
ബട്ടൂര
=======
ഒരു ഉത്തരേന്ത്യൻ വിഭവം ആണ് ബട്ടൂര. കാഴ്ച്ചയിൽ പൂരി പോലെ ഉണ്ടെങ്കിലും ഇത് പൂരിയും അല്ല.
രാവിലത്തെയും വൈകിട്ടത്തെയും ചായക്കൊപ്പം ബട്ടൂര കഴിക്കാം
ചേരുവകൾ
മൈദ – 2 1/2 കപ്പ്
റവ – 1/4കപ്പ്
പഞ്ചസാര – 1ടീസ്പൂൺ
ഉപ്പ് – 1 1/2ടീസ്പൂൺ
തൈര് – 1 1/2ടേബിൾസ്പൂൺ
ബേക്കിംഗ് പൗഡർ – 1/2ടീസ്പൂൺ
ഓയിൽ – 1ടേബിൾസ്പൂൺ
സോഡ – 1കാൻ (300ml)
ഓയിൽ – ഫ്രൈ ചെയ്യാൻ ആവശ്യമുള്ളത്
തയ്യാറാകുന്ന വിധം
ഒരു ബൗളിൽ റവ കുറച്ചു വെള്ളം ഒഴിച്ചു കുതിരാൻ വെക്കുക.
അതിനുശേഷം മൈദയിൽ പഞ്ചസാര, ഉപ്പ്, ഓയിൽ, ബേക്കിംഗ് പൗഡർ പിന്നെ കുതിർത്ത റവ എന്നിവ കൈ കൊണ്ട് മിക്സ് ചെയ്തു ആവശ്യത്തിന് സോഡ ഒഴിച്ചു സോഫ്റ്റായി കുഴച്ചെടുക്കുക.
ഇത് ഒരു 1/2മണിക്കൂർ മൂടി വെച്ച് അതിനുശേഷം റൗണ്ടായി പരത്തി (പൂരിയെക്കാൾ കുറച്ചു കൂടി വലുതായി) ഓയിലിൽ ഫ്രൈ ചെയ്തെടുക്കുക.
നല്ല ടേസ്റ്റി ക്രിസ്പി ബട്ടൂര റെഡി. ഇത് വെള്ള കടല കറിന്റെ കൂടേ സെർവ് ചെയ്യാം.
I loved the wit in this piece! For additional info, click here: EXPLORE FURTHER. Keen to hear everyone’s views!