പാർട്ട് 18
ജിഫ്ന നിസാർ ❣️
അതി മനോഹരമായ ഒരു കോളേജ്..
അതിനുള്ളിൽ തന്നെയുള്ളൊരു കാന്റീൻ.
വിശ്വാ പ്രതീക്ഷിച്ചതിലും പ്രൌഡിയുണ്ടായിരുന്നു അവക്ക്.
അവൻ അതിന്റെയൊരു അമ്പരപ്പിലാണ്.
“കയറി വാ വിശ്വാ..”
അഖിൽ അകത്തേക്ക് വിളിക്കുമ്പോൾ വിശ്വാ പതിയെ ഗേറ്റ് കടന്നു കൊണ്ടകത്തേക്ക് കയറി.
എത്ര അടക്കി പിടിക്കാൻ ശ്രമിച്ചിട്ടും അവനെയൊന്നാകെ ഒരു വിറയൽ ഉലയിച്ചു കളഞ്ഞു ആ നിമിഷം.
കുറെയേറെ മരങ്ങൾ നിറഞ്ഞുള്ള തണുപ്പാണവിടം മുഴുവനും.
വലിയ വീതിയില്ലാത്ത വളഞ്ഞും പുളഞ്ഞുമൊരു പാമ്പിനെ പോലെയുള്ള നടപ്പ് വഴിക്ക് ഇരുവശവും ഭംഗിയിൽ വെട്ടിയൊതുക്കി നിർത്തിയ വിശ്വാ കണ്ടിട്ട് കൂടിയില്ലാത്ത ഇലചെടികൾ.
ഹൃദയഹാരിയായ പച്ചപ്പ് തന്നെയാണ് എങ്ങോട്ട് നോക്കിയാലും കാണാൻ കഴിയുന്നത്.
അങ്ങോട്ട് ചെല്ലുന്ന ആരെയും അതിനകത്തേക്ക് ആകർഷിച്ചു വലിച്ചു കൊണ്ട് പോകുന്നൊരു വശ്യതയും പേറി നിൽക്കുന്നയിടം.
വിശ്വായുടെ പിറകെ നടക്കുന്ന മുരുകനും ഇടം വലം മാറി മാറി നോക്കുന്നുണ്ട്.
“പത്തിൽ നിന്നും പഠനം നിർത്തേണ്ടായിരുന്നെടാ..”
വിശ്വാ പറയുന്നത് കേട്ടതും മുരുകന്റെ മുഖം ചുളിഞ്ഞു.
“അതെന്തായിപ്പോ നിനക്ക് അങ്ങനൊരു വെളിപാട്..”
“നീ ഒന്ന് നോക്കിക്കേ.. എന്തൊരു വൈബ് ഏരിയാ ആണിത്. ഇവിടെയൊക്കെ പഠിക്കാൻ പറ്റിയ.. അതൊരു ഭാഗ്യം തന്നെയാണ് മുരുകാ.പഠിച്ചിട്ടൊരു നിലയിൽ എത്താൻ പറ്റിയില്ലേൽ കൂടിയും ജീവിതക്കാലം മുഴുവനും ഓർത്തിരിക്കാൻ കഴിയുന്ന നല്ല അടിപൊളി ഓർമകൾ തിരികെയിറങ്ങി പോകുമ്പോൾ ഇവിടെ നിന്നും കിട്ടും..”
അത് പറയുമ്പോഴും വിശ്വായുടെ കണ്ണുകളാ പരിസരത്ത് കൂടി ചുറ്റി തിരിയുന്നുണ്ട്.
“ഇവിടെ പഠിക്കാൻ ആ മുന്നിൽ പോകുന്ന സാറുമാർ ഒരു അവസരം തന്നതല്ലേ.. നിനക്ക് അതിന് ഓകെ പറയാമായിരുന്നു”
മുരുകൻ അവർക്ക് മുന്നിൽ നടന്നു പോകുന്നു അഖിലിന്റെയും അലോഷിയുടെയും നേരെ കണ്ണ് കാണിച്ചു കൊണ്ടത് പറയുമ്പോൾ വിശ്വായും തലയാട്ടി.
“കാന്റീൻ തീരുമാനം മാറ്റിയിട്ട് ഇവിടെ പഠിച്ചോളാം എന്ന തീരുമാനത്തിൽ ഉറച്ചു നിന്നാലോ ന്നാ ഞാനും ഇപ്പൊ ഓർക്കുന്നത്..”
ഏഹ്..
മുരുകൻ അവനെ മിഴിച്ചു നോക്കി..
“ആടാ.. എനിക്കിപ്പോ അങ്ങനെ തോന്നുന്നു.. അത്രേം ഇഷ്ടമായി എനിക്കിവിടെ..”
വിശ്വായൊരു ചിരിയോടെ പറഞ്ഞു.
“പൊന്നുമോനെ.. നീ വെറുതെ പണിയുണ്ടാക്കല്ലേ.. അതൊന്നും നമ്മളെ കൊണ്ട് കൂട്ടിയ കൂടുന്ന കാര്യമല്ലെന്ന് നിനക്കും അറിയാല്ലോ.. തത്കാലം ഈ കോളേജിനുള്ളിൽ തന്നെയല്ലേ ആ കാന്റീൻ.. അത് വെച്ചു ജീവിതം മുഴുവനും ഓർത്തിരിക്കാൻ പറ്റുന്ന വൈബ് പിടിക്കാം നമ്മുക്ക്.. അത് മതിയെടാ വിശ്വാ..”
പഠിക്കാം എന്നുള്ള തീരുമാനത്തിൽ വിശ്വായുറച്ചു പോകുമോ എന്നൊരു ഭയമുണ്ടായിരുന്നു മുരുകന് അത് പറയുമ്പോൾ.
“ഇനിയിപ്പോ അതേ.. നടക്കൂ..”
വിശ്വായുടെ ഉത്തരം കേട്ടതോടെ മുരുകന് അൽപ്പം ആശ്വാസം തോന്നി..
ഗേറ്റ് കടന്നു നടന്നു ചെല്ലുന്നതിന്റെ വലതു വശം.. ഉള്ളിലേക്ക് മാറി അത്യാവശ്യം വലിയൊരു കാന്റീൻ.
കുറച്ചു കാലമായി അടച്ചിട്ടതാണെന്ന് ഒറ്റ നോട്ടത്തിൽ തന്നെ അറിയാം.
ഒരിടത്ത് അടുക്കി വെച്ച മേശകൾക്ക് മുകളിൽ കയറ്റി വെച്ച സ്റ്റൂളുകളും മറ്റ് സാധനങ്ങളും.. അതെല്ലാം പൊടി പിടിച്ചു കിടക്കുന്നുണ്ട്.
“ഇതാണ് സ്ഥലം. നന്നായി നോക്കിക്കോ.. എല്ലാം ഏറ്റെടുത്തിട്ട് പിന്നെ പെട്ടന്നൊരു ദിവസം നിന്നെ കൊണ്ട് പറ്റില്ലെന്ന് പറയാൻ പാടില്ല.”
ചുറ്റും നോക്കി കൊണ്ട് നിൽക്കുന്ന വിശ്വായുടെ നേരെ നോക്കി അലോഷി ഗൗരവത്തോടെ പറഞ്ഞു.
“ഏറ്റടുത്ത കാര്യം, അതിനി തല പോകുന്ന കേസാണെങ്കിൽ കൂടിയും പാതിയിൽ ഇട്ടിട്ട് പോയിട്ടില്ല ഇത് വരെയും.. ഇനിയും അത് അങ്ങനെ തന്നെയാവും..”
അതിനേക്കാൾ ഗൗരവം നിറഞ്ഞ വിശ്വായുടെ മറുപടി.
പല്ല് കടിച്ചു കൊണ്ടെന്തോ പറയാൻ തുനിഞ്ഞ അലോഷിയെ അഖിൽ കണ്ണുകൾ കൊണ്ട് തടഞ്ഞു.
“നീ പ്രതീക്ഷിക്കാത്ത കുറെയേറെ റിസ്ക്കുണ്ടാവും വിശ്വാ ഈ കാര്യത്തിൽ.. അത് കൊണ്ടാ അവനങ്ങനെ പറഞ്ഞത് “
അലോഷിയെ ന്യായികരിച്ചു കൊണ്ടാണ് അഖിൽ പറഞ്ഞു തുടങ്ങിയത്.
“റിസ്ക് ഏറ്റെടുക്കാൻ ചങ്കുറപ്പുള്ളകൊണ്ടാണ് ഞാനീ ജോലിക്ക് വന്നതെന്ന് ആ സാറിനോട് പറയ്യ്.. “
അവരെ നോക്കാതെ വിശ്വാ പറയുമ്പോഴും അവന്റെ സ്വരത്തിലെ പുച്ഛം നന്നായി തിരിച്ചറിയാൻ കഴിഞ്ഞിരുന്നു.
“കോളേജല്ലേ വിശ്വാ.. ഭംഗി മാത്രമല്ല.. ഭംഗിയില്ലാത്ത കുറച്ച് കാര്യങ്ങൾ കൂടിയുണ്ടാവും ഇവിടെ.. വിശ്വാക്ക് അതിനെ കുറിച്ചൊന്നും വലിയ ധാരണയില്ലാത്തത് കൊണ്ട് പറഞ്ഞു തരാം..”
ഇപ്രാവശ്യം അഖിലിന്റെ ശബ്ദത്തിലും ഒരു പരിഹാസമുണ്ടായിരുന്നു.
അവർ തമ്മിലൊരു വഴക്കിനു സാധ്യതയുണ്ടെന്ന് മുൻകൂട്ടി കണ്ടത് പോലൊരു കരുതലോടെയാണ് രണ്ടു കൂട്ടർക്കും നടുവിലായി മുരുകന്റെ നിൽപ്പ്.
വിശ്വാ അതിനുത്തരമൊന്നും പറഞ്ഞില്ല.
അവരെ നോക്കിയതുമില്ല.
“കോളേജ് പിള്ളേർ എന്ന് പറയുമ്പോ വേറെ ലെവലാ വിശ്വാ. ഗാങ് കളിച്ചാൽ അവരുടെ മുന്നിൽ ആർക്കും പിടിച്ചു നിൽക്കാൻ കഴിയില്ല.ഇപ്പൊ തന്നെ ഇത് അടച്ചിട്ടിട്ട് മാസങ്ങളായി..
ഒരടിപിടി. കേസായിരുന്നു കാരണം.
കൂടിയിരുന്നു ചർച്ച ചെയ്യുന്നത് ഇവിടെ ആയത് കൊണ്ട് തന്നെ മിക്കവാറും അടി ആരംഭം കുറിക്കുന്നതും ഇവിടെ തന്നെയാണ്..
അടുത്തൊന്നും വേറെ നല്ലൊരു കട ഇല്ലാഞ്ഞിട്ടും നല്ല ലാഭം കിട്ടിയിട്ടും ഇവിടുത്തെ ഓരോ രീതിയും മടുത്തിട്ടാണ് ഇത് ഏറ്റെടുത്ത ആളുകൾ വീണ്ടും തുറക്കാൻ മടിക്കുന്നത്..
ഇനിയിത് തുറന്നാലും കോളേജിനുള്ളിൽ തന്നെയുമുള്ള കാന്റീൻ ആയതിനാൽ.. ആ പ്രശ്നങ്ങൾ മിക്കവാറും ഇങ്ങോട്ടും വലിഞ്ഞു കയറി വരും.
അടിയും ഇടിയുമെല്ലാം സ്വാഭാവികമാകും.
അതിനെതിരെ പരാതിപെടാനൊന്നും കഴിയില്ല..എന്നതാണ് കൂടുതൽ റിസ്ക്..
അവരോട് ഇടഞ്ഞു കൊണ്ടിവിടെ തുടരാൻ നല്ല പ്രയാസമാവും..”
അഖിൽ പറഞ്ഞു കൊടുക്കുന്നതെല്ലാം വിശ്വാ ശ്രദ്ധയോടെ കേൾക്കുന്നുണ്ട്.
“പറഞ്ഞു വരുന്നത് ഒരുമാതിരി ചന്ത സ്വഭാവം കൊണ്ടിവിടെ പിടിച്ചു നിൽക്കാൻ കഴിയില്ലെന്ന്…”
അഖിൽ പറഞ്ഞു നിർത്തിയതിന്റ ബാക്കിയായി അലോഷി പറയുമ്പോൾ അതിനുള്ളിലെ കുത്തൽ.. വിശ്വാ അവനെയൊന്ന് സൂക്ഷിച്ചു നോക്കി.
“എല്ലാം തുടങ്ങി കഴിഞ്ഞിട്ട് ഇതിന് വേണ്ടി കാശ് പൊടിച്ചിട്ട് പിന്നെ വല്ല എടാകൂടവും പിടിച്ചാൽ ഞങ്ങൾക്ക് കേറി ഇടപ്പെട്ട് നിന്നെ സംരക്ഷണം നൽകാനൊന്നും പറ്റില്ല.
എല്ലാം അറിഞ്ഞിട്ട്.. ആലോചിച്ചിട്ട് വേണം ഒരു തീരുമാനം എടുക്കാൻ.. അവസാനം ഞങ്ങൾക്ക് നീ ഒരു ജോലിയാവരുത്..”
അലോഷി വിശ്വായുടെ നേരെ നോക്കാതെയാണ് പറയുന്നത്.
“ഈ സ്ഥാപനം നടത്തി കൊണ്ട് പോകാനുള്ള പെർമിഷൻ നിങ്ങളെനിക്ക് തരികയാണെങ്കിൽ എനിക്കറിയാം ഇതെങ്ങനെ മുന്നോട്ട് കൊണ്ട് പോകേണ്ട തെന്ന്..
അതിന് നിങ്ങളുടെ ആരുടേയും സഹായം തത്കാലം ആവിശ്യം വരില്ല..
അതിനി അടിച്ചോതുക്കി കൊണ്ടാണെങ്കിൽ അങ്ങനെ.. അതല്ല ചേർത്ത് പിടിച്ചു കൊണ്ടാണെങ്കിൽ അങ്ങനെ..
അതുമല്ല. ഇവിടെ ചന്ത സ്വഭാവമാണ് ഇറക്കി കളിക്കേണ്ടത് എങ്കിൽ അങ്ങനെയും. അതും എനിക്ക് കഴിയും..”
അലോഷിയുടെ നേരെ നോക്കി ഉറപ്പോടെ വിശ്വാ പറയുമ്പോൾ അവന്റെ മുഖത്തും വാക്കിലും ഒരു വെല്ലുവിളി കൂടിയുണ്ടായിരുന്നു.
അലോഷിക്കും അഖിലിനും.. അവർക്കൊപ്പം മുരുകനും അത് നല്ലത് പോലെ മനസ്സിലാവും വിധത്തിൽ തന്നെ.
സത്യത്തിൽ വിശ്വാ അത് ഏറ്റെടുത്തു നടത്തുന്നത് അലോഷിക്ക് അത്ര പിടിച്ചിട്ടില്ല.
അത് കാന്റീൻ നടത്തുന്നതിന്റെ ലാഭം അവന് കിട്ടും എന്നതിനേക്കാൾ.. സ്വന്തമായിട്ട് അധ്വാനിച്ച പണം കൊണ്ട് അവനവിടെ തുടരുമ്പോൾ, അവനെ ഭരിക്കാനും അനുസരിപ്പിക്കാനും കഴിയില്ല എന്നത് തന്നെയായിരുന്നു അലോഷിയുടെ പ്രധാന പ്രശ്നം..
എന്നാൽ അതവൻ ആരോടും പറഞ്ഞതുമില്ല.
കണ്ടന്ന് മുതൽ കാരണമില്ലാത്തൊരു ദേഷ്യമുണ്ടവനോട്.
ഇപ്പോൾ അതൊന്ന് കൂടി കൂടുതലാവുകയാണ് ചെയ്തത്..
“ഒക്കെ വിശ്വാ.. നിന്റെ ഇഷ്ടം പോലെ തന്നെ നടക്കട്ടെ.. നിനക്കിത് മുന്നോട്ടു കൊണ്ട് പോകാൻ കഴിയും എന്നുറപ്പുണ്ടങ്കിൽ പിന്നെ ഞങ്ങൾക്കെന്ത് പ്രശ്നം.. ബോസ് സമ്മതിച്ചു കഴിഞ്ഞ സ്ഥിതിക്ക് ഇനി നീ പറയ്യ്.. ഇവിടെങ്ങനെ വേണം.. എന്തൊക്കെ വേണം എന്നൊക്കെ..അത് പോലെ ചെയ്തു തരാൻ ആണ് ബോസ് പറഞ്ഞിട്ടുള്ളത്.
വീണ്ടും അലോഷിയും വിശ്വായും തമ്മിൽ പറഞ്ഞിടയാൻ അവസരം കൊടുക്കാതിരിക്കാനാണ് അഖിൽ പെട്ടന്നങ്ങനെ പറഞ്ഞത്.
“ഞാൻ നോക്കട്ടെ.. എന്നിട്ട് നിങ്ങളെ വിളിച്ചോളാം.. അപ്പൊ പറയാം എന്തൊക്കെ വേണമെന്നുള്ളത്..”
വിശ്വാ അവരിൽ നിന്നും തിരിഞ്ഞു കൊണ്ട് അകത്തേക്കു നടക്കുന്നതിന്റെ ഇടയ്ക്ക്പറഞ്ഞു.
എന്തായാലും പെട്ടന്ന് വേണം.. ഒരാഴ്ച കൊണ്ട് ഇത് സ്റ്റാർട്ട് ചെയ്യാൻ ശ്രമിക്കണം.. കാരണം.. നമ്മുക്ക് മുന്നിൽ സമയം വളരെ പരിമിതമാണ്.
അഖിൽ ഓർമ്മിപ്പിക്കുമ്പോൾ വിശ്വാ ഒന്ന് മൂളുക മാത്രം ചെയ്തു.
“ഞങ്ങൾ പുറത്തുണ്ടാവും.. നീ നോക്കിയിട്ട് വാ..”
അവനെ തുറിച്ചു നോക്കി നിൽക്കുന്ന അലോഷിയെ പിടിച്ചു വലിച്ചു കൊണ്ട് പുറത്തേക്കിറങ്ങുന്നതിനിടെ അഖിൽ പറഞ്ഞു.
രണ്ടു കൂട്ടരെയും മാറി മാറി നോക്കി തലയാട്ടി കൊണ്ട് മുരുകൻ വിശ്വായുടെ പിറകെ ചെന്നു.
അത്ര ചെറുതല്ലാത്തൊരു അടുക്കള..
അതും പൊടിയും മാറലയും കൊണ്ട് മൂടപെട്ടിരുന്നു.
പക്ഷേ വൃത്തിയാക്കി എടുത്താൽ അവിടം ഭംഗിയാവും.
അത് പോലെ സെറ്റ് ചെയ്ത റാക്കുകളും മറ്റു കാര്യങ്ങളും.
“നടക്കുമോ ഡാ..”
വിശ്വയുടെ പിറകെ എല്ലാം നോക്കി കൊണ്ട് നടക്കുന്നതിനിടെ മുരുകൻ ചോദിച്ചു.
“നടത്തി കൊണ്ട് പോകാൻ കഴിഞ്ഞാൽ, സംഭവം കളറാണ് “
വിശ്വാ ചിരിയോടെ അവനുള്ള മറുപടി കൊടുത്തു കൊണ്ട് തിരിഞ്ഞു.
“പക്ഷേ അവര് പറഞ്ഞ ആ റിസ്ക്..”
“റിസ്ക് ഏറ്റെടുക്കാൻ മനസ്സുണ്ട്.. അതിനുള്ള ധൈര്യവുമുണ്ട്.. പിന്നെന്താ മുരുകാ പ്രശ്നം..”
വിശ്വാക്കതു നിസാരമാണ്..
“
എടാ കോളേജ് പിള്ളേരാ.. നീറിൻ കൂട്ടത്തെ പോലെയാണ്.. പിടിച്ചാ പിടി വിടില്ല.. നിനക്കറിയില്ലേ.. ലഷ്മിക്ക് വേണ്ടി നമ്മളന്നു പോയപ്പോ തന്നെ നിനക്ക് ഓർമയില്ലേ “
മുരുകൻ വിശ്വായുടെ കയ്യിൽ അമർത്തി പിടിച്ച് കൊണ്ട് ചോദിച്ചു.
“എന്നിട്ടും അവിടാര മുരുകാ ജയിച്ചത്…?”
ഗൂഡമായൊരു ചിരിയോടെ വിശ്വാ മുരുകനെ നോക്കി..
“ഞാനല്ലേ…”
സ്വന്തം നെഞ്ചിൽ തട്ടി വിശ്വാ ചോദിക്കുമ്പോൾ മുരുകൻ അതേയെന്ന് തലയാട്ടി..
“ഇവിടെയും ഞാൻ തന്നെ ജയിക്കും മുരുകാ.. ആറ് മാസം കൊണ്ട് ഇവിടെ നിന്നിറങ്ങി പോകുമ്പോ ജയിച്ചു കൊണ്ട് തന്നെ നമ്മൾ പോകും.. ഇത് ഞാൻ ഇപ്പൊ നിനക്ക് കൂടി തരുന്ന വക്കാണ്..”
അത് പറഞ്ഞു കൊണ്ട് മുരുകന്റെ തോളിലൊന്ന് തട്ടിയിട്ട് വിശ്വാ വീണ്ടും അവിടെയുള്ള ഓരോന്നും നോക്കി കൊണ്ട് നടന്നു.. അവനുള്ളിൽ വളരെ വ്യക്തമായൊരു പ്ലാൻ ഒരുങ്ങി തുടങ്ങിയിരുന്നു ആ നിമിഷങ്ങളിൽ…
❤🔥❤🔥
അവനെന്തു പറഞ്ഞു.. “
മിത്ര ആകാംഷയോടെ ടീനയെ നോക്കി.
“അവനും എബിയും ഇങ്ങോട്ട് വരുന്നുണ്ടെന്ന്..”
ടീന പറഞ്ഞു.
“അവര് വന്നോട്ടെ..ഹോസ്റ്റലിനെ കുറിച്ച് പറഞ്ഞതെന്താ.. നീ അത് പറ.. “
“അഭിയൊക്കെ നിന്നത് ഇവിടെ അടുത്തൊരു വീട്ടിലാണ്.ഞാൻ പറഞ്ഞില്ലേ നിന്നോട്.
റെന്റിനു കൊടുക്കുന്ന വീടുകൾ. മൂന്നാലു പേർക് ഈസിയായി കഴിയാമെന്നൊക്കെ അവൻ പറഞ്ഞു..
അത് പോലൊരു ഏരിയാ ആണെന്ന്.
അവിടെ കൂടുതലും കോളേജ് പിള്ളേരും ജോലിക്കാരും മാത്രമാണെന്ന്.
അവിടൊന്നു പോയി നോക്കാം എന്ന് അഭി പറഞ്ഞു..
അതിനാ അവർ വരുന്നത് തന്നെ..”
ഇപ്രാവശ്യം ടീനക്കും ആവേശമായി.
അഭിയും എബിയും അവിടെ അടുത്തെവിടെയോ ആയിരുന്നത് കൊണ്ട് തന്നെ ടീനക്കും മിത്രക്കും കുറേ നേരം കാത്തിരിക്കേണ്ടി വന്നില്ല.
ഞങ്ങളെ ഫോളോ ചെയ്തു വാ എന്നും പറഞ്ഞിട്ട് അഭിയാണ് മുന്നിൽ പോയത്.. അവർക്ക് പിറകെ മിത്രയും ടീനയും…
തുടരും…
**mindvault**
mindvault is a premium cognitive support formula created for adults 45+. It’s thoughtfully designed to help maintain clear thinking