writing name:kanmashi
“എടാ ഒന്ന് സ്പീഡിൽ പോടാ ..പറപ്പിച്ചു വിട് പാപ്പാ ! ഈ പോക്ക് പോയാൽ നമ്മൾ അവിടെ എത്തുമ്പോഴത്തേക്കും അവളുടെ കല്യാണം കഴിഞ്ഞു രണ്ട് പിള്ളേരും ആവും . കുറെ ദൂരം ഓടാനുള്ളതാ, നാളെയാ താലികെട്ട്. അതിനുമുമ്പ് അവളെ അവിടുന്ന് പൊക്കിക്കൊണ്ടുവരേണ്ടതാ. പാവം എന്റെ മീനൂട്ടി, അവൾ ഒരു തുള്ളി വെള്ളം പോലും കുടിക്കാതെ എന്നെ കാത്തിരിക്കുന്നുണ്ടാവും,” ഹരി പറഞ്ഞു നിർത്തി.
ഇത് കേട്ടതും വിവേക് സ്റ്റീയറിംഗിൽ കൈയടിച്ച് ദേഷ്യത്തോടെ പറഞ്ഞു:
“എടാ മിണ്ടാതിരിയെടാ! ഇതൊക്കെ ഓടുന്നത് തന്നെ ഭാഗ്യം. ഒരു പാട്ടവണ്ടി എടുത്തിട്ടാ പെണ്ണിനെ പൊക്കാൻ പോവാനിറങ്ങിയത്. ഇനീയും സ്പീഡ് കൂട്ടിയാൽ ഇത് എവിടെയെങ്കിലും ചെന്നിടിച്ചു നമ്മള് പടം ആകും !”
ഹൈവേയിൽ വാഹനങ്ങളുടെ തിരക്ക് കുറവാണെങ്കിലും, മനസ്സിലെ ആശങ്ക കാരണം ഹരിയുടെ നെഞ്ചിടിപ്പ് വണ്ടിയുടെ എഞ്ചിൻ ശബ്ദത്തേക്കാൾ കൂടുതലായിരുന്നു.
“ഇതുപോലെ നാല് വിവരമില്ലാത്ത കസിൻസിനെയും കൊണ്ടാണല്ലോ ഞാൻ പെണ്ണിനെ പൊക്കാൻ ഇറങ്ങിയത്! ആകെ ഒരു ആശ്വാസം കാശി കൂടെയുള്ളതാ, കൂട്ടത്തിൽ ബുദ്ധിയും വിവരവും ഉള്ളത് അവന് മാത്രമാ . ബാക്കി നിങ്ങള് മൂന്നും പൊക്കാ!”
ഇത് കേട്ടതും അഭിജിത്തും വിവേകും ഒരേ സ്വരത്തിൽ വിളിച്ചുപറഞ്ഞു:
“ആ, ഇങ്ങനെ തന്നെ പറയടാ നീ! പെണ്ണിനെ തട്ടിക്കൊണ്ടുവരണം എന്ന് പറഞ്ഞപ്പോൾ ഇടം വലം നോക്കാതെ എടുത്തുചാടി ഇറങ്ങി വന്ന ഞങ്ങളോട് തന്നെ വേണം ഇത് പറയാൻ!”
അനു പെട്ടെന്ന് ഇടപെട്ടു:
“എന്നെ നീ ഇങ്ങനെ പറയരുതായിരുന്നു ഹരി! നിങ്ങളീ മൂന്ന് ആമ്പിള്ളേരുടെ കൂടെ ഒരു സഹായം ആയിക്കോട്ടെ എന്ന് വിചാരിച്ചല്ലേ ഞാൻ രാത്രി ഇറങ്ങി വന്നത്? എന്നോട് ഇങ്ങനെ പറയാൻ നിനക്ക് എങ്ങനെ തോന്നി?”
അനുവിന്റെ പരാതി കേട്ടതും ഹരി പെട്ടെന്ന് പരുങ്ങി.
“അല്ല… ഞാൻ അങ്ങനെ ഉദ്ദേശിച്ചില്ല ഡീ! അത് പിന്നെ, അവിടെച്ചെന്ന് മീനൂട്ടിയെ അകത്തുനിന്ന് പൊക്കിക്കൊണ്ടുവരാൻ ഒരു പെൺകുട്ടിയുടെ സഹായം ഉറപ്പായും വേണ്ടി വരുമല്ലോ. അതുകൊണ്ടാ ഞാൻ നിന്നെയും കൂട്ടിയത്.”
അനു അഭിജിത്തിനെ നോക്കി പറഞ്ഞു:
“സത്യം പറഞ്ഞാൽ, എന്നെ അഭി അത്രയേറെ നിർബന്ധിച്ചാ കൂട്ടിക്കൊണ്ടുവന്നത്. അവൻ എന്നെ ‘പൊന്നേ’, ‘മുത്തേ’ എന്നൊക്കെ വിളിച്ച് വാചകമടിച്ചപ്പോൾ ഞാൻ ആ സ്നേഹത്തിൽ വീണുപോയി! ഒന്നുമില്ലെങ്കിലും എന്നെ കെട്ടാൻ പോകുന്നവനല്ലേ . ഒടുവിൽ എനിക്ക് കിട്ടിയത് ഹരിയുടെ കയ്യിൽ നിന്ന് വിവരമില്ലാത്തവളെന്ന പേരും!”
“വഴക്ക് നിർത്തു. എനിക്ക് വിശന്നിട്ടു വയറ് വേദനിക്കുന്നു , നമുക്ക് എന്തെങ്കിലും കഴിച്ചിട്ട് പോവാം!”
വിവേക് പറഞ്ഞത് കേട്ടതും ഹരിക്ക് ദേഷ്യം കയറി.
“ഈ പോക്ക് പോയാൽ ഞാൻ ചത്തിട്ട് എന്റെ പതിനാറടിയന്തരത്തിന്റെ ഇഡ്ഡലി നീയൊക്കെ വയറ് നിറച്ചു തിന്നേണ്ടി വരും . മനുഷ്യൻ ഇവിടെ പ്രാണവേദനയും കൊണ്ട് നിൽക്കുമ്പോൾ അവന് വിശന്നിട്ട് വയറുവേദന! അവിടെ മീനൂട്ടി എന്നെയും കാത്ത് കണ്ണീരോടെ ഇരിക്കുകയാ, അപ്പോൾ ഇവന് കഴിക്കാൻ വല്ലതും വേണം!”
ഹരിയുടെ പരിഹാസം കേട്ടതും അഭിജിത്ത് വിട്ടുകൊടുക്കാൻ തയ്യാറായില്ല.
“വല്ലതും തിന്നാലേ ആരോഗ്യം കിട്ടൂ ഹരി! അവിടെച്ചെന്ന് പെണ്ണിന്റെ വീട്ടുകാരുടെ വക അടിയാണോ ചവിട്ടാണോ കിട്ടാൻ പോകുന്നത് എന്ന് അറിയില്ല .കഷ്ടപ്പെട്ട് മുട്ട തിന്ന് ഉരുട്ടിക്കയറ്റി ഉണ്ടാക്കിയ ബോഡിയാ ഇത്! മുട്ടക്കൊക്കെ ഇപ്പോ എന്താ വില എന്നറിയോ? എന്റെ ഡാഡി ഇതറിഞ്ഞാലുണ്ടല്ലോ…”
അഭിജിത്ത് നിർത്തിയതും വിവേകും അനുവും ഒരുപോലെ പൊട്ടിച്ചിരിച്ചു. കാർ ഓടിക്കുന്നതിനിടയിൽ ചിരി അടക്കാൻ പാടുപെട്ടുകൊണ്ട് വിവേക് പറഞ്ഞു:
“അഭി പറഞ്ഞതിലും ചെറിയൊരു കാര്യമുണ്ട് ഹരി. പെണ്ണിനെ പൊക്കുന്ന പരിപാടി വിജയകരമായി തീരണമെങ്കിൽ വയറ്റിലേക്ക് വല്ലതും റീചാർജ് ചെയ്യണം .ബാലൻസ് തീർന്നാൽ പിന്നെ ഭയങ്കര ബുദ്ദിമുട്ട് ആകും . വിശക്കുമ്പോൾ നമ്മള് നമ്മളല്ലാതാകും എന്നല്ലേ സ്നിക്കർസ് ന്റെ പരസ്യത്തിൽ പറഞ്ഞിട്ടുള്ളത് “
ഹരിക്ക് ഇനി ഇവർക്ക് മറുപടി പറയാൻ പോലും ഊർജമുണ്ടായിരുന്നില്ല. അവൻ തലയിൽ കൈവെച്ച് പിറുപിറുത്തു:
“ഇവരുടെയൊക്കെ വയറ്റിൽ കൊക്കോ പുഴുവല്ല, കൊക്കോ അനാകോണ്ടാ കേറിയിരിക്കുകയാ! തീറ്റപ്പണ്ടാരങ്ങൾ… അച്ഛൻ മരിക്കാൻ കിടന്നാലും തിന്നണം എന്ന് പറയുന്ന ടീംസ് ആണ് ! നിങ്ങളൊക്കെ വെറും മരവാഴകളാടാ!”
ഇത് കേട്ടതും അഭിജിത്ത് വാദപ്രതിവാദം തുടങ്ങി:
“എടാ, വാഴയെ എന്തിനാ അങ്ങനെ മോശമായി പറയുന്നേ? വാഴയുടെ തണ്ടുണ്ടെങ്കിൽ നമുക്ക് നല്ല ഉഗ്രൻ തോരൻ വെക്കാം, അത് നല്ല ഔഷധഗുണമുള്ള സാധനമാ! പിന്നെ വാഴയിൽ നിന്ന് നമുക്ക് പഴം കിട്ടും, കൂമ്പ് കിട്ടും, ആ കൂമ്പിൽ നല്ല തേനുണ്ട് അതും കിട്ടും. ചോറുണ്ണാൻ നല്ല വാഴയിലയും കിട്ടും. ഇത്രയും ഉപകാരങ്ങളുള്ള ഒരു സാധനമാണ് വാഴ! എന്നിട്ടും എന്തിനാ ആരെങ്കിലും മണ്ടത്തരം കാണിച്ചാൽ അവരെ ‘വാഴ’ എന്ന് വിളിച്ച് ഉപമിക്കുന്നത് എന്ന് എനിക്ക് ഇന്നുവരെ മനസ്സിലായിട്ടില്ല!”
വിവേക് പെട്ടെന്ന് വേറൊരു ടോപ്പിക്കിലേക്ക് ചാടി:
“അതൊക്കെ വിട് . എടാ ഹരി, ഈ പെണ്ണിന്റെ വീട്ട് പേരെന്താ? വീട് കണ്ട് പിടിക്കണ്ടേ.അവളുടെ ഫോൺ പിടിച്ചു വെച്ചത് കൊണ്ട് കോൺടാക്ട് ആക്കാൻ പറ്റില്ലല്ലോ “
ഹരി ദേഷ്യത്തോടെ അവനെ നോക്കി പറഞ്ഞു: “മിണ്ടാതിരി!”
“മിണ്ടാതിരി … നല്ല വീട്ട്പേര് .സാമൂതിരി, ഭട്ടതിരി, നമ്പൂതിരി എന്നൊക്കെ കേട്ടിട്ടുണ്ട്. ഇത് ഏത് ഇല്ലത്തെയാടോ?”
ഹരി സഹികെട്ട് അലറി: “ഇത് പഴശ്ശിരാജയുടെ ഇല്ലത്തെ ആൾക്കാരാ! പഴശ്ശി പട്ടും പുടവയും ഒക്കെ കൊടുത്ത് അംഗീകരിച്ച കുടുംബമാ അവരുടേത്!”
ഇതുവരെയുള്ള സംസാരമൊക്കെ കേട്ട് പിന്നിലിരുന്ന അനു കൗതുകത്തോടെ ചാടിവീണു:
“ഓഹോ! അപ്പൊ നമ്മൾ കുറച്ചുകൂടി നേരത്തെ ഇറങ്ങിയിരുന്നെങ്കിൽ നമുക്കും പഴശ്ശി ആ പട്ടും പുടവയും കൊടുക്കുന്നത് കാണാമായിരുന്നല്ലോ! ഈ അഭി വരാൻ വൈകിയിട്ടാ നമ്മള് ലേറ്റ് ആയത് .Oh my god ഞാൻ ഇതുവരെ അതൊന്നും നേരിട്ട് കണ്ടിട്ടില്ല! അല്ല പഴശ്ശി ആരാ ,ഇപ്പോളത്തെ CM ആണോ “
ഇത് കേട്ടതും ഹരി തലയിൽ കൈവെച്ച് പിറുപിറുത്തു:
“ദൈവമേ… ഈ വകതിരിവ് ഇല്ലാത്ത സാധനങ്ങളെയും കൊണ്ടാണോ ഞാൻ എന്റെ മീനൂട്ടിയെ പൊക്കാൻ ഇറങ്ങിയത്?അലുവയും ഉലുവയും കണ്ടാൽ തിരിച്ചറിയില്ല ഇതുങ്ങൾ ഒക്കെ .എന്റെ കാര്യം എന്താവോ എന്തോ!”
ഇതുവരെ മിണ്ടാതിരുന്ന കാശി ഇവരുടെ ബഹളം കേട്ട് ദേഷ്യത്തോടെ പറഞ്ഞു:
“ദേ, വെറുതെ ബഹളം ഉണ്ടാക്കിക്കൊണ്ട് നിൽക്കാതെ എല്ലാവരും അടങ്ങി ഒതുങ്ങി ഇരുന്നേ! എൽകെജി പിള്ളേരെപ്പോലെ വഴക്കുണ്ടാക്കി വണ്ടിയിൽ കിടന്ന് കടിപിടി കൂടാൻ വന്നേക്കുവാണ്!”
അത് കേട്ടതും അഭി ചോദിച്ചു:
“പിന്നെ നമ്മൾ ഇവിടെ വണ്ടിയിലിരുന്ന് കുടമാറ്റം നടത്തണോ കാശീ?“
വിവേക് ചിരിച്ചു കൊണ്ട് പറഞ്ഞു ”കുടമാറ്റം നന്നായത് പാറമ്മേ കാവിന്റെ ആണെങ്കിലും വെടിക്കെട്ട് നന്നായത് തിരുവമ്പാടിയുടെയാ. ആ കാര്യത്തിൽ താൻ എന്നോട് വാദിക്കാൻ വരണ്ട “
വണ്ടി ഒടുവിൽ ഒരു ചെറിയ നാടൻ തട്ടുകടയുടെ മുന്നിൽ ബ്രേക്ക് ഇട്ട് നിന്നു. എല്ലാവരും പുറത്തിറങ്ങി ബെഞ്ചിലിരുന്നു. ചൂടുള്ള പൊറോട്ടയും ചിക്കൻ കറിയും എത്തി .
“എന്റെ മീനൂട്ടി ഇപ്പോളൊന്നും കഴിച്ചിട്ടുണ്ടാവില്ല…” ഹരി ഒരു വലിയ ചിക്കൻ കാൽ എടുത്ത് കടിച്ചുകീറികൊണ്ട് പറഞ്ഞു .
അല്പം കഴിഞ്ഞു മൂക്ക് വലിച്ചു കൊണ്ട് വീണ്ടും അവൻ വേവലാതിയോടെ പറഞ്ഞു, “എന്നാലും… എന്റെ മീനൂട്ടി വല്ലതും കഴിച്ചു കാണുമോ? എനിക്കൊരു വറ്റ് ഇറങ്ങുന്നില്ലേ ദൈവമേ!”
ഇത് കേട്ടതും വിവേക് പറഞ്ഞു:
“ഹരി, നീ രണ്ട് പ്ലേറ്റ് പൊറോട്ട ഇപ്പോ തന്നെ തട്ടിയില്ലേടാ? ഇതൊക്കെ എങ്ങോട്ടാ പിന്നെ പോകുന്നേ? വെറുതെ മൂക്ക് പിഴിഞ്ഞ് അതിൽ മൂക്കട്ട ആക്കാതെ “
അതുകേട്ട് അഭിയും അനുവും ചിരി അടക്കാൻ പാടുപെട്ടു. അനു ചിരിച്ചുകൊണ്ട് പറഞ്ഞു:
“എന്തൊക്കെ ബഹളം ആയിരുന്നു മലപ്പുറം കത്തി, അമ്പും വില്ലും ,മെഷീൻ ഗൺ ,അവന്റെ മീനുട്ടിനെ കാണാതെ ഒരു വറ്റ് ഇറങ്ങുല. അവസാനം പവനായി ശവമായി എന്ന് പറഞ്ഞത് പോലെ ഓർഡർ ചെയ്ത പൊറോട്ട മൊത്തം തട്ടിയത് ഹരിയല്ലേ “
“അത് പിന്നെ എനിക്ക് ടെൻഷൻ വന്നാൽ വിശപ്പ് കൂടും .അത് കൊണ്ടാണ് ”
ഭക്ഷണം കഴിഞ്ഞ് യാത്ര വീണ്ടും തുടർന്നു. ഇത്തവണ കാശി ഡ്രൈവ് ചെയ്തു .വണ്ടി കുറച്ചു ദൂരം പിന്നിട്ടപ്പോൾ വിവേകിന് ഒരു ഫോൺ കാൾ വന്നു .
“ദേ, ഞാൻ പണ്ട് എത്ര പാവപ്പെട്ടവനായിരുന്നു! ഇപ്പോൾ സ്വന്തമായി ബെൻസ് കാർ, വലിയ സമ്പത്ത്… ഇതൊക്കെ എന്തുകൊണ്ടാ? മണി ചെയിൻ! നിങ്ങളും ഇതിൽ ജോയിൻ ചെയ്യ്, അപ്പോൾ നിങ്ങൾക്കും എന്നെപ്പോലെ പണക്കാരനാകാം! എന്നെ കൊണ്ട് പറ്റുമെങ്കിൽ നിങ്ങൾക്കും പറ്റും .come on you can “
ഫോണിൽ സംസാരിക്കുന്നതിനിടയിൽ അവൻ പേപ്പറിൽ വരച്ചു പറഞ്ഞു കൊണ്ടിരുന്നു: “ഞാൻ എന്റെ അടിയിൽ രണ്ടുപേരെ ചേർക്കും, അതിന്റെ അടിയിൽ നിങ്ങൾ രണ്ടുപേരെ ചേർക്കും…”
ഫോൺ കട്ട് ചെയ്ത് വെച്ചതും അഭി അവനെ നോക്കി പുച്ഛത്തോടെ ചോദിച്ചു:
“എന്തൊരു തള്ളാടാ ഇത്? നീ ഓട്ടവീണ ജട്ടി മാറ്റാൻ കാശില്ലാത്തതുകൊണ്ട് എന്റെ ജട്ടി ഇട്ടല്ലേ ഇപ്പോൾ നടക്കുന്നത്? അത് കുഴപ്പമില്ല, ഞാൻ ഇപ്പൊ അതൊന്നും ഇടാറില്ല .എന്നാലും ഇങ്ങനെയൊക്കെ തള്ളാമോ .നീ തള്ളി തള്ളി വണ്ടി ഇപ്പൊ തന്നെ അവിടെ എത്തിക്കുമല്ലോ ?”
വിവേക് ഒട്ടും പതറാതെ തിരിച്ചു പറഞ്ഞു:
“ജട്ടി ഇല്ലെങ്കിൽ എന്താ? പ്രാരാബ്ദത്തിനും ബാധ്യതക്കും ഒട്ടും കുറവില്ലല്ലോ , അതൊക്കെ ഇഷ്ടംപോലെ ഉണ്ടല്ലോ നമുക്ക്!”
അവന്റെ കയ്യിലെ പേപ്പർ എടുത്ത് അനു ചോദിച്ചു, ‘ഇതെന്താടാ മുന്തിരിക്കുലയാണോ ഇങ്ങനെ വട്ടം വരച്ചു വെച്ചിരിക്കുന്നത്?'”
“മുന്തിരി കുല അല്ലടി ഉള്ളക്കിഴങ്ങ് .അത് ഞാൻ മണി ചെയ്ൻ വരച്ചു വെച്ചതാടി കോപ്പേ!”
വണ്ടി വീണ്ടും ഇരുട്ടിലൂടെ പാഞ്ഞു കൊണ്ടിരിക്കവെ, അനു തന്റെ ബാഗിൽ നിന്ന് ഒരു ലിപ്സ്റ്റിക് എടുത്തു കണ്ണാടി നോക്കി ചുണ്ടിൽ പൂശാൻ തുടങ്ങി. ഇത് കണ്ടതും അഭി ചോദിച്ചു:
“എടീ, നമ്മൾ പെണ്ണിനെ തട്ടിക്കൊണ്ടുപോകാൻ പോകുന്നതാ അല്ലാതെ കല്യാണം കൂടാനല്ല , പിന്നെന്തിനാ മേക്കപ്പ് “
അതുകേട്ട് അനു ചുണ്ടിലെ ലിപ്സ്റ്റിക് ശരിയാക്കിക്കൊണ്ട് മറുപടി പറഞ്ഞു:
“ബ്‌റൂട്ടിഷൻ ഒന്നും ഞാൻ ചെയ്യാറില്ല! ജനിച്ചപ്പോൾ തന്നെ കാരണവന്മാർ തന്ന ഭംഗിയും കോലവും എനിക്കുണ്ട്. അതുകൊണ്ട് എനിക്ക് മേക്കപ്പിന്റെയും ഫിൽട്ടറുകളുടെയുമൊന്നും ആവശ്യമില്ല. പിന്നെ ഈ ലിപ്സ്റ്റിക്… അത് എന്റെ വീക്ക്‌നെസാ! ഉറങ്ങുമ്പോൾ പോലും ഇത് ഇട്ടില്ലെങ്കിൽ എനിക്ക് എന്തോ ഒരു വിഷമമാ .എടാ, ലിപ്സ്റ്റിക് ഒക്കെ ഇട്ട് ചെറുതായിട്ടൊന്ന് ഒരുങ്ങിയപ്പോൾ എന്നെ കാണാൻ ഒരു മമിതാ ബൈജുവിന്റെ ലുക്ക് ഇല്ലേടാ?”
അതുകേട്ടതും അഭി പരിഹാസത്തോടെ പറഞ്ഞു:
“മമിതാ ബൈജുവാ?! ഇത് കേട്ടാൽ ആ കുട്ടി നേരെ പുഴയിൽ പോയി ചാടി ആത്മഹത്യ ചെയ്യും !”
തമാശകളും കളികളും നിറഞ്ഞ ആ യാത്ര ഒടുവിൽ മീനൂട്ടിയുടെ നാട്ടിലുള്ള വിജനമായ റോഡിലേക്ക് എത്തിച്ചേർന്നു.
കാശി ഗൗരവത്തോടെ പറഞ്ഞു:
“ എടാ ഹരി അവൾ അയച്ച ലൊക്കേഷൻ ഇത് വരയെ കാണിക്കുന്നുള്ളു ! അവളുടെ വീട് ഇനി എങ്ങോട്ടാ?”
ഹരി തലയിൽ കൈവെച്ച് ഒന്ന് ആലോചിച്ചു. എങ്ങോട്ടാണ് പോകേണ്ടത് എന്ന് ഓർത്തെടുക്കാൻ ശ്രമിക്കുന്നതിനിടയിൽ, വിവേക് പെട്ടെന്ന് ചോദിച്ചു:
“നീയെന്താടാ ഇങ്ങനെ ആലോചിക്കുന്നെ ? നീ അല്ലേടാ തെണ്ടി അന്ന്
2
ഞങ്ങളോട് പറഞ്ഞത്, മീനൂട്ടിയുടെ വീടിന്റെ മതില് ചാടി പലതവണ അകത്തുകയറിയിട്ടുണ്ടെന്നും രാത്രി മുഴുവൻ അവളുടെ കൂടെ അവിടെ കഴിഞ്ഞിട്ടുണ്ടെന്നും ഒക്കെ?”
ഹരി പതർച്ചയോടെ പറഞ്ഞു:
“അത് പിന്നെ… അത്… ഞാൻ അന്ന് നിങ്ങളോട് ചുമ്മാ ഒരു തള്ള് തള്ളിയതാടാ! സത്യത്തിൽ ഞാൻ ഇപ്പോഴും കന്യകനാ, സത്യം!”
ഇത് കേട്ടതും അഭിജിത്തും വിവേകും അവനെ നോക്കിക്കൊണ്ട് ഒരേ സ്വരത്തിൽ പറഞ്ഞു:
“എടാ അലവലാതി!”
ഹരി ഒപ്പിച്ചു പറഞ്ഞു.
“അതൊക്കെ വിട്, പണ്ടത്തെ കാര്യം പിന്നെ പറയാം!ഇപ്പൊ നമുക്ക് മീനൂട്ടിയുടെ വീട് തപ്പാം. ടൈം കളയാതെ വിവേകും അഭിയും ആ നടപ്പാത വഴി നടന്ന് അങ്ങോട്ട് നോക്കിക്കോ. ഞാനും കാശിയും ഈ പ്രധാന റോഡ് വഴി പോകാം. അനു, നീ വണ്ടിയിൽ തന്നെ ഇരുന്നോ, ഞങ്ങൾ തിരിച്ചു വരുന്നത് വരെ അനങ്ങരുത്!”
വിവേകും അഭിജിത്തും മീനൂട്ടിയുടെ വീട് തേടി ഇരുണ്ട വഴിയിലൂടെ മുന്നോട്ട് നടന്നു. പെട്ടെന്നാണ് വിവേക് ഞെട്ടലോടെ വിളിച്ചുപറഞ്ഞത്:
“എടാ പട്ടി!”
“ദേ, വെറുതെ എന്നെ തെറി വിളിക്കല്ലേ!”
വിവേക് ദേഷ്യത്തോടെ അവനെ തോളിൽ പിടിച്ചു കുലുക്കിക്കൊണ്ട് പറഞ്ഞു: “അതല്ലെടാ കിഴങ്ങ് പോലത്തെവനെ, മുന്നോട്ട് നോക്കടാ! അവിടെ നില്‍ക്കുന്നത് ഒരു അസ്സൽ നാടൻ പട്ടി!”
ഇത് കേട്ടതും അഭി പരിങ്ങിക്കൊണ്ട് മുന്നോട്ട് നോക്കി. പേടി പുറത്ത് കാണിക്കാതെ അവൻ ജ്ഞാനിയുടെ ഭാവത്തിൽ പറഞ്ഞു:
“എടാ, പേടിക്കേണ്ട, അനങ്ങാതെ നിന്നാൽ മതി. ഓടിയാൽ പട്ടി നമ്മുടെ പുറകെ ഓടും!”
ഇതും പറഞ്ഞ് അഭി ധൈര്യം നടിച്ചു തിരിഞ്ഞു നോക്കിയപ്പോഴേക്കും, വിവേക് ജീവനുംകൊണ്ട് ഓടിക്കഴിഞ്ഞിരുന്നു! ഓടുന്നതിനിടയിൽ വിവേക് വിളിച്ചുപറഞ്ഞു:
“നീ ആ പട്ടിയെ പറഞ്ഞു മനസ്സിലാക്ക് ! ഞാൻ പോയി വല്ല ഡോക്ടറേയും കൂട്ടി പെട്ടെന്ന് വാക്സിൻ എടുക്കാൻ വരാം!”
അതുകേട്ടതും അഭി വിവേകിന് പിന്നാലെ ജീവനുംകൊണ്ട് പാഞ്ഞു!
“എടാ കൺവീൻസിങ് സ്റ്റാറെ എന്നെ കൂടെ കൊണ്ട് പോടാ ”
എന്നാൽ വിടാതെ ആ പട്ടി അഭിജിത്തിന്റെ പുറകെ കുരച്ചുകൊണ്ട് കുതിച്ചു.
“പൊന്ന് പട്ടി ഒന്നും ചെയ്യല്ലേ! ഒന്ന് പതുക്കെ ഓടിക്ക്. എനിക്ക് ഈ ദേശത്തെ വഴി അറിഞ്ഞൂടാ ! എടാ വിവേകേ… പതുക്കെ ഓടെടാ അലവലാതി.എന്നെ കൂടെ കൊണ്ട് പോ . “
ഓടുന്നതിനിടയിൽ കാൽ തെന്നി അഭി കല്ലിൽ തട്ടി ഉരുണ്ട് നിലത്തേക്ക് വീണു. പട്ടി വന്ന് അവന്റെ കാലിന്റെ ഇടയിൽ കയറി നിന്നു.
വിറച്ചുകൊണ്ട് അഭി കൈകൂപ്പി ആ പട്ടിയോട് പറഞ്ഞു:
“എന്റെ പൊന്ന് പട്ടി… അവിടെ മാത്രം കടിക്കരുത്, ഞാൻ ഇപ്പോഴും കന്യകനാണ്! എന്റെ അനു… അവൾ എനിക്ക് വേണ്ടി കാത്തിരിക്കുകയാണ്! നീ അവിടെ കടിച്ചിട്ട് വല്ലതും പറ്റിയാൽ ഇനിയൊരു അംഗത്തിന് എനിക്ക് ബാല്യം ഉണ്ടാകില്ല “
ആ പട്ടി , ഒന്നു കുരച്ചുകൊണ്ട് പെട്ടെന്ന് തിരിഞ്ഞുനടന്നുപോയി!
അത് കണ്ട് നിലത്തുനിന്ന് എഴുന്നേറ്റു നിന്ന അഭി ആശ്വാസത്തോടെ പിറുപിറുത്തു:
“പട്ടിക്കു പോലും കാര്യം മനസ്സിലായോ? ചിലപ്പോൾ ആ പട്ടി സിംഗിൾ ആയിരിക്കും! എന്റെ ആ ഒരു വിഷമം ആ പട്ടിക്ക് പെട്ടെന്ന് മനസ്സിലായിക്കാണും!”
ഇത് കേട്ടതും തൊട്ടടുത്ത മതിലിന്റെ പുറകിൽ നിന്ന് തല നീട്ടി നോക്കിക്കൊണ്ട് വിവേക് പറഞ്ഞു:
“ഒരു പട്ടിക്ക് മറ്റൊരു പട്ടിയെ വേഗത്തിൽ മനസ്സിലാകുമല്ലോടാ! അതുകൊണ്ടായിരിക്കും നീ പറഞ്ഞത് അതിന് പെട്ടെന്ന് മനസ്സിലായത്!”
“പോടാ വല്ലതും പറ്റിയിരുന്നെങ്കിൽ എന്റെ അനുവും ജനിക്കാൻ ഇരിക്കുന്ന ഞങ്ങളുടെ പിള്ളേരും വെറും സ്വപ്നം മാത്രം ആയി പോയേനെ. എന്റെ ഒരു അഭിപ്രായത്തിൽ ഒരു സേഫ്റ്റിക്ക് നമ്മള് ഇരുമ്പിന്റെ underwear ഇട്ട്, അത് ഗോതരേജിന്റെ പൂട്ട് ഇട്ട് പൂട്ടണം. എന്റെ മണികണ്ഠ സ്വാമി കാത്തോളണേ “
പട്ടിയുടെ കയ്യിൽ നിന്നും കഷ്ടിച്ച് രക്ഷപെട്ട അഭിജിത്തും വിവേകും തളർന്നു കിതച്ചുകൊണ്ട് ഒടുവിൽ ഒരു വലിയ കല്യാണവീടിന്റെ പുറകുവശത്ത് എത്തിച്ചേർന്നു. അപ്പോഴേക്കും കാശിയും ഹരിയും അവിടെ വന്നു നിന്നിരുന്നു. അവർ അവിടെ വെച്ച് കണ്ടുമുട്ടി.
എല്ലാവരുടെയും മുഖത്തെ പരിഭ്രാന്തിയും ടെൻഷനും കണ്ടുകൊണ്ട് കാശി ഗൗരവത്തോടെ ഹരിയോടും മറ്റുള്ളവരോടും പറഞ്ഞു:
“ഹരി, നീ പുറത്തുതന്നെ നിന്നാൽ മതി. നിങ്ങളെല്ലാവരും കൂടി ഒരുമിച്ച് അകത്തേക്ക് ചാടി വീണാൽ കാര്യങ്ങൾ മൊത്തം കുളമായി പോകും! ആളുകൾ തിരിച്ചറിയും . ഞാൻ തൽക്കാലം ഒറ്റയ്ക്ക് അകത്തേക്ക് പോയി, കാര്യങ്ങൾ സമാധാനപരമായി പറഞ്ഞ് മനസ്സിലാക്കി മീനൂട്ടിയെ കൂട്ടിക്കൊണ്ടു വരാം. നിങ്ങൾ അനങ്ങാതെ ഇവിടെ നിൽക്ക്!”
അത് കേട്ടതും ഹരി വേവലാതിയോടെ തലയാട്ടി.
അങ്ങനെ എല്ലാവരും ശ്വാസമടക്കിപ്പിടിച്ച് കാശി അകത്തേക്ക് പോകുന്നതും നോക്കി അവിടെ നിന്നു.
കല്യാണവീട്ടിൽ ആൾക്കാരും ബഹളങ്ങളും കൊണ്ട് വലിയ തിരക്കായിരുന്നു. തലേന്നത്തെ ഫങ്ക്ഷൻ വളരെ ഗംഭീരമായി നടന്നുകൊണ്ടിരിക്കുമ്പോൾ, പെൺപിള്ളേരെ വീക്ഷിച്ചുകൊണ്ട് വിവേക് അവിടെ നിന്നു. കുറെ പെൺകുട്ടികളെ കണ്ടതും വിവേകിന്റെ ഉള്ളിലെ കോഴി ഉണർന്നു. അവൻ പെട്ടെന്ന് മുടിയൊക്കെ കൈകൊണ്ട് ഒതുക്കി ശരിയാക്കിക്കൊണ്ട് തൊട്ടടുത്തുള്ള അഭിജിത്തിനോട് പറഞ്ഞു:
“എടാ, ആ മഞ്ഞ ചുരിദാറിട്ട പെണ്ണ് എന്നെയല്ലേ നോക്കുന്നത്? എന്റെ ഈ ബോഡിയും സ്റ്റൈലും ഗെറ്റപ്പും കണ്ടിട്ട് അവള് നോക്കി നിൽക്കുന്നതായിരിക്കും”
അവൻ ചൂണ്ടിക്കാണിച്ച ഭാഗത്തുനിന്ന് രണ്ട് പെൺകുട്ടികൾ വായപൊത്തി ചിരിക്കുന്നത് കണ്ടുകൊണ്ട് വിവേക് വീണ്ടും പറഞ്ഞു: “എന്ത് ചെയ്യാനാ, ഈ ഫാൻസിനെക്കൊണ്ട് ഞാൻ തോറ്റു!”
ഇത് കേട്ടതും അഭി അവനെ ഒന്ന് നോക്കി പുച്ഛത്തോടെ പറഞ്ഞു:
“എടാ ഫാൻസ് ഒന്നുമല്ല, നിന്റെ പാന്റിന്റെ സിബ്ബ് അഴിഞ്ഞിട്ടാ കിടക്കുന്നെ! അതുകണ്ടിട്ടാ ആ പെൺപിള്ളേര് അവിടെ നിന്ന് ചിരിക്കുന്നത് . പോയി അതൊന്ന് നേരാംവണ്ണമിട്!”
ഇത് കേട്ടതും വിവേക് ഞെട്ടിപ്പോയി! അവൻ ചമ്മലോടെ പെട്ടെന്ന് തിരിഞ്ഞുനിന്നു സിബ്ബ് വലിച്ചുകയറ്റി ശരിയാക്കിക്കൊണ്ട് പിറുപിറുത്തു:
“അയ്യേ… എന്റെ മാനം കപ്പൽ കേറിപ്പോയി! ഛേ, ഞാൻ വിചാരിച്ചതാ അവളെ ഒന്ന് വളച്ച് സെറ്റാക്കാമെന്ന്. ഇനിയിപ്പോ ഞാൻ വളച്ചാൽ തന്നെ എന്താ കാര്യം? ഫസ്റ്റ് നൈറ്റിലെ സർപ്രൈസ് ഒക്കെ ഇതിപ്പോ നേരത്തെ പൊളിഞ്ഞില്ലേ! ഞാൻ ഇനി എന്ത് സെയ്യും മലയ്യാ ?”
അഭി അവനെ പരിഹരിച്ചുകൊണ്ട് പറഞ്ഞു:
“ഓ, നീ വളക്കാൻ നടക്കുന്നു! പശു ചാണകം ഇടുന്ന പോലുള്ള ആ എക്സ്പ്രഷനിട്ട് നീ ഇവിടെ ഇങ്ങനെ നിന്നാലും മതി! ഇതിനൊക്കെ ഒരു നാക് ഉണ്ട്. നീ ആദ്യം പോയി ശാഹുൽ മലയിലിന്റെ സ്റ്റോറീസ് ഒക്കെ കേട്ട് റൊമാൻസ് എന്താണെന്ന് പടിക്ക് . ആ കാര്യത്തിൽ അങ്ങേര് ഒരു പുലിയാ .അത് കേട്ട് പഠിച്ചല്ലേ ഞാൻ എന്റെ അനുവിനെ വളച്ചത് “
ഇത് കേട്ടതും ഹരി പറഞ്ഞു ”ഒന്ന് മിണ്ടാതിരിയെടാ .മനുഷ്യനിവിടെ തീയിൽ ചവിട്ടി നിൽകുമ്പോളാ അവന്മാരുടെ ഒരു റൊമാൻസ് .എന്റെ മീനുട്ടി ഒന്ന് വന്നോട്ടെ .എന്നിട്ട് നിങ്ങൾ എത്ര വേണമെങ്കിലും റൊമാൻസിച്ചോ “
അല്പസമയത്തിനു ശേഷം, തോളിൽ ഒരു വലിയ ചാക്കുമായി കിതച്ചുകൊണ്ട് കാശി തിരികെ ഓടിവന്നു. അപ്പോളേക്കും കാശി വിളിച്ചു പറഞ്ഞത് അനുസരിച്ചു അനു വണ്ടിയും എടുത്ത് അങ്ങോട്ട് വന്നിരുന്നു .ചാക്കിൽ നിന്ന് എന്തോ ചെറിയ അനക്കം കേൾക്കുന്നുണ്ടായിരുന്നു! അവൻ അത് വണ്ടിയുടെ പിന്നിലേക്ക് പതിയെ വെച്ച് കൊണ്ട് പറഞ്ഞു:
“ഡാ, അകത്ത് ചെന്ന് ഞാൻ സംസാരിക്കാൻ ശ്രമിച്ചപ്പോൾ അവൾ ഒച്ചയിടാൻ നോക്കി! അപ്പോ ആകെ പന്തിയല്ലെന്ന് കണ്ട്, ഞാൻ കയ്യിൽ കരുതിയിരുന്ന മയക്കാനുള്ള മരുന്ന് സ്പ്രേ അവളുടെ മുഖത്തേക്ക് അടിച്ചു. പെട്ടെന്ന് ഒരു വഴിയും കാണാതെ ഞാൻ അവളെ ഒരു ചാക്കിലാക്കി, ‘ഇത് പഴത്തിന്റെ കുലയാണെന്ന് ‘ കള്ളം പറഞ്ഞ് ആർക്കും സംശയം തോന്നാത്ത രീതിയിൽ ഇങ്ങോട്ട് എടുത്തോണ്ട് പോന്നതാ! അരമണിക്കൂർ കഴിയുമ്പോൾ ബോധം തെളിയും,”
അവർ വേഗം വണ്ടി മുന്നോട്ട് എടുത്തു .ഹരി ആ ചാക്കിന്റെ കെട്ട് അഴിച്ചു അവളെ പുറത്തേക്ക് എടുത്തു. അത് കണ്ടതും ഹരിയുടെ കണ്ണുകൾ തള്ളി. അവൻ തലയിൽ കൈവെച്ച് അലറി:
“എടാ കോപ്പേ! ഇത് എന്റെ മീനൂട്ടി അല്ലല്ലോടാ! നീ വേറെ ആരെയാടാ പിടിച്ചോണ്ട് വന്നിരിക്കുന്നത്?!”
കാശി ഞെട്ടിപ്പോയി. “ശരിക്ക് നോക്കെടാ .ഇത് തന്നെയാണ് കല്യാണപെണ്ണ് “
“അല്ല അല്ല അല്ല. എന്റെ മീനൂട്ടിയെ ഏത് ഇരുട്ടിൽ വെച്ച് കണ്ടാലും എനിക്ക് അറിയാം. ഇത് എന്റെ മീനൂട്ടി അല്ല .എന്റെ മീനൂട്ടി ഇങ്ങനെ അല്ല ”
പെട്ടെന്ന് യഥാർത്ഥ മീനൂട്ടി വെപ്രാളത്തോടെ ഓടി വണ്ടിക്ക് അരികിലേക്ക് വന്നുചേർന്നു! അവൾ കിതച്ചുകൊണ്ട് പറഞ്ഞു:
“ഹരിയേട്ടാ … ഞാൻ എത്ര സമയമായി കാത്തിരിക്കുന്നു! നിങ്ങൾ എവിടെയായിരുന്നു? കാണാത്തത് കൊണ്ട് വേറെ ഒരാളുടെ സഹായത്തോടെ ഞാൻ തന്നെ വീട്ടിൽ നിന്ന് ഇറങ്ങി ഓടി ഇങ്ങോട്ട് വന്നതാ . വാ, നമുക്ക് വേഗം പോകാം!”
അതേസമയം, “പെണ്ണിനെ കാണാനില്ലേ!” എന്ന് അലറിക്കൊണ്ട് മീനൂട്ടിയുടെ വീട്ടുകാരും നാട്ടുകാരും വടിയുമായി അങ്ങോട്ട് ഓടിവന്നു.
ഇത് കണ്ടതും അഭി പരിഭ്രമത്തോടെ കാശിയോട് ചോദിച്ചു:
“ഡാ… അപ്പൊ നമുക്ക് വീട് മാറി പോയതാണോ .ഈ ചാക്കിലുള്ള പെണ്ണിനെ ഇനി നമ്മൾ എന്ത് ചെയ്യും?!”
മീനൂട്ടി വണ്ടിയുടെ ഡോർ വലിച്ച് തുറന്നുകൊണ്ട് ദേഷ്യത്തിലും ഭയത്തിലും പറഞ്ഞു:
“അതൊന്നും പറയാൻ ഇപ്പോ സമയമില്ല! വാ, വണ്ടി എടുക്ക്, ഓടാം!”
മീനൂട്ടിയും കയറിയതോടെ കാശി ഒട്ടും സമയം കളയാതെ ഗിയർ മാറ്റി ആ വണ്ടി പറപ്പിച്ചു വിട്ടു. പിന്നിൽ മീനൂട്ടിയുടെ വീട്ടുകാരുടെ ബഹളവും വെളിച്ചവും ചെറുതാകുന്നത് കണ്ട് എല്ലാവരും ഒരു നിമിഷം ദീർഘശ്വാസം എടുത്തു.
പക്ഷേ, കാറിനുള്ളിലെ അന്തരീക്ഷം വീണ്ടും ടെൻഷൻ നിറഞ്ഞതായി. പിൻസീറ്റിൽ ചാക്കിൽ കിടക്കുന്ന പെണ്ണിനെ നോക്കിക്കൊണ്ട് ഹരി നെറ്റിയിൽ കൈവെച്ച് ചോദിച്ചു:
“എടാ കോപ്പേ, ഈ ചാക്കിലുള്ള പെണ്ണിന് ബോധം വരുമ്പോൾ നമ്മൾ എന്ത് സമാധാനം പറയും? ഇവളെങ്ങാനും പോലീസിൽ പരാതി കൊടുത്താൽ നമ്മൾ എല്ലാവരും കമ്പിയിഴ എണ്ണേണ്ടി വരുമല്ലോ!”
വിവേക് ദേഷ്യത്തോടെയും പരിഹാസത്തോടെയും പറഞ്ഞു:
“ഒളിച്ചോടാൻ പോകുമ്പോ മിനിമം കാമുകിയുടെ വീട് എങ്കിലും അറിഞ്ഞിരിക്കണം .ഇതിപ്പോ വീട് മാറി വേറെ കല്യാണ പെണ്ണിനേയും അടിച്ചോണ്ടാണല്ലോ പോകുന്നത് .ഇതെന്താ buy one get one offer ആണോ .ഒന്നെടുത്താൽ ഒന്ന് ഫ്രീ .നമുക്ക് ഇവളെ എങ്ങനെയെങ്കിലും വിളിച്ചു എണീപ്പിച്ചു വീട്ടിലേക്കു പറഞ്ഞു വിടാം ”
കാശിയാകട്ടെ ഒരക്ഷരം മിണ്ടാതെ സ്റ്റീയറിംഗിൽ കണ്ണും നട്ട് വണ്ടി ചെറിയ ഇടവഴികളിലൂടെയും പറപ്പിച്ചു കൊണ്ടിരുന്നു.
അവർ വണ്ടി കുറച്ചു ദൂരം ഓടിച്ചുപോയി ഒരു വിജനമായ സ്ഥലത്ത് ഒതുക്കി നിർത്തി. പിന്നിൽ അബോധാവസ്ഥയിലായിരുന്ന പെൺകുട്ടിയുടെ മുഖത്ത് കുറച്ചു വെള്ളം തളിച്ചു വിളിച്ചുണർത്തി.
മയക്കം വിട്ടു കണ്ണുതുറന്ന ആ പെൺകുട്ടി, ചുറ്റും കുറച്ചാളുകളെ കണ്ടതും ഞെട്ടിപ്പോയി. ഭയത്തോടെ അവൾ പിറകോട്ട് മാറി.
കാശി വളരെ ശാന്തമായി പറഞ്ഞു:
“സോറി കുട്ടി, ആള് മാറിപ്പോയതാ! ഞങ്ങൾ വേറൊരു പെൺകുട്ടിയെ കടത്തിക്കൊണ്ടു പോകാൻ വന്നതായിരുന്നു, പക്ഷേ വീട് മാറി കയറിയതാ. നിന്നെ ഞങ്ങൾ എങ്ങനെയെങ്കിലും തിരിച്ചെത്തിക്കാം. നാളെയല്ലേ നിന്റെ കല്യാണം, അതിനുമുമ്പ് ഞങ്ങൾ നിന്നെ അവിടെ എത്തിച്ചേക്കാം, പേടിക്കണ്ട.”
അതു കേട്ടതും ശിവാനി പെട്ടെന്ന് കണ്ണ് ഉരുട്ടി അലറിക്കൊണ്ട് പറഞ്ഞു:
“എന്നെ തട്ടിക്കൊണ്ടുവന്നതും പോരാ, ഇനി ഞാൻ തിരിച്ചുപോയി എന്റെ വീട്ടുകാരെ അഭിമുഖീകരിക്കണമെന്നാണോ നിങ്ങൾ പറയുന്നത്? ഞാൻ ഒളിച്ചോടിപ്പോയതാണെന്നല്ലേ നാട്ടുകാർ എല്ലാവരും പറയൂ?! ഇനി ഞാൻ അങ്ങോട്ടേക്ക് ഒട്ടും തിരിച്ചുപോണില്ല. വെറുതെ അവിടെച്ചെന്ന് നാട്ടുകാരുടെ കളിയാക്കലും കുറ്റപ്പെടുത്തലും കേൾക്കാനാണോ ? അതുകൊണ്ട് ഞാൻ ഇനി നിങ്ങളുടെ കൂടെത്തന്നെ വരാം, ഞാൻ തിരിച്ചുപോകാൻ പോകുന്നില്ല!”
ഇത് കേട്ടതും വണ്ടിയിലുണ്ടായിരുന്ന എല്ലാവരും അമ്പരപ്പോടെ അവളെ നോക്കി നിന്നു.
കാശി കലിപ്പിൽ പറഞ്ഞു:
“ടീ പെണ്ണെ .അതിന് ഞങ്ങൾ നിനക്ക് യാതൊരു കുഴപ്പവും വരുത്തിയിട്ടില്ലല്ലോ! ഞങ്ങൾ പറഞ്ഞില്ലേ, ആരുമറിയാതെ നിന്നെ രഹസ്യമായി തിരിച്ചെത്തിക്കാം എന്ന്.”
പക്ഷേ ശിവാനി തന്റെ നിലപാടിൽ ഉറച്ചുനിന്നു:
“അതൊന്നും എനിക്ക് കേൾക്കണ്ട! ഞാൻ ഇനി തിരിച്ചു പോകാൻ പോകുന്നില്ല. എനിക്ക് എവിടെയെങ്കിലും മാന്യമായി ഒരു ജോലി ശരിയാക്കി തന്ന്, താമസിക്കാൻ ഒരു ചെറിയ സ്ഥലവും സെറ്റ് ആക്കി താ! നിങ്ങളല്ലേ എന്നെ തട്ടിക്കൊണ്ടുവന്നത്, അതിന്റെ ഉത്തരവാദിത്തം നിങ്ങൾ എടുത്തേ പറ്റൂ. ഇനി എന്നെ തിരിച്ചു കൊണ്ടു വിടാൻ നോക്കിയാൽ തട്ടി കൊണ്ട് പോയതിന് ഞാൻ നേരെ ചെന്ന് പോലീസിൽ കംപ്ലൈന്റ് ചെയ്യും, അത്രതന്നെ!”
ശിവാനിയുടെ ആ പക്കാ മാസ്സ് ഡയലോഗ് കേട്ട് എല്ലാവരും പരസ്പരം മുഖത്തോടുമുഖം നോക്കി വായും പൊളിച്ചു നിന്നു!
ഹരി പറഞ്ഞു:
“എടാ തൽക്കാലം വണ്ടി എടുക്ക്! ഇപ്പോൾ ഇവളെ തിരിച്ചു കൊണ്ടുപോയി വല്ല ഒച്ചപ്പാടും ഉണ്ടായാൽ , എന്റെയും മീനൂട്ടിയുടെയും കാര്യം മൊത്തം കുളമാകും. നാളെ ഞങ്ങളുടെ കല്യാണം ഭംഗിയായി കഴിഞ്ഞിട്ട്, ഇതിൽ എന്തെങ്കിലും ഒരു തീരുമാനം നമുക്ക് ഉണ്ടാക്കാം. ഇപ്പൊ സമയം കളയാതെ സ്ഥലം വിടാം!”
ഇത് കേട്ടതും കാശി വണ്ടി സ്റ്റാർട്ട് ചെയ്ത് വീണ്ടും മുന്നോട്ട് എടുത്തു.
കാറിന്റെ ഇരമ്പലുകൾക്കിടയിൽ ടെൻഷൻ മാറ്റാൻ വേണ്ടി ഹരി പെട്ടെന്ന് ഒരു കാള രാഗം മൂളിത്തുടങ്ങി:
“തങ്ക ഭസ്മ കുറിയിട്ട തമ്പുരാട്ടി, നിന്റെ തിങ്കളാഴ്ച നോയമ്പിന്ന് മുടക്കും ഞാൻ…”
അവൻ തൊട്ടടുത്തിരുന്ന മീനൂട്ടിയുടെ കയ്യിൽ പിടിച്ചു കൊണ്ടു പറഞ്ഞു:
“മീനൂട്ടി, നാളെ രാവിലെ തന്നെ നമുക്ക് താലി കെട്ടണം! ഫസ്റ്റ് നൈറ്റ് പൊളിക്കണം കേട്ടോ, നമുക്ക് ഫസ്റ്റ് നൈറ്റ് നല്ല റൊമാന്റിക് ആക്കണം! നമുക്ക് ഉണ്ടല്ലോ ..“
ഇത് കേട്ടതും വിവേക് ഇടയിൽ കയറി പറഞ്ഞു
“നീ ബാക്കി പറഞ്ഞാൽ ഫൈസൽ സി.എം. Noonjeri നിന്നെ കത്രിക വെച്ച് വെട്ടും!”
ഹരി അമ്പരപ്പോടെ ചോദിച്ചു: “അതാരുവാ ?”
അഭിജിത്ത് ഗൗരവം നടിച്ചു കൊണ്ട് പറഞ്ഞു: “അതാ നമ്മുടെ കഥയുടെ എഡിറ്റർ! പുള്ളി നല്ല ധാർമിക ബോധമുള്ള ആളാ. ഇതുപോലത്തെ A certificate സീൻസൊക്കെ വന്നാൽ പുള്ളി സെൻസർ ചെയ്ത് നേരെ വെട്ടി വിടും!”
ഇത് കേട്ടതും ഹരി മീശ പിരിച്ചുകൊണ്ട് പറഞ്ഞു:
“ഒരു മുത്തം കൊടുക്കാൻ പാടില്ല എന്ന് ഒന്നും നിന്റെ എഡിറ്റർ പറഞ്ഞിട്ടില്ലല്ലോ! ഞാൻ മീനൂട്ടിക്ക് ഉമ്മ കൊടുക്കും, ആർക്കും എന്നെ തടുക്കാൻ ആവില്ല !”
വണ്ടിയുടെ സ്പീഡ് കൂടിയതനുസരിച്ച് ഹരിയുടെ ആവേശവും കൂടിവന്നു. അവൻ മീനൂട്ടിയുടെ കയ്യിൽ പിടിച്ച് കാളരാഗത്തിൽ ഉറക്കെ പാടാൻ തുടങ്ങി:
“മധുവിധുരാവുകളിൽ … സുരഭിലയാമങ്ങളെ മടിയിൽ ഒരു ആൺ പൂവിനെ താ …”
അവന്റെ ആ പാട്ട് കേട്ട് അഭി നെറ്റിയിൽ കൈവെച്ചു പരിഹസിച്ചു
“എടാ ഹരി, നീ പാടുന്നത് കേട്ടാൽ ആ പാട്ടിന്റെ ആത്മാവ് ഞരങ്ങി കരയും! “
മീനൂട്ടി ചിരിച്ചുകൊണ്ട് ഹരിയുടെ തോളിൽ തട്ടി പറഞ്ഞു: “ഏട്ടൻ പാടുന്നത് കേട്ട് ആ പെണ്ണിന്റെ ബോധം പിന്നെയും പോകുമെന്ന് തോന്നുന്നു!”
പിൻസീറ്റിൽ യാതൊരു കൂസലുമില്ലാതെയിരിക്കുന്ന ശിവാനിയെ നോക്കിക്കൊണ്ട് വിവേക് സംശയത്തോടെ ചോദിച്ചു:
“ബൈ ദ ബൈ, കുട്ടിക്ക് നാളത്തെ കല്യാണം മുടങ്ങുന്നതിൽ ഇത്തിരിപ്പോലും സങ്കടമൊന്നുമില്ലേ?”
“എന്ത് സങ്കടം?! എനിക്ക് സന്തോഷം മാത്രമേയുള്ളൂ! സത്യത്തിൽ ഞാൻ എങ്ങനെ അവിടുന്ന് ചാടി രക്ഷപ്പെടും എന്ന് ആലോചിച്ചിരിക്കുകയായിരുന്നു. കറക്റ്റ് സമയത്ത് ആണ് നിങ്ങള് വന്ന് എന്നെ ബോധം കെടുത്തി അവിടുന്ന് ചാടിച്ചത്!”
ശിവാനിയുടെ സംസാരം കേട്ട് അമ്പരന്ന അഭി കൗതുകത്തോടെ ചോദിച്ചു:
“അതെന്താ കുട്ടിക്ക് ആ കല്യാണത്തോട് ഇഷ്ടമില്ലായിരുന്നത്?”
ശിവാനി ഗൗരവത്തിൽ പറഞ്ഞു തുടങ്ങി:
“അത്… എന്റെ അമ്മാവന്റെ മോൻ…”
അവൾ പറഞ്ഞുതീരുന്നതിന് മുൻപ് വിവേക് പെട്ടെന്ന് ഇടയിൽ കയറി കൈകാണിച്ച് തടഞ്ഞുകൊണ്ട് പറഞ്ഞു:
“ആ, നിൽക്ക് നിൽക്ക്! ബാക്കി ഞാൻ പറയാം. ചെറുപ്പത്തിലേ അച്ഛനും അമ്മയും മരിച്ചിട്ടുണ്ടാകും, പിന്നെ അമ്മാവനായിരിക്കും നിന്നെ വളർത്തിയത്. നിന്റെ പേരിൽ വലിയ സ്വത്തുവകകളൊക്കെ കാണും, അത് തട്ടിയെടുക്കാൻ വേണ്ടി അമ്മാവന്റെ മോനെക്കൊണ്ട് തന്നെ നിന്നെ കെട്ടിക്കാൻ അവരുടെ വക ഒരു പുറപ്പാടായിരിക്കും! പണ്ടേ നീ അവിടെ പീഡനവും കഷ്ടപ്പാടുകളും അനുഭവിച്ചായിരിക്കും വളർന്നത്… അല്ലേ, ഇതല്ലേ നീ പറയാൻ പോയത്? സ്ഥിരം കാണുന്ന ആ ക്‌ളീഷേ സീരിയൽ ഫ്ലാഷ്ബാക്ക് ഡയലോഗ്!”
ഇത് കേട്ടതും ശിവാനി പറഞ്ഞു:
“അതൊന്നുമല്ല!”കുറച്ചു മുമ്പേ ആണ് എന്റെ അമ്മാവന്റെ മോൻ വന്ന് പറഞ്ഞത്, അവന്റെ ഒരു ഫ്രണ്ട് വഴി അറിഞ്ഞത്രേ കല്യാണച്ചെക്കൻ ഒരു ‘ഗേ’ ആണെന്ന്! പോരാത്തതിന് ഡ്രഗ് അഡിക്റ്റും. ആ സത്യം മറച്ചുവെച്ചാണ് അവന്റെ വീട്ടുകാർ ഈ കല്യാണം ഉറപ്പിച്ചത്. ഇത് ഞാൻ ചെന്ന് എന്റെ വീട്ടുകാരോട് പറഞ്ഞപ്പോൾ, അവര് നിസ്സാരമായി പറയുന്നു—’അതൊന്നും കുഴപ്പമില്ല, കല്യാണം കഴിഞ്ഞ് ശരിയാകും, നീ അങ്ങോട്ട് മാറ്റിയെടുത്താൽ മതി’ എന്ന്!
മാറ്റിയെടുക്കാൻ ഞാൻ എന്താ വല്ല ഡി അഡിക്ഷൻ സെന്ററോ ദുർഗുണ പരിഹാര പാഠശാലയോ വല്ലതും ആണോ? എന്റെ ജീവിതം വെച്ച് ഈ പരീക്ഷണങ്ങൾ നടത്താൻ എനിക്ക് വയ്യ! ഇതൊന്നും പറഞ്ഞിട്ട് എന്റെ വീട്ടുകാർക്ക് മനസ്സിലാവുന്നില്ല. അവർക്ക് കല്യാണം മുടങ്ങിയാൽ നാട്ടുകാരുടെ മുമ്പിലെ നാണക്കേട് , അഭിമാനം, പിന്നെ കുടുംബമഹിമ ഇത് ഒക്കെയാണ് വലുത്. അതുകൊണ്ട് എന്നെ ആ കുഴിയിലേക്ക് തന്നെ തള്ളിയിടാൻ നോക്കുകയാ. ഇവർക്കൊക്കെ ഈ സെക്ഷ്വൽ ഓറിയന്റേഷൻ ഒക്കെ പറഞ്ഞാൽ അതിന്റെ സീരിയസ്നെസ് എന്താണെന്ന് അറിയാമോ?”
അതുകേട്ടതും വിവേക് പെട്ടെന്ന് ചിരിച്ചുകൊണ്ട് പറഞ്ഞു:
“ആഹാ, ഹൈടെക് ഹൈടെക്… ചെക്കൻ ഗേ ആണല്ലേ! എന്നാൽ പിന്നെ കുട്ടിക്ക് വേണമെങ്കിൽ ഞാൻ ഒരു ലൈഫ് തരാം, എന്റെ കൂടെ പോന്നോ?”
ശിവാനി ഒട്ടും താമസിപ്പിക്കാതെ കട്ടക്കലിപ്പിൽ മറുപടി നൽകി:
“അയ്യോ, വേണ്ട… നോ താങ്ക്സ്!”
വിവേക് തന്റെ നെഞ്ചിൽ കൈവെച്ച്, ഒരു സിനിമയിലെ ദുരന്തനായകന്റെ ഭാവത്തിൽ സീറ്റിലേക്ക് ചാരിയിരുന്ന് ആത്മഗതം പോലെ പറഞ്ഞു:
“പറഞ്ഞു… അവളും അത് കൃത്യമായി പറഞ്ഞു! ഞാൻ എവിടെ പരിപാടി അവതരിപ്പിച്ചാലും ഇതാണല്ലോ അവസ്ഥ! ഞാൻ കാലാകാലം സിംഗിളായി, നിത്യകന്യകനായി, ഈ ബ്രഹ്മചര്യം പാലിച്ചുതന്നെ നിൽക്കേണ്ടി വരുമെന്നാണ് തോന്നുന്നത്. എന്റെയൊരു ഗതികേട് …”
അതുകേട്ട് അഭി പരിഹസിച്ചു:
“അയ്യോ പാവം വിവേക്! നീ വിഷമിക്കാതെടാ, നാളെ ഹരിയുടെ കല്യാണം കഴിഞ്ഞിട്ട് നമുക്ക് അടുത്തുള്ള വല്ല ആശ്രമത്തിലും പോയി ഒരു മഠാധിപതി സ്ഥാനം നിനക്ക് വാങ്ങിത്തരാം!”
“നീ എന്നെ കളിയാക്കണ്ടടാ! സിംഗിൾസിന്റെ വിഷമം നിനക്ക് അറിയില്ല “വിവേക് ദേഷ്യം നടിച്ചുകൊണ്ട് മറുപടി പറഞ്ഞു.
അൽപസമയത്തെ യാത്രയ്ക്കുശേഷം കാശി ഒരു വലിയ വീടിനു മുന്നിൽ വണ്ടി ഒതുക്കി നിർത്തി. എല്ലാവരും വണ്ടിയിൽ നിന്ന് ഓരോന്നായി പുറത്തിറങ്ങി.
ചുറ്റും നോക്കിക്കൊണ്ട് ശിവാനി ചോദിച്ചു:
“ഇത് ആരുടെ വീടാ?”
അവളുടെ സംശയം തീർത്തുകൊണ്ട് അഭി പറഞ്ഞു:
“ഇത് കാശിയുടെ വീടാ! അവന്റെ അച്ഛനും അമ്മയും അമേരിക്കയിലാ .അവന് അത്യാവശ്യം നല്ല സെറ്റപ്പ് ഒക്കെ ഉള്ളതാ .മെയിൻ ആയിട്ട് അവനെയല്ലേ ഞങ്ങൾ ഊറ്റുന്നത്? അവനാ ഞങ്ങളുടെ ഗ്രൂപ്പിലെ മെയിൻ സ്പോൺസർ! അവന് അത്യാവശ്യം നല്ല ബിസിനസ്സും കാര്യങ്ങളും ഒക്കെ ഉണ്ട്.”
അന്ന് എല്ലാവരും അവിടെ സ്റ്റേ ചെയ്തു .അങ്ങനെ പിറ്റേന്ന് രാവിലെ രജിസ്റ്റർ ഓഫീസിൽ വെച്ച് ഹരിയുടെയും മീനുവിന്റെയും വിവാഹം വളരെ സന്തോഷത്തോടെ കഴിഞ്ഞു. അതിനുശേഷം കാശിയുടെ വീട്ടിലെത്തി എല്ലാവരും ചേർന്ന് ഗംഭീരമായി സദ്യയും ഉണ്ടു. ഉച്ചയോടെ ചടങ്ങുകളെല്ലാം കഴിഞ്ഞ്, ഹരി മീനുവിന്റെ കൈപിടിച്ച് നേരെ മുകളിലത്തെ മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി.
എന്നാൽ മുറിയിലെത്തിയ ഉടനെ അവർക്ക് വലിയൊരു പണി കിട്ടി. ആ മുറിയുടെ വാതിൽ അടക്കാൻ നല്ല പാടായിരുന്നു; അത് ഫുൾ സ്റ്റക്കായി കിടക്കുകയായിരുന്നു,അടക്കാൻ നോക്കുമ്പോൾ വല്ലാത്ത ഒച്ചയും ഉണ്ടായിരുന്നു !
കുറച്ചുനേരം വലിച്ച് നോക്കിയിട്ട് നടക്കാതെ വന്നപ്പോൾ ഹരി മീനുവിനോട് പറഞ്ഞു:
“മീനു, നീ ഇവിടെ നിൽക്ക്. ഞാൻ താഴെ പോയി കുറച്ചു വെളിച്ചെണ്ണ എടുത്തിട്ട് വരാം. ഡോറിന്റെ ഗ്യാപ്പിൽ കുറച്ചു വെളിച്ചെണ്ണ ഒഴിച്ചാൽ ഡോർ പെട്ടെന്ന് സ്മൂത്ത് ആയി അടയും.”
ഇതും പറഞ്ഞ് ഹരി താഴേക്ക് ഓടി. അടുക്കളയിൽ നിന്ന് ഒരു കുപ്പി വെളിച്ചെണ്ണയും എടുത്തു പോകുന്ന ഹരിയെ കണ്ടതും, താഴെ സ്വീകരണമുറിയിൽ ഇരുന്ന വിവേകും അഭിയും കണ്ണ് തള്ളി ചോദിച്ചു:
“എടാ ഹരി, നീ എന്തിനാടാ കയ്യിൽ വെളിച്ചെണ്ണയുമായി ഓടുന്നത്?!”
“അത്… കുറെ കാലമായിട്ട് ഉപയോഗിക്കാതിരുന്നതല്ലേ, അതുകൊണ്ട് ഭയങ്കര ടൈറ്റാ! വെളിച്ചെണ്ണ ഒഴിച്ച് ഒന്ന് സ്മൂത്ത് ആക്കാൻ വേണ്ടിയാ കൊണ്ടു പോകുന്നത് . ഇതിപ്പോ ഭയങ്കര ഒച്ചയും സ്റ്റക്ക് ആവലും ഒക്കെ ആണ് ! ഞാനൊന്ന് പോയി ആ പ്രശ്നം പെട്ടെന്ന് ശരിയാക്കിയിട്ട് വരാം.”
ഇത് കേട്ടതും വിവേക് ചുറ്റും ഒന്ന് നോക്കി, കണ്ണുരുട്ടിക്കൊണ്ട് ഹരിയോട് ദേഷ്യപ്പെട്ടു:
“എടാ വിവരമില്ലാത്തവനേ, കുറച്ചു ശബ്ദം താഴ്ത്തിപ്പറയെടാ! ഇവിടെ അനുവും ശിവാനിയും അടക്കം രണ്ട് പെൺപിള്ളേര് ഇരിപ്പുണ്ട്. അവരുടെ മുന്നിലാണ് നീ ഇങ്ങനെ പരസ്യമായി ഇത് ഒക്കെ പറയുന്നത്!”
ഹരി ഒട്ടും കൂസലില്ലാതെ തിരിച്ചു ചോദിച്ചു:
“എടാ അത് ഡോർ സ്റ്റക്കായി കിടക്കുന്നത് കൊണ്ടുണ്ടായ പ്രശ്നമല്ലേ? അത് ഇവരുടെ മുമ്പിൽ വെച്ച് പറയുന്നതിൽ എന്താടാ കുഴപ്പം?!”
ഹരിയുടെ മറുപടി കേട്ടതും വിവേകും അഭിജിത്തും പരസ്പരം ഒന്ന് മുഖത്തോടുമുഖം നോക്കി. വിവേക് കള്ളച്ചിരിയോടെ പറഞ്ഞു:
“ഓഹ്… ഡോറിന്റെ കാര്യമാണോ നീ ഈ പറഞ്ഞത്? ഞങ്ങൾ കരുതി… ഏയ്, ഒന്നുമില്ല!”
അഭി ഒപ്പം ചേർന്ന് വായ പൊത്തി ചിരിച്ചുകൊണ്ട് പറഞ്ഞു:
“അതെ, അതെ! ഞങ്ങൾ വേറെയെന്തൊക്കെയോ ആണ് മനസ്സിൽ വിചാരിച്ചത്.”
ഹരി അവരെ കടുപ്പിച്ച് നോക്കിക്കൊണ്ട് പറഞ്ഞു: “നിങ്ങൾ അധികം ഒന്നും വിചാരിക്കണ്ടാ . Bloody beggers “
അതുകേട്ട് വിവേക് കൈ വീശിപ്പറഞ്ഞു:
“ശരി, ശരി, നീ പോയി ആ ഡോർ ഒക്കെ പെട്ടെന്ന് ശരിയാക്കി വെയ്ക്ക്. പിന്നെ ആ വെളിച്ചെണ്ണക്കുപ്പി അവിടെ കട്ടിലിന്റെ അടുത്ത് എവിടെയെങ്കിലും വെച്ചേക്കൂ; ചിലപ്പോൾ രാത്രി എന്തെങ്കിലും ആവശ്യങ്ങൾക്കായി അത് കൂടുതൽ ഉപകാരപ്പെട്ടേക്കും!”
വിവേകിന്റെ ആ വർത്തമാനവും കുസൃതിച്ചിരിയും കണ്ടു ഹരി അവനെ ഒന്ന് നോക്കി പുച്ഛിച്ചു വെളിച്ചെണ്ണക്കുപ്പിയുമായി മുകളിലേക്ക് നടന്നു. താഴെയിരുന്ന പെൺകുട്ടികൾ അതെന്താണെന്ന് അറിയാതെ പരസ്പരം നോക്കി നിൽക്കുമ്പോൾ, വിവേകും അഭിജിത്തും അവിടെയിരുന്ന് അടക്കിപ്പിടിച്ച് ചിരിക്കാൻ തുടങ്ങി.
സംസാരങ്ങളും ബഹളങ്ങളും ഒക്കെ അവഗണിച്ച്, ശിവാനി എന്തോ ആവശ്യത്തിനായി എഴുന്നേറ്റ് മുകളിലത്തെ മുറിയിലേക്ക് പോകാൻ ഒരുങ്ങി.
അതേസമയം, മുകൾനിലയിൽ നിന്നും എന്തോ അത്യാവശ്യ കാര്യത്തിന് തിരക്കിട്ട് താഴേക്ക് ഇറങ്ങിവരികയായിരുന്നു കാശി. അവൻ താഴേക്ക് ശ്രദ്ധിച്ചിരുന്നില്ല. അതുപോലെതന്നെ ശിവാനിയും മുന്നോട്ട് നോക്കാതെയാണ് പെട്ടെന്ന് കയറി വന്നത്.
രണ്ടുപേരും സ്റ്റെപ്പുകളുടെ ഇടയിൽ വെച്ച് ഒരേസമയം കൂട്ടിയിടിച്ചു! വേഗതയിലുള്ള ആ വീഴ്ചയിൽ രണ്ടുപേരുടെയും ബാലൻസ് തെറ്റി താഴേക്ക് മറിഞ്ഞു. ഒടുവിൽ കാശി മുകളിലും ശിവാനി അവന്റെ അടിയിലുമായാണ് നിലത്തേക്ക് വീണത്. ആ വീഴ്ചയുടെ ആഘാതത്തിൽ അറിയാതെ കാശിയുടെ ചുണ്ടുകൾ ശിവാനിയുടെ ചുണ്ടുകളിൽ ചെന്നു പതിച്ചു!
ഞെട്ടിത്തരിച്ചുപോയ ശിവാനി പെട്ടെന്ന് തന്നെ പിടഞ്ഞെഴുന്നേറ്റ് പിന്നിലേക്ക് മാറി. അവൾ വല്ലാതെ പരിഭ്രമിച്ചു വിറയ്ക്കുകയായിരുന്നു.
കാശിയുടെ അവസ്ഥ അതിലും ഭയങ്കരമായിരുന്നു. കാശി എഴുന്നേറ്റ് നിന്ന് ഉറക്കെ പറഞ്ഞു:
“എടി, കണ്ണ് കാണില്ലേ നിനക്ക്?! നോക്കി നടന്നൂടെടി?!”
“പിന്നെ! നിങ്ങൾക്കെന്താ മുഖത്ത് കണ്ണില്ലേ? ഒന്ന് നോക്കി നടന്നുകൂട.എന്റെ ചുണ്ടിൽ വന്ന് ഉമ്മ വെച്ചതും പോരാ, ഇപ്പോ എന്നെത്തന്നെ കുറ്റക്കാരിയാക്കാൻ നോക്കുന്നുവോ?!”
“ഞാൻ ആരെയും ബോധപൂർവം ഉമ്മ വെച്ചിട്ടൊന്നുമില്ല! നീ അല്ലേടി പെണ്ണേ നോക്കാതെ വന്ന് നേരെ എന്റെ മേലേക്ക് വീണത്!”
ശിവാനി കൈകെട്ടി നിന്ന് അവന് മറുപടി കൊടുത്തു:
“ദേ, എന്നെ ബോധം കെടുത്തി തട്ടിക്കൊണ്ടുവന്നതും പോരാ, ഇപ്പോ വന്ന് ലിപ് ലോക്ക് അടിച്ചതും പോരാ, എന്നിട്ട് എല്ലാ തെറ്റും എന്റെ തലയിൽ കെട്ടിവെക്കാൻ നോക്കുന്നു! “
അവരുടെ ഈ തർക്കം കണ്ടിട്ട് താഴെ നിന്നിരുന്ന വിവേകും അഭിജിത്തും അനുവും കണ്ണിമ ചിമ്മാതെ കൗതുകത്തോടെ ഇത് നോക്കി നിൽക്കുകയായിരുന്നു.
കാശി ദേഷ്യത്തോടെ ശബ്ദം ഉയർത്തി പറഞ്ഞു:
“ഞാൻ പറഞ്ഞതല്ലേടി നിന്നെ തിരിച്ചു കൊണ്ടുപോയി വിടാമെന്ന് ! നീ കേട്ടില്ലല്ലോ. നീ പോയി ആ ഗേ ആയ ചെക്കനെത്തന്നെ കെട്ടി അവിടെ പോയി ജീവിക്ക്! നിനക്കത് തന്നെയാണ് ചേരുന്നത്; അതാകുമ്പോൾ പിന്നെ ഇങ്ങനെ കെട്ടിപ്പിടിച്ച് ഉമ്മയൊന്നും കിട്ടേണ്ടി വരില്ലല്ലോ!”
“ഇനി എന്നെ അങ്ങോട്ട് തിരിച്ചയക്കാൻ വിചാരിക്കേണ്ട! നിങ്ങളല്ലേ എന്നെ എന്റെ വീട്ടിൽ നിന്ന് തട്ടിക്കൊണ്ടുവന്നത്? അപ്പോൾ അതിനുള്ള പരിഹാരം നിങ്ങൾ തന്നെ ഉണ്ടാക്കണം. ഇല്ലെങ്കിൽ ഞാൻ നേരെ പോലീസിൽ പോയി കേസ് കൊടുക്കും! എന്നെ തട്ടിക്കൊണ്ടു വന്നതും, ഇപ്പോ ദാ… ഈ ഉമ്മ വെച്ചതും എല്ലാം ചേർത്ത് ഞാൻ പൊലീസിന് മൊഴി കൊടുക്കും!”
അതു കേട്ടതും കാശിക്ക് അരിശം തലയ്ക്കു പിടിച്ചു. അവൻ ഒരു വെല്ലുവിളിയുടെ ഭാവത്തിൽ അവളുടെ അടുത്തേക്ക് പറഞ്ഞു:
“നീ കേസ് കൊടുക്കുമല്ലേ? എന്നാൽ പിന്നെ നീ ഇതും കൂടി കേസിൽ ചേർത്ത് കൊടുത്തേക്കൂ!”
അതും പറഞ്ഞ് അവൻ ഒട്ടും സമയം കളയാതെ അവളുടെ ചുണ്ടുകൾ നുകർന്നു. ശിവാനി ഞെട്ടിപ്പോയി! അവൾ കൈകൾ കൊണ്ട് തള്ളാനും കുതറിമാറാനും നോക്കിയെങ്കിലും കാശി വിട്ടുകൊടുക്കാൻ തയ്യാറായില്ല. അവൻ അവളുടെ ചുണ്ടുകളിൽ ദീർഘനേരം ചുംബിച്ചു .
ചുറ്റും നിൽക്കുന്നവരുടെ സാന്നിധ്യം പോലും മറന്ന്, ആരും പ്രതീക്ഷിക്കാത്ത ആ പ്രവൃത്തിയിൽ എല്ലാവരും സ്തംഭിച്ചുപോയി. കുറേനേരത്തിനു ശേഷം കാശി അവളെ വിട്ടകന്നു. അവളുടെ ചുണ്ട് പൊട്ടി ചോര വരാൻ തുടങ്ങിയിരുന്നു. കിതച്ചുകൊണ്ട് നിന്ന ശിവാനിയുടെ ചുണ്ടിലെ ചോര തള്ള വിരൽ കൊണ്ട് തുടച്ചു മാറ്റി കാശി വശ്യമായി പറഞ്ഞു:
“ഏതായാലും നീ പോലീസ് സ്റ്റേഷൻ വരെ പോകാൻ തീരുമാനിച്ചില്ലേ, പിന്നെ ചെയ്യാത്ത ഒരു കുറ്റത്തിന് എന്തിനാ വെറുതെ ജയിലിൽ പോകുന്നേ? പിന്നെ നിന്റെ ചുണ്ട് അടിപൊളി ആയിരുന്നു കേട്ടോ .ഇതിന്റെ പേരിൽ ജയിലിയിൽ പോയാലും ഒരു നഷ്ടവുമില്ല“ കാശി ഒരു കള്ളച്ചിരിയോടെ അവന്റെ ചുണ്ടുകളും തുടച്ചു .
സ്റ്റെപ്പിന് താഴെ ഇത് കണ്ട് നിന്നിരുന്ന വിവേകിന്റെയും അഭിജിത്തിന്റെയും കണ്ണുകൾ രണ്ടും തള്ളി പുറത്തേക്ക് ചാടാത്തത് മാത്രമായിരുന്നു ബാക്കി! വിവേക് അമ്പരപ്പോടെ തലയിൽ കൈവെച്ച് പിറുപിറുത്തു:
“എടാ… ഇതുവരെ ജീവിതത്തിൽ ഒരു പെണ്ണിനെപ്പോലും നോക്കാത്ത, പെൺകുട്ടികളുടെ അടുത്തേക്ക് പോലും പോകാത്ത കാശിയാണോ ഇപ്പോ ഇത് കാണിച്ചുകൂട്ടിയേക്കുന്നത്?! എന്റെ ദൈവമേ, എന്റെ കൺമുന്നിൽ നടക്കുന്നതൊന്നും എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ലേ! എനിക്കിതൊന്നും കാണാനുള്ള ശക്തിയില്ല അളിയാ… “
അഭി അനുവിനെ ഒന്ന് നോക്കി.
“കണ്ടില്ലെടി … നീ ഒക്കെ ഇത്രയും കാലമായി എന്നെ പ്രേമിക്കാൻ തുടങ്ങിയിട്ട്, എന്നിട്ട് ഇതുവരെ എന്റെ കാര്യത്തിൽ ഒരു പുരോഗതിയും ഉണ്ടായിട്ടില്ല! പരമാവധി കവിളിലൊരു ഉമ്മ തന്നതല്ലാതെ നീ എന്നെ എപ്പോഴെങ്കിലും ചുണ്ടിന്റെ അടുത്തേക്ക് അടുപ്പിച്ചിട്ടുണ്ടോ, മഹാപാപിനിയെ?! ഇപ്പൊ കണ്ടോ, ഇന്നലെ ചാക്കിൽ കെട്ടി എടുത്തു കൊണ്ടുവന്ന പെണ്ണിനെ കാശി ഒറ്റയടിക്ക് കയറി ഫ്രഞ്ച് അടിച്ചു. കാണുമ്പോൾ കൊതി ആവുന്നു .ഞാനൊക്കെ ഇങ്ങനെ മൊരടിച്ചു നിക്കത്തെ ഉള്ളു !”
ഇതു കേട്ടതും അനു അഭിജിത്തിന്റെ തലക്കിട്ട് ഒരു കൊട്ട് കൊടുത്തു!
അപമാനവും സങ്കടവും കൊണ്ട് കരച്ചിലടക്കാനാവാതെ ശിവാനി ഒറ്റയടിക്ക് ഓടിച്ചെന്ന് മുകളിലത്തെ മുറിയിലേക്ക് കയറി വാതിലടച്ചു.
അതേസമയം, താഴേക്ക് ഇറങ്ങിവന്ന കാശിയെ കണ്ടതും അനുവിന് ദേഷ്യം അടക്കാനായില്ല.
“കാശി, നീ ഇപ്പോൾ ചെയ്തത് വളരെ മോശമായിപ്പോയി! വെറുമൊരു വാശിയുടെ പുറത്താണോടാ നീ ആ പെണ്ണിനെ പിടിച്ച് ഉമ്മ വെച്ചത്? ഒരു പെണ്ണിന്റെ സമ്മതമില്ലാതെ തൊടുമ്പോൾ അതവൾക്ക് എത്രമാത്രം മാനസിക വേദന ഉണ്ടാക്കുമെന്ന് നിനക്കറിയാമോ? നീ എന്താടാ ഈ കാണിച്ചുകൂട്ടിയത്? നിന്റെ അടുത്ത് നിന്ന് ഇങ്ങനെയൊരു പെരുമാറ്റം ഞങ്ങൾ ആരും പ്രതീക്ഷിച്ചതേയില്ല!”
അനുവിന്റെ വഴക്കും ചോദ്യങ്ങളും കേട്ട് ഒട്ടും പതറാതെ, ഗൗരവത്തോടെ കാശി പറഞ്ഞു:
“അവളോട് ഞാൻ ചെയ്തത് വാശിക്കല്ല, അവൾ എന്റെ പെണ്ണായതുകൊണ്ട് തന്നെയാണ്!”
ഇത് കേട്ടതും അതുവരെ വായയും പൊളിച്ചുനിന്ന വിവേക് ഞെട്ടലോടെ കണ്ണുതള്ളി ചോദിച്ചു:
“എടാ… നിന്റെ പെണ്ണോ?! ഇന്നലെ ആ പെണ്ണിനെ ചാക്കിലിട്ട് ഈ വീട്ടിലേക്ക് കൊണ്ടുവരുമ്പോഴത്തേക്കും നിനക്ക് അവളോട് ഇങ്ങനെയൊരു കട്ട പ്രേമം തോന്നിപ്പോയോടാ?! അതോ വണ്ടിയിൽ വെച്ച് ഏതെങ്കിലും വഴിക്ക് വന്നപ്പോൾ നിനക്ക് ലവ് അറ്റ് ഫസ്റ്റ് സൈറ്റ് അടിച്ചു മൂക്കും കുത്തി വഴുതി കെട്ടി വീണതാണോ ?!”
കാശി അല്പം ഗൗരവത്തിൽ തലയാട്ടിക്കൊണ്ട് വിശദീകരിച്ചു:
“അതൊന്നുമല്ലടാ! പണ്ടേ ഞാൻ മനസ്സിൽ കൊണ്ടുനടന്നവളാ അവൾ!”
അതുകേട്ട് അഭിജിത്തും വിവേകും ഒന്നുകൂടി ഞെട്ടി. അഭി കണ്ണ് തള്ളി ചോദിച്ചു:
“അപ്പൊ… നീ അവളെ പെണ്ണ് മാറി തട്ടിക്കൊണ്ടുവന്നതാണെന്നൊക്കെ പറഞ്ഞത് വെറും തള്ളായിരുന്നോ? ഈ തട്ടിക്കൊണ്ടുപോകൽ നാടകമൊക്കെ നിന്റെ വക വല്ല പ്ലാൻ ബി ആയിരുന്നോടാ?! ആ കൊച്ചിനെ കല്യാണം കഴിക്കാൻ വേണ്ടി നീ പ്ലാൻ ചെയ്ത് ഇറക്കിയതാണോ ഇത്?”
അനു ദേഷ്യം കുറച്ചൊന്ന് മാറ്റി ഗൗരവത്തിൽ പറഞ്ഞു:
“അതൊക്കെ പിന്നെ ചോദിക്കാം, ഡ്രാമയൊക്കെ പിന്നീട് കളിക്കാം! നീ എന്തായാലും പോയി ആ കുട്ടിയെ ഒന്ന് സമാധാനിപ്പിക്ക്. അവൾ ആകെ തകർന്നുപോയിട്ടുണ്ടാകും. ബാക്കിയുള്ള കാര്യങ്ങളൊക്കെ നമുക്ക് പിന്നീട് സംസാരിക്കാം, പോയി നോക്ക്!”
കാശി വേഗത്തിൽ മുകളിലത്തെ മുറിയിലേക്ക് കയറിച്ചെന്നു. അവിടത്തെ കട്ടിലിൽ മുഖം പൊത്തിയിരുന്നു കരയുകയായിരുന്നു ശിവാനി. അവളുടെ അരികിലേക്ക് പതുക്കെ ചെന്നിരുന്നുകൊണ്ട് കാശി പതറിയ സ്വരത്തിൽ പറഞ്ഞു:
“ശിവ, സോറി… ഞാൻ അങ്ങനെയൊക്കെ ചെയ്തത് ദേഷ്യം കൊണ്ടല്ല , നീ എന്റെ പെണ്ണായതുകൊണ്ട് മാത്രമാ.”
അതു കേട്ടതും ശിവാനി ഞെട്ടിപ്പോയി. അവൾ പെട്ടെന്ന് മുഖമുയർത്തിക്കണ്ട്, വിടർന്ന കണ്ണുകളോടെ ചോദിച്ചു:
“എന്താ… എന്താ നിങ്ങൾ പറഞ്ഞത്?”
കാശി അവളുടെ കണ്ണുകളിലേക്ക് നോക്കിക്കൊണ്ട് പുഞ്ചിരിയോടെ പറഞ്ഞു:
“അതെ ശിവ, എനിക്ക് നിന്നെ ഒരുപാട് ഒരുപാട് ഇഷ്ടമാണ്! ഇന്നോ ഇന്നലെ തുടങ്ങിയതല്ല, കുറേക്കാലമായി എന്റെ മനസ്സിൽ നീ മാത്രമാ ഉള്ളത്”
വിവേകും അഭിജിത്തും ക്ഷമ ഇല്ലാതെ മുകളിലേക്കു വന്നു.
“എടാ കാശിയേ! നീ ഇത്രയും വലിയൊരു ലൗ സ്റ്റോറി ഒളിപ്പിച്ചു വെച്ചോ? ആകാംക്ഷ സഹിക്കാനുള്ള കരുത്ത് ഞങ്ങളുടെ ഹൃദയത്തിനില്ലെടാ! നീ ആ ഫ്ലാഷ് ബാക്ക് ഒക്കെ ഒന്ന് വിശദമായി പറഞ്ഞു കേൾപ്പിക്ക്.”
മറ്റുള്ളവരും പിന്നാലെ എത്തിയതോടെ, കാശി എല്ലാവരെയും നോക്കിക്കൊണ്ട് തന്റെ പഴയ കഥ പറഞ്ഞുതുടങ്ങി:
“മുമ്പൊരിക്കൽ ഞാൻ ആലപ്പുഴ പോയപ്പോൾ, അവിടെ ഒരു ഹൗസ് ബോട്ടിൽ വെച്ചാണ് ഞാൻ ശിവാനിയെ ആദ്യമായി കാണുന്നത്. കണ്ടമാത്രയിൽത്തന്നെ എന്റെ മനസ്സ് ഇവൾ കൊണ്ടുപോയി! പക്ഷേ അന്ന് നേരിട്ട് സംസാരിക്കാൻ പറ്റിയില്ല. പിന്നീട് ഒരുപാട് അന്വേഷിച്ചാണ് ഇവളെക്കുറിച്ചുള്ള വിവരങ്ങൾകിട്ടിയത് .എന്നാൽ തൊട്ടുപിന്നാലെ ഇവളുടെ വിവാഹം ഉറപ്പിച്ചുവെന്ന വാർത്ത കേട്ട് ഞാൻ തകർന്നുപോയി.
തുടർന്ന് ആ ചെറുക്കനെക്കുറിച്ച് കൂടുതൽ അന്വേഷിച്ചപ്പോഴാണ് ഞെട്ടിക്കുന്ന ആ സത്യം മനസ്സിലായത്—അവൻ ഒരു ഗേയും ഡ്രഗ് അഡിക്റ്റും ആണെന്ന വിവരം! ആ സത്യം ഇവളുടെ വീട്ടുകാരെയും ഇവളെയും എങ്ങനെയെങ്കിലും അറിയിക്കാൻ വേണ്ടി ഞാൻ ഇവളുടെ അമ്മാവന്റെ മകനെ വിളിച്ച് എല്ലാ കാര്യങ്ങളും രഹസ്യമായി ധരിപ്പിച്ചു . പിന്നെ മീനുവിന്റെ കല്യാണവും ശിവാനിയുടെ കല്യാണവും ഒരേ ദിവസമാണ് നടക്കുന്നതെന്നും ഇവർ ഒരേ നാട്ടിൽ ആണെന്നും എനിക്ക് കൃത്യമായി അറിയാമായിരുന്നു. അങ്ങനെയാണ് ഞാൻ ഈ പ്ലാൻ ഉണ്ടാക്കിയത്! ലൊക്കേഷൻ ഇല്ലാത്തത് അല്ല .മനഃപൂർവം ഞാൻ ശിവാനിയുടെ വീടിന്റെ അടുത്ത് വണ്ടി നിർത്തിയതാ .അന്ന് ഞാൻ അറിഞ്ഞുകൊണ്ട് തന്നെ പ്ലാൻ ചെയ്ത് ശിവാനിയുടെ വീട്ടിൽ കയറി അവളെ തട്ടിക്കൊണ്ടുവന്നതായിരുന്നു! പിന്നെ, മീനുവിനെ കൃത്യസമയത്ത് അവിടെ എത്തിക്കാൻ വേണ്ടി ഞാൻ എന്റെ വേറൊരു ഫ്രണ്ടിനെ അങ്ങോട്ടേക്ക് അയച്ചിട്ടുണ്ടായിരുന്നു. ആ ഫ്രണ്ട് വഴിയാണ് മീനു നമ്മൾ തിരിച്ചുപോകുന്ന സ്ഥലത്തേക്ക് എത്തിയത്. ഇതൊക്കെ എന്റെ കൃത്യമായ പ്ലാനിംഗ് ആയിരുന്നു!”
കാശിയുടെ ഈ വാക്കുകൾ കേട്ട് വിവേകും അഭിജിത്തും വായയും പൊളിച്ചു പരസ്പരം നോക്കി നിന്നുപോയി. അഭി അമ്പരപ്പോടെ തലയിൽ കൈവെച്ചു പറഞ്ഞു:
“എടാ കള്ള കാശിനാഥാ! ഞങ്ങളെയൊക്കെ കബളിപ്പിച്ച് ഇത്രയും വലിയൊരു മാസ്റ്റർ പ്ലാനായിരുന്നോ നീ മനസ്സിൽ ഒപ്പിച്ചു വെച്ചിരുന്നത്?! ഒരു വാക്ക് ഞങ്ങളോട് പറഞ്ഞിരുന്നെങ്കിൽ ഈ തട്ടിക്കൊണ്ടുപോകൽ പരിപാടിയൊക്കെ ഞങ്ങൾ ഇതിലും കളർ ആക്കിയേനെടാ!”
അതുകേട്ട് കാശി പുഞ്ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞു:
“ഹേയ്, നിങ്ങളോട് പറഞ്ഞിരുന്നെങ്കിൽ നിങ്ങൾ വല്ല കോപ്രായവും കാട്ടി എന്റെ പ്ലാൻ മുഴുവൻ ചളമാക്കി കുളമാക്കിയേനെ! അതുകൊണ്ടാ ഞാൻ ഒറ്റയ്ക്ക് റിസ്ക് എടുത്തത്.”
ശിവാനി പരിഭവിച്ചു കൊണ്ട് പറഞ്ഞു
” അപ്പൊ പിന്നെ വണ്ടിയിൽ വെച്ച് തിരിച്ചു കൊണ്ട് വിടുമെന്ന് പറഞ്ഞ് വലിയ ഡയലോഗും ഷോയും കാണിച്ചത് വെറും നാടകമായിരുന്നോ?!”
അതുകേട്ട് കാശി ഒരു കള്ളച്ചിരിയോടെ ശിവാനിയുടെ അരികിലേക്ക് അല്പംകൂടി ചേർന്നുനിന്നുകൊണ്ട് പറഞ്ഞു:
“അതൊക്കെ വെറുതെ ഇറക്കിയ ടാക്റ്റിക്സ് അല്ലേ ശിവ! പിന്നെ, നീ ശരിക്കും അങ്ങോട്ട് തിരിച്ചു പോകില്ല എന്ന് എനിക്ക് നല്ല ഉറപ്പുമുണ്ടായിരുന്നു. ഇനി അഥവാ നീ വാശിപിടിച്ച് തിരിച്ചു പോകുമെന്ന് പറഞ്ഞാൽ പോലും, നിന്നെ ഞാൻ എങ്ങനെയെങ്കിലും പിടിച്ചു വലിച്ച് ഈ വീട്ടിൽ തന്നെ കൊണ്ടുവന്ന് നിർത്തിയേനെ! എന്റെ പെണ്ണിനെ ഞാൻ വേറെ ആർക്കും വിട്ടു കൊടുക്കാൻ ഉദ്ദേശിച്ചിട്ടില്ല!”
കാശിയുടെ ആ നോട്ടവും സംസാരവും കേട്ട് ശിവാനിയുടെ കവിളുകൾ നാണംകൊണ്ട് ചുവന്നു തുടുത്തു.
അഭി മുന്നോട്ട് കയറിവന്നുകൊണ്ട് പറഞ്ഞു:
“എടാ കാശിയേ, നീ നമ്മളോട് ഒരു വാക്ക് നേരത്തെ പറഞ്ഞിരുന്നെങ്കിൽ, ഇന്ന് ഹരിയുടെ കല്യാണത്തിന്റെ കൂടെ നിന്റെയും കല്യാണം നടത്തി നമുക്ക് ഒന്നിച്ച് ഡബിൾ ധമാക്കയായി തീർക്കാമായിരുന്നില്ലേടാ!”
അതുകേട്ട് വിവേക് നീണ്ട ഒരു നിശ്വാസത്തോടെ പറഞ്ഞു:
“നീ ഇതൊക്കെ നേരത്തെ പറഞ്ഞിരുന്നെങ്കിൽ, ഞാൻ വണ്ടിയിൽ വെച്ച് ഇവൾക്ക് വെറുതെ ഒരു ലൈഫ് ഓഫർ ചെയ്യില്ലായിരുന്നു ! എഗൈൻ ആൻഡ് എഗൈൻ സിംഗിൾ തന്നെയായിരിക്കാനാണ് എന്റെ വിധി!”
എല്ലാവരുടെയും ആ തമാശയും ചിരിയും കേട്ട് കാശി ശിവാനിയെ നോക്കി പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു:
“അതിനെന്താ കുഴപ്പം? നാളെത്തന്നെ നമുക്ക് അങ്ങ് താലികെട്ടാം. എന്താ ശിവാനി, ഓക്കെ അല്ലേ?”
തന്റെ നേരെ നീണ്ട ആ സ്നേഹത്തെയോർത്ത് ശിവാനി നാണത്തോടെ തലയാട്ടി സമ്മതം മൂളി.
അന്ന് രാത്രി, ഹരിയും മീനുവും തങ്ങളുടെ മുറിക്കുള്ളിലായിരുന്നു. റൊമാന്റിക് ആയ അന്തരീക്ഷം ഉണ്ടാക്കാൻ ഹരി മുറിയിൽ മെഴുകുതിരികളെല്ലാം കത്തിച്ചു വെച്ചു.
മീനു ചുറ്റും നോക്കിക്കൊണ്ട് പെട്ടെന്ന് പറഞ്ഞു:
“ചേട്ടാ, ലൈറ്റ് ഓഫ് ആക്കണ്ട കേട്ടോ! എനിക്ക് ഇരുട്ട് ഭയങ്കര പേടിയാ.”
“അയ്യോ മീനു, ഇവിടെ നമ്മൾ മൊത്തം കാൻഡിൽസ് ഒക്കെ കത്തിച്ചു വെച്ചിട്ടില്ലേ? ആ റൊമാന്റിക് ഫീൽ കിട്ടണമെങ്കിൽ പ്രധാന ലൈറ്റ് ഒന്ന് ഓഫ് ആക്കിയേ പറ്റൂ!”
അതും പറഞ്ഞ് ഹരി കട്ടിലിന്റെ അരികിലെ സ്വിച്ച് ബോർഡിൽ ചെന്ന് മെയിൻ ലൈറ്റ് ഓഫ് ചെയ്തു. മീനു പെട്ടെന്ന് പേടിച്ചരണ്ട് ഒച്ചത്തിൽ അലറിവിളിച്ചു:
“അയ്യോ… ചേട്ടാ…! ചേട്ടാ…!”
ഹാളിൽ സോഫയിൽ ഇരുന്ന വിവേക്, ആ അലർച്ച കേട്ടതും ഞെട്ടിപ്പോയി. അവൻ ഉറക്കെ വിളിച്ചുപറഞ്ഞു:
“എടാ പന്നി ആക്രാന്തം കാണിച്ച് വില കളയാതെടാ!”
അതുകേട്ട് ഹരി അപ്പോൾ തന്നെ പരിഭ്രമത്തോടെ ലൈറ്റ് ഓൺ ആക്കിക്കൊണ്ട് പറഞ്ഞു:
“എടി മീനു, ഇങ്ങനെ കിടന്ന് ഒച്ചത്തിൽ വിളിക്കണ്ട പെണ്ണേ! കുറച്ചുകൂടി പതിയെ വിളിച്ചാൽ പോരെ? പേടിയാവുന്നുണ്ടെങ്കിൽ ഞാൻ ലൈറ്റ് ഓൺ ആക്കി വെക്കാം!”
കുറച്ചു കഴിഞ്ഞപ്പോൾ മീനുവിന്റെ പേടിയൊക്കെ മാറിയെന്ന് കരുതി ഹരി വീണ്ടും ആ ലൈറ്റ് ഓഫ് ചെയ്തു. ഈ തവണ ലൈറ്റ് ഓഫ് ചെയ്തതും മീനു പെട്ടെന്ന് തന്റെ ശബ്ദം താഴ്ത്തി ഹസ്കി വോയിസിൽ പതുക്കെ വിളിക്കാൻ തുടങ്ങി:
“ചേട്ടാ… ചേട്ടാ…”
ആ വിളി കേട്ടതും വിവേക് പറഞ്ഞു
“എടാ , ഇവിടെ പുറത്തു ഞങ്ങളെപ്പോലെ മൊരടിക്കുന്ന സിംഗിൾസ് കിടപ്പുണ്ടെന്ന് ഓർക്കണം! ഒരു മയത്തിലൊക്കെ വേണമെടാ ഇത്!”
ഇതു കേട്ടതും ഹരി വേഗം ചാടിയെണീറ്റ് വീണ്ടും ലൈറ്റ് ഓൺ ആക്കിക്കൊണ്ട് മീനുവിനോട് പറഞ്ഞു:
“മോളെ, നീ ഇങ്ങനെ കിടന്ന് അലറി വിളിച്ച് പറയിപ്പിക്കല്ലേ! ചേട്ടാ എന്ന് ഇനി നീ വിളിക്കണ്ട, പ്ലീസ്!”
അത് കേട്ട് മീനു ചിരിച്ചുകൊണ്ട് സമ്മതിച്ചു. എന്നാൽ അടുത്ത തവണ ഹരി ലൈറ്റ് ഓഫ് ചെയ്തതും, പേടിച്ച മീനു വീണ്ടും ഒച്ചത്തിൽ നിലവിളിച്ചു .
“ആ…”
അത് കേട്ടതും വിവേക് കലിപ്പിൽ പറഞ്ഞു:
“ഇവനെ ഞാൻ ഇന്ന് വെറുതെ വിടില്ല, ഞാൻ കൊന്നിരിക്കും! വെറുതെ നമ്മളെപ്പോലെയുള്ള പാവം സിംഗിൾസിനെ മാനസാന്തരപ്പെടുത്താനായിട്ട് ഇറങ്ങിക്കോളും ഇവന്മാര്!”
വിവേക് നേരെ ചെന്ന് ഹരിയുടെ മുറിയുടെ വാതിലിൽ ഒറ്റ ഇടി!
“എടാ കിഴങ്ങുപോലത്തവനെ, അകത്ത് അടങ്ങി ഒതുങ്ങി ഇരിക്ക്! ആ പെണ്ണിനെ കൊല്ലാതെ . ഇങ്ങനെ ആക്രാന്തം കാണിച്ച് പുറത്തുള്ളവരുടെ ഉറക്കം കെടുത്തിയാൽ, ഞങ്ങൾ ഇപ്പോൾത്തന്നെ ഈ വാതിൽ ചവിട്ടിപ്പൊളിച്ച് നിന്നെ എടുത്ത് പുറത്തിടും. പറഞ്ഞേക്കാം!”
ഹരി ദയനീയമായി മീനുവിനെ നോക്കി പറഞ്ഞു “കുറെക്കാലമായി സദ്യക്ക് ടച്ചിങ്സ് ആയി അച്ചാറും തൈരും ചിപ്സും മാത്രം കഴിക്കുന്നത് പോലെ വെറും കവിളും ചുണ്ടും നെറ്റിയും മാത്രമായിട്ട് ഞാൻ അങ്ങ് അഡ്ജസ്റ്റ് ചെയ്ത് പോവുകയാണ്! ഇന്നേങ്കിലും എനിക്ക് ഒരു ഫുൾ മീൽസ് സദ്യ തന്നെ കഴിക്കണം, പേടി ആണെങ്കിൽ ലൈറ്റ് on ആക്കി തന്നെ ഇടാം ”
ഹരി അവളെയും കൊണ്ട് കട്ടിലിലേക്ക് വീണു
പിന്നെ തോരൻ വന്നു
ഓലൻ വന്നു
കാളൻ വന്നു
അവിയൽ വന്നു
എരിശ്ശേരി വന്നു
ചോറു വന്നു
സാമ്പാറും വന്നു
രണ്ടുക്കൂട്ടം പായസവും വന്നു
ഹരിയുടെ വയറ് നിറഞ്ഞു
പിറ്റേന്ന് രാവിലെ രജിസ്റ്റർ ഓഫീസിൽ വെച്ച് കാശിയുടെയും ശിവാനിയുടെയും വിവാഹവും വളരെ ലളിതമായി നടന്നു.
ഹരി പെട്ടെന്ന് കാശിയോട് ആശങ്കയോടെ ചോദിച്ചു:
“ശിവാനിയുടെ വീട്ടുകാർ ഇനി ഇവിടെ പ്രശ്നവുമായി വരുമോ?”
“അതൊക്കെ ഞാൻ ഇന്നലെ രാത്രി തന്നെ ഫോണിൽ വിളിച്ച് അവരുമായിട്ട് സംസാരിച്ച് ഫുൾ സെറ്റ് ആക്കിയിട്ടുണ്ട്! ഇനി അവളെ അന്വേഷിച്ച് ആരും ഇങ്ങോട്ട് വരില്ല.വന്നാൽ നിർബന്ധിച്ചു അവളെ ഒരു gay ആയ ആളെ കൊണ്ട് കല്യാണം കഴിപ്പിക്കാൻ നോക്കിയതിനു കേസ് കൊടുക്കുമെന്ന് ഞാൻ പറഞ്ഞിട്ടുണ്ട് “
വിവേക് വലിയൊരു ദീർഘശ്വാസം വിട്ടുകൊണ്ട് തലയിൽ കൈവെച്ച് പരിഭവത്തോടെ പറഞ്ഞു:
“അങ്ങനെ കാശിയും കെട്ടി, ഹരിയും കെട്ടി… അഭിജിത്തിന് കൂട്ടിന് നമ്മുടെ അനുവും ഉണ്ട്! എനിക്ക് ആരുമില്ല, എന്റെ ഈ അഗതി ജീവിതം കാണാൻ ദൈവത്തിന് കണ്ണില്ലേടാ…”
വിവാഹച്ചടങ്ങുകൾക്കെല്ലാം ശേഷം രജിസ്റ്റർ ഓഫീസിൽ നിന്ന് പുറത്തിറങ്ങിയ എല്ലാവരും കൂടി ആഘോഷത്തിന്റെ ഭാഗമായി അടുത്തുള്ള ഒരു ചെറിയ കഫേയിലേക്ക് പോയി. അവിടെവെച്ച് ഒരു ചെറിയ പാർട്ടി സംഘടിപ്പിച്ചിരുന്നു.
പാർട്ടി കഴിഞ്ഞു വിവേക് പുറത്തേക്കിറങ്ങിയതും പെട്ടെന്ന് ശ്രദ്ധിക്കാതെ മുന്നിൽ നിന്നിരുന്ന ഒരു പെൺകുട്ടിയുമായി ചെന്നു കൂട്ടിയിടിച്ചു! ഒരു നിമിഷം അവരുടെ കണ്ണുകൾ തമ്മിൽ കോർത്തിണങ്ങി.
ആശ്ചര്യത്തോടെയും കൗതുകത്തോടെയും വിവേക് ആ പെൺകുട്ടിയെ നോക്കിക്കൊണ്ട് പറഞ്ഞു :
“അപ്പൊ എന്റെ ജീവിതത്തിൽ വരുമെന്ന് ആ പണിക്കർ പറഞ്ഞ പെൺകുട്ടി ഇതാണോ?! എന്താ കുട്ടിയുടെ പേര്?”
“എന്റെ പേര് മഹാലക്ഷ്മി എന്നാ ചേട്ടാ! വിവേകേട്ടനല്ലേ ഇത്? എനിക്ക് ചേട്ടനെ നന്നായി അറിയാം, ചേട്ടൻ കോളേജിൽ എന്റെ സീനിയർ ആയിരുന്നു! ഞാൻ എപ്പോഴും ചേട്ടനെ ഓർക്കാറുണ്ട്.”
“ഓഹോ, കുട്ടി എന്നെ ഓർക്കാറുണ്ടോ?! ബൈ ദ ബൈ… കുട്ടി നിലവിൽ സിംഗിൾ ആണോ?”
മഹാലക്ഷ്മി നാണത്തോടെ ഒന്ന് ചിരിച്ചുകൊണ്ട് തലയാട്ടി:
“അതെ ചേട്ടാ ..സിംഗിൾ ആണ്!”
“അപ്പൊ പിന്നെ കുട്ടി റെഡി ടു മിങ്കിൾ ആണോ?!”
അതുകേട്ട് മഹാലക്ഷ്മി നാണത്തോടെ പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു:
“സത്യം പറഞ്ഞാൽ, പണ്ട് കോളേജിൽ വെച്ചേ എനിക്ക് വിവേകേട്ടനോട് ഒരു ക്രഷ് ഉണ്ടായിരുന്നു! പക്ഷേ അന്ന് എങ്ങനെ പറയണമെന്ന് അറിയാത്തതുകൊണ്ട് ഞാൻ മിണ്ടാതെ നടക്കുകയായിരുന്നു…”
ഇതു കേട്ടതും വിവേകിന്റെ ഉള്ളിൽ നൂറു ലഡ്ഡു ഒന്നിച്ചു പൊട്ടിയ സന്തോഷമായി! അവൻ സന്തോഷം കൊണ്ട് തുള്ളിക്കൊണ്ട് ചുറ്റും നോക്കി അലറിവിളിച്ചു:
“ഡാ ഹരി! കാശി! അഭിജിത്തേ…! നിങ്ങളൊക്കെ ഒന്ന് ഇങ്ങോട്ട് നോക്കിക്കേടാ, എന്റെ മാവ് പൂത്തു! എന്റെ ജീവിതത്തിലേക്ക് ഒടുവിൽ ആ മഹാലക്ഷ്മി വന്നെത്തിയിരിക്കുന്നു! പണിക്കർ പറഞ്ഞതുപോലെ തന്നെ എന്റെ ജീവിതത്തിലേക്ക് മഹാലക്ഷ്മിയെപ്പോലെ ഒരു പെൺകുട്ടി വന്നിരിക്കുകയാണ്, ആ മഹാലക്ഷ്മിയെ ഞാൻ കണ്ടുപിടിച്ചിരിക്കുന്നു അളിയന്മാരെ! അങ്ങനെ ഒടുവിൽ എനിക്കും സെറ്റായിരിക്കുകയാ!”
അങ്ങനെ ആ കൂട്ടത്തിലെ അവസാനത്തെ സിംഗിളും തന്റെ പ്രണയവും കണ്ടെത്തിയ ആ സന്തോഷനിമിഷത്തിൽ ആ കഫേ ആകെ ആരവങ്ങളാൽ നിറഞ്ഞു .
കഫേയിലെ സന്തോഷാന്തരീക്ഷത്തിനിടയിൽ വിവേക് ഒരു കിടിലൻ ഐഡിയയുമായി മുന്നോട്ടു വന്നു. അവൻ ആവേശത്തോടെ പറഞ്ഞു:
“എടാ, ഞാൻ ഒരു യൂട്യൂബ് ചാനൽ തുടങ്ങിയാലോ?! എനിക്ക് ഇപ്പോൾ പെണ്ണ് സെറ്റായ സ്ഥിതിക്ക് ഇനി ചെയ്യാൻ കുറെ വ്ളോഗ് കണ്ടന്റുകൾ ഉണ്ടാക്കാമല്ലോടാ! ഉദാഹരണത്തിന്, കല്യാണം കഴിഞ്ഞു ‘ആദ്യരാത്രി മുറിയിൽ നടന്നത് അറിഞ്ഞാൽ നിങ്ങൾ ഞെട്ടും!’ എന്നൊക്കെ കാപ്ഷൻ വെച്ച് ഒരു വീഡിയോ അങ്ങ് ഇറക്കാം!”
ഇതു കേട്ടതും ഹരി ഞെട്ടിപ്പോയി.
“എടാ നിർത്തു നിർത്തു…ഇത് പോലത്തെ ഊള ക്യാപ്ഷൻ ഇട്ട് നീ വല്ല പച്ചക്കുയിൽ ചാനലും തുടങ്ങുകയാണോ?!
വിവേക് തന്റെ മാസ്റ്റർ പ്ലാൻ വിശദീകരിച്ചു:
“ഹേയ്, നീ ഇതൊന്നും മനസ്സിലാക്കില്ല ഹരി! ഇക്കാലത്ത് ആൾക്കാർക്ക് ഇതൊക്കെ അല്ലേടാ കൂടുതൽ താല്പര്യം? യൂട്യൂബിൽ റീച്ച് കൂടണമെങ്കിൽ ഇതുപോലത്തെ ആക്രാന്തം കൂട്ടുന്ന ക്യാപ്ഷനുകൾ ഒക്കെ കൊടുത്തേ പറ്റൂ! അത് കഴിഞ്ഞാൽ പിന്നെ ഞാൻ അടുത്ത പ്ലാനിലേക്ക് കടക്കും. കല്യാണം കഴിഞ്ഞ് പെട്ടെന്ന് തന്നെ ഇവളെ ഞാൻ പ്രഗ്നന്റ് ആക്കും! പിന്നെ ആ പ്രഗ്നൻസി ടൈമിലെ വ്ളോഗുകൾ, ഹോസ്പിറ്റൽ ചെക്ക് അപ്പ് വ്ലോഗ്, caring വ്ലോഗ്, പ്രഗ്നൻസിയുടെ ഏഴാം മാസം ഫോട്ടോ ഷൂട്ടുകൾ, ഡെലിവറി വ്ലോഗ് ,പിന്നെ കുഞ്ഞിന്റെ പേരിടീൽ ചടങ്ങ്… അങ്ങനെ നോക്കിയാൽ നമുക്ക് കുറെ കണ്ടന്റുകൾ ഉണ്ടാക്കാമല്ലോടാ! കണ്ടന്റിന് യാതൊരു കുറവും ഉണ്ടാകില്ല. അതുകഴിഞ്ഞാൽ പിന്നെ നമുക്ക് കൊളാബിനായി കുറെ കമ്പനികളുടെ പ്രൊഡക്ട്സ് ഒക്കെ ഫ്രീയായി കിട്ടും! ബേബി പ്രൊഡക്ട്സിന്റെ പരസ്യങ്ങളൊക്കെ ചെയ്താൽ നല്ല വരുമാനം കിട്ടില്ലേ ? പിന്നെ അതൊക്കെ കഴിഞ്ഞാൽ നമ്മൾ അടുത്ത ലെവലിലേക്ക് കടക്കും—ഞങ്ങൾ തമ്മിൽ ഭയങ്കര അടിയാണെന്നും, ഇനി ഒരുമിച്ച് ജീവിക്കാൻ പറ്റില്ലെന്നും പറഞ്ഞ് ഒരു വീഡിയോ ഇടും! ഞങ്ങൾ ഡിവോഴ്സ് ചെയ്യാൻ പോവുകയാണെന്ന് നാട്ടുകാരെയും സബ്സ്ക്രൈബേഴ്സിനെയും വിശ്വസിപ്പിക്കും.”
വിവേക് ആവേശത്തോടെ കൈകൾ വീശിപ്പറഞ്ഞു:
“അങ്ങനെ ആൾക്കാരുടെ കണ്ണിൽ പൊടിയിട്ട് നമ്മൾ ഡിവോഴ്സിന് ഇറങ്ങും, എന്നിട്ട് കുറച്ചു ദിവസം കഴിയുമ്പോൾ അതൊരു പ്രാങ്ക് ആണെന്ന് പറഞ്ഞ് നമ്മൾ വീണ്ടും ഒന്നുകൂടി വിവാഹം കഴിക്കും! അപ്പോഴേക്കും നമ്മുടെ ചാനലിന്റെ വ്യൂസും റീച്ചും ഒക്കെ കുതിച്ചുയർന്ന് നമ്മൾ കുറെ ലക്ഷങ്ങൾ സമ്പാദിച്ചിട്ടുണ്ടാകും, മനസ്സിലായോടാ എന്റെ പ്ലാൻ!”
വിവേകിന്റെ ഈ ഭ്യൂട്യൂബ് പ്ലാനുകൾ കേട്ട് ഹരിയും അഭിജിത്തും ചിരി അടക്കാനാവാതെ വയറുപിടിച്ചുപോയി. ഹരിയാണെങ്കിൽ തലയിൽ കൈവെച്ചുകൊണ്ട് പുച്ഛത്തോടെ പറഞ്ഞു:
“എടാ പൊട്ടാ, നിനക്ക് ഇപ്പോഴാണ് പെണ്ണ് പോലും സെറ്റായി കിട്ടിയത്! അപ്പോഴേക്കും നീ കുഞ്ഞിന്റെ പേരിടീലും ഡിവോഴ്സ് പ്രാങ്കും വരെ ചിന്തിച്ചുകൂട്ടി വെച്ചേക്കുവാണോ?! ‘റേഷൻ കട മറന്ന് മണ്ണെണ്ണ വാങ്ങണോ ഗോവിന്ദൻകുട്ടി’
തലമറന്ന് എണ്ണ തേക്കാൻ നിൽക്കാതെടാ, കാര്യങ്ങൾ പടിപടിയായി നടക്കട്ടെ!”
ഹരിയുടെ ആ തമാശരൂപത്തിലുള്ള മറുപടി കേട്ട് ആ കഫേ ആകെ കൂട്ടച്ചിരിയിൽ മുഴുകി. മഹാലക്ഷ്മിയും മീനുവും അനുവും ശിവാനിയുമെല്ലാം വിവേകിന്റെ ആ വ്ളോഗ് ഐഡിയ കേട്ട് അവനെ കളിയാക്കി.
വൈകുന്നേരത്തോടെ എല്ലാവരും പിരിഞ്ഞു. മീനുവും ഹരിയും കൂടെ ഹരിയുടെ വീട്ടിലേക്ക് യാത്രയായി. വിവേക് ആകട്ടെ, മഹാലക്ഷ്മിയുടെ ഫോൺ നമ്പറും വാങ്ങി അടുത്ത പ്ലാനുകളുമായി സന്തോഷത്തോടെ മുന്നോട്ട് പോയി .അഭിയും അനുവും കൂടെ ബീച്ചിലേക്ക് കറങ്ങാൻ പോയി .
അങ്ങനെ, എല്ലാ ബഹളങ്ങളും കഴിഞ്ഞ ആ രാത്രിയിൽ കാശിയുടെയും ശിവാനിയുടെയും ആദ്യരാത്രിക്ക് ആ വീട് വേദിയായി.
മനോഹരമായി അലങ്കരിച്ച മുറിയിലേക്ക് ശിവാനി നാണത്തോടെ പതുക്കെ കടന്നുവന്നു. കട്ടിലിന്റെ അരികിൽ നിന്ന കാശി പുഞ്ചിരിയോടെ അവളുടെ അടുത്തേക്ക് നടന്നുചെന്നു.
കാശി അവളുടെ കൈകളിൽ മെല്ലെപ്പിടിച്ചുകൊണ്ട് സ്നേഹത്തോടെ പറഞ്ഞു:
“എന്ത് ആലോചിക്കുകയാ ശിവ? അന്ന് ഞാൻ തട്ടിക്കൊണ്ടു വന്നപ്പോൾ ശരിക്കും പേടിച്ചു പോയോ .ആ പേടി ഇത് വരെ മാറിയില്ലേ “
“പിന്നെ… നിങ്ങളെന്നെ പെണ്ണുകാണാൻ വന്നതൊന്നുമല്ലല്ലോ, ബോധം കെടുത്തി , ചാക്കിലാക്കി കടത്തുകയല്ലേ ചെയ്തത്! അന്ന് ഞാൻ അനുഭവിച്ച പേടിക്ക്…”
മുഴുവൻ പറയാൻ സമ്മതിക്കാതെ കാശി അവളെ തന്നിലേക്ക് ചേർത്തുപിടിച്ചു. അവന്റെ ചുണ്ടുകൾ അവളുടെ കാതോരം ചേർന്ന് പതുക്കെ മൊഴിഞ്ഞു:
“ഇന്നലെ ലിപ് ലോക്ക് അടിച്ച് ഞാൻ തീർത്തതല്ലേ ആ പേടിയൊക്കെ … ബാക്കി ഇപ്പൊ തീർത്തു തരാം “
അതുകേട്ടതും ശിവാനിയുടെ കവിളുകൾ നാണംകൊണ്ട് ചുവന്നു തുടുത്തു. അവൾ നാണത്തോടെ അവന്റെ നെഞ്ചിൽ മുഖം പൂഴ്ത്തി.
പുറത്തെ നിലാവെളിച്ചത്തിൽ, എല്ലാ വഴക്കുകൾക്കും വാശികൾക്കും വിരാമമിട്ട്… മനസ്സിൽ കൊണ്ടുനടന്ന തന്റെ പ്രണയം സ്വന്തമാക്കിയതിന്റെ അനന്തമായ സന്തോഷത്തിൽ കാശി ശിവാനിയടെ കൂടെ തങ്ങളുടെ ജീവിതത്തിലെ പുതിയൊരു പ്രണയാതുരമായ അധ്യായത്തിലേക്ക് കാലെടുത്തു വെച്ചു. കാശി ശിവാനിയെ ചേർത്ത് പിടിച്ചു ചുംബനങ്ങൾ കൊണ്ട് മൂടി അവളെ എടുത്ത് കട്ടിലിൽ കിടത്തി അവിളിലേക്ക് ചാഞ്ഞു .
ആകാംഷയോടെ നോക്കണ്ട .അവരുടെ സ്വകാര്യതയിലേക്ക് നമ്മൾ ഇങ്ങനെ കണ്ണ് നട്ട് നോക്കാനും ഒളിഞ്ഞു കേൾക്കാനും നിൽക്കുന്നത് ശരിയല്ലല്ലോ! അതുകൊണ്ട് അതൊക്കെ അവരുടേതായ വഴിക്ക് നടക്കട്ടെ, നമുക്ക് വേറെ പണി നോക്കാം!”
അങ്ങനെ, കാശിയും ശിവാനിയും, ഹരിയും മീനുവും, ഒടുവിൽ നമ്മുടെ സ്വന്തം വിവേകും മഹാലക്ഷ്മിയുമെല്ലാം അവരവരുടെ സന്തോഷകരമായ ജീവിതത്തിലേക്ക് പ്രവേശിക്കുന്നു. സിംഗിൾസ് ആർമി തൽക്കാലത്തേക്ക് പിരിച്ചുവിടപ്പെട്ടിരിക്കുന്നു!
(ശുഭം)
അവസാനിച്ചു
Поиск микрокредита требует не столько в срочности, сколько в тщательной проверке условий конкретного кредитора. Сервис BANK-NEVA собирает и систематизирует информацию о МФО, помогая оценить реальные процентные ставки и дополнительные сборы еще до факта подписания договора. В реальности одобрение заявки зависит не от числа отправленных анкет, а от совпадения ваших данных внутренним скоринговым моделям МФО, поэтому точечный выбор надежного партнера всегда эффективнее хаотичной отправки заявок.
Главная причина отклонения заявки кроется в высокой долговой нагрузке или неактуальных сведениях в анкете. До обращения в МФО целесообразно бесплатно запросить актуальную кредитную историю через БКИ и проверить, что в ней нет скрытых задолженностей, о которых вы могли забыть. Советуем запрашивать сумму, реально соответствующую вашему официальному доходу: указание предельного лимита при первичном обращении часто запускает автоматическую систему безопасности МФО. Необходимо детально читать раздел договора о штрафах и порядке продления, так как пролонгация срока займа без погашения основного долга фактически кратно повышает итоговую переплату.
Каждое кредитное соглашение влечет за собой юридическую ответственность, поэтому к получению заемных средств необходимо подходить строго с учетом реального состояния личного бюджета и анализа потенциальных рисков для кредитного рейтинга. Поскольку наш сервис не является кредитором и не предоставляет деньги, наша ключевая цель — предоставить вам аналитику для обоснованного решения. Детальные разборы условий конкретных МФО и пошаговые алгоритмы минимизации вероятности отказа мы регулярно публикуем в канале https://max.ru/channel_bank_neva, чтобы вы могли заблаговременно выявить все нюансы. Такой подход помогает поддержать финансовую устойчивость и избежать ситуаций, когда срочная потребность в средствах перерастает в долгосрочную долговую нагрузку.
замена венцов новокузнецк
Nice article. There’s a good follow-up resource at huntdesk.shop if you want to dig further.