പാർട്ട് 16
ജിഫ്ന നിസാർ ❣️
“പോയിട്ട് വരാം..”
ഹൃദയമപ്പാടെ ഇടിഞ്ഞു പൊളിഞ്ഞു വീഴാൻ പാകത്തിന് വിറയലുണ്ട് വിശ്വാക്കതു പറയുമ്പോൾ.
“നന്നായി വാ..”
കുസുമം പതിവുപോലെ ഗൗരവത്തോടെ പറയുമ്പോൾ ആ വാക്കുകൾ അവന്റെ നെഞ്ചിലാണ് പതിഞ്ഞത്.
വെറുതെ അനുഗ്രഹിക്കണ്ട…നന്നാവില്ല..
ഞാൻ.. ഞാനൊരാളെ ചതിക്കാനാണ് പോകുന്നത്.. “
അവന്റെ ഉള്ളിലാ വാക്കുകൾ കിടന്നു പുളഞ്ഞു.
പക്ഷേ ഒരക്ഷരം പോലും മിണ്ടാതെ അവൻ തലയാട്ടി.
ഞാൻ വിളിച്ചോളാം “
കൂടുതലൊന്നും പറയാൻ നിൽക്കാതെ വിശ്വാ മുഖം കുനിച്ചു കൊണ്ടിറങ്ങി പോയി..
“ഡ്രസ്സ് ഒന്നും കൊണ്ട് പോണില്ലേ നീ..?”
കുസുമം അവന് പിറകെ ചെന്നു.
“അവിടെ.. അവിടെ യൂണിഫോം ഉണ്ട്.. പിന്നെ രണ്ടോ മൂന്നോ കൂട്ടം മതി.. അത് ഞാൻ പോകും വഴി വാങ്ങും..”
ബൈക്കിലേക്ക് കയറിയിരുന്നു കൊണ്ട് വിശ്വാ പറഞ്ഞു.
“മുരുകനും നിന്റെ കൂടെയില്ലേ..?”
“മ്മ്.. അവനിപ്പോ വരും.. അവന്റെ വീട്ടിലുണ്ട്..”
“നിനക്ക് കഴിയാത്ത ജോലി വല്ലതുമാണെങ്കിൽ തിരിച്ചു പൊന്നേക്കണം.. കാശ് കൊടുക്കാൻ ഉണ്ടെന്ന് കരുതി പറ്റാത്ത പണിക്ക് നിൽക്കരുത്..അത് കൊടുക്കാൻ വേറെ എന്തെങ്കിലും വഴി ഉണ്ടാവും..”
കുസുമം പറയുമ്പോൾ വിശ്വായുടെ മുഖം കുനിഞ്ഞു..
അവൻ പതിയെ മൂളി.
പതിയെ പോവണം.കുസുമം അവനെ നോക്കി ഓർമ്മിപ്പിച്ചു.
ഇനിയൊന്നും കേൾക്കാൻ വയ്യെന്നത് പോലെ വിശ്വാ പതിയെ ബൈക്ക് റോഡിലേക്കിറക്കി..
നീട്ടിയുള്ള അവന്റെ ഹോൺ കേട്ടിട്ട് മുരുകനും ഓടി പിടഞ്ഞു കൊണ്ടെത്തിയിട്ടുണ്ട്.
“പോയിട്ട് വരാം..”
വിശ്വായുടെ പിന്നിലേക്ക് കയറിയിരുന്നു കൊണ്ട് മുരുകനും കുസുമത്തിന്റെ നേരെ നോക്കി.
അവരൊന്നു തലയാട്ടി.
വിശ്വാ ബൈക്ക് മുന്നോട്ടെടുത്തു.
“എങ്ങോട്ട് പോണെന്നുള്ള ചോദ്യം വഴി നീളെ രണ്ടാളും കേട്ടിരുന്നു.
അപ്പോഴൊക്കെയും വിശ്വായുടെ ഉള്ളിലൊരു കടലിരമ്പമാണ്.
ഒരു ജോലി കിട്ടിയിട്ടുണ്ട് എന്ന് പറയുന്ന മുരുകനോട് വീണ്ടും അടുത്ത ചോദ്യം വരും…
എവിടെ ആണെന്ന്.
കോഴിക്കോട് എന്ന് പറയാതെ മുരുകൻ കോട്ടയം എന്നാണ് മറുപടി പറയുന്നത്.
ഒരു വിധത്തിലും പിടിക്കപ്പെടരുത്.
എല്ലാം അവസാനിച്ചു തിരിച്ചു വരുമ്പോൾ വിശ്വായേ ആരും ചതിയനായി കാണരുതെന്നും അവനൊരു സങ്കടംവും ഉണ്ടാവരുതെന്നും മുരുകന് നിർബന്ധമുണ്ടായിരുന്നു.
അതവന്റെ കടമ കൂടിയായിരുന്നു.
❤🔥❤🔥
ഇടത്തരം വലുപ്പത്തിൽ എല്ലാ സൗകര്യങ്ങളോടും കൂടിയ നല്ലൊരു വീട്.
അതും ഹൈ ലെവൽ ഏരിയയിൽ..
MS കോളേജിനൽ നിന്നും ഏറിയാൽ ഒരു പത്തു മിനിറ്റോളം നടക്കാനുണ്ടാവും.
“എങ്ങനെയുണ്ട്.. കൊള്ളാവോ’
അലോഷി ഒരക്ഷരം മിണ്ടുന്നില്ല.
അഖിലിന് പക്ഷേ ഗൗരവത്തിനിടയിലും ചെറിയൊരു മയമുണ്ട്.
“മ്മ്.. ഒക്കെയാണ്..”
വീടിന്റ നേരെ നോക്കി വിശ്വാ പറഞ്ഞു.
“ഇനി പറയുന്നത് ശ്രദ്ധിച്ചു കേൾക്കണം. MS കോളജിൽ നിങ്ങൾക്ക് രണ്ടു പേർക്കും കയറി പറ്റാൻ നിലവിൽ രണ്ടു ഓപ്ഷൻസ് ആണുള്ളത്.
അതിൽ ഒന്ന്, അവിടെയുള്ള ഏതെങ്കിലും ഒരു കോഴ്സ് നിങ്ങൾ രണ്ടാളും അറ്റന്റ് ചെയ്യുക എന്നതാണ്.
ബോസിന്റെ അടുത്ത ബന്ധു അവിടെ മാനേജ്മെൻറ്റിലുണ്ട്.
അത് കൊണ്ട് ആ കാര്യം വലിയൊരു റിസ്ക്കൊന്നുമില്ലാതെ നടത്തിയെടുക്കാം..ഞങ്ങൾക്ക്.
പക്ഷേ അങ്ങനെ ചേരുമ്പോൾ ഒരു വിദ്യാർത്ഥി കൂടി ആയിരിക്കാം നീയും ഇവനും അവിടെ.
അതായത് ആ കോളേജിന്റെ നിയമങ്ങൾ പാലിക്കാൻ ബാധ്യസ്ഥനാവും എന്ന് സാരം.
പരിമിതികൾ ധാരാളം ഉണ്ടാവും..അതെല്ലാം സഹിക്കേണ്ടിയും വരും..
ഇനി അതല്ല.. ഈ കാര്യത്തിൽ വേറൊരു ഓപ്ഷൻ കൂടി ഉണ്ട് എന്ന് പറഞ്ഞത്,
അഖിലോന്ന് നിർത്തിയിട്ടു വീണ്ടും വിശ്വായെയും നോക്കി.
വീണ്ടും പഠിക്കാൻ.. അതും കോളേജിൽ പോവേണ്ടി വരുമോ എന്നുള്ളൊരു ഭയമാണ് മുരുകന്റെ മുഖത്തെങ്കിൽ, വിശ്വാ അടുത്ത ഓപ്‌ഷൻ കൂടി അറിയാനുള്ള ആകാംഷയിലാണ്.
അതവന്റെ മുഖത്തു നിന്നും വളരെ വ്യക്തമായും അറിയാൻ കഴിയും.
“കോളേജിൽ തന്നെയുള്ളൊരു കാന്റീൻ..
അതും നമ്മുക്ക് ലീസിന് കിട്ടും. ഇപ്പൊ കുറച്ചു അവതാളത്തിലാണ് അതിന്റെ കാര്യമെങ്കിലും പണി അറിയാവുന്നവന്റെ കയ്യിൽ കിട്ടിയാൽ നല്ലൊരു സംഭവമാക്കി തീർക്കാൻ കഴിയും.
MS കോളേജ് ഡൗൺഷിപ്പിൽ നിന്നും അത്ര അടിത്തല്ലാത്തതിനാലും കോളേജ് നിൽക്കുന്നയിടത്ത് ചെറിയ ഒന്നോ രണ്ടോ കടകൾ മാത്രമുള്ളതിനാലും അവിടെയൊരു കാന്റീൻ വിജയിക്കും.
പിള്ളേരുടെ പൾസ് അറിഞ്ഞിട്ട് മുന്നോട്ടു കൊണ്ട് പോകാൻ കഴിഞ്ഞാൽ.. അതിൽ നിന്നും കാര്യമായിട്ട് വരുമാനവും നേടാം എന്നതിന് പുറമെ,മിത്രയുടെ കാര്യത്തിൽ അവളോട് അടുത്തിഴപഴകാൻ തനികത് കുറച്ചു കൂടി എളുപ്പമാണ്. എന്ത് പറയുന്നു വിശ്വാ..
അഖിൽ തീരുമാനമെടുക്കാൻ അവനെ ഏല്പിച്ചു.
എനിക്ക്.. എനിക്കൊന്നാലോജിക്കണം”
പെട്ടന്നൊരു തീരുമാനം പറയുന്നത് അത്ര നല്ലതല്ല എന്നൊരു തോന്നലിൽ വിശ്വാ അങ്ങനെയാണ് മറുപടി പറഞ്ഞത്.
“ഇതിലൊക്കെ എന്തോന്ന് ഇത്രേം ആലോചന..”
അലോഷി അവൻ കേൾക്കാതെ പറയാൻ ഉദ്ദേശിച്ചത് വിശ്വാ നല്ല വെടിപ്പായി കേൾക്കുകയും ചെയ്തു.
“ആലോചിച്ചിട്ട് പറഞ്ഞാൽ പോരെ..”
അവനാ പറഞ്ഞത് കേട്ടിട്ടുണ്ട് എന്നത് പോലെ തന്നെ വിശ്വാ അഖിലിന്റെ നേരെ നോക്കി ഒന്ന് കൂടി കടുപ്പത്തിൽ ചോദിച്ചു.
“മതി.. പക്ഷേ അധികം വൈകരുത്. കാരണം കോളേജിൽ ചേരാനാണെങ്കിലും ഇനി അതല്ല കാന്റീൻ ഏറ്റെടുക്കാൻ ആണേലും കുറച്ചു മുന്നൊരുക്കങ്ങൾ ചെയ്യേണ്ടതുണ്ട്. അത് കൊണ്ട് ഇന്ന് വൈകുന്നേരത്തിനുള്ളിൽ നിന്റെ തീരുമാനം അറിയിക്കണം..”
മുൻപത്തെ പോലെയുള്ള ആക്ഞ്ഞയൊന്നുമല്ല.. എന്നാൽ അപേക്ഷിക്കുന്നതുമല്ല.
അഖിൽ ഇത് രണ്ടിന്റേം ഇടയ്ക്കാണ്.
“മ്മ്.. അറിയിക്കാം”
വിശ്വാ സമ്മതിച്ചു.
“ശെരി.. എങ്കിൽ ഞങ്ങൾ പോകുന്നു.. എന്തേങ്കിലും ആവിശ്യമുണ്ടെങ്കിൽ പുതിയ നമ്പറിൽ നിന്നും വേണം വിളിക്കാൻ.. ആ നമ്പറിൽ നിന്നും എന്നെയും ഇവനെയും.. മാത്രം വിളിക്കാൻ ശ്രദ്ധിക്കണം.”
തിരികെ കാറിലേക്ക് കയറി കൊണ്ട് അഖിൽ ഓർമ്മിപ്പിച്ചു.
വിശ്വാ പതിയെ ഒന്ന് തലയാട്ടി.
“കാറെടുത്തു കൊണ്ട് വെറുതെ കറങ്ങി നടക്കരുത്.. ഇവിടെ തന്നെ ഉണ്ടാവണം”
അലോഷി വിശ്വായെ നോക്കി.
അവന്റെ ചുണ്ടിലൊരു പുച്ഛം തെളിഞ്ഞു നിന്നു എന്നതല്ലാതെ വിശ്വാ അതിനുത്തരമൊന്നും പറഞ്ഞില്ല.
“പത്തിരുപത്തയ്യായിരം രൂപക്ക് നീ ഡ്രസ്സ് വാങ്ങി കൂട്ടിയിട്ടുണ്ട് എന്നാണല്ലോ അറിയാൻ കഴിഞ്ഞത്. എന്നിട്ടും ഇതെന്താ ഈ കോലത്തിൽ..”
ഒരു സാധാരണ വെള്ളമുണ്ടും മെറൂൺ കളർ ഷർട്ടുമിട്ട് നിൽക്കുന്ന വിശ്വായുടെ നേരെ നോക്കി അലോഷിയാണ് ചോദിച്ചത്.
“നിങ്ങൾ വാങ്ങി തന്നതൊക്കെ അത് പോലെ തന്നെ ദാ ആ ബാഗിലുണ്ട്.
കാറിൽ നിന്നിറക്കി വെച്ച ബാഗിന് നേരെ വിശ്വാ വിരൽ ചൂണ്ടി..
നിങ്ങൾ പറഞ്ഞ ജോലിക്ക് പോകുമ്പോൾ തീർച്ചയായുംഅതെല്ലാം ഇട്ടിട്ട് അതിന്റെ മര്യാദക്ക് തന്നെ പോകും..തത്കാലം സാറിപ്പോ പോ…”
“അലോ… നീ ഇങ്ങോട്ട് കയറ്..”
വിശ്വായുടെ സ്വരമത്ര സുഖമില്ലെന്ന് തോന്നിയതും അഖിൽ അലോഷിയോടായി പറഞ്ഞു..
വിശ്വായേ ഒന്ന് തുറിച്ചു നോക്കി കൊണ്ടാണ് അലോഷി കാറിലേക്ക് കയറിയത്.
അവരുടെ കാർ അകന്ന് പോയതോടെ വിശ്വാ വീണ്ടും വീടിന് നേരെ തിരിഞ്ഞു.
ഒറ്റ നോട്ടം കൊണ്ട് തന്നെ അവനത് ഒരുപാട് ഇഷ്ടമായിട്ടുണ്ട്.
ആ ഒരു തിളക്കമവന്റെ കണ്ണിലും മുഖത്തുമെല്ലാം ചിതറി കിടക്കുന്നു.
“ഡാ…”
മുരുകൻ ഗൗരവത്തിൽ വിളിക്കുന്നത് കേട്ടതും വിശ്വാ അവന് നേരെ തിരിഞ്ഞു നോക്കി.
“ആ കാന്റീൻ മതിയെന്നങ്ങോട്ട് പറയാനുള്ളതിന് നീയെന്തു തേങ്ങക്ക ആലോചിച്ചു നോക്കിയിട്ട് പറയാം എന്നൊക്കെ പറഞ്ഞത്..?”
അതായിരുന്നു മുരുകന്റെ വിഷയം.
“അതോ…അത് ഞാനൊന്ന് ജാഡയിട്ടതല്ലേ..”
വിശ്വായൊന്നു കണ്ണിറുക്കി കാണിച്ചു.
“അവന്റെയൊരു ജാഡ. ഇനിയെങ്ങാനും നമ്മൾ ആ കോളേജിൽ പഠിച്ച മതിയെന്ന് അവർ തീരുമാനിച്ചു വിളിച്ച.. ഞാൻ വന്ന വഴിക് തന്നെ തിരിച്ചു പോകും. കേട്ടോ വിശ്വാ..”
മുരുകന് വേവലാതിയാണ്.
“അതിന് നിന്നെ ഞാൻ വിട്ടിട്ട് വേണ്ടേ…”
വീടിന്റെ സൈഡിൽ കൂടി നടന്നിട്ട് പരിസരം നിരീക്ഷിക്കുന്നതിനിടെയാണ് വിശ്വാ പറയുന്നത്.
“എടാ.. നിനക്കിത് എന്തിന്റെ കേടാ.. കോളേജ് പഠനമൊക്കെ നമ്മളെ കൊണ്ട് കൂട്ടിയ കൂടുമോ..?”
മുരുകൻ അവന് പിറകെ ചെന്നു.
“ഇല്ല.. അതുറപ്പല്ലേ..”
“പിന്നെ നീ എന്തിനാ അങ്ങനെ പറഞ്ഞത്..?”
“അതിനുത്തരം ഞാൻ പറഞ്ഞല്ലോ..”
“അതല്ലടാ..”
“സ്കൂളിൽ പോകാത്തവരെ കോളേജിൽ എടുക്കില്ല മുരുകാ. നീ വെറുതെ ടെൻഷൻ ആവണ്ടഡാ..”
മുരുകന്റെ തോളിലൊന്നു തട്ടി വിശ്വാ ചിരിയോടെ പറഞ്ഞു.
“ആ കാന്റീൻ.. അത് തന്നെയാണ് എന്റെ മനസ്സിലും. പിന്നെ അതാപ്പോ പറയാഞ്ഞത്.. അവരതിൽ ലാഭത്തിന്റെ കണക്ക് കൂടി ഉൾപ്പെടെ പറഞ്ഞത് കൊണ്ടാണ്. അവിടെ നമ്മൾ പട്ടി പണി എടുത്തിട്ട് ആ ലാഭം അവർക്ക്..
അതൊരു ശെരിയായ നടപടിയല്ലല്ലോ മുരുകാ..
അത് കൊണ്ട് അതിലൊരു തീർച്ച വരുത്തണം.
ജോലിക്കാരെ ഒക്കെ വെച്ചിട്ട് നമ്മൾ അവിടെ ബോസ് കളിക്കാൻ മാത്രമാണെങ്കിൽ സംഭവം ഒക്കെ..ലാഭം അവർക്ക് സ്വന്തം..
ഇനി അതല്ല.. അവിടെ നമ്മൾ എന്ത് പണി എടുത്താലും ആ അധ്വാനത്തിന്റെ വിഹിതം.. അത് നമ്മൾക്ക് കിട്ടണം..
അത് ഞാൻ പറയും..
അത് പറയാൻ ആണ് ഞാനൊരു സാവകാശം ചോദിച്ചതും..ഒറ്റയടിക്ക് പറയുമ്പോൾ സാർമാർക്ക് ചെലപ്പോ ദഹിക്കില്ല..”
വിശ്വാ സിറ്റൗട്ടിലെ ബാഗുമെടുത്തിട്ട് അകത്തേക്ക് നടക്കുന്നതിനിടെ പറഞ്ഞു നിർത്തി.
“ഇതെല്ലാം പറയുമ്പോൾ അവർ ഇടയുമോടാ..?”
മുരുകൻ അവന് പിറകെ തന്നെ കൂടി.
“സാധ്യതയുണ്ട്.. പ്രതേകിച്ചു ആ ചൊറിയാൻ ചേമ്പ് പോലെയുള്ള ഒരുത്തനില്ലേ.. അവൻ ഉറപ്പായും ചൊറിയും..”
വിശ്വാക്ക് കൂസലൊന്നുമില്ല.
“എന്ന് കരുതി പറയാൻ ഉള്ളത് പറയാതിരുന്നാൽ.. പിന്നെ അത് ഇതിലും വലിയൊരു ചൊറിച്ചിലാവും…പ്രശ്നമാവും. അതിനേക്കാൾ നല്ലതല്ലേ…”
വിശ്വാ കയ്യിലെ ബാഗ് ഹാളിലെ സോഫയിലേക്ക് വെച്ചു കൊണ്ടൊന്ന് ചുറ്റും നോക്കി.
ഒരു വീട്ടിലേക്ക് വേണ്ട എല്ലാം അവിടെ തന്നെയുണ്ട്.
ഫർണീച്ചർ അടക്കം.
അടുക്കള സാധനങ്ങൾ വേറെയും..
ഹാളിൽ നിന്നുമുള്ള രണ്ടു മുറികൾ.. അത്യാവശ്യം വലിയൊരു അടുക്കള.. പിന്നെ ഹാളും സിറ്റൗട്ടും.
പുതിയ വീടാണ്.
അതിന് മുന്നേ ആരെങ്കിലും താമസിച്ചതിന്റെ അടയാളങ്ങളൊന്നും എവിടെയും അവശേഷിക്കുന്നില്ല.
വിശ്വാക്ക് വീണ്ടും വീണ്ടും അവിടം ഇഷ്ടമാവുകയാണ്.
വീടിന്റെ പുറത്തും വല്ലാത്തൊരു ശാന്തതയുണ്ട്.
വളവും തിരിവും ഒന്നുമില്ലാത്ത, റോഡിന്റെ ഇരു വശത്തും നിറയെ വീടുകളുണ്ട്.
എല്ലാം അത്യാവശ്യം വലിയ വീടുകൾ.
ഗേറ്റും ചുറ്റും മതിലും ഒക്കെയായി നല്ല വൃത്തിയായി കിടക്കുന്ന ഏരിയാ..
അവർ അങ്ങോട്ട് വന്നിട്ട് അത്രയും നേരമായിട്ടും ആ പരിസരത്തുള്ള ആരുമങ്ങോട്ട് നോട്ടവുമായോ ചോദ്യമായോ എത്തിയിട്ടില്ല എന്നത് തന്നെയാണ് അവിടെത്തെ ഏറ്റവും വലിയ ശാന്തതയായി വിശ്വാക്ക് തോന്നിയതും.
“നിനക്കേത് മുറി വേണം..”
വിശ്വാ ചോദിക്കുന്നത് കേട്ട് മുരുകൻ അവനെ നോക്കി.
രണ്ടു മുറിയിലും ഒരുപോലെ തന്നെയാണ് എല്ലാം.
“നമ്മുക്ക് ഒറ്റ മുറി പോരെ ഡാ”
മുരുകൻ ചോദിച്ചത് കേട്ട് വിശ്വാ അവനെയൊന്ന് തുറിച്ചു നോക്കി.
“അതിന് ഞാൻ നിന്നെ കെട്ടി കൊണ്ട് വന്നതാണോ?”
“അല്ലേടാ.. അറിയാത്ത സ്ഥലമല്ലേ.. നിനക്കൊരു പേടി വേണ്ടന്ന് കരുതി ഞാൻ..”
മുരുകൻ എളിമയോടെ പറയുമ്പോൾ അവനെ നോക്കി പല്ല് കടിച്ചു കൊണ്ട് വിശ്വാ ഇടതു വശത്തെ മുറിയിലേക്ക് കയറി പോയി..
💜💜
ആദ്യദിവസം..
അതിന്റെ എല്ലാ ടെൻഷനോടും കൂടിയാണ് മിത്ര കോളേജിൽ വന്നിറങ്ങിയത്.
ടീന എത്തുന്നതെ ഒള്ളായിരുന്നു.
മിത്രയുടെ വീട്ടിൽ നിന്നും ദൂരം കൂടുതൽ ഉള്ളത് കൊണ്ട് അവൾ കുറച്ചു നേരത്തേ ഇറങ്ങിയിരുന്നു.
അത് കൊണ്ട് വളരെ നേരത്തേ തന്നെ അവൾ അവിടെത്തി.
“മുടിഞ്ഞ ട്രാഫിക് ആണ്.. എന്നെ കാത്തു നിൽക്കേണ്ട നീ കയറിക്കോ.. ഞാൻ എത്തി കൊള്ളാമെന്ന് വീണ്ടും വിളിച്ചപ്പോൾ ടീന പറഞ്ഞത് കൊണ്ട് മിത്ര സ്കൂട്ടി പാർക്കിങ്ങിൽ വെച്ചിട്ട് അകത്തേക്ക് നടന്നു.
ക്ലാസ് എവിടെയാണ് എന്നതിനെ കുറിച്ചൊരു അറിവുമില്ല..
ആരോടെങ്കിലും ചോദിച്ചു നോക്കാം.. എന്ന് കരുതി മിത്ര പതിയെ മുന്നോട്ടു നടന്നു.
പോകും വഴിയേയുള്ള കാഴ്ചകൾ അവൾ ഹൃദയം കൊണ്ട് സ്വീകരിച്ചു..
മുന്നോട്ടു പോകുന്തൊറും അവൾക്കവിടെ കൂടുതൽ കൂടുതൽ ഇഷ്ടമാവുന്നുണ്ടായിരുന്നു..
തുടരും..
**mindvault**
mindvault is a premium cognitive support formula created for adults 45+. It’s thoughtfully designed to help maintain clear thinking