ഒരു പ്രണയകാലത്ത്

“ഒരു പ്രണയകാലത്ത്…”
Toronto യിലെ മനോഹരമായൊരു സായാഹ്നം… ഫ്രഷായതിനു ശേഷം ഒരു കപ്പ്‌കോഫിയുമായി
ജനാലക്കരികിലിരുന്നു…. വസന്തകാലമായതിനാൽ.. പൂത്തുലഞ്ഞുനിൽക്കുന്ന മരങ്ങൾ വല്ലാത്തൊരു ആകർഷനീയത
നൽകുന്നുണ്ട്… എത്ര പെട്ടെന്നാണ് ഇവിടം തനിക് പ്രിയങ്കരമായത്… എത്ര പെട്ടെന്നാണ് ഇവിടവുമായി
ഇഴുകിചേർന്നത്…. പക്ഷെ സ്വന്തം നാടിനെക്കുറിച്ചോർക്കുമ്പോൾ ഒരു വിങ്ങലാണ്… നാട്ടിൽ ഡിഗ്രി കഴിഞ്ഞ് ഇവിടേക്ക്
ഉപരിപഠനത്തിനായി വന്നപ്പോൾ പല ചിന്തകളായിരുന്നു മനസ്സിൽ … ഇങ്ങോട്ടുവരാൻ എടുത്ത ലോൺ വീട്ടണം… ജോലി
നേടണം… സ്വന്തമായൊരു നിലനിൽപ് ഇവിടെ ഉണ്ടാക്കിയെടുക്കണം…
നാളുകളെളേറെ കഴിഞ്ഞിരിക്കുന്നു …. പഠനം പൂർത്തിയായി ജോലിയും നേടി….
പാർടൈം ജോബ് ചെയ്ത് ലോണടക്കാനുള്ള നെട്ടോട്ടത്തിൽ കോളേജ് ജീവിതമോ ഈ നാടൊ ആസ്വദിക്കാൻ
മറന്നുപോയിരുന്നു… കൂട്ടുകാരൊക്ക പ്രണയിതാക്കളുമായി കറങ്ങി നടക്കുമ്പോൾ അതിൽ നിന്നെല്ലാം വിട്ട്
തന്നിലേക്കൊതുങ്ങികൂടിയിരുന്നു…. അല്ലെങ്കിലും പ്രണയം എന്ന പദം അന്നും തന്നിലുയർത്തിയിരുന്ന ഭാവത്തിന് അവന്റെ
മുഖമായിരുന്നു…. കവിളുകൾ ചുവപ്പണിഞ്ഞത് കണ്ണുകളിൽ കുസൃതി നിറച്ച അവന്റെ പുഞ്ചിരി ഓർക്കുമ്പോഴായിരുന്നു…
അനുരാഗത്തിന്റെ ഓർമകളെന്നും അവനെചുറ്റിപറ്റി ആയിരുന്നു…
തനിക്കവൻ ആരായിരുന്നു??…
പറഞ്ഞറിയിക്കാനാവാത്ത…. ആരോടും പറയാനാഗ്രഹിക്കാത്ത എന്നും നെഞ്ചോടടക്കി പിടിച്ചൊരിഷ്ട്ടം..
അവനെ ആദ്യം കാണുന്നത് വയലിൽ ക്ലാസ്സിൽ വച്ചായിരുന്നു…. വയലിൽ വായനയുടെ ആദ്യപാടങ്ങൾ താൻ പഠിച്ചു
തുടങ്ങിയ സമയം… +2 നു ശേഷമുള്ള അവധിദിനങ്ങൾ ആയിരുന്നു അത്… ക്ലാസ്സിൽ കുറച്ചു കുട്ടികൾ മാത്രം… പുതിയ
അഡ്മിഷൻ ആയി വന്ന അവനെ ആദ്യമൊന്നും ശ്രേദ്ധിച്ചിരുന്നില്ല….ഡിഗ്രിക്കുശേഷം വെറുമൊരു ഇഷ്ടത്തിന്റെ പേരിൽ
വയലിൻ പഠിക്കാൻ വന്നവൻ… പിന്നീടെപ്പോഴോ ശ്രേദ്ധിച്ചുതുടങ്ങി പഠനം ഒരുമിച്ചായി…. അവനായിരുന്നു തുടക്കമിട്ടത്….
നല്ലൊരു സൗഹൃദം മാത്രം….. പക്ഷെ അന്ന് താൻ കണ്ട സ്വപനം… ഉറക്കത്തിൽ നിന്നും ഞെട്ടിയെഴുന്നേൽക്കാൻ
പ്രേരിപ്പിച്ച സ്വപ്നം…
നീലാകാശത്തോട് ചേർന്നുനിൽക്കുന്ന കടൽ…. മഴകഴിഞ്ഞൊരു കാറ്റുവീശുന്ന അന്തരീക്ഷം…. അവൻ കടലിലേക്ക്
നോക്കി നിൽക്കുകയാണ്…..താൻ അവനിൽ നിന്ന് അകലെയാണ്… ഓടിയെതനാകുന്ന ദൂരം… കടൽക്കരയിൽ താനും
അവനും മാത്രം… അവന്റെ മുടിയിഴകളെ തൊട്ടുതലോടിപോകുന്ന കാറ്റിനോടുപോലും അസൂയ തോന്നി…. അവൻ
എന്റേതല്ലേ…. കാറ്റുപോലും കടക്കാത്തവിധം ഓടിച്ചെന്നവനെ ഇറുകെ പുണരാൻ തോന്നി…. താൻ വന്നതറിയാതെ
അവനിപ്പോഴും കടലിലേക്കുറ്റ് നോക്കിനിൽക്കുകയാണ് എന്ന് തോന്നിയപ്പോൾ കുഞ്ഞൊരു വിഷമം… വിതുമ്പി പോയ
ചുണ്ടുകളോടെ അവനെ നീട്ടി വിളിച്ചു….
“ജോ….”
വിളികേട്ട് തിരിഞ്ഞു നിന്നവൻ ചുണ്ടിൽ വിരിഞ്ഞ പുഞ്ചിരിയുമായി തന്നെ നോക്കിനിന്നു…
അവനരികിലെത്തി വീണ്ടുമാ കണ്ണുകളിൽ അലിഞ്ഞു ചേരുമ്പോൾ അവൻ പറഞ്ഞു…
” എനിക്കറിയാമായിരുന്നു കുഞ്ഞേ… നീ വരുമെന്ന് “..
എങ്ങനെ??
എന്റെ ചോദ്യത്തിന് ഒരു പുഞ്ചിരിമാത്രം പകരം നൽകി അവനെന്റെ കൈകോർത്തു പിടിച്ചു നടന്നു…
ഈ സ്വപ്നം…. ഇതിനുശേഷം അവനോടുള്ള തന്റെ മനോഭാവത്തിൽ ഒരുപാട് മാറ്റങ്ങൾ സംഭവിച്ചു…
അവൻ ചിരിക്കുമ്പോൾ കണ്ണിൽ കുസൃതി വിടരും പോലെ.. ക്ലാസ്സിലെ കൈപിഴവുകളിൽ അവൻ തന്നെ കളിയാക്കി മണ്ടി…
എന്ന് വിളിക്കുമ്പോൾപോലും അതിൽ കൊഞ്ചൽ നിറയും പോലെ…. പുതുപാടങ്ങൾ പഠിക്കുമ്പോൾ നന്നായി ചെയ്യുട്ടോ
കുഞ്ഞേ എന്ന് ആശംസിക്കുമ്പോൾ പോലും ആ കുഞ്ഞേ വിളിയിൽ തരിച്ചുപോയിരുന്നു ഞാൻ…. എന്റെ സ്വപ്നം എന്നെ
പിടിച്ചുലച്ചുകൊണ്ടേയിരുന്നു…
അവൻ തൊട്ടുവിളിക്കുമ്പോൾ പോലും തരളിതയായി പോകുന്ന ദിനങ്ങൾ… അവൻ പങ്കുവെച്ച മിട്ടായികൾക്ക് മധുരമേരെ
തോന്നിയ നിമിഷങ്ങൾ…
അവനെ കാണാൻ വെമ്പിയ കണ്ണുകൾ..
എല്ലാവരുമെന്നെ തളർത്തിക്കൊണ്ടിരുന്നു…
പക്ഷെ അവൻ…. അവനു തന്നോടങ്ങാനൊരിഷ്ട്ടം ഉണ്ടാകുമോ… തന്നോടെന്നപോലെ അവൻ ക്ലാസ്സിലെ മറ്റുകുട്ടികളോടും
ഇടപഴകാറുണ്ട്… അവൻ മറ്റൊരു പെൺകുട്ടിയോട് ചിരിക്കുമ്പോൾ പോലും തന്റെ ഹൃദയം പിടഞ്ഞു പോകാറുമുണ്ട്… അത്
പുറത്തു കാണിക്കാതിരിക്കാനും അവർക്കിടയിൽ അറിയാതെ പോലുമൊരു തടസ്സമായി മാറാതിരിക്കാൻ ശ്രെദ്ധിക്കാറുണ്ട്…
ചിലപ്പോൾ അവനവളോടാണ് ഇഷ്ടമെങ്കിൽ…. ഞാനൊരു വിഡ്ഢിയാവില്ലേ…. അവനെന്നോട് കാണിക്കുന്നത് സൗഹൃദം
മാത്രമാണ്… പ്രണയം തനിക്കുമാത്രമാണ്…
അതെ… പ്രണയം തന്നെയാണ്… തനിക്കവനോട്… തനിക്കുമാത്രം….
അല്ലെങ്കിലും അന്യജാതിയിൽ പെട്ടൊരുകുട്ടി… അവന്റെ ക്രൈസ്തവ പശ്ചാത്തലത്തോട് യോജിക്കാത്തൊരു
അമ്പലവാസിക്കുട്ടിയായവളെ അവനെങ്ങനെ പ്രണയിക്കാനാണ്… താനെന്ന കൗമാരക്കാരിയുടെ ചിന്തകൾ ഈ വിധം
നീണ്ടുപോയിരുന്നു…
അവനോടുതോന്നിയ ഇഷ്ട്ടം മനസ്സിലൊതുക്കി…. അവനോടൊത്തുള്ള ദിനങ്ങൾ എണ്ണപ്പെട്ടതാണെന്നറിഞ്ഞു… അവൻ
ക്ലാസ് നിർത്തുകയാണത്രെ.. പുതിയ ജോലിയുടെ അപ്പോയ്ന്റ്മെന്റ് ലെറ്റർ വന്നിട്ടുണ്ട് പോലും….വിഷമം തോന്നി അവനെ
വിട്ടുപിരിയുന്നതിൽ..ബാക്കിയായ ദിനങ്ങൾ അവനെ കൺകുളിർക്കേ കണ്ടു… മനോഹരമായ പുഞ്ചിരികൾ കൈമാറി…
ഓരോദിനങ്ങളും ഓർക്കാനിഷ്ടമുള്ള നിമിഷങ്ങൾക്കൊണ്ട് നിറക്കാൻ ശ്രേമിച്ചു…
അവന്റെ ക്ലാസ്സിലെ അവസാനദിനം… കൈകോർത്തു പിടിച്ചു യാത്ര പറഞ്ഞപ്പോൾ തന്റെ കണ്ണുകൾ നിറഞ്ഞിരുന്നോ….
ഓർമയില്ല…. എന്തായാലും അവ പെയ്യാതെ പിടിച്ചു നിന്നു… അവൻ കുറച്ചുനേരം തന്നെ നോക്കിനിന്നശേഷം
നടന്നുനീങ്ങി…. ഇപ്പോഴും ആ നിമിഷങ്ങൾ ഓർക്കുമ്പോൾ പറഞ്ഞറിയിക്കാനാവാത്ത ഭാവങ്ങൾ ആണ് ….
എല്ലാം കഴിഞ്ഞിട്ട് വർഷങ്ങൾ ഏറെ ആയി…. ഓർമകളിലെ പര്യടനം കഴിഞ്ഞ് താൻ തിരിച്ചെത്തിയത് കാളിങ് ബെല്ലിന്റെ
സൗണ്ട് കേട്ടിട്ടാണ്…
അവർ വന്നുകാണും…. ഡോർ ഓപ്പൺ ചെയ്തപ്പോൾ മുന്നിൽ ആരുമില്ല… ചുറ്റും നോക്കിയപ്പോൾ തൂണിന്റ മറവിൽ നിന്നും
ഒളിഞ്ഞുനോക്കുന്ന രണ്ടു കുഞ്ഞിക്കണ്ണുകൾ താൻ നോക്കുമ്പോൾ അവ തൂണിന് മറവിലേക്ക് മറയും…
മറഞ്ഞുനിൽക്കുന്ന ആളെ പുറത്തിറക്കാനായി അറിയാത്തപോലെ അഭിനയിച്ചു….
” അയ്യോ…. ആരായിരിക്കും ബെൽ അടിച്ചത്…. കാണാൻ പറ്റുന്നില്ലല്ലോ. ”
പെട്ടെന്ന് തന്നെ ആ 6 വയസ്സുകാരൻ തൂണിന് മറവിൽ നിന്നും ഇറങ്ങിവന്ന് ആ കുഞ്ഞുകരങ്ങൾ കൊട്ടിപൊട്ടിച്ചിരിക്കാൻ
തുടങ്ങി….
“അയ്യേ… പേടിച്ചു പോയെ… മണ്ടി മമ്മി “..
അത് കേട്ട് ഞാനൊന്നു കൂർപ്പിച്ചു നോക്കിയപ്പോൾ അടുത്തയാൾ തൂണിന് മറവിൽ നിന്നും ഇറങ്ങി വന്നു തന്റെ
കാലിനുച്ചുട്ടിപിടിച്ചു വിളിച്ചു പറഞ്ഞു…
“കുഞ്ഞേ…. Ummmaa”…
മൂന്നുവയസ്സേ ഉള്ളു…. എങ്കിലും ചേട്ടന്റെ എല്ലാകുരുത്തക്കേടുകൾക്കും അനിയൻ കൂട്ടുനിൽക്കും… അടികിട്ടുമെന്ന സാഹചര്യം
വരുകയാണെങ്കിൽ ഇങ്ങനെയാണ്…അവരുടെ പപ്പ വിളിക്കുമ്പോലെ ഒരു കുഞ്ഞേ വിളിയും കൂടെയൊരു കുഞ്ഞുമ്മയും…
താൻ രണ്ടാളെയും ചേർത്ത് പിടിച്ചു
” എവിടെ നിങ്ങളുടെ പപ്പാ???
ആഷ്വിയും എഡ്‌
ഡിയും കാർപോർചിലേക്ക് കൈചൂണ്ടിയതും… ഷോപ്പിംഗ് കഴിഞ്ഞുള്ള കവറുകളുമായി അവൻ
എനിക്കരികിലേക്ക് വന്നു കവറുകളെല്ലാം അകത്തേക്ക് വച്ചു കുട്ടികൾക്ക് ചോക്ലേറ്റ് ഉം എടുത്തു നൽകി അവനൊരു ചോക്ലേറ്റ്
എടുത്ത് പാതികടിച്ചെടുത്തശേഷം എനിക്കുനീട്ടി…. അതെ…. ഇന്നും അവനൊരു മാറ്റവുമില്ല ആ കണ്ണിലെ കുസൃതിക്ക് ഒരു
കുറവുമില്ല… പക്ഷെ ഇന്നെന്നെ നോക്കുമ്പോൾ അവന്റെ ചുണ്ടിൽ വിരിയുന്ന പുഞ്ചിരികൾ അവസാനിക്കുന്നത് എന്റെ
കവിളോരം ആണ്…. അവനിന്നെന്റെ ഭർത്താവാണ്… ഞങ്ങളുടെ പ്രണയവല്ലരിയിൽ പൂത്തുലഞ്ഞ രണ്ടുകുരുന്നുകളുടെ
അച്ഛനാണ്….
ഞാനീ നാട്ടിലേക്ക് വന്നപ്പോൾ അറിഞ്ഞിരുന്നില്ല ഇവിടുത്തെ കാറ്റിൽ അവന്റെ ശ്വാസവും അലിഞ്ജുചേരുന്നുണ്ടെന്ന്….
അവനെന്നെ ഞാനറിയാതെ പിന്തുടരുന്നുണ്ടെന്ന്… അറിയാതെയാണെങ്കിലും ഞാൻ വന്നുചേർന്നത് അവൻ ജോലികിട്ടി
വന്ന നാട്ടിലേക്കാണെന്ന്…. ഇവിടെ വച്ചുള്ള കണ്ടുമുട്ടലിൽ അവൻ പ്രണയം പങ്കുവെച്ചു…. ഞാനത് സ്വീകരിച്ചു…
യഥാസ്ഥിതീക വിശ്വാസം വച്ചുപുലർത്തുന്ന രണ്ടുകുടുംബക്കാരും എതിർത്തെങ്കിലും ഒടുവിൽ ഒപ്പം നിന്നു… വിവാഹിതരായി….
ഹാളിൽ വച്ചിരിക്കുന്ന വിവാഹഫോട്ടോയിലേക്ക് നോക്കി ഞാൻ ആ നിമിഷങ്ങൾ ഓർത്തെടുത്തു… അതെ…. ആ
ഫോട്ടോയിൽ പോലും എന്നെ നോക്കുന്ന അവന്റെ കണ്ണുകളിൽ നിറച്ചും കുസൃതിയാണ് അവൻ അതിലൂടെ പ്രകടിപ്പിക്കുന്നു
പ്രണയമാണ്….. അതെന്നെ വീണ്ടും കവിളുകളിൽ ചുവപ്പണിയിച്ചു..
കുട്ടികളെ ഡ്രെസ്സും മാറ്റി റൂമിൽ കളിപ്പാട്ടങ്ങളോടൊപ്പം ഇരുത്തിയ ശേഷം അവനും ഫ്രഷായി എനിക്കരികിലേക്ക് വന്നു…
എന്നെ ചേർത്തുപിടിച്ചു അല്പം വീർത്തുന്തി നിൽക്കുന്ന വയറിലൊന്നു തഴുകി കുനിഞ്ഞിരുന്ന് അവിടൊരു ചുംബനവുമേകി….
പപ്പയുടെ സാമീപ്യം കൊണ്ടാവാം ഉള്ളിലുള്ളയാൾ ഒന്നനങ്ങി…
അത് അറിഞ്ഞതുകൊണ്ട് അവൻ വീണ്ടും വീണ്ടും ചുംബിച്ചുകൊണ്ടേ ഇരുന്നു… അകത്തുള്ളയാൾ അനക്കവും തുടരുന്നു…
സഹികെട്ടു ഞാനവന്റെ തലപിടിച്ചു മാറ്റി…
Once more നേത്രാ….. ചിണുങ്ങി പറയുന്നവനെ നോക്കിനിന്നുപോയി… ഇവന്റെ കൊഞ്ചലാണ് എന്റെ മൂത്ത
രണ്ടുകുരുന്നുകൾക്കും കിട്ടിയിട്ടുള്ളത്… ചിരിയും ഇതേപോലെ പകർത്തിവെച്ചിട്ടുണ്ട് ഇവൻ…
” മതി ജോ…” രണ്ടാളും എന്നെ കഷ്ടപ്പെടുത്തുവാ ഒരിടത്ത് പപ്പാ ഒരിടത്തു ബേബി ”
“അച്ചോടാ എന്റെ കുഞ്ഞു തളർന്നുപോയോ… അതോ കുശുമ്പാണോ…. നിനക്ക് ഉമ്മതരാത്തതിൽ…”
” എനിക്കെങ്ങും വേണ്ട നിങ്ങടെ ഉമ്മ… ആ വയലിൻ ക്ലാസ്സിലെ ആൻറിയ ക്ക് കൊണ്ടുക്കൊടുക്ക്…” നിനക്ക് അങ്ങോട്ടൊരു
ചായവ് ആരുന്നല്ലോ പണ്ട് 😏😏
ഞാൻ മുഖം വെട്ടിച്ചു തിരിഞ്ഞിരുന്നു
” എന്റെ പൊന്നു കൊച്ചേ….അവളെ ഒരു ഫ്രണ്ട് ആയെ കണ്ടുള്ളു…അത് പോട്ടെ നിന്നോടുള്ള ഇഷ്ട്ടം പോലും നീ
അറിഞ്ഞില്ലാലോ…. മണ്ടി.. ”
” ദേ… എന്നെ മണ്ടിയെന്ന് വിളിച്ചാലുണ്ടല്ലോ “കൈചൂണ്ടി ചുണ്ടുകൂർപ്പിച്ചു ഞാൻ പറഞ്ഞു
” എന്തു ചെയ്യും “?
ചൂടിയ കൈവിരലിൽ പിടിച്ചൊരു കുഞ്ഞുമുത്തമേകിയവൻ ചോദിച്ചു..
” എനിക്ക് രണ്ട് ആൺമക്കളാ… ഓർത്തോ… അവരെ വിട്ട് തല്ലിപ്പിക്കും ഞാൻ “😏😏
” ഓഹോ…. എന്റെ ബേബി വന്നോട്ടെടി… എനിക്കും ചോദിക്കാനും പറയാനും ആൾക്കാരൊണ്ട് “..
” ആ അത് പറഞ്ഞപോഴാ ഓർത്തെ…
ഞാനിന്ന് ആലോചിരുന്നപ്പോൾ ഒരു നെയിം കിട്ടി ബേബിക്ക്… മൂത്ത രണ്ടാൾക്കും ജോ അല്ലെ പേരിട്ടത് ”
” അതെ അതോണ്ടെന്താ…. നല്ല കിടിലൻ നെയിം അല്ലെ രണ്ടാൾക്കും 😌😌

* ആഷ്വിൻ നേത്ര ജോർദാൻ *
* എഡ്രിക് നേത്ര ജോർദാൻ *
” അതെ but ഇത്തവണ ഞാൻ പേരിടും ”
” കേൾക്കട്ടെ എന്റെ കുഞ്ഞ് ഈ കുഞ്ഞിതലവെച്ചു കണ്ടുപിടിച്ച പേര് ”
*കാശ്‌
വി നേത്ര ജോർദാൻ ”
“മോളായിരിക്കുമോ നേത്ര…”
അവൻ കണ്ണിൽ ആവോളം സ്നേഹം നിറച്ചുകൊണ്ട് ചോദിച്ചു…
” അതെ…. മോളാണ്…. നിന്റെ കണ്ണുകളിലെ കുസൃതിയും നിറഞ്ഞപുഞ്ചിരിയും സ്നേഹവുമെല്ലാം പകർന്നുകിട്ടിയ…..കുഞ്ഞു
നേത്ര…”
ഞാനവന്റെ നെഞ്ചിലേക്ക് തലചായ്ച്ചുകൊണ്ട് പറഞ്ഞു…
അവന്റെ കൈകൾ എന്നെ തഴുകുന്നുണ്ടായിരുന്നു..
കണ്ണുകളടച്ചു…. ഞാനന്ന് കണ്ട സ്വപ്നത്തെ ഒന്നൂടി മനസ്സിലേക്കാവാഹിച്ചു….
“…Yes….I dreamt of you ..”
ആ സ്വപ്നമാണ് എന്നെ നിന്നിലേക്ക് നയിച്ചത്…. എന്റെ പ്രണയത്തെ എന്നെ അറിയിച്ചത്…….
– Zaayaaah💫

One comment

Leave a Reply

Your email address will not be published. Required fields are marked *