Episode : 03
Written by : Vaiga Vedha & Wasim Akram
ഓഫീസിലേക്ക് ഇറങ്ങിയ കാശിയുടെ കൂടെ ഫാദറിനെ കാണുന്നതിനു വേണ്ടി മണിയും ഇറങ്ങിയിരുന്നു പോകുന്ന വഴിയിൽ കുഞ്ഞുങ്ങൾക്കുള്ള ഫ്രൂട്ട്സും ബേക്കറി സാധനങ്ങളും വാങ്ങിക്കാനും അവർ മറന്നില്ല…
” ഇറങ്ങാൻ നേരം വിളിച്ചാൽ മതി ഞാൻ വന്നേക്കാം…
അതും പറഞ്ഞ് മണിയെ ഓർഫനേജിന്റെ വാതിൽക്കൽ കാശി ഇറക്കി വിട്ടു…
” അതിന്റെ ആവശ്യമില്ല മാത്രവുമല്ല പച്ചക്കറിയെല്ലാം തീർന്നിരിക്കുകയാണ് എനിക്ക് മാർക്കറ്റിലും പോകണം…
” പച്ചക്കറി വാങ്ങിക്കാൻ ഞാനും കൂടെ മാർക്കറ്റിലോട്ട് വന്നാൽ കുഴപ്പം വല്ലതും ഉണ്ടോ..?
മണി ഒന്നും പറഞ്ഞില്ല…
” വിളിച്ചാൽ മതി ഞാൻ വരാം മനസ്സിലായോ..?
കുറച്ചു കടുപ്പത്തിൽ പറഞ്ഞുകൊണ്ടു കാശി അവന്റെ ബൈക്ക് മുന്നോട്ട് എടുത്തു. അവൻ പോകുന്നത് നോക്കി ഒരു കള്ളച്ചിരിയോടെ മണി അകത്തേക്ക് പോയി…
ഓഫീസിലെത്തി ബൈക്ക് പാർക്കിങ്ങിൽ വെച്ച് പഞ്ചു ചെയ്ത് അകത്തേക്ക് കയറി തന്റെ ക്യാബിനിലേക്ക് നടക്കുമ്പോഴായിരുന്നു കയ്യിൽ ഒരു സ്വീറ്റ് ബോക്സുമായി വരുന്ന അവന്റെ കൊളിക്കും അവിടുത്തെ റിപ്പോർട്ടർ കൂടെയായ അവന്തിക എതിരെ വരുന്നത് അവൻ കാണുന്നത്…
“ഇന്നെന്റെ ബർത്ത് ഡേ ആണ് കാശി.. March 2nd
അവൾ ലഡു അടങ്ങിയ ബോക്സ് കാശിക്ക് നേരെ നീട്ടി ഒപ്പം ഒന്ന് ചിരിച്ചു…
“Wow… Is it..? അപ്പൊ ഹപ്പി ജനിച്ചൂസം…
അവൻ അതിൽ നിന്നും ഒരെണ്ണം എടുത്തു കൊണ്ട് പറഞ്ഞു…
” വേണമെങ്കിൽ ഒരെണ്ണം കൂടെ എടുത്തോ ഉണ്ടല്ലോ ഇതിൽ ഇഷ്ടം പോലെ ഞാൻ ബാക്കിയെല്ലാവർക്കും കൊടുത്തതാ…
അവൾ ആ ബോക്സ് വീണ്ടും അവനു നേരെ നീട്ടി… അപ്പോഴായിരുന്നു റോയ് അവിടേക്ക് വന്നത്.
” അതെന്നാ മോളെ ഞങ്ങളോട് ആരോടും പറയാത്ത ഒരു എക്സ്ട്രാ ഡയലോഗ് അതും ഇവനോട്…
അവന്റെ സംസാരം കേട്ടപ്പോൾ അവൾ ഒന്നു പതറി.. ശേഷം കാശിയുടെ നേരെ പതർച്ചയോടെ ഒരു ചമ്മിയ മുഖഭാവത്തോടെ നോക്കി…
” വേണ്ട മോളെ സ്നേഹം കൊണ്ട് പറയുവാ.. തീ യിൽ ചവിട്ടി നടക്കുന്നവ നാ വെറുതെ കൂടെ കൂടി നിന്റെ കാല് പൊളിക്കാൻ നിൽക്കണ്ട..
റോയിയുടെ സംസാരം കേട്ട് ചിരിച്ചു കൊണ്ട് കാശി ക്യാമ്പിലേക്ക് പോയി.. കമ്പ്യൂട്ടർ ഓൺ ചെയ്തതും അവന്റെ ഫോൺ റിങ്ങ് ചെയ്യാൻ തുടങ്ങി മണിയായിരിക്കുമെന്ന് കരുതി കോൾ എടുത്ത അവൻ മറുതലയ്ക്കൽ നിന്ന് കേട്ട വാർത്ത കേട്ട് ഉടനെ ക്യാബിൻ ഡോർ തുറന്നു പുറത്തേക്ക് പോയി. അവന്റെ മുഖം കോപം കൊണ്ട് വലിഞ്ഞു മുറുകാനും അതിന്റെ പ്രതിഫലനം എന്നോണം ശരീരം ചൂട് പിടിക്കാനും കൈമുഷ്ടി ചുരുട്ടി ദേഷ്യത്തെ നിയന്ത്രിക്കാൻ അവൻ ശ്രമിച്ചെങ്കിലും അതിന് സാധിച്ചില്ല…
പുറത്ത് സംസാരിച്ചുകൊണ്ട് നിന്ന റോയിയുടെയും അവന്തികയുടെയും മുന്നിലൂടെ കാറ്റുപോലെ അവൻ പാഞ്ഞു. കാര്യം തിരക്കിയപ്പോൾ റോയിയെ തറപ്പിച്ചു നോക്കുക മാത്രം ചെയ്തു. അവന്റെ ചുവന്നു കുറുകിയ കണ്ണുകൾ കണ്ണുനീരിന്റെ നനവ് കൂടെ കണ്ടപ്പോൾ റോയിക്ക് എന്തോ സംശയം തോന്നി…
അവൻ ഭൃതിയിൽ ഡയറക്ടറുടെ റൂമിലേക്ക് പാഞ്ഞു. വർമ്മയുടെ അടുത്തെത്തി കാര്യം പറഞ്ഞപ്പോൾ അയാൾക്കും അപകടം മണത്തു തുടർന്ന് ഫോൺ കയ്യിൽ എടുത്തു കൊണ്ട് അയാൾ യാദവിനെ വിളിച്ചു…
മറുതരക്കൽ കോൾ എടുത്ത് യാദവിന്റെ മുഖത്തും ഭയം പ്രകടമായി തുടർന്ന് അവനും ഓഫീസിൽ നിന്നും ഇറങ്ങി. സിഗ്നലിൽ പച്ച തെളിഞ്ഞതും കാശിയുടെ ബൈക്ക് മുന്നോട്ടു കുതിച്ചു ഓർക്കളത്തിൽ ഇറങ്ങിയ അശ്വാരൂഢനെ പോലെ അവന്റെ ബൈക്ക് അവനെയും കൊണ്ട് പാഞ്ഞു…
ജോർജിന്റെ പേരിലുള്ള ഒരു ഇരുനില കെട്ടിടത്തിലേക്ക് ആയിരുന്നു ആന്റണിയും സംഘവും മണിയെ പിടിച്ചു കൊണ്ടു പോയത്.
ഒരേക്കറിൽ നിന്നിരുന്ന ആ കെട്ടിടത്തിന്റെ പരിസരപ്രദേശം വിജനമായിരുന്നു. അടച്ചിട്ട ഒരു റൂമിൽ ഒരു വെരുകിനെ പോലെ മണി അങ്ങോട്ടും ഇങ്ങോട്ടും നടന്നു ഇടക്ക് അലമുറയിട്ടുകൊണ്ടിരുന്നു…
” വെറുതെ കിടന്ന് കൂവേണ്ട കിളവാ ആരും കേൾക്കില്ല…
കുറച്ചു മാറി വലിയൊരു ഹാളിൽ കൂട്ടാളികളുടെ കൂടെ ചീട്ടു കളിക്കുന്ന ആന്റണി തിരിച്ചു മറുപടി കൊടുത്തപ്പോൾ നിസ്സഹായതയോടെ പിൻവാങ്ങാൻ മാത്രമേ ആ സാധു മനുഷ്യന് കഴിഞ്ഞിരുന്നുള്ളൂ…
ആ സമയമായിരുന്നു കുറച്ചു വണ്ടികൾ പുറത്തുവന്നു നിർത്തുന്ന ശബ്ദം ആന്റണിയുടെ കാതിൽ കേൾക്കുന്നത്…
” സാർ ആയിരിക്കും പോയി വാതിൽ തുറക്ക്..?
കൂട്ടത്തിലിരുന്ന ഒരുവനെ നോക്കി ആന്റണി പറഞ്ഞപ്പോൾ അയാൾ എഴുന്നേറ്റുപോയി.. കുറച്ചുസമയത്തിനു ശേഷം അകത്തേക്ക് കയറി വന്ന ജോർജിനെയും ടോമിയെയും കണ്ടു ആന്റണിയും കൂട്ടാളികളും എഴുന്നേറ്റു…
” സാർ ഇരുന്നാട്ടെ ഞാൻ കൊണ്ടുവരാം…
ആന്റണി അടച്ചിട്ട മുറിയെ ലക്ഷ്യമാക്കി കൊണ്ട് നടന്നു…
” വേണ്ട ആന്റണി നമ്മുടെ ഗസ്റ്റ് അല്ലേ അയാൾ.. അപ്പോൾ നമ്മൾ വേണം അങ്ങോട്ട് പോയി സൽക്കാരം ഒരുക്കാൻ…
അതു പറഞ്ഞു മുഖത്ത് ഗൂഡമായി ഒരു ചിരി വരുത്തി കൊണ്ട് ജോർജും ഒപ്പം ടോമിയും ആന്റണിയെ അനുഗമിച്ചു…
” ആന്റണി അവൻ വന്നില്ലേ കാശിനാഥന്റെ അവതാരത്തിൽ പിറന്നവൻ….
ടോമി ഒരു പുച്ഛഭാവത്തിൽ ആന്റണിയോട് ചോദിച്ചു..
” വന്നല്ലോ ടോമി സാറേ…
ശബ്ദം കേട്ട ഭാഗത്തേക്ക് ടോമിയും ജോർജും ബാക്കിയുള്ളവരും ഒരുപോലെ തിരിഞ്ഞു നോക്കി.. മുന്നിൽ രൗദ്രഭാവം പൂണ്ടു നിൽക്കുന്ന കാശി, യാദവ് ഗൗരവ്… അവരെ കണ്ട ജോർജും കൂട്ടരും ആദ്യം ഒന്ന് പതറി…
” നിന്നോട് ഒറ്റക്ക് വരാൻ അല്ലേടാ നായെ പറഞ്ഞത്…? ആന്റണി അലറി…
ശേഷം മുഷ്ടിചുരുട്ടി കാശിക്ക് നേരെ അടുത്തപ്പോൾ ജോർജ് അവനെ തടഞ്ഞു
” ഒറ്റയ്ക്ക് വരാൻ പേടിയായിരുന്നിരിക്കും
ടോമിയും കാശിയെ പരിഹസിച്ചപ്പോൾ അവൻ കൈ മാറിലേക്ക് പിണച്ചു കെട്ടി തുടർന്ന് യാദവിനെയും ഗൗരിയെയും നോക്കി..
” ഇതിനുള്ള മറുപടി ഞാൻ കൊടുക്കണോ അതോ നിങ്ങൾ കൊടുക്കുമോ..?
” പേടി ഇവനല്ല MLA സാറേ.. ഞങ്ങൾക്കാ..
കാരണം ഈ നിൽക്കുന്നവന് എന്തെങ്കിലും സംഭവിച്ചു പോയാൽ ഞങ്ങൾ വെറുതെ നിൽക്കുമോ..?
ഇനി അഥവാ സംഭവിച്ചു എന്നിരിക്കട്ടെ എന്നാലും അതിന്റെ കുറച്ചിൽ നിങ്ങൾക്കായിരിക്കും കാരണം…
മതി.. ബാക്കി ഞാൻ പറയാം ഗൗരി ഇടയിൽ കയറി…
” MLA യും മന്ത്രിയുമായ നിങ്ങളുടെ മരണം സാധാരണക്കാരായ ഞങ്ങളെപ്പോലെയുള്ളവരുടെ കൈ കൊണ്ട് ആണെന്ന് നാളെ ഈ നാട്ടിലെ ജനങ്ങൾ അറിഞ്ഞാൽ അതൊരു നാണക്കേട് തന്നെയല്ലേ..?
മാത്രവുമല്ല നിങ്ങളെപോലെയുള്ള അസുര ജന്മങ്ങൾ തീരേണ്ടത് ഞങ്ങളെ കൈ കൊണ്ടല്ല അതീ നാട്ടിലെ ജനങ്ങൾ തന്നെയാണ് ചെയ്യേണ്ടത്
ഞങ്ങളെക്കാൾ അതിനുള്ള അർഹത അവർക്ക് തന്നെയാണ്…
യാദവിന്റെയും ഗൗരവിന്റെയും മറുപടി കേട്ടപ്പോൾ ടോമിയും ജോർജും വിറച്ചു പോയി…
” കാശി പോയി അങ്കിൾ എവിടെയാണെന്ന് നോക്ക്..? ഇവരെ ഞങ്ങൾ നോക്കികൊള്ളാം…
യാദവ് അത് പറഞ്ഞപ്പോൾ അവൻ മുന്നോട്ട് പതിയെ നടന്നു.
ഇതെല്ലാം കേട്ടുകൊണ്ട് അകത്തെ മുറിയിൽ മണി ഉണ്ടായിരുന്നു. അയാൾ ശക്തിയിൽ വാതിലിൽ മുട്ടൻ തുടങ്ങി. അതുകൊണ്ടുതന്നെ കാശിക്ക് അയാളെ കണ്ടുപിടിക്കാൻ അധികം ബുദ്ധിമുട്ടേണ്ടി വന്നിരുന്നില്ല… തുടർന്ന് മണിയേയും കൊണ്ട് അവൻ നേരെ താഴേക്ക് തന്നെ വന്നു ജോർജിന്റെ അടുത്തായി വന്നു നിന്നു.
” ഈ തട്ടിക്കൊണ്ടു പോകൽ എല്ലാം പഴയ കാലമാണ് മന്ത്രി സാറേ..
ഇത് കാലം ഇരുപത്തി ഒന്നാം നൂറ്റാണ്ടിൻറെ അവസാനമാണ് എന്നിട്ടും മന്ത്രി സാറാറിന് ഒരു മാറ്റവുമില്ല വെറും ക്ളീഷേ
പിന്നെ ഞാൻ ചെയ്യുന്നതിന് എതിരായിട്ട് എന്തെങ്കിലും ചെയ്യണമെങ്കിൽ അത് നേർക്ക് നേരെ നിന്നിട്ട് വേണം അല്ലാതെ…
അവനൊന്ന് നിർത്തികൊണ്ട് ജോർജിനെ നോക്കുമ്പോൾ അവന്റെ ചുണ്ടിൽ പുച്ഛം കലർന്ന ചിരി വിരിഞ്ഞിരുന്നു.
മക്കളെ വാ മതിയെടാ നമുക്ക് പോകാം അയാളുടെ സ്വരത്തിൽ ഭയം നിറഞ്ഞിരുന്നു…
” ഇപ്പൊ ഇങ്ങള് പൊയ്ക്കോ , പക്ഷേ ഇത് ഇവിടെ കൊണ്ടൊന്നും തീർന്നെന്ന് വിചാരിക്കരുത് നിന്റെ ഈ പോരാട്ടം തുടരുന്ന കാലത്തോളം ഞാൻ ഉണ്ടാകും നിന്റെ പിന്നാലെ
ഇന്ന് ദേ നിന്റെ മാമനെ പൊക്കിയത് പോലെ നാളെ നീ ആർക്കുവേണ്ടിയാണോ പോരാടുന്നത് ആ അനാഥ ശവങ്ങളെ ആയിരിക്കും ഞങ്ങൾ ജീവനോടെ കുഴിച്ചുമൂടാൻ പോകുന്നത്…
ടോമിയുടെ അഹങ്കാരം നിറഞ്ഞ സംസാരം കേട്ടതും ഉള്ളിൽ തിളച്ചു മറിയുന്ന കോപത്തോടെ കാശി മുന്നോട്ട് ആഞ്ഞതും ഗൗരവിന്റെ വലം കാൽ ടോമിയുടെ നെഞ്ചുംകൂടിൽ ഊക്കോടെ പതിഞ്ഞതും ഒരുമിച്ചായിരുന്നു…
“@$#&&$%% മോനെ നീ ആരെയാടാ ഈ കുഴിച്ചുമൂടാൻ പോകുന്നത്.. എന്റെ കുഞ്ഞുങ്ങളെയോ…?
അതൊരു അലർച്ചയായിരുന്നു ആ കെട്ടിടം മുഴുവനും പ്രതിധ്വനിക്കുന്ന ഒരു അലർച്ച…
ഗൗരവിന്റെ ആ ഭാവമാറ്റം കണ്ടു കാശിയടക്കം എല്ലാവരും ഒന്ന് ഞെട്ടിയിരുന്നു… ചുവന്നു കുറുകിയ കണ്ണുകളും ചുരുട്ടി പിടിച്ച മുഷ്ടിയും വിളിച്ചുപറയുന്നുണ്ടായിരുന്നു അവന്റെ ഉള്ളിൽ തിളച്ചു മറിയുന്ന ദേഷ്യത്തിന്റെ അളവിനെ..
“@###$&& എന്തു ധൈര്യത്തിലാടാ നീ എന്റെ മോനെ…?
“നിർത്തെടാ..!!!
അവന്റെ കോപത്തിനു മുന്നിൽ ജോർജ് വിരണ്ടു…
” എന്ത് അവകാശത്തിന്റെ പുറത്താ നീ ഈ നിൽക്കുന്നവനെ എന്റെ മകൻ എന്ന് അഭിസംബോധന ചെയ്തത് ഏഹ്..?
25 വർഷങ്ങൾക്കു മുൻപ് ഒരു അനാഥാലയത്തിൽ നിന്നും ദത്തെടുത്ത ഈ പര നാറി എങ്ങനെയാടോ നിന്റെ മകനാകുന്നത്..?
ഗൗരവിന്റെ വാക്കുകൾ കേട്ട ജോർജിനും ടോമിക്കും ഒരു നിമിഷത്തേക്ക് ശ്വാസം പോലും എടുക്കാൻ മറന്നു പോയിരുന്നു.. എല്ലാവരുടെയും കണ്ണൂകൾ ആശ്ചര്യത്തോടെ ഗൗരവിൽ തറഞ്ഞു. ചവിട്ടേറ്റ് നിലത്തു കിടന്നിരുന്ന ടോമി പതിയെ എഴുന്നേറ്റു..
” ചോദിച്ചു നോക്കടാ നിന്റെ തന്ത ആരാണെന്ന് എന്നിട്ട് കിടന്ന് നിഗളിക്ക്…
ടോമി പതിയെ ജോർജിനെ നോക്കി.. അയാളുടെ വിളറിയ മുഖവും പതറിയ കണ്ണുകളും കണ്ടതോടെ ടോമിയുടെ ഉള്ളിലും പല ചോദ്യങ്ങളും ഉയർന്നു തുടങ്ങി…
കുറച്ചു മുന്നേ വിളിച്ചില്ലേ നീ അധികാരത്തോടെ അനാഥ ശവങ്ങളെന്നു അതിലൊരു ശവമാണെടാ നീയും… ഏതു തമ്പുരാന്റെ മകനായിട്ട് ജീവിച്ചാലും എത്ര വലിയ സ്ഥാനങ്ങളിൽ ഇരുന്നാലും ജനിപ്പിച്ചവന്റെ രൂപവും ഭാവവും അത് ഒന്നുമാത്രം ആയിരിക്കും…
ഗൗരവിന്റെ വാക്കുകൾ ടോമിയുടെ നിലനിൽപ്പിനെ തന്നെ ബാധിക്കാൻ പോന്ന വണ്ണം ശേഷിയുള്ളതായിരുന്നു അത്രയും പേരുടെ മുന്നിൽ വിവസ്ത്രനായ പോലെ അവൻ നിന്നു…
” ഗൗരി മതിയെടാ വാ പോകാം..
കാശി പറഞ്ഞു തീർന്നതും ഗൗരവന്റെ കൈകൾ ഒരിക്കൽ കൂടി ഉയർന്നു താഴ്ന്നു…
കിട്ടിയ അടിയുടെ ചൂടിൽ കവിളിൽ കൈചേർത്തു കാശി നിന്നപ്പോൾ ആ കാഴ്ചയും മറ്റുള്ളവരിൽ ഒരു ഞെട്ടൽ ഉണ്ടാക്കി…
” പറഞ്ഞിരുന്നു ഒരിക്കൽ മറ്റുള്ളവരെ സംരക്ഷിച്ചു നിർത്താൻ കഴിവില്ലെങ്കിൽ ഈ പണിക്ക് ഇറങ്ങിത്തിരിക്കരുത് എന്ന് ഇല്ലേ…?
ഗൗരവിൻറെ സ്വരം വീണ്ടും ഒരു അലർച്ച പോലെ ആ കെട്ടിടത്തിൽ മുഴങ്ങി.
കാശിയുടെ തല താഴ്ന്നു പോയിരുന്നു…
” നീ പറഞ്ഞില്ലേ കുഴിച്ചുമൂടുമെന്ന്..?
ഗൗരവ് വീണ്ടും ടോമിയുടെ അരികിലേക്ക് ചെന്നു…
ഒരു തരി മണ്ണ് പോയിട്ട് അവരുടെ ഒന്നും ശ്വാസത്തിന്റെ അടുത്തുപോലുമെത്താൻ നിന്നെക്കൊണ്ട് കഴിയില്ല.. ഒന്ന് ശ്രമിച്ചു നോക്കൂ അങ്ങനെയാണെങ്കിൽ സുഹൃത്ത് നയിക്കുന്ന ഈ യുദ്ധത്തിൽ ഞാനുമുണ്ടാകും അവർക്ക് രക്ഷകന്റെ സ്ഥാനത്താനെങ്കിൽ നിനക്ക് കാലന്റെ രൂപത്തിലും കേട്ടോടാ
MLA സാ… റേ…?
ചുണ്ട് വിരൽ ഉയർത്തി ടോമിയെ നോക്കി പറഞ്ഞു കൊണ്ട് ഗൗരവ് അവിടെ നിന്നും ഇറങ്ങിയപ്പോൾ യാദവും കാശിയും മണിയും അവനു പിന്നാലെ ഇറങ്ങിയിരുന്നു…
⚡⚡⚡⚡⚡⚡⚡
മിടിക്കുന്ന നെഞ്ചിൻ താളം നീ കേൾക്കുന്നുവോ…
എൻ അകതാരിൽ പ്രാണ വേദന നീ അറിയുന്നുവോ…
വെറും നിലത്തു കിടന്നു കൊണ്ടവൻ പാടി രക്തവും മറ്റു ചവറുകളും
കിടന്നിരുന്ന നിലം അപ്പോൾ അവനു പട്ടുമെത്ത പോലെ തോന്നിച്ചു ഇടം ഇടം നെഞ്ചിലേക്ക് കൈകൾ ചേർത്തുകൊണ്ടാണ് കിടപ്പ് കുസൃതിയാണ് അവന്റെ കണ്ണുകളിൽ ഇപ്പോൾ… ആരുടെയോ മുഖമായിരുന്നു അതിന് കാരണം…
ഒരു വാക്ക് പോലും പറയാതെ മാഞ്ഞുപോയതെന്തേ നീ..
ഇനിയും ഞാൻ എത്ര കാക്കണം പ്രിയേ… നിന്റെ പുനർജന്മത്തിനായി…
അവന്റെ നാവ് ഇടറി കണ്ണുകൾ നിറഞ്ഞു വന്നു
അവ ചെന്നിയിലൂടെ ചാലിട്ട് ഒഴുകിയപ്പോൾ അവന് നെഞ്ചുവേദനിക്കും പോലെ തോന്നി പതിയെ എഴുന്നേറ്റു തലതാഴ്ത്തിയിരുന്ന അവനരികിൽ ആരുടെയോ സാന്നിധ്യം അറിഞ്ഞു മുഖമുയർത്തി നോക്കി. പ്രതീക്ഷിച്ച മുഖം മുന്നിൽ കണ്ടപ്പോൾ വരണ്ട ചുണ്ടിലൊരു പുഞ്ചിരി വിരിഞ്ഞു…
മുന്നിലിരുന്ന് രൂപം എന്തോ അവനോട് ചോദിച്ചു…
” ഇല്ല മോളെ ആർക്കും വിട്ടുകൊടുക്കില്ല ഒരു ചെന്നായക്കും തിന്നാൻ കൊടുക്കില്ല ഞാൻ..
എന്റെ നെഞ്ചിലെ ഈ മിടിപ്പ് നിൽക്കും വരെ ഞാനുണ്ടാകും അവർക്ക് കൂട്ടായിട്ട്…
അവന്റെ കണ്ണുകളിൽ അഗ്നി നിറഞ്ഞു മുന്നിലിരിക്കുന്ന രൂപത്തിലൂടെ ആ കണ്ണുകൾ ഇഴഞ്ഞു നടന്നു. ഒടുവിലത് തങ്ങി നിന്നത് അവളുടെ ഇളം റോസ് നിറത്തിലുള്ള അധരങ്ങളിലായിരുന്നു.
അതിനെ കവർന്നെടുക്കാൻ വെമ്പൽ കൊണ്ട് അവൻ
ആ മുഖം കൈകളിൽ കോരിയെടുക്കാൻ ശ്രമിച്ചെങ്കിലും അതിന് സാധിച്ചില്ല.. വീണ്ടും വീണ്ടും അതിന് ശ്രമിച്ചു
പക്ഷേ നിരാശയായിരുന്നു ഫലം.
ഒടുവിൽ ആ രൂപം മുന്നിൽ നിന്നും മാഞ്ഞു ഒരു പുക മറയായി മാറി…
വെപ്രാളത്തോടെ ചാടിയെഴുന്നേറ്റു കണ്ണുകൾ നാലുപാടും പാഞ്ഞു നടന്നു തേടുന്ന മുഖം അവനു കണ്ടെത്താൻ സാധിച്ചില്ല..
തെരേസാ… അവൻ അലറി കോലൻ മുടിയെ പിടിച്ചു വലിച്ചു വീണ്ടും വീണ്ടും അലറി.. അവന്റെ അലർച്ചയിൽ പുറത്തിരുന്ന വേട്ടനായ്ക്കൾ പോലും ഒരു മൂലയിലേക്ക് ഒതുങ്ങി കണ്ണ് അടച്ചു കിടന്നു..
ചിലച്ചിരുന്ന ചെറു ജീവികൾ പോലും അവന്റെ ഗർജനത്തിൽ വിറച്ചു പോയിരുന്നു…
കണ്ണ് ബിലാലിൽ തങ്ങി. മനസ്സിൽ ഒരായിരം കാര്യങ്ങൾ മിന്നി മറയാൻ തുടങ്ങി.. ചുവന്ന കലങ്ങിയ കണ്ണുകളോടെ അവൻ പൊടുന്നനെ എഴുന്നേറ്റ് നടന്ന് പുറത്തേക്ക് ഇറങ്ങി ഒരു മൂലയിൽ ചുരുണ്ടു കൂടി കിടക്കുന്ന അവന്റെ അടിമകളെ നോക്കി സർവ്വശക്തിയും എടുത്ത് അവൻ ആക്രോഷിച്ചു
“Kill that basterd…
അവന്റെ ആക്ക്ഞ സ്വരം കേട്ടതും അവറ്റകൾ അകത്തേക്ക് പാഞ്ഞു അവൻ പുറത്തേക്കും ഇറങ്ങി.. ഉറച്ച കാലടികളോടെ മുന്നോട്ടു നടന്നു അടുത്ത ഇരയെ കെണിയിൽ വീഴ്ത്താനുള്ള വ്യഗ്രതയോടെ…
ഡയറക്ടർ വർമ്മയുമായി സംസാരിച്ചുകൊണ്ടിരുന്നപ്പോഴാണ് അവിടേക്ക് റിസപ്ഷനിസ്റ്റ് അഖില വന്നത്. കാശിക്ക് ഒരു വിസിറ്റർ ഉണ്ടെന്നു പറഞ്ഞു അവൾ അവിടെ നിന്നും പോയി. വർമ്മയുടെ അനുവാദത്തോടെ കാശി വിസിറ്റേഴ്സ് റൂമിലേക്ക് പോയപ്പോൾ അവിടെ മാഗസിൻ പേജുകൾ മറിച്ചു നോക്കുന്ന ടോമിയെ കണ്ടു അതുകണ്ടപ്പോൾ അവനൊന്നു സംശയിച്ചു അവസാന പേജും നോക്കി അതിനെ തിരികെ ടി പോയിലേക്ക് വെച്ചു കൊണ്ട് ഒന്ന് വാതിൽക്കലിലേക്ക് പാളി നോക്കിയപ്പോൾ ടോമിയും കാശിയെ കണ്ടു.. അവനൊരു ചിരിയോടെ എഴുന്നേറ്റു…
” അപ്പൻ ആരാണെന്ന് അറിയാൻ വേണ്ടി വന്നതാണെങ്കിൽ സോറി എനിക്കറിയില്ല.
അവന്റെ അരികിലേക്ക് നടന്നുകൊണ്ട് കാശി പരിഹാസത്തോടെ പറഞ്ഞപ്പോൾ ടോമിയുടെ മുഖം വല്ലാതായിരുന്നു.
” ഈ പരിഹാസം കേൾക്കാൻ ഞാൻ അർഹനാണ് ആയതുകൊണ്ട് പ്രതികരിക്കുന്നില്ല. നിനക്ക് എത്ര വേണമെങ്കിലും പരിഹസിക്കാം ഇന്ന് കേട്ടോളാം ഞാൻ ഒരു പ്രതികരണവും ഇല്ലാതെ പക്ഷേ ഒരു അപേക്ഷയുണ്ട് മിനിസ്റ്റർ ജോർജിനെതിരെ നീ നയിക്കുന്ന യുദ്ധത്തിൽ എന്നെയും പങ്കു ചേർക്കണം…
ടോമി കാശിയുടെ കൈകളെ കവർന്നെടുത്തു. പക്ഷേ ഒരു സംശയ ഭാവത്തോടെ അപ്പോഴും കാശി അവനെ ഒറ്റു നോക്കിക്കൊണ്ടിരുന്നു…
” ഇത്രയും കാലം മന്ത്രി പുത്രൻ എന്ന അഹങ്കാരത്തോടെയും MLA എന്ന പദവിയും അഹങ്കാരത്തോടെയും ജീവിച്ചു. തെറ്റുകൾ ഒരുപാട് ചെയ്തു കൂട്ടി
അതിൽ ഏറിയ പങ്കും അച്ഛനെന്ന് അവകാശത്തോടെ പറഞ്ഞിരുന്ന ആ വ്യക്തിക്ക് വേണ്ടി…
ടോമിയുടെ മുഖത്ത് അസ്വസ്ഥത നിറഞ്ഞു അവൻ കാശിയുടെ കൈകൾ മോചിപ്പിച്ചു
” എനിക്കെല്ലാം തിരുത്തി എഴുതണം കാശി അതിനൊരു തുടക്കം ആയിക്കോട്ടെ ഇത്. ചീത്തയെന്ന് പറഞ്ഞവരെ കൊണ്ട് നല്ലവൻ എന്ന് പറയിപ്പിക്കണം എനിക്ക്.
അനാഥ ശവങ്ങൾ എന്ന് പറഞ്ഞ ആ കുഞ്ഞുങ്ങളുടെ കാലു പിടിച്ചിട്ടാണെങ്കിലും എനിക്ക് അവരോട് മാപ്പ് ചോദിക്കണം എന്നിട്ട് ഇനിയുള്ള കാലമത്രയും അവരിൽ ഒരാളെ പോലെ അല്ല ഒരാളായി ജീവിക്കണം എനിക്ക്…
ടോമി പറഞ്ഞുകൊണ്ട് കാശിയെ നോക്കി അവനപ്പോൾ എന്തോ ആലോചനയിലായിരുന്നു.
ടോമിയുടെ വിളി കേട്ടപ്പോൾ അവൻ മുഖമുയർത്തി നോക്കി..
” സത്യങ്ങൾ അറിഞ്ഞപ്പോൾ ഉണ്ടായ ഈ മാറ്റം എനിക്ക് വിശ്വസിക്കാമോ..?
കാശിയുടെ സംശയം അപ്പോഴും തീർന്നിരുന്നില്ല.
” എനിക്കറിയാം കേട്ടതൊന്നും നീ വിശ്വസിച്ചിട്ടില്ല എന്ന് അതിൽ എനിക്ക് ഒരു പരാതിയുമില്ല കാരണം അത്ര പെട്ടെന്ന് ആരും ഇതൊന്നും വിശ്വസിക്കില്ലല്ലോ..?
സംശയങ്ങളെ തീർക്കാൻ എന്നെക്കൊണ്ട് സാധിക്കില്ല അത് തെളിയുക തന്നെ ചെയ്യണം. മിനിസ്റ്റർ ജോർജിനെതിരെ നീ കണ്ടുപിടിച്ച തെളിവുകളുമായിട്ട് നീ വാ
നിനക്ക് കിട്ടാത്തതും ഞാൻ തരാം..
” അതെനിക്ക് മനസ്സിലായില്ല ഞാൻ എന്തിനാ നിങ്ങളുടെ അടുത്തേക്ക് വരുന്നത്..?
കാശി കൂർമ ദൃഷ്ടിയോടെ ടോമിയെ നോക്കിയപ്പോൾ അവൻ ഒരു ചിരിയോടെ കാശിയുടെ അരികിലേക്ക് നടന്നു.
” അല്ലെങ്കിൽ നീ കണ്ടുപിടിച്ച തെളിവുകളും ആയിട്ട് നീ വരണ്ട അല്ലാതെ വന്നാൽ മതി അപ്പോൾ നിനക്ക് കിട്ടാത്തതും കണ്ടുപിടിക്കാത്തതും ആയിട്ടുള്ള തെളിവുകൾ ഞാൻ നിനക്ക് തരാം. ഇത് തെറ്റ് ചെയ്തവന്റെ പ്രായശ്ചിത്തം ആയിട്ട് കണ്ടാൽ മതി..
ഇപ്പോൾ അയാൾ ചെയ്തുകൊണ്ടിരിക്കുന്ന തെറ്റിന്റെ മാത്രമല്ല സർവ്വ ചെറ്റത്തരങ്ങളുടെ രേഖകളും എന്റെ കൈവശമുണ്ട് ഇതെല്ലാം ഇനി നിന്റെ കൈവശമാണ് ഇരിക്കേണ്ടത്. അയാളെപ്പോലൊരു നീചൻ ഇനി ഈ കേരളത്തിൽ വേണ്ടാ..
അത്രയും പറഞ്ഞുകൊണ്ട് കാശിയോട് യാത്ര ചോദിച്ചു അവൻ അവിടം
വീട്ടിറങ്ങി. ഉള്ളിൽ നിറഞ്ഞു തൂവിയ കൗശലത്തിന്റെ കുബുദ്ധിയോടെ…!
അധോലോകം Dance Bar
എറണാകുളം.
അകത്തേക്ക് പോകുന്നതും തേക്ക് ഇറങ്ങിവരുന്നതുമായ ആളുകളെ നോക്കി ആ DUSTER ന്റെ അകത്തു ഇരിക്കുകയാണ് അവൻ.
ലക്ഷ്യം അടുത്ത ഇര RV ഗ്രൂപ്പിന്റെ സാരഥിയും നഗരത്തിലെ തന്നെ നമ്പർ 1 മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലിന്റെ ഉടമയുമായ പോൾസൺ ദേവസിയുടെ മൂത്ത മകൻ റിച്ചിയെന്ന് വിളി പേരുള്ള “റിച്ചാർഡ് പോൾസൺ…
സ്റ്റിയറിങ്ങിൽ താളം പിടിച്ചു കൊണ്ടിരിക്കുന്നവന്റെ ദൃഷ്ടി പുറത്തേ കാഴ്ചകളിൽ പരിധി നടന്നു അല്പസമയത്തിനുശേഷം ഒരു Black Colour Benzz അവിടേക്ക് ഇരച്ചു കയറി എത്തിയത് അവന്റെ കണ്ണുകളിൽ പതിഞ്ഞു.. നുണക്കുഴി വിരിയിച്ചു കൊണ്ടൊരു പുഞ്ചിരി ആ ചുണ്ടുകളിൽ വിരിഞ്ഞു…
ബ്രൈറ്റിൽ നിന്ന് റിച്ചിയും കോ ഡ്രൈവിംഗ് സീറ്റിൽ നിന്ന് അന്നത്തെ അവന്റെ അന്നവുമായ മോർഡേൻ സുന്ദരിയും പുറത്ത് ഇറങ്ങിയതും ഒരു മൊബൈൽ ക്യാമറ അവരെ പിന്തുടർന്നു തുടങ്ങി..
“Oh come on Richy.. Switch off that phone… We don’t need that stuff tonight…
അവൾ അല്പം കൊഞ്ചലോടെ പറഞ്ഞപ്പോൾ അവൻ ഒരു ചിരിയോടെ കോൾ കട്ടാക്കി അത് ഓഫ് ആക്കി അവളെയും കൊണ്ട് അകത്തേക്ക് നടന്നു. Duster ന്റെ അകത്തു ഇരുന്നവൻ സ്റ്റിയറിങ്ങിൽ കൈ ആഞ്ഞടിച്ചു… വലിഞ്ഞു മുറുകിയ മുഖഭാവത്തോടെ അവൻ അവർ പോകുന്നതും നോക്കി ഇരുന്നു..
” ഇല്ല റിച്ചി ഇന്ന് രാത്രി കടന്ന് പോകാൻ ഞാൻ നിന്നെ സമ്മതിക്കില്ല. കൊണ്ടുപോകാൻ ആണ് ഞാൻ വന്നതെങ്കിൽ കൊണ്ടുപോയിരിക്കും നിന്നെ ഞാൻ..
അവൻ ആലോചയിൽ മുഴുകി.. മറ്റുള്ളവരിൽ ഒരു സംശയം കൂടാതെ അവനെ എങ്ങനെ കൊണ്ടുപോകുമെന്ന ചിന്ത അവനിൽ കാടുകയറാൻ തുടങ്ങി.
പെട്ടെന്ന് എന്തോ ആലോചിച്ചുകൊണ്ട് കാറിന്റെ ഡോർ തുറന്നു പുറത്ത് ഇറങ്ങി ജീൻസിന്റെ പോക്കറ്റിൽ നിന്നും ഒരു തുവാല എടുത്തു മുഖം മറച്ചു..
“Excuse Me…
ഇടുങ്ങിയ പടിക്കെട്ടിലൂടെ കയറിക്കൊണ്ടിരുന്ന റിച്ചിക്കും ആ സുന്ദരിക്കും
പുറകിൽ നിന്ന് മൊഴിഞ്ഞപ്പോൾ അവർ രണ്ടുപേരും ഒരുപോലെ തിരിഞ്ഞു നോക്കി…
അവളുടെ കണ്ണുകൾ ഒരു വേള അവന്റെ വെള്ളാരം കണ്ണുകളുമായി കോർത്തു ശേഷം ഉറച്ച ശരീരത്തിൽ തറഞ്ഞു
ശേഷം അവളെ നോക്കി സൈറ്റ് അടിച്ചു കാണിച്ചുകൊണ്ടവൻ പടിക്കെട്ടുകൾ ഓരോന്നായി ഓടി കയറി.
Wow.. So Handsome… അവളുടെ നാവ് അപ്രകാരം മൊഴിഞ്ഞപ്പോൾ കേട്ടു നിന്ന റിച്ചിയിൽ അത് ദേഷ്യമെന്ന വികാരത്തെ ഉണർത്തി…
” എങ്കിൽ അവന്റെ കൂടെ പോയി കിടന്നോടി… പന്ന..
@#@###&$ മോളെ…
അവളെ ഒരു ഭാഗത്തേക്ക് പിടിച്ചു തള്ളിക്കൊണ്ട് അവൻ താഴേക്ക് പടികൾ ഓടിയിറങ്ങി. റിച്ചി പോകുന്നതും നോക്കി നിന്ന അവൾ ഇതല്ലെങ്കിൽ മറ്റൊന്ന് എന്ന ചിന്തയിൽ ചുമൽ കൂച്ചി നിസ്സാര ഭാവത്തിൽ
തിരികെയുള്ള പടിക്കെട്ടുകൾ കയറിയപ്പോൾ ആ വെള്ളാരം കണ്ണുകളായിരുന്നു അവളിൽ…
എന്നാൽ ഇതെല്ലാം ഒരു ചുവരിനപ്പുറം നിന്ന് കണ്ട അവന്റെ മുഖത്തു ഒരു വിജയ് ഭാവം തെളിഞ്ഞു
വന്നു. ചുണ്ടിൽ വിരിഞ്ഞ മൂളിപാട്ടിന്റെ ഈണത്തോടെ അവൾ കാണാതെ താഴെ ഇറങ്ങി ഇരയെ കയ്യിൽ കിട്ടാൻ പോകുന്ന ആവേശത്തോടെ… അതിലുപരി അളവറ്റ സന്തോഷത്തോടെ…
തുടരും…
🔥🔥🔥🔥🔥♥️♥️♥️