റൂമിലുള്ളവൻമാരൊക്കെ വെളിയിൽ പോയത്..
ഒരു കുഞ്ഞു ഇഷ്ടം ഇല്ലാതെ അസെപ്റ്റ് ചെയ്യില്ലെന്ന് ഒരു തോന്നൽ
പിന്നെ ഡെയിലി ഒരു ഗുഡ്മോർണിംഗ് പോസ്റ്റർ ഇട്ടു തുടങ്ങി
എല്ലാം കാണും തിരിച്ചു റിപ്ലൈ ഒന്നും ഇല്ല
ഒരു ദിവസം ഞാൻ മെസ്സേജ് ഇട്ടു
അടുത്ത ആഴ്ച ഞാൻ ലീവിന് നാട്ടിലെത്തും എനിക്കൊന്നു കാണണം
എവിടെ വരാൻ പറ്റും..??
വേഗം മെസ്സേജ് കണ്ടെങ്കിലും റിപ്ലൈ കിട്ടാൻ രണ്ടു ദിവസം കൂടി കാത്തിരിക്കേണ്ടി വന്നു
വീടിനടുത്തുള്ള മഹാദേവ ക്ഷേത്രത്തിൽ വരാൻ പറഞ്ഞു
അവിടേക്കു എത്താൻ ഉള്ള വഴിയും ദിവസവും സമയവും പറഞ്ഞു..
പിന്നെ കാത്തിരിപ്പായിരുന്നു
നാട്ടിലെത്തി ആ ദിവസത്തിനു വേണ്ടി
ഒടുവിൽ ആ ദിവസം സമാഗതമായി
പറഞ്ഞ സമയത്തു തന്നെ ഞാൻ മഹാദേവ ക്ഷേത്രത്തിലേക്കുള്ള ഇട വഴിയിലെത്തി..
അവിടെ കാർ നിർത്തി നടന്നു പോകണം..
ഒരു രണ്ടു പേർക്ക് ഒരുമിച്ച് നടന്നു പോകാം അത്രയ്ക്ക് വീതിയെ വഴിക്കുള്ളൂ..
മെല്ലെ നടന്ന് ഒരു ചെറിയ കയറ്റം..അത് കേറി നിന്നത് ഒരു വലിയ ആൽത്തറയിലേക്ക് ആണ്
വെറുതെ ഒന്ന് ആലിനെ വലം വക്കാമെന്ന് തോന്നി
വലം വച്ച് വരുമ്പോഴാണ് തറയിൽ ഇരിക്കുന്ന അവളെ കണ്ടത്
പെട്ടെന്നവൾ പിടഞ്ഞെഴുന്നേറ്റു
കറുത്തകര സെറ്റുമുണ്ടിൽ സുന്ദരിയായിരിക്കുന്നു
ഞാൻ മെല്ലെ അവളുടെ അടുത്തെത്തി
ഇന്ദു…
എന്റെ വിളിക്കു പതിഞ്ഞ സ്വരത്തിൽ ഒരു മൂളൽ
താൻ എന്നെയൊന്നു നോക്കടോ..
മെല്ലെ മിഴികൾ ഉയർത്തി എന്നെയൊന്നു നോക്കി
അടുത്ത നിമിഷം വീണ്ടും തല കുനിച്ചു തന്നെ നിന്നു
എന്താണ് ആ മുഖത്തെ ഭാവം എന്ന് മനസിലാക്കാനും പറ്റീല്ല..
അമ്പലത്തിൽ പോകുന്നവർ ചിലരൊക്കെ ശ്രദ്ധിക്കുന്നുണ്ട്
കുറെ നേരം ഇവിടെ തങ്ങുന്നതും ബുദ്ധിമുട്ട് ആണ്
എനിക്കല്ല അവൾക്ക്
ഇന്ദൂ.. ഞാൻ ഒരു കാര്യം നേരിട്ട് പറയാനും മറുപടി നേരിട്ട് കേൾക്കാനും ആണ് തന്നെ ഇങ്ങോട്ട് വിളിച്ചത്..
മറുപടിയൊന്നും ഇല്ല..
എനിക്കിയാളെ ഒരുപാട് ഇഷ്ടാണ്.. തന്റെ ഇഷ്ടം എന്താണെന്ന് എന്നോട് പറയണം..
അതിനും മറുപടി ഒന്നും ഇല്ല..
അനങ്ങാപാറ പോലെ ഒരേ നിൽപ്..
എന്തെങ്കിലും മറുപടി കിട്ടിയാലല്ലേ തുടർന്നു സംസാരിക്കാൻ ഒക്കു..
അൽപനേരം കാത്തു നിന്നു പ്രതികരണം ഇല്ല
ആണെങ്കിലും ഇല്ലെങ്കിലും ഒരു വാക്ക് പറയാല്ലോ…
അപ്പോഴും മൗനം തന്നെ…
ശരി.. ബുദ്ധിമുട്ടിച്ചതിൽ ക്ഷമിക്കു..
അത്രയും പറഞ്ഞ് മുണ്ടിന്റെ കോന്തല എടുത്തു പിടിച്ചു ഞാൻ തിരിച്ചു നടന്നു..
തിരിഞ്ഞു നോക്കാൻ തോന്നിയെങ്കിലും നോക്കിയില്ല..
എന്തോ.. വിഡ്ഢിവേഷം കെട്ടിയ പോലെ ഒരു ഫീൽ..
അവൾക്ക് മിണ്ടിയാലെന്താ.. വായിൽ നിന്നും മുത്തു കൊഴിയോ..
ദേഷ്യം നിയന്ത്രിക്കാൻ പറ്റാത്ത അവസ്ഥ..
കാറിനടുത്തെത്തി ഡോർ തുറക്കാനാഞ്ഞതും പിന്നിൽ ഒരു കിതപ്പ്..
ഈ നായകൾ അണക്കുന്ന പോലെ
ഉള്ളിലൊരു വിറയൽ പടർന്നു കേറി
മഹാദേവ.. കാത്തോളണേ..
പരിചയമില്ലാത്ത സ്ഥലമാണ്..
പക്ഷെ കിതപ്പ് പിന്നിൽ തന്നെ നിൽക്കുവാണ്..
മെല്ലെ തിരിഞ്ഞു..
ഇറുക്കിയടച്ച കണ്ണുകൾ മെല്ലെ തുറന്നു
മുന്നിൽ അവൾ ഇന്ദു..
വായിൽ വന്നത് ഒരു തെറിയാരുന്നു
എന്ത് കൊണ്ടോ പുറത്തേക്കു വന്നില്ല
മനുഷ്യനെ പേടിപ്പിക്കുന്നോ..
എന്റെ മുഖത്തെ ദേഷ്യഭാവം കണ്ടീട്ടും ഒരു കുലുക്കവും ഇല്ലാതെ എന്റെ മുന്നിൽ വന്ന് നിന്ന് കയ്യിലെ ഇല ചീന്തിൽ നിന്നും ചന്ദനം എടുത്തു എന്റെ നെറ്റിയിൽ വരച്ചു തന്നു
എന്നീട്ട് മെല്ലെ ആ ചുണ്ടുകൾ കൊണ്ട് ഒരു മന്ത്രണം..
എനിക്കിഷ്ടാ… ആദ്യം കണ്ടപ്പോഴേ..
അതും പറഞ്ഞ് ഒറ്റ പോക്ക്
ഞാൻ അങ്ങനെ തന്നെ നിന്നു
രണ്ടടി നടന്ന് എന്നെയൊന്നു തിരിഞ്ഞു നോക്കി.. ഇടത് കണ്ണ് അടച്ച്
പെണ്ണ് തരക്കേടില്ലല്ലോ…
ഉള്ളിൽ നിന്നും ഒരു പുഞ്ചിരി എന്റെ ചുണ്ടിലെത്തി..
വീട്ടുക്കാരോട് രണ്ടുപേരും ഇഷ്ടം തുറന്നു പറഞ്ഞപ്പോൾ അവർക്ക് എതിർക്കാൻ കഴിഞ്ഞില്ല
രണ്ടു മാസം ഞങ്ങൾ പ്രണയം ആസ്വദിച്ചു..
എന്താ ചെയ്യാ.. ല്ലേ
സാധാരണ ഗതിയിൽ നടക്കേണ്ടിയിരുന്ന ഒരു കല്ല്യാണമാരുന്നു
അതൊരു പ്രണയ വിവാഹത്തിൽ എത്തി
ജാത്യാലുള്ളതു തൂത്താൽ പോവൂല്ലല്ലോ
ശുഭം
✍️ശാലിനി ഇ എ
I don’t think the title of your article matches the content lol. Just kidding, mainly because I had some doubts after reading the article.
Thank you for your sharing. I am worried that I lack creative ideas. It is your article that makes me full of hope. Thank you. But, I have a question, can you help me?
Thank you for your sharing. I am worried that I lack creative ideas. It is your article that makes me full of hope. Thank you. But, I have a question, can you help me?
Your point of view caught my eye and was very interesting. Thanks. I have a question for you. https://www.binance.info/register?ref=IXBIAFVY
**mitolyn official**
Mitolyn is a carefully developed, plant-based formula created to help support metabolic efficiency and encourage healthy, lasting weight management.