മനു. മോഹൻ
അമ്മയുടെ മടിയിൽ കിടക്കുമ്പോൾ കിട്ടുന്ന ഒരു സുരക്ഷിതത്വം. അത് എവിടെ നിന്നും കിട്ടില്ല……. നല്ല കുളിരുള്ള ഒരു ഡിസംബർ മാസം. ഞാൻ നന്നായി തണത്ത് വിറച്ചു. അമ്മ തന്റെ കൈയിൽ ആകെ ഉണ്ടായിരുന്ന പുതപ്പ് എടുത്ത് എന്നെ പുതപ്പിച്ചു… ഞാൻ ഉറങ്ങുന്നതു വരെ അമ്മ എനിക്ക് കാവൽ ഇരുന്നു. ചാണകം മെഴുകിയ തറയിൽ. പഴയ പുൽപയാ വിരിച്ച്. അമ്മ അതിൽ എന്നെ കിടത്തി.
പാവം നല്ല വിശപ്പ് ഉണ്ടായിരുന്നു. ആകെ ഉണ്ടായിരുന്ന അവൽ നനച്ചു എനിക്ക് തന്നു. അമ്മ ഒന്നും തന്നെ കഴിച്ചിട്ടില്ല.. അമ്മ നേരെ പോയി അടുക്കളയിൽ വച്ചിരിക്കുന്ന കുടത്തിലെ വെള്ളം എടുത്ത് വയറു നിറയെ കുടിച്ചു……… പാവം
എനിക്ക് അഞ്ചു വയസ്സ് ഉള്ളപ്പോൾ അച്ഛൻ,ഞങ്ങളെ ഉപേക്ഷിച്ചു പോയതാണ് .അമ്മ ഒരുപാട് കഷ്ട്ടപ്പെട്ടു എന്നെ വളർത്താൻ…. ഇപ്പൊ അമ്മക്ക് ഒട്ടും വയ്യാതായിരിക്കുന്നു. എനിക്ക് ഇപ്പൊ പതിമൂന്ന് വയസ്സ് കഴിഞ്ഞു. പഠിക്കാൻ മിടുക്കൻ ആയതുകൊണ്ട്. അമ്മ പഠിപ്പ് നിർത്താൻ സമ്മതിക്കുന്നില്ല. അല്ലെങ്കിൽ എന്തെങ്കിലും ജോലിക്ക് പോയി അമ്മയെ സഹായിക്കാമായിരുന്നു.
അമ്മയ്ക്ക് എന്നും ടെൻഷൻ ആയിരുന്നു. ഞാനൊരു വിധം വലുത് ആവുന്ന വരെ അമ്മയ്ക്ക് എന്തെങ്കിലും സംഭവിക്കുമോ എന്നുള്ള ആവലാതി ഉണ്ട് ആ പാവത്തിന്…..
ആ ഇടയ്ക്ക് ഞങ്ങളുടെ വീടിനടുത്തുള്ള ക്വാറിയിൽ ജോലി ചെയ്യാൻ പാലക്കാട് നിന്നും കുറച്ച് ആളുകൾ വന്നു. അതിൽ മുരുകൻ എന്ന് ഒരു ആൾ ഉണ്ടായിരുന്നു.തമിഴും മലയാളം ഇടകലർന്ന ഭാഷ കണ്ടാൽ ഒരു മുരുടനായി തോന്നുമെങ്കിലും. അയാൾ ഒരു പാവായിരുന്നു. അയാൾക്ക് എന്നെ ഭയങ്കര ഇഷ്ടമായിരുന്നു. ഇടയ്ക്കിടെ പലഹാരങ്ങളും, മിഠായികളും വാങ്ങിത്തരുമായിരുന്നു. മിക്ക ദിവസങ്ങളും ഞങ്ങൾ തമ്മിൽ കാണുമായിരുന്നു.
” കുഞ്ഞുമോൻ ഇവിടെ വാ…..എന്നാടാ കണ്ണാ, നീയെവിടെ പോണു?
” റേഷൻ കടയിൽ “
“മ്മ്…… ന്നാ ഇത് വെച്ചോ…. പോയി എന്തേലും വാങ്ങിതിന്ന്….”
“താങ്ക്യൂ മാമാ “
“പാവം “
” എന്താ മുരുകാ കൊച്ചിനെ സോപ്പിട്ട്. അമ്മേനെ വളക്കാൻ ആണോ നിന്റെ ഉദ്ദേശം”
“അനാവശ്യം പറയരുത്.ഞാൻ അങ്ങനൊരു ആള് അല്ല…… ഇനിയൊരു തവണ ഇങ്ങനെ എന്തേലും പറഞ്ഞാൽ…. കൊല്ലും ഞാൻ….”
പക്ഷേ നാട്ടുകാരുടെ ഇടയിൽ അതൊരു സംസാരവിഷയമായി. അതിനുശേഷം മാമനോട് ഞാൻ മിണ്ടാറില്ല. അമ്മ എപ്പോഴും വിഷമത്തിലാണ്…. ഒരു ദിവസം മാമൻ ഞങ്ങളുടെ വീട്ടിൽ വന്നു.
” ഇവിടെ ആരുമില്ലേ.”
“ആരാ…… ഓ നിങ്ങളോ… നിങ്ങൾക്ക് ഈ നാട്ടുകാരെകൊണ്ട് പറയിപ്പിച്ച ത് ഒന്നും പോരെ?….
കഴിഞ്ഞ എട്ടുവർഷം ഭർത്താവില്ലാണ്ട് ഞാനും എന്റെ മോനും തനിച്ച് ജീവിച്ചിട്ട് ഒരു ചീത്തപ്പേര് പോലും ഉണ്ടായിട്ടില്ല… നല്ലോണം ദാരിദ്ര്യമുണ്ട് പക്ഷേ അന്തസ്സിന് ഒരു കുറവുമില്ല… അതുകൊണ്ട് ഞങ്ങളെ ഇനി ഉപദ്രവിക്കരുത്. ഇത് ഒരു അപേക്ഷയാണ്”
” അയ്യോ പെങ്ങളെ നാട്ടുകാര് പറയുന്ന പോലെ. ഞാൻ അങ്ങനെ ഒന്നും കരുതിയിട്ടില്ല. അവൻ എനക്ക് സ്വന്തം മകനെ പോലെയാ…
. അവനോട് ഒരു ഇഷ്ടം തോന്നി…..
നാൻ ഈ നാട്ടിൽ നിന്ന് പോവുകയാണു . ഇനി ഒരിക്കലും തിരിച്ചു വരില്ല………”
” മാമാ”
ഞാൻ ഓടിപ്പോയി മുരുകനെ കെട്ടിപ്പിടിച്ചു. അദ്ദേഹം എനിക്ക് ആരൊക്കെയായിരുന്നു. അച്ഛനെ പോലെ ഒരു കൂട്ടുകാരനെ പോലെ …. പോകുന്നെന്നു കേട്ടപ്പോൾ വിഷമം തോന്നി….
“എന്റെ പൊന്നു മോനെ നിന്നെ ഒരിക്കലും ഞാൻ മറക്കില്ല…..
വരട്ടെ… നാളെ ഞാൻ നാളെ നാട്ടിലേക്കു പോകും “
വളരെ വിഷമത്തോടെ തിരിഞ്ഞു പോലും നോക്കാതെ മുരുകൻ നടന്നു നീങ്ങി,………
മുരുകൻ നാടുവിട്ടു പോയത് കൊണ്ടൊന്നും ഗൗരിയുടെ ചീത്തപ്പേര് മാറിയില്ല.. രാത്രികളിൽ ക്വാറിലെ ചില തൊഴിലാളികൾ മദ്യപിച്ച് അവളുടെ വീടിന്റെ ഉമ്മറത്ത് വന്ന് ശല്യപ്പെടുത്തുന്നത് പതിവായി.
കെട്ടുറപ്പില്ലാത്ത ആ വീട്ടിൽ മകനെ നെഞ്ചോട് ചേർത്തുവച്ച് ഉറങ്ങാതെ പല രാത്രികളും അവൾ കഴിച്ചുകൂട്ടി….. ദിവസങ്ങൾ കടന്നുപോയി.., വല്ലപ്പോഴും കിട്ടിക്കൊണ്ടിരുന്ന പലഹാരങ്ങളും,മിഠായികളും കുഞ്ഞുമോന് വെറും ഓർമ്മകളായി മാറി…..
ദിവസങ്ങൾ കടന്നു പോകുന്തോറും അവളിലെ രോഗം മൂർച്ഛിച്ചുകൊണ്ടിരുന്നു. അവൾ ആകെ അവശനിലയിലായി. മരണം കാത്തു കിടക്കുമ്പോഴും മകനെ കുറിച്ചുള്ള ചിന്തകൾ മാത്രമാണ് അവളെ തളർത്തിയത്. ആ രാത്രി മകനെ ചേർത്ത് പിടിച്ച് അവൾ പറഞ്ഞു…
” അമ്മയ്ക്ക് എന്തെങ്കിലും സംഭവിച്ചാൽ എന്റെ മോന് ആരും ഇല്ലാതാകും . നീ ഒരിക്കലും വിഷമിക്കരുത്. എന്റെ മോൻ ഈ അമ്മക്കൊരു വാക്ക് തരണം. എല്ലാ പ്രതിസന്ധികളും മറികടന്ന് മോൻ പഠിച്ചു വലിയ ആളാകണം. എവിടെ ഇരുന്നാലും അമ്മ അത് കണ്ട് സന്തോഷിക്കും…..”
കുഞ്ഞുമോൻ അമ്മയുടെ ദേഹത്തേക്ക് ചാഞ്ഞു കിടന്ന് പൊട്ടിക്കരഞ്ഞു….. ആ രാവു പുലരാൻ കൂട്ടാക്കാതെ….തന്റെ മകനെ ഇവിടെ തനിച്ചാക്കി അവൾ മറ്റൊരു ലോകത്തേക്ക് യാത്രയായി……
നേരം പുലർന്നപ്പോൾ തന്റെ അമ്മയുടെ ജീവനില്ലാത്ത ശരീരത്തിന്റെ അരികിൽ ഒന്നു പൊട്ടിക്കരയാൻ പോലും ആവാതെ അവൻ ഇരുന്നു .
ആരൊക്കെയോ വന്നു അമ്മയുടെ മൃതദേഹം കൊണ്ടുപോകുമ്പോഴും ഒന്നും മിണ്ടാതെ….. അനക്കമില്ലാതെ… നോക്കിനിന്നു….. ജീവിതത്തിൽ ഒറ്റപ്പെട്ട പോയവന്റെ ദയനീയ അവസ്ഥ.. ആഴ്ചകൾ കടന്നുപോയി ഒരിക്കലും തന്റെ അമ്മ തിരിച്ചു വരില്ല എന്നുള്ള ബോധം കുഞ്ഞുമോന്റെ മനസ്സിൽ അലയടിച്ചു.
അങ്ങനെയൊരു ഒരു ദിവസം നാടുവിട്ടുപോയ കുഞ്ഞുമോന്റെ അച്ഛനും,രണ്ടാനമ്മയും ആ വീട്ടിലേക്ക് കടന്നുവന്നു.
” കുഞ്ഞുമോനെ നിന്റെ അമ്മ മരിച്ചത് അറിഞ്ഞു. നിനക്ക് ആരുമില്ലെന്ന് ഓർത്തപ്പോൾ ഇങ്ങോട്ട് പോന്നതാ….ഇനി ഞങ്ങൾ ഇവിടെ ഉണ്ടാകും. ഇത് നിന്റെ രണ്ടാനമ്മ യാണ് നിനക്ക് എന്തു വേണമെങ്കിലും വിളിക്കാം. അമ്മയെന്നോ,ചിറ്റയെന്നോ എന്തും.
പിന്നെ ഇത് നിന്റെ അനിയന്മാരാ……
നീ അകത്തേക്ക് കയറി ഈ സാധനങ്ങളൊക്കെ എടുത്തു വെക്ക്.”
” ഞങ്ങളെ ഉപേക്ഷിച്ചു പോയിട്ട് 10 വർഷം കഴിഞ്ഞു തിരികെ വന്നേക്കാ. എന്നെയും എന്റെ അമ്മയും തിരിഞ്ഞു നോക്കാത്തവർ .”
ആ 15 വയസ്സുകാരന്റെ ഉള്ളിൽ ദേഷ്യവും സങ്കടം ഒരുപോലെ വന്നു.
എന്നാൽ പോലും ഇപ്പോ ആരൊക്കെ ഉള്ളത് പോലെ തോന്നൽ അവനെ സമാധാനപ്പെടുത്തി……
അച്ഛൻ അനിയന്മാരെ അവിടെ അടുത്തുള്ള സ്കൂളിൽ കൊണ്ട് പോയി ചേർത്തു. അച്ഛനും ചിറ്റയും ക്വാറിയിൽ ജോലിക്കും പോയി.
“പ്രായം 10/ 15 ആയി ഒരു ജോലിക്ക് പോകാതെ വെറുതെ ഇരുന്ന് നക്കിക്കോ. മനുഷ്യനായാൽ കുറച്ചു നാണം വേണം”… പതിയെ പതിയെ ചിറ്റയുടെ മനസ്സ് മാറി തുടങ്ങി.
” അച്ഛാ എനിക്ക് പഠിക്കണം. അച്ഛാ എനിക്ക് പഠിക്കണം മരിക്കുന്നതിനുമുമ്പ് അമ്മയ്ക്ക് കൊടുത്ത വാക്ക്. “
” അല്ലെങ്കിലും നിന്റെ അമ്മ ജീവിച്ചിരുന്നപോൾ ആർക്കും ഒരു ഗുണമുണ്ടായില്ല. വാക്കുപോലും വാക്ക്…. മര്യാദയ്ക്ക് നാളെ മുതൽ എന്റെ കൂടെ ക്വാറിയിൽ പണിക്ക് പോരെ. പറഞ്ഞില്ല എന്ന് വേണ്ട. “
. അതുവരെയുണ്ടായിരുന്ന സന്തോഷങ്ങളെല്ലാം ഒരു നിമിഷം കൊണ്ട് ഇല്ലാതെ ആയി.ഇനിയെന്ത് എന്നുള്ള ചോദ്യത്തിന് മുന്നിൽ അവൻ പകച്ചുനിന്നു. മരിക്കുന്നതിനു മുൻപ് അമ്മയ്ക്ക് കൊടുത്ത വാക്ക്.. ഇവിടെ നിന്നാൽ അവന് സ്വസ്ഥത ഉണ്ടാവില്ല…. കുഞ്ഞുമോൻ ആ നിമിഷം ഒരു തീരുമാനമെടുത്തു. ഈ നാടുവിടണം. എവിടേക്ക് പോകുമെന്ന് ചിന്തിച്ചപ്പോഴാണ്.അവന് മുരുകനെ പറ്റി ഓർമ്മവന്നത്. പക്ഷേ എവിടെപ്പോയി തിരയും. പക്ഷേ രണ്ടു കൽപ്പിച്ചു പോകാൻ തന്നെ തീരുമാനമെടുത്തു. അന്ന് രാത്രി ആരും കാണാതെ അച്ഛന്റെ പോക്കറ്റിന്ന് പണം എടുത്തു. അവൻ ആ വീട് വിട്ട് ഇറങ്ങി……….
പോകുന്നതിനു മുൻപ്.അന്ന് മുരുകന്റെ കൂടെ ഉണ്ടായിരുന്ന കുമാറിന്റെ കയ്യിൽ നിന്നും മുരുകന്റെ വിലാസം വാങ്ങി കൈയിൽ വച്ചിരുന്നു. പാലക്കാട് കഴിഞ്ഞ് കേരളത്തിന്റെ ബോർഡർ ആയ മീനാക്ഷിപുരം ആണ് മുരുകന്റെ നാട്….. അന്ന് രാത്രി തന്നെ കുഞ്ഞുമോൻ വണ്ടി കയറി…….
പിറ്റേന്ന് രാവിലെ മീനാക്ഷിപുരം ബസ്റ്റാൻഡിൽ വന്ന് ഇറങ്ങി. ഉള്ളിൽ ചെറിയൊരു ഭയമുണ്ട്. തന്നെ സ്വീകരിക്കുമോ എന്ന്. തന്റെ നിസ്സഹായത പിന്മാറൻ അനുവദിച്ചില്ല. ബസ്റ്റാൻഡിന്റെ അടുത്തുള്ള ഓട്ടോ സ്റ്റാൻഡിൽ പോയി. മുരുകനെ പറ്റി തിരക്കി
” അണ്ണാ ഈ അഡ്രസ് അറിയുമോ”
” പാക്കട്ടും…ഇത് കൊഞ്ചം ദൂരെ ഇറുക്കരുത് . 200 രൂപ ആകും… പരവാ ഇല്ലയാ…….”
” കുഴപ്പമില്ല പോകാം”
” സരി… ഏറുങ്ങ തമ്പി…
കുറച്ചു ആശ്വാസം തോന്നി.. ഓട്ടോക്കാരൻ ഏതൊക്കെ ഊട് വഴികളിലൂടെ പോയി. അവസാനം മുരുകന്റെ വീടിന്റെ മുമ്പിൽ എത്തി.
” തമ്പി നീങ്ക സൊന്ന എടം എത്തിയാച് “
” നന്ദി അണ്ണാ…. ഇതാ പൈസ”
അവൻ പതിയെ ദീർഘ ശ്വാസം വിട്ടു. ചെറു സന്തോഷത്തോടെ മുരുകന്റെ വീട്ടിൽ ചെന്നു.
” ഇവിടെ ആരുമില്ലേ?
” യാരുങ്കെ..എന്ന വേണം”
“മുരുക മാമൻ ഉണ്ടോ”
” നീങ്ക യാർ തമ്പി”
ഞാൻ കേരളത്തിന് വരുവാ. എനിക്ക് മുരകമാമനെ ഒന്ന് കാണണം….
അവര്……… അവര് എരന്തു പോയി ഒരു വർഷം ആച്…..
അവിടെയും വിധി തന്നെ തോൽപ്പിക്കുകയായിരുന്നു……. അവൻ എന്ത് ചെയ്യണം എന്നറിയാതെ ഒരു നിമിഷം അവൻ തളർന്നിരുന്നു…
ഒരു ഗതി പിടിക്കാത്തവൻ ആണ് ഞാൻ. ചെറുപ്രായത്തിലെ അമ്മ നഷ്ടപ്പെട്ടു. അച്ഛനാണെങ്കിൽ അങ്ങനെ. ആകെ ഒരു രക്ഷ എന്ന് തോന്നിയത് മുരുകമാമൻ ആയിരുന്നു… ഇവിടെയും വിധി എന്നെ തോൽപ്പിച്ചു അവൻ ഉള്ളിൽ സ്വയം ശപിച്ചു…
” തമ്പീ… ഉനക്ക് അവറേ എപ്പടി തെറിയും..?. നീ എതുക്ക് ഇങ്കെ വന്തേ…?
” അത്……ഞാൻ”
” നീ എന്ന ഊരുവിട്ട് ഓടി വന്തതാ ?
ഒന്നും പറയാതെ അവൻ പൊട്ടിക്കരഞ്ഞു
” തമ്പി… നീ എതുക്ക് അഴുവുരേൻ?… ഉന്നുടെ അപ്പാവും അമ്മാവും എങ്കെ?
” എനിക്ക് ആരുമില്ല ഞാൻ അനാഥനാ”
നടന്നതെല്ലാം അവൻ അവർക്ക് വിവരിച്ചു കൊടുത്തു……
“ഉനക്ക് പസിക്കുത തമ്പീ….”
“മ്മ് “
” വാ തമ്പീ… ഏതാവുത് സാപ്പുടാലാം…..”
അവർ വിളമ്പിയ ഭക്ഷണം ആർത്തിയോടെ അവൻ കഴിച്ചു.
“തമ്പീ… ഉന്നോടെ പ്ലാൻ എന്ന?
“എനിക്കറിയില്ല”
“നീ തിരുമ്പി പോണം… അങ്കെ ഉനക്ക് അപ്പാ ഇറുക്കില്ലയാ…”
“ഞാൻ ഞാനിനി അങ്ങോട്ട് പോകില്ല”
“അപ്പൊ നീ എന്ന പണ്ണപ്പോരേൻ….”
” എനിക്ക് ഒന്നും അറിയില്ല”
“ഉനക്ക് തെറിയും ല്ലേ… ഇങ്കെ എനക്ക് ഒരു പൊണ്ണു മട്ടും താൻ ഇരുക്ക്….. അവള്ക്ക് വേണ്ടത് സെഞ്ചു കുടുക്കരുതുക്ക് കൂടെ എനക്ക് റൊമ്പ കഷ്ടം…നീ തിരുമ്പി പോ കണ്ണാ…”
” ഞാൻ എന്തെങ്കിലും പണിയെടുത്ത് ഇവിടെ എവിടെയെങ്കിലും കഴിഞ്ഞോളാം. എന്നോട് പോകാൻ മാത്രം പറയരുത്. “
” തമ്പി… ഉങ്കിട്ടെ സൊന്നാൽ
പുരിയാതാ…. നാന ഇറക്കിവിട്ടെ ന്നു സൊല്ല കൂടാത്… ദയവു സെഞ്ചു ഇങ്കിരുന്ത് പോയിട്…..”
അവർ വാതിൽ കൊട്ടിയടച്ചു. വളരെ വിഷമിച്ച ഒരു തേങ്ങലോടെ അവൻ ആ പടി ഇറങ്ങി. പക്ഷേ അവിടുന്ന് പോകാൻ അവൻ കൂട്ടാക്കിയില്ല. മഞ്ഞുരുകുന്ന ഒരു ഡിസംബർ രാവായിരുന്നു. പുറത്ത് നല്ല മഞ്ഞുണ്ട്. ആ തണുപ്പിലും മനസ്സ് മരവിക്കാതെ….ഒരു വിളിയ്ക്കായി അവൻ കാത്തിരുന്നു…..
“അമ്മാ…. അന്ത അണ്ണൻ വെളിയിലെ ഉക്കാന്തിരിക്കു…..”
അയ്യയ്യോ…’കടവുളേ… ഇവൻ ഇങ്കിരുന്ത് ഇന്നിയും പോകലയാ….വെളിയിലെ നല്ല കുളിരിരുക്കുമല്ലോ …..”
“അമ്മാ… അന്ത അണ്ണനെ കൂപ്പിട് മ്മാ… പാവം…”
അവളും ഒരു അമ്മയാണ്.അധികം നേരം ഒന്നും ആ കാഴ്ച കണ്ടു നിൽക്കാൻ അവൾക്ക് കഴിഞ്ഞില്ല. അവൾ അവന്റെ അരികിൽ ചെന്നു.
“തമ്പി ഉള്ളെ വാപ്പാ…. ഇങ്കെ കുളിര് ജാസ്തി …..”
നിസ്സഹായതോടെ അവൻ അവളെ നോക്കി…
“വരുത്തപ്പെടാതെ തമ്പി… ഉന്നുടെ അമ്മ കൂപ്പിടുറെൻ ന്നു നെനച്ചുകൊ…”
അവന്റെ കണ്ണുകൾ നിറഞ്ഞു.അമ്മേനെ വിളിച്ച് അവൻ അവളെ കെട്ടിപ്പിടിച്ച് കരഞ്ഞു…
“നീ വാ ചെല്ലം…. നീ ഇനി എങ്കെയും പൊകാവേണ്ട….എൻ പുള്ളയാ … ഇവളോടെ അണ്ണനാ…. ഉനക്ക് ഇങ്കയെ ഇറുക്കലാം……”
കാലചക്രത്തിന്റെ സൂചികൾ കറങ്ങിക്കൊണ്ടിരുന്നു……. തന്റെ രണ്ടാം ജന്മത്തിൽ ശോഭയുടെ മകനായി,അല്ലിയുടെ അണ്ണനായി. കുഞ്ഞുമോൻ വളർന്നു……
“ശോഭക്കാ… കാലയിലെ നീങ്കെ എങ്ങനെ പോറീങ്കെ..”
“ഇന്നക്കു താൻ എൻ പിള്ളൈ വരുത്…… അവനെ കൂട്ടിട് വരരുതുക്കു റെയിൽവേ സ്റ്റേഷനിക്ക് പോരേൻ….”
ഇന്നിവിടെ വലിയ ഒരു വിശേഷം നടക്കുക ആണ്
.അല്ലിയുടെ വിവാഹ നിശ്ചയമാണ് ഇന്ന് ….
“അമ്മാ…എൻ തങ്കച്ചി… ഇല്ലെ .. കല്യാണപ്പൊണ്ണ് എങ്കെ…”
“അവള് അങ്കെ റെഡി ആവുതു പ്പാ…”
കുറച്ചുനാളുകൾക്ക് ശേഷം അണ്ണനെ കണ്ട സന്തോഷത്തിൽ അവൾ ഓടി വന്നു…..
” അണ്ണാ…..”
“എന്റെ രാസാത്തി, നീ ഇന്ത വേഷത്തിൽ റൊമ്പ അഴകാ ഇറുക്കെ മ്മാ.”……..
മുരുകാ…”ഇങ്കെ എല്ലാരും ഉന്നെ തേടുത് .. ഇങ്കെ വാ പാ….”
” വരുറെൻ മ്മാ… “
“ഏയ് ശോഭ… ഉനക്ക് ഒരു പൊണ്ണു മട്ടും താനേ?…
“ഇല്ലേ…ഇതു എന്നോടെ മൂത്ത പയ്യൻ.. പട്ടണത്തിൽ പഠിപ്പ് മുടിച്ചു വന്തത്….. പേര് മുരുകൻ……”
സന്തോഷകൊണ്ട് അവന്റെ കണ്ണുകൾ നിറഞ്ഞു.. നിറകണ്ണുകളോടെ അവൻ അവളെ നോക്കി.
“അമ്മാ….. നാൻ ഉങ്കൾക്കിട്ടെ എപ്പടി നൻഡ്രി സൊള്ളുറത്….
‘നീ എങ്ങളുടെയാ സ്വത്ത്… നാങ്ക താൻ ഉങ്കിട്ട നൻഡ്രി സൊല്ലവേണ്ടിയത്…നീ വന്തതെക്കു പിറകു താനെ നമക്ക് ഇന്ത ഭാഗ്യം എല്ലാം കിടച്ചത്…എന്നോടെ മുരുകണ്ണൻ എങ്കളുക്ക് കുടുത്ത തങ്കം താൻ നീ… എങ്കളുടെ ഉയിർ…”
സന്തോഷംകൊണ്ട് അവൻ തന്റെ അമ്മയെ ചേർത്ത് പിടിച്ചു…..
അങ്ങനെ കുഞ്ഞുമോൻ എന്ന മുരുകൻ. അവന്റെ അമ്മയ്ക്ക് കൊടുത്ത വാക്ക് പാലിച്ചു.. മറ്റൊരു നാട്ടിൽ അവന്റെ അമ്മ ആഗ്രഹിച്ച പോലെ. ഉയർന്ന ശമ്പളമുള്ള ഒരു ജോലിയും, നല്ലൊരു ജീവിതം അവന് കിട്ടി….. മുരുകൻ അന്ന് അവൻ കൊടുത്ത കളങ്കമില്ലാത്ത സ്നേഹം. അതിനുപകരം അവൻ കൊടുത്തത്. ഈയൊരു ജീവിതം തന്നെയാണ്……
എന്തായാലും പഴയതെല്ലാം ഓർക്കുമ്പോൾ ചെറിയൊരു വിഷമം ഉണ്ടെങ്കിലും….. എനിക്ക് മുന്നോട്ടു പോകാനുള്ള ഊർജ്ജമാണിത്….. ഇതാണ് എന്റെ കഥ പിന്നെ നാളെ എന്റെ പെണ്ണുകാണൽ ആണ്. അതും എന്റെ സ്വന്തം നാട്ടിന്ന്. എന്തൊക്കെ പറഞ്ഞാലും ഇതാണ് എന്റെ നാട് ഈ മീനാക്ഷിപുരം. ഇനി ഇവിടം വിട്ട് ഞാൻ എങ്ങോട്ടും പോകില്ല………
ശുഭം
മനു. മോഹൻ
This piece was both insightful and entertaining! For additional info, visit: FIND OUT MORE. What do others think?