
രചന …വിജയ് സത്യാ
ഗോവയിലെ മനോഹരമായ കൊങ്കൻ സിറ്റിയിലൂടെ പ്രവേശിച്ച് ബട്ടർഫ്ലൈ ബീച്ച് എന്നറിയപ്പെടുന്ന പലോലം എന്ന ഏറ്റവും ഭംഗിയുള്ള ബീച്ചിന് സമീപം സിറ്റി ബസ് നിർത്തിയപ്പോൾ
ബസ്സിൽ നിന്നും കണ്ടക്ടർ കൊങ്ങിണി ഭാഷയിൽ പറഞ്ഞു..
നക്ക നക്ക.. കൊനകൊനാ…
ഇറങ്ങടി നമ്മുടെ സ്വപ്നഭൂമി എത്തി…
കശ്യ ആവശ്യത്തോടെ വണ്ടിയിൽ നിന്നും ചാടി ഇറങ്ങി.. അവൾക്ക് പിറകെ ശിഖയും വേദയും..
ഗോമതി വല്യമ്മയുടെ 3 പെൺമക്കളാണ് ജനകിയും സരസ്വതിയും, രമയും.. ഇവർക്ക് മൂന്നുപേർക്കും കൂടി ഓരോ പെൺകുട്ടികളും. കശ്യ, ശിഖ, വേദ. മൂന്നുപേരും ഒരു കോളേജിലാണ് പഠിക്കുന്നത്.. സമ്മർ വെക്കേഷൻ ആയപ്പോൾ മുമ്പേ പ്ലാൻ ചെയ്തതതിന് അനുസരിച്ച് വേറെ രണ്ടു കൂട്ടുകാരികൾക്കൊപ്പം ഈ മൂന്നുപേരും ഗോവയിലേക്ക് ഒരു ട്രിപ്പ് പുറപ്പെട്ടതാണ്…
ഇരു ചിറക് വിടർത്തി ഭീമൻ ബട്ടർഫ്ലൈ പറന്നു വന്ന് നിന്നത് പോലെ രണ്ട് ഇതളായി കടലിന്റെ കൈവഴി വന്ന് മനോഹാരിത സൃഷ്ടിച്ച സ്ഥലം.
ശിഖ എന്തു നല്ല ഭംഗി അല്ലേ… ശരിക്കും ചിത്രശലഭം വന്നു നിന്നതുപോലെ തന്നെ..ഒരു ഡ്രോൺ ഉണ്ടായിരുന്നെങ്കിൽ മുകളിൽ നിന്നുള്ള വ്യൂ കിട്ടുമായിരുന്നു അല്ലേ…
കശ്യ പറഞ്ഞു.. അവളാണ് അവരുടെ നേതാവ്… അവളുടെ അച്ഛൻ ഗോവക്കാരനാണ്… കൊങ്ങിണി സമുദായത്തിൽപ്പെട്ട ഗാഢസ്വാരസ്വത ബ്രാഹ്മണൻ… കച്ചവടമായി ബന്ധപ്പെട്ട അയാൾ കേരളത്തിലെ കൊച്ചിയിൽ താമസിക്കുകയാണ്. ആ അവസരത്തിലാണ് അമ്മയെ വിവാഹം ചെയ്തു അവിടെത്തന്നെ താമസം തുടങ്ങിയത്…എങ്കിലും അച്ഛന്റെ നാടായ ഗോവയിലും അവർ ഇടയ്ക്കിടെ താമസിക്കാറുണ്ട് കൂടുതലും വെക്കേഷൻ സമയത്താണ്..അതുകൊണ്ടുതന്നെ കുഞ്ഞുനാൾ തൊട്ട് ഇടയ്ക്കിടെ അച്ഛന്റെ നാട്ടിൽ വന്ന് നിന്ന പരിചയം ഉള്ളതുകൊണ്ടാണ് കശ്യയ്ക്ക് ഈ ഗോവ നാട് വളരെ ഇഷ്ടമായിരുന്നു..
നല്ല വെയിലും ഇളം കാറ്റും.. കടൽത്തിര കാഴ്ചകൾ കണ്ടവർ അങ്ങനെ പറന്നുല്ലസിച്ചു… ശാന്തമായ തിരമാലകളെ മുറിച്ച് കടൽവെള്ളം പാദങ്ങളിൽ പതിച്ചപ്പോൾ അവർ തങ്ങൾ മുകളിൽ ധരിച്ചിരിക്കുന്ന വസ്ത്രങ്ങൾ മാറ്റി.
എല്ലാവരും ഹോട്ടൽ മുറിയിൽ നിന്ന് നേരത്തെ തന്നെ സ്വിമ്മിംഗ് സ്യൂട്ട് ആയ ടൂ പീസ് ധരിച്ചിരുന്നു..
കശ്യ യാതൊരു ഭയവുമില്ലാതെ തിരമാലകൾക്കുള്ളിലൂടെ ഡൈവു ചെയ്തു.. കടലിൽ കുളിക്കാൻ തുടങ്ങി..
അവൾ ധൈര്യം പകർന്നപ്പോൾ മറ്റുള്ളവരും അവൾക്കൊപ്പം കുളിക്കാൻ തുടങ്ങി…
അങ്ങനെ കുറെ സമയം ചിലവഴിച്ചു..
എടി എടുക്കടി….. ഒരു കൂട്ടുകാരി ബാഗിൽ കരുതിയ ഷാമ്പയിൻ ബോട്ടിലുകൾ പൊട്ടിച്ച് ഓരോരുത്തർക്കായി നൽകി..
അഞ്ചുപേരും നന്നായി ഷാമ്പയിൻ കഴിച്ചു..
ചെറിയ ഒരു ലഹരിയും മയക്കവും കൺകളിലേക്ക് വന്നപ്പോൾ
കുറെ നേരം വെയിലത്ത് കിടന്നു..
ഇടയ്ക്ക് എഴുന്നേറ്റ് വസ്ത്രങ്ങൾ ധരിച്ചു റസ്റ്റോറന്റിൽ പോയി ഉച്ച ഭക്ഷണം ഒക്കെ കഴിച്ചു..
വരുന്ന വഴിയിൽ കശ്യയുടെ അച്ഛന്റെ പഴയ തറവാട്ട് വീട്ടിലേക്ക് പോയി..
അവിടെ പ്രത്യേകിച്ച് ആരും ഉണ്ടായിരുന്നില്ല അച്ഛന്റെ ഒരു ബന്ധുവായ വല്യമ്മച്ചി മാത്രം..
വൈകിട്ട് റൂമിലെത്തി ഫ്രഷ് ആയപ്പോൾ
കശ്യയ്ക്ക് വീണ്ടും ഒരു ആഗ്രഹം..
എടി പിള്ളേരെ.. നമ്മൾ പകൽസമയത്ത് പോയി പ്രകൃതി ഭംഗികൾ കണ്ടു വണ്ടറടിച്ചതുപോലെയല്ല ഗോവയിലെ രാത്രികൾ.. യഥാർത്ഥ സ്വർഗം എന്തെന്ന് ഞാൻ കാണിച്ചു തരാം… അത് കാണണമെങ്കിൽ വേഗം റെഡിയാക്…
കൂട്ടുകാരികൾക്ക് പെട്ടെന്ന് മനസ്സിലായില്ല അവർ പരസ്പരം നോക്കി..
പിള്ളേരെ…പബ്ബിൽ പോകാം… ഡാൻസ് ഒക്കെ കാണാം..കളിക്കാം പിന്നെ ഇച്ചിരി മീനുങ്ങി അർമാദിക്കേം ചെയ്യാം…
എടി പ്രശ്നമാകുമോ… ആണുങ്ങളൊക്കെ ഉള്ളതല്ലേ…
എടീ ഇത് നിന്റെ പരട്ട കേരളമല്ല… പെണ്ണുങ്ങളെ കാണുമ്പോൾ വാ പൊളിച്ചു നോക്കാനും പീഡിപ്പിക്കാനും ഒക്കെ…ഇത് കേന്ദ്ര ഗവൺമെന്റ് ഭരിക്കുന്ന ഗോവയാണ് മക്കളെ..
കശ്യ അവർക്ക് ധൈര്യം നൽകി..
ഗോവയിൽ കൂണുപോലെ പബ്ബ്കളും, പർച്ചേസിംഗ് ഹബുകളുമാണ്…
അങ്ങനെ എല്ലാവരും ആവശ്യത്തോടെ പബ്ബിലേക്ക് പുറപ്പെട്ടു.
ഒരു ഫേമസ് പബ്ബിന് മുന്നിൽ ടാക്സി നിർത്തിച്ചു വാടക നൽകി കശ്യയും കൂട്ടുകാരികളും ഇറങ്ങി.
അവർ പബ്ബിനകത്ത് കയറി…
ഫ്രീ എൻട്രി ആണ്..
മക്കളെ ഡിയർസ്… സംഭവം ചൂടുപിടിച്ച് വരുന്നതേയുള്ളൂ..
പാർട്ടി സമ്മർ മിക്സിന്റെ 2025 ലെ ഏറ്റവും പോപ്പുലറായ ഡിജെ സോങ് മുഴങ്ങുകയാണ് അകത്തു..
ജാസിന്റെ ബീറ്റ്സ് അവരുടെ പെരുവിരൽ മുതൽ ഉച്ചി വരെ അറിയാതെ താളം ചവിട്ടാൻ പ്രേരിപ്പിച്ചു….
ധാരാളം ചെറുപ്പകാരികളും ചെറുപ്പക്കാരും പാട്ടിനും താളത്തിനനുസരിച്ച് തുള്ളുകയാണ്..
കശ്യയും കൂട്ടുകാരികളും അറിയാതെ ആ നൃത്തച്ചുവട്ടിൽ അലിഞ്ഞു..
ആവേശത്തിന് ഇടയ്ക്ക് അവരുടെ കയ്യിൽ ബിയർ ബോട്ടിലുകൾ പ്രത്യക്ഷപ്പെട്ടു..
ഇടയ്ക്കിടയ്ക്ക് അത് വായയിൽ കമഴ്ത്തിയാണ് പിന്നെ ഡാൻസ്….
ഹബ്ബ് മ്യൂസിക്കിന്റെ ലഹരി കൊണ്ട് നിറഞ്ഞൊഴുകുകയാണ്.. എത്ര മണിക്കൂർ അങ്ങനെ പോയതെന്ന് അറിഞ്ഞില്ല… സമയം ഏറെ വൈകി..
കുറച്ച് ചെറുപ്പക്കാർ ഡാൻസിനിടെ തങ്ങളെ ശ്രദ്ധിച്ചു എന്ത് സംസാരിക്കുന്നത് കണ്ടു കശ്യയുടെ കൂട്ടുകാരിക്ക് സംശയമായി..
എടി പോകാം.. കുറെ വൈകി…
അവൾ കശ്യയോടു പറഞ്ഞു.
കുറച്ചു കഴിയട്ടെ… പാട്ടിന്റെ താളത്തിൽ തുള്ളി കൊണ്ട് കശ്യ പറഞ്ഞു..
ആ ഹബ്ബിലെ സ്ഥിരം സന്ദർശകരായ
ജാക്സണും,റജീം,പീറ്ററും,മാർട്ടിനും പിന്നെ ഡാനിയും ആയിരുന്നു അത്.. തെമ്മാടികൾ ആണ് … കസ്റ്റമറെ പോലെ കൂടെ കൂടി ഡാൻസ് കളിച്ചു പെൺകുട്ടികളെ വശത്താക്കി വളച്ച് കാര്യം സാധിക്കുന്നവർ… എതിർത്താൽ ചിലപ്പോൾ ബലം പ്രയോഗിക്കും…. ഹബ്ബ് നടത്തുന്നവർക്ക് ഇവരെ ചൊല്ലി പരാതി ഉണ്ടാകാറില്ല കാരണം ഇവരെ പിണക്കിയാൽ റബ്ബ് നടന്നു പോകാൻ പാടാണ്.. അന്നും പതിവുപോലെ ഈ ടീം പെൺകുട്ടികളുടെ കൂടെ കൂടി അവരിൽ നിന്നും അവർക്ക് ഇഷ്ടമുള്ള പെൺകുട്ടികളെ അവരുടെ കര വലയത്തിനുള്ളിലാക്കി ഡാൻസ് തകർക്കുകയാണ്… അവരെ മടുത്തപ്പോൾ ആ ടീം നേരെ കശ്യയും കൂട്ടുകാരികളും ഡാൻസ് ചെയ്യുന്നിടത്തേക്ക് പതുക്കെ പതുക്കെ ഡാൻസ് ചെയ്ത് ക്കൊണ്ടുവന്നു..
പെട്ടെന്ന് അവർ അഞ്ചുപേരും കശ്യ അടക്കം 5 പെൺകുട്ടികളുടെയും കൈപിടിച്ച് ഡാൻസ് കളിക്കാൻ തുടങ്ങി..
ആർക്കും ഒന്നും ആദ്യം മനസ്സിലായില്ല സാധാരണ ഡിജെ ഡാൻസ് കളിക്കുമ്പോൾ കൈകൾ ഇങ്ങനെ മാറിമാറി വരാറുണ്ടല്ലോ…
അങ്ങനെ ഡാൻസ് പാർട്ടിനനുസരിച്ച് തുടർന്നുകൊണ്ടിരുന്നു..
കളിക്കുന്നതിനിടയിൽ ജാക്സനം ടീമും പെൺകുട്ടികളുടെ അരുതാത്തീടങ്ങളിലൊക്കെ അറിയാതെ സ്പർശിക്കുന്യുണ്ടായിരുന്നു… അതു കൂടിക്കൂടി വന്നപ്പോൾ അവർക്ക് സംശയമായി..
ജാക്സൺ ഡാൻസിനിടയിൽ ശിഖയുടെ ചുണ്ട് ഇരുവിരൽ കൊണ്ടും പിടിച്ചു..
ഇത് കണ്ടു ശിഖ കശ്യയെ കണ്ണുകൊണ്ട് കാണിച്ചു..
ഡാൻസ് കളിക്കുന്നതിനിടെ കശ്യ തന്റെ കൂട്ടുകാരികളുമായി ചേർന്ന് കളിക്കുന്ന ഓരോരുത്തരായി ശ്രദ്ധിച്ചു.. എല്ലാരും വില്ലന്മാർ ആണെന്ന് അവർക്ക് മനസ്സിലായി.. വേദയുടെയും അതുപോലെ മറ്റു രണ്ടു കൂട്ടുകാരികളെയും ഇതുപോലെതന്നെ ഇവന്മാർ അരുതാത്തൊക്കെ സ്പർശിച്ചാണ് ഡാൻസ് ചെയ്യുന്നതെന്ന് അവൾ മനസ്സിലാക്കി.
ഡാൻസിന്റെ ലഹരിയെ അവർ ചൂഷണം ചെയ്യുന്നു..
പെട്ടെന്നാണ് കശ്യയുടെ കൂടെ കളിക്കുന്ന ഡാനിയുടെ കൈകൾ അവളുടെ മാറിടത്തിലേക്ക് അമർന്നത്..
കശ്യ ഡാൻസ് ചെയ്യുന്നത് നിർത്തി കൈവീഷ് ഡാനിയുടെ മുഖത്ത് ഒരൊറ്റ തല്ല് വച്ചുകൊടുത്തു….
തല്ലുകൊണ്ട് ഡാനിയും കശ്യയെ തിരിച്ചു തല്ലാൻ കയ്യൊങ്ങിയപ്പോൾ ആ കൈ ആരോ കയറി പിടിച്ചു.. ശേഷം അയാൾ അവന്റെ ചെകിടന്നു വച്ചുകൊടുത്തു.
ഡാനിയെ ഒരുത്തൻ മർദ്ദിക്കുന്നത് ജാക്സണും കൂട്ടുകാരും ചാടി വീണു..
ആ വന്ന മനുഷ്യൻ അവരെയും അടിച്ചു തൊഴിച്ചുവീഴ്ത്തി..
പിന്നെ ഉഗ്രൻ സംഘട്ടനം ആയിരുന്നു.. സെക്യൂരിറ്റികൾ വന്ന് തല്ലുകൂടുന്ന എല്ലാവരെയും ഉന്തി തള്ളി പുറത്തേക്കാക്കി..
വാ നമുക്ക് പോകാം
പെൺകുട്ടികൾ അഞ്ചുപേരും പുറത്തേക്ക് വന്നു..
പുറത്തുനിന്നും സംഘട്ടനം തുടരുകയാണ്…
ജാക്സനും മാർട്ടിനും റജിമിനും മറ്റ് രണ്ടുപേർക്കും പെൺകുട്ടികളെ രക്ഷിക്കുന്ന ആ ചെറുപ്പക്കാരന്റെ കൈക്കരുത്ത് ശരിക്കും മനസ്സിലായി.
പക്ഷേ ജാക്സൻ ഗുണ്ടാ തലവൻ ആണ് അവന് അങ്ങനെ തോറ്റോടാൻ സാധിക്കില്ല..
അവൻ എളിയിൽ ഉണ്ടായിരുന്ന കത്തിയെടുത്ത് അയാളെ കുത്താൻ ഒരുമ്പെട്ടു..
അതുകണ്ട്
അയ്യോ.. എന്ന് കശ്യ അലറി..
ആ ഒരു നിമിഷം കൊണ്ട് അയാൾ ആ കത്തി തട്ടിത്തെറിപ്പിച്ചു..
ആ സമയത്ത് മുന്നോട്ടുവന്ന നാലു പേരെ മർമ്മം നോക്കി അടിച്ചു തെറിപ്പിച്ചു..
അടികൊണ്ട് വേദനയിൽ ഓടുന്നതിന് ഇടയിൽ അവർ വിളിച്ചു പറഞ്ഞു എടാ നീ നിന്റെ കരാട്ടെ അടവ് ഞങ്ങളുടെ അടുത്ത് തന്നെ എടുക്കണോ.. ഷാരോണെ നീ എന്തിനാടാ ഇതിൽ ഇടപെട്ടിട്ട് ഞങ്ങളെ തല്ലുന്നത്… നീ ഞങ്ങളുടെ ടീമിൽ ഉണ്ടായതല്ലേ.. പിന്നെ എപ്പോഴാണ് ഈ പിള്ളേരുടെ ആളായത്…
അപ്പോൾ ഇവനെ ഞാനിന്ന് തീർക്കും എന്ന് പറഞ്ഞുകൊണ്ട് താഴെ വീണ കത്തിയെടുത്തുകൊണ്ട് ജാക്സൺ അയാളെ തുടങ്ങവേ അയാൾ താഴെയുണ്ടായിരുന്ന ഒരു കാലി ബിയർ ബോട്ടിൽ എടുത്തവന് തലയ്ക്ക് അടിച്ചു. ബിയർ ബോട്ടിൽ പൊട്ടി. ജാക്സന്റെ തലയിൽ നിന്നും ചോര വരാൻ തുടങ്ങി.. കലിയടങ്ങാതെ അയാൾ ബാക്കിയുള്ള കോപ്പിയെടുത്ത് അവന്റെ വയറ്റത്തെ കുത്താൻ ഒരുങ്ങുമ്പോൾ
സാർ…..അയ്യോ
ഷാരോൺ സാർ വേണ്ട…
ആ അരണ്ട വെളിച്ചത്തിൽ അത് ആരാണെന്ന് കശ്യ തിരിച്ചറിഞ്ഞു..
ഈശ്വരാ ഷാരോൺ സാർ….
അക്രമികളിൽ നിന്നും തങ്ങളെ രക്ഷിച്ചത് തങ്ങളുടെ സാറാണ്…
ആ പെൺകുട്ടിയുടെ അലർച്ച കേട്ടതും ജാക്സനെ കുത്താതെ വിട്ടു… ഷാരോൺ കുപ്പി താഴെയിട്ടു..
ജാക്സൺ ഓടിപ്പോയി..
ഷാരോൺ സാർ നിങ്ങൾ ഇവിടെ..?
അപ്പോഴേക്കും കശ്യയുടെ മറ്റ് കൂട്ടുകാരികളൊക്കെ സാറിന്റെ അടുത്ത് ഓടിക്കൂടി
അതുപോട്ടെ നിങ്ങൾ എന്താ ഇവിടെ..
സാർ…..അത്…ഞങ്ങൾ വെക്കേഷൻ ലീവിന് ചെറിയ ടൂർ സംഘടിപ്പിച്ച വന്നതാണ്..
അവൾ അല്പം ഭയത്തോടെ തൊണ്ടയിടറി പറഞ്ഞു…
ആണോ കൊള്ളാം… നിങ്ങൾ ഇത്ര മോഡേൺ ആണെന്ന് കരുതിയില്ല..
ഇതെന്റെ നാടാണ്… ഗോവ.. ഈ ഗോവയോട് താല്പര്യം വരാൻ കാരണമെന്താണ്..
ഇത് എന്റെയും കൂടി നാടാണ് സാർ…എന്റെ അച്ഛന്റെ നാണ്..
കശ്യ പറഞ്ഞു…
ഹാ ഹാ.. അത് കൊള്ളാമല്ലോ…
ഷാരോൺ ചിരിച്ചുകൊണ്ട് പറഞ്ഞു..
അന്ന് സാർ ക്ലാസ്സിൽ സാറിന്റെ നാട് തൃശ്ശൂർ എന്നാണല്ലോ പറഞ്ഞത്..
ആ….തൃശൂർ…അതെന്റെ അച്ഛന്റെ വീടാണ്..
ആ കശ്യ…. ഒരു മിനിറ്റ്
അതും പറഞ്ഞ് അയാൾ പോക്കറ്റിൽ നിന്നും സിഗരറ്റ് എടുത്ത് വായിൽ വച്ചു കത്തിച്ചു വലിക്കാൻ തുടങ്ങി..ശേഷം പുക അന്തരീക്ഷത്തിൽ വിട്ടുകൊണ്ട് ഫോണെടുത്ത് ചെവിയിൽ വച്ചു ആരെയോ വിളിക്കാൻ ശ്രമിച്ചു.
ശേഷം ഫോൺ പോക്കറ്റിലിട്ട് ചോദിച്ചു…
നിങ്ങൾ എവിടെയാണ് താമസിക്കുന്നത്…
കൊങ്കൻ സിറ്റിയിൽ ഒരു ഹോട്ടലിലാണ്
സാർ….ഞങ്ങൾ പൊക്കോട്ടെ..
അയ്യോ…പോവല്ല…അവന്മാർ ഇവിടെ എവിടെയെങ്കിലും ഇരിപ്പുണ്ടാവും… ഞാൻ കൊണ്ടുവിടാം..
അവരെല്ലാരും ഷാരോൺ സാറിന്റെ കാറിൽ കയറി..
എത്ര ദിവസത്തേക്ക് ടൂർ പ്ലാൻ ചെയ്തിരിക്കുന്നത്..
ഡ്രൈവ് ചെയ്തുകൊണ്ട് ഷാരോൺ മാഷ് ചോദിച്ചു
ഇനി രണ്ടുദിവസം കൂടിയുണ്ട് സാർ
കശ്യ പറഞ്ഞു
നാളെ ഏതായാലും ഒരുങ്ങി ഇരിക്കുക. നാളെ എല്ലാവർക്കും എന്റെ വീട്ടിലേക്ക് സ്വാഗതം. ഞാൻ കൂട്ടാൻ വരാം
ശരി സാർ..
അവർ സ്റ്റേ ചെയ്യുന്ന ഹോട്ടലിന്റെ മുമ്പിൽ കാർ നിർത്തി..
ഷാരോൺ അവരെ വിട്ടിട്ട് യാത്ര പറഞ്ഞു വീട്ടിലേക്ക് പോയി.
റൂമിലെത്തിയ കൂട്ടുകാരികൾക്ക് ആശ്വാസമായി…
എടുത്തുചാടി മുൻപിൻ ചിന്തിക്കാതെ ഗോവയിലേക്ക് ടൂർ വന്നെങ്കിലും ഇത്ര അസുരക്ഷിതത്വം ഉണ്ടാകുമെന്ന് അവർ കരുതിയിരുന്നില്ല…
കശ്യയുടെ നാടായതുകൊണ്ട് അവൾക്ക് കുറച്ച് പിടിപാട് ഉണ്ടാകും എന്നായിരുന്നു മറ്റുള്ള കൂട്ടുകാരികൾ കരുതിയത്… കശ്യക്കു പോലും സുരക്ഷിതത്വം ഇല്ലെന്ന് പിന്നീട് മനസ്സിലായി..
സാർ തക്ക സമയത്ത് വന്നതുകൊണ്ട് രക്ഷപ്പെട്ടു.. ഇല്ലെങ്കിൽ ആ ടീം കൊണ്ടുപോയി തങ്ങളെ കരിമ്പിൻ ചാണ്ടി ആക്കി വിട്ടേനെ..
ശിഖ പറഞ്ഞു
ഇനി കൂടെ ഷാരോൺ സാർ ഉണ്ടാകുമല്ലോ..
ഷാരോൺ സാറിനെ കൂട്ടിനു കിട്ടിയപ്പോൾ അവരുടെ ആത്മവിശ്വാസം വർദ്ധിച്ചു..
പിറ്റേന്ന് ഷാരോൺ അവർ താമസിക്കുന്ന ഹോട്ടലിൽ വന്ന് അവരെ കൂട്ടിയിട്ട് തന്റെ വീട്ടിലേക്ക് കൊണ്ടുവന്നു..
ആംഗ്ലോ ഇന്ത്യൻസായ ജെനിഫറാണ് എന്റെ മദർ .. റോയിച്ചൻ എന്ന കേരളക്കാരൻ അച്ചായൻ ഫാദർ.. ഞാൻ ജനിച്ചതും വളർന്നതും ഒക്കെ ഇവിടെ ഗോവയിലാണ്. ഇവിടെ തന്നെയാണ് എന്റെ കളി തട്ടകം.. ഇടയ്ക്ക് കേരളത്തിൽ പോകാറുണ്ട്.. മലയാളമാണ് ഞാൻ സെക്കൻഡ് ലാംഗ്വേജ് എടുത്തത്.. അതുകൊണ്ടാണ് എനിക്ക് കേരളത്തിൽ ജോലിയെടുക്കാൻ താല്പര്യം.. ഇംഗ്ലീഷ് പ്രൊഫസർ ആയിട്ട് ഞാൻ അവിടെ വന്നത് അങ്ങനെയാണ്..
ഷാരോൺ സ്വയം വീട്ടുകാരെയും തന്നെയും പരിചയപ്പെടുത്തി.
ഷാരോണിന്റെ വീട്ടിലെ ഉച്ച ഭക്ഷണത്തിനുശേഷം ഷാരോൺ അവരെ ഗോവയിൽ ഉള്ള പല സ്ഥലങ്ങളും കൊണ്ടുപോയി കാണിച്ചു..
ആ സമയത്തൊക്കെ ഷാരോൺ സാറിന്റെ സ്നേഹം കശ്യ മനസ്സിലാക്കുകയായിരുന്നു.. കൂട്ടുകാരികളൊക്കെ കാഴ്ച കണ്ട് നടക്കുമ്പോൾ കൂടുതൽ സമയവും അവർ രണ്ടുപേർ തനിച്ചാണു ഉണ്ടായിരുന്നത്.. കശ്യയോടും സാറിന് വല്ലാത്തൊരു മാനസിക അടുപ്പം തോന്നി.. കശ്യക്ക് ഉള്ളിലും അങ്ങനെ ഇല്ലാതില്ല.. ഡാനിയുടെ കൈത്തലം തന്റെ കവിളിൽ പതിക്കുന്നതിന് തൊട്ട് മുന്നേ തന്റെ കൺമുന്നിലൂടെ കടന്നുവന്ന് തടഞ്ഞ ആ ബലമുള്ള കൈ സാറിന്റെതാണെന്നറിഞ്ഞപ്പോൾ അവൾക്ക് ഷാരോണിനോട് വല്ലാത്ത ആരാധനയും ബഹുമാനവും ഉള്ളിൽ രൂപം കൊണ്ടു..
വെക്കേഷൻ കഴിഞ്ഞ് ഞാൻ അങ്ങോട്ട് വരുന്നുണ്ട് ക്ലാസിലേക്ക്.. നമുക്കിനി കൂടുതൽ അവിടെ നിന്നും സംസാരിക്കാം..
ഗോവയിൽ നിന്നും കേരളത്തിലെ ട്രെയിനിന് അവരെ യാത്രയാക്കുമ്പോൾ ഷാരോൺ കശ്യയുടെ അടുത്ത് ചെന്ന് രഹസ്യമായി പറഞ്ഞു
എന്നിട്ട് എല്ലാവരും കേൾക്കെ പറഞ്ഞു.
കുട്ടികളെ നമുക്ക് ഇനി കോളേജിൽ വച്ച് കാണാം…
എല്ലാവർക്കും അത് കേട്ടപ്പോൾ സന്തോഷമായി.. സുന്ദരനും സുകുമാരനും ഒക്കെ ആയിരുന്നെങ്കിലും ഒരു ഇൻട്രോവർട്ടിനെ പോലെ വന്നു ക്ലാസെടുത്തു പോകുന്ന മാഷേ അങ്ങനെ അവർ അത്ര കാര്യമായി ശ്രദ്ധിച്ചില്ലായിരുന്നു.. കൂടുതൽ പരിചയപ്പെട്ടപ്പോഴും അടുത്തപ്പോഴും മാഷിനെ അവർക്ക് മനസ്സിലായത്…
ആനുവൽ വെക്കേഷൻ കഴിഞ്ഞ് കോളേജ് തുറന്നപ്പോൾ ഷാരോൺ മാഷ് കോളജിൽ വന്നു പതിവുപോലെ ക്ലാസ് തുടങ്ങി..
കശ്യയും ശിഖയും വേദയും ഫൈനൽ ഇയർ ഡിഗ്രിയിൽ പ്രവേശിച്ചു. മറ്റു രണ്ടു കൂട്ടുകാരികൾ ഡിഗ്രി ഫൈനൽ ഈയർ കഴിഞ്ഞതുകൊണ്ട് അവർക്ക് തുടർ പഠനത്തിനു വേണ്ടി വേറെ കോളേജുകളെ ആശ്രയിക്കേണ്ടി വന്നതിനാൽ അങ്ങോട്ട് പോയി..
ശിഖയ്ക്കും വേദയ്ക്കും ഷാരോൺ മാഷ് ഇംഗ്ലീഷ് ക്ലാസിനു വേണ്ടി ക്ലാസ്സിൽ വന്നാൽ
മാഷോട് സംസാരിക്കാൻ യാതൊരു കൂസലും ഇല്ല.. മാത്രമല്ല അവർക്ക് കുറേക്കൂടെ സ്വാതന്ത്ര്യം കിട്ടിയ പോലെയാണ്.. കശ്യക്കു അങ്ങനെ പെരുമാറാൻ പറ്റുന്നില്ല.. എന്താ പറ്റിയതെന്ന് അവൾക്ക് അറിയുന്നില്ല.. എങ്കിലും കശ്യക്ക് മാഷേ ഇടനാഴിയിൽ നിന്നു കാണുമ്പോൾ ഒരുപാട് നേരം സംസാരിക്കാൻ അവസരം കിട്ടാറുണ്ട്… പല വിശേഷങ്ങളും മാഷ് ചോദിക്കും.. അവൾ അതിനു മറുപടി പറയും.. അവളും കുറെ തമാശകൾ പറയും.. പക്ഷേ ആൾക്കാരുടെ സാന്നിധ്യത്തിൽ അത് സാധ്യമാകുന്നില്ല എന്താണ് ഇതിന് കാരണം.. എത്ര ആലോചിച്ചിട്ടും അവൾക്കു മനസ്സിലായില്ല..
എന്താ കശ്യ ക്ലാസ്സിൽ വച്ച് എന്റെ കണ്ണൊന്നും നോക്കാത്തത്?
ഒരു ദിവസം രാവിലെ ക്ലാസ് വരാന്തയിലൂടെ കടന്നുവരുമ്പോൾ വരാൻ നേരം ഷാരോൺ മാഷ് അവളെ കണ്ടപ്പോൾ ചോദിച്ചു..
അതെന്നെ…എനിക്കു എന്താ അതിന് സാധിക്കാത്തതെന്ന് ഞാൻ ചിന്തിച്ചിട്ടുണ്ട്.. വല്ലാത്ത പേടിയും ഭയവും വരുകയാണ്…
അപ്പോൾ ഇപ്പോൾ ഇല്ലല്ലോ…
ഇല്ല സത്യം…
ഇതിന്റെ പേര് മറ്റതാ..
അത് എന്താ സാർ..
ഇപ്പോൾ നിനക്ക് ഉള്ള തുറന്നു സംസാരിക്കാൻ പറ്റുന്നു.. ക്ലാസിൽ അങ്ങനെ സംസാരിക്കണമെങ്കിൽ അഭിനയിക്കണം.. നമ്മൾ തമ്മിൽ ഉള്ളിൽ ഒരു രഹസ്യം ഇല്ലെന്ന്… പക്ഷേ ഉള്ളതുകൊണ്ട് പറ്റുന്നില്ല… എങ്കിൽ പറ എന്താണ് ഉള്ളിൽ ഉള്ളത്..
അത് സാർ….
ഉം ധൈര്യമായി പറഞ്ഞോ…
എനിക്കറിയില്ല…
പ്രണയമാണോ…?
ഷാരോൺ കൂശലില്ലാതെ ചോദിച്ചു..
ആണെന്നു തോന്നുന്നു..
എങ്കിൽ നമുക്ക് ആലോചിക്കാം…
അതും പറഞ്ഞു ഷാരോൺ സാർ അയാളുടെ ഡിപ്പാർട്ട്മെന്റിലേക്ക് നടന്നുപോയി..
ഷാരോണനും അങ്ങനെയുണ്ട്. ക്ലാസിൽ വച്ച് കശ്യയുടെ കണ്ണുകളിലേക്ക് നോക്കാൻ പറ്റുന്നില്ല.. താൻ പതറി പോകുമോ.. കുട്ടികൾ വല്ലതും കണ്ടു പിടിക്കുമോ എന്ന് ഭയം ഉണ്ട്..
തുടർന്ന് ഇരുവരും പരസ്പരം ആ സത്യം മനസ്സിലാക്കുകയായിരുന്നു…
തങ്ങൾ പരസ്പരം പ്രണയിക്കുന്നു…
ആ ഒരു വർഷം മാധുര്യം ചുരത്തി മായ ആ ക്യാമ്പസിൽ അവരുടെ പ്രണയം പൂത്തുല്ലസിക്കുകയായിരുന്നു..
നിന്നെപ്പോലുള്ള ഒരു പെൺകുട്ടിയായിരുന്നു എനിക്ക് ആവശ്യം.. ഞങ്ങളുടെ നാടും ഞങ്ങളുടെ കൾച്ചറും ഒക്കെ മനസ്സിലാക്കുന്ന ഒരു പെൺകുട്ടി.. അച്ഛൻ വഴിക്ക് നിനക്ക് അങ്ങനെയുള്ള ഒരു ബന്ധം ഉണ്ടായത് നിനക്ക് എന്റെ നാടിന്റെ പ്രത്യേകതകൾ അറിയാൻ സാധിച്ചു.. അതുപോലെ എന്റെ അച്ഛനുമായി എനിക്ക് കേരളത്തിന്റെ സംസ്കാരവും മഹിമയും മനസ്സിലാക്കാനും പറ്റി… ഇനി നമുക്ക് ഒന്നിക്കാം… അല്ലേ കശ്യ..
ഉം….
ഫൈനലിയർ ഡിഗ്രി കഴിഞ്ഞു അവൾ പോകുമ്പോൾ ഷാരോൺ പറഞ്ഞു..
🫶🫶🫶🫶
കൊള്ളാം
സൂപ്പർ
Hi