
നീ എന്റേതല്ലേ…..
SHANIBA NIYAS
“ലുക്ക് സൈറ എനിക്ക് തന്നെ കല്യാണം കഴിക്കാൻ ആവില്ല….. കാരണം എനിക്ക് വേറെ ഒരാളെ ഇഷ്ടമാണ്….എൻറെ ജീവിതത്തിലേക്ക് അവളെ കൂടെ കൂട്ടാൻ ആണ് എനിക്ക് ആഗ്രഹം….. പിന്നെ ഇങ്ങനെ ഒരു പെണ്ണ് കാണൽ വീട്ടിൽ നിർബന്ധിച്ചപ്പോൾ വേറെ വഴിയില്ലാത്തതുകൊണ്ടാണ് ….so പ്ലീസ്…. വീട്ടുകാരോട് എന്നെ ഇഷ്ടമായില്ല എന്ന് പറഞ്ഞാൽ മതി……” സമീർ അവളെ ഒന്ന് നോക്കി കുറച്ചു ഗൗരവത്തോടെ പറഞ്ഞു.. കണ്ണിൽ ഉരുണ്ടു വന്ന കണ്ണുനീർ അവൻ കാണാതിരിക്കാൻ അവൾ കഴിയുന്നത്രയും നേരം കണ്ണുകൾ രണ്ടും അമർത്തിഅടച്ചു..….. ശേഷം അവൻ എന്താണ് തന്നോട് പറഞ്ഞതെന്ന് ഒരിക്കൽ കൂടി ആലോചിച്ചു നോക്കി…. ഹൃദയത്തിലേക്ക് കേറിവന്ന സങ്കടം മറച്ചുപിടിച്ചുകൊണ്ട് അവൾ കണ്ണ് തുറന്നു….. എന്നിട്ട് തങ്ങൾ സംസാരിച്ചു നിൽക്കുന്ന ആ മുറ്റത്തിന്റെ സൈഡിലേക്കായി നോക്കി ……ദാറുൽ ഹുദാ എത്തീംഖാന എന്നെഴുതിയ വലിയ ബോർഡ് …….ഇതാണ് എൻറെ വീട്…. കഴിഞ്ഞ23 വർഷമായി താനും തന്നെപ്പോലെ അനേകം പേരും ഇവിടെ ആണ്….. എന്നെപ്പോലെ അനാഥരായവരെ ചെറുപ്പം മുതൽ നോക്കി വളർത്തി ഇപ്പോൾ അഭിമാനത്തോടെ സ്വന്തം കാലിൽ നിൽക്കാൻ സഹായിച്ച ഞങ്ങളുടെ കൊച്ചു ലോകം ……. ……നാട്ടിലും പുറത്തുമായി പേരുകേട്ട നാസ് ബിസിനസ് ഗ്രൂപ്പിൻറെ സഹായത്തോടുകൂടി വിധവയായ ഫാത്തിമ ടീച്ചറാണ് ഇപ്പോൾ ഇതിൻറെ നടത്തിപ്പുകാരി….. അനാഥരായ ആരോരുമില്ലാത്ത പെൺകുട്ടികൾക്ക് പെൺകുട്ടികൾക്ക് വേണ്ടി ടീച്ചർ തുടങ്ങിവെച്ചതാണിത്…… ഇതിൻറെ എല്ലാ നടത്തിപ്പുകാരും ഒരുവിധം സ്ത്രീകൾ തന്നെയാണ്…… ഇപ്പോൾ രണ്ടുമൂന്നു ചെറിയ ആൺകുട്ടികൾ കൂടി വന്നിട്ടുണ്ട് ……
ഇതാണ് സമീർ താഹിർ…… നാസ് ബിസിനസ് ഗ്രൂപ്പിൻറെ നിലവിലെ എംഡിയാണ് ആള് ……ആളാണ് സൈറയെ പെണ്ണ് കാണാൻ വന്നിട്ടുള്ളത്…… മൂപ്പരുടെ പിതാവ് ഈ ഓർഫനേജിലെ ഒരു പ്രധാന സ്പോൺസർ കൂടിയാണ്……
ഓർഫനേജിന്റെ കാര്യങ്ങൾ അന്വേഷിച്ചറിയാൻ ആള് ഇടയ്ക്കിടെ ഇവിടെ വരാറുണ്ട്…… പിന്നെ ഫാത്തിമ ടീച്ചറുടെ ഒരു അകന്ന കുടുംബത്തിലെ സഹോദരനായിട്ട് വരും…… അങ്ങനെ എന്നെ കണ്ട് ആൾക്ക് നന്നായങ്ങ് ബോധിച്ചു…… പിന്നെ ഒരു അനാഥ കുട്ടിക്ക് ജീവിതം കൊടുക്കുന്നത് ഒരു പുണ്യ കാര്യം കൂടി ആണല്ലോ …..അപ്പോൾ പിന്നെ മൂപ്പര് ഫാത്തി മ ടീച്ചറോട് കാര്യം പറഞ്ഞു…… അതുകൊണ്ടാണ് ഇയാൾ ഇപ്പോൾ ഇങ്ങനെ വാലിന് തീപിടിച്ച പോലെ എൻറെ മുന്നിൽ വന്നു നിൽക്കാൻ കാരണം…. ആള്നല്ലൊരു കാമുകനാണ്….. അപ്പോൾ പിന്നെ എങ്ങനെ സെറ്റ് ആവും……. പാവം വീട്ടുകാരെ പേടിച്ച് കൂടെ വന്നതാണ്…… ആ പെണ്ണിനെ ഇഷ്ടമാണെങ്കിൽ അതങ്ങ് വീട്ടിൽ പറഞ്ഞാൽ പോരെ…… സൈറ എന്തൊക്കെയോ ചിന്തിച്ചുകൂട്ടി…..
“അതേ …..ഇയാൾക്ക് പ്രേമം ഉണ്ടെങ്കിൽ അത് നിങ്ങളുടെ വീട്ടിൽ പോയി പറയണം….. അല്ലാതെ ഞാൻ എന്താണ് ഇവിടെ ചെയ്യുക …….പിന്നെ എന്നെ പോലെയുള്ള പെൺകുട്ടികൾക്ക് തങ്ങളുടെ ജീവിതവും ജീവനും ഒക്കെ ഇവിടെയുള്ളവരാണ്…… അവരെ നിഷേധിക്കാനും ധിക്കരിക്കാനും ഞങ്ങൾക്ക് ആകില്ല….. പ്രത്യേകിച്ച് ഞങ്ങളുടെ മെയിൻ സ്പോൺസർ ആണ് നിങ്ങളുടെ ബാപ്പ ……..അവരുടെ പേഴ്സണൽ റിക്വസ്റ്റ് കൂടിയാണ് ഇങ്ങനെ ഒരു ആലോചന……. പിന്നെ എനിക്കും ഈ ഒരു മാരേജിന് താല്പര്യമുണ്ടായിട്ടല്ല…… ഇതുകൂടി കേട്ടപ്പോൾ അത് കൂടിയതേയുള്ളൂ…….പക്ഷേ ഞങ്ങളൊക്കെ ദൈവതുല്യനായി കാണുന്നവരുടെ താല്പര്യം ഞാനായിട്ട് എങ്ങനെയാണ് തള്ളികളയുക….. ……ഇനി നിങ്ങൾക്ക് എന്തെങ്കിലും ബുദ്ധിമുട്ടുണ്ടെങ്കിൽ അത് അവരെ അറിയിച്ചാൽ മതി….. എന്നെ ഇതിലേക്ക് വലിച്ചിടരുത് പ്ലീസ്…”
അതും പറഞ്ഞു അവൾ വേഗം ഉള്ളിലേക്ക് കയറി പോയി …..
ശ്ശെ…..അവൻ അതും പറഞ്ഞു മുഷ്ടിചുരുട്ടി….. ഉപ്പയെ പിണക്കാൻ അവൻ ആവില്ലായിരുന്നു….. എന്നാൽ തന്റെ ഉള്ളിലെ പ്രണയത്തെ അത്രവേഗം മറക്കാനും…..
കൂടെ ഓഫീസിൽ ജോലി ചെയ്യുന്ന കുട്ടിയാണ് നേഹ….. തൻറെ പേഴ്സണൽ അസിസ്റ്റൻറ് കൂടിയാണ്…… ജോലിക്ക് കയറിയത് മുതൽ അവളുടെ സ്മാർട്ട് ഉഷാറും കണ്ടു ഭ്രമിച്ചത് പോലെയായിരുന്നു…… പിന്നെ അത് പറയാനാവാത്ത ഒരു ഇഷ്ടമായി …… തൻറെ സെക്രട്ടറി എന്നതിനപ്പുറം ഉള്ളിൽ അവളോട് എന്തൊക്കെയോ ഉണ്ടായി തുടങ്ങി…….പക്ഷേ അവൾക്ക് അത് ഇപ്പോഴും അറിയില്ല……. അവൾക്ക് ഇപ്പോഴും ഞാൻ അവളുടെ ബോസ് മാത്രമാണ്…….
” എന്നാൽ മോളെ ഞങ്ങൾ ഇറങ്ങട്ടെ…..”ടീച്ചറോടും സൈറയോടും പറഞ്ഞു അവർ ഇറങ്ങി ……സമീർ നേരത്തെ തന്നെ വണ്ടിയിൽ കയറിയിരുന്നു….. പോകുമ്പോൾ അവൾ വെറുതെ ആളെ ഒന്നും നോക്കി ….ദേശ്യത്തോടെ എങ്ങോട്ടോ നോക്കിയിരിപ്പാണ് ….. സൈറഒന്ന് ചിരിച്ചു….. ഒരുവേള ഞാനും എന്തൊക്കെയോ സ്വപ്നം കണ്ടിരുന്നു….. ഇഷ്ടപ്പെട്ടിരുന്നു…… ഈ ആൾ ഇങ്ങനെ ഒരു കാര്യം പറയുമെന്ന് ഒരിക്കലും വിചാരിച്ചില്ല……. അല്ലെങ്കിലും പ്രണയമുള്ള ഒരാൾ വേറൊരു പെണ്ണിനെ കാണാൻ വരില്ലല്ലോ…… അല്ലെങ്കിലും ഇതൊന്നും നമുക്ക് വിധിച്ചതല്ല…… അവൾ അവളോട് തന്നെ പറഞ്ഞുകൊണ്ടിരുന്നു…..
“സൈറ… മോളെ ..നീ ഒന്നും പറഞ്ഞില്ല…..”
“എൻറെ പാത്തു …..അത് നമുക്ക് സെറ്റാവില്ല…. അതൊരു നല്ല കാമുകനാണ്….. ഉപ്പാന്റെ നിർബന്ധമൂലം വേറെ വഴിയില്ലാതെ വന്നതാ….. എന്നിട്ട് എന്നോട് ഇഷ്ടപ്പെട്ടില്ല എന്ന് പറഞ്ഞ് ഇതൊന്ന് ഒഴിവാക്കി തരണം എന്നു പറഞ്ഞു….. ഞാൻ എങ്ങനെയാ അത് അവിടെ വെച്ച് പറയുക…… അതുകൊണ്ട് എൻറെ കുഞ്ഞിപ്പാത്തുമ്മ തന്നെ നൈസായിട്ട് ഇത് ഡീൽ ചെയ്താൽ മതി ……. അല്ലെങ്കിലും നമുക്ക് ഇതൊന്നും വിധിച്ചിട്ടില്ല എൻറെ പാത്തു……”അതും പറഞ്ഞു അവരുടെ കവിളിൽ ഒന്ന് വലിച്ച് അവൾ അകത്തേക്ക് കയറിപ്പോയി……
കുറച്ചുനേരം എന്ത് ചെയ്യണം എന്ന് അറിയാതെയായി ഫാത്തിമ ടീച്ചർക്കും….. കാരണം അവർക്കും ആ കുടുംബത്തെ നന്നായി ബോധിച്ചിരുന്നു….. സൈറക്ക് നല്ലൊരു ജീവിതം ഇതിലൂടെ അവരും കണ്ടിരുന്നു…… പക്ഷേ അതിനു വിധി ഉണ്ടാവില്ല……. അവരും ഒന്ന് നെടുവീർപ്പിട്ടു അകത്തേക്ക് കയറി…..
തിരിച്ചു വീട്ടിലേക്കുള്ള യാത്രയിലാണ് അവർ.
“എന്തു ഭംഗിയാണ് അല്ലേ ഉ മ്മച്ചി സൈറയെ കാണാൻ….” സുമിയാണ് അവന്റെ ഒരു ഒരേയൊരു അനിയത്തി……
“സുമി…. സൈറ എന്നാണോ പെണ്ണേ വിളിക്കേണ്ടത് ….. നിൻറെ ഇത്താത്തയാണ് അവൾ……”ഉമ്മ അവളെ ഒന്ന് ശാസിച്ചു.
“ഞങ്ങൾ ഏതാണ്ട് ഒരു പ്രായമാ ഉമ്മച്ചി….അവളാ എന്നെ സൈറ എന്ന് വിളിച്ചാൽ മതിയെന്ന് പറഞ്ഞത്…… ആൾ കാണാൻ എന്ന പോലെ സംസാരവും സൂപ്പർ ആണ്…… എന്തായാലും എനിക്ക് നല്ല ഇഷ്ടമായി ….”
“അതിനെ ആർക്കാ ഇഷ്ടപ്പെടാത്തത്….. നല്ലൊരു കുട്ടി” അവൻറെ ഉമ്മയാണ്…..
“അതുകൊണ്ടുതന്നെയല്ലേ ഞാൻ നമുക്ക് വേണ്ടി അവളെചോദിച്ചത്…… ഞാൻ ടീച്ചറെ അടുത്ത് ചെല്ലുമ്പോൾ ഒക്കെ കാണാറുണ്ട് അതിനെ……. അന്നേ മുതൽ ഞാൻ മനസ്സിൽ ഉറപ്പിച്ചതാ. …..ഇവൻ എന്നെങ്കിലും വിവാഹത്തിന് സമ്മതം മൂളുന്ന സമയത്ത് ഇവനെ കൊണ്ട് നിക്കാഹ് കഴിപ്പിക്കണം എന്ന് ……”ഉപ്പയും സംതൃപ്തിയോടെഅവനെ നോക്കിക്കൊണ്ട് ഉമ്മയോട് പറഞ്ഞു.
എന്നാൽ ഇവരുടെ സംസാരം കേട്ട കലിപ്പ് മുഴുവൻ സ്റ്റിയറിങ്ങിലും ആക്സിലേറ്ററിലും തീർക്കുകയാണ് സമീർ….. അവൻറെ ഉള്ളിൽ അപ്പോഴും നേഹ മാത്രമായിരുന്നു….. വീട്ടിലെത്തിയതും റൂമിലേക്ക് കയറാനാഞ അവനെ ഉമ്മ തടഞ്ഞുവച്ചു.
” എന്താടാ ….അവിടുന്ന് പോന്നപ്പോഴേ തൊട്ട് നിൻറെ മുഖം ഇങ്ങനെയാണല്ലോ…. എന്താ കാര്യം…..”
“അത്…. അത് ഉമ്മച്ചി എനിക്ക് ആ പെണ്ണിനെ
ഇഷ്ടപ്പെട്ടില്ല….”
“ഇഷ്ടപ്പെട്ടില്ലന്നോ അതിനെന്താടാ ഒരു കുറവ്…… അത്രയും നല്ലൊരു കുട്ടിയെ ആരെങ്കിലും വേണ്ടാ എന്ന് വെക്കുമോ?…… അതെന്താടാ ആരുമില്ലാത്ത കുട്ടി ആയതുകൊണ്ടാണോ…….. നിനക്കറിയില്ലേ നമ്മുടെ ഉപ്പച്ചിക്ക് അങ്ങനെയുള്ള ഒരു കുട്ടിയെ വേണമെന്നാണ്…. അങ്ങനെയുള്ളവർക്കാണ് ജീവിതം കൊടുക്കേണ്ടത് എന്ന് ഉപ്പച്ചി എപ്പോഴും നിന്നോട് പറയാറില്ലേ…..”
” അല്ല ഉമ്മ അതുകൊണ്ടൊന്നുമല്ല….. എനിക്കിഷ്ടമായില്ല….. അതുകൊണ്ടാ……”
” എടാ ഞാൻ അതിനോട് ….”
“വേണ്ട റസിയ….അവനെ നിർബന്ധിക്കേണ്ട…… അവനെ ഇഷ്ടമല്ലെങ്കിൽ അത് വേണ്ട ……”ഉപ്പ ഒരു കയ്യിൽ ഫോണും പിടിച്ച് അവനെ ഉറ്റുനോക്കി…… മറുതലക്കൽ ഫാത്തിമ ടീച്ചർ വിളിച്ചു വെച്ചിട്ടേ ഉണ്ടായിരുന്നുള്ളൂഎന്ന് ഉപ്പാന്റെ ആ നോട്ടത്തിൽ നിന്ന് തന്നെ അവന് മനസ്സിലായി……. സെമി നീ പോയി റസ്റ്റ് എടുത്തോ . …. ഓഫീസില്‍ നിന്ന് നേരെ പോന്നതല്ലേ……” അവനൊരു കുറ്റബോധത്തോടെ തലതാഴ്ത്തി മുകളിലേക്കുള്ള പടികൾ കയറി.. റൂമിലെത്തിയ പാടെ ബെഡിലേക്ക് വീണു…. ഉപ്പാന്റെ മുഖം കണ്ടപ്പോഴേ മനസ്സിലായതാണ് ടീച്ചർ കാര്യം പറഞ്ഞിട്ടുണ്ടെന്ന്…… തക്കതായ ഒരു കാരണമില്ലാതെ ഞാൻ ഇങ്ങനെ ഒരു തീരുമാനം എടുക്കില്ല എന്നും ഉപ്പക്ക് അറിയാം …… തൻറെ മനസ്സിലുള്ള ആ കാരണം ഉപ്പച്ചിയെ അറിയിക്കാൻ കഴിയാത്തതിൽ അവന് എന്തെന്നില്ലാത്ത ഒരു ദുഃഖം തോന്നിപ്പോയി….. പിന്നെ നേഹയുടെ മുഖം ഓർത്തപ്പോൾ എല്ലാത്തിനും നാളെ ഒരു തീരുമാനം ആക്കണമെന്നും വിചാരിച്ചു….. രണ്ടുദിവസമായി ലീവ് ആണ് അവൾ …..എന്തോ പേഴ്സണൽ ആണെന്ന് അശോകേട്ടൻ പറഞ്ഞു…. അന്ന് താൻ മുംബൈയിൽ ആയിരുന്ന സമയത്താണ് അവൾ ലീവ് എടുത്തത്…… അവളോട് പറഞ്ഞിട്ട് ഉപ്പച്ചിയോട് പറയാം എന്ന് വെച്ചതാണ്…… പക്ഷേ അതിനിടക്ക് ഉപ്പച്ചി തന്നെ കെട്ടിവലിച്ച് അങ്ങോട്ടു കൊണ്ടു പോകുമെന്ന് പ്രതീക്ഷിച്ചില്ല….. നാളെത്തന്നെ നേഹയെ കാണണം…… കുറച്ചായി തൻറെ ഉള്ളിൽ തോന്നിയ ഒരു ഇഷ്ടം അവളെ അറിയിക്കണം…. അവളുടെ അഭിപ്രായം അറിഞ്ഞ ഉടനെ ഉപ്പയെ അറിയിക്കാം…… അല്ലെങ്കിൽ വീണ്ടും ഇതുപോലുള്ള പെണ്ണുകാണൽ ഇനിയും ഉണ്ടാകും…… അവൻ മനസ്സിൽ നിശ്ചയിച്ചു ഉറപ്പിച്ചു.
പിറ്റേന്ന് രാവിലെ പതിവുപോലെ ഓഫീസിലേക്ക് ഇറങ്ങിയതാണ് ….താഴെ ഉമ്മച്ചിയും സുമിയും അടുക്കളയിൽ ഉണ്ട്.., അവൻ വന്നപ്പോഴേ ഉമ്മച്ചിയുടെ മുഖം വീർത്ത് കെട്ടി ഒരു കൊട്ട കണക്കിന് ഉണ്ട്….. അത് ഇന്നലത്തേതിന്റെ ആണെന്ന് അവന് മനസ്സിലായി …….ആൾക്ക് ആ പെണ്ണിനെ അത്രയും നന്നായി ബോധിച്ചിട്ടുണ്ട്…… അങ്ങനെ ആയിരുന്നല്ലോ അവളുടെ കളിയും ചിരിയും സംസാരവും…… അവൻ വെറുതെ ഒന്നോർത്തു.
“അല്ലേലും നല്ലതൊന്നും നായ്ക്കൾക്ക് പറ്റില്ലല്ലോ …..”അവനെ കണ്ട പാടെ സ്ലാബിൽ ഇരുന്ന് സുമി പറഞ്ഞു.
” ആടീ… നിൻറെ കെട്ടിയോനെ പോലെ ആവില്ല എല്ലാവരും….” അവൻ അവളുടെ തലയിൽ ഒരു കിഴുക്ക് വെച്ചു കൊടുത്തു. അവളുടെ എൻഗേജ്മെന്റ് കഴിഞ്ഞതാണ്….. ആറുമാസം കഴിഞ്ഞാണ് നിക്കാഹ്….. അമ്മാവൻറെ മകൻ അതായത് ഉമ്മച്ചിയുടെ ആങ്ങളയുടെ മോൻ തന്നെയാണ് വരൻ……
“എൻറെ ഉമ്മച്ചി ഇങ്ങനെ മുഖം വീർത്തു കെട്ടി നിൽക്കല്ലേ….. ഞാൻ പോയി വന്നിട്ട് നമുക്ക് വിശദമായി സംസാരിക്കാം……” അവൻ ഉമ്മച്ചിയുടെ കവിളിൽ ഒന്ന് അമർത്തി മുത്തി…..
ചായകുടിച്ച് ഇറങ്ങാൻ നേരം ഉപ്പ ഉമ്മറത്തിരുന്ന് പത്രം വായിക്കുകയാണ്……. നാസ് ബിസിനസ് ഗ്രൂപ്പ് എന്ന് തന്റെ തട്ടകം ഏക മകനായ എന്നെ ഏൽപ്പിച്ച് ആളിപ്പോൾ സുഖവാസത്തിലാണ്……. അവൻ വെറുതെ ഒന്ന് ഓർത്തുപോയി….. എന്നാലും വരും ഇടക്കൊക്കെ ഓഫീസിലേക്ക് …….ചില മിന്നൽ പരിശോധനകൾ ഒക്കെ നടത്തി തിരിച്ചു പോകും…..
“ഉപ്പ …ഞാൻ പോയിട്ട് വരാം…..”അതും പറഞ്ഞു അവൻ ഇറങ്ങി .
” ആ സമീർ നിൻറെ മനസ്സിൽ എന്തെങ്കിലും ഉണ്ടെങ്കിൽ അത് നീ പറയണം…… നമുക്ക് എന്താച്ചാൽ ചെയ്യാം…… പക്ഷേ എന്തായാലും അത് വേഗം വേണം….. സുമിന്റെ കൂടെ നിൻറെ നിക്കാഹ് നടത്താനാണ് ഞാൻ ആഗ്രഹിക്കുന്നത്……”
“ഉപ്പ… അത് ഞാൻ വന്നിട്ട് സംസാരിക്കാം….”വേറൊന്നും കേൾക്കാൻ ഇല്ലാത്തതുപോലെ അവൻ വേഗം വണ്ടിയെടുത്തു …..
എന്നും കുറച്ചു നേരത്തെ ഇറങ്ങാറുണ്ട്….. കാരണം സിറ്റി റോഡിലെ ട്രാഫിക് കഴിഞ്ഞ് അങ്ങോട്ട് എത്തുമ്പോഴേക്കും ഒരു നേരമാകും ……പിന്നെ ഒരു സ്ഥാപനമാകുമ്പോൾ അതിൻറെ എംഡിയുടെ കൃത്യനിഷ്ഠത പോലിരിക്കുമല്ലോ മറ്റു തൊഴിലാളികളുടെതും………
അവൻ വന്ന പാടെ എംടിയുടെ ക്യാബിനിലേക്ക് നടന്നു….. പോകുമ്പോൾ തന്നെ കണ്ടു നേഹ കൂടെയുള്ള സ്റ്റാഫുകളോട് എന്തൊക്കെയോ ചിരിച്ചു സംസാരിക്കുന്നത്…… അവളുടെ മുഖം കണ്ടപ്പോഴേ അവനുള്ളo ഒരുപാട് സന്തോഷിച്ചു…… സമീർ തൻറെ ക്യാബിനിലേക്ക് കയറിയതും സ്റ്റാഫുകൾ നേഹയോട് കണ്ണ് കാണിച്ചു ……അവൾ വേഗം ക്യാബിനിൽ ഉള്ളിലേക്ക് നടന്നു…. സമീർ വേഗം കസേരയിൽ ഇരുന്നു തുറന്നുവെച്ച് ലാപ്പിലേക്ക് നോക്കി ….. മെയിൽസ് ഒക്കെ ഓപ്പൺ ആക്കി വെച്ചിട്ടുണ്ട്….. അതെല്ലാം അവളുടെ ഡ്യൂട്ടിയാണ് …..ഇനി ഓരോ മൈലും ഡീറ്റെയിൽ ആയി ചെക്ക് ചെയ്ത് റിപ്ലൈ കൊടുക്കേണ്ടതാണ് തൻറെ ജോലി …….അവൻ കണ്ണട ഒന്ന് ശരിയാക്കി വെച്ചു.
അപ്പോഴാണ് നേഹഅവനു നേരെ ഒരു സ്വീറ്റ്സിന്റെ ബോക്സ് നീട്ടിയത്….. അവൻ എന്തിനെന്ന രീതിയിൽ അവളെ ഒന്ന് നോക്കി…..
” ഇന്നലെ എൻറെ എൻഗേജ്മെൻറ് ആയിരുന്നു സാർ…..” എന്തോ അരുതാത്ത എന്തോ കേട്ട പോലെ അവൻ ഞെട്ടി കൊണ്ട് അവളെ ഒന്നു മുഖം ഉയർത്തി നോക്കി…..
” പെട്ടെന്നായിരുന്നു…. ഒരു ഫംഗ്ഷൻ ആയിട്ട് ഒന്നും ഉണ്ടായിരുന്നില്ല….. അതാ ആരോടും പറയാഞ്ഞത് ….”അവൾ സ്വീറ്റ്സിലേക്ക് ഒന്ന് നോക്കിക്കൊണ്ട് പറഞ്ഞു ….
“ഓ..സോറി ….. കൺഗ്രാജുലേഷൻസ്എന്തു ചെയ്യുന്നു ആള്”
” നേവിയിലാണ് സാർ …. രണ്ടുമൂന്ന് മാസത്തിനുള്ളിൽ മേരേജ് ഉണ്ടാകും…..”
” ഓക്കേ…. എനിവേ ഗുഡ് ലക്ക് …. ആൻഡ് ഹാപ്പി മാരീഡ് ലൈഫ്…”
“താങ്ക്യൂ സാർ “അവൾ അവനെ നോക്കി ഒന്ന് പുഞ്ചിരിച്ചുകൊണ്ട് സീറ്റ്സുമായി പുറത്തേക്കിറങ്ങി….. ഹൃദയത്തിൽ നിന്ന് രൂപാന്തരപ്പെട്ട ഒരു ഗദ്ഗതം സെമീറിന്റെ തൊണ്ടയിൽ കുടുങ്ങി…… ഒരു നിമിഷം എന്ത് ചെയ്യണം എന്നറിയാത്ത ഒരു തരിച്ചിൽ അവനിൽ ഉണ്ടായി …… അതെ….അവൾക്ക് ഞാൻ വെറുമൊരു ബോസ് മാത്രമായിരുന്നു….. തനിക്കു മാത്രമാണ് അവളോട് സ്നേഹം ഉണ്ടായിരുന്നത്…..im too late…..ഞാൻ വളരെ വൈകിപ്പോയി….. അവൻ സീറ്റിലേക്ക് ചാരി കണ്ണുകൾ അടച്ചു….. ഒന്നിനും ശ്രദ്ധിക്കാൻ പറ്റാത്ത ഒരു പോലൊരു ക്ഷീണം അവനെ വന്നു മൂടി……. എന്നാൽ എല്ലാവരോടും ചിരിച്ചു സംസാരിച്ചു തന്റെ കയ്യിലെ റിംഗ് കാണിച്ചു കൊടുക്കുന്ന നേഹയെ അവൻ ഗ്ലാസ് വാളിനുള്ളിലൂടെ കണ്ടു സമീർ …..തന്നോട് തന്നെ ഒരു പുച്ഛം തോന്നിപ്പോയി അന്നേരം……
വൈകുന്നേരം വീട്ടിലെത്തിയപ്പോൾ പതിവിലേറെ ക്ഷീണം ഉണ്ടായിരുന്നു …..
“അവള് തേച്ചു ല്ലേ….”
” എന്ത് “
“കലിപ്പൻ ബോസി സമീർ താഹിറിനെ അസിസ്റ്റൻറ് നേഹ തേച്ചു പോയില്ലേ…… ഇങ്ങനെ നോക്കണ്ട..….. ഇടയ്ക്കിടെ ബാപ്പാന്റെ കൂടെ ഓഫീസിൽ വരുമ്പോൾ കാണാം നിങ്ങൾക്ക് ഓളോടുള്ള വായിനോട്ടം ……എംഡി സമീർ താഹിറിന്റെ കാമുക മുഖം ഞാൻ കുറെ കണ്ടതാ……. ഇന്ന് അശോകേട്ടൻ വന്നപ്പോൾ പറയണത് കേട്ടു…..”സുമി ഒരക്കലോടെ വായപൊത്തി ചിരിച്ചുകൊണ്ട് പറഞ്ഞു..
” ഹാവൂ…. എനിക്കെന്തായാലും സമാധാനമായി…… എനിക്കതിനെ എന്തോ നാത്തൂനായി സങ്കൽപ്പിക്കുമ്പോൾ തന്നെ ഛർദ്ദിക്കാൻവരും….. അതിനൊക്കെ നമ്മുടെ സൈറ തന്നെ ….പക്ഷേ അതും പോയി ……ഭാഗ്യമില്ല മോനെ ……എന്താ ഉമ്മച്ചി പറയൂലേ ഒരു പഴഞ്ചൊല്ല്…… ഉത്തരത്തിലുള്ളത് കിട്ടിയതുമില്ല കക്ഷത്തിലുള്ള പോവുകയും ചെയ്തു…… ഇപ്പോൾ ഇഞ്ചി കടിച്ച കുരങ്ങനെ പോലെയുണ്ട് ഇയാളെ കാണാം …… അവൾ വിടാൻ ഭാവമില്ല….
” ചീ … പോടി…” അവൻ കാലിലെ ഷൂ ഊരി അവൾക്ക് നേരെ എറിഞ്ഞു …..അവൾ ഉമ്മാനും വിളിച്ചു അടുക്കളയിലേക്ക്ഓടി….
സമീർ പിന്നൊന്നിനും നിൽക്കാതെ മുകളിൽ റൂമിൽ കയറി…. ഫ്രഷായി…. മനസ്സിനെന്തോ ആകെ ഒരു അസ്വസ്ഥത …..ഉമ്മ തന്ന ചായ കുടിച്ചു ഞാനിപ്പോൾ വരാം എന്നും പറഞ്ഞു വണ്ടിയെടുത്തിറങ്ങി……. ഇത് ഇടക്കൊക്കെ പതിവുള്ളതാണ്…… മനസ്സ് വല്ലാതെ അസ്വസ്ഥമാകുമ്പോൾ തൻറെ വണ്ടിയെടുത്ത് ബീച്ചിലെ കരിങ്കൽ തിട്ടകളിൽ വന്നിരിക്കും…….. എന്നാലും ഓഫീസിലെ കാര്യങ്ങളെല്ലാതെ തൻറെ മനസ്സ് ഇതുപോലെ ഒരിക്കലും സംഘർഷ പെട്ടിട്ടില്ല….. പക്ഷേ ഇപ്പോൾ…. ഇഷ്ടപ്പെട്ടത് അത്രയും കളങ്കമില്ലാതെ തന്നെയാണ് ……അവൻ വണ്ടി സൈഡ് ആക്കി …….ആർത്തലച്ച് തീരം പുൽകുന്ന തിരമാലകളെ നോക്കി ആ കരിങ്കൽ തിട്ടക്ക് അരികിലിരുന്നു……
അപ്പോഴാണ് മണലിലേക്ക് വീണ ഒരു ബോൾ എടുക്കാൻ ഒരു കുട്ടി ഓടിവരുന്നത് അവൻ ശ്രദ്ധിച്ചത്…..
“അനു മതി ….ഇപ്പോൾ തന്നെ ടൈം ഒരുപാട് ആയി ……ഇനിയും വൈകിയാൽ ടീച്ചർ ആൻറി വഴക്ക് പറയും”
” പ്ലീസ് ദിദി….കുറച്ചുനേരം കൂടി ….”3 പെൺകുട്ടികളാണ്….. കടൽത്തീരത്ത് ഫുട്ബോൾ തട്ടി കളിക്കുകയാണ്…. അതിനടുത്തായി കൈ രണ്ടും കെട്ടി അവരെ നോക്കിക്കൊണ്ട് അവളും….
” സൈറ “അവൻ പതിയെ ഒന്നു മൊ ഴിഞ്ഞു…….ഒരു ജീൻസും ടോപ്പും ആണ് വേഷം …….ഒരു ഷാൾ കൊണ്ട് തലയിൽ ആകെ ചുറ്റി വെച്ചിട്ടുണ്ട് …..അത്രമേൽ അഴകാര്ന്നഒരു മുഖം…… അവൻ അവളെ നോക്കി കാണുകയായിരുന്നു…… എന്നാൽ അവൾ ഇതൊന്നും ശ്രദ്ധിക്കാതെ കുട്ടികളെ വിളിക്കുന്ന തിരക്കിലാണ്…..
” അനൂ….പോകാം” കുറച്ചു കൂടി കഴിഞ്ഞപ്പോൾ അവൾ വീണ്ടും വിളിച്ചതോടെ കുട്ടികൾ കരക്ക് കയറി….
“ദി ദി….ഞങ്ങൾക്ക് ഐസ്ക്രീം വാങ്ങി താ…..” അതിലൊരു കുട്ടി ഐസ്ക്രീം വണ്ടിക്ക് നേരെ കൈനീട്ടി പറയുന്നുണ്ട്….. സൈറ ഒരു കുഞ്ഞു ചിരിയോടെ എല്ലാവർക്കും ഐസ്ക്രീം വാങ്ങി കൊടുക്കുന്നുണ്ട്…… ശേഷംഅവൾ എല്ലാവർക്കും വേണ്ടി വണ്ടിയുടെ ഡോർ തുറന്നു കൊടുത്തു…… അവളും വണ്ടിയിൽ കയറി……. ടീച്ചറുടെ വണ്ടി ആണ് അത്….. പലപ്പോഴും ഉപ്പയെ കാണാൻ വരുന്നത് കണ്ടിട്ടുണ്ട്….. സമീർ ഓർത്തു…. എന്തുകൊണ്ടോ സൈറയെ കണ്ടപ്പോൾ ഉള്ളിലെവിടെയോ ഒരു നഷ്ടബോധം ഉടലെടുക്കുന്നുണ്ടോ അവൻ തന്നോട് തന്നെ ചോദിച്ചു ……അന്ന് പെണ്ണ് കാണാൻ ചെന്നപ്പോൾ അവളോട് സംസാരിച്ചത് ഒക്കെ അവൻ അറിയാതെ ഓർത്തുപോയി ……പിന്നെ രാത്രി ഏറെ വൈകിയാണ് വീട്ടിലെത്തിയത്…….
വണ്ടിയിൽ നിന്നിറങ്ങി ഡോർ അടക്കുമ്പോഴേ കണ്ടു ഉമ്മറത്ത് ഉപ്പ ഇരിക്കുന്നുണ്ട്……
” നീ എവിടെയായിരുന്നു മീറ്റിംഗ് ഒന്നും ഇല്ലല്ലോ….. അശോകൻ ഒന്നും പറഞ്ഞില്ല ….”
“ഞാൻ വെറുതെ പുറത്തൊക്കെ ഒന്നു പോയതാ …..”
“നിൻറെ ആ മാനേജർ പെണ്ണിൻറെ കല്യാണം ഉറപ്പിച്ചു അല്ലേ….”
“Mm “അവൻ അതിനു പതുക്കെ ഒന്നു മൂളി….
ശേഷം വേറൊന്നും ചോദിക്കാനോ പറയാനോ ഇല്ലാത്തതുപോലെ അകത്തേക്ക് കയറിപ്പോയി……
ദിവസങ്ങൾ വീണ്ടും ഓടിമറഞ്ഞു…. സൈറയുടെ കാര്യം അവനോട് പിന്നെ ആരും പറഞ്ഞില്ല….. സുമിക്കു മാത്രം എപ്പോഴും അവളെ കുറിച്ച് മാത്രമേ സംസാരിക്കാൻ ഉണ്ടാവൂ ……
അങ്ങനെ ഒരു മാസത്തിനു ശേഷം ഒരു ശനിയാഴ്ച ഓഫീസിൽ നിന്ന് എത്തിയ പാട് സുമി റെഡിയായി നിൽക്കുന്നത് കണ്ടു….. ഉമ്മച്ചിയുടെ വീട്ടിൽ ഒരു കല്യാണം ഉണ്ട്….. മൂന്ന് ദിവസം നിൽക്കുന്ന ആഘോഷങ്ങളും പരിപാടികളുമാണ്…… ഇന്നാണ് അതിൻറെ തുടക്കം ……ഉമ്മച്ചിയും വാപ്പച്ചിയും ഉപ്പച്ചിയും രാവിലെതന്നെ പോയിട്ടുണ്ട് ……സുമി തനിക്ക് വേണ്ടി കാത്തുനിന്നതാണ്…..
” എൻറെ ഇക്കാക്ക…. ഇപ്പോൾ തന്നെ ലൈറ്റ് ആയി….. വേഗം വാ….. മെഹന്ദി നൈറ്റിന് മെഹന്ദി ഇടാനുള്ള ആളെയും കൊണ്ട് വേണം പോകാൻ…. ഞാൻകൊണ്ടുവരാം എന്ന് ഏറ്റതാ….. അവളെയും വിളിച്ചിട്ട് വേണം നമുക്ക് പോകാൻ …..അവളും അവിടെ റെഡിയായി നമ്മെ വെയിറ്റ് ചെയ്യുകയാണ്…… അവരാണെങ്കിൽ വീട്ടിൽ നിന്ന് എന്നെ വിളിച്ചു കൊണ്ടിരിക്കുകയാണ്…… വേഗം റെഡിയായി വാ ഇക്കാക്ക….”
” ഓ ….ഇനി അതിനെ കൂടി എടുത്തിട്ട് വേണോ പോവാൻ…” അവൻ പിറു പിറുത്ത് കൊണ്ട് സ്റ്റെപ്പ് ഓടിക്കയറി ….
വേഗം റെഡിയായി താഴോട്ടിറങ്ങി വണ്ടിയെടുത്തു. …..
“നിന്റെ മൈലാഞ്ചി ഇടാനുള്ള ആൾ ഇനി എവിടെയാ….”
” അത് പോകുന്ന വഴിക്കാ……നമ്മുടെ ഫാത്തിമ ടീച്ചറുടെ ഓർഫനേജിനടുത്ത്…..”സുമി അവനെഒന്ന് ഒളിഞ്ഞു നോക്കി….. അവിടെ എത്താനായതും അവൾ ഫോൺ വിളിച്ചു….
“ഹലോ… ഞങ്ങൾ വീടിൻറെ മുൻപിൽ ഉണ്ട് ….വേഗം വാ …..അതു കുഴപ്പമില്ല ഞങ്ങൾ തിരിച്ചു നിന്നെ ട്രോപ്പ് ചെയ്തോളാം….. ഡോണ്ട് വെറി,…..” അതും പറഞ്ഞു അവൾ ഫോൺ കട്ടാക്കി……..
ഒരു ശബ്ദത്തോടെ ഗേറ്റ് തുറന്ന് നടന്നു വരുന്ന ആളെ അപ്പോഴാണ് സമീർ ശ്രദ്ധിക്കുന്നത്….. ഇളം മഞ്ഞ ചുരിദാറിൽ അതിൻറെ ഷാൾ ഒന്ന് നേരെ പിടിച്ചിട്ട് കൈയിലെ ഫോണിലേക്ക് എന്തോ നോക്കിക്കൊണ്ട് വരുന്നവളെ ഒരു നിമിഷം നോക്കി നിന്നു അവനും….
” സൈറ “അവൻ പോലും അറിയാതെ ചുണ്ടുകൾ മൊഴിഞ്ഞു… അവൻ കണ്ണുകുറുക്കി സുമിയെ ഒന്നു നോക്കി…..
” എന്താ…. ഇതുതന്നെയാണ് ആള്…. സൈറ….. നല്ല ഒന്നാന്തരം മെഹന്ദി ആർട്ടിസ്റ്റ് ആണ് …..നല്ല അഡാറ് ചിത്രങ്ങളൊക്കെ വരക്കും …..അപ്പോൾ പിന്നെ നമ്മുടെ വീട്ടിലെ കല്യാണത്തിന് ഇവള് തന്നെ ആയിക്കോട്ടെ എന്ന് വെച്ചു …..രണ്ടാഴ്ച മുന്നേ ഞാൻ ബുക്ക് ചെയ്തിട്ടതാ …..ദേ ഇക്കാക്ക ….ആൾക്ക് അല്ലെങ്കിലേ വരാൻ നല്ല മടിയുണ്ട് …..ഇനി ഇക്കാക്ക ആയിട്ട് അത് കുളമാക്കി കയ്യിൽ തരരുത്….. ഞാൻ ഏറ്റു പോയത് കൊണ്ടാ….. അവിടെ എന്നെ അവരുടെ മുന്നിലിട്ട് വഷളാക്കരുത്……. പിന്നെ അവൾക്കുംനൂറു നൂറ് ആവശ്യങ്ങൾ കാണും…. നമുക്ക് ചെയ്യാവുന്ന സഹായങ്ങൾ ഇങ്ങനെയൊക്കെ അല്ലേ ……എന്തെങ്കിലും കിട്ടുകയാണെങ്കിൽ അവൾക്കും ആ ഓർ ഫനേജിലെ കുട്ടികൾക്കും ഒരു സഹായമാകും…..” അവൻറെ ഭാഗത്തുനിന്ന് ഒരു ദേഷ്യവും ഉണ്ടാവാതിരിക്കാൻ സുമി ആദ്യമേ പറഞ്ഞുകൊടുത്തു…… ഫോണിൽ എന്തോ നോക്കി ഓടിവന്ന സൈറക്ക് വേണ്ടി ഡോർ തുറന്നു കൊടുത്തു സുമി….. ഒരു ചിരിയോടെ വണ്ടിയിലേക്ക് കയറുമ്പോഴാണ് ഡ്രൈവർ സീറ്റിൽ ഇരിക്കുന്ന സമീറിനെ അവൾ കാണുന്നത്….. എന്ത് ചെയ്യണമെന്ന് അറിയാതെ ഒരു പരങ്ങലിൽ അവൾ അവിടെ നിന്നു. ….
“സൈറ കയറ്…”അവൾ ഒരു ചിരിയോടെ തലയാട്ടിക്കൊണ്ട് സുമിക്ക് അടുത്തേക്ക് കയറി……
“സോറി സുമി ഞാൻ ലേറ്റ് ആയോ? …. ഓഫീസ് കഴിഞ്ഞ് ഇറങ്ങിയിട്ട് വേണം അതുകൊണ്ടാ…..”
*”നോ പ്രോബ്ലം… സൈറ ….ഞങ്ങൾക്കും ഇക്കാക്ക വന്നിട്ട് വേണ്ടേ? അതുകൊണ്ടാ ഉമ്മച്ചി വാപ്പച്ചി നേരത്തെ പോയതും…..”
“ഞാൻ എങ്ങനെയാ ഇങ്ങോട്ട് തിരിച്ചു പോരുക എ….നിക്ക് വേറൊരു വണ്ടി അറേഞ്ച് ചെയ്തു തരണേ …”അവൻ കേൾക്കാത്ത രൂപത്തിൽ സൈറപതിയെ അവളോട് പറഞ്ഞു.……
” അതൊക്കെ ഞാൻ സെറ്റാക്കി തരാ…. ഞങ്ങളുടെ മെഹന്ദി ഒന്ന് കളർ ആക്കി തന്നാൽ മതി…”
ഇതേസമയം വണ്ടിയോടിക്കുന്നവന്റെ കണ്ണുകൾ എന്തിനെന്നറിയാതെ സൈറയെ തേടി പോകുന്നുണ്ടായിരുന്നു…. അവൻറെ കണ്ണുകൾ തന്നെയാണ് എന്നറിയുമ്പോൾ അവളും ഒരു പിടച്ചിലൂടെ കണ്ണുകൾ മാറ്റുന്നുണ്ട്……. മിററിലൂടെ സമീറിന്റെ നോട്ടം കാണുമ്പോൾ സുമിക്കും ചിരി വരുന്നുണ്ടായിരുന്നു……
കുറച്ചുനേരത്തെ യാത്രയ്ക്കുശേഷം അവർ കല്യാണം വീട്ടിലെത്തി ….ഒരു കല്യാണത്തിന്റെ എല്ലാ ബഹളങ്ങളും കേൾക്കാനുണ്ട്…. അവൻ വണ്ടി സൈഡ് ആക്കി …..അവൻറെ വണ്ടി കണ്ടപ്പോൾ തന്നെ ഉമ്മച്ചിയും ഇറങ്ങിവന്നു …
“എന്താടാ ഇത്രമേൽ വൈകിയത്…..”
” സോറി ഇനി രണ്ടു ദിവസം ലീവ് അല്ലേ….. അപ്പോൾ അതിന്റെ പരിപാടികൾ ഉണ്ടായിരുന്നു…..”
വണ്ടിയുടെ ബാക്കിൽ നിന്ന് സുമി ക്കൊപ്പം സൈറയും ഇറങ്ങി…. ഉമ്മ നിറഞ്ഞ ചിരിയോടെ അവളുടെ കൈപിടിച്ചു ……
“വാ മോളെ അവരൊക്കെ കാത്തുനിൽക്കുകയാണ് ”
അവളുടെ കൈപിടിച്ച് അകത്തേക്ക് കൊണ്ടുപോയി…… അകത്തേക്ക് നടക്കുന്നതിനിടയിൽ അവൾ വെറുതെ അവനെ ഒന്ന് തിരിഞ്ഞുനോക്കി….. ആരോഡോ കൈ കൊടുത്ത് സംസാരിക്കുന്നതിനിടയിൽ അവനും കണ്ടു തന്നെ നോക്കുന്നവളെ….. മൈലാഞ്ചി രാവിലെ പരിപാടികളൊക്കെ അടിപൊളിയായി നടക്കുന്നുണ്ട്….. വീട്ടിൽ കയറിയപ്പോഴേ സുമി എല്ലാവർക്കും പരിചയപ്പെടുത്തിക്കൊടുത്തു….. കുറച്ചുനേരം കൊണ്ട് തന്നെ എല്ലാവരോടും കൂട്ടായി….. അവിടുത്തെ വല്യമ്മച്ചിക്കും നന്നായി ഇഷ്ടപ്പെട്ടു ……
“എടീ റസിയ എന്ത് കണ്ടിട്ടാ അൻ്റെ മോൻ ഇതിനെ വേണ്ടാന്ന് വെച്ചത്…… ഞാൻ ആ കുരുത്തംകെട്ടവനെ ഒന്ന് കാണട്ടെ ….”
അവൾ പെണ്ണിന് മൈലാഞ്ചിയിടാൻ തിരിഞ്ഞ നേരം അവർ ഉമ്മയോടയി പറഞ്ഞു… ആ വലിയ അകത്തളത്തിൽ അണിഞ്ഞൊരുങ്ങിയ പെണ്ണ് വന്നിരുന്നു…. സൈറ അവൾക്ക് അടുത്തായി ഇരുന്നുകൊണ്ട് തൻറെ പണി ആരംഭിച്ചു. ഒരു സൈഡിലായിവൂഫറിൽനിന്നും നല്ല മാപ്പിളപ്പാട്ട് ഒഴുകിവരുന്നുണ്ട്….. കുട്ടികളും മുതിർന്നവരും അതിനനുസരിച്ച് കളിക്കുന്നുണ്ട്…… വല്യമ്മമാർ കസേരയിലിരുന്ന് തന്നെ പാട്ടിന് താളം പിടിക്കുന്നു….. ഇനികുറച്ചുനേരത്തെ കെട്ടിമറിച്ചിൽ ആണ്….. സൈറ ചുറ്റുമെന്ന് നോക്കിക്കൊണ്ട് തൻ്റെ പണിയിലേക്ക് കടന്നു. ഇനി രണ്ടുമൂന്നു മണിക്കൂർ ഇതിൻറെ പിറകെ ആയിരിക്കും…..ചെറുപ്പം മുതലേ മൈലാഞ്ചി ഇടാൻഭയങ്കര ഇഷ്ടമായിരുന്നു….. ആദ്യമൊക്കെ ടീച്ചറുടെ കയ്യിലായിരുന്നു തന്റെ കൊത്തുപണി ….പിന്നെ അത് ഓർഫനേജിലെ കുട്ടികൾക്കായി.,. അതും രണ്ട് പെരുന്നാൾ വരുമ്പോഴൊക്കെ…….. പിന്നെ ആദ്യമായിട്ട് പുറത്തുള്ളവർക്ക് മൈലാഞ്ചി ഇട്ടുകൊടുത്തത് ഓഫീസിലെ അൻസിയുടെ നിക്കാഹിനാണ് …..അത് എല്ലാവർക്കും ഇഷ്ടപ്പെട്ടു ….ചുമ്മാ ഒരു കൗതുകത്തിന് ഇൻസ്റ്റയിൽ sairas ആർട്ട് …എന്ന പേരിൽ പേജുണ്ടാക്കി … കിട്ടുന്ന വർക്കൊക്കെ അതിൽ പോസ്റ്റ് ചെയ്തു…. അതുകൊണ്ട് പിന്നെ ഇടയ്ക്കിടയ്ക്ക് ഇങ്ങനെ ചെറിയ ചില വർക്കുകൾ കിട്ടും….. ഇന്നാള് പെണ്ണുകാണാൻ വന്ന ശേഷമാണ് സുമിയുമായിട്ട് കൂട്ടാവുന്നത്….. അതിനുശേഷം ആണ് അവൾ എനിക്ക് ഇങ്ങനെ ഒരുപരിപാടി ഉണ്ടെന്നറിഞ്ഞത്….. അങ്ങനെ ഈ കല്യാണത്തിന് പിടിച്ച പിടിയാലേ കൊണ്ടുവന്നതാണ്…. ഇങ്ങോട്ട് പോരാൻ ഏറെ മടിച്ചതാണ് എന്തോ ആ ഒരാളെ കാണേണ്ട എന്ന് തോന്നി …..അത് കാരണം കൊണ്ട് തന്നെ രാത്രിയാണ് തിരിച്ചു പോരാൻ ബുദ്ധിമുട്ടാവും എന്നൊക്കെ പറഞ്ഞു ഒഴിയാൻ നോക്കി…… പക്ഷേ പെണ്ണ് പിടിവിടാൻ ഒരുക്കം അല്ലായിരുന്നു …….സൈറ ഒരു നടുവീർപ്പോട് ഓരോന്നോർത്തു…… അതിനിടയിൽ ആരൊക്കെയോ വരുന്നു പെണ്ണിന് മധുരങ്ങൾ വായിൽ വെച്ചുകൊടുക്കുന്നു…. ഏറെ നേരത്തെ കെട്ടിമറിച്ചിലിനൊടുവിൽ ഒരു കയ്യ് അകവും പുറവും പൂർത്തിയായി……. മണവാട്ടി പെണ്ണിന് നല്ലോണം ഇഷ്ടപ്പെട്ടിട്ടുണ്ടെന്ന് മുഖം കണ്ടപ്പോഴേ മനസ്സിലായി….. അതിനിടയിൽ പാട്ടിനനുസരിച്ച് ഡാൻസ് കളിക്കുന്ന ഇടത്തേക്ക് ഒന്ന് നോക്കിയതാണ്.. . .. അപ്പോൾ കണ്ടു തൂണിലും ചാരി തന്നെ മാത്രം ശ്രദ്ധിച്ചു നിൽക്കുന്നവനെ….. ഓഫീസ് ലുക്കിൽ നിന്നൊക്കെ മാറി ഒരു വൈറ്റും മുണ്ടും ബ്ലാക്ക് ഷർട്ടും ഒക്കെയായി ആള് നല്ല ചെത്ത് ലുക്കിലാണ്…… എന്തോ ആ നോട്ടം കണ്ടപ്പോൾ തന്നെ മുഖം തിരിച്ചു തന്റെ പണിയിലേക്ക് കടന്നു…. എല്ലാവരും ഈ രാവ് ആഘോഷമാക്കുകയാണ് .. ..സമയം പിന്നെയും കടന്നുപോയി,…. അപ്പോഴാണ് അവൾക്ക് ഒരു ഗ്ലാസ് ജ്യൂസുമായി സുമി അങ്ങോട്ടു വന്നത്…….
“സൈറ ഇത് കുടിക്ക് കുറെ നേരമായില്ലേ…” അവൾ അത് വേഗം വാങ്ങി കുടിക്കുകയും ചെയ്തു….. വീണ്ടും സമയം നീങ്ങി…. അതിനിടയിൽ എല്ലാവരെയും ഭക്ഷണം കഴിക്കാൻ വിളിച്ചു…..
” നിങ്ങൾ പോയി കഴിച്ചോ സുമി….. ഞാനിതു കഴിഞ്ഞിട്ട് കഴിക്കാം…… ഇത് കഴിഞ്ഞിട്ട് വേണ്ടേ ഇവൾക്കും ഒന്ന് കിടക്കാൻ…… ഞാൻ ലേറ്റ് ആയാൽ ഇവളും വൈകും….. നാളെ നേരത്തെ എണീക്കേണ്ടതല്ലേ…… അതുകൊണ്ട് ആദ്യം ഇത് തീർക്കട്ടെ….. ഇനി ഒരു കാലും കൂടിയല്ലേ മൈലാഞ്ചി ഇടാൻ ഉള്ളൂ …..അത് വേഗം കഴിയും ….നി പോയി കഴിച്ചോളൂ…. എന്നെ കാത്തു നിൽക്കണ്ട….”സൈറ മണവാട്ടിയെ ഒന്ന് നോക്കിക്കൊണ്ട് സുമിയോട് ആയി പറഞ്ഞു..
” എന്നാൽ വേഗം തീർത്തിട്ട് വായോ…. ഞാൻ അവിടെ ഉണ്ടാകും…. എനിക്ക് നന്നായി വിശക്കുന്നുണ്ട് ….”
അതും പറഞ്ഞു പുറത്തെ പന്തലിലേക്ക് ഇറങ്ങി സുമി.
സത്യത്തിൽ അവൾക്കും നല്ലോണം വിശക്കുന്നുണ്ടായിരുന്നു…. പിന്നെ ഈ ഒരു കാലും കൂടി കഴിഞ്ഞാൽതീർന്നു എന്ന് സമാധാനത്തിലായിരുന്നു …നേരം പത്തുമണി കഴിഞ്ഞു എല്ലാം കഴിഞ്ഞു എഴുന്നേൽക്കുമ്പോൾ….
“കഴിഞ്ഞില്ലേ ഇനി വാ കഴിക്കാം,… ഞാൻ കഴിച്ചു… . അവിടെ ഉമ്മ ഭക്ഷണം കഴിക്കുന്നുണ്ട്…. അവിടെ ഇരിക്കാം….. അതും പറഞ്ഞു അവൾ സൈറയുടെ കൈപിടിച്ച് പന്തലിലേക്ക് ഇറങ്ങി….
പന്തലിലെ ഭക്ഷണ തിരക്കൊക്കെ കുറെ കഴിഞ്ഞിട്ടുണ്ട്….. അല്ലെങ്കിലും പുറത്തുനിന്ന് ആളുകൾ ഒന്നും അധികം ഇല്ല അവരെ കുടുംബക്കാരും ബന്ധങ്ങളും പിന്നെ കല്യാണ പെണ്ണിൻറെ ഒരുപറ്റം കൂട്ടുകാരുംതന്നെ ഇന്ന് ഉള്ളൂ…… അവസാനമായി വീട്ടുകാരിൽ ചിലർ മാത്രമാണ് അവിടെ ഉണ്ടായിരുന്നത് …
“സൈറ.. മോളെ വായോ ഇങ്ങോട്ട് ഇരുന്നോ…..”
ഉമ്മ ഒരു സ്റ്റൂൾ നീക്കിയിട്ട് അവളെ അടുത്തേക്ക് വിളിച്ചു… അവൾ വിശപ്പിന്റെ വിളികൊണ്ട് എങ്ങോട്ടും നോക്കാതെ വേഗം അവിടെ പോയിരുന്നു….
അപ്പോഴാണ് അവൾ തന്റെ എതിർവശത്തിരിക്കുന്നു ആളെ ശ്രദ്ധിച്ചത്..,..
“പടച്ചോനെ കലിപ്പൻ കാമുകൻ ..”അവൾ ഒന്ന് ആത്മഗദിച്ചു..
” നിങ്ങൾ കഴിക്ക് ഞാൻ ഇവിടെ ഉണ്ട് ട്ടോ…” അതും പറഞ്ഞു ഉമ്മ എഴുന്നേറ്റു…..
സൈറ തൻറെ മുൻപിൽ ഇരിക്കുന്ന പ്ലേറ്റിലേക്കും അവനെയും ഒന്ന് മാറിമാറി നോക്കി…. എന്നാൽ താൻ മുന്നിൽ ഇരിക്കുന്നത് കൊണ്ട് അവൾ കാണിക്കുന്ന വെപ്രാളങ്ങൾ എല്ലാം അവനും അറിയുന്നുണ്ടായിരുന്നു…… അവൻറെ മുന്നിൽ പെട്ടതുപോലെ ദയനീയതയോടെ അവൾ സുമിക്കായി ചുറ്റും നോക്കി……. പക്ഷേ പെണ്ണിനെ അവിടെയൊന്നും കാണാനില്ല…… എന്നാൽ അവളെ തന്നെ നോക്കി നിൽക്കുന്നവന്റെ മുഖത്തേക്ക് അറിയാതെ ഒന്ന് കണ്ണുടക്കിയത് …. അവൻ ഒരു തവി ചോറ് എടുത്ത് അവളുടെ പ്ലേറ്റിലേക്കായി ഇട്ടു കൊടുത്തു ….അതിൻറെ കൂടെ അച്ചാറും സാലഡും അവൾക്കായി വിളമ്പി കൊടുത്തു….
“കഴിക്ക് കുറെ നേരത്തെ അധ്വാനമായിരുന്നിലേ വിശക്കുന്നുണ്ടാകും….” അവളുംസമ്മതത്തോടെ ഒന്ന് തലയാട്ടി കൊണ്ട് പ്ലേറ്റിലേക്ക് മുഖം താഴ്ത്തി…….. ആ സമയം അവൻ കുറച്ച് വെള്ളമെടുത്തു കുടിച്ചു കൈ കഴുകാൻ ആയി പോയി…… അവൻ പോയപ്പോൾ അവൾ വീണ്ടും ചുറ്റും നോക്കിക്കൊണ്ട് വേഗം കഴിക്കാൻ തുടങ്ങി….. അപ്പോൾ തന്നെ കൈ കഴുകി ടിഷ്യൂവിൽ തുടച്ചു കൊണ്ട് സമീർ അവൾക്കെതിരായി ഒരു സ്കൂളിൽ ഇരുന്നു……
” കഴിച്ചോ….. ആരുമില്ല എന്ന് വിചാരിച്ച് വേഗം ഓടാൻ നിൽക്കണ്ട….. അവരാരെങ്കിലും വരുവോളം ഞാൻ ഇരുന്നോളാം…… ” അവൻ അവളോട് പറഞ്ഞുകൊണ്ട് തന്നെ ഫോൺ കയ്യിലെടുത്ത് അവൾക്കെതിരായി പുറം തിരിഞ്ഞിരുന്നു….. അവൾ ആശ്വാസത്തോടെ ഭക്ഷണം കഴിക്കാൻ തുടങ്ങി …..
എന്നാൽ അവൾ അവിടെ ഒറ്റയ്ക്കാണല്ലോ എന്ന് ചിന്തയിൽ ഓടി വന്ന സുമി കാണുന്നത് ഒരിടത്തായി ഭക്ഷണം കഴിക്കുന്ന സൈറയും അവൾക്ക് അടുത്ത് കാവൽ എന്നോണം ഫോണിൽ നോക്കിയിരിക്കുന്ന തന്റെ ഇക്കാക്കയുമാണ്….. അവൾ ഒരു ചെറു നിശ്വാസത്തോടെ വേഗം വന്ന വഴിയെ തന്നെ തിരിഞ്ഞു നടന്നു……
“കഴിഞ്ഞു”അവൾ എണീറ്റ് കൊണ്ട് അവനെ ഒന്ന് നോക്കി…
“എന്നാൽ കൈ കഴുകി വാ… “പൈപ്പിനു നേരെ നേരെ കണ്ണ് കാണിച്ചു കൊണ്ട് സമീർ പറഞ്ഞു….
അവൾ വേഗം കൈ കഴുകി വന്നു …
“എന്നാൽ പോയിക്കോ അവരവിടെ അകത്തു കാണും …”അവൻ പറഞ്ഞു .
അതിനും അവൾ ഒന്ന് തലയാട്ടിക്കൊണ്ട് തിരിഞ്ഞു നടന്നു….. അകത്തു കയറിയപ്പോൾ കണ്ടു വല്യമ്മയോട് എന്തൊക്കെയോ സംസാരിച്ചിരിക്കുന്ന സുമിയെ ….
“സൈറ നീഫുഡ് കഴിച്ചില്ലേ …..ഞാൻ അപ്പോഴേക്കും പെണ്ണിൻറെ ഡ്രസ്സ് ഒക്കെ ഒന്ന് മാറ്റി കൊടുക്കാൻ പോയി….” സുമി ഒന്നും അറിയാത്ത ഭാവത്തിൽ പറഞ്ഞു….
” അത് കുഴപ്പമില്ല” അവൾ ഒന്ന് പുഞ്ചിരിച്ചു .
“സുമി എന്നാൽ ഞാൻ ഇനി പൊയ്ക്കോട്ടെ”
“ആ ….നീ ഇവിടെ ഞാൻ ഉപ്പാനെ വിളിച്ചിട്ട് വരാം…. നിന്നെ കൊണ്ട് വിടാൻ…”
അതിന് അവൾ ഒന്ന് തലയാട്ടി… സുമി ധൃതിയിൽ മുറ്റത്തേക്ക് നടന്നു….
സാധാരണ ടീച്ചർ ആന്റിയുടെ വണ്ടി എടുത്താണ് പോകാറ്…. ഇത് ഇപ്പോൾ കുറച്ചു ദൂരമുണ്ട് ….പിന്നെ രാത്രി നല്ലോണം ലേറ്റാവും എന്നും അറിയാം …അപ്പോൾ പിന്നെ ആദ്യമേ സുമിയുടെ അടുത്ത് പറഞ്ഞതാണ്….”
” ഇക്കാക്ക …. ഉപ്പ എവിടെ? “
“എന്തുപറ്റി …. ഉപ്പ അവിടെ നാളത്തെ നിക്കാഹിന്റെ സംസാരത്തിലാണ്…..എന്താടി…..”
“അത് സൈറയെ ഒന്ന് വീട്ടിൽ വിടണം ആയിരുന്നു…..”
” അതിനാണോ ഉപ്പാ അവിടെ തിരക്കിലാ…. അവളെ ഞാൻ കൊണ്ടു വിട്ടോളാം….. പോയിട്ട് അവളോട് വരാൻ പറയ്…..”
” എന്താ …എന്താ നിങ്ങൾ പറഞ്ഞത്…”
” പോയി അവളെ കൂട്ടിക്കൊണ്ടു വാടി….”അവൻ കൃത്രിമ ദേഷ്യത്തിൽ അതും പറഞ്ഞുകൊണ്ട് മുണ്ട് മടക്കി കുത്തി…..
“Mm ശരി.. ഇങ്ങോട്ട് തന്നെ വന്നാൽ മതി….”സുമി ഒരാക്കലോടെ തലയാട്ടിക്കൊണ്ട് അകത്തേക്ക് നടന്നു…..
“എന്നാൽ ശരിട്ടോ”അവൾ എല്ലാവരോടും യാത്ര പറഞ്ഞു ഇറങ്ങി.
“അപ്പോൾ ശരി …. ഞാൻ വിളിച്ചോളാം…..”സുമി അവളോട് പറഞ്ഞുകൊണ്ട് വണ്ടിയിലേക്ക് കയറ്റി….
അവൾ കയറിയതും സ്റ്റാർട്ടാക്കി വണ്ടി മുന്നോട്ട് എടുക്കുമ്പോൾ ആണ് ഡ്രൈവർ സമീറാണെന്ന് ശ്രദ്ധിക്കുന്നത്…..
“റബ്ബേ, കാമുകൻ…..”
നെഞ്ചത്ത് കൈവെച്ച് തിരിച്ച് ഇറങ്ങിയാലോ എന്ന് വരെ ആലോചിച്ചു……
“ഡീ… ഉമ്മയോട് പറഞ്ഞേക്ക് ഞാനിപ്പോൾ വരാന്ന്….””
അവൻ വണ്ടിയിൽ നിന്ന് തല നീട്ടിക്കൊണ്ട് സുമിയോട് ആയി പറഞ്ഞു….
” ശരി “അവനെ ഒന്ന് നോക്കി ഒരു കള്ളച്ചിരിയോടെ അവൾ തലയാട്ടി…..
അവൻ പിറകിലേക്ക് ഒന്നുകൂടി നോക്കി കൊണ്ട് വണ്ടി എടുത്തു.. കുറച്ചു ദൂരം പോയപ്പോൾ വണ്ടി ഒരു ഭാഗത്തായി ഒതുക്കി..
” എന്താ “അവൾ ഒന്നും അറിയാത്തതുപോലെ ചുറ്റും നോക്കി ….
“അതെ …ഞാൻ ആരുടെയും ഡ്രൈവർ അല്ല ….എനിക്ക് ഇങ്ങനെ വണ്ടി ഓടിക്കാൻ കുറച്ചു ബുദ്ധിമുട്ടുണ്ട് ….”അതും പറഞ്ഞു അവൾക്കായി അവൻ ഫ്രണ്ടിലെ ഡോർ തുറന്നു കൊടുത്തു…..
അവൻ പറഞ്ഞത് എന്താണെന്ന് അവൾക്ക് ആദ്യം ഓടിയില്ല…. പിന്നെയാണ് താൻ ബാക്കിൽ ഇരുന്നതാണ് പ്രശ്നം എന്ന് മനസ്സിലായത്….. തിരിച്ചു ഒന്നും പറയാനാവാത്ത സന്ദർഭമായതിനാൽ മെല്ലെ ഡോർ തുറന്നു അവന് അരികിൽ ഇരുന്ന് ഡോറടച്ചു …..
ചുണ്ടിൽ വിടർന്ന കുഞ്ഞു പുഞ്ചിരി സമൃദ്ധമായി മറച്ച് വച്ചുകൊണ്ട് സമീർ വീണ്ടും വണ്ടിയെടുത്തു…. കുറച്ചുകൂടി ചെന്നപ്പോൾ അവൾക്ക്ഫാത്തിമ ടീച്ചറുടെ ഫോൺ വന്നു….
“ആ … പാത്തൂ …ഞാൻ വരികയാണ് ….വേണ്ട എന്നെ കാത്തുനിൽക്കണ്ട…. പാത്തു കിടന്നോ….ഞാൻ വന്നോളാം. ……”അവൾ കോൾ കട്ടാക്കി ഫോൺ ബാഗിലിട്ടു.
” ഫാത്തിമ ടീച്ചറെ പാത്തു എന്നാണോ ഇയാൾ വിളിക്കാറ്….”
” അതെ…. ഞാൻ മാത്രം ……അവരെ എനിക്ക് എൻറെ വളർത്തമ്മ മാത്രമല്ല….. എൻറെ ഏറ്റവും അടുത്ത കൂട്ടുകാരിയും കൂടിയാണ്…… വളരെ ചെറുപ്പം മുതലേ കൂട്ടുകൂടിയതല്ലേ….. അന്നുമുതലേ ഞാൻ അവരെ വിളിക്കുന്നത് പാത്തുഎന്നാ ….”
“താൻ എവിടെയാ വർക്ക് ചെയ്യുന്നത്……” അവൻ അവളോട് ചോദിച്ചു.
” ഇൻഫോപാർക്കിൽ”
“Mm “അവൻ അതിനൊന്നു മൂളി….
” സൈറ…. അന്ന് ഞാൻ അങ്ങനെയൊക്കെ നിന്നോട് സംസാരിച്ചതിന് സോറി……”
“Ay it’s ok….. ഞാൻ അതൊക്കെ അപ്പോഴേ മറന്നു ……പിന്നെ ഞാനും ക്ഷമ ചോദിക്കുകയാണ്….. നിങ്ങൾ പറഞ്ഞതുപോലെ പറയാൻ അന്നെനിക്ക് കഴിയുമായിരുന്നില്ല….. കാരണം നിങ്ങളുടെ ഉപ്പ ഞങ്ങളുടെ ഓർഫനേജിന്റെ എല്ലാമാണ് …..സത്യം പറഞ്ഞാൽ ഇങ്ങനെ ഒരു പ്രൊപ്പോസൽ കൊണ്ടു വരുമ്പോഴേ ഞങ്ങൾ വിലക്കണ മായിരുന്നു…… ഞങ്ങൾക്കൊന്നും സ്വപ്നം കാണാൻ പോലും ആവാത്ത ഒരു ബന്ധമായിരുന്നു…… അന്നേരം ഞങ്ങളും ഞങ്ങളുടെ നില മറന്നുപോയി ……പിന്നെ അവരോടൊക്കെ ഒറ്റയടിക്ക് ഇയാൾ പറയും പോലെ എനിക്കൊന്നും പറയാനാവില്ല….. അതൊരു നന്ദികേടും അഹങ്കാരവുമായി പോകുമോ എന്ന പേടിയാ …..കാരണം ഞങ്ങളെപ്പോലെ ഉള്ള അനാഥരെ സംരക്ഷിച്ചു പോരുന്നത് അവരെ പോലെ ഒരുപാട് നല്ല മനസ്സുകളാണ്……. പിന്നെ ഇയാൾക്ക് അങ്ങനെ ഒരു ഇഷ്ടമുണ്ടെന്നു പറഞ്ഞപ്പോഴേ ഞാൻ അത് വിട്ടതാ…… ടീച്ചറാ നിങ്ങളുടെ ഉപ്പയോട് വിവരങ്ങൾ പറഞ്ഞത്….. അവൾ അത്രയും പറഞ്ഞതോടെ അവനൊന്ന് നെടുവീർപ്പിട്ടു……
“ഇയാൾക്ക് അങ്ങനെയൊരു ഇഷ്ടം ഉണ്ടെങ്കിൽ ആദ്യം വീട്ടിൽ അറിയിച്ചാൽ മതിയായിരുന്നു…… എന്നാൽ പിന്നെ അവരും വേറൊരു ബന്ധത്തിന് ഒരുങ്ങി ല്ലല്ലോ …..”
“ഞാനൊരു കാര്യം പറയട്ടെ “സൈറ അവൻറെ മുഖത്തോട്ട് നോക്കി.
“പറഞ്ഞോ”
” ആ ഇഷ്ടം എന്താ അന്ന് വീട്ടിൽ പറയാഞ്ഞത്…… ഇനിയും നിങ്ങൾ അത് മറച്ചു വെക്കരുത്…. കാരണം നിങ്ങളുടെ ഉപ്പ ഇതുപോലെ വേറെ ഏതെങ്കിലും ബന്ധങ്ങൾ കണ്ടുപിടിച്ചു അവസാനം വെച്ച് അത് പറ്റില്ല എന്ന് പറയുമ്പോൾ അവിടെ താണു പോകുന്നത് അദ്ദേഹത്തിൻറെ അഭിമാനം കൂടിയല്ലേ…… അതുകൊണ്ട് ഇനിയും വൈകരുത്….. എനിക്കും പേഴ്സണലി അദ്ദേഹത്തെ വളരെ ഇഷ്ടമാണ്…….. ഞങ്ങളൊക്കെ ചെറിയ കുട്ടികൾ ആകുമ്പോഴേ അവിടെ വരാറുണ്ട്…… ഒരുപാട് സ്നേഹമാണ് ഞങ്ങളോട്…… ആരോരുമില്ലാത്ത ഞങ്ങൾക്കും അതൊക്കെ അത്രമേൽ വലുതായിരുന്നു…… ഇപ്പോഴും അങ്ങനെ തന്നെയാണ് ……നിങ്ങൾ ആയിട്ട് ആ ഉപ്പാൻറെ വില കളയരുത് …..”അത് പറയുമ്പോൾ അവളുടെ ശബ്ദം നന്നേ പതിഞ്ഞു പോയിരുന്നു.
” അതോ … അതിനി നടക്കും എന്ന് തോന്നുന്നില്ല …”
“എന്തുപറ്റി “
“അത് അവളുടെ എൻഗേജ്മെന്റ് കഴിഞ്ഞു …..പിന്നെ എനിക്ക് അങ്ങനെ ഒരു ഇഷ്ടം ഉണ്ടായിരുന്നത് അവൾക്കറിയില്ല…..it was a one side love”
“ഐ ആം സോറി…. എനിക്കറിയില്ലായിരുന്നു”
“Ay ഞാനത് അപ്പോഴേ വിട്ടു”
“ഇയാൾക്ക് സങ്കടമില്ലെ… അത്രമേൽ സ്നേഹിച്ച ഒരാൾ മറ്റൊരാളുടേതായി എന്ന് പറയുമ്പോൾ…”
” ഉണ്ടായിരുന്നു…. പിന്നെ ആ ആളുടെ മുഖത്തെ സന്തോഷം കാണുമ്പോൾ അതാണ് ശരി എന്ന് തോന്നി. ….”
“സാരമില്ല ഇതായിരിക്കും പടച്ചോനെ തീരുമാനം….. ഇയാൾക്ക് വിധിച്ചത് സമയമാകുമ്പോൾ ഇയാളുടെ മുന്നിൽ വരും ….””അവൾ അവനെ സമാധാനിപ്പിക്കാൻ എന്നവണ്ണം പറഞ്ഞു.
അതിന് അവൻ അവളെ നോക്കി ഒന്ന് പുഞ്ചിരിച്ചുകൊണ്ട് വീണ്ടും ഡ്രൈവിങ്ങിലേക്ക് ശ്രദ്ധിച്ചു തിരിച്ചു….
വീട് എത്താറായതും അവൻ ഉള്ളിലേക്ക് വണ്ടി കയറ്റി …..ഇവിടെ നിർത്തിയാൽ മതി ഞാൻ പൊയ്ക്കൊള്ളാം എന്ന് റോഡരികിൽ എത്തിയപ്പോഴേ അവൾ പറഞ്ഞതാണ്….
വണ്ടിയുടെ ശബ്ദം കേട്ടപ്പോൾ തന്നെ ടീച്ചർ ഇറങ്ങി വന്നു….
” മോനായിരുന്നോ….. ഞാൻ കരുതി ഉപ്പയാകും എന്ന്….”
” മക്കളൊക്കെ ഉറങ്ങിയോ “എന്ന് ചോദിച്ചുകൊണ്ട് അവനെ നോക്കി ഒന്ന് ചിരിച്ചു തലയാട്ടിക്കൊണ്ട് അവൾ അകത്തേക്ക് കയറിപ്പോയി…..
അവൾ കയറിപ്പോയി എന്ന് കണ്ടതും സമീർ ടീച്ചറോട് ആയി പറഞ്ഞു …”സോറി ടീച്ചർ അന്ന് അങ്ങനെയൊക്കെ ഉണ്ടായതിന് ….”
_”അത് സാരമില്ല കുട്ടി….. അവളും ഒരുപാട് ആഗ്രഹിച്ചിരുന്നു അവിടേക്ക് വരാൻ….. കാരണം സ്നേഹിക്കാൻ മാത്രം അറിയുന്ന മാതാപിതാക്കളുടെ വില എൻറെ മക്കൾക്ക് നല്ലോണം അറിയാമല്ലോ…… ഇയാളുടെ ഭാര്യയാകുന്നതിനേക്കാൾ അവൾ ആഗ്രഹിച്ചത് അവരുടെ മകൾ ആകാൻ ആയിരുന്നു…… മോന്റെ ഉപ്പ തന്നെയാണ് അങ്ങനെ ഒരു ആഗ്രഹം പറഞ്ഞു ഞങ്ങളുടെ അടുത്തേക്ക് വന്നത്….. ആദ്യമൊന്നും അവളും സമ്മതിച്ചിരുന്നില്ല…… അതൊക്കെ ആഗ്രഹിച്ചാൽ നമ്മുടെ അഹങ്കാരമായി പോകും എന്ന് പറയുമായിരുന്നു എൻറെ കുട്ടി….. അല്ലാതെ ഇഷ്ടമില്ലാഞ്ഞിട്ടോ ന്നുമല്ല…. പിന്നെ മോൻ അന്ന് അങ്ങനെയൊക്കെ പറഞ്ഞപ്പോൾ അക്കാര്യം അവിടെ തന്നെ ഒഴിവാക്കിയതാ അവളും…… സാരമില്ല നന്മയുള്ളവളാണ് എന്റെ സൈറ…… ഇപ്പോൾ ഇവിടെയുള്ള ചെറിയ മക്കളെ നോക്കാൻ അവളും ആവുന്നത്രയും കഷ്ടപ്പെടുന്നുണ്ട്……. അല്ലെങ്കിൽ വൈകുന്നേരം വരെ ഓഫീസിൽ ജോലി കഴിഞ്ഞ് ഒന്നിരിക്കാൻ പോലും നേരം ഇല്ലാതെ നിങ്ങളുടെ കൂടെ ഇങ്ങനെ ഇറങ്ങിപ്പുറപ്പെടുമായിരുന്നില്ല …….അവർക്കെല്ലാം അവൾ അവരുടെ സൈറ ദീദി യാണ്…… അനാഥമക്കളെ സംരക്ഷിക്കുന്നവർക്ക് പടച്ചോന്റെ അനുഗ്രഹം എന്നും ഉണ്ടാകും……” ഇതെല്ലാം കേട്ടുകൊണ്ട് അവനും തിരിച്ചു വീട്ടിലേക്ക് മടങ്ങുമ്പോൾ എന്തിനെന്നറിയാതെ ഒരു സങ്കടം ഉള്ളിൽ തികെട്ടി വന്നു….. പിന്നെ അവൻ നേരെ പോയത് വീട്ടിലേക്കായിരുന്നു…… ഇനി ഇന്ന് കല്യാണ വീട്ടിലേക്കില്ല നാളെ രാവിലെ വരാം എന്നും ഉമ്മയെ വിളിച്ചുപറഞ്ഞു ….
“ചെന്ന പാടെ അവൾ ഒന്ന് ഫ്രഷ് ആയി ഡയറി എടുത്തു…. ഇന്ന് നടന്നതെല്ലാം അവളുടെ ഉള്ളിലൂടെ ഒരു ചെറു തണുപ്പ് പോലെ കയറിപ്പോയി….. ഇഷ്ടപ്പെട്ടിരുന്നു ഞാനും….. കിനാവ് കണ്ടിരുന്നു സമീർ താഹിർ എന്ന നിന്നെ….. പിന്നെ അത് അർഹതപ്പെട്ടതല്ല എന്ന് അറിഞ്ഞപ്പോൾ ഉള്ളിലെ ഇഷ്ടം അതുപോലെതന്നെ പൂട്ടിവെച്ചു …….അവൾ ഇന്ന് വണ്ടിയിൽ നിന്ന് അവൻ പറഞ്ഞ കാര്യങ്ങൾ കൂടി ഓർത്തു ….. പാവം ഒരുപാട് ഇഷ്ടപ്പെട്ടിരുന്നു ആ പെണ്ണിനെ….. അവൾ ഒരു നിശ്വാസത്തോടെ ഡയറിയടച്ചു ഉറങ്ങാൻ കിടന്നു …..
അതേസമയം അവൻറെ ഉറക്കo നഷ്ടപ്പെട്ടിരുന്നു…… മടങ്ങാൻ നേരം ടീച്ചർ പറഞ്ഞ കാര്യം കേൾക്കവേ അവനുള്ളവും ഒന്ന് വേദനിച്ചുപോയി…..അന്ന് തനിക്ക് ഇതിനു സമ്മതമല്ല എന്ന് അറിഞ്ഞപ്പോൾ ഒരുപാട് സങ്കടം തോന്നിക്കാണും….. പക്ഷേ അന്ന് തന്നോട് അവൾ പറഞ്ഞ മറുപടി ഓർത്തപ്പോൾ അവനിൽ ഒരു കുസൃതി ചിരി മിന്നി…. അത്ര പാവം ഒന്നുമല്ല ആള് ….ഒരു ചെറു കാന്താരി തന്നെയാണ്….. ആ ഒരു ഓർമ്മയിൽ അവൻ തലയിണ മുറുകെപ്പിടിച്ച് തന്റെ നെഞ്ചോട് ചേർത്ത് കണ്ണുകൾ അടച്ചു…..
അങ്ങനെ ഉമ്മവീട്ടിലെ കല്യാണമൊക്കെ കഴിഞ്ഞ് സുമിയും ഉമ്മയും തിരിച്ചു വീട്ടിലേക്ക് പോരു കയാണ്….. പരിപാടിയൊക്കെ കഴിഞ്ഞ് പോവാൻ നേരം വല്യമ്മച്ചി അവൻറെ ചെവിയിലായി പറഞ്ഞു….
” എടാ പൊട്ടാ…എന്തിനാ ആ കുട്ടിനെ വേണ്ടാന്ന് പറഞ്ഞത്…. നല്ലൊരു മോൾ ആയിരുന്നു അത്….. അന്ന് മൈലാഞ്ചി ഇടാൻ വന്നപ്പോൾ ഞാനും കണ്ടിരുന്നു …..ഇങ്ങനെ ഒരു മോയന്തൻ….. വല്യ മുതലാളി ആണെന്ന് പറഞ്ഞിട്ട് കാര്യമില്ല…. നിക്കാഹ് ചെയ്തു അതിനെ കൂടെ കൂട്ടാൻ നോക്കടാ ചെക്കാ…..”
അതിനവൻ അവരെ കണ്ണു കൂർപ്പിച്ച് ഒന്ന് നോക്കി ….
“അതിനൊരു ജീവിതം കൊടുത്താൽ ഒരു കോടി പുണ്യം കിട്ടും എൻ്റെ കുട്ടിക്ക്……. ഒരു കുടുംബം അവരുടെ സ്നേഹമൊക്കെ ആ കുട്ടി നോക്കിക്കാണുന്നത് ഇവിടെ വന്നപ്പോൾ ഞാനും കണ്ടിരുന്നു…… പാവം ആരും ഇല്ലാത്തോർക്കേ അതിൻറെ വിഷമം അറിയുള്ളൂ…. “
അതിനവൻ അവരെ നോക്കി കണ്ണ് ചിമ്മി കാണിച്ചു…. ഉമ്മയെയും സുമിയെയും കൂട്ടി വീട്ടിലേക്ക് തിരിച്ചു….
ദിവസങ്ങൾ വീണ്ടും കൊഴിഞ്ഞു .നേഹ ഇപ്പോഴും അവൻറെ കൂടെ തന്നെയാണ്….. അവന് ഇപ്പോൾ അവൾ വെറുമൊരു അസിസ്റ്റൻറ് മാത്രമാണ് ……ഒരു ദിവസം ഓഫീസിൽ നിന്ന് നേരത്തെ വീട്ടിലേക്ക് ഇറങ്ങിയതാണ് സമീർ…. മെയിൻ റോഡിൽ നിന്ന് തന്നെ ഒരു ഇരുവശത്തേക്കും ഓരോ പോക്കറ്റ് റോഡുകൾ ഉണ്ട്….. അതിൽ ഒരു സൈഡിലേക്ക് വണ്ടി തിരിക്കുമ്പോഴാണ് അവന് ആ കാഴ്ച കാണുന്നത് …..മെയിൻ റോഡിൽ നിന്ന് അങ്ങോട്ട് കടക്കാൻ നേരമാണ് അശോകേട്ടന്റെ കോള് വന്നത്…. വണ്ടി വേഗം സൈഡ് ആക്കി ഒരു ഓരം ചേർത്ത് നിർത്തിയതാണ്….. റോഡിൽ നിന്ന് ചെറിയ റോഡിലേക്ക് കടക്കാൻ ബുദ്ധിമുട്ടിക്കൊണ്ട് നിൽക്കുന്ന വികലാംഗനായ ഒരാൾ….. ഒരു കയ്യിൽ ഒരു ക്രെച്ചസും മറ്റേകയ്യിൽ ഒരു കവറുമുണ്ട് …. തിരക്കേറിയ റോഡിലൂടെ ഇറങ്ങുമ്പോഴേക്കും വണ്ടികൾ ചീറിപ്പാഞ്ഞു വരുന്നുണ്ട്…. അപ്പോൾ അയാൾ വീണ്ടും തിരിച്ചു കേറുന്നുണ്ട്…. അന്നേരമാണ്എതിർ സൈഡിൽ നിന്നും സ്കൂട്ടി സൈഡാക്കി കൊണ്ട് പർദ്ദയിട്ട ഒരു പെൺകുട്ടി ഓടി വരുന്നത് ……ഫോണിൽ എന്തോ സംസാരിച്ചു കൊണ്ടിരിക്കുന്ന സമീറിന്റെ കണ്ണുകൾ അവളെ കണ്ടപ്പോൾ ഒന്ന് വിടർന്നു…..
അയാളുടെ കയ്യിലേ കവർവാങ്ങി കൈകൾ പിടിച്ചു ആ വണ്ടികൾക്കിടയിലേക്ക് ഇറങ്ങി അപ്പുറം എത്തിക്കുകയാണ് സൈറ….അവരെ കണ്ടതും വണ്ടികൾ ഹോൺ അടിക്കുന്നുണ്ടെങ്കിലും അവൾ അതൊന്നും ശ്രദ്ധിക്കാതെ അയാളെ അപ്പുറം കടത്തി…. അവളുടെ തലയിൽ കൈവെച്ചുകൊണ്ട് എന്തൊക്കെയോ പറയുന്നുണ്ട് അയാൾ….അതിന് അവൾ മനോഹരമായി ചിരിക്കുന്നുണ്ട്….. കുറച്ചകലെ വണ്ടിയിൽ ഇരുന്ന് ആ ചിരി കാണുന്ന സമീറിന്റെചുണ്ടിലും ഒരു പുഞ്ചിരി വിരിഞ്ഞു……മാലാഖ പോലൊരുത്തി ..പാറി നടന്ന് എല്ലാവർക്കും താങ്ങാവുന്നവൾ….. അവൻ ഒരു നിമിഷം അവളെ കുറിച്ച് ഓർത്തുപോയി …
വീണ്ടും രണ്ടുമൂന്നു ദിവസങ്ങൾക്കുശേഷം രാവിലെ വീട്ടിൽ നിന്നിറങ്ങുമ്പോൾ ആണ് ഷർട്ടിന്റെ കൈ മടക്കിക്കൊണ്ട് കൂടെ വരാൻ ഒരുങ്ങുന്ന ഉപ്പയെ കാണുന്നത് …..
“എടാ നീ പോകുമ്പോൾ എന്നെ ആ ടീച്ചറെ അടുത്തൊന്ന് വിട്ടേക്ക്….”
ടീച്ചർ എന്ന് പറഞ്ഞപ്പോഴേ അവൻ ഉള്ളിൽ തെളിഞ്ഞത് അവളുടെ മുഖമാണ്….
” എന്താ കാര്യം”
” അത് ആ സൈറ മോൾക്ക് ഒരാലോചന വന്നിട്ടുണ്ട്…. അപ്പോൾ അതിനെക്കുറിച്ച് ഒന്ന് സംസാരിക്കണം എന്ന് ടീച്ചർ പറഞ്ഞിരുന്നു…..” അവൻ ഒരു ഞെട്ടലോടെ ഉപ്പയെ ഒന്നു നോക്കി അവിടെ പ്രത്യേകിച്ച് ഭാവം ഒന്നുമില്ല ….. എന്തോ ഒരു ചിന്തയിൽ വണ്ടിയെടുത്ത് അവൻ… വണ്ടിക്ക് മുന്നിലേക്ക് വരുന്ന ബൈക്കുകാരന്റെ ഹോ ൺ ആണ് അവനെ സ്വബോധത്തിലേക്ക് എത്തിച്ചത് …..
“എന്നിട്ട് അവൾക്ക് സമ്മതമാണോ”
” അതിനു പ്രത്യേകിച്ച് അഭിപ്രായം ഒന്നും ഉണ്ടാവില്ല ….നിൻറെ കാര്യത്തിലും അങ്ങനെ തന്നെ ആയിരുന്നല്ലോ… ഞങ്ങൾ പറയുന്നത് എന്താണോ അതാണ് അതിന്റെ ഇഷ്ടം….”
പിന്നെ അവനുംകൂടുതൽ ഒന്നും ചോദിക്കാൻ ആയില്ല…..
ഉപ്പയെ അവിടെ ഇറക്കിവിട്ടു അവൻ ഓഫീസിലേക്ക് പോയി…. ഓഫീസിൽ എത്തിയിട്ടും ഒന്നിലും ശ്രദ്ധ കൊടുക്കാൻ പറ്റിയില്ല …..പിന്നെയും പിന്നെയും സൈറയുടെ മുഖം മാത്രമായി മനസ്സിൽ ….അല്ലെങ്കിലും നേഹയെ മറക്കാൻ വേണ്ടി ഞാൻ ഓർത്തെടുക്കുന്ന കാഴ്ചകൾക്കെല്ലാം സൈറയുടെ മുഖമായിരുന്നു….. ഒരിക്കൽ വേണ്ടെന്നു പറഞ്ഞ ആ പെണ്ണിനെ ഇപ്പോൾ കുറച്ചായി ഞാൻ അത്രമേൽ സ്നേഹിക്കപ്പെടാൻ തുടങ്ങിയിരിക്കുന്നു…… ഹൃദയത്തിൻറെ ആ മനംമാറ്റം കുറച്ചായിട്ട് താൻ അറിയുന്നുണ്ടെങ്കിലും ഇനി ആ ഇഷ്ടം പറയാനുള്ള ധൈര്യം അത്രമേൽ ചോർന്നു പോയിരിക്കുന്നു…… ചിലപ്പോഴൊക്കെ വീട്ടിൽ കയറി ചെല്ലുമ്പോൾ കാണാം സുമിയും ഉമ്മയും ആയിട്ട് ഫോണിൽ അവൾ സംസാരിക്കുന്നത്…… ഇക്കാക്ക വന്നു എന്ന് സുമി ഇവിടെ പറയുമ്പോൾ കോൾ മനപ്പൂർവ്വം അപ്പുറത്ത് കട്ടായി പോകുന്നതും ശ്രദ്ധിച്ചിട്ടുണ്ട്………. ഇടക്കോക്കെ ഉമ്മച്ചിയുടെയും സുമിയുടെയും കയ്യിൽ നല്ല ഭംഗിയിൽ മൈലാഞ്ചി വരച്ചിരിക്കുന്നത് കാണാം …..ടീച്ചറെ അടുത്ത് പോകുമ്പോൾ ഇപ്പോൾ ഇതും രണ്ടാളുടെയും ശീലമാണ്…… അങ്ങനെയൊക്കെ എല്ലാവർക്കും അത്രമേൽ പ്രിയപ്പെട്ടവളെയാണ് ഞാൻ അന്ന് ഒരിക്കൽ തുറന്നു പറയാത്ത ഒരു ഇഷ്ടത്തിന് വേണ്ടി വേണ്ടെന്ന് വെച്ചത്…….. ഇനി അവളത് തിരികെ സ്വീകരിക്കുമോ ……അവൻ കാര്യമായ ചിന്തയിലാണ്ടു…… എന്തുവന്നാലും എൻറെ മനസ്സിലുള്ളത് അവളെ അറിയിക്കണം…… ഇനി അവൾ വേണ്ടെന്നു പറഞ്ഞാലും ഉള്ളിനുള്ളിലെ ആ ഒരു സംഘർഷത്തിന് കുറച്ചെങ്കിലും ശമനമുണ്ടാകും….. എന്തൊക്കെയോ ചിന്തയിൽ ചൂണ്ടുവിരൽ കൊണ്ട് നെറ്റി ഒന്ന് ഉഴിഞ്ഞുവിട്ടു….
അന്നേരമാണ് നേഹ വന്നവനെ വിളിക്കുന്നത് ….”സാർ എനിക്ക് ലീവ് വേണം ഒരു7 ഡേയ്സ് …..എൻറെ നിക്കാഹ് ആണ് നെക്സ്റ്റ് സൺഡേ….. പിന്നെ അതിന് സാറിനെയും ഫാമിലിയും ക്ഷണിക്കാനും കൂടിയാണ് ഞാനിപ്പോൾ വന്നത്…… സാർ ഫാമിലിയെ കൂട്ടി വരണം…..”
“ലീവിന്റെ കാര്യം താൻ അശോകേട്ടനോട് പറഞ്ഞോളൂ……. ഞാനിപ്പോൾ വേറൊരു മൈൻഡിൽ ആണ്…… പിന്നെ അതുവരെയുള്ള വർക്കിന്റെ കാര്യങ്ങളും അദ്ദേഹത്തിന് ഷെഡ്യൂൾ ചെയ്തു കൊടുത്തോളൂ …..any way advance happy married life…”
“ഒക്കെ സാർ താങ്ക്യൂ സാർ “അതും പറഞ്ഞ് അവൾ പോയപ്പോഴും അവന്റെ ചിന്ത മുഴുവൻ സൈറയിൽ മാത്രമായിരുന്നു…..
എത്രയും പെട്ടെന്ന് അവളോട് കാര്യങ്ങൾ പറയാൻ അവനുള്ളവും ധൃതി പൂണ്ടു….. തിരിച്ചു വീട്ടിൽ എത്തി ഫ്രഷായ പാടെ താഴെ ഇറങ്ങി….
ഉമ്മച്ചി ഉണ്ടാക്കി വെച്ച കോഫീ കപ്പ് എടുത്ത് കൊണ്ട് മു റ്റത്തേക്കിറങ്ങി…..
ഉമ്മച്ചിയും സുമയും താഴെ ഗാർഡനിൽ പണിയെടുക്കുന്നിടത്തേക്ക് നടന്നു…..
“ഇതെന്താണ് ഇപ്പോൾ ഈ വഴിയൊക്കെ…?” സുമി കാണാത്ത കാഴ്ച കണ്ടത് പോലെ ചോദിച്ചു ……
ഉമ്മ ചെടികൾക്ക് അരികിൽ ഇരുന്നു പുല്ലുപറിക്കുകയാണ്….
” എന്താടി ….നിനക്ക്….”അവൻ അവളെ നോക്കികണ്ണ് കൂർപ്പിച്ചു……
” ഉമ്മാ ഉപ്പ എന്തെങ്കിലും പറഞ്ഞോ…?
” എന്ത്” ഉമ്മ അന്തം വിട്ടു……
“അതല്ല സൈറക്ക് എന്തോ ഒരു പ്രൊപ്പോസൽ വന്നു എന്ന് പറഞ്ഞു പോയതായിരുന്നല്ലോ……” അവൻ കോഫി കുടിക്കുന്നതിനിടയിൽ ഉമ്മയെ ഒന്നു നോക്കി…..
താഴെ മണ്ണ് ചിക്കി കൊണ്ടിരിക്കുന്ന സുമിക്ക് അപ്പോഴാണ് കാര്യം കത്തിയത്…… പൊട്ടി വന്ന ചിരി അവൾ അമർത്തിപ്പിടിച്ചു…..
“നീയല്ലേ അവളെ വേണ്ട എന്ന് പറഞ്ഞത്…. വേറെയും ആൺകുട്ടികൾ ഉണ്ടാവുമല്ലോ ഈ ദുനിയാവില്…..”ഉമ്മയും ചെറിയൊരു കറുവോടെ പറഞ്ഞു.
” നല്ല കുട്ടിയാ അത്…. എവിടെയെങ്കിലും പോയി രക്ഷപ്പെടട്ടെ…..” ഉമ്മ അവനെ ഒളി കണ്ണാലെ ഒന്നു നോക്കി.
അന്നേരത്തെ അവൻറെ മുഖഭാവം കണ്ട സുമിക്ക് ചിരി വന്നു …
“എന്താടി “
“ഒന്നുമില്ല ….എന്താ ഇപ്പോ ഇങ്ങനെ ഒരു മാനസാന്തരം മിസ്റ്റർ സമീർ താഹിറിന്….”
“അത് ഞാൻ അവളോട് പറഞ്ഞോളാം”
“എന്താ പറയാൻ പോകുന്നത്….”സുമിക്ക് ചിരി വന്നെങ്കിലും അമർത്തിപ്പിടിച്ചുകൊണ്ട് ചോദിച്ചു.
“മോളെ സൈറ ഇപ്പം വന്ന ആലോചനക്ക് നോ പറഞ്ഞേക്ക്…… എന്നിട്ട് ഈ ഭദ്രകാളിയുടെ നാ ത്തൂനാവാൻ ഒരുങ്ങിക്കോ എന്ന്….” അതും പറഞ്ഞു സുമിയുടെ കൈവലിച്ച് കോഫി കപ്പ് കൈവെള്ളയിൽ വച്ചു കൊടുത്ത്കൊണ്ട് തിരിഞ്ഞ് നടന്നു സമീർ….
എന്നാൽ ഇത് കേട്ട് ഉമ്മയുടെ മുഖത്ത് ഒരുപാട് സന്തോഷത്തിന്റെ ഒരു ചിരി മിന്നി. തിരിച്ചു മുറ്റത്തിലൂടെ അകത്തേക്ക് കയറാൻ പോയ അവനെ പുറകിന്ന് വിളിച്ചുകൊണ്ട് ഉമ്മ അട്ത്തേക്ക് ചെന്നു….
” മോനെ എടാ നീ പറഞ്ഞത്…”
” ഞാൻ ഒരുപാട് ആലോചിച്ചു ഉമ്മച്ചി…. അന്ന് അങ്ങനെയൊക്കെ പറഞ്ഞ എന്നെ അവൾ ഇനി സ്വീകരിക്കുമോ എന്നറിയില്ല …..എന്നാലും പറയണം എനിക്ക് അവളോട് ….പിന്നെ അന്ന് ഞാൻ അത് പറയാൻ ഒരു കാരണമുണ്ടായിരുന്നു….. അത് വ്യക്തമായിട്ട് അവൾക്കും അറിയാം……. ഇന്ന് ആ കാരണം എനിക്കില്ല….” അവനൊന്ന് പറഞ്ഞു നിർത്തി.
” അതൊക്കെ ഞങ്ങൾക്കും അറിയാ… പോട്ടെടാ…. നമ്മൾ ഇഷ്ടപ്പെട്ട തിനെ എപ്പോഴും നമുക്ക് കിട്ടിയെന്ന് വരില്ല…. പക്ഷേ അതിനു പകരമായി നമ്മളിലേക്ക് വരുന്നവരായിരിക്കും ചിലപ്പോൾ നമുക്ക് നമ്മുടെ ജീവിതത്തിൽ ഏറ്റവും വേണ്ടപ്പെട്ടവരായി മാറുക……. അപ്പോൾ നമുക്ക് മനസ്സിലാവും നമ്മൾ കണ്ടെത്തിയതിനേക്കാൾ മികച്ചത് പടച്ചോൻ നമുക്ക് തരുന്നതാണെന്ന്….. ഇനി വൈകണ്ട നീ അവളെ കാണണം….. ഇനി എല്ലാം നീ തന്നെ ചെയ്തേക്ക്…… ഞങ്ങൾ ആരും ഒരു വക്കാലത്തുമായി വരുന്നില്ല ……”
“വേണ്ട ഉമ്മ…. ഇനി ഒരാളുടെ വാക്കാലത്തും അഭിപ്രായവും അവളുടെ മേലിൽ അടിച്ചേൽപ്പിക്കേണ്ട…. ഞാൻ കണ്ടോളാം സംസാരിച്ചോളാ അവളോട്….. ഇനി അവൾ തീരുമാനിക്കട്ടെ….” അവൻ ചിരിച്ചുകൊണ്ട് അകത്തേക്ക് കയറിപ്പോയി ..
രാത്രി മാനത്തേക്ക് നോക്കി നിൽക്കുന്ന അവൻറെ അടുത്തേക്ക് വന്നതാണ് സുമി….
“എന്താണ് മൊത്തത്തിൽ ഒരാലോചന “
“ഒന്നുമില്ല “
“ഏയ് അങ്ങനെ അല്ലല്ലോ എന്തൊക്കെയോ ഉണ്ട്…..”
” എനിക്ക് സൈറയോട് ഒന്ന് സംസാരിക്കണം….”
” എന്താണ് ബ്രോ..സ്നേഹിച്ച പെണ്ണ് പോയപ്പോൾ കിട്ടിയ പെണ്ണിനെ സ്നേഹിക്കാം എന്നാണോ ……”
“അതല്ല നിങ്ങളെല്ലാവരും അത്രമേൽ സ്നേഹിച്ച അവളെ ഞാൻ നഷ്ടപ്പെടുത്തി എന്ന് എനിക്ക് മനസ്സിലായത് എന്റെ പ്രണയ നഷ്ടത്തോടെയാണ്…… എന്തോ അതങ്ങനെ കൂടിക്കൂടി അവളെ കൂടെ കൂട്ടാൻ തോന്നുന്നഒരു ആഗ്രഹമായി വളർന്നു……”
“എന്നാൽ ശരി ….ഞാൻ അവളുടെ നമ്പർ സെൻറ് ചെയ്തിട്ടുണ്ട്…. വിളിച്ച് നിങ്ങളുടെ മനസ്സിലുള്ളതൊക്കെ അവളെ അറിയിക്കുക…. ഇനിയും വൈകരുത്…” അവൻ ഒരു ചിരിയാ ലെ സുമിയെ നോക്കി…… ടെൻഷനവേണ്ടാഡോ….. എല്ലാം ശരിയാകും….”
“എൻറെ ഇക്കാക്കയുടെ
പാതിയായിട്ട് ഞാനും അവളെ ഒരുപാട് ആഗ്രഹിച്ചതാ….. അതുകൊണ്ട് എൻറെ എല്ലാ സപ്പോർട്ടും ഉണ്ടാവും …..പിന്നെ ഒരിക്കൽ നിങ്ങളാൽ മുറിവേറ്റവൾ ആണ് സൈറ …..കുറച്ച് ബലംപിടുത്തം ഒക്കെ പ്രതീക്ഷിക്കാം ….”
“അത് ഞാൻ അർഹിക്കുന്നത് തന്നെ അല്ലേ …..വേറെ ഒരാളെ സ്നേഹിച്ചിരുന്നു എന്ന തായിരുന്നു അവളെ ഒഴിവാക്കാൻ കാരണം….. “
അവൻ ആകാശത്തേക്ക് നോക്കിക്കൊണ്ട് പതിയെ പറഞ്ഞു…
“ഒരു പെണ്ണിൻറെ മനസ്സ് മുറിവേൽക്കാൻ അതിനോളം വേറെ ഒരു കാരണമില്ല …..പിന്നെ അനന്തമായ പ്രണയം തന്നെയാണ് അതിൽ പുരട്ടി ഉണക്കിയെടുക്കാനുള്ള ഏക മരുന്നുo ….എല്ലാം ശരിയാകും….”
” അറിയില്ല….. എന്നെസ്വീകരിക്കാൻ അവൾ തയ്യാറായാൽ മാത്രം മതി…… പിന്നെഒരിക്കലും അകലാൻ ആവാത്ത വിധം സ്നേഹിച്ചോളാം ഞാൻ അവളെ”അവൻ ഒരു ദീർഘനിശ്വാസത്തോടെ സുമിയെ നോക്കി….
അവൾ പോയപ്പോൾ അവൻ കയ്യിലെ ഫോണെടുത്ത് അവൾ അയച്ച സൈറയുടെ നമ്പറിലേക്ക് കുറച്ചുനേരം നോക്കി നിന്നു….. ശേഷം വിളിക്കണോ വേണ്ടയോ എന്ന് സംശയിച്ചു പിന്നെ രണ്ടും കൽപ്പിച്ച് നമ്പർ ഡയലിട്ടു…. മറുതലക്കൽ ഫോൺ എടുത്തു .
“Hello”
“ഹലോ ഞാൻ സമീർ…. സമീർ താഹിർ”
“എന്താ”
അവളുടെ ശബ്ദം ഒന്ന് പതിഞ്ഞു പോയി…..
” സൈറ താനെപ്പോഴാ ഫ്രീ ആവുക…. എനിക്ക് കുറച്ച് സംസാരിക്കാനുണ്ട്…. നാളെ ഓഫീസ് കഴിഞ്ഞാൽ കാണാൻ പറ്റുമോ…..”
“അത്….. ഞാൻ നാളെ ഓഫീസ് കഴിഞ്ഞാൽ വൈകുന്നേരം ഒരു മെഹന്ദി വർക്കുണ്ട്…… അതിനു പോണം……”
” അത് എവിടെയാ…”
” കുറച്ചു ദൂരമുണ്ട്…..”
” എങ്ങനെയാ പോകുന്നത്….. കൂടെ ആരാ വരുന്നത്?”
” ആരുമില്ല ഞാൻ തനിച്ചു പോണം….”
“ഓഹോ …..എന്നാൽ ഒരു കാര്യം ചെയ്യാം….. ഞാൻ ഡ്രോപ്പ് ചെയ്തോളാം …. താൻ റെഡിയായി നിന്നോ….”
“അയ്യോ… വേണ്ട അതൊക്കെ ബുദ്ധിമുട്ടാവും…. വേണ്ട….”
“Its ok….ഞാൻ ഓഫീസ് കഴിഞ്ഞാൽ പിന്നെ ഫ്രീയാണ്…… അതാവുമ്പോൾ എനിക്ക് സംസാരിക്കാനും കംഫർട്ട്ആവും….”
” നിങ്ങൾക്ക് എന്താണ് എന്നോട് പറയാനുള്ളത്….”
” അത് നാളെ പറയാം…. തികച്ചും പേഴ്സണൽ ആണ് ….അപ്പോൾ നാളെ റെഡിയായി നിൽക്ക്….. ഞാൻ കൊണ്ടുപോയി കൊള്ളാം…… ടീച്ചറോട് ഞാൻ പറയണോ…….”
” വേണ്ട…. ഞാൻ പറഞ്ഞോളാം”
“Then ok bye “അവൻ ഒരു ചെറുചിരിയാലെ ഫോൺ വെച്ചു.
റൂമിൽ നിന്ന് തലയിണയും ബെഡ്ഷീറ്റും എടുത്തു കൊണ്ട് ബാൽക്കണിയിലെ ബഞ്ചിലേക്കായി കിടന്നു. അവിടെ സൈറക്കും ഏകദേശം ധാരണയുണ്ടായിരുന്നു അവൻ എന്താണ് പറയാനുള്ളത് എന്ന്…… പക്ഷേ അതിന് ഒരു വ്യക്തമായ മറുപടി അവൾക്കും കൊടുക്കാനില്ലായിരുന്നു ……ഒരിക്കൽ ഞാനും ആഗ്രഹിച്ചിരുന്നു…. പക്ഷേ ഇപ്പോൾ ഇനി എന്തു പറയണമെന്ന് അറിയാതെ അവളിരുന്നു …..എന്നാൽ അതിനോടൊപ്പം തന്നെ നാളത്തെ മെഹന്ദി വർക്കിന് എങ്ങനെ പോകണം എന്ന് ചിന്തിച്ചിരിക്കുമ്പോഴാണ് അവൻ കൂടെ വരാം എന്ന് പറഞ്ഞത്….. തിരിച്ചു വരുമ്പോൾ കുറച്ചു ലേറ്റ് ആവുകയും ചെയ്യും….. അതിനൊരു പരിഹാരം ആയ ആശ്വാസത്തിൽ മറ്റൊന്നിനും ചിന്ത കൊടുക്കാതെ അവൾ കിടന്നു…….
പിറ്റേന്ന് വൈകുന്നേരം ഓഫീസിൽ നിന്നിറങ്ങി…. വീട്ടിലെത്തി വേഗം ഫ്രഷ് ആയി സുമിയോട് ഉമ്മയോടും പറഞ്ഞു വീട്ടിൽ നിന്നിറങ്ങി….. ചെക്കന്റെ ഇന്നലത്തെ സംസാരം കേട്ടപ്പോഴേ ഉപ്പയോട് കാര്യം പറഞ്ഞതാണ് ഉമ്മച്ചി……. ഇനിയെന്താണ് വെച്ചാൽ അവർ രണ്ടാളും തീരുമാനിക്കട്ടെ എന്ന് ഉപ്പയും പറഞ്ഞു…….
വണ്ടിയുമായി അവൻ എത്തിയപ്പോഴേ അവളും റോഡരികിലേക്ക് ഇറങ്ങിയിരുന്നു….. ഓറഞ്ച് കളർ ചുരിദാറും ധരിച്ച് കയ്യിൽ ഒരു ചെറിയ ബാഗും പിടിച്ചുനിൽക്കുന്ന അവളെ കണ്ടപ്പോഴേ തന്റെ ഉള്ളിൽ ഒരു തണുപ്പ് വീഴുന്നത് അറിഞ്ഞു അവനും…… അവൾകരികിലായി വണ്ടി നിർത്തിയതും പിറകിലെ ഡോർ തുറക്കാൻ നിന്നഅവൾ അവനെ ഒന്ന് നോക്കി…… ആളുടെ കൂർപ്പിച്ച നോട്ടം കണ്ടപ്പോഴേ അവൾ വേഗം ഫ്രണ്ട് ഡോർ തുറന്നു ……അതിൽ കയറിയിരുന്നു …..
“പോകാം”
” എവിടെയാണ് പ്രോഗ്രാം”
“അവർ ലൊക്കേഷൻ ഷെയർ ചെയ്തു തന്നിട്ടുണ്ട് “
അവൾ ഫോൺ എടുത്തു ലൊക്കേഷൻ സെറ്റ് ചെയ്തു…
” ടീച്ചർ എന്തു പറഞ്ഞു എൻറെ കൂടെയാണ് വരുന്നത് എന്ന് പറഞ്ഞപ്പോൾ….”
” ഒന്നും പറഞ്ഞില്ല….. പോയിട്ട് വരാൻ പറഞ്ഞു….. എന്താ സംസാരിക്കാനുണ്ടെന്ന് പറഞ്ഞത് …..”അവൾ അവനെ ഒന്ന് നോക്കി.
” ഞാനെന്താണ് പറയാൻ പോകുന്നതെന്ന് നിനക്കറിയില്ലേ…..” അവൻ തിരിച്ച് അവളെയും ഒന്ന് നോക്കി .
അതിന് അവൾ പതർച്ചയോടെ അവനിൽ നിന്ന് മുഖം മാറ്റി ….
“അല്ലാ …നിൻറെ കണ്ണിലെ ആ പിടപ്പ് കാണുമ്പോൾ തന്നെ എനിക്കറിയാം… ഞാൻ എന്താണ് പറയാൻ പോകുന്നത് എന്ന്…” അവൾ ഒന്നും മിണ്ടാതെ മുഖം തിരിച്ചുവച്ചു..
“സൈറ ….അന്ന് നിന്നെ കാണാൻ വന്ന ദിവസം ഞാൻ അങ്ങനെയൊക്കെ പറഞ്ഞതിന് എനിക്കൊരു കാരണം ഉണ്ടായിരുന്നു ……പക്ഷേ നിന്നെ വിഷമിപ്പിച്ചതിനാൽ ആവും അതിലെനിക്ക് വിജയിക്കാൻ ആയില്ല……. എൻറെ ഇഷ്ടം പറയുന്നതിൽ ഞാൻ ഒരുപാട് വൈകിപ്പോയിരുന്നു…… പിന്നെ എപ്പോഴാണ് നിന്നെ ഞാൻ ഇഷ്ടപ്പെട്ടു തുടങ്ങിയത് എന്ന് എനിക്കറിയില്ല …..പക്ഷേ ഇന്നലെ ഉപ്പ നിനക്ക് വേറൊരു പ്രൊപ്പോസൽ വന്നെന്നു പറഞ്ഞപ്പോൾ സഹിക്കാൻ ആകുന്നില്ല…… അതാണ് ഇപ്പോൾ ഇങ്ങനെ ഒരു തുറന്നു പറച്ചിൽ…….. ഒരിക്കൽ കൂടി നിന്നെ കല്യാണം കഴിക്കാൻ ആഗ്രഹമുണ്ടെന്ന് പറഞ്ഞ് ഞാൻ ആ മുറ്റത്ത് വന്നാൽ നീ സമ്മതിക്കുമോ……. ആരുടെയും ഇഷ്ടത്തിന് അല്ല…… ആർക്കും വേണ്ടിയുമല്ല…… ഒരിക്കൽ വേറൊരാളെ സ്നേഹിച്ചിരുന്ന എന്നെ നിനക്ക് ഉൾക്കൊള്ളാൻ ആകുമോ……. ചിലപ്പോൾ മറ്റുള്ളവർക്ക് വേണ്ടി നീ സമ്മതിക്കുമായിരിക്കും….. അത് വേണ്ട……'”ഇതൊക്കെ ഒന്ന് പറയാനാണ് ഞാൻ നിന്നെ ഒന്ന് കാണണം എന്ന് പറഞ്ഞത് ……..അവൻ ഡ്രൈവ് ചെയ്യുന്നതിനിടയിൽ അവളെ ഒന്നു നോക്കി……. എന്നാൽ എല്ലാം കേട്ട് കണ്ണ് നിറച്ചു പുറത്തേക്ക് നോക്കി ഇരിക്കുകയാണ് ആള്…..
” നീ ഒന്നും പറഞ്ഞില്ല”
” “ഞാൻ …. എന്തു പറയണമെന്ന്എനിക്കറിയില്ല …..എനിക്കിപ്പോൾ ആഗ്രഹിക്കാനും സ്വപ്നം കാണാനും ഒക്കെ പേടിയാണ്…. ലൈഫ് അതിന്റെ വഴിക്ക് പോകട്ടെ എന്ന് ഞാനും തീരുമാനിച്ചു…..”
” എന്നാൽ തനിക്കൊരു ഉത്തരമുണ്ടാകും വരെ ഞാൻ കാത്തിരുന്നോട്ടെ പ്ലീസ്….. ഇനി ഒരു ആലോചനയും കൊണ്ടുവരണ്ട എന്ന് പറഞ്ഞോട്ടെ ഞാൻ ഉപ്പയോടും നിന്റെ ടീച്ചറോടും……..”അത്രമേൽ പ്രണയം നിറഞ്ഞ സമീറിന്റെ ചോദ്യം കേട്ട് സൈറ തിരിഞ്ഞ് അവനെ ഒന്ന് നോക്കി….
” പ്ലീസ് എനിക്കും ഒരു അവസരം കൂടി താടോ…..” അവളെ നോക്കി ഒന്ന് കെഞ്ചി പോയി അവൻ.
ചുണ്ടിൽ വിരിഞ്ഞ ആ നനത്ത പുഞ്ചിരി അവൻ കാണാതെ മറച്ചുവെച്ചു അവൾ..,. ഉള്ളിലെ അലതല്ലുന്ന സന്തോഷം പുറത്തേക്ക് ചിതറാതെ അടക്കിവെക്കാൻ അവൾ അത്യധികം പരിശ്രമിച്ചു…..
തന്റെ മനസ്സിലുള്ളതെല്ലാം പറഞ്ഞ സന്തോഷത്തിലായിരുന്നു സമീറും…. ഇനി നിസ്വാർത്ഥമായ സ്നേഹത്തോടെ അവളെ തിരിച്ചു പിടിക്കാൻ ആകുമെന്ന് അവനും ഒരു പ്രതീക്ഷ തോന്നി…. ഇതുവരെ തന്നിൽ മൂടിക്കെട്ടി മൂടികെട്ടിക്കിടന്ന കാര്യങ്ങൾ ഒരു ചാറ്റൽ മഴ പോലെ അവളെ അറിയിച്ചപ്പോഴേ അതിനുള്ളവും ശാന്തമായി ,…..എന്നാൽ ഒന്നും പൂർണ്ണമായി അംഗീകരിക്കാതെ ഒരു പട്ടം കണക്കെ പാ റിയിരുന്ന സൈറയുടെ മനസ്സിലും സന്തോഷത്തിന്റെ കുഞ്ഞു കുഞ്ഞു തുള്ളികൾ പെയ്തു തുടങ്ങി….
” അതാണ് വീട് എന്ന് തോന്നുന്നു…” കുറച്ചുകൂടി കഴിഞ്ഞപ്പോൾ അവർ എത്തേണ്ട സ്ഥലം കണ്ടുപിടിച്ചു .കുറച്ച അടുത്തായി കാണുന്ന വീട്ടിലേക്ക് വണ്ടി കയറ്റുമ്പോൾ അവൾ ഫോൺ എടുത്തു അവർക്കായി വിളിച്ചു…
സമീറും സൈറയും വീടിനു ചുറ്റും നോക്കി…. ഒരു ആഘോഷത്തിന്റെ പ്രതിതി ഒക്കെയുണ്ട്….. ഒരു സൈഡിലായി സ്റ്റേജിന്റെ പണികൾ നടക്കുന്നുണ്ട്….. വീടിനു ചുറ്റും പണിക്കാർ അങ്ങോട്ടുമിങ്ങോട്ടും ഓടുന്നുണ്ട്…. അപ്പോഴാണ് വീട്ടിനുള്ളിൽ നിന്ന് ഒരുവൾസന്തോഷത്തോടെ ഓടിയിറങ്ങി വരുന്നത് കണ്ടത്….,.
“നേഹ” അവളെ കണ്ടപ്പോഴേ അവൻ പറഞ്ഞു…..
“നേഹ അതു തന്നെയാണ് ഇന്നത്തെ എൻറെ കസ്റ്റമറുടെ പേരും ….ഇയാൾക്ക് അറിയുമോ അവരെ…”
” അറിയാം…”
” എങ്ങനെ”
“അവളായിരുന്നു അത്….. ആയിരുന്നു…and now she is my assistant only…..”അവളുടെ മുഖത്തേക്ക് നോക്കാതെ ഒരു പതിഞ്ഞ സ്വരത്തിൽ അവൻ പറഞ്ഞു….
” ആദ്യം ഒന്ന് പകച്ചു പോയെങ്കിലും പിന്നെ ഒരു ചിരിയാണ് സൈറക്ക് വന്നത് …..
Best..കാമുകിയുടെ മൈലാഞ്ചി കല്യാണം കൂടാൻ ഭാഗ്യം കിട്ടിയ നിരാശ കാമുകൻ …അവൾ പതിഞ്ഞ സ്വരത്തിൽ അവളോട് തന്നെ പറഞ്ഞു ….
അവളുടെ ചിരി കണ്ടതെന്ന പോലെ അവൻ അവളെ കൂർപ്പിച്ചു നോക്കി….
“സോറി… എനിക്കറിയില്ലായിരുന്നു “
“എനിക്കും അറിയില്ല ഇതാണ് അവളുടെ വീടെന്ന്….. നിക്കാഹ് പറഞ്ഞിരുന്നു… നെക്സ്റ്റ് സൺഡേ ആണെന്ന് തോന്നുന്നു വരണമെന്നും വിചാരിച്ചിരുന്നു…..”
പുറത്ത് അവൾ വണ്ടിയുടെ അടുത്തേക്കായി വരുന്നത് കണ്ടതും അവർ സംസാരം നിർത്തി . സൈറ ഒരു പുഞ്ചിരിയോടെ പുറത്തേക്കിറങ്ങി… രണ്ടാളും പരസ്പരം കൈകൾ കൊടുത്തു…. അപ്പോൾ തന്നെ ഒരു ചെറു ചിരിയോടെ സമീർ ഇറങ്ങി.
വണ്ടിയിൽ നിന്ന് ഇറങ്ങിയ അവനെ കണ്ടപ്പോൾനേഹ ആശ്ചര്യപ്പെട്ടു …
” സാർ എന്താ ഇവിടെ….”
“ഓ ..തന്റെ ഫംഗ്ഷൻ ആയിരുന്നല്ലേ… എനിക്കറിയില്ലായിരുന്നു….”
“ഇന്ന് മെഹന്ദിയാണ്…. നിക്കാഹ് സൺഡേ ആണ്…. അന്നാണ് ഗ്രാൻഡ് ഫംഗ്ഷൻ ഒക്കെ …..ഇത് സാറിൻറെ….” അവൾ ഒരു സംശയത്തോടെ സൈറയെ ഒന്ന് നോക്കി ….അവളും ഇൻസ്റ്റയിൽ ഫോട്ടോസ് കണ്ടിട്ടാണ് സൈറയെ കോൺടാക്ട് ചെയ്തിട്ടുണ്ടായിരുന്നത് ….
“ഞാൻ കല്യാണം കഴിക്കാൻ പോകുന്ന കുട്ടിയാണ് സൈറ…” അവൻ നിറ ചിരിയാലെ അവളെ ഒന്ന് നോക്കി കണ്ണ് ചിമ്മി കൊണ്ട് പറഞ്ഞു “
പ്രതീക്ഷിക്കാതെയുള്ള ആ മറുപടിയിൽ അവൾ അവനെ കൂർപ്പിച്ചു നോക്കി…
“ലവ് മേരേജ് ആണോ” നേഹ ഒരു സംശയത്തോടെ അവനെ നോക്കി…. കാരണം അവനെപ്പോലെ അത്രയും വലിയ ഒരാൾക്ക് ഇവളെ പോലെ മൈലാഞ്ചി ഇടാൻ പോയി ജീവിക്കുന്ന ഒരുവളെ കിട്ടിയുള്ളൂ എന്നൊരു ത്വര ഉണ്ടായിരുന്നു നേഹയുടെ ആ സംസാരത്തിൽ …..
“അല്ല വീട്ടുകാർ ഇഷ്ടപ്പെട്ട് കണ്ടെത്തിയതാ ….ഇപ്പോൾ അതിനേക്കാൾ ഏറെ ഞാനും ഇഷ്ടപ്പെട്ടു തുടങ്ങി….. പിന്നെ മെഹന്ദി എന്നത് അവളുടെ ഒരു പാഷൻ ആണ് …..അവൾക്ക് അതിൽ നല്ല കഴിവുമുണ്ട് …..അവൾക്ക് ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യാൻ ഞാനിന്നും അവൾക്കൊപ്പം ഉണ്ട്….” അതുകൂടി കേട്ടപ്പോൾ താഴോട്ട് നോക്കിയിരുന്ന സൈറ കണ്ണുകൾ വിടർത്തി അവനെ നോക്കി….. “
“എന്തായാലും വലിയ സർപ്രൈസ് ആയിപ്പോയി വരൂ…. അകത്തോട്ട് വരൂ….” നേഹ അവരെ രണ്ടാളെയും അകത്തേക്ക് ക്ഷണിച്ചു……
അവളുടെ ബോസും അവൻ കല്യാണം കഴിക്കാൻ പോകുന്ന പെണ്ണുമാണെന്ന് പറഞ്ഞ് അവളെ അവർ എല്ലാവർക്കും പരിചയപ്പെടുത്തി….
” സാർ ഇരിക്കൂ…”
” കുഴപ്പമില്ല നേഹ… നിങ്ങൾ ചെല്ലൂ …ഞാൻ ഇവിടെ ഇരുന്നോളാം…. നിങ്ങളുടെ വർക്ക് നടക്കട്ടെ ….ഞാനിവിടെ പുറത്ത് ഉണ്ടാകും……” അവൻ ഫോണുമായി ഒരു ഭാഗത്തേക്ക് മാറി ഇരുന്നു…
സൈറ നേഹയുമായി അകത്തേക്ക് മൈലാഞ്ചി ഇടാനായി പോയി ….
” സൈറഎന്ത് ചെയ്യുകയാണ്. …..”
“ഞാൻ ഇൻഫോപാർക്കിൽ വർക്ക് ചെയ്യുന്നു…”
“എത്രയായി സാറും ആയിട്ട് മാരേജ് പറഞ്ഞു വെച്ചിട്ട്….” അതിന് അവൾ എന്തു പറയണമെന്ന് അറിയാതെ ഒരു നിമിഷം നിന്നു .
“കുറച്ച് ആയി…” എന്തോ അങ്ങനെ മറുപടി പറയാനാണ് അന്നേരം തോന്നിയത്….
” സാറിന് ഇയാളെ ഒരുപാട് ഇഷ്ടമാണ് അല്ലേ? …”
“അതെന്താ അങ്ങനെ ചോദിച്ചത്”
” ഈ സാറിനെ ഞങ്ങൾ എന്നും കാണാറുള്ളതല്ലേ…. ഇന്ന് ഇയാളെ കുറിച്ച് പറഞ്ഞപ്പോഴും എനിക്ക് പരിചയപ്പെടുത്തി തന്നപ്പോഴും എനിക്ക് എന്തോ അങ്ങനെ തോന്നിപ്പോയി….. പിന്നെ നമ്മുടെ പാഷൻ അത് എത്ര ചെറുതാണെങ്കിലും അതിനൊരു സപ്പോർട്ടും വാല്യുവുംഒക്കെ നന്നായി തരുന്നുണ്ടല്ലോ….” നേഹ അവളോട് പറഞ്ഞു .
“താങ്ക്യൂ “സൈറയും അത്രമേൽ സന്തോഷത്തോടെ നേഹയെ നോക്കി കൊണ്ട് ദൂരെ ഫോണിൽ നോക്കിയിരിക്കുന്ന അവനെയും ഒന്ന് പാളി നോക്കി ….
“നേഹയുടെ ആൾ എന്തു ചെയ്യുന്നു….”
” നേവിയിലാ… ഇന്ന് എത്തും ….” അവനെക്കുറിച്ച് പറയുമ്പോൾ അവളും അത്യധികം സന്തോഷവതി ആണെന്ന് തോന്നി….
രണ്ടുമൂന്നു മണിക്കൂറിനു ശേഷം ആ പണി കഴിഞ്ഞ് ഭക്ഷണവും കഴിച്ചാണ് അവർ മടങ്ങിയത്….. മടങ്ങുമ്പോൾ മറ്റന്നാൾ നടക്കുന്ന നിക്കാഹിന് രണ്ടാളെയും പ്രത്യേകം ക്ഷണിച്ചു നേഹയും അവളുടെ കുടുംബവും…….
“ഇയാൾക്ക് കുറച്ചുും സങ്കടം ഇല്ലേ….” തിരിച്ചുപോരുമ്പോൾ സൈറ അവനോട് ചോദിച്ചു.
” എന്തിന്”
“അറിയാതെയാണെങ്കിലും ഇവിടെ വന്നപ്പോൾ…. പെട്ടെന്ന് അതെല്ലാം കണ്ടപ്പോൾ….”
സൈറ അവൻറെ മുഖത്തേക്ക് നോക്കി….
” ഇല്ല ചിലപ്പോൾ ഉണ്ടായിരുന്നേനെ…. പക്ഷേ ഇപ്പോൾ നിൻറെ കൂടെ ആയതുകൊണ്ടാവും ഞാൻ ഇപ്പോൾ ഒരുപാട് ഹാപ്പിയാണ്….”
” അവൾക്ക് പകരക്കാരിയായിട്ടാണോ ഇയാൾ എന്നെ ആസ്ഥാനത്തേക്ക് ക്ഷണിക്കുന്നത്….”
” ഒരിക്കലും അങ്ങനെ വേണ്ട സൈറ…. അവൾക്ക് പകരമാണ് നീ എന്ന ചിന്ത എന്ന് നിന്നിൽ നിന്ന് ഇല്ലാതാകുന്നു അന്ന് മാത്രം നീ സമ്മതിച്ചാൽ മതി …..അതുവരെ നമുക്ക് ഇങ്ങനെ പോകാം …..എൻറെ ഉമ്മച്ചിയും സുമിയും ആയിട്ട് നിനക്ക് ഉള്ളതുപോലെ നമുക്കും നല്ലൊരു സൗഹൃദമായികൂടെ…… പിന്നെ അവൾ എൻഗേജ്ഡ് ആണെന്ന് പറഞ്ഞപ്പോഴേ ഞാൻ എല്ലാം മറക്കാൻ ശ്രമിച്ചു … പിന്നെ അതിനേക്കാൾ ഉപരി ശക്തിയോടെ ഒരാളെ എന്നിൽ അന്നേരം ഇടിച്ചു കേറി കഴിഞ്ഞിരുന്നു….. അപ്പോൾ തന്നെ ഇനി ജീവിതത്തിൽ മറ്റൊരാൾക്കും ഇടം കൊടുക്കാനാവാത്ത വിധം അതിനെ ഞാൻ മനസ്സിൽ പ്രതിഷ്ഠിച്ചു കഴിഞ്ഞു …..നിറഞ്ഞ സ്നേഹവുമായി അയാൾ എന്നിലേക്ക് വരുന്ന ആ ദിവസത്തിന് ആയിട്ടുള്ള കാത്തിരിപ്പിലാണ് ഇപ്പോൾ ഞാൻ …….”സമീർ ഒരു കുഞ്ഞി ചിരിയോടെ സൈറയോട് പറഞ്ഞപ്പോൾ അവന് മുഖം കൊടുക്കാൻ ആവാത്ത വിധം ഒരു വെപ്രാളം അവളിൽ നിറഞ്ഞു…. അതുകൊണ്ടുതന്നെ പുറത്തേക്ക് മുഖം തിരിച്ചു കൊണ്ട് അവൾ ഇരുന്നു.
” പിന്നെ അയാം വെരി സോറി…. നിൻറെ സമ്മതം ചോദിക്കാതെ അവൾക്ക് അങ്ങനെ നിന്നെ പരിചയപ്പെടുത്തിക്കൊടുത്തതിന്…..” അതിനും അവൾ ഒന്നും മിണ്ടിയില്ല ചുമ്മാ ഗ്ലാ സിൽ തലവച്ച് പുറത്തേക്ക് നോക്കിയിരുന്നു….
തിരിച്ച് അവളെ വീട്ടിൽ ഇറക്കുമ്പോൾ രാത്രി ഏറെയായിരുന്നു…. അന്നും പതിവുപോലെ ടീച്ചർ അവിടെ കാത്തു നിൽക്കുന്നുണ്ട്…. തിരിച്ചു പോവാൻ ഒരുങ്ങുമ്പോൾ അവൻ ടീച്ചറെ വിളിച്ചു.
” ടീച്ചറെ …ഇനി അവൾക്ക് വേറൊരു പ്രൊപ്പോസൽ നോക്കണ്ട ട്ടോ… ഞാൻ അവളോട് എല്ലാം പറഞ്ഞിട്ടുണ്ട്…. അവളൊരു എസ് പറഞ്ഞാൽ അന്നുതന്നെ ഞാൻ കെട്ടിക്കൊണ്ടു പോയിക്കോളാം….. പിന്നെ ഉപ്പയോടും ഞാൻ തന്നെ പറഞ്ഞോളാം……..” ടീച്ചർ തിരിച്ചു മറുപടി പറയും മുമ്പേ അവൻ വണ്ടിയിൽ കയറി സ്റ്റാർട്ട് ചെയ്തു….
എന്നാൽ കേട്ടത് എന്താണെന്ന് മട്ടിൽ നിൽക്കുകയാണ് ടീച്ചർ
“എന്റെ പാത്തു…. അയാള് ഇഷ്ടപ്പെട്ട പെണ്ണ് അവൾക്ക് ഇഷ്ടപ്പെട്ട ചെക്കന്റെ ഒപ്പം പോയി …..അപ്പോൾ മൂപ്പർ വീട്ടുകാർക്ക് ഇഷ്ടപ്പെട്ട് കണ്ടെത്തിയതിനെ സ്നേഹിച്ചു തുടങ്ങിയെന്നാണ് അയാൾ പറഞ്ഞിട്ട് പോയത് …..”സൈറ ചെറിയ കുറുമ്പോടെ ടീച്ചറോട് പറഞ്ഞു…..
” എന്നിട്ട് നീ എന്തു പറഞ്ഞു “
“ആ…എന്നെ ഒന്ന് വട്ടം കറക്കി തല്ലേ …..കുറച്ചു കിടന്നു ഓടട്ടെ …..എന്നിട്ട് നോക്കാം …..”അതും പറഞ്ഞു ടീച്ചറുടെ കവിളിൽ ഒന്ന് നുള്ളി കൊണ്ട് അവൾ അകത്തേക്ക് ഓടി….
” കള്ളി ….അപ്പോൾ ആ ഒരിഷ്ടം ഒക്കെ ഇപ്പോഴും ഉണ്ട് അല്ലേ…..” ടീച്ചർ മനസ്സിൽ പറഞ്ഞുകൊണ്ട് അകത്തേക്ക് കയറി.
പിന്നീട് അങ്ങോട്ട് അവിടെ പ്രണയത്തേക്കാൾ ശക്തമായ ഒരു സൗഹൃദം ഉടലെടുക്കുകയായിരുന്നു ……രണ്ടാളുടെയും മനസ്സിൽ സംഗമിക്കാൻ ആകാത്ത പ്രണയത്തിൻറെ ഒരു നദി ഒഴുകുന്നത് കൊണ്ടാകാം ആ സൗഹൃദത്തിന് അത്രമേൽ ഒരു ഭംഗിയുണ്ടായിരുന്നു……. എന്തും ഏതും പറയാനെന്ന പോലെ രണ്ടാളുകൾ ആവുകയായിരുന്നു അവരവിടെ…….. സുമി; ഉമ്മ ;ടീച്ചർ ;അങ്ങനെ എല്ലാവരും ആ ഗാംഗിൽ ഉൾപ്പെടുമെങ്കിലും ഇവർ തമ്മിൽ എന്തോ പറഞ്ഞറിയിക്കാനാവാത്ത ഒരു ബന്ധത്തിൻറെ നൂലിൽ കെട്ടിയിട്ടത് പോലെ അത്രമേൽ ശക്തമായിട്ട് വളർന്നു വരുന്ന ഒരു ചങ്ങാത്തം…..
എന്നുമുള്ള സൗഹൃദം കലർന്ന വിളികൾ, മൈലാഞ്ചിയിടാൻ കൂടെ കൊണ്ടുപോകൽ, പിന്നെ സൈറയുടേത് മാത്രമായ ചില പൊട്ടത്തരങ്ങൾക്ക് ചുക്കാൻ പിടിക്കൽ, അങ്ങനെ പോകുന്നു…….
സുമി പറഞ്ഞതാണ് ഈ വരുന്ന 28ന് അവന്റെ പിറന്നാളാണെന്ന്….. കുറച്ചു മുന്നേ അവൻ തന്നെ അത് സൂചിപ്പിച്ചതാണ് ….ഇതു വയസ്സ് 30 ആകാൻ പോകുന്നു എന്ന് …..പക്ഷേ അതിനു പിന്നിൽ അവൻ എന്താണ് ഉദ്ദേശിച്ചത് എന്ന് അവൾ പിന്നെയാണ് ഒന്നോർത്തു നോക്കിയത് ……
ഇപ്പോൾ സൈറയും അടിമപ്പെട്ടു പോയിരിക്കുന്നു പ്രണയം ഒളിപ്പിച്ചുവെച്ച ഈ സൗഹൃദത്തിൽ…… ഇനി മറ്റൊരാൾക്കും പകുത്തു കൊടുക്കാൻ കഴിയാത്ത വിധം തന്നിലേക്ക് മാത്രമാകണം എന്ന് ആഗ്രഹിക്കുന്നു…..
ആർക്കും പകരമല്ല എനിക്ക് നീ … നിനക്ക് എന്ന് തോന്നുന്നു അന്ന് സമ്മതിച്ചാൽ മതിയെന്ന അവന്‍റെ വാക്കുകൾ ….അതേ ഇന്ന് താനുംആർക്കും പകരമായിട്ടല്ല…..മറിച്ച് അവന്റെ അടക്കി പിടിച്ച പ്രണയത്തിൻറെ അവകാശി ഞാൻ മാത്രമാണെന്ന് അഹങ്കാരത്തിൽ തന്നെയാണ് ഞാൻ അവനോട് പറയാൻ പോകുന്നത്….. ഇതായിരിക്കട്ടെ നിനക്കുള്ള എൻറെ പിറന്നാൾ സമ്മാനം…. ഇതായിരിക്കും ഒരുപക്ഷേ എന്നിൽ നിന്നും അവനും കേൾക്കാൻ കൊതിക്കുന്നത്…… സൈറയിൽ പ്രണയമാർന്ന ഒരു പുഞ്ചിരി തെളിഞ്ഞു….
” എന്താടി “
“അതെ നമുക്കൊരു നൈറ്റ് ഡ്രൈവ് പോയാലോ …. എന്നെ കൊണ്ടുപോകുമോ…”
” ഇന്നോ”
” ആ ഇന്നുതന്നെ…..”
“പറ്റില്ല മോളെ…. ഒരുപാട് തിരക്കുണ്ട്…. പിന്നെ ഞാനാണെങ്കിൽ നല്ല ടയേർഡ് ആണ് …..”
“പ്ലീസ് ..പ്ലീസ് …ഇന്ന് തന്നെ പോണം…. എനിക് കൊതിയായിട്ടാ …. മുടക്ക് പറയല്ലേ പ്ലീസ്….”
“Mm..നോക്കാം… ഉറപ്പില്ല ….”
“ഞാൻ കാത്തിരിക്കും…”
അവൻ മിക്കവാറും മറന്നിട്ടുണ്ടാകും നാളത്തെ ദിവസത്തിൻറെ പ്രത്യേകത….. ഇന്ന് രാത്രി 12 മണിക്ക് സുമി അവിടെ എന്തൊക്കെയോ സർപ്രൈസ് പ്ലാൻ ചെയ്തതാണ്….. പിന്നെ അവളെ കാലു പിടിച്ചിട്ടാണ് തനിക്ക് വിട്ടു തന്നത്……
അവനോടൊപ്പം വണ്ടിയിൽ ഇരിക്കുമ്പോൾ അവൾ വെറുതെ ഒന്നു ഓർത്തു .
“നമുക്ക് നടക്കാം…” വിജനമായ റോഡിലെത്തിയതും അവൾ പറഞ്ഞു. “
“ഇതെന്താ ഇന്ന് ഇങ്ങനെയൊക്കെ… ഓരോ നേരത്തെ ഓരോ വട്ടുകൾ…..”അവൻ സീറ്റ് ബെൽറ്റ് ഊരിക്കൊണ്ട് പിറുപിറുത്തു.
” ഇങ്ങനെയും വേണ്ട… ഇതൊക്കെയല്ലേ ഒരു രസം….”അവൾ അവനെ നോക്കി കൊച്ചുകുട്ടികളെപ്പോലെ പറഞ്ഞു.
നിലാവ് ഒഴുകുന്ന നക്ഷത്രത്തിളക്കമുള്ള ആ രാത്രിയിൽ രണ്ടാളും നടന്നു തുടങ്ങി …
“മതി പന്ത്രണ്ടാ വാനായി …അല്ലെങ്കിലേ ടീച്ചർക്ക് പരാതിയാ…..നിന്റെ ഈ മണ്ടൻ കാര്യങ്ങൾക്കൊക്കെ കുടപിടിക്കുന്നത് ഞാനാണെന്ന് …..”സമീർ ഫോണിൽ ഒന്ന് നോക്കിക്കൊണ്ട് മുന്നോട്ടു നടക്കുമ്പോൾ സൈറയോട് പറഞ്ഞു.
11: 58 പെട്ടെന്ന് അവൾ അവിടെ ഒന്നു നിന്നു. ചുറ്റും സ്ട്രീറ്റിലേറ്റിന്റെ ഒരു അരണ്ട വെളിച്ചമുണ്ട്…. തൊട്ടപ്പുറത്ത് കൂടെ ഇടയ്ക്കിടെ വണ്ടികൾ അങ്ങോട്ടുമിങ്ങോട്ടും പോകുന്നുണ്ട് ….
“മിസ്റ്റർ സമീർ താഹിർ ഐ ലവ് യു ….”ഫോണിൽ നോക്കിക്കൊണ്ട് മുന്നോട്ടുനടന്ന അവൻറെ കാലുകൾ പിടിച്ച് കെട്ടിയ പോലെ അവിടെ നിന്നു…. ഒരു നിമിഷം ആ നിൽപ്പ് നിന്നു പിന്നെ അവൻ അവളെ ഒന്നു തിരിഞ്ഞുനോക്കി…..
“എന്താ …എന്താടീ…. നീ പറഞ്ഞത് …”
“I love you mister”
എത്രമാത്രം കേൾക്കാനായി കാതോർത്തിരുന്ന ആ വാക്കുകൾ പ്രതീക്ഷിക്കാതെ അവളിൽ നിന്ന് കേട്ടതിൻ്റെ പകപ്പിൽ കൈ രണ്ടും ഇടുപ്പിൽ വെച്ച് അവൻ ആഞ്ഞൊന്ന് ശ്വാസം വിട്ടു …..അത്രമേൽ കാത്തിരുന്ന നിമിഷം…. നീയായിട്ടു പറയും വരെ ഞാൻ കാത്തിരുന്നോളാം….. അതും ഒരു കുഞ്ഞു വാശിയായിരുന്നു …..നീ പറയട്ടെ …..അല്ലെങ്കിൽ നിന്നെ കൊണ്ട് പറയിപ്പിക്കുമെന്ന്…… ഇപ്പോൾ ഇവൾ അത് തനിക്ക് വേണ്ടി …..അവൻ നിറഞ്ഞു വന്നകണ്ണീർ ഒരു ചെറിയ ചിരിയോടെ തോളുകൊണ്ട്ഒന്ന് തുടച്ചു….. അതിൽ നിന്ന് തന്നെ അവൾക്ക് മനസ്സിലായി അവനീ വാക്കുകൾ തന്നിൽ നിന്ന് കേൾക്കാൻ എത്രമാത്രം കൊതിച്ചിട്ടുണ്ടെന്ന്…..
” “സത്യം …സത്യമാണോ”
അതിന് അവളും കണ്ണീരോടെ ഒന്ന് തലകുലുക്കി …… അതുകൂടി കേട്ടപ്പോൾ ഒരു മന്ദഹാസത്തോടെ രണ്ടടി പുറത്തിലോട്ട് മാറിക്കൊണ്ട് കൈ രണ്ടും നിവർത്തിപ്പിടിച്ച് അവളെ തന്നിലേക്ക് ക്ഷണിച്ചു സമീർ….. അവൻ വിളിക്കാൻ കാത്തിരുന്നതുപോലെ കണ്ണീരണിഞ്ഞൊരു ചിരിയാലെ കുതിച്ചുവന്നവൾ അവൻറെ നെഞ്ചിലേക്കായി ചേർന്നു …..ശേഷം തല മാത്രം ഉയർത്തിക്കൊണ്ട് അവനെ നോക്കി പതുക്കെ പറഞ്ഞു… “ഹാപ്പി ബർത്ത് ഡേ man …..”
അവന്റെ കണ്ണുകൾ അത്ഭുതം കൊണ്ടൊന്ന് വിടർന്നു…. അതെഏപ്രിൽ 28 തന്റെ പിറന്നാളാണ്…. ശരിക്കും മറന്നുപോയിരുന്നു….. അവൻ അവളെ നന്ദിയോടെഒന്ന് നോക്കി…..
“എനിക്ക് എന്തിഷ്ടമാ ണ്ന്നോ”അവള് ഒരു കൊഞ്ചലോടെ പറഞ്ഞു.
“ശെരിക്കും”
അവള് അതേ എന്ന് തലയാട്ടി….
“പക്ഷേ എനിക്ക് മുൻപു ഒരു പ്രണയം ഉണ്ടായിരുന്നു….”അവനിലും ഒരു കുസൃതി മിന്നി…
“ആയിക്കോട്ടെ.. ഞാനതങ്ങ് സഹിച്ചു…”
” അപ്പോൾ നിനക്ക് പ്രശ്നമൊന്നുമില്ല ….”അവനിൽ വീണ്ടും കുസൃതിയാണ്…..
“ഇല്ല” അവൾ വിലങ്ങിനെ തലയാട്ടി…..
വർദ്ധിച്ചു വന്ന സന്തോഷത്തോടെ തല ഉയർത്തി തന്നെ നോക്കുന്നവളെ അവൻ വീണ്ടും വീണ്ടും തന്റെ നെഞ്ചിലേക്ക് അമർത്തിവച്ചു ….ശേഷം അവളുടെ മൂർദ്ധാവിൽ മുഖം അമർത്തി കുറച്ചു നേരം നിന്നു. …
“താങ്ക്യൂ ഫോർ ദിസ് വണ്ടർഫുൾ ഗിഫ്റ്”അവൻ അവളുടെ ചെവിയോരം മെല്ലെ മൊഴിഞ്ഞു…..
അത്രമേൽ മനോഹരമായ ഒരു സംഗമം…. .. നിലാവ് ഒഴുകുന്ന രാത്രിയിൽ ആ രണ്ടു ഹൃദയങ്ങൾ പ്രണയത്തിൻറെ പരാതികളെല്ലാം അവിടെ പറഞ്ഞു തീർത്തു …
പീ പീ ഉച്ചത്തിലുള്ള ആ ലോറിയുടെ ശബ്ദമാണ് അവരെ സ്വബോധത്തിലേക്ക് എത്തിച്ചത് ….
“ഒന്നു മാറി നിൽക്ക് പിള്ളേരെ ….റൊമാൻസ് കളിയൊക്കെ വീട്ടിൽ പോയിട്ട്…. കറക്റ്റ് സമയം ലോഡ് എത്തിയില്ലെങ്കിൽ മൂപ്പിലാന്മാരുടെ വായിലുള്ളത് മുഴുവൻ കേൾക്കേണ്ടിവരും…… നടുറോട്ടിൽ നിന്ന് കിന്നരിക്കാൻ കണ്ടൊരു നേരം …ചുമ്മാ മനുഷ്യൻറെ വായിൽ ഉള്ളത് കേൾപ്പിക്കാൻ ആയി….. ഓരോരോ പ്രാന്തുകൾ” ലോറിയിൽ നിന്ന് ഒരാൾ ദേഷ്യത്തോടെ തല പുറത്തേക്കിട്ടുകൊണ്ട് അവർക്ക് നേരെ ഉച്ചവെച്ചു ….. അപ്പോഴാണ് രണ്ടാളും ഇത്രയും നേരം നടുറോട്ടിൽ ആണല്ലോനിന്നത് എന്ന ബോധം ഉണ്ടായത് …..ഒരു ചിരിയോടെ പരസ്പരം നോക്കി കൈകോർത്ത് പിടിച്ചുകൊണ്ട് ഒരു അരികിലേക്ക് മാറിനിന്നു….
“Ay കപ്പിൾസ്….ഗുഡ് നൈറ്റ് ആൻഡ് സ്വീറ്റ് ഡ്രീംസ് ….”ലോറിയുടെ മറ്റേ സൈഡിൽ നിന്ന് ഒരു തമിഴ് പയ്യൻ പുറത്തേക്ക് തലയിട്ട് കൊണ്ട് അവരുടെ നേരെ കൈവീശി കാണിച്ചു……
Super katha