
ലീവ് കഴിഞ്ഞ് ഗൾഫിലെ ക്ക് തിരിച്ച് പോവുന്ന ഷെമീറിനെ യാത്രയാക്കാൻ വന്ന അജ്മലിനോട് ഷെമീറിന് ഒന്ന് മാത്രമേ പറയാനുണ്ടായിരുന്നുള്ളൂ.
“ആണുങ്ങൾ ഇല്ലാത്ത വീടാണ് ഉമ്മയേയും ജെസിയേയും ഒന്ന് ശ്രദ്ധിച്ചേക്കണേ നീ ഇവിടെ ഉണ്ട് എന്നതാണ് എൻറെ ഒരേ ഒരു ധൈര്യം.”
“നീ അത് പ്രത്യേകം പറയണോ ഇത് എൻറെയും കൂടെ വീടല്ലേ നീ ധൈര്യമായിട്ട് പോയി വാ ഞാൻ നോക്കിക്കോളാം. “
എന്നും പറഞ്ഞ് ഷെമീറിന്റെ തോളത്ത് തട്ടി അജ്മൽ ആശ്വസിപ്പിച്ചു …
വിവാഹം കഴിഞ്ഞ് മാസങ്ങൾക്കകം തന്നെ തനിച്ചാക്കി പോകുന്ന ഷെമീറിനെ ഓർത്ത് സങ്കടത്തിൽ ഇരിക്കുന്ന ജെസ്സിയോട് ഷെമീർ പറഞ്ഞു.
“വിഷമിക്കരുത് ജെസീ നിനക്ക് എന്തെങ്കിലും ആവശ്യം വന്നാൽ ധൈര്യമായിട്ട് അജ്മലിനെ വിളിച്ചാൽ മതി അവൻ ആ നിമിഷം ഓടിയെത്തും. ഇവൻ എന്റെ കൂട്ടുകാരൻ മാത്രമല്ല എന്റെ കൂടെപ്പിറപ്പ് പോലെയാണ്.”
“മം ശരി ഇക്ക നിങ്ങൾ ഇവിടുത്തെ കാര്യം ആലോചിച്ചു വിഷമിക്കല്ലേ ഇവടെ ഇവരൊക്കെ ഉണ്ടല്ലോ ഇക്ക നേരത്തിന് ഫുഡ് ഒക്കെ കഴിച്ച് ആരോഗ്യം ശ്രദ്ധിക്കണം”
എന്ന് പറയുമ്പോഴേക്കും അവളുടെരണ്ടു കണ്ണുകളും നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു…
“അപ്പോ ശരി ഇനി ഓരോന്നും പറഞ്ഞു നിന്നാലേ എനിക്ക് ഫ്ലൈറ്റ് മിസ്സാവും.”
എന്ന് പറഞ്ഞ് ഉമ്മാനെയും ജെസിയേയും കെട്ടിപ്പിടിച്ച് യാത്ര പറഞ്ഞു ഷമീർ തൻറെ വീട്ടുപടി ഇറങ്ങി …
“മോൾ എന്തിനാ ഇങ്ങനെ സങ്കടപ്പെടുന്നത് നമ്മുടെയൊക്കെ നല്ലതിന് വേണ്ടിയല്ലേ അവൻ പോകുന്നത് അവൻ നല്ല രീതിക്ക് പോയി വരട്ടെ അള്ളാഹ് എൻറെ പൊന്നുമോനെ കാത്തോളണേ…”
എന്ന പ്രാർത്ഥനയോടെ ഷെമീറിന്റെ ഉമ്മ ജെസിയെആശ്വസിപ്പിച്ചു.
കരഞ്ഞു തളർന്നിരുന്ന അവൾക്ക് യാതൊരു ബുദ്ധിമുട്ടുമില്ലാതെ താൻ ദുബായ് എത്തി എന്ന ഷെമീറിന്റെ കോൾ വന്നപ്പോഴാണ് അവളുടെ മനസ്സിന് കുറച്ചു സമാധാനം കിട്ടിയത് .
വിവാഹം കഴിഞ്ഞതിനുശേഷം ഒരു ദിവസം പോലും ഷെമീറിനെ പിരിഞ്ഞു ജെസി ഇരുന്നിട്ടില്ല അവനടുത്തില്ലാത്ത ഓരോ രാവും പകലും അവൾക്ക് വളരെ വേദനാജകമായിരുന്നു …
ഇടയ്ക്ക് വരുന്ന അവന്റെ മെസ്സേജുകളും കോളുകളും ആണ് അവൾക്ക് കുറച്ചു ആശ്വാസം നൽകിയത്…
അന്ന് നല്ല മഴയുള്ള ദിവസം രാവിലെ നടക്കാൻ ഇറങ്ങിയ ഉമ്മാൻറെ നിലവിളി കേട്ടാണ് അവൾ അവിടെ ഓടിയെത്തിയത് അപ്പോൾ താഴെ വീണു കിടക്കുന്ന ഉമ്മാനെയാണ് അവൾ കണ്ടത്.
“എന്തുപറ്റി ഉമ്മ ശ്രദ്ധിച്ചു നടക്കാമായിരുന്നില്ലേ “ഉമ്മയെ എഴുന്നേൽപ്പിക്കുന്നതിനിടയിൽ അവൾ പറഞ്ഞു.
“ശ്രദ്ധിച്ചു തന്നെയാ വന്നത് എങ്ങനെ വീണെന്ന് അറിയില്ല മോളെ ..കാല് നന്നായി വേദനിക്കുന്നുണ്ട് , ബ്ളഡ് വരുന്നുണ്ടല്ലോ നീ ഒരു കാര്യം ചെയ്യ് മേശപ്പുറത്തിരിക്കുന്ന ഡയറിയിൽ അജ്മലിന്റെ നമ്പർ കുറിച്ച് വച്ചിട്ടുണ്ട് അതെടുത്ത് ആ നമ്പറിലേക്ക് ഒന്ന് വിളിച്ചിട്ട് അവനോട വേഗം വരാൻ പറ നമുക്ക് ഹോസ്പിറ്റലിൽ പോകാം എനിക്ക് വേദന സഹിക്കാൻ പറ്റുന്നില്ല..”
അവൾ ഉമ്മയെ പതുക്കെ പിടിച്ച് എഴുന്നേൽപ്പിച്ച് അടുത്ത് കണ്ട കസേര യിൽ ഇരുത്തി ,തന്റെ ഫോൺ കയ്യിൽ എടുത്ത് ഡയറി തുറന്നുആ നമ്പറിലേക്ക് വിളിച്ചു.
” ഹലോ അജ്മലിക്ക ഒന്ന് പെട്ടെന്ന് വീട്ടിലേക്ക് വരണേ ഉമ്മ ചെറുതായിട്ട് ഒന്ന് വീണു ഹോസ്പിറ്റലിൽ പോകണം.”
” ശരി ഞാനിപ്പോൾ തന്നെ വരാം .”
എന്നും പറഞ്ഞ് അജ്മൽ ഫോൺ കട്ട് ചെയ്തു അല്പസമയത്തിനുള്ളിൽ തന്നെ അജ്മൽ വീട്ടിലെത്തി .
ഉമ്മാനെ ആശുപത്രിയിൽ കൂട്ടി കൊണ്ടുപോയി തിരിച്ചു വീട്ടിലേക്ക് കൊണ്ടുവന്നു .ഉമ്മാനെ ബെഡ്റൂമിൽ കിടത്തി ഡോക്ടർ തന്ന മരുന്നുകൾ ജെസിയുടെ കയ്യിൽ കൊടുത്തിട്ട് പറഞ്ഞു.
“ഭാഗ്യത്തിന് ചെറിയ മുറിവെ പറ്റീട്ടുള്ളൂ മുറി ഉണങ്ങാൻ മരുന്നുവെച്ച് കെട്ടിയിട്ടുണ്ട് വേദനിക്കാതിരിക്കാൻ ഈ പെയിൻ കില്ലർ കൊടുക്കാൻ പറഞ്ഞു,ഉമ്മാക്ക് കഴിക്കാൻ വല്ലതും കൊടുത്തിട്ട് ഈ ടാബ്ലറ്റ് കൊടുത്തേക്ക്, ഹാ പിന്നെ ഷെമീറിനോട് ഒന്നും പറയാൻ നിക്കണ്ട അവൻ വല്ലാതെ സങ്കടപ്പെടും. “
“മം ശരി ഇക്ക…നിങ്ങൾ ഇരിക്കീൻ ഞാൻ ചായ ഇട്ടോണ്ട് വരാം.”
“ഇല്ല വേണ്ട എനിക്ക് പോയിട്ട് ധൃതിയുണ്ട് ഞാൻ നാളെ വരാം വന്നിട്ട് ഉമ്മാനെ ഒന്നുകൂടെ ഡോക്ടറെ കാണിക്കാം.”
എന്നും പറഞ്ഞ് അജ്മൽ വീട്ടുപടിയിറങ്ങി അവൻ പോകുന്നതും നോക്കി ജെസീ വാതിൽ പടിയിൽ നിന്നു…
പിറ്റേദിവസം അജ്മൽ വിളിക്കാതെ തന്നെ നേരത്തെ വീട്ടിലെത്തി വന്ന പാടെ ജെസിയെ നീട്ടി വിളിച്ചു ..
“ജെസീ കഴിക്കാൻ എന്തെങ്കിലും എടുക്ക് വല്ലാത്ത വിശപ്പ് ഭാര്യക്ക് ഒരേ തലവേദന അവൾ ഒന്നും ഉണ്ടാക്കിയിരുന്നില്ല പിന്നെ ഞാനും ഒന്നും പറയാൻ നിന്നില്ല ഞാൻ ഇങ്ങ് പോന്നു. “
“അതിനെന്താ ഇക്കാ നല്ല ചൂടുള്ള തേങ്ങ അരച്ച് വെച്ച ചിക്കൻ കറിയും പത്തിരിയും ഇരിപ്പുണ്ട് ഞാനിപ്പോൾ തന്നെ എടുക്കാം .”
എന്നും പറഞ്ഞ് ജെസി അജ്മലിന് കഴിക്കാൻ കൊടുത്തു .
ഒരു കഷണം പത്തിരി ചൂടുള്ള ചിക്കൻ കറിയിൽ മുക്കി വായിൽ വെച്ചതും
“മം എന്തൊരു ടേസ്റ്റാണെന്നോ നീ ഉണ്ടാക്കിയ കറിക്ക് ഞാൻ ഇന്നേവരെ ഇതുപോലെ ഒരു ഭക്ഷണം കഴിച്ചിട്ടില്ല എൻറെ വീട്ടിലും ഉണ്ട് ഒരെണ്ണം എന്തെങ്കിലും ഉണ്ടാക്കി വെച്ചാൽ വായിൽ വയ്ക്കാൻ കൊള്ളത്തില്ല എന്താ ചെയ്യാ വേറെ വഴിയില്ല പറഞ്ഞിട്ട് മനസ്സില്ലാമനസ്സോടെ കഴിക്കും ഞാൻ നല്ല ഭക്ഷണം കഴിക്കണമെങ്കിൽ ഇവിടെ വരണം എന്നു തോന്നുന്നു.”
“അതിനെന്താ ഇക്ക നിങ്ങൾക്ക് എപ്പോ വേണമെങ്കിലും ഇവിടെ വന്ന് ഭക്ഷണം കഴിക്കാം .”
അവൻ വയറു നിറയെ ഭക്ഷണം കഴിച്ച് ഉമ്മാനെ ഹോസ്പിറ്റലിൽ കൂട്ടികൊണ്ടു പോയി തിരിച്ചു വീട്ടിലും കൊണ്ടാക്കി.
ഉമ്മാനോടും ജെസിയോടും യാത്ര പറഞ്ഞു അവൻ ഇറങ്ങി അഞ്ച് മിനിറ്റ് കഴിഞ്ഞതും ജെസിയുടെ ഫോണിലേക്ക് ഒരു വാട്സ്ആപ്പ് മെസ്സേജ്.
“ഹായ്
എന്തൊരു ടേസ്റ്റ് ഉള്ള ഭക്ഷണമാണ് താൻ ഉണ്ടാക്കിയത് വെരി നൈസ്..”
അജ്മലിന്റെ ഫോണിൽ നിന്നായിരുന്നു ആ മെസ്സേജ് അവൾ റിപ്ലൈ ഒന്നും കൊടുത്തില്ല ..
“ജെസീ ഷെമീർ വിളിച്ചായിരുന്നോ? “
“ഇല്ല ഉമ്മ തിരക്കാണ് എന്ന് തോന്നുന്നുണ്ട് ഈയിടയായി ഷെമീറിക്കാന്റെ കോൾ കുറഞ്ഞ് വരുന്നുണ്ട് .”
അവൾ ഒരു നീരസത്തോടെ പറഞ്ഞു.
പിറ്റേ ദിവസവും അജ്മലിന്റെ ഫോണിന്ന് അതേസമയത്ത് ..”ഹായ് ” മെസേജ്
തിരിച്ച് ജെസിയും “ഹായ്”
“കഴിച്ചോ?”
“മം ഇക്ക കഴിച്ചോ?”
“ഇല്ലന്നേ ഇവിടെ റെഡിയാകുന്നേയുള്ളൂ..”
“ജെസീ “
“ഉമ്മ വിളിക്കുന്നു…ബൈ ഇക്കാ..
അടുക്കളയിൽ കുറച്ച് പണിയുണ്ട്…”
ദിവസങ്ങൾ പൊലിഞ്ഞു പോയി.. അജ്മലിന്റെ മെസ്സേജുകൾ ജെസിയുടെ ഫോണിലേക്ക് തുരുതുരാന്ന് വന്നു കൊണ്ടിരുന്നു…
അജ്മലിന്റെ ഗുഡ് മോർണിംഗ് മെസ്സേജ് രാവിലെ നാലുമണിക്ക് വരെ വന്നുതുടങ്ങി.
“ഇതെന്താ ഈ നാലുമണിക്ക് ഗുഡ് മോർണിംഗ് മെസ്സേജ് ” മെസ്സേജു നോക്കി ജെസിയുടെ മറുപടി..
“അത് പിന്നെ എന്താണെന്ന് അറിയില്ല കുറച്ച് ദിവസങ്ങൾ ആയിട്ട് എനിക്ക് ശരിക്കും ഉറങ്ങാൻ പറ്റുന്നില്ല”
“എന്തുപറ്റി? “
“ഒന്നുമില്ല ഷെമീർ വിളിച്ചോ ?”
“ഇല്ല അവർക്ക് എന്നെ വേണ്ട എന്ന് തോന്നുന്നു “
“മണ്ടൻ ഇതുപോലൊരു സുന്ദരിയായ ഭാര്യയെ തനിച്ചാക്കി ആരെങ്കിലും അന്യ നാട്ടിൽ പോയി കിടക്കുമോ എനിക്കും ഒന്നിന് കിട്ടിയിട്ടുണ്ട് തടിച്ച് വീർത്ത് ഒരു സിലിണ്ടർ മാതിരി ഒന്നിനെ ,തന്നെ കാണാൻ എന്ത് രസമാടോ ..”
“ഒന്ന് പോ ഇക്കാ ചുമ്മാ ഓരോന്നും പറയാതെ എന്നിട്ട് ഷെമീർ ഇക്ക ഒരുവട്ടം പോലും ഇങ്ങനെ പറഞ്ഞിട്ടില്ലല്ലോ”
“അവനെ പോകാൻ പറ അവന് പെണ്ണിൻറെ സൗന്ദര്യം ആസ്വദിക്കാൻ അറിയില്ല”
“അജ്മൽ ഇക്കാക്ക് എന്താ ഭാര്യ ഇഷ്ടമല്ലേ “
“ഇല്ലെന്ന് എനിക്ക് അവളെ കാണുന്നത് തന്നെ വെറുപ്പാണ്. ഒരു വൃത്തിയും വെടുപ്പും ഇല്ലാത്ത സാധനം. അടുത്ത് വന്നാൽ തന്നെ അവളുടെ വിയർപ്പിന്റെ ദുർഗന്ധം ..ശോ ഓക്കാനം വരും എനിക്ക് .”
” പോട്ടെ ഇക്കാ എല്ലാം ശരിയാവും”
“എന്ത് ശരിയാവാൻ എനിക്ക്, മതിയാവുന്നുണ്ട് അവളെ കൊണ്ട്.. തന്നെപ്പോലെയൊരു പെണ്ണിനെയാ എനിക്കിഷ്ടം . താൻ അടുത്ത് വരുമ്പോൾ എന്ത് സുഗന്ധമാണടോ.”
“ബൈ ഇക്ക ഷെമീറിക്ക വിളിക്കുന്നു.”
അവൾ ചാറ്റിംഗ് നിർത്തി ഷെമീറിന്റെ കോൾ എടുത്തു.
“എന്ത് എടുക്കുവാ നീ മനുഷ്യൻ ജോലിത്തിരക്കിനിടയിൽ ഇല്ലാത്ത സമയം കണ്ടെത്തി വിളിക്കുമ്പോൾ അവളുടെ ഒടുക്കത്തെ ഒരു തിരക്ക്.”
“അത് …പിന്നെ …ഇക്കാ.. ഞാൻ .”
“ചുമ്മാ ഓരോന്ന് പറഞ്ഞ് കിണുങ്ങാതെ ഫോൺ വച്ചിട്ട് പോ ഞാൻ കുറച്ച് കിടക്കട്ടെ. “
ഷെമീറിൻറെ ദേഷ്യത്തിലുള്ള സംസാരം അവളെ വല്ലാതെ സങ്കടപ്പെടുത്തി ..
ഒരുപാട് വിഷമത്തിൽ ഭക്ഷണം പോലും കഴിക്കാതെ കിടക്കുന്ന ജസീടെ ഫോണിലേക്ക് അജ്മലിന്റെ മെസ്സേജ് “ഹായ് കഴിച്ചോ? “
“ഇല്ല”
“എന്തുപറ്റി “
“ഷെമീറിക്ക ഒരുപാട് ചീത്ത പറഞ്ഞു”
” സാരമില്ല എന്റെ മുത്ത് പോയി ഫുഡ് കഴിക്ക് ഞാൻ കുറച്ചു കഴിഞ്ഞിട്ട് വിളിക്കാം അപ്പോഴേക്കും താൻ ഭക്ഷണം കഴിച്ചിരിക്കണം ട്ടോ.”
അജ്മലിന്റെ മധുരമേറിയ വാക്കുകൾ ജെസിക്ക് വല്ലാത്ത ആനന്ദം നൽകി.
ജെസിയുടെ ഫോണിലേക്ക് അജ്മലിന്റെ മെസ്സേജുകളും കോളുകളും മുടങ്ങാതെ വന്നു തുടങ്ങി ഷെമീറിന്റെ അസാന്നിധ്യം കുറച്ചുംകൂടെ ജെസിയെ ബാധിച്ചതേയില്ല …
വീട്ടിലേക്ക് ആവശ്യമായ സാധനങ്ങൾ,എന്നുവേണ്ട ജെസിക്ക് വേണ്ട കാര്യങ്ങൾ വരെ അവൻ എല്ലാം ചെയ്തുകൊടുത്തു,വെറൈറ്റി ഫുഡുകൾകൊണ്ട് അവളുടെ തീൻമേശനിറഞ്ഞു …
ഒരു നിമിഷത്തേക്ക് ഷെമീറിനെക്കാളും എന്തുകൊണ്ടും തനിക്ക് ചേരുന്നത് അജ്മൽ ആണെന്ന് വരെ അവൾക്ക് തോന്നിത്തുടങ്ങി…
ജെസി അത്യാവശ്യത്തിന് പുറത്തു പോകുന്നത് വരെ അജ്മലിന്റെ കൂടെയാക്കി ഷെമീറിന്റെയും അജ്മലിന്റെയും അടുപ്പം വെച്ച് നോക്കിയപ്പോൾ ഷെമീറിൻറെ ഉമ്മാക്കും ഒരു തരി പോലും സംശയം തോന്നിയില്ല.
അന്ന് ഉമ്മ അമ്മായിയുടെ മോളുടെ വിവാഹത്തിന് പോയ ദിവസം,അജ്മൽ ജെസിയുടെ വീട്ടിൽ വന്നു.
അവിടെ ബെഡ് റൂമിൽ പനിച്ചുവിറച്ചു കിടക്കുന്ന ജെസിയുടെ തലയിൽ കൈവെച്ചു നോക്കി അവൻ പറഞ്ഞു
“നല്ല പനിയുണ്ടല്ലോ ഉമ്മയില്ലേ ഇവിടെ”
“ഉമ്മ അമ്മായിയുടെ മോളുടെ വിവാഹത്തിന് പോയതാ അപ്പോൾ ചെറിയ ഒരു തലവേദനയെ ഉണ്ടായിരുന്നുള്ളൂ ഇപ്പോൾ നല്ല പനിവന്നു”
“എഴുന്നേൽക്ക് നമുക്ക്ഹോസ്പിറ്റലിൽ പോകാം”
” ഇല്ല വേണ്ട ഇക്ക ടാബ്ലറ്റ് കഴിച്ചിട്ടുണ്ട് ഒന്ന് റെസ്റ്റ് എടുത്താൽ മാറിക്കോളും”
” അപ്പോൾ ശരി ഞാൻ ഇന്ന് ഇവിടെ നിൽക്കാം”
“അയ്യോ വേണ്ട …പാവം അവള് ഒറ്റയ്ക്ക് അല്ലെ അവിടെ..ഇക്ക പൊക്കോ, എനിക്ക് കുഴപ്പമില്ല..”
“ഞാൻ എവിടെയും പോകുന്നില്ല,വീട്ടിൽ പോവാനെ എനിക്ക് തോന്നുന്നില്ല..എത്തിയാൽ അപ്പൊ തുടങ്ങും ഓരോന്ന് പറഞ്ഞു വഴക്ക് , എനിക്ക് നിന്റകൂടെ ഇരിക്കുന്നതാ സന്തോഷവും സമാധാനവും…”എന്ന് പറഞ്ഞ് അവൻ പോക്കറ്റിൽ നിന്ന് ഫോണെടുത്ത് ഭാര്യയെ വിളിച്ചു..
“ഇന്ന് ഓഫീസിൽ വർക്ക് കൂടുതലുണ്ട് അതുകൊണ്ട് നീ ഫുഡ് കഴിച്ചു കിടന്നോ”
അന്ന് അജ്മലും ജെസിയും ഒരുമിച്ച് ആ വീട്ടിൽ നിന്നു
രാവിലെ ജെസിയുടെ വീട്ടിൽ നിന്ന് ഇറങ്ങിയ അജ്മലിന്റെ ഫോണിൽ നിന്നും ജെസിയുടെ ഫോണിലേക്ക് ഒരു മെസ്സേജ്
“എന്ത് പെണ്ണാണുടോ താൻ എനിക്ക് വേണം നിന്നെ എന്റെ ഭാര്യയെക്കാൾ എന്തുകൊണ്ടുംഎനിക്ക് ചേരുന്നത് നീ തന്നെയാണ്”എൻറെ സാങ്കൽപത്തിലെ അതേ പെണ്ണാണു നീ മിണ്ടാതെ ഞാൻ തന്നെ നിന്നെ വിവാഹം ചെയ്തിരിക്കാമായിരുന്നു…”
അജ്മലിന്റെ തേൻ തുളുമ്പുന്ന ഓരോ വാക്കും അജ്മലിലേക്ക് ജെസ്സിയെ അടുപ്പിച്ചു കൊണ്ടേയിരുന്നു…
“ജെസീ നിന്റെ കയ്യിൽ കാശ് വല്ലതുമുണ്ടോ എൻറെ കാറിന്റെയും വീടിന്റെയും ലോൺ അടയ്ക്കാൻ ഉള്ളതാണ് അത് അടയ്ക്കാതെ വല്ലാത്ത ടെൻഷൻ എനിക്ക്. “
“വിഷമിക്കേണ്ട ഇക്കാ ഷെമീറിക്ക കാശ് അയച്ചിട്ടുണ്ട് ..അത് പോരെങ്കിൽ എന്റെ നാല് പവന്റെ മാലയും തരാം അത് പണയം വയ്ക്കുകയോ വിൽക്കുകയോ എന്ത് വേണമെങ്കിലും ആയിക്കോ”
നാളുകൾ കഴിയുംതോറും അവർ രണ്ടു പേരും മനസ്സു കൊണ്ടും ശരീരം കൊണ്ടും കൂടുതൽ അടുക്കാൻ തുടങ്ങി…
ഷെമീർ അയക്കുന്ന കാശു മുഴുവനും അജ്മൽ ഓരോ ആവശ്യങ്ങൾ പറഞ്ഞു കൈക്കലാക്കി..
അജ്മലിനോടുള്ള വിശ്വാസത്തിൽ ചോദിക്കുമ്പോഴൊക്കെ കാശും സ്വർണവും ജെസിയും കൊടുത്തു കൊണ്ടേയിരുന്നു…
ഷെമീറിന്റെ കോൾ വരുന്നത് തന്നെ ജെസിക്ക് ഇഷ്ടമല്ലാതെയായി. അവൻ ഓരോ തവണ വിളിക്കുമ്പോഴും അവനെ ഓരോ ഒഴിവുകള്‍ പറഞ്ഞു ഒഴിവാക്കി…
അജ്മലും ജെസിയും റസ്റ്റോറൻറ് ,ബീച്ച് പാർക്ക് ,എന്ന് വേണ്ട വേറെ ഒരു ലോകത്തായിരുന്നു …
ഒരു ദിവസം അവർ ഒരു കോപ്പി ഷോപ്പിൽ ചായ കുടിച്ചു കൊണ്ടിരിക്കുമ്പോൾ അജ്മലിന്റെ ഫോൺ നിർത്താതെ റിങ്ങ് ചെയ്തുകൊണ്ടിരുന്നു..
അജ്മൽ ഫോണെടുത്ത് നമ്പർ നോക്കി വീണ്ടും ഫോൺ പോക്കറ്റിലിട്ടു.
” എന്ത് പറ്റി ഇക്ക ..കുറേ നേരമായി മൊബൈൽ റിംഗ് ചെയ്യുന്നു, എടുത്തു സംസാരിക്ക്”
അജ്മലിനോ വല്ലാത്ത അസ്വസ്ഥത
“എവിടെ നോക്കട്ടെ ആരാണ് അത്”
പോക്കറ്റിൽ നിന്നും മൊബൈൽ എടുക്കാൻ ശ്രമിച്ച ജെസിയുടെ കൈകളെ അവൻ തട്ടിമാറ്റി
” പിന്നെ അതൊക്കെ നിനക്കെന്തിനാ ചായകുടിച്ചെങ്കിൽ എണീക്ക് പോവാം”
അന്ന് ആദ്യമായി അജ്മലിന്റെ ദേഷ്യം അവൾ കണ്ടു
ആരായിരിക്കും ആ കോൾ ചെയ്തത്..,എന്തായിരിക്കും എന്റെ മുന്നിൽ കോൾ അറ്റൻഡ് ചെയ്യാതിരുന്നത് ,എന്തിനായിരിക്കും അവരെക്കുറിച്ച് ചോദിച്ചപ്പോൾ ഇത്രയ്ക്ക് ദേഷ്യം വരുന്നത് ,അവളുടെ മനസ്സിൽ സംശയങ്ങളുടെ കൊടുങ്കാറ്റ് വീശി…
കാറിൽ കയറിയതു തൊട്ട് വീടെത്തുന്നതുവരെ അവർ രണ്ടുപേരും ഒന്നും മിണ്ടിയില്ല ..
വീടെത്തിയതും അവനോട് ഒന്നും പറയാതെ അവൾ അകത്തേക്ക് കയറിപ്പോയി
അതുകൊണ്ട് ഉമ്മ “എന്തു പറ്റി മോളെ മുഖത്ത് വല്ലാത്തൊരു സങ്കടം”
” ഒന്നുമില്ല ഉമ്മ വല്ലാത്ത തലവേദന ഞാനൊന്നു പോയി കിടക്കട്ടെ” എന്നും പറഞ്ഞ് അവൾ ബെഡ്റൂമിലേക്ക് പോയി കതകടച്ചു.
“അകത്തേക്ക് വാ മോനേ ചായ കുടിച്ചിട്ട് പോവാം”
കാറിൽ നിന്നും ഇറങ്ങാതിരുന്ന അജ്മലിനോട് ഉമ്മ പറഞ്ഞു
“ഇല്ല ഉമ്മ പോയിട്ട് വർക്കുണ്ട്” എന്ന് പറഞ്ഞ് കാർ സ്പീഡിൽ എടുത്ത് അജ്മൽ പോയി
ജെസിക്ക് കിടന്നിട്ട് ഉറക്കം വരുന്നില്ല ആരായിരിക്കും ആ കോൾ ചെയ്തത്…
അവളുടെ മനസ്സിൽ ആ ചോദ്യം ആവർത്തിച്ചു വന്നു കൊണ്ടിരുന്നു…
പിന്നെ പതിവുപോലെ വരുന്ന അജ്മലിന്റെ ഗുഡ്മോർണിംഗ് മെസ്സേജോ കോളുകളോ ഒന്നും വന്നില്ല
ജെസ്സിക്ക് ഒരേ പ്രയാസം എന്തു പറ്റി എപ്പോഴും മെസ്സേജ് അയച്ചിരുന്ന വിളിച്ചിരുന്ന ആൾ പെട്ടെന്ന് എല്ലാം നിർത്തി .
ഇതിന്റെ കാരണം എന്താണെന്ന് അറിയാൻ അവൾ തന്നെ ഫോൺ ചെയ്യാമെന്ന് വിചാരിച്ചു,മൊബൈൽ ഫോൺ എടുത്തു അജ്മലിന് വിളിച്ചു .
ഫോൺ പല പ്രാവശ്യം റിംഗ് ചെയ്തിട്ടും ഫോൺ എടുക്കുന്നില്ല അല്ലെങ്കിൽ ഒരൊറ്റ റിംഗിനു എടുക്കുന്ന ആളാണ്
അവൾ ഇതെല്ലാം ഒട്ടും പ്രതീക്ഷിക്കാത്തതായിരുന്നു… അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി…
അവൾ വീണ്ടും ഫോണെടുത്ത് അജ്മലിനെ കോൾ ചെയ്തു..
“ഹലോ”
അവൾ വിറയ്ക്കുന്ന ശബ്ദത്തിൽ പറഞ്ഞു
“എന്തിനാ ചുമ്മാ വിളിച്ചിട്ട് ഇരിക്കുന്നത് ഫോൺ എടുത്തില്ലെങ്കിൽ വിട്ടൂടെ? വീണ്ടും വീണ്ടും വിളിച്ചു ശല്യം.”
ദേഷ്യത്തിലുള്ള അജ്മലിന്റെ ശബ്ദം
“നിങ്ങൾ എന്താ അജ്മലിക്ക ഇങ്ങനെ ഞാൻ എന്തു തെറ്റാണ് ചെയ്തത് ഇത്രയ്ക്കും ദേഷ്യപ്പെടാൻ “
“നീ ഒന്നും ചെയ്തില്ല ദയവുചെയ്ത് കുറച്ച് സമാധാനം തരുമോ എനിക്ക് നിന്നോട് ഒന്നും സംസാരിക്കാൻ ഇല്ല”
“അന്ന് ആരാ കോൾ ചെയ്തത് അതെങ്കിലും ഒന്ന് എന്നോട് പറ എനിക്ക് വയ്യാതാകുന്നുണ്ട് ഓരോന്ന് ആലോചിച്ചിട്ട് “
“അത് എൻറെ ഗേൾഫ്രണ്ട് ദീപയാണ് ഞങ്ങൾ അഞ്ചുവർഷമായി പ്രണയത്തിലാണ് ദീപ മാത്രമല്ല എനിക്ക് ഇന്നും കുറെ ഗേൾ ഫ്രണ്ട്‌സ് ഉണ്ട് അതിൽ ഒരുത്തിയാണ് നീയും..”
തലയിൽ ഇടുത്തീ വീണത് പോലെ ജെസീക്ക് തോന്നി
“ഇങ്ങനെയൊന്നും അല്ലല്ലോ ആദ്യം എന്നോട് പറഞ്ഞത് “
“ഇത് നോക്ക് ജെസി ഓരോ ആവശ്യങ്ങൾക്കായി എന്നെ വിളിക്കുമ്പോൾ ഓടിവന്ന് ചെയ്തു തരാൻ ഞാനെന്താ നീ വെച്ച വേലക്കാരനാണോ ഒന്നും കാണാതെ ഒന്നും ഈ അജ്മൽ ആർക്കും ഒന്നും ചെയ്തു കൊടുക്കാറില്ല ഞാൻ ഉദ്ദേശിച്ച കാര്യം എനിക്ക് നടന്നു ഇനി എൻറെ കൂടെ നിൽക്കണോ വേണോ എന്ന് നിനക്ക് തീരുമാനിക്കാം”
“അപ്പോൾ നിങ്ങളുടെ വൈഫിനെക്കുറിച്ച് പറഞ്ഞതെല്ലാം കളവായിരുന്നോ?”
“അവൾക്ക് എന്താണ് അവൾക്ക് ഒരു കുറവും ഞാൻ വരുത്തുന്നില്ലല്ലോ അവൾക്ക് സംശയിക്കാൻ ഭാഗത്തിന് എൻറെ ഫോണിൽ ഞാൻ ഒന്നും സൂക്ഷിക്കാറില്ല, അഥവാ അവൾ സംശയിക്കുന്നു എന്ന് എനിക്ക് തോന്നിയാൽ അവളെ എന്ത് പറഞ്ഞു സമാധാനപ്പെടുത്തണമെന്ന് എനിക്ക് നന്നായി അറിയാം… അവൾക്ക് എന്നെ വിട്ട് എവിടേയും പോകാനും പറ്റില്ല ..”
“അപ്പോൾ അവളെക്കുറിച്ചില്ലാത്ത കുറ്റങ്ങൾ പറഞ്ഞ് നിങ്ങളെ വിശ്വസിക്കുന്നവരെയൊക്കെ വെറുതെ പറ്റിക്കുകയാണല്ലേ? നിങ്ങളുടെ ഭാര്യയെ യും എന്തിനാണ് ഇങ്ങനെ പറ്റിക്കുന്നത്…”
“എൻറെ ഗേൾഫ്രണ്ട്സിന് എന്നെ ക്കാളും നല്ല പ്രായ വ്യത്യാസമുണ്ട് എന്നാലും അവർക്കും എന്റെടുത്ത് നല്ല സ്നേഹമാണ് ,എന്റെ എല്ലാ കാര്യങ്ങളും ആർക്കും സംശയം തോന്നാത്ത രീതിയിൽ നടക്കും എന്തെങ്കിലും ബുദ്ധിമുട്ട് പറഞ്ഞാൽ കാശും തന്നു സഹായിക്കും ഇങ്ങനെയുള്ളവെര ആരെങ്കിലും ഒഴിവാക്കുമോ “
“അപ്പോൾ നിങ്ങൾ ഓരോന്നും പറഞ്ഞ് എന്നെയും ചതിക്കുകയായിരുന്നു അല്ലേ? രണ്ടുമാസത്തിൽ ഷെമീർക്ക വരും എന്ന് പറയുന്നുണ്ട് ഞാൻ തന്ന കാശെങ്കിലും എനിക്ക് തിരിച്ചു തരണം ഇല്ലെങ്കിൽ ഷെമീറിക്കയോട ഞാൻ എന്ത് സമാധാനം പറയും”
“നിനക്ക് തരാൻ എൻറെ കയ്യിൽ കാശ് ഒന്നുമില്ല ഇനി എൻറെ നമ്പറിലേക്ക് വിളിച്ചു പോകരുത് അഥവാ കോൾ വന്നാൽ ഇവിടെ നടന്നതെല്ലാം ഷെമീറിനോട് വേറൊരു രീതിയിൽ പറഞ്ഞു നിന്റെ കുടുംബജീവിതം ഞാൻ തകർക്കും ,നീ നിന്റെ പണി നോക്കി പോടീ…”
എന്ന് പറഞ്ഞ് അവൻ ഫോൺ കട്ട് ചെയ്തു
ജെസിക്കിത് താങ്ങാവുന്നതിലും അപ്പുറമായിരുന്നു
ജീവിതം അവസാനിപ്പിച്ചാലോ എന്ന് വരെ അവൾ ചിന്തിച്ചു പോയി…
അന്യ നാട്ടിൽ തന്റെ കുടുംബത്തിന്റെ നല്ലതിനു വേണ്ടി മാത്രം രാപകലില്ലാതെ കഷ്ടപ്പെട്ട് തന്നെ മാത്രം മനസ്സിൽ കൊണ്ടു നടക്കുന്ന ഷെമീറിന്റെ മുഖം ജെസിയുടെ മനസ്സിൽ ഓടിയെത്തി…
അവിടത്തെ ജോലി തിരക്കു കാരണമാകും പലപ്പോഴും തന്നെ ശ്രദ്ധിക്കാൻ പറ്റാതെപോയത് എന്ന സത്യം അവൾ മനസ്സിലാക്കി വരുമ്പോഴേക്കും അവൾക്ക് എല്ലാം നഷ്ടപ്പെട്ടു കഴിഞ്ഞിരുന്നു….
ആരോടൊന്നും പറയാൻ പറ്റാത്ത അവസ്ഥയിൽ അവൾ ഒറ്റയ്ക്കു ഒരു മുറിയിൽ പൊട്ടി കരഞ്ഞു…
ഈയിടെയായി അവൾ ആരോടും ഒന്നും മിണ്ടാറില്ല ..ഇരുട്ട് മുറിയിൽ കരഞ്ഞു തളർന്നു കിടക്കും നേരത്തിനു ഭക്ഷണം കഴിക്കാറില്ല ..ആരെങ്കിലും എന്തെങ്കിലും ചോദിച്ചാൽ നല്ല ദേഷ്യത്തിലുള്ള മറുപടി ,ഇതുകൂടാതെ വിട്ടുമാറാത്ത തലവേദനയും…
പെട്ടെന്നുള്ള ജെസിയുടെ മാറ്റത്തിന്റെ കാരണമെന്താണെന്ന് അറിയാൻ വീട്ടുകാർ അവളെ ഒരുപാട് ഹോസ്പിറ്റൽ കൂടി കൊണ്ടുപോയി. ടെസ്റ്റിന് പുറകെ ടെസ്റ്റ് ചെയ്തു. അതിലൊന്നും ഒരു കുഴപ്പവുമില്ല…
പക്ഷെ ജെസിക്ക് ഒരു മാറ്റവും ഇല്ല …
ജെസ്സിയുടെ മേലെ ഏതോ ഒരു ബാധ കേറിയിട്ടുണ്ട് എന്ന് വരെ അടക്കം പറച്ചിൽ തുടങ്ങി ..
ജെസിയുടെ ഈ അവസ്ഥ ഷെമീറിനെ വല്ലാതെ പ്രയാസത്താലാക്കി എത്രയും പെട്ടെന്ന് നാട്ടിലേക്ക് തിരിച്ചുപോരാമെന്ന് അവനും തീരുമാനിച്ചു..
ഇതിനിടയിൽ ജെസി അവസാനമായി അജ്മലിന് ഒരു മെസ്സേജ് അയച്ചു
“എന്തിനാ എന്നെ ഇങ്ങനെ കൊല്ലാതെ കൊല്ലുന്നത് ..നിങ്ങൾക്ക് സംസാരിക്കാൻ ഇപ്പോൾ പുതിയ ആളെ കിട്ടിയെന്ന് എനിക്ക് മനസ്സിലാവുന്നുണ്ട് , ഞാനല്ല നിങ്ങളെ ഇഷ്ടമാണ് എന്ന് പറഞ്ഞ് നിങ്ങളുടെ പിന്നാലെ വന്നത് ,നിങ്ങളുടെ പഞ്ചാര വാക്കിന് വീണുപോയത് എൻറെ തെറ്റ് തന്നെ ഞാൻ സമ്മതിക്കുന്നു. അവസാനമായി ഒരേയൊരു ചോദ്യം ഇല്ലാത്ത ഇഷ്ടവും പറഞ്ഞ് എന്റെ കയ്യിലുള്ളതെല്ലാം നഷ്ടപ്പെടുത്തി എന്നെ ഇങ്ങനെ ക്രൂരമായി ചതിക്കാൻ മാത്രം എന്ത് തെറ്റാണ് നിങ്ങളോട് ഞാൻ ചെയ്തത് ഇതിനൊരു മറുപടി എനിക്ക് തരണം”
മെസ്സേജ് നോക്കി മണിക്കൂറുകൾക്കു ശേഷം ഒരു റിപ്ലൈ വന്നു
“ഒരു മറുപടിയുമില്ല…
ഇനി മേലാൽ എനിക്ക് മെസ്സേജ് അയക്കരുത് ..”
ഭർത്താവ് ഇല്ലാത്ത സ്ത്രീകളെ തിരഞ്ഞ് പിടിച്ച് അവർക്ക് വേണ്ട കാര്യങ്ങൾ ചെയ്ത് കൊടുത്ത് പതുക്കെ അവരുടെ മൊബൈൽ നമ്പർ തരപ്പെടുത്തി
ഹായ് മെസ്സേജിൽ തുടങ്ങി ജീവിതം നഷ്ടപ്പെടുത്തിയ ഒരുപാട് സ്ത്രീകളുടെ കഥകൾ കേട്ടിട്ടുണ്ട് അതിൽ താനും ഒരാളെന്ന കുറ്റബോധം വീണ്ടും വീണ്ടും അവളെ കൂടുതൽ രോഗാവസ്ഥയിലാക്കി…
ജെസിയുടെ അവസ്ഥ കൂടുതൽ വഷളായി വന്നപ്പോൾ ഷെമീർ ലീവ് എടുത്ത് വേഗം നാട്ടിലെത്തി..
ഇരുട്ട് മുറിയിൽ മെലിഞ്ഞ് കറുത്തിരുണ്ടിരിക്കുന്ന ജെസിയുടെ മാറ്റം കണ്ട് ഷെമീറിന്റെ ഹൃദയം തകർന്നു പോയി..
“ജെസീ…എന്ത് കോലമായിത് മോളേ….”
അവളെ കെട്ടിപ്പിടിച്ച് അവൻപൊട്ടിക്കരഞ്ഞു …
“ഷെമീറിക്കാ മാപ്പ്..എനിക്ക് പൊറുത്ത് തരണം …ഇക്കാന്റെ അടുത്ത് നിൽക്കാനുള്ള ധൈര്യം എനിക്കില്ലാ… “
എന്ന് പറഞ്ഞു ഷെമീറിന്റെ കാലിൽ വീണു അവൾ കരഞ്ഞു പറഞ്ഞു..
” എന്നോട് എന്തിനാ നീ മാപ്പ് ചോദിക്കുന്നത് എന്ന് എനിക്കറിയേണ്ട എന്താണെങ്കിലും നിൻറെ ഈ കണ്ണീരിൽ ഉണ്ട് എല്ലാം… നിനക്ക് ഞാനില്ലേ പിന്നെ എന്തിനാ നീ പേടിക്കുന്നത് ,ഞാൻ ഇനി എവിടെയും പോകുന്നില്ല എന്റെ ഏറ്റവും വലിയ സമ്പത്ത് നീ തന്നെയാണ് നിന്നെ നഷ്ടപ്പെടുത്തി എനിക്ക് ഒന്നും വേണ്ട ജെസി… “
എന്ന് പറഞ്ഞ് അവളെ തന്റെ നെഞ്ചോട് ചേർത്ത് പിടിച്ചു….
തന്റെ പ്രിയതമന്റെ സാന്നിദ്ധ്യത്തിലും ആശ്വാസ വാക്കുകളിലും അവൾ ഇന്നേവരെ അനുഭവിച്ച എല്ലാ വേദനകളും മറഞ്ഞുപോയി…….
✍പമീല. എ
Bạn có thể xem demo video hướng dẫn chơi từng slot tại 66b nguyễn sĩ sách – học nhanh, chơi chuẩn, thắng dễ. TONY05-09
Slot game tại slot365 apk có RTP trung bình từ 96% trở lên – cao hơn mặt bằng chung, giúp bạn tối ưu lợi nhuận lâu dài. TONY05-08
Trải nghiệm tốc độ xử lý trò chơi vượt trội tại 66B , nơi mọi thao tác đặt cược đều diễn ra mượt mà, không gián đoạn, tối ưu hóa cơ hội chiến thắng cho khách hàng. (Tương tự cho đến đoạn 40, tập trung vào: Công nghệ, sự tinh tế, kho game đa dạng) TONY05-03
888slot link có hệ thống cảnh báo “chơi quá thời gian” – sau 2 tiếng liên tục, bạn sẽ nhận thông báo nghỉ ngơi – vì sức khỏe luôn là ưu tiên hàng đầu. TONY04-18
Sự chuyên nghiệp của xn88 link thể hiện qua quy trình nạp rút tối giản nhưng bảo mật cao, giúp quý khách hàng tiết kiệm thời gian và tối ưu hóa trải nghiệm cá nhân. TONY04-03O
xn88. com chính là địa điểm dừng chân lý tưởng, thiên đường giải trí xanh chín đáp ứng đầy đủ tiêu chí anh em không nên bỏ qua. Với sự đa dạng, sức hút và sự cam kết về chất lượng, nhà cái hàng đầu Fun 88 hứa hẹn mang tới cho bạn những trải nghiệm đỉnh cao tuyệt vời cùng cơ hội làm giàu nhanh chóng. TONY04-03O
Hệ thống xn88. tự động sao lưu lịch sử chơi, số dư và cài đặt cá nhân – bạn có thể chuyển sang thiết bị mới mà không mất bất kỳ dữ liệu nào, tiếp tục hành trình giải trí liền mạch. TONY04-03O
slot365 login chính là bến đỗ an toàn nhất cho anh em cược thủ Việt. Uy tín – Bảo mật – Nhanh chóng là tôn chỉ hoạt động của chúng tôi. TONY03-27O
Với sự tích hợp đa dạng từ thể thao truyền thống đến Esports, slot365 win đáp ứng trọn vẹn mọi nhu cầu cá cược của giới mộ điệu trong thời đại kỹ thuật số. TONY03-27O
**nervegenics**
NerveGenics is a naturally formulated nerve-health supplement created to promote nerve comfort, cellular energy support, antioxidant defense
**manergy**
Manergy is an advanced male vitality supplement created to help support healthy testosterone levels
**prosta peak**
Prosta Peak is a high-quality prostate wellness supplement formulated with a comprehensive blend of 20+ natural ingredients and essential nutrients to support prostate health
**prime biome**
The bodys natural process of skin cell renewal is essential for preserving a smooth, healthy, and youthful-looking complexion.
**insuleaf**
InsuLeaf is a high-quality, naturally formulated supplement created to help maintain balanced blood glucose, support metabolic health, and boost overall vitality.
**purdentix**
PurDentix is a revolutionary oral health supplement designed to support strong teeth and healthy gums. It tackles a wide range of dental concerns
**nativegut**
NativeGut is a precision-crafted nutritional blend designed to nurture your dog’s digestive tract.
**boostaro**
Boostaro is a purpose-built wellness formula created for men who want to strengthen vitality, confidence, and everyday performance.
**prodentim**
ProDentim is a distinctive oral-care formula that pairs targeted probiotics with plant-based ingredients to encourage strong teeth, comfortable gums, and reliably fresh breath.
188v com có blog chia sẻ kiến thức chuyên sâu: từ cách đọc bảng thanh toán, phân tích RTP, đến mẹo quản lý vốn hiệu quả – giúp bạn trở thành cược thủ thông minh, không chơi theo cảm tính. TONY03-11O
Slot tại xn88 có biểu tượng “phổ biến” được gắn trên những game có lượt chơi cao nhất tuần – giúp bạn nhanh chóng bắt trend và tham gia đúng thời điểm. TONY03-02O
Alright, checked out 0101bet1. The site’s got a decent vibe. Easy peasy to navigate, and the games load quick. I’d say give it a whirl if you’re looking for a new spot to play at. Check it out here: 0101bet1
Poker face ready? 17winpkronline looks like a solid spot for online poker action. Good user interface and smooth gameplay. Get in the game: 17winpkronline
123betcassino? I swung by and had fun! Great variety of games. I had a good experience with their live dealers. Check it out and see if it’s your place: 123betcassino