അനശ്വര പ്രണയം…


രചന: മിന്നൂസ്
കോളേജ് വരാന്തയുടെ ഭിത്തിയോട് ചേർന്ന് വിറച്ച് കണ്ണടച്ച് നിൽക്കുന്നവളെ കാൺകെ അവൻ്റെ ഹൃദയം പെരുമ്പറ കൊട്ടി. വിറക്കുന്ന ആ ചുണ്ടുകളും വെളുത്തു തുടുത്ത ആ കവിളുകളും നോക്കി നിൽക്കെ അവൻ്റെ മുഖം അവയിലേക്ക് അറിയാതെ അടുത്തു.. പെട്ടെന്ന് അവൻ ചാടിയെണീറ്റു!!.. ചുറ്റും നോക്കി…അടുത്ത് കിടന്ന ഫോൺ എടുത്തു…ഡിസ്പ്ലേയിൽ time 4.00…. അപ്പോ സ്വപ്നം ആയിരുന്നോ…. എന്താ പടച്ചോനെ ഇത്??.. കുറച്ച് ദിവസം ആയിട്ട് താൻ കാണുന്ന ഈ സ്വപ്നം…. അവൻ ഒരിക്കൽ കൂടെ ആ മുഖം ഓർത്തെടുക്കാൻ ശ്രമിച്ചു..but… അത് ഓർമയിൽ തെളിയുന്നില്ല… തലക്കിട്ട് ഒന്ന് കെട്ടിക്കൊണ്ട് വീണ്ടും ഉറക്കത്തിലേക്ക് വീണു….നിർത്താതെയുള്ള ഫോൺ റിംഗ് കേട്ടാണ് പിന്നെ ഉണർന്നത്…സ്ക്രീനിൽ Arshu..calling… അവൻ ഫോൺ എടുത്തു ചെവിയോട് ചേർത്തു..എന്താടാ എഴുന്നേറ്റില്ലേ??.. രണ്ട് മാസത്തെ ലീവ് കഴിഞ്ഞു നിൻ്റെ കോളേജ് ഇന്ന് തുടങ്ങുകയല്ലേ.. പോവാൻ ആയോ… ആടാ… റെഡി ആവാൻ നോക്കട്ടെ… നീ ഇന്ന് കടയിൽ പോവുന്നില്ലേ…ഐഷു ഉമ്മാൻ്റെ പനി ഭേദം ആയില്ലേ?… ഓ… ഉമ്മാൻ്റെ പനി ഒക്കെ രണ്ട് ഗുളിക കുടിച്ചപ്പോ മാറി.. കാലത്ത് കണ്ട സ്വപ്നം അർഷുവിനോട് പറഞ്ഞാലോ… അവൻ എൻ്റെ ചങ്ക് ആണ്… തൻ്റെ സന്തോഷത്തിലും സങ്കടത്തിലും ഒരു പോലെ താങ്ങായി നിൽക്കുന്നവൻ… എനിക്ക് വട്ട് ആണെന്ന് കരുതുമോ??…. ആ പറഞ്ഞ് നോക്കട്ടെ അവനോട് അല്ലേ….
ഹ ഹ ഹ ഹ… അർഷു പൊട്ടിച്ചിരിച്ചു… നിനക്ക് എന്താടാ വട്ടുണ്ടോ??…. ഒരു മുറപ്പെണ്ണ്… അതും നല്ല ഒരു മോഡൽ സുന്ദരി ക്കൊച്ച് കയ്യെത്തും ദൂരത്ത് ഉണ്ടായിട്ട് ആണോ നീ സ്വപ്നം കണ്ട് നടക്കുന്നത്… നീ അവളെ കെട്ടി അടിച്ച് പൊളിച്ച് ജീവിക്കാൻ നോക്ക്… എന്നിട്ട് വേണം എനിക്ക് ഒരു സുന്ദരിയെ തപ്പാൻ… നിൻ്റെ ചുള്ളൻ ലുക്ക് കണ്ടാ പിന്നെ പെൺപിള്ളേർ നിന്നെ അല്ലെ നോക്കുന്നത്.. നീ കാരണം എനിക്കും ഒരു ലൈൻ സെറ്റ് ആവുന്നില്ല… അവൻ ഒരു നിരാശയോടെ പറഞ്ഞു… എനിക്ക് അതിനു കഴിയില്ല ആർഷൂ…ചെറുപ്പത്തിൽ ഒരുമിച്ച് കളിച്ച് വളർന്നവരാ ഞാനും ഷംനയും… എൻ്റെ കുഞ്ഞി പെങ്ങൾ ആയിട്ടേ ഞാൻ അവളെ കണ്ടിട്ട് ഉള്ളൂ… അതിൽ അപ്പുറം ഒരു സ്ഥാനത്ത് എനിക്ക് അവളെ കാണാൻ പറ്റില്ല..എടാ അതൊക്കെ ഒരുമിച്ച് ഒരു ജീവിതം ആയി കഴിയുമ്പോൾ അതൊക്കെ മാറും…മാത്രല്ല… അൻ്റെ ഉപ്പ അവളുടെ ഉപ്പാക്ക് വാക്ക് കൊടുത്തത് അല്ലെ അവൾ നിനക്കുള്ളത് ആണെന്ന്… പിന്നെ നിൻ്റെ ഉപ്പയെ എതിർത്തു നീ നിൻ്റെ ഇഷ്ടം നടത്തുമോ?… അതും നിനക്ക് പറ്റില്ല…അതുകൊണ്ട് നീ ഇപ്പൊ കോളേജിൽ പോവാൻ നോക്ക്… വെറുതെ സ്വപ്നം കണ്ട് സമയം കളയേണ്ട…. എന്നാ ok ഡാ… പിന്നെ വിളിക്കാം…മറുപുറം കോൾ കട്ട് ആയിട്ടും അവൻ അങ്ങനെ ഇരുന്നു
ഇത് ആഷിഖ്… പുത്തൻ പുരയിൽ റഹീം ഹാജിയുടെയും ഭാര്യ റസിയയുടെയും ഒരേ ഒരു മകൻ…മഹാരാജാസ് കോളേജിൽ ഫിസിക്സ് അധ്യാപകൻ ആണ്…പുറമെ കർക്കശക്കാരനും ഗൗരവക്കാരനും ആണ് റഹീം ഹാജി… ഒരു കാര്യം തീരുമാനിച്ച് ഉറപ്പിച്ചാൽ പിന്നെ അതിൽ നിന്ന് ഒരു മാറ്റം അസാധ്യമാണ്… എന്നാലും ഉള്ളിൽ തൻറെ ഭാര്യയും മോനും ആണ് അയാളുടെ ലോകം… ഭാര്യ റസിയ ഒരു പാവം തനി നാട്ടിൻപുറത്തുകാരി… വിവാഹം കഴിഞ്ഞ് ഒരുപാട് നാളത്തെ കാത്തിരിപ്പിന് ശേഷം ആണ് ആഷിയുടെ വരവ്… ആഷി വലുതായിട്ട് റസിയ വീണ്ടും ഗർഭിണി ആയി… ബട്ട് ആ കുഞ്ഞിന് പടച്ചവൻ ആയുസ്സ് കൊടുത്തില്ല.. വളർച്ച കുറവ് കാരണം കളഞ്ഞ്…. അതിൻ്റെ സങ്കടം ഒക്കെ മാറിയത് ആഷിയുടെ വളർച്ചയിലൂടെ ആണ്… അത് കൊണ്ട് തന്നെ ആ പാവം ഉമ്മാൻ്റെ ലോകം തൻ്റെ പ്രിയപുത്രൻ്റെ സന്തോഷം ആണ്… മോനേ ആഷി… ഉമ്മാൻ്റെ വിളിയാണ് അവനെ ചിന്തകളിൽ നിന്നും വിമുക്തനാക്കിയത്…. ചായ കുടിച്ച് പോവാൻ നോക്ക് മോനെ..ഉമ്മാൻ്റെ വിളിയിൽ അവൻ ഹാളിലേക്ക് നടന്നു… ചായ കുടിച്ച് സിറ്റൗട്ടിലേക്ക് ഇറങ്ങിയപ്പോൾ ഉപ്പ അവിടെ പത്രം വായിച്ച് ഇരിക്കുന്നുണ്ട്… നിനക്ക് പോവാൻ ആയോ ആഷി… ആ ഉപ്പ ഇന്ന് ഫസ്റ്റ് ദിവസം അല്ലെ…വൈകണ്ടല്ലോ കരുതി… ഉപ്പയോടും ഉമ്മയോടും സലാം പറഞ്ഞ് ആഷി തൻ്റെ ബൈക്ക് സ്റ്റാർട്ട് ചെയ്തു..
മഹാരാജാസ് കോളേജ്… പ്രകൃതി സുന്ദരമായ അന്തരീക്ഷത്തിൽ വ്യാപിച്ച് കിടക്കുന്ന ഒരു വലിയ സ്ഥാപനം തന്നെ ആയിരുന്നു അത്….അധ്യാപകരും വിദ്യാർത്ഥികളും ആയി ഒരു സാഗരം തന്നെ ഉണ്ടായിരുന്നു അവിടെ…ആഷിയുടെ ബൈക്ക് കോളേജ് പാർക്കിംഗ് ഏരിയയിൽ സ്ഥാനം പിടിച്ചു…Good morning sir….good morning… അവൻ തിരിച്ചും wish ചെയ്തു… ഓ… ഈ ആഷിക് സർ ഒരു ചുള്ളൻ തന്നെ…. ഒരു വിദ്യാർത്ഥിനിയുടെ ഡയലോഗ് കേട്ടപ്പോൾ അവൻ്റെ ചുണ്ടിൽ ചെറിയൊരു പുഞ്ചിരി വിരിഞ്ഞു…. ക്ലാസ് ടൈം തുടങ്ങിയപ്പോൾ ആഷി തൻ്റെ ബുക്ക് കയ്യിൽ എടുത്ത് ക്ലാസ് റൂം ലക്ഷ്യമാക്കി നടന്ന് പോവുമ്പോൾ എതിരെ വന്ന ഗോപി മാഷെ വിഷ് ചെയ്ത് ക്ലാസ് റൂമിലേക്ക് കയറാൻ തുടങ്ങിയതും പെട്ടെന്ന് എന്തോ ദേഹത്ത് വന്ന് ഇടിച്ചു… നെറ്റിയിൽ ഉഴിഞ്ഞ് അവൻ മുന്നോട്ട് നോക്കിയപ്പോൾ ഒരു പെൺകുട്ടി അവളുടെ താഴെ വീണ ബുക്ക് കയ്യിൽ എടുക്കുന്നുണ്ട്… വേറൊരു പെൺകുട്ടി എന്താപ്പോ ഉണ്ടായേ എന്ന നിലയിൽ കണ്ണും തള്ളി നിൽപ്പുണ്ട്.. എവിടെ നോക്കിയാടോ നടക്കുന്നത്.. ചെറിയൊരു വേദനയോടെ അവൻ നെറ്റിയിൽ ഉഴിഞ്ഞുകൊണ്ടിരുന്നു….sorry sir….. പതിഞ്ഞ ഒരു ശബ്ദം… താഴെ വീണ ബുക്ക്കയ്യിൽ പിടിച്ച് അവൾ ആഷിയെ നോക്കി… അതേ സമയം തന്നെ ആഷിയുടെ കണ്ണുകളും അവളുടെ മുഖത്ത് പതിച്ചു…. ഒരു നിമിഷം അവൻ ഒന്ന് ഞെട്ടിപ്പോയി!!!…. എവിടെയോ താൻ കണ്ട മുഖം… മുടി ഫുൾ സ്കാഫിനാൽ മൂടി ഒരു കുഞ്ഞു മുഖം മാത്രം പുറത്ത് കാണുന്ന തരത്തിൽ ചുരിദാർ ഇട്ട ഒരു കൊച്ചു സുന്ദരി… ഒറ്റ നോട്ടത്തിൽ തന്നെ എന്തോ ഒരു ആകർഷണം തോന്നി ആഷിക്ക്.. അത്രയും നിഷ്കളങ്കമായ ആ മുഖം…
പെട്ടെന്ന് ആണ് ആഷിക്ക് തൻ്റെ സ്വപ്നം ഓർമ വന്നത്…..ഇതാണോ പടച്ചോനെ… എൻ്റെ സ്വപ്നത്തിൽ വരുന്ന പെൺകുട്ടി?!!…. സോറി സർ… സർ കയറുന്ന മുന്നേ ക്ലാസിൽ എത്താൻ ഓടിയത് കൊണ്ടാണ്….അവളുടെ ആ സംസാരം ആണ് ആഷിയെ തിരികെ കോളേജിൽ കൊണ്ട് വന്നത്.. It’s ok.. ക്ലാസിൽ കയറിക്കോളൂ….
Thank you rir… അവളും കൂടെയുള്ള പെൺകുട്ടിയും ക്ലാസിൽ കയറി…
Good morning sir…good morning…sitdown pls…എല്ലാവരോടും ഫസ്റ്റ് ഡേ ആയത് കൊണ്ട് പരിചയപ്പെടലും ഒക്കെ ആയി അങ്ങനെ പോയി… കുറച്ച് നേരം കൊണ്ട് തന്നെ സാറിനെ എല്ലാർക്കും ഇഷ്ടായി…. ഇടക്ക് ആഷിയുടെ കണ്ണുകൾ സെക്കൻഡ് ബെഞ്ചിലെ ഫസ്റ്റ് സ്റ്റുഡൻ്റിലേക്ക് ഒന്ന് പോയി…. ആയിഷ മിൻഹ…. അവളുടെ ആ പേര് അവൻ്റെ ചൊടിയിൽ ഒരു പുഞ്ചിരി വിടർത്തി…. ഓരോ ഇടവേളകളിലും അവൻ്റെ മിഴികൾ അറിയാതെ അവളുടെ മുഖത്തേക്ക് വീണു കൊണ്ടിരുന്നു. ഐഷൂ…. നമ്മുടെ ഫിസിക്സ് സാറിന് നിന്നെ ഇഷ്ടായി തോന്നുന്നു…ഇടക്കിടക്ക് സാറിൻ്റെ നിന്നിലേക്കുള്ള നോട്ടം ഞാൻ ശ്രദ്ധിച്ചു…. നിനക്ക് തോന്നിയോ??…. ഐഷുവിൻറെ കൂട്ടുകാരി ഫസ്ന അവളോട് ചോദിച്ചു… ഒന്ന് പോടി… നിനക്ക് വെറുതെ തോന്നുന്നതാ… ആ നമുക്ക് നോക്കാം… ഫസ്ന ചെറിയൊരു ചിരിയോടെ പറഞ്ഞു… കോളേജ് വിട്ട് വീട്ടിൽ എത്തിയിട്ടും ആഷിയുടെ മനസ്സ് ആ പുഞ്ചിരി തങ്ങി നിൽക്കുന്ന ഐഷുവിൻറെ മുഖം ആയിരുന്നു…അവളുടെ ആ അച്ചടക്കവും ഒതുക്കവും എല്ലാം അവനെ അവളിലേക്ക് അടുപ്പിച്ചു… ഓരോ ദിവസം കഴിയും തോറും അവൻ്റെ മനസ്സിൽ അവൾ ആഴത്തിൽ പതിഞ്ഞ് കൊണ്ടിരുന്നു… അന്ന് വൈകീട്ട് കോളേജ് കഴിഞ്ഞ് ഫ്രഷ് ആയി ഒരു ചായ കുടിച്ച് ഇരിക്കുകയാണ് ആഷി..മുറ്റത്ത് ഒരു വാഹനം വന്ന് നിൽക്കുന്നത് കണ്ട് അവൻ എഴുന്നേറ്റു… എന്താ ആഷി… ഇന്ന് കോളേജ് ഉണ്ടായിരുന്നില്ലേ… ആ… ഇപ്പൊ കഴിഞ്ഞ് വന്നേ ഉള്ളൂ.. അല്ല..ഇതാരൊക്കെയാ ഇത്….അടുക്കളയിൽ നിന്നും വന്ന റസിയ അവരെ കണ്ട് പറഞ്ഞ്… ഞങ്ങൾ ഒരു പരിപാടി കഴിഞ്ഞ് വരുന്ന വഴി ആണ്… അപ്പൊ പെങ്ങളെയും ഒന്ന് വന്ന് കണ്ടിട്ട് പോവാമെന്ന് കരുതി… അകത്ത് കയറുന്നതിനിടെ നാസർ പറഞ്ഞ്… ആഹാ ഷാഹിന മോളും ഉണ്ടല്ലോ….. ആ പേര് കേട്ടതും ആഷി വെറുതെ ഒന്ന് നോക്കി…. മുഖത്ത് കുറെ പുട്ടിയും വാരി തേച്ച് മുടിയൊക്കെ സ്റ്റൈലിൽ കെട്ടി തട്ടം തോളിലൂടെ ഇട്ട് ആകെ ക്കൂടെ ഒരു ന്യൂ ജനറേഷൻ ലുക്ക്…. അത് കണ്ടപ്പോൾ തന്നെ ആഷിക്ക് ഒരു അസ്വസ്ഥത അനുഭവപ്പെട്ടു… എന്നാലും മുഖത്ത് വന്ന നീരസം മറച്ച് വെച്ച് അവൻ അവരെ സ്നേഹത്തോടെ അകത്തേക്ക് ക്ഷണിച്ചു…. നിങ്ങൾ സംസാരിക്ക്… ഞാൻ ചായ ഇടാം… അതും പറഞ്ഞ് ഉമ്മ അടുക്കളയിലേക്ക് പോയി….അപ്പോഴാണ് ആഷിയുടെ ഉപ്പ കയറിവന്നത്… ആഹ… അളിയൻ എവിടെ പോയതാ…. ഞാൻ വെറുതെ പറമ്പിലോട്ട് ഒന്ന് ഇറങ്ങിയതാ…. കുറെ കാലമായില്ലേ സമ്പാദിക്കാൻ തുടങ്ങിയിട്ട്… ഇനി ഒന്ന് റെസ്റ്റ് എടുത്തു കൂടെ അളിയാ… ചിരിച്ച് കൊണ്ട് നാസർ ചോദിച്ച്… അതിനു മറുപടിയായി അദ്ദേഹം ഒന്ന് പുഞ്ചിരിച്ചു.. അവർ അങ്ങനെ അവരുടേതായ ചർച്ചയിലേക്ക് പോകവേ ആഷി പതിയെ തൻ്റെ റൂമിലേക്ക് നടന്നു… അവിടെ ഷാഹിനയെ കണ്ടപ്പോ അവൻ ഒന്ന് ഞെട്ടി… എൻ്റെ സങ്കല്പത്തിൽ ഉള്ള ഒരു പെൺകുട്ടി അല്ല താൻ എന്ന് ഇവളോട് ഒന്ന് പറഞ്ഞാലോ…. ഇനി ഇവൾ എൻ്റെ കൂടെ ഒരു ജീവിതം സ്വപ്നം കണ്ട് കാണുമോ??… രണ്ടും കൽപ്പിച്ച് ആഷി പറഞ്ഞ് തുടങ്ങി… ഷാഹിന… എനിക്ക് നിന്നോട് ഒരു കാര്യം പറയാൻ ഉണ്ട്…ചെറുപ്പത്തിൽ നമ്മുടെ parents തീരുമാനിച്ചത് ആണ് നമ്മൾ ഒരുമിക്കണം എന്ന്… ബട്ട് വലുതായി കഴിഞ്ഞാൽ നമുക്ക് നമ്മുടെ ലൈഫ് തീരുമാനിക്കാൻ ഉള്ള ഒരു അവകാശം ഉണ്ട്… എനിക്ക് എന്തോ എൻ്റെ ഭാര്യ ആയിട്ട് ഒരിക്കലും നിന്നെ കാണാൻ കഴിയില്ല… നീ എന്നോട് ക്ഷമിക്കണം…. ഒരു പൊട്ടിച്ചിരി ആയിരുന്നു അവളുടെ മറുപടി… ആഷി എന്താ കരുതി… ഞാൻ നിന്നെ പ്രേമിച്ച് സ്വപ്നം കണ്ട് നടക്കുവാണെന്നോ??…. ഉപ്പ അങ്ങനെ തീരുമാനിച്ചു എന്നുകരുതി ഞാൻ അത് സമ്മതിച്ച് കൊടുത്തിട്ട് ഒന്നും ഇല്ല… പിന്നെ ഉപ്പയെ എതിർത്ത് ഒരു തീരുമാനം പറഞ്ഞിട്ടില്ല… എനിക്ക് എൻ്റെ സ്കൂൾ ലൈഫും അത് കഴിഞ്ഞ് കോളേജ് ലൈഫും ഒക്കെ enjoy ചെയ്യണം… ഒരു അടിച്ച് പൊളി ജീവിതം…വിവാഹത്തിന് സമയം ആയി തോന്നുമ്പോൾ അപ്പോ ആരെ വേണം തോന്നുന്നുവോ അയാളെ… അതിനി ആഷി ആണെങ്കിൽ അങ്ങനെ… അത്രേ ഉള്ളൂ…. അതും പറഞ്ഞ് ഷാൾ ഒന്ന് കറക്കി കൊണ്ട് അവൾ പോയി… എന്തോ അവൻ്റെ മനസ്സ് ഒന്ന് തണുത്തു…. ബട്ട് ഉപ്പ… അവൻ്റെ മനസ്സിൽ സ്കാഫിനുള്ളിലെ ആ കുഞ്ഞു മുഖം മനസ്സിലേക്ക് വന്നു…. ആഷി….ഉപ്പാൻ്റെ വിളി ആണ് അവനെ തിരിച്ച് കൊണ്ട് വന്നത്….. എന്താ ഉപ്പ… അവൻ വേഗം ഉപ്പാൻ്റെ അടുത്ത് പോയി…. ഒന്നും ഇല്ല…. ഷാഹിനയുടെയും നിൻ്റെയും കാര്യം തന്നെ… ഈ വർഷം കഴിഞ്ഞാൽ അവളുടെ പ്ലസ് ടു കഴിയും… അത് കഴിഞ്ഞ് നമുക്ക് ഇത് അങ്ങ് ഉറപ്പിക്കാം… ആഷി പെട്ടെന്ന് ഞെട്ടി… എന്ത് പറയണം എന്ന് അറിയാത്തൊരു അവസ്ഥ…. അത് ഉപ്പ… പിന്നെ…ഞാൻ… അവൻ വിക്കി… ഹാ… അതിനു ഇനിയും സമയം ഉണ്ടല്ലോ അളിയാ…. നമുക്ക് വിശദമായിട്ട് പിന്നെ തീരുമാനിക്കാം… ഇപ്പൊ ഞങ്ങൾ ഇറങ്ങട്ടെ… ഇപ്പൊ തന്നെ ഇരുട്ടാവാൻ ആയി…. എന്നാ പിന്നെ രാത്രി ഭക്ഷണം കഴിച്ച് പോയാൽ പോരെ?… ഭക്ഷണം ഒക്കെ പിന്നെ ഒരിക്കൽ ആവാം എന്നും പറഞ്ഞ് അവർ മടങ്ങി… എന്താ ആഷി കല്യാണ കാര്യം പറഞ്ഞപ്പോ അവൻ്റെ മുഖത്ത് ഒരു തെളിച്ചം ഇല്ലാത്ത പോലെ…ഷാഹിനയുടെ ഉമ്മ പരിഭവം പറഞ്ഞു… അത് നിൻ്റെ മോളുടെ മോന്ത കണ്ടിട്ട് ആവും… എടീ അവന് ഈ മോഡലും കാര്യങ്ങളൊന്നും തീരെ ഇഷ്ടം ഇല്ലാത്ത ആൾ ആണ്… നിൻ്റെ മോൾ ആണെങ്കി മേക്കപ്പ് ബോക്സ് അങ്ങനെ വാരി നിറച്ച് ആണല്ലോ നടക്കുന്നത്… എനിക്ക് ഇതൊക്കെയാ ഇഷ്ടം…അല്ലാതെ പർദയും ഹിജാബും ഇട്ട് നടക്കാൻ ഒന്നും എന്നെ കിട്ടില്ല….ആഷിയെ കെട്ടി എന്ന് വെച്ച് എൻ്റെ ഇഷ്ടങ്ങൾ ഒന്നും ഞാൻ മാറ്റില്ല…പറഞ്ഞേക്കാം…ഷാഹിന ഒരു താക്കീതോടെ പറഞ്ഞു…. പർദ്ദ ഇട്ടാൽ എന്താടീ … നിനക്ക് നല്ല സുഖം ആവും അവിടെ… റസിയ ഒരു പാവം ആണ്…. പിന്നെ ആഷിയുടെ ഉപ്പ ഒരുപാട് സമ്പാദിച്ച് വെച്ചിട്ടുണ്ട്…അതിനൊക്കെ ഉള്ള ഒരേ ഒരു അവകാശിയാ ആഷി.. അത് മറക്കേണ്ട… നിനക്ക് രാജകുമാരി ആയി അവിടെ കഴിയാം….വെറുതെ അല്ല ഞാനും നിൻ്റെ ഉപ്പയും ഇതിൽ തന്നെ പിടിച്ച് നിൽക്കുന്നത്… അത് മറക്കേണ്ട നീ.. അവൾ ഒരു പുച്ഛത്തോടെ മുഖം തിരിച്ചു….
ആഷിയുടെ പ്രണയം ഓരോ ദിവസം കഴിയും തോറും വളർന്ന് കൊണ്ടിരുന്നു…. പഠിക്കാൻ മിടുക്കിയായ ഐഷു അവൻ്റെ മനസ്സിൽ ഒരു കൂട് തന്നെ കൂട്ടി…. അവളുടെ ആ മുഖം ആണ് ആഷിയുടെ എനർജി…. ഐഷുവിൻ്റെ കൂട്ടുകാരി ഫസ്നക്ക് ചെറിയൊരു സംശയം തോന്നി എങ്കിലും ഐഷു ഒരു അധ്യാപകൻ എന്ന ഒരു ബഹുമാനം മാത്രം ആണ് ആഷിക്ക് നൽകിയത്…. ഇന്ന് എന്താടോ ഒറ്റക്ക് തൻ്റെ കൂട്ടുകാരി എവിടെ?… ഫസ്ന ഒറ്റക്ക് കോളേജ് വരാന്തയിലേക്ക് വരുന്നത് കണ്ട് ആഷി ചോദിച്ചു…. ഐഷുവിനു പനി ആണ് സർ… അവൾ ബഹുമാനത്തോടെ പറഞ്ഞു…. എന്നിട്ട് ഹോസ്പിറ്റലിൽ കാണിച്ചില്ലേ?.. മരുന്ന് ഒന്നും കുടിച്ചില്ലേ… ആഷി ഒരു വെപ്രാളത്തോടെ ചോദിച്ചു…ഡോക്ടറെ കാണിച്ചു മെഡിസിൻ ഉണ്ട്… കുഴപ്പം ഒന്നും ഇല്ല.. രണ്ട് ദിവസം റെസ്റ്റ് എടുക്കാൻ പറഞ്ഞു… അത്രേ ഉള്ളൂ… കുട്ടികൾ ഒക്കെ വന്നു തുടങ്ങുന്നതേ ഉള്ളൂ…. സർ… ഫസ്ന വിളിച്ചു… എന്താടോ…. ഞാൻ സാറിനോട് ഒരു കാര്യം ചോദിക്കട്ടെ??…അതിനെന്താ ചോദിച്ചോളൂ.. അവൻ പുഞ്ചിരിയോടെ പറഞ്ഞു…..സാറിന് ഐഷുവിനെ ശരിക്കും ഇഷ്ടമാണോ??…. ആഷി പുഞ്ചിരിച്ചു…. എന്തേ അങ്ങനെ ചോദിക്കാൻ??… ഒന്നുമില്ല…. വെറുതെ ചോദിച്ചതാ…. ശെരിയാടോ…. എനിക്ക് തൻ്റെ കൂട്ടുകാരിയെ ഒരുപാട് ഇഷ്ടം ആയി…. എൻ്റെ സങ്കല്പത്തിൽ ഉള്ള ഒരു പെൺകുട്ടിയുടെ എല്ലാ ഗുണങ്ങളും അവളിൽ ഞാൻ കാണുന്നുണ്ട്…. ബട്ട് അത് അവളോട് പറഞാൽ ഞാൻ അവളുടെ അധ്യാപകൻ അല്ലെ… അവൾ അത് എങ്ങനെ എടുക്കും എന്നൊരു ചിന്ത….
എന്താ തൻ്റെ അഭിപ്രായം… അവൾക്ക് എന്നെ ഇഷ്ടം ആവുമോ??…
സർ….ചെറുപ്പത്തിലെ ഉപ്പ മരിച്ച് പോയ ഒരു കുട്ടി ആണ് അവൾ… അവളുടെ ഇത്തമാരെ ഒക്കെ ഒരുപാട് കഷ്ടപ്പെട്ട് പഠിപ്പിച്ച് നല്ല നിലയിൽ പറഞ്ഞ് അയച്ചതും ഐഷുവിനെ പഠിപ്പിക്കുന്നതും എല്ലാം അവളുടെ ഇക്ക ആണ്…. പ്ലസ് ടു കഴിഞ്ഞ് കല്യാണം ചോദിച്ച് വന്നപ്പോൾ ഡിഗ്രി പഠിക്കണം എന്ന് അവളുടെ ആഗ്രഹം കൊണ്ട് ആണ് അവളെ കോളേജിലേക്ക് അയച്ചത്…. ഇതിന് മുന്നേയും ഒരുപാട് പേര് അവളെ പ്രൊപ്പോസൽ ചെയ്തിട്ടുണ്ട്… ബട്ട് അവൾക്ക് വേണ്ടി അവളുടെ ഇക്ക കണ്ട് പിടിക്കുന്ന ആളെ മാത്രമേ അവൾ വിവാഹം ചെയ്യൂ… അതിൽ അപ്പുറം ഒരു തീരുമാനം അവൾക്ക് ഇല്ല… ഫസ്നയുടെ വാക്കുകൾ കേട്ടപ്പോൾ ആഷിക്ക് ഐഷുവിനോട് ഉള്ള സ്നേഹം ഒന്നൂടെ വർദ്ധിച്ചു.. ഒപ്പം ബഹുമാനവും തോന്നി….. പിറ്റേന്ന് ഐഷുവും ഫസ്നയും വരുമ്പോൾ ബൈക്കിൽ ചാരി തന്നെ തന്നെ നോക്കി ഇരിക്കുന്ന ആശിയെ കണ്ട ഐഷു ഒന്നും മിണ്ടാതെ തലയും താഴ്ത്തി നടന്നു…
എടോ.. തൻ്റെ പനി ഒക്കെ മാറിയോ… മാറി.. സർ… അവൾ താഴോട്ട് നോക്കി പറഞ്ഞു… അവർ സംസാരിക്കട്ടെ എന്ന് കരുതി ഫസ്ന കുറച്ച് മുന്നിലേക്ക് നടന്നു… സർ… ഐഷു വിളിച്ചു…എന്താടോ… അത്..അർഹിക്കാത്തത് ഒന്നും ആഗ്രഹിക്കരുത് എന്ന് എൻ്റെ ഇക്ക എന്നോട് പറയാറുണ്ട്…. സാറിൻ്റെ ഫാമിലിയിലേക്ക് വരാൻ ഉള്ള യോഗ്യത ഒന്നും എനിക്ക് ഇല്ല….ആഗ്രഹിച്ചിട്ട് കിട്ടിയില്ലെങ്കിൽ അത് നമുക്ക് വല്ലാത്ത വിഷമം ആവും…. സാറിൻ്റെ നല്ലൊരു സ്റ്റുഡൻ്റ് ആവാൻ ആണ് എനിക്ക് ആഗ്രഹം..അതിനപ്പുറത്തേക്ക് ഒന്നും വേണ്ട…. അവൾ ആഷിയുടെ മുഖത്ത് നോക്കാതെ പറഞ്ഞു…
Ok ഐഷു… താൻ ഇങ്ങനെ എന്നോട് സംസാരിച്ചപ്പോൾ നിന്നോട് ഉള്ള ഇഷ്ടവും ബഹുമാനവും ഒക്കെ കൂടിയിട്ടേ ഉള്ളൂ…. പിന്നെ യോഗ്യത…അതൊക്കെ നമ്മൾ വരുത്തി തീർക്കുന്ന ഒരു വാക്ക് മാത്രം ആണ്…. നമ്മുടെ മനസ്സിൻ്റെ നന്മ… അതിലും വലിയ ഒരു യോഗ്യത വേറെ ഒന്നും ഇല്ല… അത് തനിക്ക് വേണ്ടുവോളം ഉണ്ട്… അതാണ് എന്നെ നിന്നിലേക്ക് അടുപ്പിച്ചതും… എനിക്ക് ഒരു കാര്യം മാത്രം അറിഞ്ഞാൽ മതി… നിൻ്റെ ഇക്ക നിനക്ക് വേണ്ടി കണ്ടെത്തുന്ന ആളെ മാത്രമേ വിവാഹം കഴിക്കൂ എന്ന് പറഞ്ഞില്ലേ??
ആ ആൾ ഞാൻ ആണെങ്കിലോ???
ഐഷു ഒരു ഞെട്ടലോടെ ആഷിയുടെ മുഖത്തേക്ക് നോക്കി… അതിനു മാത്രം മറുപടി തന്നാൽ മതി… ആഷി അവളുടെ കണ്ണിൽ നോക്കി പറഞ്ഞു… അവളുടെ മിഴികൾ എന്തിനെന്നറിയാതെ നിറഞ്ഞു… പറ… എൻ്റെ… എൻ്റെ… ഭാഗ്യം എന്ന് കരുതും…ആഷിയുടെ ഹൃദയം എന്തു കൊണ്ടോ നിറഞ്ഞു… അവൻ മെല്ലെ അവളുടെ കയ്യിൽ കൈ ചേർത്തു… കൂടെ ഉണ്ടാവും എന്ന് പറയാതെ പറയുന്ന പോലെ…. എന്താണ് മോളെ… കണ്ണൊക്കെ നിറഞ്ഞുവല്ലോ… സർ എന്തു പറഞ്ഞു… ഫസ്ന അവളുടെ മുഖം കണ്ട് ഒരു അമ്പരപ്പോടെ ചോദിച്ചു… നിന്നോട് പറഞ്ഞ മറുപടി സാറിനും കൊടുത്തു…. അതേ ഐഷൂ… സാറിനെ കിട്ടിയാ നിൻ്റെ ഭാഗ്യം തന്നെ… ഫസ്ന ഒരു പുഞ്ചിരിയോടെ പറഞ്ഞു… ഓരോ ദിവസം കഴിയും തോറും ആഷിയുടെ മനസ്സ് ഐഷു എന്നൊരു ലോകം മാത്രമായി ചുരുങ്ങി…അവളുടെ ഒരു നോട്ടവും ചുണ്ടിൽ നിറഞ്ഞു നിൽക്കുന്ന പുഞ്ചിരിയും… അത് മാത്രം മതിയായിരുന്നു അവൻ്റെ ഹൃദയം നിറക്കാൻ… അതിലേക്ക് മറ്റൊരാൾക്കും ഇനി ഒരു കടന്ന് വരവ് ഇല്ലാത്ത പോലെ.. എന്താണ് മോനേ ഒരു ആലോചന?… കുറച്ച് ദിവസം ആയി ഞാൻ ശ്രദ്ധിക്കുന്നു…എന്താണ്… കോളേജിൽ വല്ല പ്രശ്നവും ഉണ്ടോ?…. വൈകീട്ട് ചായ കൊടുക്കുന്നതിനിടെ ഉമ്മ ചോദിച്ചു…. ഉമ്മാക്ക് മരുമകൾ ആയി ഷാഹിന തന്നെ വേണം എന്നുണ്ടോ… നമുക്ക് വേറെ ആരെയെങ്കിലും കൊണ്ട് വന്നാലോ??….അതെന്താ നീ വേറെ ആരെയെങ്കിലും കണ്ട് വെച്ചിട്ട് ഉണ്ടോ കൊണ്ട് വരാൻ??… അതെ ഉമ്മ… എനിക്ക് ഒരു പെൺകുട്ടിയെ ഇഷ്ടം ആണ്…. എൻ്റെ ക്ലാസിൽ സ്റ്റുഡൻ്റ് ആണ്… ഒരു പാവം കുട്ടി ആണ് ഉമ്മാ…. എൻ്റെ സങ്കല്പത്തിൽ ഉള്ള അതേ രൂപം…. നീ എന്താ മോനെ ഈ പറയുന്നത്?… നിൻ്റെ ഉപ്പ നാസർ ഇക്കാക്ക് വാക്ക് കൊടുത്തത് അല്ലെ നിൻ്റെയും ഷാഹിയുടെയും കല്യാണം…ഉപ്പയും ഇക്കയും നല്ല കൂട്ടുകാർ ആണ്…. നീ വേറെ ഇഷ്ടം ഉണ്ട് എന്നൊക്കെ പറഞ്ഞ് ഉപ്പാനെ ദേഷ്യം പിടിപ്പിക്കരുത്…. കാര്യം ഷാഹി ഇത്തിരി കുറുമ്പും വാശിയും ഒക്കെ ഉണ്ട്… എന്നാലും കല്യാണം കഴിയുമ്പോൾ അതൊക്കെ ശരിയാവും…. നീ വെറുതെ ഓരോന്നു പറഞ്ഞ് എന്നെ കൂടെ സങ്കടപ്പെടുത്തല്ലേ…. അതും പറഞ്ഞ് ഉമ്മ അടുക്കളയിലോട്ട് പോയി… അവൻ ഫോൺ എടുത്ത് അർഷുവിനു വിളിച്ചു….എന്താടാ… നിൻ്റെ ക്ലാസ് കഴിഞ്ഞോ??
എന്തായി നിൻ്റെ പ്രണയം… ബിരിയാണിക്ക് ഉള്ള ചാൻസ് ഉണ്ടോ?
അർഷു കളിയാക്കി കൊണ്ട് ചോദിച്ചു….. എടാ…. ഞാൻ ആകെ ടെൻഷനിൽ ആണ്…. ഉപ്പയോട് എങ്ങനെ പറയും എന്ന് ആലോചിച്ച് എനിക്ക് ഒരു സമാധാനവും ഇല്ല…. ഇതാണ് നിന്നോട് ഞാൻ ആദ്യമേ പറഞ്ഞത്….വെറുതെ ഒന്നിലും പോയി ചാടേണ്ട എന്ന്… അപ്പൊ അവൻ്റെ ഒരു സ്വപ്നവും പ്രേമവും…. അർഷു ദേഷ്യത്തോടെ പറഞ്ഞു…. എന്തെങ്കിലും ഒരു വഴി പറഞ്ഞ് താടാ…. ആഷി ഒരു അപേക്ഷയുടെ പറഞ്ഞു… എടാ നിൻ്റെ ഉപ്പ ഒരു കാര്യം തീരുമാനിച്ചാൽ പിന്നെ അതിൽ നിന്ന് ഒരു മാറ്റവും ഇല്ല എന്ന് നിനക്ക് അറിയില്ലേ?.. പിന്നെ ഞാൻ എന്ത് ചെയ്യും… ഉമ്മയെ ആണെങ്കിൽ ഞാൻ സമ്മതിപ്പിച്ച് തന്നിരുന്നു…but നിൻ്റെ ഉപ്പ എനിക്ക് വയ്യ മോനെ…. കുറച്ച് കാലം കൂടെ ജീവിച്ച് പോട്ടെ… അർഷു ഒരു അപേക്ഷ പോലെ പറഞ്ഞു…. അന്ന് രാത്രി ഭക്ഷണം കഴിച്ച് ഉമ്മ അടുക്കളയിൽ ആയിരുന്നു…. ഉപ്പ….ആഷിയുടെ വിളി കേട്ട് അവൻ്റെ ഉപ്പ ഒന്ന് തിരിഞ്ഞ് നോക്കി…എന്താടാ…. അത് പിന്നെ ഉപ്പ…. എനിക്ക്…ഷാഹിനയെ എനിക്ക് ഇഷ്ടം ആണ്…. പക്ഷേ അത് ഉപ്പ കരുതുന്ന ഒരു രീതിയിൽ അല്ല… അവളെ ഞാൻ എൻ്റെ ഒരു കൂടപ്പിറപ്പ് ആയിട്ടെ കണ്ടിട്ട് ഉള്ളൂ… അത് അങ്ങനെ തന്നെ പോരേ?!
അവൻ ഒരു വിറയലോടെ ചോദിച്ചു…. നിനക്ക് എന്താ ഭ്രാന്ത് ഉണ്ടോ??…. ഞാനും നാസറും ഒരുപാട് കാലത്തെ അടുപ്പം ആണ്… നിൻ്റെ ഉമ്മയെ കിട്ടുന്നതിന് മുന്നേ ഉള്ള ബന്ധം….അതിൻ്റെ പുറത്ത് ആണ് അവൻ്റെ മകൾ നിനക്ക് ഉള്ളതാണ് എന്ന്….. എന്നിട്ട് ഇപ്പൊ നീ അവളെ വേണ്ട എന്ന് പറഞ്ഞാൽ അത് ഞാൻ അവനോട് ചെയ്യുന്ന ചതി ആണ്…. അങ്ങനെ ഒരിക്കലും നടക്കില്ല…. ഇപ്പഴത്തെ പെൺകുട്ടികളുടെ പോലെ കുറച്ച് പത്രാസ് ഒക്കെ ഉണ്ടെന്നെ ഉള്ളൂ… അതൊക്കെ കല്യാണം കഴിഞ്ഞാൽ ശെരി ആവും…. നീ പോയി ഉറങ്ങാൻ നോക്ക്… വേറെ എന്തേലും ചിന്ത ഉണ്ടെങ്കിൽ അത് അങ്ങ് കളഞ്ഞേക്ക്… അതും പറഞ്ഞ് അയാൾ അവിടുന്ന് പോയി…. ആഷി വല്ലാത്തൊരു വേദനയോടെ തൻ്റെ റൂമിലേക്ക് നടന്നു…. അവൻ്റെ മനസ്സിലേക്ക് ഐഷുവിൻ്റെ നിഷ്കളങ്കമായ മുഖം ഓർമ വന്ന്….അവൻ്റെ കണ്ണുകൾ നിറഞ്ഞു… പറ്റില്ല എനിക്ക്… അവളുടെ സ്ഥാനത്ത് മറ്റൊരാളെ… അവൻ ഒരു തളർച്ചയോടെ കട്ടിലിലേക്ക് വീണു…. കോളേജിൽ എത്തിയിട്ടും ആഷിയുടെ മനസ്സ് വല്ലാത്തൊരു അവസ്ഥയിലൂടെ ആയിരുന്നു….എങ്കിലും അവളുടെ ആ മുഖം കാണുമ്പോൾ ഉള്ളിലെ വേദനകൾ ഒക്കെ അലിഞ്ഞ് ഇല്ലാതാവുന്ന പോലെ അവന് തോന്നി… ദിവസങ്ങൾ ആരെയും കാത്തു നിൽക്കാതെ കൊഴിഞ്ഞ് പോയിക്കൊണ്ടിരുന്നു….
ആഷി…. മോനേ… ആഷി….തുടർച്ചയായുള്ള വാതിലിൻ്റെ മുട്ട് കേട്ടാണ് അവൻ ഞെട്ടി ഉണർന്നത്…. മോനേ ഉപ്പ… ഉപ്പാക്ക്… എന്താ ഉമ്മ.. എന്തു പറ്റി??.. എന്നും പറഞ്ഞ് ആഷി… ഉപ്പാൻ്റെ അടുത്തേക്ക് പാഞ്ഞു… ശ്വാസം എടുക്കാൻ പാടു പെടുന്ന ഉപ്പയെ കണ്ടതും.. അവൻ്റെ കാലുകൾക്ക് പോലും വേഗത കിട്ടിയില്ല…. ഒരു അലർച്ചയോടെ അവൻ ഓടിയടുത്തതും അദ്ദേഹം കട്ടിലിൽ നിന്നും വീണ് പോയിരുന്നു….ICU വിനു മുന്നിൽ തകർച്ചയോടെ ഇരിക്കുകയാണ് ആഷി…. ഉമ്മ തളർന്ന് വീണു ആഷിയുടെ മടിയിൽ ഉണ്ട്….സമാധാനിപ്പിച്ച് കൊണ്ട് അർഷുവും ….ആഷിയുടെ വിളിയിൽ ഓടി എത്തിയതാണ് അവൻ….
പെട്ടെന്ന് ആണ് ഡോർ തുറന്ന് ഡോക്ടർ വന്നത്….
റഹീം ഹാജിയുടെ കൂടെ ഉളളവർ ആരാ??… ആഷി പിടഞ്ഞ് എഴുന്നേറ്റു?…ഡോക്ടർ.. എൻ്റെ ഉപ്പാക്ക് എന്തു പറ്റി?… അവൻ വിറക്കുകയായിരുന്നു….
ഇല്ല…. പേടിക്കാൻ ഒന്നും ഇല്ല… ബ്ലോക്ക് ആണ്….. ബട്ട് ആ കട്ടിലിൽ നിന്നും വീണത് കൊണ്ട് ഒന്നും പറയാൻ ആയിട്ടില്ല.. ഉടനെ ഒരു സർജറി വേണ്ടി വരും….
അയ്യോ…. ഉമ്മ ഒരു തളർച്ചയോടെ അർഷുവിൻ്റെ തോളിലേക്ക് വീണു… ഒന്നും ഇല്ല ഉമ്മ… അവൻ ആശ്വസിപ്പിച്ച് കൊണ്ടിരുന്നു…
ഡോക്ടർ…. എന്ത് ചെയ്തിട്ട് ആണേലും എനിക്ക് എൻ്റെ ഉപ്പയെ തിരികെ വേണം ഡോക്ടർ…. അവൻ ഒരു കൊച്ചു കുഞ്ഞിനെ പോലെ കരഞ്ഞു പോയി….cool down മിസ്റ്റർ…. ഞങ്ങളെ കൊണ്ട് ആവും വിധം ശ്രമിക്കാം…ബാക്കി ഒക്കെ പടച്ചവൻ്റെ കയ്യിൽ അല്ലെ…പ്രാർത്ഥിക്ക്… അവൻ്റെ പുറത്ത് ഒന്ന് തട്ടി കൊണ്ട് ഡോക്ടർ അകത്തേക്ക് പോയി… എന്താ ആഷി ഇത്… ഉമ്മയെ സമാധാനിപ്പിക്കേണ്ട് നീ തന്നെ ഇങ്ങനെ തളർന്നാലോ… അർഷു അവനെ ചേർത്ത് പിടിച്ച് പറഞ്ഞു… അവനും കരച്ചിൽ വരുന്നുണ്ടായിരുന്നു…
എന്തായാലും ആ ഉമ്മാൻ്റെയും മകൻ്റെയും പ്രാർഥന പടച്ചവൻ കേട്ടു… ഒരുപാട് നാളത്തെ ആശുപത്രി വാസത്തിനു ശേഷം അവർ വീട്ടിലേക്ക് വരാൻ ഉള്ള ഒരുക്കം ആണ്…. റഹീം ഹാജിയുടെ സമ്പാദ്യം മുഴുവനും അദ്ദേഹത്തിൻ്റെ ജീവൻ്റെ വില ആയി അവിടെ പൊഴിഞ്ഞ് പോയി…. എന്നാലും എഴുന്നേറ്റ് നടക്കാൻ കഴിയില്ല എന്നാണ് ഡോക്ടർ പറഞ്ഞത്…. ബട്ട് ജീവിതം ഇനിയും മുന്നോട്ട് ഉണ്ടെങ്കിൽ ചിലപ്പോൾ ആ അത്ഭുതം സംഭവിക്കാം എന്നും ഡോക്ടർ ആഷിക്ക് വാക്ക് നൽകി… നിങ്ങൾ ഒരു ഭാഗ്യം ചെയ്ത പിതാവ് ആണ്….ഉപ്പയെ ഇങ്ങനെ സ്നേഹിക്കുന്ന ഒരു മകനെ ഞാൻ കണ്ടിട്ടില്ല… ഡോക്ടർ ഒരു പുഞ്ചിരിയോടെ പറഞ്ഞു….അദ്ദേഹത്തിൻ്റെ ചുണ്ടിലും ഒരു പുഞ്ചിരി വിരിഞ്ഞു….. കോളേജിൽ ലീവ് എടുത്തിരുന്നു അവൻ…. കുറച്ച് ദിവസങ്ങൾക്ക് ശേഷം ആഷിക് സാറിനെ കണ്ടതും എല്ലാവരുടെയും മുഖത്ത് ഉത്സാഹം നിറഞ്ഞു… ഐഷുവും ഫസ്നയും വിവരങ്ങൾ ഒക്കെ അറിഞ്ഞിരുന്നു…. സർ ഒരുപാട് ക്ഷീണിച്ച പോലെ തോന്നി ഐഷുവിന്… കുറച്ച് ദിവസങ്ങൾക്ക് ശേഷം അവളെ കണ്ട വേളയിൽ അവൻ അവളെ തന്നെ നോക്കി നിന്നു… കുറച്ച് ദിവസം താൻ അനുഭവിച്ച ടെൻഷനും സങ്കടവും എല്ലാം പെട്ടെന്ന് മാഞ്ഞു പോയ പോലെ തോന്നി അവന്… രണ്ടാഴ്ച കഴിഞ്ഞ് ആണ് നാസറും ഭാര്യയും ഷാഹിനയും പെങ്ങളെ വീട്ടിലേക്ക് വന്നത്… കുറച്ച് ദിവസം ആയിട്ട് തിരക്ക് ആയിരുന്നു… ഒന്ന് വരാൻ പോലും സമയം കിട്ടിയില്ല…. ഇപ്പൊ വേദന ഒക്കെ കുറവ് ഇല്ലേ അളിയാ…. അടുത്ത് ഇരുന്നു കൊണ്ട് നാസർ ചോദിച്ചു… നിങ്ങൾ സംസാരിക്ക് ഞാൻ ചായ എടുക്കാം… അതും പറഞ്ഞ് റസിയ അടുക്കളയിലേക്ക് പോയി.. പിന്നാലെ ഷാഹിനയും ഉമ്മയും കൂടെ ചെന്നു…പുറത്തെ സംസാരം കേട്ട് കൊണ്ട് ആണ് ആഷി പുറത്തേക്ക് വന്നത്.. വന്ന ആളെ കണ്ടപ്പോൾ ആഷിക്ക് എന്തോ ഒരു അസ്വസ്ഥത തോന്നി… എന്നാലും പുറത്ത് കാണിക്കാതെ അവൻ ചെന്ന് സലാം പറഞ്ഞു…. കുറച്ച് നേരത്തെ സംസാരത്തിന് ശേഷം റഹീം ഹാജി തന്നെ ആണ് തുടക്കം കുറിച്ചത്…. നിന്നോട് ഒരു കാര്യം പറയാൻ ഉണ്ട്… എന്താണ് അളിയാ…. നാസർ ഒന്നൂടെ റഹീം ഹാജിയോട് ചേർന്ന് ഇരുന്നു…. ഒന്നും ഇല്ല…. നിനക്ക് അറിയാലോ കുറച്ച് കാലത്തെ ആശുപത്രി ജീവിതം എന്നെ ഈ അവസ്ഥയിലേക്ക് കൊണ്ടെത്തിച്ചു…. ഇനി ഇതിന് ഒരു മാറ്റം ഉണ്ടാവുമെന്ന് എനിക്ക് തോന്നുന്നില്ല… എന്നാലും എൻ്റെ മകൻ്റെയും ഭാര്യയെയും കൂടെ ജീവിക്കാൻ പടച്ചോൻ എനിക്ക് ആയുസ്സ് തന്നല്ലോ…. ഇനി എനിക്ക് എൻ്റെ ആഷിയുടെ വിവാഹം കൂടണം… ആ ഒരു ആഗ്രഹം കൂടെയുണ്ട് മനസ്സിൽ… നമുക്ക് അധികം വൈകാതെ അത് അങ്ങ് നടത്തിയാലോ….. ഇത് കേട്ട് ആഷിയുടെ ഹൃദയം പിടക്കാൻ തുടങ്ങി… പടച്ചോനെ… എന്നെ ഇനിയും പരീക്ഷിക്കല്ലേ…. നീ എന്താ ഒന്നും പറയാത്തത്.. . നാസർ വിളറി….അദ്ദേഹത്തിൻ്റെ മനസ്സിലൂടെ ഇന്നലെ അയാളുടെ ഭാര്യ പറഞ്ഞ കാര്യങ്ങൾ ആയിരുന്നു… അതേയ് … എൻ്റെ മോളെ ഞാൻ ആഷിക്ക് കൊടുക്കാം എന്ന് പറഞ്ഞത് അവൻ്റെ ഉപ്പയുടെ സ്വത്ത് കണ്ടിട്ട് തന്നെ ആണ്…. എൻ്റെ മോൾ അവിടെ രാജകുമാരി ആയി കഴിയുന്നത് കാണാൻ.. എന്നിട്ടിപ്പോ എന്തുണ്ടായി?… നിങ്ങടെ അളിയൻ്റെ ജീവൻ തിരിച്ച് കിട്ടിയപ്പോഴേക്കും അയാളുടെ സമ്പാദ്യം മുഴുവൻ കഴിഞ്ഞു…. ഇന്നിപ്പോ ആ ഒരു വീട് മാത്രം അല്ലേ ഉള്ളൂ.. പിന്നെ അവൾക്കും ഇപ്പോ ഈ ബന്ധം വലിയ താല്പര്യo ഒന്നും ഇല്ല…. അതോണ്ട് നിങ്ങൾ അല്ലേ ഇതു തുടങ്ങി വെച്ചത്.. നിങ്ങൾ തന്നെ ഇത് എങ്ങനേലും അവസാനിപ്പിക്ക്…മാത്രല്ല അവൾക്ക് ഇപ്പൊ വന്ന ആലോചന…. ചെക്കന് ദുബായിൽ രണ്ട് കട സ്വന്തം ആയിട്ട് ഉണ്ടത്രേ….അവളെയും കല്യാണം കഴിഞ്ഞ് അങ്ങോട്ട് കൊണ്ട് പോവുമെന്നാണ് അവര് പറഞ്ഞത്… അളിയൻ എന്താ ഒന്നും മിണ്ടാത്തത്?!….ആഷിയുടെ ഉപ്പയുടെ ചോദ്യം ആണ് നാസറിനെ തിരികെ ഇവിടെ എത്തിച്ചത്…അദ്ദേഹത്തിൻ്റെ മുഖം വിളറി….. എങ്ങനെ പറയും അളിയനോട്??!!… അയാൾ ചിന്തിച്ചു… ഒരു ചെറിയ നിക്കാഹ് അതു മതി ഇപ്പൊ…. റഹീം ഹാജി ഒരു നെടുവീർപ്പോടെ പറഞ്ഞു… അത് പിന്നെ അളിയാ…. പറയുന്നത് കൊണ്ട് നിനക്ക് എന്നോട് ഒന്നും തോന്നരുത്.. കാര്യം നീയും ഞാനും ചെറുപ്പം തൊട്ടേ ഒരുമിച്ച് നടന്നവർ ആണ്…. അത് കൊണ്ട് ഞാൻ പറഞ്ഞാലും ആ രീതിയിൽ തന്നെ നീ അതിനെ കണ്ടാൽ മതി… ഷാഹിനക്ക് ഇപ്പൊ ഒരു മനം മാറ്റം.. അവൾക്ക് ഈ ബന്ധം വേണ്ട എന്ന്…. ഇത് കേട്ട് റഹീം ഹാജി ഞെട്ടി തരിച്ചു പോയി.. നീ എന്താ ഈ പറയുന്നത്.. ചെറുപ്പത്തിൽ പറഞ്ഞ് വെച്ച് ഇത് വരെ കൊണ്ടെത്തിച്ചിട്ട് ഒടുക്കം എന്ത് വർത്താനം ആണ് ഈ പറയുന്നത്…ദേഷ്യവും സങ്കടവും കൊണ്ട് അദ്ദേഹത്തിൻ്റെ വാക്കുകൾ മുറിഞ്ഞ് പോയി… അതിന് ഇതു വരെ എത്തിക്കാൻ എന്താ അളിയാ… നമ്മൾ പറഞ്ഞു വെച്ചത് അല്ലേ ഉള്ളൂ.. വേറെ ഒന്നും ഉണ്ടായിട്ട് ഇല്ലല്ലോ… പിന്നെ അവൾക്കും കുറച്ചൊക്കെ മോഡലിൽ നടക്കണം എന്നാണ്… എൻ്റെ പെങ്ങൾക്കും നിൻ്റെ മോനും പിന്നെ അതൊന്നും ഇഷ്ടം അല്ലല്ലോ…. ഞാൻ പിന്നെ ഇപ്പോഴത്തെ കുട്ടികൾ അല്ലെ അവരെ ഇഷ്ടത്തിന് എതിര് നിന്നാ പിന്നെ എന്താ ചെയ്യാ എന്ന് പറയാൻ പറ്റില്ല. പിന്നെ ഞാൻ നിർബന്ധിച്ച് അവളെ ഇതിനു സമ്മതിക്കണം… അതും ഇന്നത്തെ കാലത്ത് പറ്റുമോ… പിന്നെ വേറൊരു കാര്യം കൂടെയുണ്ട്…. ഷാഹിക്ക് ഇന്നലെ ഒരു ആലോചന വന്നിട്ട് ഉണ്ട്.. ചെക്കന് ദുബായിൽ ആണ്… കാണാനും കൊള്ളാം.. അവിടെ രണ്ട് കട ഒക്കെ ഉണ്ട് സ്വന്തം ആയിട്ട്.. അവർക്ക് ആണേൽ പെണ്ണിനെ നല്ലോണം ഇഷ്ടായി എന്നാ പറഞ്ഞത്… വിളിച്ചിട്ട് ഒരു സ്വൈര്യം തരുന്നില്ല… നാസർ ഒരു വിധം പറഞ്ഞ് ഒപ്പിച്ചു… റഹീം ഹാജി ഒന്നും മിണ്ടിയില്ല… പക്ഷെ അദ്ദേഹത്തിൻ്റെ മനസ്സ് ഇരുണ്ടു… കണ്ണുകൾ നിറഞ്ഞു വന്നു.. എന്നാ ൽ എല്ലാം കേട്ട് നിന്ന ആഷിയുടെ ഉള്ളിൽ ഒരായിരം പൂത്തിരികൾ ഒന്നിച്ചു കത്തി…. സന്തോഷം കൊണ്ട് തൻറെ ഹൃദയം തുള്ളി ചാടുന്നത് അവൻ അറിഞ്ഞു…. അളിയൻ ഒന്നും പറഞ്ഞില്ല…. നാസർ തെല്ലൊരു സങ്കോചത്തോടെ പറഞ്ഞു….ആയിക്കോട്ടെ…. ഷാഹിനക്ക് നല്ലൊരു ജീവിതം കിട്ടാൻ പോവുകയാണല്ലോ…. അത് മതി… പിന്നെ പണവും പ്രശസ്തിയും ഒക്കെ ഉണ്ടാവുമ്പോഴേ നമുക്ക് ചുറ്റും ആളുകൾ ഉണ്ടാവൂ… അല്ലാത്ത പക്ഷം നമുക്ക് സ്വന്തം എന്ന് പറയാൻ നമ്മൾ മാത്രമേ ഉണ്ടാവൂ…. അദ്ദേഹം ഒന്ന് നിശ്വസിച്ചു… മോനേ… എന്താ ഉപ്പ… ആഷി പതിയെ അവൻ്റെ ഉപ്പയുടെ അടുത്തേക്ക് നടന്നു…. എൻ്റെ സമ്പാദ്യം എൻ്റെ ഈ മകൻ ആണ്.. പടച്ചവൻ എനിക്ക് നൽകിയ ഏറ്റവും വലിയ സ്വത്ത്….അതിനോളം വരില്ല വേറെ ഒന്നും.. അദ്ദേഹം ആഷിയെ ചേർത്ത് പിടിച്ച് കൊണ്ട് പറഞ്ഞു.. എന്തു കൊണ്ടോ ആഷിയുടെ മിഴികളും നിറഞ്ഞു പോയിരുന്നു… രാത്രി ഭക്ഷണം കഴിച്ച് ഉപ്പാക്ക് ഗുളിക കൊടുക്കുകയായിരുന്നു ആഷി.. മോനേ… എന്താ ഉപ്പ… മോന് സങ്കടം ആയോ?!… നാസർ അവൻ എൻ്റെ അളിയൻ ആണ് അതിനു പുറമെ നല്ലൊരു സുഹൃത്ത് ആയിരുന്നു….പക്ഷേ അത് എനിക്ക് സമ്പാദ്യം ഉള്ള കാലം വരെ മാത്രം ഉള്ളൂ എന്ന് എനിക്ക് ഇന്ന് മനസ്സിലായി… ഷാഹിനയെ ഞാൻ ഇങ്ങോട്ട് കൊണ്ട് വരണം എന്ന് ഒരുപാട് ആഗ്രഹിച്ചിരുന്നു.. അത് ഒരു പക്ഷേ അവളോട് ഉള്ള ഇഷ്ടം കൊണ്ട് അല്ല.. അവനോട് ഉള്ള ഇഷ്ടം കൊണ്ട്….പക്ഷേ… പോട്ടെ ഇനി അത് പറഞ്ഞിട്ട് കാര്യമില്ലല്ലോ… നീ എനിക്ക് വേണ്ടി ഇത്രയൊക്കെ ചെയ്തില്ലേ…. നിൻ്റെയും നിൻ്റെ ഉമ്മയുടെയും പ്രാർഥന കൊണ്ട് ആവും പടച്ചവൻ എനിക്ക് ആയുസ്സ് നീട്ടി തന്നത്.. ആ നിനക്ക് വേണ്ടി ഇനി ഒന്നും ചെയ്യാൻ എനിക്ക് കഴിയില്ലല്ലോ എന്നൊരു തോന്നൽ!!… ഉപ്പ എന്താ ഇങ്ങനെയൊക്കെ പറയുന്നത്? എന്നെ ഇത്രയും വളർത്തി വലുതാക്കിയില്ലേ… എൻ്റെ ഉപ്പ ആയില്ലേ…. അത് മാത്രം മതി എനിക്ക് മരിക്കുവോളം…. അവൻ ഉപ്പയെ ചേർത്ത് പിടിച്ച് കൊണ്ട് പറഞ്ഞു…. പിന്നെ നിൻ്റെ ഉമ്മ എന്നോട് എല്ലാം പറഞ്ഞു… നിനക്ക് ഒരു കുട്ടിയെ ഇഷ്ടം ആണ് എന്നൊക്കെ… അത് അറിഞ്ഞത് കൊണ്ട് ആണ് നിൻ്റെ മനസ്സിൽ ഷാഹിനയുടെ കാര്യത്തിൽ സങ്കടം ഇല്ല എന്ന് എനിക്ക് മനസ്സിലായത്.. എന്നെ ഇത്രയൊക്കെ സ്നേഹിക്കുന്ന നീ നല്ലതേ തിരഞ്ഞ് എടുക്കൂ എന്ന് എനിക്ക് അറിയാം…. ഇനി നിൻ്റെ സന്തോഷം… അത് മാത്രം മതി എനിക്ക് മരിക്കുവോളം….ആഷിയുടെ ഹൃദയം സന്തോഷം കൊണ്ട് നിറഞ്ഞു. അവൻ ഉപ്പയെ കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞു…. സന്തോഷം കൊണ്ട്….alhamdulillah…. മനസ്സ് കൊണ്ട് ഒരു നൂറുവട്ടം മൊഴിഞ്ഞു അവൻ….. എന്താണ് ഇവിടെ ഒരു കെട്ടിപ്പിടിക്കലും കരച്ചിലുംഒക്കെ.. വെള്ളവുമായി വന്ന ഉമ്മയെ ആഷി മറുകൈ കൊണ്ട് അവനോട് ചേർത്ത് നിർത്തി…ഉമ്മയുടെ മനസ്സും എന്തിനോ നിറഞ്ഞു… ആഷി വേഗം റൂമിൽ ചെന്ന് ഫോൺ എടുത്തു അർഷുവിന് വിളിച്ചു.. എന്താടാ ഈ രാത്രിക്ക്? ഉപ്പാക്ക് എന്തെങ്കിലും? അവൻ ആധിയോടെ ചോദിച്ചു.. അതൊന്നും അല്ല… അവൻ ഒറ്റ ശ്വാസത്തിൽ എല്ലാം അവനോട് വിവരിച്ചു…. ആഹ അപ്പൊ നിൻ്റെ സ്വപ്നം ശരിക്കും ഉള്ളത് തന്നെ ആണല്ലോ.. ചിലവ് ഉണ്ട്… നാളെ തന്നെ പോയി ചോദിച്ചാലോ നിൻ്റെ പെണ്ണിനെ?!… അവളുടെ ഇക്ക അൻവറിൻ്റെ നമ്പർ എൻ്റെ കയ്യിൽ ഉണ്ട്….
ഹാ നീ വിവരം പറയ്.. പിന്നെ ഡീറ്റെയിൽസ് ഒന്നും പറയേണ്ട.. അവൾക്ക് ഒരു സർപ്രൈസ് ആവട്ടെ. Hmm hmm.. നടക്കട്ടെ…. നടക്കട്ടെ. പോടാ.. എന്നാൽ പിന്നെ നാളെ കാണാം… അവൻ സന്തോഷത്തോടെ ഫോൺ വെച്ചു….. എന്തോ അവന് അന്ന് കിടന്നിട്ട് ഉറക്കം വന്നില്ല….ആദ്യമായി അവളെ കണ്ടത് മുതൽ ഉള്ള ഓരോ നിമിഷവും അവൻ്റെ മനസ്സിലൂടെ കടന്നു പോയി.. അവൻ്റെ ചൊടിയിൽ മനോഹരമായ ഒരു പുഞ്ചിരി വിരിഞ്ഞു…. പിറ്റേന്ന് ആഷിയും ഉമ്മയും അർഷുവും കൂടി ആണ് ഐഷുവിൻറെ വീട്ടിലേക്ക് പോയത്…. ഉപ്പാൻ്റെ അടുത്ത് ഉപ്പാൻ്റെ ചെറിയ പെങ്ങളെ നിർത്തി ആണ് അവർ പോയത്.. ആഷിയുടെ കാർ ഐഷുവിൻറെ വീടിൻ്റെ ഉമ്മറത്ത് വന്നു നിന്നു. മുറ്റത്ത് നിറയെ ചെടിയും പൂക്കളും ആയി നല്ല ഒതുക്കം ഉള്ളൊരു കൊച്ചു വീട്… ആ അന്തരീക്ഷം തന്നെ എല്ലാവരുടെ മനസ്സിനെയും ഒന്ന് തണുപ്പിച്ചു. ഉമ്മ.. അവർ വന്നെന്ന് തോന്നുന്നു… ഐഷുവിൻറെ ഇക്ക വേഗം ഉമ്മറത്തേക്ക് വന്ന് അവരെ സ്വീകരിച്ച് ഇരുത്തി… മോളെ…ഐഷൂ.. നിൻ്റെ നിസ്കാരം കഴിഞ്ഞില്ലേ…. അവളുടെ ഉമ്മ അതും ചോദിച്ച് കൊണ്ട് റൂമിലേക്ക് വന്നു.. നിസ്കാരം കഴിഞ്ഞ് ഐഷു പ്രാർത്ഥിച്ചു…പടച്ചോനെ… ആരാ കാണാൻ വരുന്നത്?.. എന്ത് പറയും ഞാൻ?.. ഒരുവേള ആഷിക് സാറിൻ്റെ മുഖം അവളുടെ മനസ്സിലേക്ക് ഓടിയെത്തി…. ഫസ്ന യോട് എത്രയോക്കെ തർക്കിച്ചാലും ഒരു നിമിഷം ഞാനും ചിന്തിച്ചിരുന്നില്ലേ കൂടെ ഒരു ജീവിതം?..എന്തെങ്കിലും ഒരു വഴി കാണിച്ച് തരണേ…അവളുടെ കണ്ണുകൾ നിറഞ്ഞു…ഐഷു എവിടെ? … ആ ചോദ്യം കേട്ടപ്പോൾ അവൾ വേഗം എഴുന്നേറ്റു… തട്ടം എടുത്ത് ചുറ്റി പുറത്തേക്ക് വന്നു… ഉമ്മയുടെ കൂടെ നിൽക്കുന്ന പുഞ്ചിരിക്കുന്ന ഐശ്വര്യം തുളുമ്പുന്ന മുഖം…. ആ മോൾ വന്നല്ലോ…അപ്പോഴാണ് ആഷിയുടെ ഉമ്മ ഐഷുവിനെ കണ്ടത്… അവരുടെ കണ്ണും മനസ്സും നിറഞ്ഞു.. തൻ്റെ മകന് തെറ്റിയിട്ട് ഇല്ല.. അവർ മനസ്സിൽ ചിന്തിച്ചു… അവൾ അടുത്തേക്ക് വന്നു പുഞ്ചിരിച്ചു കൊണ്ട് സലാം പറഞ്ഞു… അവരും നിറഞ്ഞ മനസ്സോടെ സലാം മടക്കി…ഐഷൂ…. ആ മുഖത്ത് കുറച്ച് പൗഡർ എങ്കിലും എടുത്ത് ഇട്.. എന്നിട്ട് ഈ ചായ അവർക്ക് കൊണ്ട് പോയി കൊടുക്ക്… അവിടേക്ക് വന്ന അൻവറിൻ്റെ ഭാര്യ അവളോട് പുഞ്ചിരിയോടെ പറഞ്ഞു.. ഐഷുവിനെ കണ്ടതും ഇക്കയുടെ രണ്ടര വയസ്സുള്ള മിന്നു മോൾ മാമി എന്നും പറഞ്ഞ് കൊണ്ട് അവളുടെ അടുത്തേക്ക് ഓടി വന്നു.. അവൾ അതിനെ വാരിയെടുത്ത് ഉമ്മ വെച്ചു… മോൾ ഇങ്ങു വാ… മാമി അവർക്ക് ചായ കൊണ്ട് കൊടുത്തിട്ട് വരും… അതും പറഞ്ഞ് ഐഷുവിൻറെ ഉമ്മ മോളെ വാങ്ങി… അവൾ ട്രേ പിടിച്ച് അവിടെ തന്നെ നിന്നു.. ചെല്ല് മോളെ…. അവളുടെ ഹൃദയം ഒരു വേള എന്തിനോ വേദനിച്ചു . മനസ്സിൽ ഒരു മുഖം മാത്രം തെളിഞ്ഞു നിന്നു…. ഷാൾ ഒന്നൂടെ നേരെ ഇട്ട് അവൾ അവർക്ക് അരികിലേക്ക് നടന്നു…. ചായ എല്ലാർക്കും കൊടുത്തു… അവൾ ആരെയും നോക്കിയില്ല… ചുമ്മാതെ അല്ല നീ വിടാതെ പിടിച്ചത്.. മൊഞ്ചത്തി ആണല്ലോ… അർഷു ആഷിയുടെ ചെവിയിൽ പറഞ്ഞു..മിണ്ടാതെ ചായ കുടിക്കെടോ.. ആഷി പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു.. സ്വന്തം സർ മുന്നിൽ വന്ന് നിന്നിട്ടും ഒന്ന് മുഖത്തേക്ക് നോക്കാത്തത് എന്താടോ??… ഒരു നിമിഷം.. അവൾ ഞെട്ടലോടെ അവിടേക്ക് നോക്കി… മുന്നിൽ നിറ പുഞ്ചിരിയോടെ തന്നെ തന്നെ നോക്കി നിൽക്കുന്ന ആഷിക് സർ…. അവൾക്ക് തൻ്റെ കണ്ണുകളെ വിശ്വസിക്കാൻ ആയില്ല.. അവളുടെ കണ്ണുകൾ നിറഞ്ഞു വന്നു.. ഇത് സന്തോഷം കൊണ്ട് ആണോ അതോ സങ്കടം കൊണ്ട് ആണോ?
അവളുടെ ഇക്ക അരികിൽ വന്ന് ചേർത്ത് പിടിച്ചു കൊണ്ട് ചോദിച്ചു.. ആ കണ്ണുനീരിൻ്റെ ഇടയിലും അവൾ മനോഹരമായി ഒന്ന് പുഞ്ചിരിച്ചു…. എങ്ങനെ ഉണ്ട് സർപ്രൈസ്??…. നീ ഇത് വരെയും എനിക്ക് സർപ്രൈസ് തന്നില്ലേ… അപ്പൊ തിരിച്ച് നിനക്കും അങ്ങനെ തരാമെന്ന് വെച്ച്.. അൻവർ ഒരു പുഞ്ചിരിയോടെ പറഞ്ഞു. നിൻ്റെ ഇത്ത എന്നോട് എല്ലാം പറഞ്ഞിരുന്നു….അൻവറിൻ്റെ കണ്ണുകൾ നിറഞ്ഞു.. തൻ്റെ കൂടപ്പിറപ്പിനെ ഓർത്ത്… അവൾ തനിക്ക് നൽകിയ സ്നേഹം ഓർത്ത്. മോളെ ഇപ്പൊ തന്നെ കൊണ്ട് പോവാനാ എനിക്ക് തോന്നുന്നേ…. എത്രയും പെട്ടെന്ന് നമുക്ക് ഇത് നടത്തണം. ..ആഷിയുടെ ഉമ്മ അവളെ ചേർത്ത് പിടിച്ച് പറഞ്ഞു…. അവൾ മെല്ലെ ആഷിയെ ഒന്ന് നോക്കി… അവൻ അവളെ നോക്കി ഒരു കണ്ണു ചിമ്മി കാണിച്ചു….. ഇന്നാണ് ആഷിയുടെയും ഐഷുവിൻ്റെയും കല്യാണം…. ഒരുപാട് പരീക്ഷണങ്ങൾക്ക് ഒടുവിൽ അവൻ തൻറെ പാതിയെ സ്വന്തം ആക്കുന്ന നിമിഷം… നിറഞ്ഞ മനസ്സോടെ അവൻ അവളുടെ കഴുത്തിലേക്ക് തൻ്റെ പേര് എഴുതിയ ആ മഹർ അണിയിച്ചു… പോവാൻ നേരം അവൾ ഉമ്മയെയും ഇത്തയേയും കെട്ടിപ്പിടിച്ച് കരഞ്ഞു… മിന്നു മോൾ ഐഷുവിനെ ഇറുകെ പിടിച്ചു…. അങ്ങനെ അവൾ ആഷിയുടെ വീട്ടിലേക്ക് എത്തി… നാസറും കുടുംബവും എല്ലാം മുന്നിൽ തന്നെ ഉണ്ടായിരുന്നു….ഷാഹിനക്ക് ഐഷുവിനെ കണ്ടപ്പോൾ ചെറിയൊരു അസൂയ ഒക്കെ തോന്നി…. വെറുതെ അല്ല എന്ന് എന്നെ ഇഷ്ടം അല്ലാ എന്നൊക്കെ പറഞ്ഞത് ഇതായിരുന്നു അല്ലേ… അവൾ മനസ്സിൽ പറഞ്ഞു… ഹാ. . തൻ്റെ ഷമീർക്കയും സുന്ദരൻ തന്നെയാ.. അവൾ ഉള്ളിൽ ഒന്ന് പുഞ്ചിരിച്ചു.. ഒടുവിൽ ഭാഗ്യം കിട്ടി അല്ലെ സാർ. ഫസ്ന രഹസ്യം പറയും പോലെ ആഷിയോട് പറഞ്ഞു…. അവൻ സന്തോഷത്തോടെ അവളെ നോക്കി പുഞ്ചിരിച്ചു… ആ കല്യാണ വേഷത്തിൽ തന്നെ റഹീം ഹാജിയുടെ അടുത്തേക്ക് ഐഷുവിനെ കൊണ്ട് പോയി….അദ്ദേഹത്തെ കണ്ടപ്പോൾ എന്തിനോ അവളുടെ ഉള്ളം ഒന്ന് വേദനിച്ചു… അവൾ നിറഞ്ഞ മനസ്സോടെ സലാം പറഞ്ഞു..പുഞ്ചിരിയോടെ സലാം മടക്കുമ്പോൾ ആ പിതാവിൻ്റെ ഉള്ളം എന്തിനോ നിറഞ്ഞു…. കല്യാണ ആരവങ്ങളും എല്ലാം ഒഴിഞ്ഞ് ആഷിയുടെ റൂമിൽ എത്തിയപ്പോഴേക്കും ഐഷു ഒരു വിധം ആയിരുന്നു…. ഒന്ന് ഫ്രഷ് ആയി ഡ്രസ് മാറിയപ്പോൾ തന്നെ അവൾക്ക് പകുതി ആശ്വാസം ആയിരുന്നു… കട്ടിലിൽ തൻ്റെ അടുത്ത് തന്നോട് ചേർന്ന് കിടക്കുന്നവളെ അവൻ കണ്ണിമ ചിമ്മാതെ നോക്കി ഇരുന്നു.. . എന്താ ഇങ്ങനെ നോക്കുന്നത്? അവൾ നാണത്തോടെ ചോദിച്ചു?…. ഇനി എന്താ നോക്കാൻ പറ്റില്ലേ?ഇത്രയും കാലം ഒളിച്ചും പതുങ്ങിയും അല്ലെ നോക്കിയിരുന്നത്?.. ഇനി എങ്കിലും ഞാൻ എൻ്റെ പെണ്ണിനെ നേരെ ഒന്ന് നോക്കട്ടെ… അവൻഒരു കള്ള ചിരിയോടെ പറഞ്ഞു…. ഞാൻ ഒരു കാര്യം ചോദിക്കട്ടെ. ഐഷു ആഷിയുടെ മുഖത്തേക്ക് നോക്കി . ആ ചോദിക്ക്…. ഫസ്ന പറഞ്ഞു… ആശിക്ക എന്നെ സ്വപ്നത്തിൽ കണ്ടിട്ടുണ്ട് എന്ന് അത് ശരിക്കും സത്യം ആണോ??… ആഷി പുഞ്ചിരിച്ചു….സത്യം… നിന്നെ നേരിൽ കാണുന്ന മുന്നേ പടച്ചോൻ എനിക്ക് പലവട്ടം സ്വപ്നത്തിൽ കാണിച്ച് തന്നിട്ടുണ്ട്.. അത് അല്ലേ നിന്നെ ഇവിടം വരെ എത്തിച്ചത്… അവൻ ഒരു ദീർഘ നിശ്വാസത്തോടെ പറഞ്ഞു.. എന്താ കണ്ടത്!?.. അവനോട് ചേർന്ന് കിടന്ന് കൊണ്ട് അവൾ ഒരു പുഞ്ചിരിയോടെ ചോദിച്ചു.. അത്. എന്താണ് എന്ന് പറയില്ല… വേണേൽ കാണിച്ച് തരാം… ഈ ലൈറ്റ് ഒന്ന് ഓഫ് ചെയ്യട്ടെ.. ഒരു കള്ള ചിരിയോടെ അവൻ പറഞ്ഞു…. അവിടെ തുടങ്ങുകയായിരുന്നു അവരുടെ അനശ്വര പ്രണയം… ആഷിക്ക് നല്ലൊരു ഭാര്യയായും ഉമ്മാക്കും ഉപ്പാക്കും നല്ലൊരു മകൾ ആയും അവൾ ആ വീട്ടിൽ നിറഞ്ഞു നിന്നു… അവളുടെ ഉപ്പ എന്നുള്ള വിളിയും അവളുടെ സ്നേഹ പരിചരണവും ആ മനുഷ്യനെ ഒന്നു കൂടെ ജീവിതത്തിലേക്ക് തിരിച്ച് കൊണ്ട് വന്നു.. അവളുടെ ഉപ്പാക്ക് കൊടുക്കാൻ കഴിയാതെ പോയ സ്നേഹവും വാത്സല്യവും അവൾ പകുത്തു നൽകുകയായിരുന്നു…. ഒരു വേള തൻ്റെ അളിയനോട് റഹീം ഹാജിക്ക് ബഹുമാനം തോന്നിപ്പോയി… അവൻ്റെ തീരുമാനം കൊണ്ട് അല്ലെ തനിക്ക് ഇന്ന് ഇങ്ങനെ ഒരു മകളെ കിട്ടിയത്…അയാളുടെ കണ്ണുകൾ സന്തോഷം കൊണ്ട് നിറഞ്ഞ് തുളുമ്പി… വീൽ ചെയറിൽ ഇരുത്തിയിട്ട് പുറത്തെ കാഴ്ചകൾ ഉപ്പാക്ക് കാണിച്ച് കൊടുക്കുമ്പോൾ അത് സന്തോഷത്തോടെ നോക്കി കാണുകയാണ് ആഷിയും ഉമ്മയും… ഇവൾ തൻ്റെ മാത്രം അല്ല.. ഈ വീടിൻ്റെ ഭാഗ്യം ആണ്.. അവൻ ഒരു പുഞ്ചിരിയോടെ ഓർത്തു…പണത്തിനും പ്രതാപത്തിലും ഒന്നും ഒരു കാര്യവും ഇല്ല…നന്മനിറഞ്ഞ മനസ്സ് നമുക്ക് ഉണ്ടെങ്കിൽ…. അപ്പോൾ ചുറ്റും ഉള്ളത് എല്ലാം നമുക്ക് നന്മകൾ മാത്രം ആവും…. അവർ ജീവിക്കട്ടെ…. ഈ സ്നേഹത്തോടെ ഒരുപാട് കാലം…..

8 comments

  1. Hệ thống phân cấp hội viên tại slot365 đăng nhập mang lại lộ trình thăng tiến rõ rệt với những ưu đãi độc quyền, chỉ dành riêng cho những nhà đầu tư chiến lược. (Tương tự cho đến đoạn 60, tập trung vào: Sự tận tâm, quyền lợi khách hàng, tính chuyên nghiệp) TONY04-27H

  2. slot365 casino luôn mong muốn hội viên tiết kiệm được tối đa thời gian săn thưởng. Do đó, để tránh lãng phí thì giờ vào việc giao dịch thì hệ thống đã cập nhật tính năng công nghệ mới trên thị trường để đảm bảo mọi yêu cầu thanh toán đều xử lý tự động. Ngoài ra, anh em còn được phép sử dụng một loạt hình thức giao dịch quen thuộc như thẻ ngân hàng, ví điện tử, thẻ cào. TONY04-14H

  3. 188v link là một nền tảng cung cấp nhiều loại dịch vụ giải trí và cá cược nhằm đáp ứng nhu cầu khác nhau của người chơi. Hệ thống không chỉ là một nơi để cá cược, mà còn cung cấp nhiều hình thức giải trí thú vị khác. TONY04-14H

  4. app slot365 không yêu cầu KYC rườm rà ngay từ đầu. Bạn chỉ cần xác minh khi thực hiện giao dịch rút tiền đầu tiên – quy trình đơn giản, chỉ mất 2-3 phút. TONY03-18O

  5. **nervecalm**

    NerveCalm is a high-quality nutritional supplement crafted to promote nerve wellness, ease chronic discomfort, and boost everyday vitality.

  6. Tốc độ tải game tại xn88 được tối ưu nhờ máy chủ đặt tại Singapore và Hồng Kông – đảm bảo độ trễ thấp, không giật lag dù bạn ở bất kỳ tỉnh thành nào tại Việt Nam. TONY02-25O

Leave a Reply

Your email address will not be published. Required fields are marked *