വിശ്വാതാണ്ഡവം – പാർട്ട് 19

പാർട്ട് 19

ജിഫ്ന നിസാർ 🥰

മിത്രയും ടീനയും പരസ്പരം നോക്കി.

അവരുടെ ചിന്തകൾക്കും അപ്പുറമായിരുന്നു അഭി കൊണ്ട് ചെന്നയിടം.

അകത്തു കയറി കാണലൊന്നും നടന്നില്ലെങ്കിലും പുറമെ നിന്നും നോക്കിയാൽ തന്നെ അറിയാം അകത്തും മനോഹരമാണെന്ന്.

“രണ്ടു മുറിയും ഒരു ഹാളും പിന്നെയൊരു അടുക്കളയും ബാത്റൂമും.

നിങ്ങൾക്ക് രണ്ടു പേർക്കും കഴിയാൻ ഇത് തന്നെ ധാരാളം. ഞങ്ങൾ ആറ് പേരായിരുന്നു ഇവിടെ..”

അഭി പറയുമ്പോൾ മിത്രയും ടീനയും ഒരു പോലെ അവനെ നോക്കി.
എബി പിന്നെ അഭിപ്രായം ഒന്നും പറയാതെ ബൈക്കിൽ ചാരി അവരെ നോക്കി കൊണ്ട് നിൽപ്പുണ്ട്.

മിത്രക്ക് അവന്റെയാ നോട്ടം കാണുമ്പോൾ അത് വരെയുമില്ലാത്തൊരു അസ്വസ്ഥതയുണ്ട്.

പക്ഷേ അവളത് പുറമെ കാണിച്ചില്ല.
അഭിയോട് സംസാരിക്കുന്നത് പോലെ തന്നെയാണ് അവനോടും..അവൾ.

അഭിയെ പോലെ തന്നെയാണ് എനിക്ക് നീയും എന്ന് പറയാതെ പറയാനുള്ള ഒരു ശ്രമം.

ടീനക്ക് അതെളുപ്പത്തിൽ മനസ്സിലായി.

“ഈ വീടൊക്കെ ഓക്കേ.. ഇനിയിപ്പോ നമ്മുടെ വീട്ടിൽ പറയുമ്പോഴാണ് സീൻ..”
മിത്ര മുഖം ചുളിച്ചു കൊണ്ട് പറയുമ്പോൾ അഭി അവളെ നോക്കി.

“അവരെ പറഞ്ഞിട്ടും കാര്യമില്ലെന്റെ മിത്ര.. ഇത്രയും നാള് പഠിക്കാനെന്നും പറഞ്ഞിട്ട് നീ പുറത്തായിരുന്നു.
എല്ലാം തീർത്തുകൊണ്ട് നാട്ടിൽ വന്നിട്ടുടനെ ഇങ്ങനൊരു സാഹസം കൂടി ചെയ്തു കളയുമെന്ന് അവരുണ്ടോ അറിയുന്നു..”
അഭി അവളുടെ തോളിൽ കയ്യിട്ടു പിടിച്ചു കൊണ്ട് പറയുമ്പോൾ മിത്ര അവനെയൊന്നു കൂർപ്പിച്ചു നോക്കി.

“നോക്കി പേടിപ്പിച്ചിട്ടൊന്നും യാതൊരു കാര്യവുന്നില്ലെന്റെ മിത്രമേ.. അങ്കിളിന്റെ ഓഫീസിൽ പോയി ജോയിൻ ചെയ്തിട്ട്, അവിടൊന്ന് സെറ്റായി എന്ന് തോന്നുമ്പോ ഒരു കല്യാണോം കഴിച്ചു കൂടും കുടുംബവും ആയിട്ട് ജീവിക്കേണ്ട പ്രായത്തിൽ അവള് കോളേജ് വൈബ് പിടിക്കാൻ ഇറങ്ങിയേക്കുന്നു..
എന്നിട്ട് വീട്ടുകാരെ കുറ്റം പറയാനൊക്കുമോ..
ഇത്രയും കൊതിയുണ്ടായിരുന്നു എങ്കിൽ നിനക്ക് പ്ലസ് ടൂ കഴിഞ്ഞ ശേഷം തന്നെ ഇങ്ങോട്ട് ലാന്റ് ചെയ്ത പോരായിരുന്നോ.
ഇതൊരുമാതിരി..”

അഭി വലിയ കാര്യത്തിൽ പറഞ്ഞു നിർത്തും മുന്നേ മിത്രയുടെ കൈ മുട്ട് അവന്റെ വയറിൽ ആഞ്ഞു പതിച്ചു..

“എന്നെ കെട്ടി കുരുക്കാഞ്ഞിട്ട് നിനക്കെന്താടാ ഇത്രേം ചൊരുക്ക്.. ഏഹ്..”

വീണ്ടും അടിക്കാൻ തുടങ്ങുന്ന അവൾക്കടുത്ത് നിന്നും മാറി നിന്നിട്ട് അഭി വേദനയോടെ വയറു തിരുമ്മി..

“കെട്ടു പ്രായം കഴിഞ്ഞു നിൽക്കുന്ന ഒരു പെങ്ങളുള്ള ആങ്ങളയുടെ രോദനമായിരുന്നെടി പുല്ലേ അത്.. “
അഭി പല്ല് കടിച്ചു പറയുന്നത് കേട്ടിട്ട് ടീനയും എബിയും ചിരിക്കുന്നുണ്ട്.

“അപ്പൊ അവള് നിന്റെ പെങ്ങളല്ലേ..”
മിത്രയുടെ വിരൽ ടീനക്ക് നേരെ നീണ്ടു..

“പിന്നല്ലേ..”
അഭി തലയാട്ടി സമ്മതിച്ചു.

“എന്നിട് അവളെ കുറിച്ച് അങ്ങനൊരു ചിന്ത നിനക്കില്ലേ..?”

“അവള് പഠനം കഴിഞ്ഞിട്ട് ജോലിക്ക് കയറാൻ നിന്നതല്ലേ.. നീയല്ലേ നിന്റെ ഒടുക്കത്തെ ആഗ്രഹം പറഞ്ഞിട്ട് അവളെ കൂടി..”

അഭി അവളെ ചിറഞ്ഞു നോക്കി.

“ആണെങ്കിൽ സഹിച്ചോ..
ഞാനെ എന്റെ ഇഷ്ടം പോലെ ചെയ്യും..

നീയല്ല നിന്റെ അപ്പൻ വന്നു പറഞ്ഞാലും അത് അങ്ങനെ തന്നെ ആവും..”
മിത്ര അഭിയെ വെല്ലുവിളി പോലെ നോക്കി.

അവളുടെ മുഖത്തും അതേ ഭാവം തന്നെയാണ്.

“ഞാനീ വീട്ടിൽ നിന്നിട്ട് ആ കോളേജിൽ തന്നെ പഠിക്കും.. ആറ് മാസം എന്നത് കഴിഞ്ഞു വേണമെങ്കിൽ വേറൊരു കോഴ്സ് കൂടി എടുത്തിട്ട് പഠിക്കും..
എന്നിട്ട് അവിടെ തന്നെ നിന്ന് ഒരുത്തനെ വളച്ചൊടിച്ചു കല്യാണം കഴിക്കേം ചെയ്യും.. നീയെന്ത് ചെയ്യും..
അതൊക്കെ എന്റെ പേഴ്സ്നൽ കാര്യങ്ങളാ.. നീ അതിൽ കേറി ഇടപെടേണ്ട  മനസ്സിലായോടാ..

ചോദിക്കുന്നതിനൊപ്പം തന്നെ മിത്രയുടെ കൈ ഒരുപ്രാവശ്യം കൂടി അഭിയിൽ പതിഞ്ഞു.

“ഏയ്‌.. അത് വേണ്ട.. അത് വേണ്ട… ഇവിടൊരുത്താൻ വൈറ്റിങ് ലിസ്റ്റിൽ നോക്കി ഇരിപ്പുണ്ട്.. ഭവതി അത് മറക്കല്ലേ..”
അത് വരെയും മിണ്ടാതെ നിന്നിരുന്ന എബി മിത്രയുടെ ആ അവസാന വെല്ലുവിളി കേട്ട് അങ്ങോട്ട് വന്നിട്ട് പറഞ്ഞു..

“നിന്നോട് ഞാൻ പറഞ്ഞോ അങ്ങനെ വെയിറ്റ് ചെയ്‌തോളാൻ”
മിത്ര അഭിയെ വിട്ടു കൊണ്ട് എബിക്ക് നേരെ തിരിഞ്ഞു.

“വല്ല കാര്യവും ഉണ്ടായിരുന്നോ”എന്നൊരു മട്ടിൽ ടീന അഭിയെ നോക്കി. മിത്ര ഇടഞ്ഞെന്ന് കണ്ടതും അവനും മുഖം ചുളിച്ചു.

“ഒരു കാര്യം പറഞ്ഞു പോകുമ്പോ.. അത് കേൾക്കുന്ന ആൾക്കും എന്തേലും പറയാൻ ഉണ്ടോ എന്നൊന്ന് തിരിഞ്ഞു നോക്കാനുള്ള കോമൺസെൻസ് പോലുമില്ല എബി നിനക്ക്..
നീ എന്നോട് ഇങ്ങനൊരു കാര്യം പറഞ്ഞന്ന് തന്നെ ഞാൻ പറയാൻ കരുതിയൊരു ഉത്തരമുണ്ടായിരുന്നു.
പക്ഷേ അന്നത് കേൾക്കാൻ നിൽക്കാതെ നീ ഓടി പോയി..”
മിത്ര എബിയെ നോക്കി.

അവളുടെ മുഖം. ആ വാക്കുകളിലെ കടുപ്പം..
എബിയും വല്ലാതായി..

“മിത്ര….”
അവന്റെ സ്വരം പതിഞ്ഞു പോയി.

“നോക്ക് എബി.. എനിക്ക് നിന്നോട് ഒരിഷ്ടകേടുമില്ല..
അതിനർത്ഥം നിന്നെ കല്യാണം കഴിക്കാൻ മാത്രം ഒരിഷ്ടമുണ്ട് എന്നുമല്ല..
അഭിയെ പോലെ.. ടീനയെ പോലെ ഒരാളാണ് നീ എനിക്കും..
നമ്മുക്ക് അങ്ങനെ മതിയെടാ.. ഇപ്പൊ തന്നെ നീ നോക്കുന്നത് കാണുമ്പോൾ എനിക്ക് ശ്വാസം മുട്ടുന്നത് പോലാണ് തോന്നുന്നത്..
അത് വേണോ എബി..
നമ്മുക്ക് നമ്മളെ നഷ്ടപെടും.. മനസ്സ് തുറന്നു സംസാരിക്കാൻ പോലും കഴിയില്ല..
അത്.. അത് സങ്കടമല്ലേ എബി..”

മിത്ര ചെന്നിട്ട് അവനോട് ചേർന്ന് നിന്ന് കൊണ്ടത് ചോദിക്കുമ്പോൾ അറിയാതെ തന്നെ എബി തലയാട്ടി സമ്മതിച്ചു..

“ഇപ്പൊ എന്റെ മനസ്സിൽ കല്യാണം എന്ന് പോലുമില്ല എബി.. എനിക്കിനിയും കുറേ കാര്യങ്ങൾ ചെയ്യാനുണ്ട്..
അതെല്ലാം തീർന്നിട്ട്.. കല്യാണം എന്നൊരു ഘട്ടം വരുമ്പോൾ.. അന്നെനിക്ക് നീ പറയും പോലൊരു ഇഷ്ടം തോന്നിയാൽ.. അന്ന് ഞാനും തീർച്ചയായും നിന്നെ പരിഗണിക്കും. അത് വരെയും നീ ഇത് പോലൊരു ഭാവത്തിൽ എന്റെ മുന്നിൽ വരരുത്.. പ്ലീസ്..അതൊരു സാധ്യത മാത്രമാണ് കേട്ടോ.. നീ കൂടുതൽ പ്രതീക്ഷിക്കരുത്.. അത് നിനക്കും എനിക്കും സങ്കടമാണ്..

മിത്ര ആ പറഞ്ഞതും എബി സമ്മതിച്ചു കൊടുത്തു..
അവന് അവളുടെ സന്തോഷം മാത്രമായിരുന്നു ആ നിമിഷം ഏറ്റവും വലുതായി തോന്നിയത്.
ടീനകും അഭിക്കും അവന്റെ നിൽപ്പ് കാണുമ്പോൾ സങ്കടം തോന്നുന്നുണ്ട്..

ഉള്ളിൽ ഉള്ളത് പറഞ്ഞു തീർത്ത സമാധാനമായിരുന്നു മിത്രക്കെങ്കിൽ എബിയുടെ അത് വരെമുള്ള സമാധാനം അതോടെ പോയിരുന്നു..

                                 ❤‍🔥❤‍🔥

എന്ത് കണ്ടിട്ടാ ഇവന്റെയീ അഹങ്കാരമെന്നാ എനിക്ക് മനസ്സിലാവാത്തത്.. പത്താം ക്ലാസ് വിദ്യാഭ്യാസവും ചന്ത കൾച്ചറുമാണ് ആകെ സ്വന്തം.. എന്നിട്ടും ഇന്ത്യൻ പ്രസിഡന്റ് ആണെന്നുള്ള ഭാവമാണ്..”

താങൾക്കടുത്തേക്ക് നടന്നു വരുന്ന വിശ്വായെ നോക്കി അലോഷി വീണ്ടും പറഞ്ഞു.

അത് വരെയും അഖിൽ പറഞ്ഞു കൊടുത്തതെല്ലാം അവൻ മറന്നു..

“എന്റെ പൊന്ന് അലോ.. നീ എന്നെ കൂടി കൊലക്ക് കൊടുക്കും..”
അഖിൽ അവന്റെ നേരെ കൈ കൂപ്പി കാണിച്ചു.

അലോഷി ഒന്നും മിണ്ടാതെ മുഖം തിരിച്ചു.

“നിന്നോട് ഞാൻ എത്ര പ്രാവശ്യം പറഞ്ഞു.. അവനിപ്പോ നമ്മൾക്ക് മുന്നിലൊരു പൊന്മുട്ടയിരുന്ന താറാവാണ്.

അവൻ ആവിശ്യപ്പെടുന്നതെല്ലാം ചെയ്തു കൊടുക്കാനാ ബോസ്സിന്റെ ഓർഡർ..
അവനാണെങ്കിൽ ഒടുക്കത്തെ അഭിമാനിയും.
അങ്ങനെ ആവുമ്പോൾ നമുക്ക് അത് വെച്ചിട്ടൊരു അൻപതു ലക്ഷം കൂടി ചുളിവിൽ തട്ടി മാറ്റാനുള്ള സ്കോപ്പുണ്ട്..
ദയവായി നീ നിന്റെ ചൊറിയുന്നാ സ്വഭാവം ഒന്നടക്കി വെക്ക്.
എന്നിട്ട് ബുദ്ധി പൂർവ്വം കളിക്ക്..

ഇത് കഴിഞ്ഞിട്ട് അവൻ പുറത്തോട്ട് ഇറങ്ങുന്ന ആ ദിവസം.. അന്ന് നീ നിന്റെ ദേഷ്യമെല്ലാം കൂടി ഒരുമിച്ച് തീർത്തോ.
അന്ന് അവനും നമ്മുക്കും ഇടയ്ക്ക് ബോസ് ഉണ്ടാവില്ല..
നമ്മുക്ക് തന്നെ തീരുമാനം എടുക്കാം..
അവനെ എന്ത് വേണമെങ്കിൽ പോലും ചെയ്യാം.
ഇപ്പൊ ആറ് മാസം അവനെ സഹിക്കുന്നതിനുള്ളത് കൂടി നമ്മുക്ക് കാശാക്കി മാറ്റാം..”

അഖിൽ പറയുന്നതെല്ലാം അലോഷിക്കും അറിയാം.

അതിനെല്ലാം അവനും സമ്മതം തന്നെയാണ്.

പക്ഷേ വിശ്വായെ കാണുമ്പോൾ അതെല്ലാം മറക്കും..
മിണ്ടാതെ നിൽക്കണം.. ഞാൻ സംസാരിച്ചു കൊള്ളാം.. “
വിശ്വായും മുരുകനും അടുത്തേക്ക് എത്തിയതും അഖിൽ ഒന്ന് കൂടി ഓർമ്മിപ്പിച്ചു..

“എന്തായി വിശ്വാ.. ഒക്കെയാണോ “

ചുണ്ടിൽ ഒരു ചിരിയും എടുത്തണിഞ്ഞു കൊണ്ട് അഖിൽ വിശ്വായോട് ചോദിച്ചു.

“ഞാൻ ഒക്കെയാണ്..”
വിശ്വായും ഗൗരവതോടെ അവന്റെ മുന്നിൽ നിന്നിട്ട് പറഞ്ഞു.

“എങ്കിൽ ഇനി ഇവിടെ എന്തെല്ലാം വേണമെന്നും എങ്ങനെ ആയിരിക്കണം എന്നും പറഞ്ഞോ.. അത് അനുസരിച്ചു കാര്യങ്ങൾ ചെയ്തു തരാനാ ബോസ്സിന്റെ ഓർഡർ.. എല്ലാം നിന്നോടുള്ള വിശ്വാസത്തിന്റെ പുറത്താണ്..

എല്ലാത്തിനും പിന്നിൽ വാല് പോലെ അവർ പറയാറുള്ള ആ വിശ്വാസം.

വിശ്വാക്കതു കേൾക്കുമ്പോൾ ദേഷ്യമാണ് തോന്നുന്നത്.

വീണ്ടും വീണ്ടും അതിനെ കുറിച്ച് പറയാൻ താല്പര്യമില്ല എന്നത് പോലെ അവൻ മൗനം പാലിച്ചു.

“നാളെ രാവിലെ മുതൽ ഇവിടെയുള്ള പണി സ്റ്റാർട്ട്‌ ചെയ്യും.. കോളേജ് ടൈമിൽ നീ ഇങ്ങോട്ട് വരണ്ട.. ഇത് പോലെ വൈകുന്നേരം വന്നിട്ട് നോക്കിയാൽ മതി.
അതാവും നല്ലത്.. ഏറിയാൽ മൂന്നോ നാലോ ദിവസം.. അതിനുള്ളിൽ സെറ്റാവുന്ന വിധം ഇവിടെ ജോലിക്കാരെ ഏർപ്പാട് ചെയ്യാം..”

അഖിൽ പറയുന്നത് വിശ്വാ തലയാട്ടി സമ്മതിച്ചു.
“എങ്കിൽ ഇനി എന്തെങ്കിലും ഉണ്ടെങ്കിൽ ഫോണിൽ വിളിക്കെന്നും പറഞ്ഞിട്ട് അഖിലും അലോഷിയും തിരികെ പോകാൻ യാത്ര പറഞ്ഞു.

അലോഷിയും വിശ്വായും തമ്മിൽ ഇനിയൊന്നും മിണ്ടി കൂടാ എന്നൊരു ഭാവത്തിലാണ് അഖിൽ യാത്ര പറയുന്നത്.

“ചുറ്റി തിരിഞ്ഞു നടക്കാതെ ആ വീട്ടിലോട്ട് തന്നെ പോണം.. വെറുതെ മനുഷ്യന് പണി ഉണ്ടാക്കരുത്..”

എന്നിട്ടും കാറിൽ കയറും മുന്നേ അലോഷി പറഞ്ഞു.

ഇവനെ ഇന്ന് ഞാൻ..

പല്ല് കടിച്ചു കൊണ്ട് വിശ്വാ മുന്നോട്ടു ചെല്ലും മുന്നേ അലോഷി കാറിലേക്ക് കയറി ഡോറടച്ചു..

അതെ നിമിഷം തന്നെ അഖിൽ കാർ മുന്നോട്ടെടുത്തു.

“വിട്ടേക്കെടാ…

ഇതെല്ലാം കഴിഞ്ഞു പോകുമ്പോ അവനെ നമ്മുക്ക് കാര്യമായിട്ടൊന്നു ചൊറിഞ്ഞു കൊടുക്കണം..”

മുരുകൻ കാർ പോയ വഴിയേ നോക്കി കലിപ്പിട്ട് നിൽക്കുന്ന വിശ്വായെ സമാധാനിപ്പിച്ചു.

“ആഹ്.. ഞാനും ആ സമാധാനത്തിൽ തന്നെയാണ്..”
വിശ്വാ അവരുടെ വീട്ടിലോട്ടുള്ള റോഡിനു നേരെ നടന്നു..

അവിടുന്ന് നടക്കാൻ മാത്രമുള്ള ദൂരമുള്ളു.

“ഒരാഴ്ച കൊണ്ടൊക്കെ പണി തീർത്തു കൊണ്ട് അത് തുടങ്ങാൻ കഴിയുമോടാ..?”
ഒന്നിച്ചു നടക്കുന്നതിനിടെ മുരുകൻ ചോദിച്ചു.

“ശ്രമിച്ച നടക്കാവുന്നതൊള്ളൂ മുരുകാ.. നമ്മളെ പോലല്ല.. അവർക്ക് കയ്യിൽ കാശുണ്ട്. അപ്പൊ നടക്കും.കാശിറക്കി കളിക്കും അവർ.
കുറച്ചു കൂടുതൽ ജോലിക്കാരെ കൂടി സംഘടിപ്പിച്ചാൽ നടക്കും..
കാരണം ആറ് മാസം കൊണ്ട് അവരുടെ പ്ലാൻ നടക്കണ്ടേ.. അതിന്.. ഞാനും എത്രയും പെട്ടന്ന് തന്നെ അങ്ങോട്ട്‌ എത്തി പെടണ്ടേ..”

മുരുകനെ നോക്കി വിശ്വാ പറഞ്ഞു.

വീണ്ടും എന്തൊക്കെയോ പറഞ്ഞു കൊണ്ട് നടക്കുന്നതിനിടെ വിശ്വായുടെ ഫോൺ ബെല്ലടിച്ചു.

വക്കീലാണ്..

മുരുകനോട് പറഞ്ഞിട്ട് അവൻ കോൾ അറ്റന്റ് ചെയ്തു.

കാന്റീൻ ഏറ്റടുത്തു നടത്താൻ തീരുമാനമെടുത്തതും അത് അവരോട് പറഞ്ഞതും.. അഖീലിനെയും അലോഷിയെയും കൂട്ടി അവിടെ പോയതും നാളെ മുതൽ അവിടെ ജോലി തുടങ്ങുന്നതുമെല്ലാം വിശ്വാ വക്കീലിനോട് പറഞ്ഞു.
മുരുകൻ അവരുടെ സംസാരവും ശ്രദ്ധിച്ചു കൊണ്ട് നിശബ്‍ദമായി നടക്കുകയാണ്.

എപ്പോഴത്തെയും പോലെ, “എല്ലാം സൂക്ഷിച്ചു ചെയ്യണമെന്നും എന്തെങ്കിലും സഹായം വേണമെങ്കിൽ വിളിച്ചോളാനും പറഞ്ഞിട്ടാണ് വക്കീൽ ഫോൺ കട്ട് ചെയ്തത്.

അവരെ ഇത് പോലൊരു കാര്യത്തിലേക്ക് വലിച്ചിട്ടത് താൻ ആണന്നൊരു തോന്നൽ വക്കീലിനുണ്ട്.

കുസുമം വിളിച്ചിട്ട് വിശ്വാക്ക് കൊടുത്ത ജോലിയെ കുറിച്ച് ചോദിച്ചത് മുതൽ ആ ചിന്ത അയാളിൽ ഒരു കുത്തലാണ്.

ഏതു സഹായത്തിനു വിളിച്ചാലും തനിക്കൊപ്പം മുന്നും പിന്നും നോക്കാതെ ഇറങ്ങി ചെല്ലാറുള്ള രണ്ടു പേര്.. അവർക്ക് താൻ കാരണം ഒരു ആപത്തു വരുമോ എന്ന് അയാൾക് നല്ല ആശങ്കയുണ്ട്..

മുന്നോട്ടു ബടക്കുന്നതിനിടെ തന്നെ വിശ്വാ കുസുമത്തിനെ കൂടി വിളിച്ചു.

അപ്പോഴേക്കും അവർ വീടിന്റെ അടുത്തെത്തി കഴിഞ്ഞിരുന്നു.

അമ്മയോട് സംസാരിച്ചു കൊണ്ട് വിശ്വാ വീടിന്റെ ഗേറ്റിനോരം ചെന്നെത്തി.

എതിരെയുള്ള വീടിന്റെ മുന്നിൽ ഒരു ബൈക്കും രണ്ടു സ്കൂട്ടിയും ഉണ്ട്..
ആ വീടിന്റെ നേരെ നോക്കി മൂന്നാല് ആളുകളും നിൽപ്പുണ്ട്.

അതൊന്ന് നോക്കി അവൻ അകത്തേക്ക് കയറി പോയിട്ടും മുരുകൻ അവിടെ തന്നെ നിന്നു

പുതിയ താമസക്കാർ ആയിരിക്കും..

അവരെ നോക്കി അവനെവിടെ നിൽക്കുന്ന ആ സമയത്തു തന്നെയാണ് ആ നിൽക്കുന്നവർ പുറത്തേക്കിറങ്ങി വന്നിട്ട് ഗേറ്റ് പൂട്ടിയത്.
റോഡിലേക്കിറങ്ങി നിന്നിട്ട് ചുറ്റും നോക്കിയ അവരുടെ കണ്ണുകൾ മുരുകനിൽ പതിഞ്ഞു..

അവരിൽ ഒരുത്തൻ തനിക് നേരെ വരുന്നത് കാണെ, മുരുകൻ വിശ്വാ അകത്തേക്ക് കയറി പോയോ എന്നാണ് ആദ്യം തിരിഞ്ഞു നോക്കിയത്.

വാതിൽ തുറന്നു കിടപ്പുണ്ട്.. അവനെ അവിടെയെങ്ങും കണ്ടില്ല.

“ഹായ്.. അഭിലാഷ്..”
മുരുകന് നേരെ വന്നവൻ കൈ നീട്ടി കൊണ്ട് പറഞ്ഞു.

“മുരുകൻ..”

മുരുകനും ആ കൈ പിടിച്ചു.

തുടരും…

2 comments

Leave a Reply to mindvault Cancel reply

Your email address will not be published. Required fields are marked *