KALIPPAN POLICE FULL PART

പറയാൻ വിട്ടുപോയ ഭാഗം 

ആ മോള് വിളക്ക് വെച്ചോ? ഞാൻ മോളെ അതിന് വിളിക്കാൻ വേണ്ടി വരായിരുന്നു.

സന്ധ്യാസമയം വിളക്ക് വച്ച് അകത്തേക്ക് കയറിയ ഭദ്രയെ കണ്ടതും ദേവകി അവൾക്കടുത്തേക്ക് വന്നു കൊണ്ട് ചോദിച്ചു.

പാട്ടി പറഞ്ഞു തന്നു അമ്മാ എല്ലാം. 

അവൾ ചിരിയോടെ സോഫയിൽ ഇരുന്ന് തങ്ങളെ നോക്കുന്ന അമ്മാളിനെ നോക്കി കൊണ്ട് ദേവിക്ക് മറുപടി നൽകി.

അത് നന്നായി. മോളെ കൊണ്ട് ഒന്ന് കോലം വരപ്പിക്കണം എന്ന് ഉണ്ടായിരുന്നു എനിക്ക്. 

ഇനി ഇപ്പൊ നാളെ രാവിലെ ആവട്ടെ.

അവർ അവളെ നോക്കി ചിരിയോടെ പറഞ്ഞു കൊണ്ട് അമ്മാളിനരിയിലേക്ക് നടന്നു.

ഞാൻ കല്യാണം കഴിഞ്ഞ് വന്ന അന്ന് തന്നെ അമ്മ വൈകീട്ട് കോലപൊടി എടുത്ത് തന്നിട്ട് എന്നെ കൊണ്ട് കോലം വരപ്പിച്ചത് ഓർമ്മയുണ്ടോ അമ്മക്ക് ?

ദേവകി ചിരിയോടെ അവിടെ സോഫയിൽ ഇരിക്കുന്ന അമ്മാളിനടുത്തേക്ക് ഇരുന്ന് കൊണ്ട് ചോദിച്ചു.

പിന്നെ ന്യാപകം ഇല്ലാമലാ പോകും; അന്ത നാള് ഞാൻ ഉയിരോടെ ഇറ്ക്കറ വരേക്കും നാ മറക്കമാട്ടെ. 

അവർ ദേവകിയെ ഒന്ന് കണ്ണുരുട്ടി നോക്കി കൊണ്ട് പറഞ്ഞു.

നീ.. ഇത് കേള് കണ്ണാ..

അവർ പറഞ്ഞ് കൊണ്ട് ഭദ്രയുടെ കൈ പിടിച്ച് അവർക്കടുത്തേക്ക് ഇരുത്തി.

അന്നേക്ക് ദേവവോടെ മാമാ ഇല്ലയാ അന്ത SP, അവന്ക്കും ദോ ഇവള്ക്കും engagement നടക്കവേണ്ടിയ ദിനം. കാളെലെ എഴ്ന്തിരിച്ച് പാത്താ പൊണ്ണെ കാണോ..;

എല്ലാറും എന്നാച്ച് എങ്ക പോയിട്ടാന് തെറിയാമ ഇവളെ തേടീട്ട് ഉറക്ക്മ്പോത് താ വൈദി ഇവളെ കല്യാണം പണ്ണി എങ്ക എല്ലാവർക്കും മുന്നാടി വന്ത് നിന്താ..

നാങ്ക എല്ലാറുമേ അസന്ത് പോയിട്ടോ താനേ..

അവന്ക്ക് ഇവളെ പുടിക്കൂങ്കറ വിഷയം അന്നക്ക് താ എനക്ക് തെരിയ്ത്.

എല്ലാര് മുന്നാടിയും എന്നെ അസിങ്കപെടുത്തീട്ടാങ്കറ ഏക്കത്തിലെ അന്നക്ക് നാ അവനെ കൈ നീട്ടി അടിച്ച്ട്ടേ. അത്ക്കപ്പറം എല്ലാര് കിട്ടെയും മന്നിപ്പ് കേട്ട് നാ ഇവങ്ക രണ്ട് പേരോടെയും കൈയ്യെ പുടിച്ച് കളമ്പി വന്ത്ട്ടേ .

(അന്ന് ദേവൻ്റെ അമ്മാവൻ ഇല്ലേ SP അവനും ദേ ഈ ഇരിക്കുന്നവൾക്കും engagement. രാവിലെ എഴുന്നേറ്റപ്പൊ ഉണ്ട് പെണ്ണിനെ കാണുന്നില്ല; എല്ലാവരും പെണ്ണിനെ അനോഷിച്ച് നാല് പാടും ഓട്ടമായി. അങ്ങനെ ഇരിക്കുമ്പോഴാണ് വൈദി ഇവളെയും കല്യാണം കഴിച്ച് ഞങ്ങൾക്ക് മുന്നിൽ വന്ന് നിൽക്കുന്നത്. ഞങ്ങൾ എല്ലാവരും ഞെട്ടി പോയില്ലേ.. അവന് ഇവളെ ഇഷ്ടമാണെന്നുള്ള കാര്യം എനിക്ക് അറിയില്ലല്ലോ; എല്ലാവർക്ക് മുന്നിലും എന്നെ തലകുനിച്ച് നിർത്തിയ ദേഷ്യത്തില് ഞാൻ അവൻ്റെ കരണം നോക്കി ഒന്ന് കൊടുത്തു കൊണ്ട് എല്ലാവരോടും ക്ഷമ ചോദിച്ച് ഇവരെയും വിളിച്ച് ഇറങ്ങിയതാ അവിടുന്ന്.)

അവർ അന്നത്ത ഓർമ്മൽ ഒരു നെടുവീർപ്പോടെ പറഞ്ഞു നിർത്തി.

ഭദ്ര ഇതെല്ലാം ആദ്യമായി കേൾക്കുന്ന കൗതുകത്തിൽ ഇരിക്കുന്നുണ്ട്

എന്നിട്ട്?

അവൾ അതേ കൗതുകം കണ്ണിൽ നിറച്ച് കൊണ്ട് അവരോട് ചോദിച്ചു.

എന്നിട്ട് ആദ്യം അമ്മ ഞങ്ങളെ അത്ര അടുപ്പിച്ചില്ല പിന്നെ പിന്നെ എല്ലാം ശരിയായി വന്നു.

ദേവ ജനിച്ചപ്പോൾ അവനെ ആദ്യം കൈ നീട്ടി വാങ്ങിയത് അമ്മയാണ് അതോടെ അമ്മ ഫ്ലാറ്റ് അല്ലേ അമ്മേ…

ദേവകി ചിരിയോടെ തനിക്കരികിൽ ഇരിക്കുന്ന അമ്മാളിനെ നോക്കി ചോദിച്ചു.

ആമാ അത്ക്ക് മുന്നാടി നാ ഉങ്കിട്ടെ പോസാമ ഇറ്ന്ത മാതിരി സൊല്ലാതെ ദേവൂ.. നീ..

അമ്മാൾ അവരുടെ കൈപ്പത്തിൽ മെല്ലെ ഒന്ന് തല്ലി കൊണ്ട് പറഞ്ഞു.

ഭദ്ര അവർ  അമ്മായിഅമ്മയെയും മരുമകളെയും നോക്കി ചിരിയോടെ അവർക്കരികിൽ ഇരുന്നു.

ദേവ സൊന്നാ നാളെ കാലേലെ നിങ്ങൾ തിരികെ പോകുവാണെന്ന്.

എത്ര മണിക്കാ ഇറങ്ങുന്നത്?

അമ്മാൾ ചോദിച്ചു.

നാല് മണിക്ക് ഇറങ്ങണം എന്നാ ദേവേട്ടൻ പറഞ്ഞത്.

അവൾ മറുപടി നൽകി.

ദേവൂ കൊഞ്ചം ഇങ്കെ വായേ…

റൂമിൽ നിന്ന് വൈദി അവരെ വിളിച്ചു.

ഞാൻ ഇപ്പൊ വരാമേ..

അതും പറഞ്ഞവർ ദൃതിയിൽ അകത്തേക്ക് കയറി.

ഭദ്ര അമ്മാളിൻ്റെ കൂടെ ഒന്നും രണ്ടും പറഞ്ഞ് അവിടെ തന്നെ ഇരുന്നു.

രാത്രി എട്ട് മണിയോടെയാണ് ദേവ താഴേക്ക് ഇറങ്ങി വരുന്നത്. 

അവൻ താഴേക്ക് വന്നതും കാണുന്നത് ദേവകിയുടെ കൂടെ ഓരോന്ന് പറഞ്ഞ് കൊണ്ട് കൈയ്യിൽ കറി പാത്രവും പിടിച്ച് നടന്ന് വരുന്നവളെയാണ്, അവളെ ഒന്ന് നോക്കി കൊണ്ട് അവൻ ഡൈനിംഗ് ടേബിൾ ലക്ഷ്യം വച്ച് നടന്നു.

ഭക്ഷണം വിളമ്പാൻ നിൽക്കുന്നവളെ കാണെ ദേവകി അവളെ ദേവക്കരികിൽ പിടിച്ചിരുത്തി. ശേഷം ഒരു കസേര വലിച്ചിട്ട് അവരും ഇരുന്നു.

അവരുടെ ആ പ്രവർത്തിയിലൂടെ അവരവർക്ക് വേണ്ടത് എന്താന്ന് വച്ചാൽ എടുത്ത് കഴിക്കുന്നതാണ് ഇവിടെ പതിവെന്ന് അവൾക്ക് മനസ്സിലായി. 

അവൾക്ക് വീട്ടിലെ കാര്യങ്ങൾ ഓർമ്മ വന്നു; അവിടെ ഭക്ഷണം കഴിക്കുന്ന നേരം ഓരോരുത്തരോടും മിണ്ടിയും പറഞ്ഞും ആയിരിക്കും കഴിക്കുക ഇവിടെ പക്ഷെ pin drop silence ആണ്. അവൾ എല്ലാവരെയും ഒന്ന് നോക്കി, എല്ലാവരും അവരവരുടെ പാത്രത്തിൽ നോക്കി ഇരുന്ന് കഴിക്കുകയാണ്.

ദേവ തനിക്കടുത്ത് കഴിക്കാതെ നോക്കി ഇരിക്കുന്നവളുടെ ഇടുപ്പിൽ ഇടത് കൈ വെച്ച് ഒന്ന് നുള്ളി. അവൾ ഒന്ന് ഞെട്ടി കൊണ്ട് ഇടുപ്പിൽ കൈ വച്ച് അരികിൽ ഇരിക്കുന്നവനെ കൂർപ്പിച്ച് നോക്കി. അടുത്തിരിക്കുന്നവൻ ഒന്നും അറിയാത്തവനെ പോലെ ഇരുന്ന് കഴിക്കുന്നത് കണ്ടതും അവൾ ഉള്ളിൽ ഞൊടിഞ്ഞു.

കള്ള കുറുക്കൻ.

ഒന്നും അറിയാത്ത പോലെ ഇരിക്കുന്നത് കണ്ടില്ലേ..

അവൾ അവനെ നോക്കി കണ്ണുരുട്ടി കൊണ്ട് ഒരു കഷ്ണം ദോശ സാമ്പാറിലും ചമ്മന്തി പൊടിയിലും മുക്കി കൊണ്ട് വായിലേക്ക് വെച്ച് കഴിച്ച് തുടങ്ങി.

ഭക്ഷണം കഴിച്ച് കഴിഞ്ഞതും പാത്രങ്ങളുമായി ഓരോരുത്തർ എഴുന്നേറ്റു. 

ഭദ്രയും കഴിച്ച് കഴിഞ്ഞ്  പാത്രങ്ങളുമായി ദേവകിക്കൊപ്പം അടുക്കളയിലേക്ക് നീങ്ങി.

അൽപ്പ സമയത്തിന് ശേഷം ഭദ്ര റൂമിലേക്ക് വരുമ്പോൾ കാണുന്നത് ഫോണിൽ ആരുമായോ കാര്യമായി സംസാരിച്ച് കൊണ്ടിരിക്കുന്നവനെയാണ്. അവൾ നോക്കുന്നു എന്ന് കണ്ടതും അവൻ കൈ വിരൽ ഉയർത്തി ഇപ്പൊ വരാം എന്ന് കാണിച്ചു കൊണ്ട് തൻ്റെ സംസാരം തുടർന്നു.

അത് കാണെ അവൾ കൊണ്ട് വന്ന travel bag തുറന്നു sky blue നിറത്തിലെ ഒരു ഫ്രോക്ക് എടുത്ത് ബാത്ത്റൂമിലേക്ക് കയറി.

🍄🍄🍄🍄🍄🍄🍄🍄🍄🍄🍄

നിർത്താതെ ഉള്ള ഫോണിൻ്റെ ശബ്ദം കേട്ടതും അയാൾ തനിക്കരിയിൽ ഇരുന്ന ഫോണിലേക്ക് നോക്കി. അതിൽ ‘അജയൻ’ എന്ന് കണ്ടതും അയാൾ അടുത്തിരുന്ന് ഭക്ഷണം കഴിക്കുന്ന തൻ്റെ ഭാര്യയിലേക്കാണ് ആദ്യം ദൃഷ്ടി പായിച്ചത്.

ഫോൺ ബെൽ അടിക്കുന്നത് കണ്ടിട്ട് നിങ്ങളിത് എന്തോ നോക്കി ഇരിക്കാ മനുഷ്യാ.. ഒന്നില്ലേ അത് എടുക്ക്, ഇല്ലെങ്കിൽ കട്ടാക്ക്

അവർ ഈർഷയോടെ പറഞ്ഞു.

അത് കേൾക്കെ അയാൾ ഫോണും എടുത്ത് അവിടെ നിന്ന് എഴുനേറ്റ് മാറി നിന്നു. അത് കണ്ടതും ഭക്ഷണം കഴിച്ച് കൊണ്ടിരുന്ന ആൻ്റെപ്പനും ആൻ്റോയും അയാളെ ഒന്ന് സംശയത്തോടെ നോക്കി.

അയാൾ അവരെ ഒന്ന് കണ്ണ് കാണിച്ച് കൊണ്ട് മുറ്റത്തേക്കിറങ്ങി. 

മുറ്റത്തേക്ക് കാൽ വെച്ചതും ആ ഫോൺ വീണ്ടും ശബ്ദിച്ചു. പക്ഷെ ഈ പ്രാവശ്യം അയാൾ ആദ്യ റിങ്ങിൽ തന്നെ അതെടുത്തു.

മൊതലാളി….

എന്താഡാ കോപ്പേ… 

നീ എന്തിനാ ഇപ്പൊ വിളിച്ചത്. കണക്കുകളൊക്കെ പരസ്പരം പറഞ്ഞ് തീർത്തതല്ലിയോ ഞാൻ.

അയാൾ തൻ്റെ അമർഷം വാക്കുകളിലൂടെ പുറം തള്ളി കൊണ്ട് അവനോട് ചൊടിച്ചു. 

അങ്ങനെ പറയല്ലേ മൊതലാളി.. 

നിങ്ങൾ പറഞ്ഞിട്ടല്ലേ ഞാൻ അത് ചെയ്തത്. 

എന്ത് വന്നാലും നിങ്ങൾ നോക്കിക്കോളാന്ന് പറഞ്ഞ ഒറ്റ വാക്കിൻ്റെ പുറത്താ ഞാൻ ഇതിന് ഇറങ്ങി തിരിച്ചത്. എന്നിട്ടിപ്പോ നിങ്ങൾ അത് മാറ്റി പറഞ്ഞാൽ എങ്ങനാ ശരിയാവാ.. 

ഇതിന് മുൻപ് ജയിലിൽ കിടന്നപ്പോൾ ഒക്കെ മുതലാളി അല്ലേ എന്നെ ഇറക്കിയത്, ഇതും അത് പോലെ തന്നെയാന്ന് പറഞ്ഞത് കൊണ്ടല്ലേ ഞാൻ ഇതിന് ചാടി കയറി ഏറ്റത്.

അവൻ ഇത്തിരി  ഈർഷയേടെ പറഞ്ഞു നിർത്തി.

നീ എന്താഡാ നായേ വിചാരിച്ച് വച്ചിരിക്കുന്നത്, ഇത്ര നാള് നീ പിടിച്ച അടി പിടി കേസ് പോലെ ഒന്നും അല്ല ഇത്. പത്ത് പന്ത്രണ്ട് വർഷം വരെ ജയിൽ ശിക്ഷ കിട്ടുന്ന വകുപ്പാ.. 

തൂങ്ങുന്നത് നീ ഒറ്റക്കായിരിക്കില്ല, ഞാനും കൂടി ഈ വയസാം കാലത്ത് നിനകൊപ്പം ജയിലിൽ കിടക്കേണ്ടി വരും.

അതൊക്കെ ഓരോന്ന് ചെയ്ത് കൂട്ടുമ്പോൾ ആലോചിക്കണമായിരുന്നു.

അവൻ അമർഷത്തോടെ പിറുപിറുത്തു.

നീ അധികം നെഗളിക്കല്ലേ.. മര്യാദക്ക് പോലീസിൻ്റെ കണ്ണ് പെടാത്തിടത്ത് വല്ലയിടത്തും ഒളിവിൽ ഇരുന്നോ നീ..

അതായിരിക്കും നിനക്കും എനിക്കും നല്ലത്.

അയാൾ അവനോട് ദേഷ്യത്തിൽ പറഞ്ഞു.

എന്നാൽ മുതലാളി തന്നെ എനിക്കൊരു ഒളിത്താവളം കണ്ടെത്തി താ ഞാൻ ദേ ഇവിടെ നിങ്ങടെ വീടിൻ്റെ മുന്നിൽ ഉണ്ട്.

അവൻ അത് പറഞ്ഞതും അയാൾ ഞെട്ടി കൊണ്ട് പുറത്തെ വഴിയിലേക്ക് നോക്കി മതിലിനപ്പുറം ഒരു തല കണ്ടതും അയാൾ ദൃതിയിൽ അവിടേക്ക് നടന്നു. പുറത്തേക്ക് ക്ലീറ്റസിനെ അന്വേഷിച്ച് വന്ന ആൻ്റപ്പനും ആൻ്റോയും കാണുന്നത് ഗയിറ്റിനരികിലേക്ക് ദൃതിയിൽ നടക്കുന്ന അയാളെയാണ്. അവർ രണ്ട് പേരും പരസ്പരം ഒന്ന് നോക്കി മുണ്ട് മടക്കി കുത്തി അയാൾക്ക് പുറകേ നടന്നു.

നീ എന്തിനാഡാ കോപ്പേ… ഇങ്ങോട്ട് കെട്ടിയെടുത്തത് ? അയാൾ തനിക്കുള്ളിലെ അമർഷമത്രയും പുറം തള്ളി കൊണ്ട് ഗയിറ്റ് തുറന്ന് അവന് മുന്നിൽ വന്ന് പരിസരം ഒന്ന് വീക്ഷിച്ച് കൊണ്ട് ചോദിച്ചു.

ഞാൻ പിന്നെ വേറെ എങ്ങോട്ട് പോകാനാ മുതലാളി.

എന്നെ രക്ഷിക്കാന് ഏറ്റത് മുതലാളി തന്നെയല്ലേ..

അവൻ തറ്റുടുത്തിരുന്ന മുണ്ട് അയാൾക്ക് മുന്നിൽ അഴിച്ചിട്ട് തല ചൊറിഞ്ഞ് കൊണ്ട് ചടപ്പോടെ അയാൾക്കുള്ള മറുപടി നൽകി.

അതിന് നീ എന്തിനാഡാ നാറി ഇങ്ങോട്ട് വന്നത്; ആരെങ്കിലും കണ്ടിരുന്നെങ്കിലോ.. 

അയാൾ ചുറ്റും ഒന്ന് നിരീക്ഷിച്ച് ശാബ്ദം താഴ്ത്തി കൊണ്ട് പറഞ്ഞു.

ഓ… എന്നെ ആരും കണ്ടിട്ടൊന്നും ഇല്ല അതോർത്ത് മുതലാളി വേവലാതി പെടണ്ട.

അവൻ പറഞ്ഞു കൊണ്ട് കൈയ്യിലെ ചാവി അയാൾക്ക് നേരെ നീട്ടി.

അയാൾ അത് കൈ നീട്ടി വാങ്ങി.

വണ്ടി ഞാൻ മില്ലിൽ ഇട്ടിട്ടുണ്ട് ഇനി എന്താ വേണ്ടതെന്ന് മുതലാളി പറയ്.

എന്താ… ? ഇവനെന്താ ഇവിടെ? 

എന്നതാ അപ്പാ പുതിയ ഏടാകൂടം ?

അങ്ങോട്ട് വന്ന് കൊണ്ട് ആൻ്റോ ചോദിച്ചു.

എഡാ മോനേ ഇത്രെയും വേഗം ഇവനെ ഇവിടെ നിന്ന് മാറ്റണം.

നീ ഇവനെ കുറച്ച് ദിവസം ഏലമലേല് ഉള്ള നമ്മുടെ gust house ൽ താമസിപ്പിക്ക്. അതല്ലാതെ ഇവനെ നമ്മൾ ഇങ്ങനെ പോലീസിന് പിടിച്ചോണ്ട് പോവാൻ ഇട്ട് കൊടുത്താ അത് സ്വന്തം കുഴി തോണ്ടുന്നതിന് സമമാ.

നീ ഇപ്പൊ തന്നെ ഇവനെയും കൊണ്ട് പുറപ്പെട്ടോ.. കാര്യങ്ങളൊക്കെ ഞാൻ കുഞ്ഞച്ഛനെ വിളിച്ച് പറഞ്ഞോളാം. 

ഇപ്പൊ ഇറങ്ങിയാൽ വെളുപ്പിന് നാലോടെ മല കയറാം, നീ ഇവനെയും കൊണ്ട് വിട്ടോ അയാൾ ആൻ്റോയോട് പറഞ്ഞു.

അപ്പിനിത് എന്നതാ പറയുന്നേ..; സിസിലിയും കൊച്ചും നാളെ അവളുടെ വീട്ടിൽ പോകണം പറഞ്ഞ് നിൽക്കാ അവരോട് ഞാൻ എന്നാ പറയും.

അവൻ അയാളോട് ചോദിച്ചു.

കാറ്റത്ത് ആന പാറിയ കാര്യം പറയുമ്പോഴാ അവൻ്റെ അച്ചീടെ…; ഞാൻ ഒന്നും പറയുന്നില്ല നീ ഇവനെ കൊണ്ടാക്കി വന്നിട്ട് എവിടെയാന്ന് വച്ചാ കെട്ടിയെടുത്തോ സമയം ഇല്ല ഇപ്പൊ തന്നെ പുറപ്പെടണം. അയാൾ ഇനി ഒന്നും കേൾക്കേണ്ടാത്തത് പോൽ തീർപ്പ് കൽപ്പിച്ചു കൊണ്ട് പറഞ്ഞു.

ഞാൻ പോയി dress മാറ്റി വണ്ടിയും കൊണ്ട് വരാം. 

അത് പറഞ്ഞ് ആൻ്റോ വേഗം അകത്തേക്ക് നടന്നു.

കുറച്ച് കഴിഞ്ഞതും അവൻ കാറുമായി പുറത്തേക്ക് വന്നതും അജയൻ കാർഡോർ തുറന്ന് അകത്തേക്ക് കയറാൻ ഒരുങ്ങിയതും ക്ലീറ്റസ് പറഞ്ഞു.

പറഞ്ഞത് ഓർമ്മ ഉണ്ടല്ലോ.. ഈ നൂലാമാലകളൊക്കെ ഒഴിയും വരെ നീ അതിനകത്ത് നിന്ന് പുറത്തേക്ക് ഇറങ്ങരുത്. നീ അവിടെ ഉള്ള കാര്യം കുഞ്ഞച്ഛൻ അല്ലാതെ മൂന്നാമതൊരാൾ അറിയാൻ പാടില്ല. അറിഞ്ഞാൽ പിന്നെ നീ അവിടെ ഇല്ലെന്ന് എനിക്ക് എല്ലാവരെയും ബോധിപ്പിക്കേണ്ടതായി വരും, അത് എന്നെ കൊണ്ട് ചെയ്യിക്കരുത് അജയാ നീ…

അയാൾ അവന് നേർക്ക് വിരൽ ചൂണ്ടി പറഞ്ഞതും, അതിനവൻ ഒന്ന് പുച്ഛത്തോടെ ചുണ്ട് കോട്ടി കാണിച്ചു ശേഷം കാറ് തുറന്ന് അകത്തേക്ക് കയറി.

അവൻ അകത്തേക്ക് കയറിയതും ആ കാർ അവിടെ നിന്ന് പോയിരുന്നു.

ഇതിൻ്റെ വല്ല കാര്യവും ഉണ്ടായിരുന്നോ അപ്പാ നിങ്ങൾക്ക്. 

വസയാം കാലത്ത് ഓരോ ഓരോ ഞാൻ ഒന്നും പറയുന്നില്ല. 

അതിനെല്ലാം കുട പിടിക്കാൻ ഇച്ചായനും ആൻ്റെപ്പൻ അയാളെ നോക്കി അമർഷത്തോടെ പറഞ്ഞ് കൊണ്ട് അകത്തേക്ക് കയറി.

അയാൾ ഒരു വിധം കാര്യങ്ങൾ ഒതുങ്ങിയ സമാധാനത്തിൽ ഒരു നെടുവീർപ്പിട്ടു.

നിങ്ങളിത് എങ്ങോട്ടാ മനുഷ്യാ ഓടിയത് ?

അകത്തേക്ക് കയറിയതും  അയാളുടെ ഭാര്യ ആലീസ് വിളിച്ച് ചോദിച്ചു.

നിൻ്റെ തന്ത അവറാച്ചനെ കെട്ടിക്കാൻ. 

അയാൾ അവരോട് ദേഷ്യത്തിൽ പറഞ്ഞ് കൊണ്ട് മുകളിലേക്ക് പടികൾ കയറി.

പുറകിൽ നിന്ന് ആലീസിൻ്റെ ദേഷ്യത്തോടെയുള്ള വാക്കുകൾ അയാൾക്ക് നേരെ വർഷിക്കുമ്പോഴും അയാൾ അതിന് ചെവി കൊടുക്കാതെ മുകളിലേക്ക് പടികൾ കയറി കൊണ്ടിരുന്നു.

🍄🍄🍄🍄🍄🍄🍄🍄🍄🍄🍄

ബാത്ത് റൂമിൽ നിന്ന് dress മാറി ഇറങ്ങിയവൾ റൂമിലേക്ക് വരുമ്പോഴും അവൻ്റെ ഫോൺ വിളി കഴിഞ്ഞിട്ടില്ല. 

അവൾ നേരെ കണ്ണാടിക്ക് മുന്നിൽ വന്ന് നിന്ന് പിന്നി ഇട്ട മുടിയിഴകൾ വിടർത്തി ഇട്ടു. ശേഷം ദേവയെ ഒന്ന് നോക്കി കൊണ്ട് ഫോൺ എടുത്ത് വിവിയുടെ നമ്പറിലേക്ക് വിളിച്ചു.

ഓ… എന്നെ ഓർമ്മ ഉണ്ടായിരുന്നോ എൻ്റെ പെങ്ങൾക്ക്.

ഫോൺ എടുത്തതും അവൻ്റെ പരാതി വാക്കുകളാണ് അവളുടെ കാതുകളെ ഉണർത്തിയത്.

ഏട്ടാ…

അത് കേൾക്കെ അവൾ ചിരിയോടെ അവനെ വിളിച്ചു.

എന്താഡീ.. കുഞ്ഞി കാളി..

അവൻ അവളോട് ചോദിച്ച് കൊണ്ട് ഡോർ ലോക്ക് ചെയ്ത് ബാൽക്കണിയിലേക്ക് നടന്നു.

ഏട്ടൻ കഴിച്ചോ?

അവൾ അവനോട് തിരക്കി.

ഓ… നമ്മളൊക്കെ കഴിച്ചാലെന്താ കുടിച്ചാലെന്താ ഇപ്പൊ ചിലർക്ക് നമ്മളെ ഒന്നും കണ്ണിന് പിടിക്കാതെ ആയിട്ടുണ്ട്.

അവൻ അവളോട് ചൊടിയോടെ പറഞ്ഞു.

ഞാൻ നിങ്ങളെ ഒക്കെ ഒരുപാട് മിസ്സ് ചെയ്യുന്നുണ്ട് ഏട്ടാ..

അവളുടെ ശബ്ദം തീരെ പതുങ്ങി വാക്കുകൾ ഒന്നിടറി.

കണ്ണാ….

അവൻ അത് മസിലാക്കി കൊണ്ട് വേഗം അവളെ വിളിച്ചു.

ഇനി ഒന്നും പഴയത് പോലെ ആവില്ല അല്ലേ ഏട്ടാ…

അവൾ സങ്കടത്തോടെ ചോദിച്ചു.

ആര് പറഞ്ഞു?

എൻ്റെ കണ്ണൻ ഒരു കല്യാണം കഴിച്ചെന്ന് പറഞ്ഞ് നീ ഞങ്ങൾക്ക് അന്യയാവോ? ഞങ്ങൾടെ മോളല്ലേഡീ… കുഞ്ഞി കാളീ… നീ..

പിന്നെ ലൈഫ് ആണ്, അവിടെ ഇങ്ങനെ കുറച്ച് വേദനകൾ ഉണ്ടാവും അത് അനുഭവിച്ചറിയുക തന്നെ വേണം കണ്ണാ അതിനെ ഒരിക്കലും വേണ്ടെന്ന് പറഞ്ഞ് മാറ്റി നിർത്താൻ ആരെക്കൊണ്ടും ഒക്കില്ല. once you in there is no go back.

അതാണ് matrial life.

കല്യാണത്തിന് ശേഷം പുരുഷൻന്മാരെക്കാളും ഒരുപാട് കാര്യങ്ങൾ sacrifice ചെയ്യേണ്ടി വരുന്നത് സ്ത്രീകൾക്കാണ്, അവരുടെ life തന്നെ ഒരോ ഘട്ടം കഴിയുന്തോറും മാറി മറിയും. ഒരു മകൾ ആയിരിക്കുമ്പോൾ ഉണ്ടായിരുന്ന അവളാവില്ല ഒരു ഭാര്യയാവുമ്പോൾ ഉണ്ടാകുന്നത്, അത് പോലെ തന്നെയാണ് ഒരു അമ്മയാകുമ്പോഴും, അവളിൽ എന്നും മാറ്റങ്ങൾ വന്ന് കൊണ്ടേയിരിക്കും

ആ മാറ്റങ്ങളെ മനസിലാക്കി കൊണ്ട് അവളുടെ പുരുഷൻ വേണം ഓരോ സഹചര്യത്തിലും അവൾക്ക് താങ്ങായി നിൽക്കാൻ.

പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും മനസിലാക്കി കൂടെ നിൽക്കാത്തത് കൊണ്ടാണ്

ഇന്ന് പല ബന്ധങ്ങളും കോടതി വളപ്പിൽ എത്തി നിൽക്കുന്നത്. 

നിങ്ങൾ സ്ത്രീകൾക്ക് ഒരു പരുതി വരെ കാര്യങ്ങൾ കണ്ടറിഞ്ഞ് ചെയ്യാൻ ദൈവം അനുഗ്രഹിച്ച് കഴിയും അവിടെ ഈ കാര്യങ്ങൾ ഒന്നും ശ്രദ്ധിക്കാതെ അല്ലെങ്കിൽ തിരിച്ചറിയാതെ പോകുന്നത് പുരുഷന്മാരാണ്.

അത് കൊണ്ട് തന്നെയാണ് ആദ്യം ഉണ്ടായിരുന്ന സ്വരചേർച്ച പിന്നീട് പല ബന്ധങ്ങളിലും ഇല്ലാതെ പോകുന്നതും.

എൻ്റെ ഏട്ടൻ നന്നായി സംസാരിക്കാനൊക്കെ പഠിച്ചല്ലോ.. 

ദാമ്പത്യ ബന്ധത്തെ കുറിച്ച് ക്ലാസ്സ് ഒക്കെ എടുക്കുന്നു.

എന്താണ് വാര്യരേ അടുത്ത് തന്നെ കെട്ടാൻ വല്ല പ്ലാനും ഉണ്ടോ എൻ്റെ ഏട്ടന് ?

അവൾ അവനോട് കുസൃതിയോടെ ചോദിച്ചു.

ഉവ്വാ..

ഒരു പെങ്ങൾ ഉള്ളതിനെ കെട്ടിച്ച് വിട്ടതിൻ്റെ ക്ഷീണം ഒന്ന് മാറീട്ടില്ല ആദ്യം അത് മാറട്ടെ,

എന്നിട്ടാവാം കെട്ടും പൂട്ടും ഒക്കെ.

ശ്ശേ ഞാൻ ആണെങ്കിൽ ഈ കാര്യം അവളോട് സൂചിപ്പിക്കാൻ മറന്നും പോയി.

ആരോട് എന്ത് സൂചിപ്പിക്കാൻ?

മുത്ത് ലക്ഷ്മിയോട് .

അവൾ ചിരി ഒരുക്കി കൊണ്ട് പറഞ്ഞു.

ഫോൺ വച്ചിട്ട് പോഡീ… വാൽമാക്രീ….

അവൻ അതും പറഞ്ഞ് ഫോൺ കട്ട് ചെയ്തു.

അവൾ ചിരിയോടെ കട്ടായ ഫോണിലേക്ക് ഒന്ന് നോക്കി, ശേഷം ബാൽക്കണിയിലേക്ക് നോക്കിയതും കാണുന്നത് അങ്ങോട്ടും ഇങ്ങോട്ടും നടന്ന് എന്തൊക്കയോ കാര്യമായി സംസാരിക്കുന്നവനെയാണ്.

അവൾ ഫോൺ ചാർജിൽ ഇട്ട് കൊണ്ട് മുടി മുകളിലേക്ക് ഉയർത്തി കെട്ടി റൂമിലെ light off ചെയ്ത് dim light ഓൺ ചെയ്ത് ബെഡ്ഡിലേക്ക് കിടന്നു.

അൽപ്പ സമയത്തിനകം ദേവ അകത്തേക്ക് വന്നതും കാണുന്നത് ബെഡ്ഡിൽ പുതച്ച് മൂടി കിടക്കുന്നവളെയാണ്. അവന് അത് കണ്ടതും അവളോട് പാവം തോന്നി. അവളോട് താൻ ചെയ്യുന്നതൊന്നും ശരിയല്ല എന്ന് അവന് തോന്നി തുടങ്ങി. 

താൻ അവളെ സങ്കടപ്പെടുത്തുന്നുണ്ട് എന്ന തോന്നൽ അവനിലിനാൽ അവന് guilty feel ചെയ്യാൻ തുടങ്ങി.

അവൻ ഫോൺ ടേബിളിലേക്ക് വച്ച് കൊണ്ട് ഇട്ടിരുന്ന ബനിയൻ താഴെ ഊരി ഇട്ട്,  അവൾ പുതച്ചിരുന്ന പുതപ്പിലേക്ക് നുഴഞ്ഞ് കയറി  കൊണ്ട് അവളെ കെട്ടി പിടിച്ച് അവളുടെ കവിളിൽ ഒന്ന് അമർത്തി മുത്തി.

കഴിഞ്ഞോ?

അവൾ കണ്ണുകൾ തുറക്കാതെ അവനെ തിരികെ പുണർന്ന് കൊണ്ട് ചോദിച്ചു.

എന്ത് കഴിഞ്ഞോന്ന്?

നീ ഉറങ്ങീലേ?

അവൻ അവളെ നോക്കി കണ്ണ് വിടർത്തി കൊണ്ട് ചോദിച്ചു.

ഇല്ല, ഉറക്കം വന്നില്ല. സ്ഥലം മാറി കിടന്നത് കൊണ്ടാവും. അവൾ അവനെ കണ്ണ് തുറന്ന് നോക്കി കൊണ്ട് പറഞ്ഞു

അവൻ അവളെ ഇറുകെ കെട്ടിപിടിച്ച് നെറ്റിയിൽ ചുണ്ടുകൾ പതിപ്പിച്ച് വച്ച് അങ്ങനെ കിടന്നു.

Iam soryyyy.

അവൻ അവളോട് പറഞ്ഞു.

ഒരു ദിവസം എത്ര സോറി പറയും ACP?

അവൾ അവനെ നോക്കി ചിരിയോടെ ചോദിച്ചു.

അതിനവൻ മറുപടി ഏതും പറഞ്ഞില്ല.

എനിക്ക് മനസിലാവും ACP ടെ തിരക്കുകൾ, ഞാനും ഒന്നും അറിയാതെ അല്ല ഇതിലേക്ക് എടുത്ത് ചാടിയത്. 

അവൾ അവൻ്റെ മീശ പിരിച്ച് വച്ച് കൊടുത്ത് കൊണ്ട് കുറുമ്പോടെ പറഞ്ഞു.

അവൻ അവളുടെ നെറ്റിയിൽ നെറ്റി മുട്ടിച്ചു വച്ചു.

അപ്പിടിയാ ജാൻകീ…

അവൻ അവളുടെ മൂക്കിൻ തുമ്പിൽ ഒന്ന് മുത്തി കൊണ്ട് കുറുമ്പോടെ ചോദിച്ചു.

അപ്പടി താ ACP sir…

അവളും അവനെ നോക്കി അതേ താളത്തിൽ മറുപടി നൽകി.

നമ്മുക്ക് ഉറങ്ങാം ACP സമയം പത്ത് കഴിഞ്ഞു നാളെ നാല് മണിക്ക് ഇറങ്ങേണ്ടതല്ലേ.. അവൾ അവനോട് പറഞ്ഞു.

ഉണക്ക് തൂക്കം വറ്താ? 

അവൻ അവളോട് ചോദിച്ചു.

അവൾ ഇല്ല എന്ന് തയാട്ടിയതും അവൻ അവളെ അവന് മുകളിലേക്ക് കയറ്റി കിടത്തി.

നമ്മുക്ക് കുറച്ച് നേരം സ്നേഹിക്കാം..? 

അവൻ അവളോട് സ്വകാര്യം പോലെ ചോദിച്ചു.

അത് കേൾക്കെ അവൾ അവൻ്റെ നെറ്റിയിൽ ഒന്ന് മുത്തി മാറി.

അവൻ അവളുടെ കെട്ടി വച്ച മുടി അഴിച്ചിട്ടു കൊണ്ട് അവളെ നോക്കി കിടന്നു.

അവൾ ചിരിയോടെ അവൻ്റെ രണ്ട് കണ്ണിലും കൂടി ഒന്ന് മുത്തി.

അവൻ അവൾക്ക് തന്നെ പൂർണ്ണമായി വിട്ട് നൽകി കൊണ്ട് അവളുടെ ഓരോ മൃതു സ്പർശനവും ഏറ്റ് വാങ്ങി അവളിൽ മിഴികൾ കൊരുത്തിട്ട് അങ്ങനെ കിടന്നു.

അവൻ്റെ ചുണ്ടിനെ ലക്ഷ്യം വെച്ച് വന്ന അവളുടെ അധരങ്ങൾ അവിടം സ്പർശിക്കാതെ താടിയിൽ തൊട്ടതും അവൻ അവളുടെ പിൻതലയിൽ പിടിച്ച് ആ മുഖം തനിക്ക് നേരെ ഉയർത്തി കൊണ്ട്

ആ കണ്ണുകളിലേക്ക് നോക്കി.

അവൾ അവൻ്റെ നെറ്റിയിൽ നെറ്റി മുട്ടിച്ച് വച്ചു കൊണ്ട് അവനെ നോക്കി കിടന്നു.

അവൻ്റെ പെരുവിരൽ അവളുടെ അധരങ്ങളെ ഒന്ന് തലോടി കൊണ്ട് കടന്ന് പോയി. 

അതിൻ്റെ ആലസ്യത്തിൽ അവൾ അവൻ്റെ കണ്ണുകളിലേക്ക് നോട്ടമെയ്ത് കൊണ്ട് തൻ്റെ അധരം അവൻ്റെ അധരത്തോട് ചേർക്കാൻ ഒരുങ്ങിയതും അവൻ്റെ ഫോൺ ശബ്ദിച്ചതും ഒരുപോലെയാണ്.

അത് കേട്ടതും മനോഹരമായ ഒരു നിമിഷം നഷ്ടമായതിൻ്റെ നിരാശയിൽ അവൻ തൻ്റെ കണ്ണുകൾ ഒന്ന് ഇറുകെ അടച്ചു.

അവൾ ഒരു ചിരിയോടെ അവൻ്റെ കഴുത്തിലേക്ക് മുഖം വച്ച് കൊണ്ട് അവനെ പുണർന്ന് അങ്ങനെ കിടന്നു. അവൻ ഈർഷയോടെ ഫോൺ എടുത്ത് നോക്കി.

സാഹിർ എന്ന്  കണ്ടതും അവൻ ഫോൺ attend ചെയ്തു.

സാർ,

ഇന്നത്തെ ആ murder ൻ്റെ CCTV footage നമ്മുക്ക് കിട്ടീട്ടുണ്ട്, പക്ഷെ അതിൽ അവൻ്റെ മുഖം വ്യക്തമല്ലെങ്കിലും അവൻ ഓടിച്ച വണ്ടിയുടെ നമ്പർ നമ്മുക്ക് identify ചെയ്യാൻ കഴിയുന്നുണ്ട്.

അവൻ ഫോൺ എടുത്ത പാടെ ദേവിനോട് പറഞ്ഞു. 

ഉം…

ആ വിഷ്യർസ് എനിക്കൊന്ന് send ചെയ്യ്, പിന്നെ ആ വണ്ടി എത്രയും പെട്ടന്ന് കണ്ട് പിടിക്കണം.

അത് നമ്മൾ identify ചെയ്തിട്ടുണ്ട് സാർ. കുറച്ച് മുന്നേ control roomil നിന്ന് വിളിച്ചപ്പോൾ അറിയാൻ കഴിഞ്ഞത്. ആ വണ്ടി one Mr. ക്ലീറ്റസ് ഗീവർഗീസിൻ്റെ പേരിൽ ഉള്ളതാണ്. ആൾ കുറച്ച് മുറ്റാണ് സാർ. businessസും കാര്യങ്ങളും ഒക്കെ ഉള്ള അത്യാവശ്യം political hold ഒക്കെ ഉള്ള കൂട്ടത്തിലാ.

ഉം….

ഈ കാര്യം എന്തായാലും അധികം ആരും അറിയണ്ട.

വല്യ hold ഒക്കെ ഉള്ള പുള്ളി അല്ലേ.. ചിലപ്പൊ പണി കിട്ടാൻ ചാൻസ് ഉണ്ട്. തത്ക്കാലം ഞാൻ അങ്ങോട്ട് വരുന്നത് വരെ അയാൾക്കെതിരെ ഒരു നീക്കങ്ങളും വേണ്ട. ബാക്കി ഞാൻ വന്നിട്ട് ആലോചിച്ച് തീരുമാനിക്കാം.

ദേവ് അവനോട് ഗൗരവപൂർവ്വം പറഞ്ഞു.

Ok sir. അത് കേൾക്കെ ഉടനെ തന്നെ അപ്പുറത്ത് നിന്ന് മറുപടി വന്നിരുന്നു.

ആ വാക്കുകൾ കേട്ടതും ദേവ  ഇവിടെ ഫോൺ കട്ട് ചെയ്തിരുന്നു.

അവൻ ഫോൺ ടേബിളിലേക്ക് വച്ച് കൊണ്ട് തൻ്റെ നെഞ്ചിൽ കിടക്കുന്നവളെ ഒന്ന് നോക്കി ആള് കണ്ണുകളടച്ച് കിടക്കുന്നുണ്ട്. 

അവൻ അവളെ ബെഡ്ഡിലേക്ക് കിടത്തി കൊണ്ട് അവളിലേക്ക് ചാഞ്ഞു കിടന്നു അത് അറിയവെ അവൾ കണ്ണുകൾ തുറന്ന് അവനെ നോക്കി ചിരിച്ചു. 

അവൻ അവളുടെ മുക്കിൻ തുമ്പിൽ അമർത്തി ഒന്ന് കടിച്ച് വിട്ട് കൊണ്ട് അവളെ നോക്കി. 

DO YOU WANNA SLEEP PRINCESS..

അവൻ അവളോട് പതിഞ്ഞ ശബ്ദത്തിൽ ചോദിച്ചു. അവൾ അവൻ്റെ കഴുത്തിലൂടെ കൈ ചുറ്റി കൊണ്ട് അവനെ നോക്കി വിലങ്ങനെ തലയാട്ടി അത് കാണെ അവൻ ഒരു കള്ള ചിരിയോടെ അവളുടെ അധരത്തോട് അടുത്ത് വന്നു. 

THEN LET ME TASTE YOUR CHERRIES…..

അവൻ വശ്യമായ സ്വരത്തിൽ പറഞ്ഞു കൊണ്ട് അവളുടെ ചുവന്ന ചുണ്ടുകളെ തള്ളവിരൽ ഒന്ന് വിടർത്തിയ ശേഷം അവയുമായി തൻ്റെ അധരങ്ങളെ ചേർത്തിണക്കി.

One comment

Comments are closed.