ഇശൽ റൂഹ് Part 1

ഇശൽ റൂഹ്
Part 1
Writing: haleel lukku lookman & thaqwa


Good morning students,
As you all know… This is your new
Beggining……

പലയിടത്തും നിന്ന് കോടമഞ്ഞിനേ വകഞ്ഞ് മാറ്റി കൊണ്ട്…
ഈ താഴ്വാരതെ കോളേജിൽ നിങ്ങള് എല്ലാവരും എത്തി നിൽക്കുമ്പോൾ…
ഒരുപാട് പ്രതീക്ഷയോടെ ആയിരിക്കും ഓരോരുത്തരും ഇരിക്കുന്നത്….

അസഹനീമായ തണുപ്പിലും….
മഞ്ഞിന്റെ അസഹിഷ്ണുതയും….നേരിട്ട് കൊണ്ട് പഠിച്ച് മുന്നേരണ്ടത് നിങ്ങളുടെ ഉത്തര വാതിത്വം ആണ്…

So…
I hope that you all will try your best to bring out a great result for our campus….

And..
എല്ലാവരും ഒന്ന് പരിചയപെടുത്തിക്കെ…..

Students നോടു പറയാൻ ഉള്ള കാര്യങ്ങൽ പറഞ്ഞ് നിർത്തിക്കൊണ്ട്…
ഉടുത്ത് ഇരുന്ന സാരിയുടെ തുമ്പ് പിടിച്ച് ഒന്ന് ശെരിയാക്കി …
അവിടെ ഉണ്ടായിരുന്ന ഒരു കസേരയിൽ അവർ സ്ഥാനം ഉറപ്പിച്ചു……

വളരെ മനോഹരം ആയ അന്തരീക്ഷം ആയിരുന്നു…
ചെറിയ തോതിൽ ഉള്ള തണുപ്പ് ആരംഭിച്ച് കഴിഞ്ഞിരുന്നു….
ആ ഒരു തണുപ്പ് പോലും സഹിക്കാൻ കഴിയാതെ എല്ലാവരും sweater പുതച്ച് കൊണ്ട് ഇരുന്നു….

വായിൽ നിന്നും വരുന്ന പുകയ്ക്ക് ഒരു മറുപടി എന്ന പോലെ..കൈകൾ ചൂട് ആക്കി കൊണ്ട്…
സ്വന്തമായി അവർ ആശ്വാസം തേടി..

കുരുവികളുടെ നാദവും….
ഇളം മഞ്ഞൂ വീഴചയും…..
തലോടി പോകുന്ന കാറ്റും…
ഒരു വല്ലാത്ത അന്തരീക്ഷം ആയിരുന്നു ആ കോളജിന്റെ ത്‌..

മീര…Now it’s your turn…
Have an introduction please….

Teacher അത് പറഞ്ഞ് നിർത്തിയപ്പോൾ… ഇട്ടിരുന്ന sweater കുറച്ചും കൂടി വലിച്ച് ഇട്ട് കൊണ്ട്…
കൈകൾ ചുറ്റി പിണഞ്ഞു അവള് മുന്നിലേക്ക് കയറി നിന്ന്…

ആദ്യം മുന്നിൽ ഇരിക്കുന്ന എല്ലാവരെയും ഒന്ന് നോക്കി നിന്നു….
അവളെ തന്നെ നോക്കി ഇരിക്കുന്ന പയ്യന്മാർ ക്ക്…
കണ്ണുകൾ ഇറുക്കി ഒരു നോട്ടം കൊടുത്തിട്ട്….
അവള് പറഞ്ഞ് തുടങ്ങി…

Hai guys …
ഞാൻ മീര….
And I am from Kottayam..

വെറും മീര ആണോ???

ഇടയ്ക്ക് counter അടിക്കുന്ന ഒരുത്തന്റെ നേരെ അവള് പുച്ഛം നിറഞ്ഞ ഒരു നോട്ടം നൽകി….

I am മീര സുദേവൻ….
Daughter of Suddheev IPS

അഹംഭവത്തൊടെ അവള് അത് പറഞ്ഞ് നിർത്തിയപ്പോൾ….
എല്ലാവരും അവളെ ഒരു നിമിഷം ബഹുമാനത്തോടെ ഒന്ന് നോക്കി ഇരുന്നു….

മുഖത്തെ പുച്ഛം കലർന്ന പുഞ്ചിരി അവള് ഒന്ന് മായിച്ച്‌ കൊണ്ട്…
അവളെ കുറിച്ച് കൂടുതൽ പറയാൻ തുനിഞ്ഞതും…..

അവളുടെ കാലിന്റെ മുന്നിലേക്ക് ഒരു ആൾ വന്ന് തെറിച്ച് വീണ്….

ആ ഒരു കാഴ്ച കണ്ടതും എല്ലാവരും സ്തബ്ധരായി നിന്ന്…

രക്തത്തിൽ കുളിച്ച് കിടക്കുന്ന അയാളുടെ മുഖം കണ്ട്…
അവള് രണ്ട് അടി പിന്നിലേക്ക് മാറി നിന്നു….

ടീച്ചറുടെ പിന്നിൽ ആയി ചെന്ന് മറഞ്ഞ്…
ക്ലാസ്സിലെ students എല്ലാം എഴുന്നേറ്റ് നിന്ന് അയാളെ എത്തി വലിഞ്ഞ് നോക്കി….
ബെഞ്ചിന്റെ ഒരു അറ്റത്ത് ആയി കിടക്കുന്ന അയാളുടെ മുഖം ഒന്ന് കാണുവാൻ വേണ്ടി..
ഇരുന്ന ഇടത്ത് നിന്ന് എല്ലാവരും തടിച്ച് കൂടി….

മുഖത്ത് തളം കെട്ടി നിൽക്കുന്ന രക്ത പാടുകൾ കാരണം….
അവർക്ക് ആർക്കും ആളിനെ മനസിലായില്ല……

പാതി ബോധത്തിൽ ഉള്ള അയാളുടെ ചലനങ്ങൾ കണ്ട്….എന്ത് ചെയ്യണം എന്ന് അറിയാതെ teacher ഉൾപടെ മുഖാമുഖം നോക്കി നിന്ന്…

Daaa……

ഒരു ഗർജനതോടെ ക്ലാസ്സിലേക്ക് hockey stickum ആയി ഒരുത്തൻ കയറി വന്നു….
മുന്നിലേക്ക് വന്നു കിടക്കുന്ന നീളൻ മുടിയും…
ഒലിച്ച് ഇറങ്ങുന്ന വിയർപ്പ് തുള്ളികളും കൊണ്ട് അവന്റെ മുഖം വലിഞ്ഞ് മുറുകി ഇരുന്നു….
കയ്യിൽ കരുതി ഇരിക്കുന്ന hockey stick കുറച്ചും കൂടി ബലത്തിൽ പിടിച്ച് കൊണ്ട്…
ക്ലാസിന്റെ മുന്നിൽ ആയി നിന്നവരെ തള്ളി മാറ്റി അവൻ അകത്തേക്ക് കയറി…

പിന്നാലെ രണ്ട് മൂന്ന് പേരും……
അവരുടെയും കയ്യിൽ പല type stick ഉണ്ടായിരുന്നു….

വിയർത്ത് ഒട്ടി കിടക്കുന്ന shirt ഒന്ന് കുടഞ്ഞ് കൊണ്ട്…
അവൻ പതിയെ അകത്തേക്ക് കയറി….

ടീച്ചറുടെ ടേബിൾ nte സൈഡിൽ ആയി നിന്ന കുട്ടികളെ ഒന്ന് പാളി നോക്കി കൊണ്ട്….
ടേബിൾ ഇലേക്ക് ചാടി കയറി ഇരുന്നു…

കയ്യിലെ hockey stick…
മേശ പുറത്തേക്ക് വെച്ച് കൊണ്ട്…
മുടിയിലെ വിയർപ്പ് തുള്ളികൾ കുടഞ്ഞ് കളഞ്ഞ്….

തന്റെ മുഖത്തേക്ക് വന്ന് വീഴുന്ന വിയർപ്പ് തുള്ളികളിൽ മീര യുടെ മുഖം വലിഞ്ഞ് മുറുകി….

ഇയാള് എന്താണ് ഈ കാണിക്കുന്നത്???
ഇതെന്താണ്…ഗുണ്ടായിസം കാണിക്കാൻ ഉള്ള ഇടം ആണോ???
ഇങ്ങനെ ഒന്നും അല്ലല്ലോ madam…ഞങ്ങൽ collegine കുറിച്ച് അറിഞ്ഞത്??
ഇവിടെ എന്താണ് പഠിപ്പിക്കുന്നത്…

Anti ragging എന്നൊക്കെ പറഞ്ഞിട്ട് ഇത് എന്താണ്??

എന്റെ അച്ഛനോട് ഒരു വാക്ക് പറഞാൽ മതി….

പറഞാൽ????
പതിയെ മുടി ഒതുക്കി കൊണ്ട്…
നിലത്ത് കിടന്നവന്റെ നെഞ്ചില് ചവിട്ടി അവൻ എഴുന്നേറ്റ്….

അവന്റെ പുറകിൽ ആയി നിന്നവർ….
അവളുടെ ആയുസ്സിന്റെ കാര്യത്തിൽ ഒരു തീരുമാനം വരെ എടുത്ത് കഴിഞ്ഞിരുന്നു…..

പറഞാൽ??
എന്ത് ഉണ്ടാക്കും നിന്റെ തന്ത??

ദേ..എന്റെ അച്ഛനെ കുറിച്ച് പറഞാൽ ഉണ്ടല്ലോ….

പറഞാൽ നീ എന്ത് ചെയ്യും…
എന്നെ മൂക്കിൽ വലിച്ച് കയട്ടുമോ??
ആഹാ…
എന്ന ഒന്ന് കാണാമല്ലോ…

കെട്ടോട അർജ്ജുനെ……
ഇവളുടെ തന്ത ഉണ്ടാക്കിയത് ആണോ ഈ കോളേജ്???
ആണോടി…

അത്രയും നേരം….
പതിയെ പറഞ്ഞ അവൻ അവളുടെ നേരെ പൊട്ടി തെറിച്ചപ്പോൾ…
അവള് ആ തണുപ്പിലും വെട്ടി വിയർത്ത്….

നിന്റെ തന്ത അതിന് ആരാടി…??

ചേട്ടാ…
ഇവളുടെ തന്ത ഏതോ ips കരാൻ ആണ്..
വന്നപ്പോൾ തുടങ്ങിയ show off ആണ്…

കൂട്ടത്തിൽ നിന്ന ഒരുത്തൻ അത് പറഞ്ഞപ്പോൾ..ഒരു പൊട്ടി ചിരിയോടെ അവൻ അവളുടെ അടുത്തേക്ക് നീങ്ങി….

നിന്റെ തന്ത ips ആണെങ്കിൽ…
എന്റെ തന്ത ആടി ആ പതവി കൊടുത്തവൻ….

ഒരു കയ്യ് കൊണ്ട് മുടി ഒതുക്കി
നിലത്ത് കിടന്ന അവനെ…
വലിച്ച് പൊക്കി…വീണ്ടും hockey stick കൊണ്ട് മുഖത്തേക്ക് ആഞ്ഞ് അടിച്ച്…

ആ ഒരു അടിയിൽ… അവന്റെ വായിൽ നിന്നും രക്തം തെറിച്ച് വീണ്…..
തന്റെ കവിളിലും…മുഖത്തും ആയി പറ്റി ഇരിക്കുന്ന രക്ത തുള്ളികൾ കാണും തോറും മീര യുടെ കാല് കുഴഞ്ഞ് പോകുന്നത് പോലെ തോന്നി……

ക്ലാസിൽ ഉള്ള ടീച്ചറിനെ പോലും വക വെക്കാതെ…
നിലത്ത് പാതി ബോധത്തിൽ കിടന്ന അവനെ…
ഒരു കൈ കൊണ്ട് വലിച്ച് എഴുന്നേൽപ്പിച്ച്….

വലിച്ച് ഇഴച്ച് കൊണ്ട്….
അവിടുന്ന് ഇറങ്ങുന്നതിനു ഒപ്പം അവൻ വിളിച്ച് പറഞ്ഞ്…

ഇവിടെ എന്റെ നിയമം ആണ്….
നിനക്ക് വേണേൽ..ഇപ്പൊ ഇറങ്ങാം..ഇവിടെ നിന്ന്…
അല്ലാത്ത പക്ഷം…
എന്നെ ഭരിക്കാൻ വന്ന…
വേചേക്കില്ല തന്തയെയും മകളെയും…..
എനിക്ക് നഷ്ടപ്പെടാൻ ഒന്നും ഇല്ല…
നഷ്ടപ്പെടുന്നത് നിനക്ക് ആയിരിക്കും…നിനക്ക് മാത്രം…
ഓർത്ത് ഇരുന്നോ!!

അവനേയും വലിച്ച് കൊണ്ട് പടികൾ ഇറങ്ങി പോയി….
ഓരോ പടിയിലും തട്ടി…
അവന്റെ തലയിൽ നിന്ന് രക്തം പോടിയാൻ തുടങ്ങി….

ആരൊക്കെയോ പിടിച്ച് മാറ്റുന്നുണ്ടയിരുന്ന് എങ്കിലും…
അവനിൽ ഉള്ള പിടിയിൽ ഒരു അയവും വന്നിട്ട് ഇല്ലായിരുന്നു…..

ഗ്രൗണ്ടിന്റെ നടുവിൽ കൊണ്ട് ഇടിട്ടു….
അവൻ ശിർട്ടിന്റെ പോക്കറ്റിൽ നിന്നും ബുള്ളട്ടിന്റെ താക്കോൽ കയ്യിൽ എടുത്തത്…
മറ്റെ കയ്യ് കൊണ്ട്..
പോക്കറ്റിൽ നിന്നും ഒരു cigratte എടുത്ത് കത്തിച്ച്…
പതിയെ ചുണ്ടിൽ cig വെച്ച് കൊണ്ട്…അവൻ പറഞ്ഞ് തുടങ്ങി…

കയറ്റി ഇറക്കാൻ പോകുവാ…
നിന്റെ നെഞ്ചിൻ കൂടി….
അവസാനമായി ഒന്ന് ആസ്വദിച്ചo..
ഈ തണുത്ത് ഉറഞ്ഞ വായുവിനെ….

നെഞ്ചില ചവിട്ടി കൊണ്ട്….ബുള്ളറ്റ് ലക്ഷ്യം വെച്ച് അവൻ പോയി…

അടിച്ച് കൊല്ലട ആ**** മോനെ…..
കൂട്ടത്തിൽ നിന്ന ഒരുത്തൻ അലറി കൊണ്ട് പറഞ്ഞ്….
അത് കേട്ട്..
എവിടുന്ന് ഒക്കെയോ…കയ്യിൽ hockey stickum,cycle chainum ആയി ആളുകൾ പാഞ്ഞ് അടുത്ത്……..

അവന്മാരുടെ പാഞ്ഞ് അടുക്കൽ ബുള്ളറ്റിന്റെ കണ്ണാടിയിൽ കൂടി കണ്ടതും…
വലിഞ്ഞ് മുറുകിയ മുഖവും ആയി …ഷർട്ടിന്റെ കയ്യ് മുകളിലേക്ക് ഒന്നും കൂടി കയറ്റി വെച്ച് കൊണ്ട് അവൻ തിരിഞ്ഞ്….

ഓടി അടുക്കുന്ന ഓരോരുത്തരെയും ആയിട്ട് അടിച്ച് നിലത്തേക്ക് ഇട്ട് കൊണ്ട് ഇരുന്നു…..
കലി അടങ്ങുന്നത് വരെ…
അവന്മാരുടെ നെഞ്ച് അടിച്ച് തകർത്ത്…..

കോടമഞ്ഞിന്റെ തലോടൽ ഏറ്റു വാങ്ങി കൊണ്ട്… ഈ മല കയറാൻ എന്നും ഒരു പ്രത്യേക അനുഭൂതി ആണ്….
വന്നു പതിക്കുന്ന ചെറിയ നനുത്ത മഞ്ഞ് കണങളെ തലോടി കൊണ്ട്…
സ്വപ്നങ്ങൾ നെയ്ത് കൂട്ടി ….ഒരു യാത്ര….

മൂന്നാർ എൻജിനീയറിങ് കോളജ്…

Board വായിച്ചതും ഒരു ചെറിയ പുഞ്ചിരി എന്റെ ചുണ്ടിൽ വന്ന് പതിച്ച്……

കാർ അതി വേഗത്തിൽ അകത്തേക്ക് കയറ്റി കൊണ്ട്…
കണ്ണുകൾ കൊണ്ട് ഒരു ചുറ്റ് നോക്കി…..

അതി മനോഹരം ആയ ഒരു അന്തരീക്ഷം…പൂത്തുലഞ്ഞ് നിൽക്കുന്ന വാഗ മരം…
പരവതാനി വിരിച്ചത് പോലെ നിലത്ത് കിടക്കുന്ന ചുവന്ന പൂക്കൾ…..

ഒരു വശത്ത് മുഴുവനും ചുവന്ന റോസാപ്പൂ….
അതിന്റെ ഗന്ധം എന്റെ തല ye മത്ത് പിടിപ്പിക്കുന്ന പ്രതീതി ആയിരുന്നു….

ചുറ്റും ഉള്ള കാഴ്ചകൾ ആസ്വദിച്ച് കൊണ്ട് ഇരുന്നപ്പോൾ ആണ്…
ഞാൻ ആ കാഴ്ച കണ്ടത്…
ഗ്രൗണ്ടിന്റെ നടുക്ക് ആയി നടക്കുന്ന അടി…
അത് കണ്ടതും ഒരു നിമിഷം എന്റെ ഹൃദയം ഒന്ന് പിടഞ്ഞ്….

ഒട്ടും വൈകികാതേ , ക്യാമ്പസ് inte നടുവിൽ തന്നെ car നിർത്തി ഞാൻ ചാടി ഇറങ്ങി…

White shirtum…blue jeans um…
Trim ചെയ്ത താടിയും…
കട്ടി മീശയും….
ഒരു വശത്തേക്ക് ഒതുക്കി വെച്ചിരിക്കുന്ന…അലസമായ മുടിയും…
അതിൽ എല്ലാം ഉപരി..
ആരെയും ആക്ഷർക്കിന്ന്ന കണ്ണുകൾ…

കുഞ്ഞു മിഴികൾക്ക്‌ കുറച്ചും കൂടി ഭംഗി കൂട്ടാൻ എന്ന വണ്ണം സുറുമ കൊണ്ട് കൺ തടത്തിൽ ഒരു ചെറിയ വര കൊടുത്തിട്ട് ഉണ്ട്…

കയ്യിൽ ഒരു silver nte bracelet…

അതായിരുന്നു അയാളുടെ രൂപം…. അജ്മൽ …
അജ്മൽ അബ്ബാസ് അലി…

Door അടച്ച് ….
Full sleev ശിർട്ടിന്റെ button ഊരി കൊണ്ട്..
കൈകൾ മടക്കി വെച്ച് ഗ്രൗണ്ടിലേക്ക് ഓടി അടുത്ത്……

ടാ….
എന്റെ ആ ഒരു വിളിയിൽ…അവിടെ തടിച്ച് കൂടിയ എല്ലാ എണ്ണവും ചിന്നി ചിതറി മാറി….

അപ്പോഴാണ് ഞാൻ കണ്ടത്…
നിലത്ത് ഇരുന്നു ഒരുത്തന്റെ മൂക്ക് ഇടിച്ച് പരത്തുന്ന അവനെ കുത്താൻ വേണ്ടി പിന്നിൽ നിന്നും ഒരുത്തൻ കത്തിയും ആയി പാഞ്ഞ് വരുന്നത്…

എന്റെ കാലുകൾ അത് കണ്ട് തളർന്ന് പോകുന്നത് പോലെ തോന്നി….

Students ന്റെ ഇടയിൽ കൂടി….
പാഞ്ഞ് അടുത്ത് കൊണ്ട്….
ഒരു hockey stick കയ്യിൽ എടുത്ത്…

Daa
റൂഹേ….
അടിച്ച് ഓടിക്കേട…..

എന്റെ വാക്കുകൾ കേട്ടത് പോലെ….
നിലത്ത് മുട്ട് കുത്തി ഇരുന്ന അവൻ …
ചാടി hockey stick catch ചെയ്ത്…

ഒരു ഭ്രാന്തനെ പോലെ
അവൻ ആ hockey stick കയ്യിൽ എടുത്ത് കൊണ്ട്…
കറങ്ങി…പിന്നിൽ ആയി വന്നവന്റെ കയ്യിലെ കാത്തി അടിച്ച് തെറിപ്പിച്ചു….
പക അടങ്ങുന്നത് വരെ…അവനെ നെഞ്ചില് ആഞ്ഞ് അടിച്ച് കൊണ്ടേ ഇരുന്നു…
അവനോട് ഉള്ള കലി തീർന്നതും…വീണ്ടും റൂഹിന്റെ അടുത്തേക്ക് പാഞ്ഞ് അടുതവൻമാരെ
ഒരു ദയയും ഇല്ലാതെ അവൻ ചതച്ച് അരച്ചു…

എടാ..ഓടിക്കോ…
അജു സാർ വന്ന്…..

അടി കൊണ്ടവന്മാർ….
നിലവിളിച്ച് കൊണ്ട്…ഗ്രൗണ്ടിൽ നിന്നും ഓടി അകന്ന്….

കുട്ടികൾ എല്ലാം..പരസ്പരം ഓരോന്ന് പറഞ്ഞ്…ഭയത്തോടെ മാറി നിന്നു….

Aju…
കൊടുക്കേട……

റൂഹ് അതും പറഞ്ഞ് എറിഞ്ഞ hockey stick വാങ്ങി കൊണ്ട്….
പിന്നിൽ ആയി വന്ന് നിന്നവന്റെ കയ്യ് മുട്ട് നോക്കി അജു പൊട്ടിച്ച്…..

അയാളുടെ ഒരു അടിയിൽ…
ഏഴു കാരണം മറിഞ്ഞ്…
റൂഹിന്റെ ബുള്ളറ്റിൻ ചെന്ന് അവൻ ഇടിച്ച് വീണ്…

അവന്റെ ആ വീഴ്ചയിൽ….
ബുള്ളട്ടിൽ നിന്നും…
ഒരു ഡയറി തെറിച്ച് നിലത്തേക്ക് വീണ്….

തണുത്ത കാറ്റിന്റെ വേഗതയിൽ….
അതിൽ തിങ്ങി നിറഞ്ഞ് ഇരുന്ന ഒരുപാട് പേപ്പറുകൾ അങ്ങ് ഇങ്ങായി പറന്ന് വീണ്…..

ഗേറ്റ് കടന്നു കയറിയ പാടെ..
മഞ്ഞ് തുള്ളികൾ പെയ്ത് ഇറങ്ങുന്നത് പോലെ…
കുറെ പേപ്പർ താളുകൾ എന്നിലേക്ക് പറന്ന് ഇറങ്ങി…
എന്റെ കയ്യിൽ തട്ടി താഴേക്ക് പതിക്കാൻ പോയ അതിലെ ഒരെണ്ണം കൈവെള്ളയിൽ എടുത്ത് കൊണ്ട്..
ഞാൻ പതിയെ നിവർത്തി നോക്കി….

“ഇടംനെഞ്ചിൽ കൊത്തിവെച്ചത് നിന്റെ രൂപത്തെയല്ല …!! നിന്റെ റൂഹിനെയാണ് …!!
ഓർമ്മകൾ ഖബർ അടക്കപെട്ടാലും ഈ ഇടനെഞ്ചിന്റെ താളം നിനക്കായി തുടിച്ച് കൊണ്ടേ ഇരിക്കും …!!

    _ഇശൽ റൂഹ്_

അത് വായിച്ചതും ഒരു തരം വികാരം എന്നെ പിടിപെട്ട്…..
അതിലെ ഓരോ അക്ഷരങ്ങൾക്കും ജീവൻ ഉള്ളത് പോലെ…..
കയ്യിൽ തൂക്കി ഇരുന്ന side bag ഒന്നും കൂടി പിടിച്ച് നേരെ ഇട്ട് കൊണ്ട്…..
ആ താളിലേക്ക് ഞാൻ വീണ്ടും മാറി മാറി നോക്കി…

എന്നിൽ തളിർത്ത വികാരത്തിന് അതിരുകൾ ഇല്ലായിരുന്നു…
ആ വരികൾ വായിച്ച് പൂർത്തീകരിക്കും മുന്നേ ഞാൻ കണ്ട്…

ആളുകൾക്ക് ഇടയിൽ നിന്നും ഒരാള് എന്റെ നേരെ ചീറി പാഞ്ഞ് വരുന്നത് ……
നെറ്റിയിലെ മുടി പതിയെ വകഞ്ഞ് മാറ്റി കൊണ്ട്…
ഒഴുകി ഇറങ്ങുന്ന വിയർപ്പ് തുള്ളികള് വക വെക്കാതെ…വലിഞ്ഞ് മുറുകിയ മുഖവും ആയിട്ട് ഉള്ള അയാളുടെ വരവ്….

എന്തായിരിക്കും…
ഒന്നും മനസ്സിലാവാതെ ഞാൻ വീണ്ടും ആ താൾ ഒന്ന് തിരിച്ച് നോക്കി…
മനോഹരം ആയി പല നിറങ്ങൾ കൊണ്ട് വരചിരിക്കുന്ന പൂക്കൾ ക്ക് നടുവിൽ…
എഴുതി വെച്ചിരിക്കുന്ന വാചകം…

ആ വരികൾക്ക് ആത്മാവ് ഉള്ളത് പോലെ….
അത് ഒരിക്കൽ കൂടി വായിക്കാൻ തുനിഞ്ഞതും….
എന്റെ കൈകൾ ആരോ തട്ടി തെറിപ്പിച്ച് കഴിഞ്ഞിരുന്നു….

ടീ………

അവന്റെ ആ ഒരു വിളിയും…
രൂക്ഷം നിറഞ്ഞ നോട്ടവും കൂടി ആയപ്പോൾ…
പതിയെ ഒരു ആലില പോലെ എന്റെ കയ്യിൽ നിന്നും ആ താൾ നിലത്തേക്ക് വീണ്….

അത് നിലത്ത് വീണത് കണ്ടതും…
അവന്റെ കണ്ണുകൾ ചുവന്ന് തുടുത്ത….

എന്താണ് ചെയ്യേണ്ടത് എന്ന് അറിയാതെ ഒരു നിമിഷം ഞാൻ പകച്ച് നിന്ന്….
ആ മിഴികൾ എന്നെ തന്നെ രൂക്ഷം ആയി നോക്കി കൊണ്ട് ഇരുന്നു…

ആ ഒരു നോട്ടത്തിനു എന്നെ ഇല്ലാതെ ആക്കാൻ ഉള്ള ശേഷി ഉണ്ടായിരുന്നു…..

നിലത്ത് വീണത് എടുത്ത് കൊടുക്കണോ??
അതോ മാറി നടന്നു പോകണോ??
എന്താണ് ചെയ്യേണ്ടത് എന്ന് അറിയില്ല അയാളെ തന്നെ ഞാൻ നോക്കി നിന്നു….

പിന്നെ ഒന്നും നോക്കാതെ…രണ്ടും കൽപ്പിച്ച് ഞാൻ കുനിഞ്ഞ് ആ താൾ കയ്യിൽ എടുത്തത്…

ആ താള് എന്റെ കൈവെള്ളയിൽ വന്ന് ചേരും മുന്നേ…
എന്റെ കയ്യിൽ ആരോ പിടുത്തം ഇട്ടിരുന്നു…..

നിവർന്നു നോക്കിയതും…
പല്ലുകൾ ഇറുംബി കൊണ്ട് എന്നെ നോക്കി നിൽക്കുന്ന അയാളെ ആണ് ഞാൻ കണ്ടത്……

How dare you?????

എന്റെ കയ്യിലെ അവന്റെ പിടുത്തം മുറുകുന്നതിന് ഒപ്പം എന്റെ കണ്ണുകളും നിറഞ്ഞ് ഒഴുകി.
വാലിട്ട്‌ എഴുതിയ സുറുമ പടർന്നു പന്തലിച്ചത് ഞാൻ അറിഞ്ഞ് തുടങ്ങി….

ഒരുപക്ഷേ എന്റെ കണ്ണീർ കണ്ടത് കൊണ്ടാവും….
അവനിൽ നിറഞ്ഞ് നിന്ന പക യില് ഒരൽപം അയവ് വരുത്തി കൊണ്ട്…
കയ്യിലെ പിടി പതിയെ വിട്ട്…..

അവന്റെ കയ്യിൽ ഇരിക്കുന്ന താളും…അവന്റെ മുഖവും ഞാൻ മാറി മാറി നോക്കി……
ആ താളിൽ നോക്കി നിന്ന് കൊണ്ട്…
അവൻ വിങ്ങുക ആയിരുന്നു….
നിറഞ്ഞ കണ്ണീരിനു ഒപ്പം…
രോക്ഷവും ഉണ്ടായിരുന്നു….

എന്നിൽ ഭീതി നിറക്കുന്ന ആ ഭാവം കണ്ട് നിൽക്കാൻ ഉള്ള ശേഷി എനിക്ക് ഒട്ടും ഇല്ലായിരുന്നു…..

I am sorry….

വാക്കുകൾക്ക് വേണ്ടി പരത്തുന്ന എന്റെ മുന്നിലേക്ക്…കൈകൾ കൊണ്ട് ഒരു തടസ്സം സൃഷ്ടിച്ചു……

ഇതിലെ ഓരോ അക്ഷരവും എന്റെ ജീവൻ ആണ്….
ഇതിലെ ഓരോ വരികളും എന്റെ ശ്വാസം ആണ്…
ഇൗ വാക്കുകൾ മാത്രമാണ് ഇന്ന് എന്റെ നിലനിൽപ്പ്…
അത് കവരാൻ ഒരുത്തിയും ശ്രമിക്കണ്ട….

ഞാൻ പറഞ്ഞല്ലോ….sorry.. ഞാൻ അറിഞ്ഞ് കൊണ്ട് എടുത്തത് ഒന്നും അല്ല..

മതി…its enough and more…
ഞായങ്ങൾ എനിക്ക് ഇഷ്ടം അല്ല….

മൂടി കെട്ടി..കണ്ണുകൾ മാത്രം കാണിച്ച് നടന്നാൽ പോര…
മനസ്സ് ശുദ്ധം ആക്കാൻ നോക്ക്…
മറ്റുള്ളവരുടെ കാര്യത്തില് ഒരുപാട് തലയിടൽ വേണ്ട…

ഇത് എന്റെ ആദ്യത്തെയും…അവസാനത്തെയും warning ആണ്…
ഇനി നാവ് കൊണ്ട് ഒരു പറച്ചിൽ ആയിരിക്കില്ല…..

ഒന്നും നോക്കാൻ ഇല്ല എനിക്ക്…
അറിയും താൻ എന്റെ കയ്യുടെ ചൂട്…..
ഓർത്തോ!!!!!

എന്റെ നേർക്ക് വിരൽ ചൂണ്ടി കൊണ്ട് നിലത്ത് കിടന്ന ഡയറിയും…
അതിലെ പേപ്പർ കഷ്ണങ്ങളും എടുത്ത് കൊണ്ട് അവൻ നടന്നു പോയപ്പോൾ….

ബുർക്കക്ക് ഉള്ളിൽ കൂടി…
ആ കൊടും തണുപ്പിലും…ചുടു കണ്ണീർ ഒലിച്ച് ഇറങ്ങി കൊണ്ട് ഇരുന്നു…..

ഗ്രൗണ്ടിലേക്ക് ആളുകൾ ഓടി കൂടുന്നത് കണ്ട്…
ഞാനും പതിയെ അവിടേക്ക് ചുവട് വെച്ച്…..

Football കോർട്ടിന്റെ നടുവിൽ ആയി രക്തത്തിൽ കുളിച്ച് കിടക്കുന്ന കുറച്ച് പേരെ കണ്ടതും…
എന്റെ കയ്യും കാലും വിറക്കാൻ തുടങ്ങി..
ഒരു ആശ്രയം എന്ന പോലെ ഞാൻ ബാഗിൽ മുറുകെ പിടിച്ചു…

ചുറ്റും കണ്ണുകൾ ഓടിച്ച് നോക്കി….
മുകളിലത്തെ നിലയിൽ നിന്ന്…
അരഭിത്തിയിൽ കൈകൾ കുത്തി പിടിച്ച് കൊണ്ട്….
താഴത്തെ കായ്ച്ച നോക്കി നിൽക്കുന്ന ആ കണ്ണുകളെ കാണും തോറും എന്നിലെ ഭയാം ഇരട്ടിച്ചു തുടങ്ങി….

Da സക്കറിയ എണീറ്റ് പോകാൻ നോക്ക്….
നിനക്ക് ഒന്നും കിട്ടിയത് പോരെ…..

വെറുതെ അവന്റെ കയ്യിൽ ഇരിക്കുന്നത് വാങ്ങി കൂട്ടി കൂട്ടി മടുത്തില്ലെ…
നിനക്ക് ഒക്കെ അറിയാവുന്നത് ആണ്…അവന്റെ സമനില തെറ്റിയാൽ…പിന്നെ അവൻ ഒന്നും നോക്കില്ല എന്ന്..
ഞാൻ ആ സമയത്ത് വന്നത് കൊണ്ട്…
നിന്റെയൊക്കെ ജീവൻ എങ്കിലും എനിക്ക് രക്ഷിക്കാൻ കഴിഞ്ഞ്….

സാർ…
എന്ത് പറച്ചിൽ ആണ് ഇത്??
….
അവൻ അടിച്ചത്തിന്റെ പത്ത് ഇരട്ടി ആണ് നിങ്ങള് അടിച്ചത്…
ഹൊ..

നിലത്ത് കിടന്ന് …
കൈകൾ തടവി കൊണ്ട് ഒരുത്തൻ പറഞ്ഞ് നിർത്തി….

ആൾ കൂട്ടത്തിന്റെ മുന്നിൽ നിൽക്കുന്ന രൂപം എനിക്ക് കാണാൻ കഴിഞ്ഞില്ല….

എല്ലാവരുടെയും ഭയവും..ബഹുമാനവും കണ്ടപ്പോൾ എനിക്ക് മനസ്സിലായി…
ഏതോ അധ്യാപകൻ ആണ് എന്ന്…

പതിയെ ആ മുഖം ഒന്ന് കാണുവാൻ വേണ്ടി ഞാൻ സൈഡിലേക്ക് നീങ്ങി പോയി…

അദ്ദേഹത്തിൽ മാത്രം നോക്കി കൊണ്ട് നീങ്ങിയത് കാരണം….
ഞാൻ പരിസരം നോക്കാൻ വിട്ട് പോയി…
ചെന്ന് ഇടിച്ച് നിന്നത് എവിടെയോ ആണ്….

വിയർപ്പിന്റെ ഗന്ധം….എന്റെ മൂക്കിൽ കൂടി തുളച്ച് കയറാൻ തുടങ്ങി….

പതിയെ തല നിവർത്തി നോക്കിയതും വീണ്ടും അതേ ആൾ…

എന്റെ പടച്ചോനെ….എന്റെ മയ്യത്ത് എടുക്കേണ്ടി വരും ഇന്ന്…

പിറുപിറുത്തു കൊണ്ട്… ആ മുഖത്തേക്ക് ദയനീയം ആയി ഞാൻ നോക്കി….

എന്റെ കണ്ണിൽ നിന്നും അവൻ കണ്ണ് എടുക്കുനില്ലയിരുന്നു…
പെട്ടന്ന് എന്തോ ഓർത്ത പോലെ കണ്ണുകൾ വെട്ടിച്ച് മാറ്റി….

പതിയെ പോക്കറ്റിൽ നിന്നും എന്തോ ഒന്ന് കയ്യിലേക്ക് എടുത്ത്….

ദാ…
ഇയാളുടെ bracelet ആണ്..
നേരത്തെ അവിടെ വെച്ച് ഞാൻ കൈയ്യിൽ പിടിച്ചപ്പോൾ…
നിലത്ത് വീണ് കിടന്നത് ആണ്…

അയാള് അത് പറഞ്ഞപ്പോൾ ആണ് ഞാൻ എന്റെ കയ്യിലേക്ക് നോക്കിയത്….

വാങ്ങണോ??
അതോ ഒന്നും മിണ്ടാതെ പോകണോ??
ഒന്നും അറിയാതെ ഞാൻ വിയർത്ത് കുളിച്ച് നിന്ന്….

എന്റെ ഭാഗത്ത് നിന്ന് മറുപടി ഒന്നും കിട്ടാതെ വന്നപ്പോൾ…
എന്റെ കൈകൾ ബലമായി പിടിച്ച്… കൈവെള്ളയിലേക്ക് ആ bracelet വെച്ചിട്ട് ഗ്രൗണ്ടിലേക്ക് പോയി…..

അവൻ പോയ പിന്നാലെ… ഞാൻ കുറച്ചും കൂടി മുന്നിലേക്ക് കയറി നിന്ന്…

എന്താ സാറേ..ഇവന്മാർ പോയില്ലേ???

ദേ.. റൂഹേ…
മതി…പ്രശ്നം ഇനിയും തുടങ്ങാൻ ആണെങ്കിൽ… എപ്പോഴെത്തെ പോലെയും ഞാൻ കൂടെ നിൽക്കില്ല…

എന്റെ കൂടെ ആരും നിൽക്കണം എന്ന് ഇല്ല…
അല്ലെങ്കിലും എന്റെ പക….
ഞാൻ മാത്രം തീർക്കേണ്ടത് ആണ്…
അതിൽ ഒരു സാറും വേണ്ട ഒരു കുട്ടിയും വേണ്ട…
ഇൗ റൂഹ് മുഹമ്മദ് ഒറ്റക്ക് മതി….

അവൻ പറഞ്ഞ വാക്കുകൾ കോളജിന്റെ ഓരോ ഭിത്തിയിലും മുഴങ്ങി കേട്ട് കൊണ്ടിരുന്നു…..

വാടാ…..

ഉടുത്തിരുന്ന മുണ്ട് മടക്കി കുത്തി കൊണ്ട്…
കൂട്ടം കൂടി നിന്ന പിള്ളേരെ എല്ലാം വകഞ്ഞ് മാറ്റി ….
മീശയും പിരിച്ച് അവൻ നടന്നു പോയി…പോകുന്ന വഴിയിൽ….
എന്റെ മിഴികളെ ഒന്ന് നോക്കാൻ അവൻ മറന്നിലയിരുന്ന്…..

എന്നെ തേടിയ എത്തിയ ആ നോട്ടം….
പതിയെ ഞാൻ അവനിൽ നിന്നും മുഖം മാറ്റി….

ഗ്രൗണ്ടിൽ തിരിഞ്ഞ് നിൽക്കുന്ന ആളിന്റെ മുഖം ഒന്ന് കാണാൻ ഉള്ള പരിശ്രമം ഞാൻ വീണ്ടും തുടങ്ങി..
എത്ര മുന്നിലേക്ക് ആഞ്ഞിട്ടും…
മുഖം മാത്രം കാണാൻ കഴിഞ്ഞില്ല….

എല്ലാവരും ഒരു അതിശയത്തോടെ ആയിരുന്നു എന്നെ നോക്കി നിന്നത്…
ഒരുപക്ഷേ ആദ്യം ആയിട്ട് ആയിരിക്കാം…
ബുർക്ക ഒക്കെ ധരിച്ച് ഒരു പെൺകുട്ടി ഈ കോളേജിൽ….

അത് കൊണ്ട് തന്നെ..പതിയെ എല്ലാവരും എന്നെ നോക്കി കൊണ്ട്..വഴി മാറി തന്ന്….

ഉള്ളിൽ എല്ലാവർക്കും ഒരു പുഞ്ചിരി നൽകി കൊണ്ട്..ഞാൻ മുന്നിലേക്ക് നടന്ന് കയറി..

White shirt ഇട്ട് തിരിഞ്ഞ് നിന്ന്…നിലത്ത് കിടക്കുന്നവന്മാരെ പിടിച്ച് എഴുന്നേൽപ്പിക്കുന്ന ആ മുഖം ഒന്ന് ചെറുതായി കണ്ടതും….
അത് വരെ തോന്നാത്ത എന്തോ ഒരു അനുഭൂതി എന്നെ തേടി എത്തി….

മിഴികൾ അയാളിലേക്ക് മാത്രം തറഞ്ഞു നിൽക്കുന്നത് പോലെ….

എന്റെ കണ്ണുകളിൽ അയാളുടെ കണ്ണുകൾ ഉടക്കിയ നിമിഷം….
ഞാൻ ശ്രദ്ധ തിരിച്ച് കൊണ്ട്…
പതിയെ അവിടെ നിന്ന് പോകാൻ ആയി തുനിഞ്ഞ്….

തിരിഞ്ഞതും…
പർദ്ദയുടെ ഒരു അറ്റത്ത് തട്ടി നിലത്തേക്ക് വീഴാൻ പോയതും….
ആരോ ഒരാളുടെ കൈകൾ…എന്നെ രക്ഷിച്ചു…

പടച്ചോനെ..ഇന്നത്തെ ദിവസം എന്താ ഇങ്ങനെ…

ചമ്മിയ മുഖം ആയിട്ട് ഞാൻ നിവർന്നു നോക്കിയതും…..
ഒരു നിമിഷത്തേക്ക് എന്റെ ശ്വാസം നിലച്ചു.

ആരാണെന്നോ…
ഒന്നും മനസിലായില്ല…
ഗ്രൗണ്ടിൽ തിരിഞ്ഞ് നിന്ന അതേ രൂപം…..

പതിയെ അദ്ദേഹത്തിന്റെ കയ്യിൽ നിന്നും ഞാൻ വിട്ട് മാറി….

സോറി….

It’s oke…ഇതൊക്കെ ഇട്ട് നടക്കുമ്പോൾ just ഒന്ന് ശ്രദ്ധിച്ചാൽ മതി ..

മിഴികളിൽ അസാധരണം ആയ എന്തോ ഒരു ഭംഗി എനിക്ക് തോന്നി…..
ഞാൻ ആ കണ്ണുകളിലേക്ക് നോട്ടം എറിഞ്ഞ് കൊണ്ട്…
ഒരു പാവയെ പോലെ നിന്ന്…

ഹലോ..
ഏതാ department??

ഞാൻ civil ആണ്….

ആഹാ…അപ്പൊ ഞാൻ ആണ് tutor കേട്ടോ…

അദ്ദേഹം പറയുന്ന കാര്യങ്ങൽ ഒന്നും അല്ലായിരുന്നു എന്റെ കാതിൽ മുഴങ്ങി കൊണ്ട് ഇരുന്നത്….പകരം ആ കണ്ണുകളുടെ മൊഞ്ചാണ് മനസ്സിൽ തിങ്ങി നിന്നത്…

ക്ലാസ്സ് തുടങ്ങി എന്ന് തോന്നുന്നു….നമുക്ക് പിന്നെ പരിചയ പെടാം…

സാർ അത് പറഞ്ഞതും…
കയ്യിലെ ബാഗ് ഒന്നും കൂടി ചേർത്ത് പിടിച്ച് കൊണ്ട് ഞാൻ ക്ലാസ് മുറി
യിലേക്ക് പോകാൻ
പോയി…

Hey…
Before that ..
ഇയാളുടെ പേര് പറഞ്ഞില്ല…..

പടികൾ കയറുന്നതിനു ഒപ്പം…തിരിഞ്ഞ് കൊണ്ട് ഒരു പുഞ്ചിരിയോടെ ഞാൻ എന്റെ പേര് പറഞ്ഞ്…

ഞാൻ നദാനിയ….
നദാനിയ മാലിക്….!!

Leave a Reply

Your email address will not be published. Required fields are marked *