അസുരാധിപതി പാർട്ട് 9

Episode : 09

Written by : Vaiga Vedha & Wasim Akram

കുഞ്ഞുങ്ങളെ രക്ഷപ്പെടുത്തിയ ദയ അവരെയും കൊണ്ട് മെഡിക്കൽ കോളേജിലേക്ക് ആയിരുന്നു പോയത്…
കാശിയെ വിളിച്ച് വേണ്ട നിർദ്ദേശങ്ങളും ലൊക്കേഷനും shere ഉം
ചെയ്യുകയും ചെയ്തു…

Excuse me.. ആരെയോ ഫോൺ വിളിച്ചു നിന്നിരുന്ന ഗൗരവ് ദയയുടെ വിളിയിൽ തിരിഞ്ഞു നോക്കി ഫോൺ cut ചെയ്തു.

“Tel me ഡോക്ടർ അവർക്ക് കുഴപ്പമൊന്നുമില്ലല്ലോ..?

” പറയത്തക്ക പ്രോബ്ലംസ് ഒന്നുമില്ല ശരീരത്തിൽ അധികവും burned injuries ആണ്.. ചിലത് പഴുത്തിട്ടുണ്ട് അത് അത്ര കാര്യമാക്കേണ്ടതില്ല മരുന്ന് apply ചെയ്തിട്ടുണ്ട്
മാറിക്കോളും..

ദയയുടെ ഒറ്റ ചോദ്യത്തിന് ഗൗരവ് അത്രയും മറുപടി കൊടുത്തു.

“Hmm.. That’s fine.. Anyway.. Thank you soo much.. Doctor… ഗൗരവ്…

അവൾ അവനെ നന്ദിയോടെ നോക്കി…

” മാഡത്തിന് എങ്ങനെയാണ് ഈ കുഞ്ഞുങ്ങളെ കിട്ടിയത് ഈ സിറ്റിയിൽ അങ്ങനെ ബാലവേലയൊന്നും ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടിട്ടില്ല പിന്നെ മാഡത്തിന് എങ്ങനെ..?

ഗൗരവ് ദയയെ ചോദ്യ ഭാവത്തിൽ നോക്കി..

“Look doctor.. പകൽ വെളിച്ചത്തില് കണ്ടിട്ടില്ല എന്ന് പറയ്.. അല്ലാതെ ബാലവേല കണ്ടിട്ടില്ല എന്ന് പറയരുത്.. പകൽ മറ്റുള്ളവര് കാണും എന്ന ബോധം അവർക്കുള്ളതു കൊണ്ടാണ് കുഞ്ഞുങ്ങളെ രാത്രിയിൽ ഇറക്കുന്നത്. ആ സമയത്ത് അങ്ങനെ ആരും ശ്രദ്ധിക്കില്ലല്ലോ..

ഗൗരവ് ആലോചനയോടെ എല്ലാം കേട്ടു നിന്നു..

ഇനി അഥവാ ശ്രദ്ധിച്ചാൽ തന്നെയും ആര് ഇടപെടാനാണ്.. എല്ലാവർക്കും അവരവരുടെ കുഞ്ഞുങ്ങൾ അല്ലെങ്കിൽ അവരവരുടെ കാര്യം അതല്ലേ ഇപ്പോൾ വലുത്.

ദയയുടെ മുഖത്ത് നിസ്സംഗത നിറഞ്ഞു. അപ്പോഴായിരുന്നു അവളുടെ മൊബൈൽ റിങ് ചെയ്തത്. One Minute Doctor..

അവൾ അവനോട് അനുവാദം ചോദിച്ചു കുറച്ച് അപ്പുറത്തേക്ക് മാറി…

അവൻ കുറച്ചുനേരം അവളെത്തന്നെ നോക്കി നിന്നു അവളുടെ സംസാരം മുഖത്ത് വരുന്ന ഭാവങ്ങൾ സംസാരത്തിന് ഇടയിൽ ഉയർന്നുതാഴുന്ന കൈകൾ ഇടയിൽ വരുന്ന ദേഷ്യം… അങ്ങനെ അവൻ നോക്കി നിന്നു..
അല്പസമയത്തിനുശേഷം അവൾ ഗൗരവിന്റെ അടുത്തേക്ക് തന്നെ വന്നു…

” കാശിയായിരുന്നു അവിടെയെല്ലാം ഒതുക്കി കഴിഞ്ഞു ഇങ്ങോട്ട് വരാമെന്ന് പറഞ്ഞിട്ടുണ്ട്.
പിന്നെ ഞാനൊരു കാര്യം അവനെ ഏൽപ്പിച്ചിരുന്നു ഡോക്ടറുടെ അടുത്ത് അതിനെപ്പറ്റി എന്തെങ്കിലും പറഞ്ഞിരുന്നോ..?

” കൂട്ടുകാരിയെ കണ്ടെത്തുന്ന കാര്യമാണോ..?

അവന്റെ സ്വരത്തിൽ അല്പം ഗൗരവം നിറഞ്ഞു കണ്ണുകൾ കുറുകി..

“Yes.. അപ്പൊ പറഞ്ഞിരുന്നു അല്ലേ..?

“Hmm.. പറഞ്ഞു ഞാൻ അന്വേഷിക്കുകയും ചെയ്തു…

ദയയുടെ മുഖത്ത് സന്തോഷം നിറഞ്ഞു അവൾ പ്രതീക്ഷയോടെ ഗൗരവിനെ നോക്കി…

” മാഡത്തിന്റെ കൂട്ടുകാരി ഈ ഹോസ്പിറ്റലിൽ ഉണ്ടായിരുന്നു ഒരു ഒന്നരവർഷം മുൻപ് വരെ. അതിനുശേഷം അവളെക്കുറിച്ച് ആർക്കും ഒന്നും അറിയില്ല..

ദയയുടെ മുഖത്ത് ചോദ്യഭാവം നിറഞ്ഞു..

” അതെന്താ നിങ്ങൾ ആരും അന്വേഷിച്ചിരുന്നില്ലേ..? ഒന്നരവർഷം മുൻപ് വരെ ഇവിടെ ഉണ്ടായിരുന്ന ഒരാൾ പെട്ടെന്നൊരു ദിവസം അപ്രത്യക്ഷമായതിൽ.. ഇവിടുത്തെ ഡോക്ടർ തന്നെ ആയിരുന്നില്ലേ അവൾ…?

ദയയുടെ മുഖത്ത് ദേഷ്യം നിറഞ്ഞു…

” ഏതോ ഒരാളുമായിട്ട് സ്നേഹത്തിലാണെന്നാണ് അറിയാൻ കഴിഞ്ഞിരുന്നത്.. അയാൾക്കൊപ്പം പോയെന്നാണ് ഞങ്ങളും കരുതിയിരുന്നത്…

മുൻകൂട്ടി തീരുമാനിച്ച ഒരു കള്ളം ദയയെ ബോധിപ്പിച്ചപ്പോൾ അവളുടെ ഉള്ളിൽ സംശയങ്ങൾ നിറഞ്ഞു..
പല തരത്തിലുമുള്ള ചോദ്യങ്ങൾ അവളുടെ മനസ്സിൽ ഉടലെടുത്തു തുടങ്ങി…

” അതാരാണെന്ന് അറിയാമോ..?

അവളുടെ കണ്ണുകൾ കുറുകി ഇളം പച്ചക്കണ്ണുകൾ ഗൗരവിൽ
തറഞ്ഞു നിന്നു…

“I don’t know..

പരുങ്ങിയ മുഖഭാവത്തോടെ അവൾക്കൊരു മറുപടിയും കൊടുത്തു ഗൗരവ് തിരിഞ്ഞു നടന്നു..
അപ്പോൾ എതിരിലൂടെ കടന്നുവരുന്ന കാശിയെ അവൻ കണ്ടു.. കുഞ്ഞുങ്ങളുടെ വിവരങ്ങൾ ചോദിച്ചറിഞ്ഞ ശേഷം കാശി ദയയുടെ അരികിലേക്ക് നടന്നു…

“Thank you soo much ma’am… ഇതുപോലെ ഒരു Sensational News തന്നതിന്…

കാശി കൈ നീട്ടികൊണ്ട് അവന്റെ സന്തോഷം പങ്കിട്ടപ്പോൾ അവളും അവന്റെ കൈകളെ സന്തോഷപൂർവ്വം സ്വീകരിച്ചു..

” അവന്മാരെ എല്ലാം കസ്റ്റഡിയിൽ എടുത്തിട്ടില്ലേ ആരും രക്ഷപ്പെട്ടു പോയിട്ടില്ലല്ലോ..?

” ഇല്ല മാഡം അങ്ങനെ ആരും രക്ഷപ്പെട്ടു പോകാൻ പാകത്തിന് അല്ലല്ലോ മാഡം അവരെ അടിച്ചു പരത്തിയത്..

കാശി ചിരിച്ചുകൊണ്ട് ദയയെ നോക്കിയപ്പോൾ അവളും തല കുടഞ്ഞു ആ ചിരിയിൽ പങ്കുചേർന്നു…

” പിന്നെ മാഡത്തിന്റെ ഫ്രണ്ടിന്റെ കാര്യം ഞാൻ അന്വേഷിച്ചു ആ കുട്ടി..

” ഞാനറിഞ്ഞു കാശി.. ഡോക്ടർ എന്നോട് പറഞ്ഞു..

“ആണോ.. Okey..

“Okey.. Then എന്നാൽ കാണാം….

കൂടുതലലൊന്നും സംസാരത്തിന് നിൽക്കാതെ ദയ കാശിയോട് യാത്ര പറഞ്ഞു അവിടെ നിന്നും ഇറങ്ങി…

Op റൂമിലെ ചാരുകസേരയിൽ കണ്ണുകൾ അടച്ചു ഇരിക്കുകയാണ് ഗൗരവ്…
കാശിയുടെ കാൽ പെരുമാറ്റം കേട്ടുകൊണ്ട് അവൻ നിവർന്നിരുന്നു.

” അവര് പോയോ ആ കമ്മീഷണർ…?

“മ്മ് പോയി.. സങ്കടത്തോടെയാ പോയത് പാവം…

” കൂട്ടുകാരിയുടെ കാര്യം അറിഞ്ഞതു കൊണ്ടാവും.

” കഷ്ടമായിപ്പോയി എത്രമാത്രം ആഗ്രഹിച്ചിരുന്നിരിക്കും കൂട്ടുകാരിയെ ഒന്നു കാണാൻ..

കാശിയുടെ വാക്കുകളിൽ ദയയോടുള്ള അനുകമ്പ നിറഞ്ഞു. എന്നാൽ ഗൗരവിന്റെ ഉള്ളിൽ ദേഷ്യമായിരുന്നു. കാശി എന്തൊക്കെയോ പറഞ്ഞുകൊണ്ടിരിക്കുന്നു
പക്ഷേ അതൊന്നും ഗൗരവിന്‍റെ കർണ്ണ പടത്തിൽ എത്തിയിരുന്നില്ല. അവൻ മറ്റെന്തോ ചിന്തയിലായിലായിരുന്നു.
കാശിയുടെ കൈകൾ ശക്തമായി ടേബിളിൽ അടിച്ച ശബ്ദം കേട്ടു കൊണ്ടാണ് ഗൗരവ് ചിന്തയിൽ നിന്നും ഉണർന്നത്.

“നീയിത് എന്താ ആലോചിച്ചു ഇരിക്ക.. ഞാൻ പറഞ്ഞത് വല്ലതും നീ കേട്ടോ..?

ഗൗരവ് കാശിയെ നോക്കി അവന്റെ മുഖത്തേക്ക് നോക്കുമ്പോൾ താനൊരു കള്ളനാണെന്ന കാര്യം അവൻ അറിയുന്നില്ലല്ലോ എന്ന വേദനയായിരുന്നു ഗൗരവിന്റെ മനസ്സിൽ നിറയെ…

” ആ കുഞ്ഞുങ്ങളെ ഇനി എന്ത് ചെയ്യാ കാശി അവരെ safe ആയിട്ട് ഒരിടത്തു നിർത്തണ്ടേ..?

” വേണം അവരുടെ കാര്യങ്ങൾ എല്ലാം എല്ലാവരും അറിഞ്ഞിട്ടുണ്ട്. So അവരെ തൽക്കാലം ഗവൺമെന്റ് ഷെൽട്ടർ ഹോമിലേക്ക് മാറ്റാനാണ് തീരുമാനം.. CM ഇടപെട്ടു കൊണ്ടാണ് അങ്ങനെയൊരു ഡിസിഷൻ എടുത്തത്.

” അവിടെ അവർക്ക് കുഴപ്പങ്ങളൊന്നും ഉണ്ടാവില്ലല്ലോ… Safe & Happy ആയിരിക്കില്ലേ..?

അവന്റെ ആ സ്വരത്തിൽ ചെറിയൊരു ആശങ്കയുണ്ടെന്ന് കാശിക്ക് മനസ്സിലായി…

” നീ അങ്ങനെയൊക്കെ ചോദിച്ചാൽ അങ്ങനെ ആയിരിക്കും എന്നാണ് എന്റെ ഒരു ഇത്…

” അപ്പൊ ഉറപ്പില്ല അല്ലേ ഞാനും കേട്ടിട്ടുണ്ട് ഈ ഈ ഷെൽട്ടർ ഹോമിനെ പറ്റി.. ഒരുമാതിരി കുറ്റവാളികളോട് പെരുമാറുന്ന പോലെയല്ലേ അവരുടെ പെരുമാറ്റം…

അവന്റെ സംസാരത്തിൽ ദേഷ്യം കലർന്നു…

” അല്ലാതെ പിന്നെ എന്ത് ചെയ്യാനാ ഗൗരി.. അവിടെ അല്ലാതെ പിന്നെ അവരെ എവിടെ താമസിപ്പിക്കാൻ കഴിയും…

കാശിയുടെ മുഖത്തും വല്ലായ്മ നിറഞ്ഞു കാരണം അവനും അറിയാമായിരുന്നു ഷെൽട്ടർ ഹോമിലെ കാര്യങ്ങൾ എല്ലാം.. സ്നേഹത്തോടെയുള്ള ഒരു വാക്കോ നോട്ടമോ അവിടെയുള്ളവരിൽ നിന്നും ഉണ്ടാവില്ല… ഭക്ഷണം തന്നെ നല്ല രീതിയിൽ കിട്ടിയാൽ കിട്ടി അതുപോലെ തന്നെ വിദ്യാഭ്യാസവും… എല്ലാം ഒരു ചടങ്ങ് പോലെ…

” ഞാനൊരു ഓപ്ഷൻ പറയട്ടെ…? കാശി ഗൗരവിനെ നോക്കി…

” നമുക്ക് അവരെ ഫാദർ ഡൊമിനിക്കിനെ ഏൽപ്പിച്ചാലോ…? അവിടുത്തെ പ്രശ്നങ്ങൾ എല്ലാം ഒരു വിധം തീർന്നില്ലേ…? അതുകൊണ്ട് ഈ കുഞ്ഞുങ്ങളും അവിടെത്തന്നെ നിൽക്കട്ടെ…

ഗൗരവ് പറഞ്ഞതിനെക്കുറിച്ച് അവനും ചിന്തിക്കാതെ ഇരുന്നില്ല… അവൻ പറയുന്നതിലും കാര്യമുണ്ട് എന്ന് കാശിക്കും തോന്നി തുടങ്ങി… അവൻ ഗൗരവനെ നോക്കി ചിരിച്ചു തുടർന്ന് അങ്ങനെ തന്നെ ചെയ്യാം എന്ന് ഗൗരിക്ക് വാക്കും കൊടുത്ത ശേഷം ആണ് കാശി അവിടെ നിന്നും ഇറങ്ങിയത്…

സൂര്യരശ്മികൾ കണ്ണിൽ തട്ടിയ ചൂടിൽ അവിനാഷ് കണ്ണുകൾ വലിച്ചു തുറന്നു. പനിച്ചൂടിൽ നിന്നും മോചിതനായ അവിനാഷിന്റെ കണ്ണുകൾ നാലുപാടും അലഞ്ഞു നടന്നു. അപ്പോൾ കണ്ടു അവനെയും നോക്കി ഒരു മൂലയിൽ ഇരിക്കുന്ന ഇരുളിന്റെ ആത്മാവിനെ.

“Who are you… ആരാ നീ..?

അവന്റെ സ്വരത്തിൽ ദേഷ്യം കലർന്നിരുന്നു…

” നിന്റെ രണ്ടു ചോദ്യത്തിനും കൂടി ഒരൊറ്റ ഉത്തരം… ലൂദർ…
ഫാദർ ലൂദർ സെസിമെൻ.

അവിനാഷിന്റെ മുഖം ചോതിയ ഭാവത്തിൽ കുറുകി അവൻ ആ രൂപത്തെ തന്നെ നോക്കി കിടന്നപ്പോൾ ആ രൂപം എഴുന്നേറ്റ് അവനരികിലേക്ക് എത്തി.

” ഫാദർ എന്ന് ഞാൻ പറഞ്ഞത് ഈ ചർച്ചിന്റെ വികാരി എന്ന അർത്ഥത്തിലല്ലട്ടോ ഒരുപറ്റം കുഞ്ഞുങ്ങളുടെ പിതാവാണ് ഞാൻ.. ആരും ആരും ചോദിക്കാൻ ഇല്ലാത്ത അനാഥ കുഞ്ഞുങ്ങളുടെ ഗോഡ്ഫാദർ…

അതും പറഞ്ഞുകൊണ്ട് അവന്റെ നെറ്റിയിൽ കൈ ചേർത്തു..

ഉം… മാറി So ഇനി നിനക്ക് ഈ പുതപ്പിന്റെ ആവശ്യമില്ല…

തുടർന്ന് അവിനാഷിന്റെ മേൽ കിടന്നിരുന്ന കട്ടിയുള്ള പുതപ്പിനെ വലിച്ചെടുത്തു ദൂരേ കളഞ്ഞു… അപ്പോഴാണ് താൻ പൂർണ്ണ നഗ്നനായിട്ടാണ് കിടക്കുന്നത് എന്ന ബോധം അവനിൽ വന്നത്…

“You Basterd… എന്നെ എന്തിനാ ഇങ്ങനെ കിടത്തിയിരിക്കുന്നത് നിനക്കെന്താ വേണ്ടത് പറ പറയാൻ…

അവൻ അലറി ശേഷം കെട്ടിയിട്ടിരിക്കുന്ന കൈകൾ മോചിപ്പിക്കാൻ വിഫലമായ ഒരു ശ്രമം നടത്തി നോക്കി…

ഒരു ചിരിയോടെ ലൂദർ പറഞ്ഞു…

“Simple… എനിക്കു വേണ്ടത് നിന്റെ ജീവനാണ് അവിനാഷ്…
KRB ഗ്രൂപ്പിന്റെ സാരഥി ഭട്ടതിരിക്കും ഭാര്യ ഇന്ദുവിനും നേർച്ചയും കാഴ്ചയും വച്ചു കിട്ടിയ അവിനാഷ് ഭട്ടതിരിയെന്ന ഏക മകന്റെ ജീവൻ…

അവന്റെ വാക്കുകൾ കേട്ടപ്പോൾ അവിനാഷ് ഞെട്ടി.. അവന്റെ ഹൃദയവും തലച്ചോറും ഒരുപോലെ ഭയത്താൽ വെട്ടി വിറയ്ക്കാൻ തുടങ്ങി…

” എന്നെ എന്തിനാ കൊല്ലുന്നത് അതിനുമാത്രം എന്ത് തെറ്റാ ഞാൻ ചെയ്തത്..?

അവിനാഷിന്റെ ചോദ്യങ്ങളെല്ലാം തീക്ഷ്ണത നിറഞ്ഞ കണ്ണുകളോടെ അവൻ കേട്ടു നിന്നു.. ഉള്ളിൽ നുരഞ്ഞു പൊന്തിയ കോപത്തിന്റെ ഫലം എന്നോണം അവന്റെ ശ്വാസോച്ഛ്വാസവും ഉയരാൻ തുടങ്ങി…

” ചെയ്ത തെറ്റ് എന്താണെന്ന് ഞാൻ പറയുന്നതിലും നല്ലത് നീ ഇപ്പോൾ കിടക്കുന്നത് എവിടെയാണെന്ന് നല്ലപോലെ നോക്കി മനസ്സിലാക്കിയാൽ കിട്ടും.

അവൻ അതു പറഞ്ഞതും ഒന്നുകൂടെ അവിനാഷിന്റെ കണ്ണുകൾ നാലു പാടും അലഞ്ഞു നടന്നു… ഒടുവിൽ ആ കണ്ണുകൾ അൾത്താരയ്ക്ക് പിന്നിൽ തലതിരിച്ചു വെച്ചിരിക്കുന്ന ആ കുരിശിൽ തറഞ്ഞു നിന്നു

“സാത്താൻ… അവന്റെ നാവുകൾ മെല്ലെ മൊഴിഞ്ഞു…

” ഇപ്പോ മനസ്സിലായോ നീ ചെയ്ത തെറ്റ് എന്താണെന്ന്..?

അവന്റെ ചോദ്യം കാതുകളിൽ എത്തിയതും അവിനാഷ് തിരിഞ്ഞു നോക്കി… അവന്റെ മുഖം പേടികൊണ്ട് വിറയാൻ തുടങ്ങി.. കണ്ണുകൾ പുറത്തേക്ക് തുറിച്ചു വന്നു . ഉമിനീർ ഉറഞ്ഞു കൂടി…

” പ്ലീസ് എന്നെ ഒന്നും ചെയ്യരുത് ചോദിക്കുന്നത് എന്തും തരാം വെറുതെ വിടണം…

അവിനാഷിന്റെ അഭ്യർത്ഥന കേട്ടപ്പോൾ അവനൊന്നു മെല്ലെ ചിരിക്കാൻ തുടങ്ങി.. ചിരിച്ചു ചിരിച്ചു അതൊരു പൊട്ടിച്ചിരിയായി മാറി. ആ ചിരി കണ്ടപ്പോൾ തന്നെ അവിനാഷിന് ബോധ്യമായി തന്നെ കൊല്ലാനുള്ള കൊലച്ചിരിയാണ് അതെന്ന്… ഇനി തനിക്കൊരു രക്ഷ ഇവിടെ നിന്നും ഉണ്ടാവില്ലെന്നും…

തുടരും…

2 comments

Leave a Reply to Bijitha. AP Cancel reply

Your email address will not be published. Required fields are marked *