രചന …ഫസൽ റിച്ചു മമ്പാട്
റോഡ് ഉപരോധിച്ച് വിദ്യാർത്ഥികൾക്ക് മുന്നിൽനിന്ന് ഫർസാന മൈക്കില്ലാതെ ഉച്ചത്തിൽ പ്രസംഗിക്കുകയാണ് ആവേശം കെട്ടടങ്ങിയിട്ടില്ല അവളുടെ ഫോൺ നിർത്താതെ ബെല്ലടിക്കുന്നുണ്ട്.
അവൾ കൂടിനിൽക്കുന്നവരോട് ഒരുമിനുറ്റ് എന്നുപറഞ്ഞു ഫോൺ എടുത്തു നോക്കി
പരിചയമില്ലാത്ത നമ്പറിൽ നിന്നാണ് വിളിക്കുന്നത് അവൾ കാൾ അറ്റന്റ് ചെയ്തു ഹലോ എന്നുപറഞ്ഞു.
തന്നേ വിളിക്കുന്നത് സ്ത്രീ ആണ് എന്നതിനപ്പുറം വിളിക്കുന്നയാൾ പറയുന്നതൊന്നും ആ ബഹളങ്ങൾക്കിടയിൽ ഫർസാനക്ക് മനസ്സിലായില്ല
അവൾ നിലത്തിരിക്കുന്ന കൂടെയുള്ള വിദ്യാർഥികളിൽ ഒരാളുടെ തോളിൽ തട്ടി ഇപ്പൊ വരാം എന്നു പറഞ്ഞു.
മറ്റൊരു പെൺകുട്ടി എണീറ്റ് നിന്നു പ്രസംഗം തുടർന്നു ഇനി എന്തെല്ലാം നേരിടേണ്ടി വന്നാലും ഞങ്ങൾ ഒറ്റകെട്ടായി പറയുന്നു തെമ്മാടി റാഫിയുടെ ബസ്സിന് ഞങ്ങൾ പൂട്ടിടും
വിദ്യാർത്ഥി ഐക്ക്യം സിന്തബാദ്.
ആവേശത്തോടെ കൂടെയുള്ള വിദ്യാർത്ഥികളും മുഷ്ടി ചുരുട്ടി സിന്തബാദ് സിന്തബാദ് എന്നുറക്കെ പറഞ്ഞു.
ഫർസാന ഫോൺ ചെവിയിൽ വച്ചു വിദ്യാർത്ഥികൾക്കിടയിലൂടെ നടന്നു പോകുന്നുണ്ട് നട്ടുച്ച വെയിലേറ്റ് ഫർസാന തളർന്നിട്ടുണ്ട് ആൾക്കൂട്ടത്തിനപ്പുറം തണൽ മരത്തിന്റെ ചുവട്ടിൽ പോയി നിലത്തുന്നു
ഹലോ പറ ആരാണ്
നിങ്ങൾ പറഞ്ഞതൊന്നും എനിക്ക് മനസ്സിലായിട്ടില്ല
ഫർസാനയല്ലേ റാഫിക്കാടെ മോള്.?
അവൾ സംശയത്തോടെ മുഖം ചുളിച്ച് അതെ ആണ് നിങ്ങളാരാണ്.?
എന്റെ പേര് അർച്ചന.
അച്ചു എന്നു വിളിക്കും നിന്റെ ഉപ്പയുടെ നാസ് ബസ്സിൽ ജോലിചെയ്തിരുന്ന ആളുടെ ഭാര്യയാണ് നാല് ദിവസം മുൻപ് കാശിനാഥൻ ബസ്സിൽ കുത്തേറ്റു മരിച്ചില്ലേ അതെന്റെ കെട്ടിയോനാണ്.
ഫർസാന കുറച്ചുനേരത്തേക്ക് എന്താണ് മറുപടി പറയേണ്ടതെന്നറിയാതെ നിന്നു അയ്യോ ചേച്ചി നിങ്ങളായിരുന്നോ.?
എന്തൊക്കെയോ സംഭവിച്ചു വിധി എന്നോ വരുത്തി വച്ചതെന്നോ പറയാം അയളാണ് കിച്ചൂനെ ആദ്യം ഉപദ്രവിച്ചത് നിങ്ങൾ വിഷമിക്കാണ്ടിരി അയാൾക്ക് പകരമാവില്ല എന്നാലും പറയാം നിങ്ങൾ പട്ടിണി കിടക്കേണ്ടി വരില്ല ക്രൂരനാണേലും റാഫി എന്റെ തന്ത കൂട്ടത്തിലുള്ള ഒരുത്തന്റെയും വീട് പട്ടിണിയിൽ കിടത്തില്ല നിങ്ങളെ എങ്ങിനെ സമാധാനിപ്പിക്കണം എന്നറിയില്ല ചേച്ചി.
എനിക്കൊരു സമാധാനക്കേടും ഇല്ലകുട്ടി അയാൾ ജീവനോടെ ഉണ്ട് എന്നോ ഇല്ലാ എന്നോ എന്നെയോ മോളെയോ ബാധിക്കില്ല അയാളുടെ ചിലവിലല്ല ഞാൻ കഴിയുന്നത് അയാളെകുറിച്ചു അറിയാനോ അറിയിക്കാനോ അല്ല ഞാൻ വിളിച്ചത്.
അവൾക്കൊന്നും മനസ്സിലായില്ല ചേച്ചിക്ക് എന്റെ നമ്പർ എവിടുന്ന് കിട്ടി.?
ഏട്ടന്റെ കൂടെ ബസ്സിൽ ജോലി ചെയ്തിരുന്ന കൂട്ടുരനോട് പറഞ്ഞ് നിന്റെ വീട്ടിൽപോയി ഉമ്മയുടെ കയ്യിൽനിന്നും വാങ്ങിച്ചു.
എന്തിനാ എന്റെ നമ്പർ തേടിപ്പിടിച്ചു വിളിച്ചത് എന്തോ കാര്യമുണ്ടല്ലോ.?
ഉണ്ട് tv യിൽ നിങ്ങളുടെ നടാണല്ലോ ചർച്ചാ വിഷയം നിന്നെ ഇടക്കിടെ കാണിക്കുന്നുണ്ട് അതിനിടയിൽ നേരത്തെ അക്രമത്തിനിടയായ കാശിനാഥൻ ബസ്സിലെ ഡ്രൈവർ കിഷോർ എന്ന കിച്ചുവുന്റെ ഫോട്ടോയും കണ്ടു..
അവൾ സംശയത്തോടെ അതിന് എന്നുപറഞ്ഞു
അവളോട് അർച്ചന പറഞ്ഞ കാര്യങ്ങൾ കേട്ട് ആദ്യമൊന്നു ഫർസാനയുടെ മുഖം തെളിഞ്ഞെങ്കിലും പിന്നീടുള്ള മിനിറ്റുകളിൽ അവൾ ഇടക്ക് ഫോൺ ചെവിയിൽ നിന്നെടുത്ത് തേങ്ങി കരയുന്നുണ്ടായിരുന്നു.
പാണ്ടിക്കാട് പോലീസ് സറ്റേഷനിന്റെ മുൻവശം വാഹനങ്ങൾ കൊണ്ട് നിറഞ്ഞിട്ടുണ്ട് ci ജോസഫ് ഫോൺ ചെവിയിൽ വച്ചു ആരോടോ സംസാരിക്കുകയാണ്.
നിങ്ങളൊന്നു വെയ്റ്റ് ചെയ്യി റാഫിക്കാ ഞങ്ങളൊക്കെ ഇവിടെ ഇല്ലേ.
മറുതലക്കൽ റാഫിയുടെ ശബ്ദം കേൾക്കാം
ജോസഫെ ഞാൻ പറഞ്ഞല്ലോ എനിക്ക് പരാതി ഇല്ലാന്ന് പിന്നെന്തിനാ ആ പാവംപിടിച്ച മീശമുളക്കാത്ത പൈതങ്ങെളെ വാരിക്കൂട്ടി കൊണ്ടുവരുന്നത് എനിക്ക് പരാതി ഉണ്ടങ്കിലല്ലേ കേസോള്ളൂ. ..
കാര്യം ശരി റാഫിക്കാ നിങ്ങളെനിക്ക് വേണ്ടപ്പെട്ടവനാ എനിക്ക് മനസ്സിലാകും ഏഴു ബസ്സുകത്തിയാൽ നിങ്ങൾക്കുണ്ടാകുന്ന നഷ്ട്ടം.
പക്ഷെ എനിക്കെന്റെ ജോലി ചെയ്തെ മതിയാകൂ
നിങ്ങൾക്ക് പരാതിയില്ലെങ്കിലും ഞങ്ങൾക്ക് സ്വമേതായാ കേസെടുക്കാം നിങ്ങളുടെ ഉദ്ദേശം എനിക്ക് മനസ്സിലായിട്ടുണ്ട് നടക്കൂല റാഫിക്കാ
പോലീസിന് ഞങ്ങളുടെ പണി ചെയ്യേണ്ടിവരും.
റാഫി കോപത്തോടെ അലറിക്കൊണ്ട് ഇന്റെ പത്തെൻപതു ലക്ഷം ഉർപ്യ റോട്ടിൽ കിടന്നുകത്തുമ്പോൾ താനും തന്റെ പോലീസുമൊക്കെ ഏത്………
എന്നിട്ടെവിടെടോ ബസ്സുകത്തിക്കൽ കേസിലെ ഒന്നാം പ്രതി ഫർസാന ഇന്നിരുട്ടാകും മുന്നേ ഓളെ ഇന്റെ മുന്നിൽ കൊണ്ടുവന്നു നിർത്തിത്തരണം നിന്റെ പോലീസുകാരോട് പോയി തിരഞ്ഞു കണ്ടുപിടിക്കാൻ പറയെടോ അവളെ എന്നുപറഞ്ഞു റാഫി കട്ടുചെയ്തു.
പോലീസ് ബസ്സിലേക്ക് കുറ്റക്കാരായ വിദ്യാർത്ഥികളെ വലിച്ചു കയറ്റുന്നതിന്റെ ദൃശ്യങ്ങൾ ചാനലുകാർ വൃത്തിക്ക് ഷൂട്ട് ചെയ്യുണ്ട്.
മൈക്ക് ബസ്സിന് മുകളിലേക്കുയർത്തി നിങ്ങൾക്ക് എന്താണ് പറയുനുള്ളത് എന്ന് മാധ്യമ പ്രവർത്തകൻ ചോദിച്ചു.
നെറ്റി പൊട്ടി ചോരയോളിക്കുന്ന പയ്യൻ ആവേശത്തോടെ വിദ്യാർത്ഥി ഐക്യം സിന്തബാദ് എന്നുറക്കെ പറഞ്ഞു ബസ്സിലെ മറ്റു കുട്ടികളും അതേറ്റുപറഞ്ഞു.
മറ്റൊരു പെൺകുട്ടിയുടെ അടുത്തേക്ക് മൈക്ക് നീട്ടി അവൾ കോപത്തോടെ പോലീസുകാർക്ക് എത്രപേരെ അറസ്റ്റുചെയ്യാൻ കഴിയും.?
ഇറങ്ങും പത്തുപേരെ അവർ പിടിച്ചകത്തിട്ടാൽ നൂറുല്ല ആയിരം പേര് പുറത്തുണ്ട് ആ കാട്ടാളന്റെ ഒറ്റബസ്സും ഇനിയീ നിരത്തിൽ ഇറങ്ങാൻ ഞങ്ങൾ സമ്മതിക്കില്ല.
പ്രതികളാൽ സ്ഥലം തികയാത്തതിനാൽ
രാഹുലിന്റെ സെല്ലിലും നിറയെ വിദ്യാർഥികൾ ആണ്.
രാഷ്ട്രീയ നേതാക്കൾക്ക് മുന്നിൽ വട്ടം കൂടി നിൽക്കുന്ന അണികളെപ്പോലെ അവർ രാഹുലിന് ചുറ്റും നിൽക്കുന്നുണ്ട്.
കീരിക്കാടനെ കൊന്ന സേദുവിനെ പോലെ രാഹുൽ അവർക്കിന്ന് ഹീറോ ആണ് ഞങ്ങളുണ്ട് നിങ്ങളുടെ കൂടെ ഞങ്ങൾ എല്ലാവരുമുണ്ട് പൂട്ടും അവന്റെ വണ്ടിക്ക് ഞങ്ങൾ ലോക്കിടും
അവരുടെ ആവേശം കണ്ട് രാഹുൽ ചിരിച്ചു.
സ്റ്റേഷനിലുള്ളിലെ tv യിൽ ഫർസാനയുടെ ചിത്രം കണ്ടു രാഹുൽ സൂക്ഷിച്ചു നോക്കി ബസ്സുകത്തിക്കൽ കേസിലെ ഒന്നാംപ്രതി ഫർസാനയെ കാണാനില്ല എന്നു എഴുതി കാണുന്നുണ്ട്.
മനോജ് സർ ci സാറിനോട് ഒളിവിൽ പോയതാവും അല്ലെസാറെ
ഇനി ഓളുടെ വാപ്പയെങ്ങാനും എന്നു പറഞ്ഞു തീരും മുന്നേ ജോസഫ് സാർ കോപത്തോടെ തിരിഞ്ഞു നോക്കി പോയി അന്വേശിക്കെടാ. …..
ഇവിടെ ഇരുന്നു കോണകോണാണ് ചെലക്കാണ്ട് എണീറ്റ് പറഞ്ഞ ജോലി ചെയ്യാൻ നോക്ക്.
മനോജ് പെട്ടെന്ന് അവിടുന്ന് പുറത്തേക്കു പോയി ജോസഫ് സാർ തലചൊറിഞ്ഞുകൊണ്ട് സ്റ്റേഷനിലൂടെ അങ്ങോട്ടുടുമിങ്ങോട്ടും നടന്നു.
ചാരുകസേരയിൽ മുഖം വാടി ഇരിക്കുന്ന റാഫിയുടെ അടുത്തേക്ക് വന്ന് മകൾ അമിനാസ്
ഉപ്പാ നിങ്ങളെ ഉമ്മമ്മ വിളിക്കണുണ്ട് എന്ന് പറഞ്ഞ്.
റാഫി എണീറ്റ് മകളോടൊപ്പം അകത്തേക്ക് കയറി റാഫി ഉമ്മയുടെ റൂമിൽ കയറി.
ഉമ്മ വീട്ടിലെ ഏറ്റവും വലിയ റൂമിന്റെ മൂലയിലെമേശയിൽ ഉള്ള വെറ്റില ചെല്ലം തുറന്നു വെറ്റിലയിൽ നൂറു തേക്കുകയാണ് മകന്റെ നിഴൽ കണ്ടെങ്കിലും തിരിഞ്ഞു നോക്കാതെ അടക്ക എടുത്ത് വായിലേക്കിട്ടുകൊണ്ട്
ഷാനെ ദാ ഇന്റയീ കയ്യോണ്ട് ഞാനാ ഓളെ പേറെടുത്തത് ഈ തറവാട്ടിലെ ആദ്യത്തെ പേരക്കുട്ടിയാ സന എന്നു പറഞ്ഞ് തിരിഞ്ഞു പുകയില നുള്ളി വായിലേക്കിട്ട് ചെല്ലം അടച്ചു ഉമ്മ ഷാനവാസിനെ നോക്കി
അനക്കെന്തു മനസ്സിലായി എന്നു ചോദിച്ചു.
ഷാൻ കലിപ്പോടെ ഓളെ മയ്യത്തു ഇങ്ങളെ കാൽച്ചുവട്ടിൽ എത്തിക്കണം എന്നല്ലേ
നൂറുതേച്ച വെറ്റില മടക്കി വായിലേക്കിട്ടുകൊണ്ട് കയ്യിൽ പറ്റിപ്പിടിച്ച നൂറ് ഉടുതുണിയിൽ തുടച്ചു വെറ്റില ചവച്ചുകൊണ്ട് കോപത്തോടെ അവനെ നോക്കി അല്ലടാ നായെ ഓളെ ഇജ് ജീവനോടെ കൊണ്ടുവരണം.
കൊല്ലാനല്ല ഈ തോളിലേറ്റി ഞാനോളെ കൊണ്ടുനടന്നത് വളർത്തിയത് ഈ തറവാടിന്റെ ഭാഗ്യാ ന്റെ കുട്ടി ഓളെ പെറ്റതിന് ശേഷല്ലേ ഇജ്ജും തെളിഞ്ഞത്.
ഓൾക്ക് ബുദ്ധിമോശം വന്നതാ നാൽപ്പത് ബസ്സ്‌വാങ്ങാനുള്ള കായി അന്റെ കയ്യിലുണ്ട്.
അതോണ്ട് ഉമ്മാന്റെ കുട്ടി കൈഞ്ഞത് മനസ്സിൽ വെക്കേണ്ട ഇജ് പോയി മൈപ്പാകും മുമ്പ് ന്റെ കുട്ടിനെ കൊണ്ടു വാ എന്നു പറഞ്ഞ് ഉമ്മ കണ്ണ് തുടച്ചു.
It വിഭാഗം കൈകാര്യം ചെയ്യുന്ന മുനീഫ് സർ ci യുടെ അതുത്തേക്ക് പ്രിന്റെടുത്ത പേപ്പറുമായി വരുന്നത് കണ്ട് ci ജോസഫ് എന്തായി മുനീഫെ വിവരം വല്ലതും കിട്ടിയോ അതോ ഇനി അതും ഞാൻ കണ്ടുപിടിക്കണോ.?
നിങ്ങളൊന്ന് അടങ്ങ് ജോസഫ് സാറെ എന്തിനാ ഞങ്ങളെ മെക്കട്ട് കേറണത് ഇതാ എന്ന് പറഞ്ഞ് പ്രിന്റ് സാറിന്റെ കയ്യിൽ കൊടിത്തൂ.
- 23 ആണ് ലാസ്റ്റ് കാൾ അവൾ അങ്ങോട്ടേക്കാണ് വിളിച്ചിട്ടുള്ളത് പതിമൂന്നു സെക്കന്റ് ഈ കാണുന്ന നമ്പറിൽ വിളിച്ചു അവൾ സംസാരിച്ചിട്ടുണ്ട്.
ജോസഫ് സർ ഫോൺ എടുത്ത് മുനീഫ് പറഞ്ഞ നമ്പർ ഡയൽ ചുയ്യുന്നുണ്ട് മുനീഫ് തുടർന്നു.
തൊട്ടുമുമ്പ് രണ്ടേ നാലുമുതൽ രണ്ടേ ഇരുപത്തി രണ്ടു വരെ ഈ കാണുന്ന നമ്പറിൽ നിന്നും അവൾക്ക് കാൾ വന്നിട്ടുണ്ട് പതിനെട്ടു മിനുറ്റ് സംസാരിച്ചിട്ടുണ്ട്
ജോസഫ് സർ ഡയൽ ചെയ്ത് മൊബൈലിലേക്ക് സംശയത്തോടെ നോക്കുന്നുണ്ട്.
സാറെ അവൾ അവസാനം വിളിച്ചത് കാശിനാഥൻ ബസ്സിന്റെ ഓണർ ഷവാസിനാണ്
മനോജ് സാറിന്റെ കയ്യിലെ ഫോണിൽ ഷാൻ കാശിനാഥൻ എന്നു കാണുന്നുണ്ട്
അവളെന്തിനാ ഷാനവാസിനു വിളിച്ചത് എന്നാണ് ജോസഫ് സാർ ചിന്തിക്കുന്നത്.
പതിനെട്ടു മിനിറ്റ് അവളോട് സംസാരിച്ചത് കണ്ണൂരിൽ നിന്ന് അർച്ചന എന്ന പേരിലുള്ള ആധാർ കാർഡിൽ എടുത്ത സിമ്മിൽനിന്നാണ്.
കണ്ണിരിൽ നിന്നു അവളെ വിളിച്ചത് ആരാടോ
എന്താ അവർ തമ്മിൽ സംസാരിച്ചത്.?
സർ അതു കുത്തേറ്റു ചത്ത കാളിയുടെ വൈഫ് ആണ് പക്ഷെ അവർ പതിമൂന്നു മിനിറ്റ് സംസാരിച്ചത് കിഷോറിനെ കുറിച്ചാണ് അതിന് ശേഷമാണ് അവൾ ഷാനവാസിനോട് സംസാരിച്ചത് പിന്നെ അവളുടെ ഫോൺ സുച്ചോഫ് ആണ്.
ജോസഫ് സർ ഷാനവാസിന്റെ നമ്പറിലേക്ക് കാൾ ചെയ്തു സ്പീക്കറിൽ ഇട്ടു.
താങ്കൾ വിളിക്കാൻ ശ്രെമിക്കുന്ന നമ്പർ ഇപ്പോൾ സുച്ചോഫ് ആണ് എന്നു കെട്ടു.
തുടരും…