അസുരാധിപതി പാർട്ട് 6

Episode : 06

Written by : Vaiga Vedha & Wasim Akram

റിമാൻഡിൽ കിടക്കുന്ന ജോർജിനെയും ടോമിയെയും കാണുന്നതിന് വേണ്ടി വന്നതാണ് കാശിയും ഫാദർ ഡൊമിനിക്കും.

” ഇവരുടെ ഒരു യോഗം കണ്ടില്ലേ ഫാദർ…? പുറത്തായിരുന്നപ്പോഴും വെള്ള ഇപ്പോ ദേ അകത്തും വെള്ള…

ടോമിയെയും ജോർജിനെയും നോക്കി കാശി പരിഹസിച്ചു.

” ഞങ്ങളെ പരിഹസിക്കാൻ ആണോ നീ ഇയാളെയും കൂട്ടി ഇങ്ങോട്ട് വന്നത്..?

ജോർജിന്റെ പല്ലുകൾ ഞെരിഞ്ഞമർന്നു…

” പ്രശംസിക്കാൻ തക്കതായ എന്തെങ്കിലും ചെയ്തിട്ടാണോ നീയൊക്കെ ഇപ്പൊ ഇവിടെ കിടക്കുന്നത്..?
ആയിരുന്നെങ്കിൽ ഞങ്ങളുടെ കൈയ്യിലിപ്പോൾ നിങ്ങൾക്കുള്ള ചെണ്ടും ഹാരവും ആയിരുന്നേനെ..

കാശി ഒട്ടും വിട്ടുകൊടുക്കാതെ വീറോടെ നിന്ന് സംസാരിച്ചു…

ചെണ്ടും ഹാരവും അല്ലെടാ നിന്റെ നെഞ്ചത്തു വെക്കാൻ ഒരു റീത്ത് എവിടെയെങ്കിലും പറഞ്ഞു വച്ചോ നീ.. അധികം വൈകാതെ നിനക്കതിന്റെ ആവശ്യം വരും…

ടോമിയുടെ കടിച്ചുപിടിച്ചുള്ള സംസാരം കേട്ടപ്പോൾ കാശി അവരെ നോക്കി പുച്ഛം കലർന്ന ഭാവത്തിൽ നോക്കി…

ഇത്രയൊക്കെയായിട്ടും നിങ്ങളുടെ അഹങ്കാരത്തിന് ഒരു കുറവും ഇല്ലാലോ മക്കളെ…

എടോ കിളവാ…

ടോമി ഫാദറിന് നേരെ വിരൽ ചൂണ്ടികൊണ്ട് ചീറി…

ടോമി വേണ്ടാ…

ജോർജ് അതിനു നേരെ കൈയുയർത്തി തടഞ്ഞു
കുറച്ചു മുന്നിലേക്ക് കയറി നിന്നു ഗ്രില്ലിൽ പിടിച്ചു കാശിയെ നോക്കി…

ഞങ്ങൾ ചെയ്ത തെറ്റുകൾ തൂക്കി കൊല്ലാൻ പാകത്തിനുള്ള വകുപ്പ് ഒന്നുമില്ലടാ കൊച്ചനെ… എന്നെങ്കിലും ഞങ്ങൾ പുറത്ത് വരും. അന്ന് നി ജീവനോടെ ഉണ്ടെങ്കിൽ ഈ കൈ കൊണ്ടായിരിക്കും നിന്റെ ഒടുക്കം…

ജോർജിന്റെ കണ്ണുകൾ രക്ത വർണ്ണമായി അയാളുടെ മുഖഭാവം ഫാദറിനെ ഭയപ്പെടുത്തിയെങ്കിലും കാശിയിൽ ഭാവ വിത്യാസം ഒന്നും തന്നെ ഇല്ലായിരുന്നു…

അന്നും ഇന്നും എനിക്ക് ഒന്നേ പറയാനുള്ളൂ. എന്റെ ആയുസ്സ് അതെപ്പോൾ തീരണമെന്ന് തീരുമാനിക്കുന്നത് ജോർജ് അല്ല. എന്നെ പടച്ചു വിട്ട ഒരു ശക്തിയുണ്ട്… The Ultimate Pover… എപ്പോൾ ഇങ്ങനെ ഇവിടെ വെച്ചു ഒടുങ്ങണം എന്ന് തീരുമാനിക്കുന്നത് അവനാണ്. അതിലൊന്നും കയറി തല ഇടേണ്ട കാര്യം മുൻമന്ത്രി
ജോർജ് ജോസഫിന് ഇല്ല മനസ്സിലായല്ലോ…?

അവന്റെ സ്വരം പതിഞ്ഞതെങ്കിലും മൂർച്ചയുള്ളത് തന്നെയായിരുന്നു. കുറുകിയ കണ്ണുകളോടെ അവരെ രണ്ടുപേരെയും നോക്കി ശേഷം ഫാദറിനെയും കൊണ്ട് പുറത്തേക്ക് ഇറങ്ങിയപ്പോ ഗ്രില്ലിൽ പിടിച്ചിരിക്കുന്ന ജോർജിന്റെ കൈവിരലുകൾ ശക്തിയായി അമർന്നു. അയാളിൽ കാശിയോടുള്ള പക നിമിഷനേരം കൊണ്ട് ഉയരാൻ തുടങ്ങി.. അവനെ എങ്ങനെയും തീർക്കണമെന്ന ചിന്തയും
കണക്കുകൂട്ടലുകളും അവരുടെ ഉള്ളിൽ ഒരുപോലെ ഉടലെടുക്കാൻ തുടങ്ങി…

റിച്ചിയെ കിടത്തിയിരിക്കുന്ന ബലിപീഠത്തിന്റെ ചുറ്റിലും നിരത്തി വച്ചിരിക്കുന്ന മെഴുകുതിരികളെ ഓരോന്നായി കൊളുത്തുകയാണ് അവൻ. ഓരോ തിരികളും കൊളുത്തുമ്പോൾ അതിന്റെ പ്രകാശത്തിൽ അവന്റെ മുഖം കൂടുതൽ പ്രഭയോടെ തിളങ്ങി.
വെള്ളാരം കണ്ണുകളിൽ ആ തീനാളം പ്രതിഭിംബം പോലെ പതിഞ്ഞു.

അവന്റെ ഓരോ പ്രവർത്തികളെയെല്ലാം ഭയപ്പാടോടെ നോക്കി കിടന്നു റിച്ചിയുടെ കാലടിക്ക് സമീപം അവസാന തിരിയും കൊളുത്തിയതിനുശേഷം അവൻ വന്നു നിന്നു. റിച്ചിയുടെ കണ്ണുകൾ മുന്നിൽ നിൽക്കുന്ന രൂപത്തിൻ മേലും ചുറ്റിലും തെളിഞ്ഞു നിൽക്കുന്ന മെഴുകുതിരികളുടെ മേലുമായി മാറി മാറി പതിഞ്ഞു…

ഇതു മൊത്തം ഇരുപത് തിരികളുണ്ട് സംശയമുണ്ടെങ്കിൽ നിനക്ക് എണ്ണി നോക്കാം.

അവൻ റിച്ചിയുടെ നേരെ നോക്കിയ ശേഷം തിരികളുടെ നേരെയും കൈ നീട്ടി കാണിച്ചു. റിച്ചിയുടെ കണ്ണുകൾ അതിന് നേരെ നീണ്ടു അവൻ അറിയാതെയെങ്കിലും അതിന്റെ എണ്ണം എടുത്തു.

ശെരിയല്ലേ ഹും.. അതാണ് ഞാൻ കള്ളം പറയാറില്ല.. പ്രത്യേകിച്ച് വേണ്ടപ്പെട്ടവരുടെ മുന്നിൽ…

അവൻ കൈ മാറിലേക്ക് പിണച്ചു കെട്ടി…

എന്നെ… എ.. ന്നെ ഇനി ഉപദ്രവിക്കില്ലേ… വേദന സഹിക്കാൻ കഴിയുന്നില്ല…

റിച്ചി അസ്വസ്ഥതയോടെ മുഖം ചുളിച്ചപ്പോൾ അവന്റെ ദൃഷ്ടി റിച്ചിയുടെ കൈകളിൽ തറഞ്ഞിരിക്കുന്ന ആണിയിലേക്ക് നീണ്ടു. അവൻ മെല്ലെ നടന്നു റിച്ചിയുടെ അടുത്തായി നിന്നു പതിയെ കൈകളിൽ തൊട്ടു…

അവന്റെ കണ്ണുകളിൽ നനവ് പടർന്നു ആരുടെയോ പട്ടു പോലത്തെ കൈകൾ അവന്റെ ഓർമ്മയിൽ കടന്നുവന്നു അതിൽ പറഞ്ഞിരിക്കുന്ന ചെറു മുള്ളാണിയും കട്ടപിടിച്ച രക്തവും ഓർമ്മയിലേക്ക് കടന്നു വന്നപ്പോൾ അവൻ ഒരു ചെകുത്താനായി മാറാൻ തുടങ്ങി…

ചുറ്റികയുടെ പിൻതല കൊണ്ട് കയ്യിൽ തറഞ്ഞിരിക്കുന്ന ആണി
അവൻ വലിച്ചൂരി എടുത്തു തൽഫലം റിച്ചിയിൽ നിന്നും ഒരു അലർച്ച പുറത്തേക്ക് വന്നു..

ആാാ….

കൊഴുത്ത ചോര അതിൽ നിന്നും വീണ്ടും ഒഴുകി ഇറങ്ങി…

എന്റെ വിചാരണ ഞാൻ തുടങ്ങിയിട്ടേയുള്ളൂ റിച്ചി..
ചത്തുമലച്ച് മേലോട്ടു പോകുമ്പോൾ അവിടെ കിട്ടുന്നതിനേക്കാളും കഠിനമായിരിക്കും ഞാൻ നിനക്ക് തരുന്ന ഓരോ ശിക്ഷകളും അതോരോന്നും അനുഭവിപ്പിച്ചിട്ടേ ഞാൻ നിന്നെ മേലോട്ട് അയക്കൂ…

അവന്റെ ആ കന ഗാംഭീര്യമായ ശബ്ദം ആ കോട്ടയ്ക്കകത്തെ ഓരോ മതിലുകളിലും തട്ടി പ്രതിധ്വനിച്ചു. അവൻ വീണ്ടും നടന്ന റിച്ചിയുടെ അടുത്ത് പോയി നിന്നു.

ഞാ.. ൻ മാത്രമല്ല നിന്റെ നഷ്ടത്തിന്റെ കാരണക്കാരൻ വേറെയും ആളുകളുണ്ട്.

കരച്ചിലിന്റെ ഇടയിലും അവന്റെ വാക്കുകൾ മുറിഞ്ഞു…

അറിയാം എല്ലാം അറിഞ്ഞു തന്നെയാ ഞാനീ കളത്തിലേക്ക് ഇറങ്ങിയത്… നിങ്ങൾ അഞ്ചു പേരിൽ ഒരാൾ ഒഴികെ ബാക്കിയുള്ളവർ എവിടെയുണ്ടെന്നും എനിക്ക് നന്നായിട്ടറിയാം.
എന്റെ ഈ ചൂണ്ടുവിരലിന്റെ അറ്റത്തുനിന്നു കൊണ്ടാ ഇപ്പോഴത്തെ അവരുടെ എല്ലാം സഞ്ചാരം…

റിച്ചിയുടെ മുഖത്ത് ഭയം നുരഞ്ഞു പൊന്തി. അവന്റെ മുഖത്തെ ഭയം ഒരുതരം ആവേശത്തോടെ ലൂദർ നോക്കിനിന്നു. അപ്പോഴാണ് ആ ചർച്ചിന്റെ അകത്തേക്ക് കുഞ്ഞു കാറ്റ് കടന്നുവന്നത്… കണ്ണുകൾ അടച്ചുപിടിച്ചു കൊണ്ടവൻ ആ തണുപ്പിനെ ശരീരത്തിലേക്ക് ആവാഹിച്ചു. പക്ഷേ ഉള്ളിൽ നിറയുന്ന ചൂടിനെ മാത്രം തണുപ്പിക്കാൻ ആ തെന്നലിന് സാധിച്ചിരുന്നില്ല കുറച്ചുനേരത്തെ കാറ്റിനും ശാന്തതയ്ക്കും ശേഷം അവൻ കണ്ണുകൾ പതിയെ തുറന്നു റിച്ചിയിലേക്കും ചുറ്റിലും കത്തിച്ചു വച്ചിരിക്കുന്ന മെഴുകുതിരിയിലേക്കും നോക്കി അതിൽ അണഞ്ഞു നിന്നിരുന്ന തിരിയിൽ അവന്റെ കണ്ണുകൾ ഉടക്കി നിന്നപ്പോൾ ആ ചുണ്ടുകളിൽ വന്യമായൊരു പുഞ്ചിരി നിറഞ്ഞു.. അതേ ചിരിയോടെ തന്നെ അവൻ റിച്ചിയെ നോക്കി.
ശേഷം കയ്യിൽ കരുതിയിരുന്ന സർജിക്കൽ ബ്ലേഡും കൊണ്ട് അവന്റെ കാലിലെ പെരുവിരൽ കയ്യിൽ പിടിച്ചു…

ഒരു ചിരിയോടെ അവൻ പറഞ്ഞു…

ഇപ്പോ അണഞ്ഞിരിക്കുന്നത് ഒരു തിരി അതുകൊണ്ട് നിന്റെ ഈ പെരുവിരൽ ഞാനിങ്ങ് എടുക്കാൻ പോകുന്നു…

Nooo…… വേണ്ടാ…..

പറഞ്ഞു തീർന്നതും റിച്ചിയുടെ പെരുവിരൽ മുറിച്ചെടുത്തിരുന്നു അവനിൽ നിന്നും വീണ്ടും ഒരു അർത്ഥ നാദം ഉയർന്നു ആ കോട്ടയ്ക്കകത്ത് അലയടിച്ചു….

ആാാ…. ആാാാ….

ഇതുപോലെ ഓരോ തിരി അണയുമ്പോ ഞാൻ നിന്റെ ഓരോ വിരലുകളായിട്ട് ഇങ്ങെടുക്കും… കൊടുക്കും നിന്റെ ഈ തലയും…

പറഞ്ഞുകൊണ്ട് അരിഞ്ഞെടുത്ത വിരൽ നിലത്തിട്ടു അതിനെ ചവിട്ടിയരച്ചു കൊണ്ടവൻ ഒരു മൂലയിൽ മാറിയിരുന്നു.

പാർക്കിംഗ് ഗ്രൗണ്ടിലേക്ക് കാശിയുടെ ബൈക്ക് എത്തി നിന്നതും അതിൽനിന്നും അവൻ ഇറങ്ങി വരുന്നതുമെല്ലാം വർമ്മ അയാളുടെ ക്യാബിനിൽ ഇരുന്നു cctv യിലൂടെ കണ്ടതുപോലെ ആ ഇളം പച്ച കണ്ണുകളും കാണുന്നുണ്ടായിരുന്നു.

മാഡം വരൂ നമുക്ക് അവന്റെ ക്യാബിനിലേക്ക് പോകാം…

വർമ്മ കസേര വിട്ട് എഴുന്നേറ്റു കൂടെ ദയയും..

ഇതേസമയം അവിടേക്ക് കടന്നുവരുന്ന കാശി കോറി ഡോറിൽ സംസാരിച്ചുകൊണ്ട് നിൽക്കുന്ന റോയിയെയും അവന്തികയെയും കണ്ടു. അവൻ പതിയെ ചെന്ന് അവന്തികയുടെ കയ്യിൽ പിടിച്ചു വലിച്ചു. കാശിയുടെ മുഖം കണ്ട അവന്തികയുടെ കണ്ണുകൾ വിടർന്നു അവൾ തെല്ലൊരു നാണത്തോടെ അവനെ നോക്കി ചിരിച്ചു…

ടാ… നമ്മുടെ വർമ്മ സാറിന്റെ ക്യാബിനിൽ ഒരു കിളി ഇരിപ്പുണ്ട്… ലക്ഷണം കണ്ടിട്ട് ജോലി അന്വേഷിച്ചു വന്നതെന്ന തോന്നുന്നത്…

എന്ത്.. ജോലിയോ..? അതിനിവിടെ പോസ്റ്റ് ഒന്നും ഒഴിവില്ലല്ലോ….

അതൊന്നും അറിയില്ല അളിയാ.. പക്ഷേ അവൾക്ക് ഇവിടെ അങ്ങേര് ഒരു ജോലി കൊടുത്താൽ ഞാൻ അവളെ പൊക്കും.. ഓഹ് എന്റെ മാതാവേ.. ആ പച്ചക്കണ്ണുള്ള പെണ്ണ് നസ്രാണിച്ചി ആയിരിക്കണേ…

റോയ് മുകളിലേക്ക് നോക്കി കുരിശു വരച്ചു പറഞ്ഞപ്പോ കാശിയുടെ ചിന്ത തലേ ദിവസത്തിലേക്ക് നീണ്ടു..
ഉള്ളിൽ പതിഞ്ഞ ആ കണ്ണുകൾ അവന്റെ മനസ്സിലേക്ക് വീണ്ടും കടന്നു വന്നു…

ടാ കോപ്പേ… അത്…

കാശി പറയാൻ ഒരുങ്ങിയതും വർമ്മയും ദയയും അവരുടെ ഇടയിലേക്ക് കടന്നു വന്നു.
ദയയെ കണ്ട റോയിയുടെ ചുണ്ടിൽ ഒരു കള്ളച്ചിരി വിരിഞ്ഞു. മുന്നിൽ നിൽക്കുന്നത് ആരാണെന്നറിയാതെയുള്ള അവന്റെ നിൽപ്പ് കണ്ടു കാശിയിൽ ഒരു ചിരി വിരിഞ്ഞു ഒപ്പം ഉള്ളിൽ സഹതാപവും…

നിന്നെ അന്വേഷിച്ച മാഡം വന്നത് ഇവർക്കെന്തോ നിന്റെ സഹായം വേണമെന്ന്… നീ എന്താണെന്ന് വെച്ചാൽ ഒന്ന് ചെയ്തുകൊടുക്കു…

കാശിയെ നോക്കി അതും പറഞ്ഞു വർമ്മ അവിടെനിന്നും പോയി…

എന്തു സഹായമാണ് വേണ്ടത് എന്നെക്കൊണ്ട് പറ്റുന്നതാണെങ്കിൽ ഞാൻ ചെയ്തു തരാം…

കിട്ടിയ അവസരം മുതലാക്കാൻ റോയ് മറന്നില്ല…

അവൻ ദയയെ നോക്കി നല്ല വൃത്തിയായിട്ട് ചിരിച്ചു കൊടുത്തു…

റോയ്… ടാ…

കാശി ഇടയിൽ കയറാൻ ശ്രമിച്ചു…

റോയിച്ചായനെ കൊണ്ട് സാധിക്കുമോ…?

അവനെ കണ്ടപ്പോൾ തന്നെ ഒരു കോഴി കുഞ്ഞാണെന്ന് മനസിലാക്കിയ ദയ അവനെ നോക്കി കൊഞ്ചി…

മാതാവേ..! ഇച്ചായാന്ന് ഇത് വളയും മോനെ….

കാശിയുടെ അടുത്തു നിന്ന റോയ് ചെവിയിൽ പതിഞ്ഞ സ്വരത്തിൽ പറഞ്ഞപ്പോൾ അവന്റെ നെഞ്ചിടിപ്പ് ഉയരാൻ തുടങ്ങി..

സാധിക്കുവോന്നോ… മോള് പറയ് എന്തുവിലകൊടുത്തും ഇച്ചായൻ അത് സാധിച്ചു തരും

റോയ് അവന്റെ നെഞ്ചിൽ തട്ടി പറഞ്ഞപ്പോൾ കാശി അവന്റെ കയ്യിൽ കയറി പിടിച്ചു…

വിടടാ മോനെ… കർത്താവ് തമ്പുരാൻ ഇട്ടു തന്ന ചാൻസാ… ഇത് ഞാൻ പൊളിക്കും…

കാശി വീണ്ടും തലയാട്ടി വേണ്ട എന്ന അർത്ഥത്തിൽ.. ഇതു കണ്ട ദയയ്ക്കും ചിരി പൊട്ടാൻ തുടങ്ങി…

എന്നാൽ പിന്നെ ഇച്ചായൻ വന്നാട്ടെ നമുക്ക് അതിയാന്റെ ക്യാബിനയിലോട്ടു പോകാം….

Vokey…

അപ്പൊ ഞാൻ പോയി വാരം അളിയാ….

അത്യുൽസാഹത്തോടെ ദയയെ കൂട്ടി പോകുന്ന റോയിയെ കണ്ടപ്പോൾ റോയിയോട് കാശിക്ക് സഹതാപം തോന്നി.
റോയ് പോകുന്നതും അവന്റെ ക്യാമ്പിൻ തുറന്ന്
അകത്തേക്ക് പോകുന്നത് കാശിയും അവന്തികയും നോക്കി നിന്നു. ഒരു നിമിഷം കഴിഞ്ഞ് വാലിന് തീ പിടിച്ചത് പോലെ ഇറങ്ങി ഓടുന്ന റോയിയെ അവർ കണ്ടു…

റോയ് സാർ ഇത് എങ്ങോട്ടാ ഓടുന്നത്..?

കമ്മീഷണർക്കുള്ള സഹായം ചെയ്യാൻ ഓടുന്നതായിരിക്കും കാശി ഒഴുക്കൻ മട്ടിൽ പറഞ്ഞു…

കമ്മീഷണറോ..?

അവന്തികയുടെ നെറ്റി ചുളിഞ്ഞു… അവൾ കാശിയെ ചോദ്യ ഭാവത്തിൽ നോക്കി…

ഹും.. ഡൽഹി കമ്മീഷണർ ദയാ ദത്തൻ.

കേട്ടതൊന്നും വിശ്വസിക്കാനാകാതെ അവന്തികയുടെ കണ്ണുകൾ മിഴിഞ്ഞു വന്നു.. അവൾ പകച്ചുകൊണ്ട് നേരെ നോക്കിയപ്പോൾ കണ്ടു വലതുകൈ കുടഞ്ഞു കൊണ്ടുവരുന്ന ഡൽഹിയുടെ Iron ലേഡിയെ..!!!

Skyline Apartments

കോളിംഗ് ബെൽ അടിക്കുന്ന ശബ്ദം കേട്ടാണ് അലീന വാതിൽ തുറന്നത്.. യൂണിഫോമിൽ നിൽക്കുന്ന യാദവിനെയും ദാസിനെയും അവരുടെ ഒപ്പം നിൽക്കുന്ന വനിത
CPO കളെയും കണ്ടപ്പോൾ അവളൊന്നു വിരണ്ടു…

അലീനയല്ലേ..?

അവൾ അതെയെന്ന് തല കുലുക്കി…

ഹും.. ഞങ്ങൾക്ക് അകത്തേക്ക് കയറാമോ?

യാദവിന്റെ ചോദ്യം കേട്ടതും അവൾ വാതിൽക്കൽ നിന്നും മാറി… അകത്തേക്ക് കയറിയ യാദവ് അവിടെ മാകെ ഒന്നു നോക്കി…

അലീന ഒറ്റയ്ക്കാണോ താമസം..? കൂട്ടിന് വേറെ ആരും ഇല്ലേ..?

ഇല്ല സാർ ഞാൻ തനിച്ചാണ്…

മറുപടിയായി ഒന്നു മൂളികൊണ്ട് യാദവ് സോഫയിലേക്ക് ഇരുന്നു.

താനെന്താടോ പന്തം കണ്ട പെരുച്ചാഴിയെ പോലെ നിൽക്കുന്നത്..?
ഞങ്ങളെ കണ്ടിട്ടാ…?

ആ നിൽപ്പ് കണ്ട യാദവ് ചിരിച്ചു കൊണ്ട് അവളെ നോക്കി…

ഇവിടെ വന്നിരിക്ക് ചില കാര്യങ്ങൾ ചോദിച്ചറിയാനുണ്ട്…

അവന്റെ മുഖത്തിലും ചോദ്യത്തിലും ഗൗരവം നിറഞ്ഞു… അവൾ പേടിയോടെ മടിച്ചു മടിച്ചു യാദവിന്റെ എതിരായി പോയി ഇരുന്നു… അവളുടെ രൂപം ഭാവം വേഷവിധാനം എല്ലാം അവൻ കണ്ണിലേക്ക് പകർത്തിയെടുത്തു.

ഈ പോലീസുക്കാർ ചോദിക്കുന്ന സ്ഥിരം ക്ലീഷേ ചോദ്യങ്ങളൊന്നും ഞാൻ ചോദിക്കുന്നില്ല.
ഒറ്റ ചോദ്യം അതിനുള്ള മറുപടി അത് കൃത്യമായി കിട്ടിയാൽ ഞങ്ങൾ അങ്ങ് പോയേക്കാം…

മുഖവര യാതൊന്നും കൂടാതെയുള്ള യാദവിന്റെ ചോദ്യം കൂടെ കേട്ടതോടെ അവളിരുന്നു വിയർക്കാൻ തുടങ്ങി…

മിർച്ചി വേൾഡിലേക്ക് കയറിപ്പോയ താനും ചെയ്യും എത്ര മണി വരെ അവിടെ ഉണ്ടായിരുന്നു..?

ഈയൊരു ചോദ്യത്തിനുള്ള ഉത്തരം കിട്ടിയാൽ ഞങ്ങൾ അങ്ങ് പോയേക്കാം…

യാദവിന്റെ സ്വരം ശാന്തമായിരുന്നെങ്കിലും ചോദ്യത്തിന്റെ ഗൗരവം അവളെ കുഴപ്പിച്ചിരുന്നു.

അത്… രാത്രി ഒരു പത്തു.. പന്ത്രണ്ട് ആയിക്കാണും..

അവളൊരു വിധത്തിൽ മറുപടി പറഞ്ഞോപ്പിച്ച പ്പോൾ അവളുടെ മേലെയുള്ള യാദവിന്റെ ദൃഷ്ട്ടി കൂർത്തു വന്നു…

Miss അലീന. സ്ത്രീകളോട് മാന്യമായിട്ട് പെരുമാറണം എന്ന ഡിജിപിയുടെ സർക്കുലർ ഉള്ളതുകൊണ്ട് മാത്രം താൻ ഇപ്പൊ പറഞ്ഞ കള്ളം ഞാനങ്ങ് ക്ഷമിച്ചു തരും.. അതുകൊണ്ട് സത്യം പറഞ്ഞോ ഇല്ലെങ്കിൽ സ്റ്റേഷനിലേക്ക് കൊണ്ടുപോകാതെ തന്നെ എനിക്ക് നിന്നെ ചോദ്യം ചെയ്യേണ്ടിവരും.

യാദവിന്റെ മുഖം വലിഞ്ഞു മുറുകുന്നത് കണ്ടപ്പോൾ അലീനയുടെ ഹൃദയമിടിപ്പും ഉയരാൻ തുടങ്ങി. അവൾ യാദവിന്റെ കൂടെയുള്ള ദാസിനെയും മറ്റു രണ്ടു വനിതാ പോലീസിനെയും മാറിമാറി നോക്കി.. അവരുടെ എല്ലാം ദൃഷ്ടി തന്നിലാണെന്ന് കണ്ടപ്പോൾ അവളുടെ പേടി മൂർഖന്യാവസ്ഥയിൽ എത്തി…

മിർച്ചി വേൾഡിലേക്ക് നീയും റിച്ചിയും കയറിപ്പോകുന്നതും തുടർന്ന് അവൻ മാത്രം ഇറങ്ങി വരുന്നതും അവിടുത്തെ cc camera യിൽ പതിഞ്ഞിട്ടുണ്ട്. അപ്പൊ സമയം 12 ആയിരുന്നില്ല. നിങ്ങൾ കയറിയപ്പോ സമയം 08:15 അവൻ തിരികെ ഇറങ്ങിയ സമയം 08 :16 ആ ഒരു മിനുട്ട് ഗ്യാപ്പിൽ നിങ്ങൾക്കിടയിൽ എന്താണ് സംഭവിച്ചത്..?
അതിനുള്ള മറുപടിയാണ് എനിക്ക് വേണ്ടത്…

എല്ലാം അറിഞ്ഞു വെച്ചുകൊണ്ടാണ് യാദവ് വന്നിരിക്കുന്നത് എന്ന തിരിച്ചറിവിൽ അലീനയുടെ മുഖം വിളറി വെളുത്തു. ശ്വാസം എടുക്കാൻ പോലും അവൾക്ക് പ്രയാസം തോന്നി തുടങ്ങി… നോക്കിൻ തുമ്പിലും കഴുത്തിലും പൊടിഞ്ഞ് ഇറങ്ങിയ വിയർപ്പ് കണങ്ങളെ അവൾ ആധിയോടെ തുടച്ചെടുത്തു.

ഉത്തരമുണ്ടോ Miss അലീനക്ക്..?

പിൻട്രോപ്‌ സൈലൻസ് ആയിരുന്ന അവിടം മുഴുവൻ യാദുവിന്റെ ശബ്ദം മുഴങ്ങി കേട്ടു.

ഇവളോടൊന്നും ഇങ്ങനെയല്ല സാർ ചോദിക്കേണ്ടത്..? ഇവളെ ബിന്ദുവിനെ വിട്ടുകൊടുക്ക് നിമിഷനേരം കൊണ്ട് മറുപടി കിട്ടും…

ഇതാണ് അവളെ നോക്കി പറഞ്ഞപ്പോൾ അവളുടെ നോട്ടം വനിതാ പോലീസിലായിരുന്നു. കണ്ണുരുട്ടി പേടിപ്പിക്കുന്ന അവരെ കണ്ടതും അവൾ ഉടനെ യാദവിന്റെ അടുത്ത് പോയി ഇരുന്നു.
അന്ന് നടന്ന കാര്യങ്ങളെല്ലാം വിശദമായി തന്നെ അവൾ അവനെ പറഞ്ഞു കേൾപ്പിച്ചു. പറഞ്ഞു തീർന്നതും കരഞ്ഞു പോയിരുന്നു അവൾ…

സൂപ്പർ മാർക്കറ്റിൽ നിന്നും ഇറങ്ങിയ ഗൗരവ് പാർക്കിങ്ങിലേക്ക് നടക്കുമ്പോൾ ആയിരുന്നു കാശിയുടെ കോൾ അവനെ തേടിയെത്തിയത് അത്യാവശ്യമായിട്ട് എന്തോ മാറ്റർ സംസാരിക്കാനുണ്ടെന്ന് പറഞ്ഞ കാശിയോട് വീട്ടിലേക്ക് വരാൻ പറഞ്ഞു അവൻ കോൾ കട്ട് ചെയ്തു…

വീട്ടിലെത്തി ഒന്ന് ഫ്രഷ് ആയ ശേഷം വാങ്ങിയ സാധനങ്ങൾ കിച്ചൻ കബോർഡിലേക്ക് വെക്കുമ്പോൾ ആയിരുന്നു കാശിയും അവിടേക്ക് വന്നത്. സമയം വൈകുന്നേരം ആയതിനാൽ ഗൗരവ് അവർക്കുള്ള ചായ ഉണ്ടാക്കി…

ഇത്രയും Efficient ആയ അവർക്ക് എന്തിനാ നിന്റെ സഹായം ചോദിച്ചില്ലേ നീ.?

ചായക്കപ്പും കയ്യിൽ പിടിച്ച് ഡൈനിങ് ഹാളിലേക്ക് വന്ന ഗൗരവിന്റെ പിന്നിൽ കാശിയും ഉണ്ടായിരുന്നു.

ഞാൻ ചോദിച്ചിരുന്നു ഗൗരി.. അവരുടെ എട്ടാമത്തെ വയസ്സിൽ ഇവിടുന്നു പോയതാ അവര്.. പിന്നീട് ഇപ്പോഴാ ഇവിടേക്ക് വരുന്നത്. 17 വർഷം കൊണ്ട് ഇവിടെ മുഴുവനും മാറിപ്പോയതുകൊണ്ടാ എന്റെ സഹായം ചോദിച്ചതെന്ന പറഞ്ഞത്.

അവന്റെ സംസാരം കേട്ടപ്പോൾ ഗൗരവ് ചിരിച്ചു പോയി.. സിപ്പ് ചെയ്ത ചായ ഒരല്പം അവന്റെ വായയിൽ നിന്നും തെറിച്ചു പോയപ്പോൾ കാശി അവനെ കൂർപ്പിച്ചു നോക്കി…

എടാ പോത്തേ.. 17 വർഷമാണ് അല്ലാതെ ദിവസമല്ല..

ഗൗരവിന്റെ സംസാരം കേ ട്ട് കാശി വീണ്ടും അവനെ നോക്കി ചുണ്ട് കോട്ടി…

നമ്മുടെ ഈ എറണാകുളം സിറ്റ് ദിവസം കഴിയുംതോറും മാറി കൊണ്ടാണ് ഇരിക്കുന്നത്. അപ്പോഴാ ഒരുത്തി വർഷകണക്കും കൊണ്ട്..

എടാ വേണ്ട.. അവരൊരു കമ്മീഷണറാണ് ആ ബോധത്തോടെ വേണം സംസാരിക്കാൻ..

Ok come to the matter…

കപ്പിലെ അവസാന തുള്ളിയും സിപ്പ് ചെയ്തശേഷം അവനത് നീക്കി വെച്ചു…

എല്ലാം ഞാൻ അറിഞ്ഞു.
ഡൽഹി കമ്മീഷണർ നിന്നെ കാണാൻ വന്നതും അവരുടെ ഏതോ ഒരു കൂട്ടുകാരിയെ കണ്ടെത്താൻ നിന്റെ സഹായം ആവശ്യപ്പെട്ടതും.

ആരാ അവരുടെ കൂട്ടുകാരി.. എന്താ പേര്..? എവിടെയായിരുന്നു താമസം…?

ഒറ്റ ശ്വാസത്തിൽ ആയിരുന്നു ആ മൂന്നു ചോദ്യങ്ങളും…

പറഞ്ഞാൽ ഒരു പക്ഷേ നിനക്ക് മനസ്സിലാവും മെഡിക്കൽ കോളേജിൽ ഒരു ഡോക്ടറാണ് കക്ഷി.
പേര് തെരേസ… തെരേസ റോസ്…!!

ഗൗരവിന്റെ ഇടം കണ്ണൊന്നു തുടിച്ചു നെഞ്ചിടിപ്പിന്റെ താളം തെറ്റുന്നത് അവനറിഞ്ഞു ആരുടെയോ ചിരിക്കുന്ന മുഖം ഓർമ്മയിലേക്ക് കടന്നുവന്നു.

അറിയോ.. അറിയോ നിനക്ക്…?

കാശിയുടെ ചോദ്യമായിരുന്നു അവനെ ഓർമ്മയിൽ നിന്നും ഉണർത്തിയത്…

ഇ.. ഇല്ല… അറിയില്ല…

അതെന്താ അറിയാത്തെ നിന്റെ ഹോസ്പിറ്റലിൽ അല്ലേ..?

കാശി ഞാൻ വർക്ക് ചെയ്യുന്നത് മെഡിക്കൽ കോളേജിൽ തന്നെയാണ് പക്ഷേ അവിടെ പഠിക്കുന്നതും പഠിപ്പിക്കുന്നതും ആയിട്ട് ആയിരത്തിൽ പരം ഡോക്ടേഴ്സ് ഉണ്ട് അവരെ എല്ലാവരെയും ഞാനെങ്ങനെ അറിയാനാ
പോസിബിൾ ആണോ അത് നീ തന്നെ ചിന്തിച്ചുനോക്കൂ…

കാശി ഗൗരവിനെ നോക്കി അപ്പോൾ അവന്റെ മുഖം ശാന്തമായിരുന്നു..

ഇനി അതല്ല തെരേസയെ കുറിച്ച് അന്വേഷിക്കാൻ ആണെങ്കിൽ ഞാൻ അന്വേഷിക്കാം… എന്നിട്ട് വിവരം നിന്റെ അടുത്ത് പറയാം പോരേ…?

കാശിയുടെ മുഖം വിടർന്നു അവൻ ചിരിച്ചു ഗൗരിയെ നോക്കിയ സമയത്തായിരുന്നു ദയയുടെ കോൾ അവനെ തേടി എത്തിയത്. മൊബൈൽ സ്ക്രീൻ ഗൗരവിനെ കാണിച്ചു ശേഷം അവൻ കസേര വിട്ട് എഴുന്നേറ്റു…

കൺവെട്ടത്ത് നിന്ന് അവൻ മറഞ്ഞതും അത്രയും നേരം ശാന്തമായിരുന്ന ഗൗരവിന്റെ മുഖം മറ്റൊരു ഭാവത്തിലേക്ക് മാറാൻ തുടങ്ങി..

ഗൗരി ടാ.. ഞാൻ ഇറങ്ങുന്നു മാഡത്തിനെ ഒന്ന് കാണണം.

വലിഞ്ഞു മുറുകി പുറം തിരിഞ്ഞു നിൽക്കുന്ന ഗൗരവന്റെ അടുത്തു വന്ന്
യാത്ര ചോദിച്ചപ്പോൾ അമർത്തി ഒരു മൂളലിൽ അവൻ മറുപടി ഒതുക്കി…

പിന്നെ ദയാ മാഡത്തിന്റെ നമ്പർ ഞാൻ നിന്റെ WhatsApp ലേക്ക് അയച്ചിട്ടുണ്ട് അഥവാ തെരേസയെ കുറിച്ച് എന്തെങ്കിലും വിവരം കിട്ടുമ്പോൾ എന്നെ വിളിച്ചിട്ട് കിട്ടിയില്ല എങ്കിൽ
നീ മാഡത്തിനെ വിളിച്ചു കാര്യം പറഞ്ഞാൽ മതി അവർക്കാണല്ലോ ആവശ്യം…

അതും പറഞ്ഞ് കാശി അവിടെ നിന്നും ഇറങ്ങി അവൻ പോയെന്ന് ഉറപ്പാക്കിയതും അവൻ ഫോണെടുത്ത് നോക്കി. അതിൽ ദയയുടെ നമ്പർ തെളിഞ്ഞു കണ്ടപ്പോൾ അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി മിന്നി അർത്ഥം എന്താണെന്ന് മനസ്സിലാക്കി എടുക്കാൻ കഴിയാത്ത പോലൊരു പുഞ്ചിരി…

തുടരും…

2 comments

Leave a Reply to Bijitha. AP Cancel reply

Your email address will not be published. Required fields are marked *