കാശിനാഥൻ – പാർട്ട് 1

കാശി എന്ന വിളിപ്പേര് കിച്ചുവിന് കിട്ടിയത് അവൻ നിലംബൂർ പെരിന്തൽമണ്ണ റൂട്ടിൽ ഓടുന്ന
കാശിനാഥൻ ബസ്സിൽ ഡ്രൈവറായി കയറിയതിൽ പിന്നെയാണ്.

യാത്രക്കാര് തീരെ കുറഞ്ഞതിനാൽ ആ റൂട്ട് വേണ്ടെന്നുവെക്കാൻ ഓണർ ഷാനുക്ക തീരുമാനിച്ച കാലത്തു ഷാനുക്കാന്റെ ഭാഗ്യമായി വന്നുചേർന്ന ഡ്രൈവറാണ് കിഷോർ എന്ന കിച്ചു.

ഇന്ന് നാട്ടുകാര് മാത്രമല്ല സാക്ഷാൽ ആ ബസ്സിന്റെ ഓണറായ ഷാനുക്കയും പറയാറുള്ളത് അത് കിച്ചൂന്റെ ബസ്സാണ് എന്നാണ് പൂർണ്ണമായി അവന്റെ നിയന്ത്രണത്തിലാണ് കാശിനാഥൻ ബസ്സ്‌.
ഓടിക്കിട്ടിയ തുക വൈകിട്ട് അകൗണ്ടിൽ എത്തും എന്നതിനപ്പുറം മറ്റൊന്നും റാഫി അറിഞ്ഞിരുന്നില്ല കാശിയുടെ വീടും കുടുംബവും എല്ലാം ആ ബസ്സും ബസ്സിലെ പണിക്കാരുമാണ് അവന്റെ വരവിനു ശേഷമാണ് ഷാനുക്കയും ഒന്ന് തെളിഞ്ഞത് ഇന്നാ മുറ്റത്തു പല റൂട്ടിൽ ഓടുന്ന നാല് ബസ്സുണ്ട് നാലിനെയും കൊണ്ടുനടക്കുന്നത് കാശിയാണ്.

കട്ട താടിയും ചുരുളൻ മുടിയും പിരുച്ചുവെച്ച മീശയുമായി ആറടി പൊക്കത്തിൽ സുന്ദരരായ കാശി ഡ്രൈവർ സീറ്റിൽ ഇരിക്കുമ്പോൾ അതൊരാനചന്തമാണ്.
ഒരുപാട് കോളേജ് കുമാരിമാർക്കും കാന്താരിമാർക്കും അവൻ ഹീറോ ആണെങ്കിലും മറ്റു ബസ്സ്‌ മുതലാളിമാർക്ക് കാശി ഒരു വില്ലാനാണ്.

മത്സരിച്ചോടി വൈകിട്ട് പണമെണ്ണുമ്പോൾ പതിനായിരം തികച്ചു കിട്ടാറില്ലാത്ത അവർക്കുറപ്പുണ്ട് ഷാനവാസിന്റെ ബസ്സുകൾ നിത്യവും പത്തിരുപത്തിയയ്യായിരത്തിനു മുകളിൽ ഓടുന്നുണ്ട് എന്ന് അതുകൊണ്ട് തന്നെ കാശി എന്ന കിച്ചുവും കാശിനാഥൻ എന്ന ബസ്സും അവരുടെ കണ്ണിലെ കരടാണ്.

നാസ് ബസ്സിന്റെ ഓണർ റാഫിക്ക് ഏഴു ബസ്സുണ്ട് സന എന്നപേരിൽ രണ്ടെണ്ണം വേറെയും കിച്ചുവിനെ അതിലേക്കു ചാടിക്കാനുള്ള പലവഴി നോക്കിയതാണയാൾ അയാൾ ഡ്രൈവർ ബത്തക്ക് പുറമെ കൈമടക്കായും പണം കൊടുക്കാമെന്നു പറഞ്ഞിട്ടും വിദേശത്തു നിന്നിറക്കിയ കുപ്പികൾ നീട്ടിയിട്ടും
കാശിനാഥൻ വിട്ട് കിച്ചു എവിടെയെങ്കിലും പോകുമോ.?

നേരായ വഴിയിൽ കാര്യം നടക്കാത്തതിനാൽ റാഫി rto ക്കു പണം എറിഞ്ഞും സമയത്തെ ചൊല്ലി ഗുണ്ടകളെ വിട്ട് അലമ്പുണ്ടാക്കിയും കാശിനാഥനെ പൂട്ടാനുള്ള വഴിനോക്കി.

നാസ് ബസ്സുകളിലെ ഏറെക്കുറെ ജോലിക്കാരും അടിപിടിയടക്കം പല കേസുകളിൽ പ്രതികളായ ഗുണ്ടകളാണ് അതിൽ പുതുതായി ഇറക്കിയ ഡ്രൈവർ കണ്ണൂരുകാരൻ കാളി മുത്തു എന്നവിളിപ്പേരുള്ള വിൻസെന്റിനെ റാഫി കാശിനാഥന്റെ അതെ റൂട്ടിൽ അതെ സമയത്തിൽ ഇറക്കിവിട്ടത് കാശിയെ
പൂട്ടാനാണ്.

പലതവണ കാളി മുത്തു കോർക്കാൻ വന്നതാ പക്ഷെ കാശിനാഥനെ തൊടണമെങ്കിൽ കിഷോർ ചാകണം എന്തിനും കട്ടക്ക് കൂടെയുള്ള ഷാനുക്ക മാത്രമല്ല കിച്ചുവിന് വലം കയ്യായി രാഹുലും കൂടെയുണ്ട്.

ഒന്നുപറഞ്ഞാൽ രണ്ടാമത് അടി എന്നതാണ് കണ്ടക്ടറായ തലപൊളിയൻ രാഹുലിന്റെ സ്വഭാവം അവനെ കണ്ടാലേ പേടിക്കും തടിച്ചു വീർത്ത ജിമ്മൻ മസിലും ഇരുണ്ട രൂപവും കാരണം അവന്റെ ഇരട്ടപ്പേര് “ഭീമൻ ”എന്നാണ്.

കിച്ചു ശാന്തനാണ് ചാടിക്കയറി അലമ്പാക്കില്ല അവനു കലിപ്പായലൊട്ടു അവനെ തടയാൻ ഷാനുകക്ക് പോലും കഴിയില്ല.

കാശി ബ്രോ എന്ന് പയ്യന്മാരും
കാശിയേട്ടാ എന്ന് കാന്താരികളും വിളിക്കും
പക്ഷെ കിച്ചു എന്ന് ഒരാളെ വിളിക്കാറുള്ളു….

അതു ഫർസു മാത്രമാണ് ഫർസാന പെരിന്തൽമണ്ണ ഡിഗ്രിക്ക് പഠിക്കുന്ന കുട്ടിയാണ് അവൾ ഡ്രൈവർ സീറ്റിന്റെ സൈഡിൽ ഇരുന്നേ പോകു അവനെ നോക്കി ചിരിച്ചാൽ അവൻ അവന്റെ തലയ്ക്കു മുകളിൽ എഴുതിയിട്ടുള്ള മഹത് വചനത്തിനെ നോക്കി ചിരിക്കും.

ചിരിക്കല്ലേ മുത്തേ ഒരുമിനിറ്റങ്ങോട്ടൊ ഇങ്ങോട്ടോ മാറിയാൽ ഞമ്മളും ബസ്സും തവിടുപൊടി..

എല്ലാ വയാടികളോടും ചിരിച്ചും കളിച്ചും പോകുമെങ്കിലും കാശി മനപ്പൂ:വ്വം ഫർസുവിനോട് അടുക്കാതെ ഒഴിഞ്ഞുമാറിയാണ് നിൽക്കാറുള്ളത് ഇടക്കെപ്പോഴെങ്കിലും ചിരിക്കുമെന്നതിനപ്പുറം അവൾ എന്തെങ്കിലും ചോദിച്ചാൽ തന്നെയും കേൾക്കാത്ത പോലെ പുറത്തേക്കു നോക്കി വണ്ടിയോടിക്കും.

ബസ്സിലെ സെറ്റിൽ എപ്പോഴും പഴയ മലയാളം പാട്ടുകൾ മുഴങ്ങിക്കേൾക്കും അവൾ പ്രണയ ഗാനങ്ങൾക്കു താളമിട്ടു കാശിയെ നോക്കി ചിരിക്കുമ്പോൾ കാശി പെട്ടെന്ന് next അടിക്കും അവൾ കുറുമ്പോടെ കാശിയെ നോക്കും.

അവളോട്‌ പ്രത്യേകിച്ചെന്തെങ്കിലും വിരോധം ഉണ്ടായിട്ടല്ല കിച്ചു അകന്നു നിൽക്കുന്നത്
പണ്ടൊരുത്തി നെഞ്ചോട്‌ ചേർന്നു കൊഞ്ചി നിന്നു അവനെ കൊല്ലാതെ കൊന്ന് ഹൃദയം പൊള്ളിച്ചു പോയതാണ്.

അതിൽ പിന്നെ ചങ്ങല കൊണ്ട് വലിഞ്ഞുകെട്ടി താഴിട്ടു പൂട്ടിയ ഹൃദയത്തിലേക്കു പ്രണയമെന്ന കനൽ കാറ്റു വീശാതിരിക്കാൻ കിച്ചു പണിത മതിൽക്കെട്ടിനു ഇത്രനാൾ ഇരുമ്പിന്റെ ഭലമായിരുന്നു.

പക്ഷെ അന്ന് ആദ്യമായി ഫർസാന പാണ്ടിക്കാടുനിന്നു ബസ്സ്‌ കയറി അവനെ നോക്കിയുള്ള അവളുടെ ചിരിയുടെ ചാട്ടുളി ഏറ്റ് വർഷങ്ങളായിട്ടും ക്ഷയിക്കാതിരുന്ന ഹൃദയത്തിന് ചുറ്റുമായി പണിതുറപ്പിച്ച മതിലന്ന് ആദ്യമായി ആടി ഉലഞ്ഞതാണ്.

ചങ്ങലപൊട്ടാതയും താഴിട്ട പൂട്ട് തുറക്കാതെയും ഇത്രനാൾ പിടിച്ചുനിൽക്കാൻ കിച്ചു ഏറെ കഷ്ടപ്പെട്ടതാണ് കരിനീല സുറുമക്കണ്ണുള്ള
തട്ടം വട്ടത്തിൽ കെട്ടിയ മൊഞ്ചത്തിയായ
ഏതൊരാണും കണ്ണെടുക്കാതെ നോക്കിനിൽക്കുന്ന ഉമ്മച്ചിക്കുട്ടിയെ കിച്ചുവിനും
അറിയാതെ ഇഷ്ട്ടമായിട്ടുണ്ട്
പക്ഷെ ഉള്ളിലേറ്റ തീപ്പോള്ളൽ കനലായി ഇന്നും അവനെ ഓർമിപ്പിക്കുണ്ട് “ചിരിക്കുപിന്നിൽ ചതി ഒളിഞ്ഞിരിപ്പുണ്ട്” എന്ന്.

അവൾക്കും അവനോടു പ്രണയം തോന്നിയട്ടൊന്നും അല്ല
എല്ലാവരും ഹീറോ ആയി കാണുന്ന ആളോടുള്ള ആരാധന മാത്രം പക്ഷെ എല്ലാവരോടും വാതോരാതെ സംസാരിക്കുന്ന കാശി
തന്നോട് മാത്രം അകന്നുനിൽക്കുന്നതു മനസ്സിലാക്കിയ മുതലാണ് അവൾക്കു വാശി കൂടിയത് ആകാശത്തുനിന്ന് ദൈവം ഇറക്കിയ ഗന്ധർവനൊന്നും അല്ലല്ലോ വെറുമൊരു ആണല്ലേ പെണ്ണുവിചാരിച്ചാൽ വാളയാതിരിക്കാൻ അവൻ ഇരുമ്പൊന്നും അല്ലല്ലോ ഞാനെന്താ കാണാൻ മോശമാണോ വിദ്യാഭ്യാസം കുറഞ്ഞ ആളുമല്ല അത്യാവശ്യം പൈസയുള്ള ഇല്ലിക്കൽ തറവാട്ടിൽ പിറന്നതാണ് താനും എഴുതിയിട്ടോ നിന്നെ ഫർസാനയുടെ കാൽച്ചുവട്ടിൽ എത്തിക്കും അവൾ മനസ്സിൽ പറഞ്ഞു. …

കണ്ടാൽ കുറച്ചു ഭീകരനാണെങ്കിലും രാഹുൽ വിശാല മനസ്കൻ ആണ് നിലവിൽ റൺ ചെയ്തുകൊണ്ടിരിക്കുന്ന ആത്മാർത്ഥമായ ആറോ ഏഴോ പ്രണയം അവനുണ്ട്.

ജോലി ബസ്സിൽ ആയതുകൊണ്ട് സമയത്തിന്റെ വില അറിയാവുന്ന അവൻ എല്ലാ കാന്താരിമാർക്കും ഏറ്റക്കുറച്ചിലുകൾ ഇല്ലാതെ സമയവും സ്നേഹവും തുല്യമായി വീതിച്ചുനൽകി പണ്ടേ മറ്റുള്ളവർക്ക് മാതൃക ആയതാണ്.
ഫോൺ ചെവിയിൽ വെച്ച് തല ചരിച്ചു തോളിൽ ഫോൺ സെറ്റ്‌ ചെയ്ത് ഏതു തിരക്കിനിടയിലും അവൻ അനായാസം നടന്നു പണം പിരിക്കും
അന്നും നല്ല തിരക്കാണ്.

ബസ്സ്‌ നിലംബുരിൽ നിന്നെടുത്താൽ ചെറിയ സ്റ്റോപ്പിൽ നിർത്താറില്ല വണ്ടൂർ കഴിഞ്ഞാൽ പാണ്ടിക്കാട് അവിടുന്നെടുത്താൽ പെരിന്തൽ മണ്ണക്കിടക്കു പട്ടികാടെ സ്റ്റോപ്പോള്ളൂ പത്തു നാൽപതു മിനിറ്റിനുള്ളൽ നിലംബുരിൽ നിന്നു പെരിന്തൽമണ്ണ എത്തും
മിക്കവാറും സ്ഥിര യാത്രക്കാർ തന്നെയാണ് അതിലുണ്ടാവാറുള്ളത് എങ്ങോട്ടാണെന്ന് ചോദിക്കാറോ യാത്രക്കാർ പറയറോ ഇല്ല.

ബസ്സു വണ്ടൂർ കഴിഞ്ഞു അയനിക്കോടെത്തിയിട്ടുണ്ട് കാശി പാട്ടുപെട്ടിയുടെ ശബ്ദം ഇത്തിരികൂടെ ഉയർത്തി നല്ല മലയാളം പാട്ടു ചെറിയ ശബ്ദത്തിൽ കേൾക്കുന്നുണ്ട്

“മണി കുട്ടിക്കുറുമ്പുള്ളോരമ്പിളി പൂവലി നിന്നെ പാട്ടുപാടിപ്പിച്ചതാരെടി വായാടി”. ….

ബസ്സിൽ നിറയെ ആളുണ്ട് മിക്കതും ജോലിക്കാരാണ് ടീച്ചഴ്‌സും കുട്ടികളും ഉണ്ട്.

ചെവിയിൽ ഫിറ്റുചെയ്ത ഫോണിൽ ആർക്കോ മറുപടിയായി ചിരിച്ചു മൂളിക്കൊണ്ട് രാഹുൽ പണം പിരിച്ചു മുന്നിൽ നിന്നു പുറകിലേക്ക് വന്നുകൊണ്ടിരിക്കുന്നു.
രാഹുലേട്ടാ മൂളി കുഴങ്ങിയെങ്കിൽ ഒരു വണ്ടിനെ പിടിച്ചു ഫോണിന്റെ മൂട്ടിൽ കെട്ടിവെച്ചൂടെ എന്ന് കാന്താരി ഒരുത്തി കളിയാക്കിചോദിച്ചു.

അവളെ ചരിഞ്ഞു നോക്കി രാഹുൽ പരിഹാസത്തോടെ ഇഷ്ട്ടമായി നല്ല തമാശ ഇന്ന് എന്റെ സ്റ്റാറ്റസിൽ ഈ വചനം കത്തും അടിയിൽ കവിയത്രി ഉണ്ടക്കണ്ണി എന്നും എഴുതാം എന്ന് പറഞ്ഞു ചിരിച്ചോകൊണ്ട്
സൈടുസീറ്റിൽ പുറത്തേക്കു നോക്കിയിരിക്കുന്ന ആളു ടെ തോളിൽതട്ടി ചേട്ടാ എങ്ങോട്ടാ എന്ന് ചോദിച്ചു.

ഒറ്റനോട്ടത്തിലെ കണ്ടാൽ ഒരു ഗുണ്ടയുടെരൂപമുള്ള അയാൾ തിരിഞ്ഞു രാഹുലിന്റെ കണ്ണിലേക്കു കലിപ്പോടെ നോക്കി ശബ്ദമുയർത്തി അതിന് താനെന്തിനാടോ തോളിൽതട്ടുന്നത് കാര്യം ചോദിച്ചാൽപോരെ എന്ന് പറയുന്നത് കേട്ട് യാത്രക്കാർ തിരിഞ്ഞു അയാളെയും രാഹുലിനെയും നോക്കി.

രാഹുലിന് എന്തോ പന്തികേട് മണത്തു
അവൻ ഫോണിൽ സംസാരിക്കുന്ന ആളോട് മുത്തേ കട്ടുചെയ്യണ്ട ഒരുമിനുറ്റ്‌ എട്ടായി ഇപ്പോവാരാം എന്ന് പറഞ്ഞു അയാളെ അടിമുടി നോക്കി ആരായാലെന്താ താൻ എങ്ങോട്ടാഡോ എന്ന് രാഹുൽ ഇത്തിരി ശബ്ദം ഉയർത്തി ഗൗരവത്തോടെ ചോദിച്ചു.

അയാളുടെ കണ്ണ് ചുവന്നിട്ടുണ്ട് കണ്ടാലേ അറിയാം എന്തോ വലിച്ചുകയറ്റിയിട്ടുണ്ട് എന്ന് അഞ്ഞൂറിന്റെ നോട്ട് രാഹുലിന് നീട്ടി അയാൾ ഒരാക്കപ്പറമ്പ് എന്ന് പറഞ്ഞു
കൂടുതൽ ചിന്തിക്കാതെ പാണ്ടിക്കാട് കഴിഞ്ഞാൽ പിന്നെ പട്ടിക്കാടെ നിർത്തൂ ഇത് ലോക്കൽ ബസ്സല്ല ഒന്നുകിൽ പാണ്ടിക്കാട് ഇറങ്ങുക അല്ലേൽ പട്ടിക്കാട് എന്ന് രാഹുൽ പറഞ്ഞു.

രൂക്ഷമായി രാഹുലിന്റെ കണ്ണിലേക്കു നോക്കി അയാൾ നീ ആക്കപറമ്പ് നിർത്തും എന്ന് പറഞ്ഞു..

രാഹുൽ ചിരിച്ചു വണ്ടി ഓടിക്കുന്ന കാശിയെ എത്തിനോക്കി ഉറക്കെ ഡാ കാശിയെ നീ ആക്കപറമ്പ് നിർത്തുമെന്നു ചേട്ടൻ പറയുന്നു ഞാനറിയാതെ പുതിയ സ്റ്റോപ്പ് നീ സെറ്റാക്കിയോ .?

വണ്ടിയുടെ സ്പീഡ് നിയന്ത്രിച്ചുകൊണ്ട് കാശി ബസിന്റെ സെണ്ടർ ഗ്ലാസിലൂടെ രാഹുലിനെ നോക്കി ആര് എന്ന് തലകൊണ്ട് ആംഗ്യം കാണിച്ച് ചോദിച്ചു.

രാഹുൽ സെയ്ഡിലിരിക്കുന്ന ആളെ തലയാട്ടി കാണിച്ചുകൊടുത്തു ഗ്ലാസ്സിലൂടെ കാശി അയാളെ നോക്കി രാഹുലിന് ആളെ മനസ്സിലായില്ലെങ്കിലും കാശി ആളെ തിരിച്ചറിഞ്ഞു ബസ് ഏറെക്കുറെ പാണ്ടിക്കാട് എത്താറായിട്ടുണ്ട് എങ്കിലും കാശി ബസ്സ്‌ സൈഡിലേക്ക് ഒതുക്കി നിർത്തുന്നത് കണ്ട് രാഹുൽ ചെവിയിൽ വെച്ചിരുന്ന ഫോൺ കട്ടുചെയ്തു കീശയിൽ ഇട്ടു.

അവനു എന്തോ പ്രശ്നം നടക്കാൻ പോകുന്നു എന്ന് മനസ്സിലായി ടിക്കറ്റ് മെഷീനും പണവും കീശയിൽ തിരുകി അവൻ ബസ്സ്‌ നിർത്തി കോപത്തോടെ മീശ പിരിച്ചുവരുന്ന കാശിയെ നോക്കി എന്താടാ എന്ന് ചോദിച്ചു.

കാശി ആളുകളെ തള്ളിമാറ്റി കോപത്തോടെ വന്നുകൊണ്ട് സീറ്റിൽ ഇരിക്കുന്ന ആളെ രൂക്ഷമായി നോക്കി അയാളുടെ കഴുത്തിൽ പിടിച്ചു സീറ്റിൽനിന്നുയർത്തി വലിച്ചു
അയാളെ കാശിയുടെ മുഖത്തിനോട് ചേർത്തുവച്ചു.

അയാളും കാശിയുടെ കഴുത്തിൽ പിടിച്ചു അവന്റെ കണ്ണിലേക്കു കിതച്ചുകൊണ്ട് നോക്കുന്നുണ്ട്.

രാഹുലിന് ഒന്നും മനസ്സിലായില്ല കാശിയുടെ തോളിൽ തള്ളി എന്താടാ കാശി സീനെന്താ എന്ന് ചോദിച്ചു
കാശി തിരിഞ്ഞു രാഹുലിനെ നോക്കി ചിരിച്ചു
നിനക്കാളേ മനസ്സിലായില്ലേ.?

രാഹുൽ അയാളെ സംശയത്തോടെ നോക്കി

ഇതാണ് ഞാൻ പറഞ്ഞ മറ്റവൻ റാഫി നമ്മളെ പൂട്ടാൻ ഇറക്കിയ കാളി മുത്തു എന്ന് കാശി പറഞ്ഞു തീരും മുന്നേ കാളി അരയിൽ കരുതിയ കാഠാരയുടെ മൂർച്ച കാശിയുടെ വയറ്റിൽ തുളഞ്ഞിരുന്ന……,

തുടരും…

4 comments

Leave a Reply

Your email address will not be published. Required fields are marked *