writing – manu m manu
എന്നും തനിച്ച് യാത്ര ചെയ്യാനാണ് എനിക്കിഷ്ടം....... ചില യാത്രകളിൽ കുറെ ഓർമ്മകൾ സമ്മാനിച്ചു ഓരോ നിമിഷങ്ങളും കടന്നുപോകും..... മനസ്സിൽ മായാതെ കിടക്കുന്ന ഒരു യാത്ര. ഒരിക്കലും മറക്കാനാവാത്ത യാത്ര.....
ഈ പ്രാവശ്യം ഞാൻ പോകുന്നത് ഇല്ലിക്കക്കല്ലിലേക്കാണ്. ഈരാറ്റുപേട്ടയില്‍നിന്ന് അഞ്ചു കിലോമീറ്റര്‍ അകലെയാണ് തീക്കോയി. അവിടെനിന്ന് അടുക്കം വഴി എട്ടു കിലോമീറ്റര്‍ അകലെ ഇല്ലിക്കക്കല്ല് മല. ത്രേതായുഗത്തില്‍ പിളര്‍ന്നുവീണ അംബരചുംബികളായ രണ്ടു കല്ലുകളാണ് അവിടത്തെ പ്രധാന ആകര്‍ഷണം.
അടുത്തകാലത്ത് സൗകര്യപ്രദമായി പണിതൊരുക്കിയ മലമ്പാതയിലൂടെയാണു യാത്ര. പതിവുപോലെ തന്നെ.ബുള്ളറ്റ് ക്ലാസ്സിക് 350 മച്ചാനാണ് എന്റെ സാരഥി.മൂന്നിലാവിൽ നിന്ന് എണ്ണമറ്റ Hairpin വളവുകൾ നിറഞ്ഞ 9 km താണ്ടി മലമുകളിലെത്തി…… എവിടെ കണ്ണിനും മനസ്സിനും കുളിരേകുന്ന കാഴ്ചയാണ് സമ്മാനിക്കുന്നത്. മനസ്സിലെ എല്ലാം ദുഃഖങ്ങളും മാറ്റിവച്ച് മതിമറന്ന് കാറ്റിന്റെ മൃദുലമാം സ്പർശനമേറ്റ് ഏതോ മായാ ലോകത്ത് എന്നപോലെ ഞാനും അത് ആസ്വദിച്ചു നിന്നു…… ഇവിടെ ഇങ്ങനെ നിൽക്കുമ്പോൾ സമയം പോകുന്ന അറിയില്ല. സമയം 5 30 കഴിഞ്ഞിരിക്കുന്നു. ഇനി പോയി റൂം എടുക്കാം ബാക്കിയുള്ള കാഴ്ചകൾ ഇനി നാളെ ആവാം. തൽക്കാലം ഈ പ്രകൃതിയോട് വിട പറഞ്ഞു കുറച്ചു വിശ്രമിക്കാം…….
” അയ്യോ കുട്ടി ഇനി ഇവിടുന്ന് വണ്ടി കിട്ടാൻ പ്രയാസമാണ്.”
” അങ്ങനെ പറഞ്ഞാൽ പറ്റില്ല…. എനിക്ക് പോയേ പറ്റൂ “
ഹോട്ടലിലേക്ക് പോകുന്ന വഴിക്കാണ് ഞാൻ അവളെ ആദ്യമായി കണ്ടത്.
” എന്താ…. എന്താ ചേട്ടാ പ്രശ്നം?”
” അതോ, അഞ്ചര കഴിഞ്ഞാൽ പിന്നെ ഇവിടുന്ന് വണ്ടികൾ ഒന്നും കിട്ടില്ല. ഈ കുട്ടിക്ക് ഇന്ന് തന്നെ തിരിച്ചു പോണമെന്നാ പറയണേ”
” അതെ ഇവിടെ നിന്നും വണ്ടികൾ കിട്ടാൻ പ്രയാസമാണ്. ഇവിടെ എവിടെയെങ്കിലും സ്റ്റേ ചെയ്തിട്ട് നാളെ രാവിലെ പോയാ പോരെ “
അവളെന്നെ വല്ലാതെ തുറിച്ചുഒന്ന് നോക്കി.അതെനിക്ക് അത്ര രസിച്ചില്ല. അതുകൊണ്ടുതന്നെ ഞാൻ അത്രയ്ക്ക് കാര്യമാക്കില്ല. ഹോട്ടലിൽ വന്ന റൂമെടുത്തു….. കുളിയെല്ലാം കഴിഞ്ഞ് ഫുഡ് കഴിക്കാൻ പുറത്തേക്കിറങ്ങി…..
പുറത്ത് നല്ല തണുപ്പുണ്ട്….. ഞാൻ താമസിക്കുന്ന ഹോട്ടലിൽ ഫുഡ് കിട്ടാത്തതുകൊണ്ട് റോഡിന്റെ സൈഡിലുള്ള തട്ടുകടയിലേക്ക് ലക്ഷ്യമാക്കി നടന്നു. അവിടെ വച്ച് വീണ്ടും ഒരു വട്ടം കൂടി ആ കുട്ടിയെ കണ്ടു.
” എന്നോട് വിരോധം തോന്നരുത്. നേരുപാട് ആയില്ലേ. ഇവിടെ….. ഇവിടെ ഇങ്ങനെ ഈ സമയത്ത് അതും പരിചയമില്ലാത്ത നാടല്ലേ.”
ഈ പ്രാവശ്യം നോട്ടമൊന്നും ഉണ്ടായില്ല.പക്ഷേ അവളൊന്നും മിണ്ടിയില്ല.
ആ….എന്തെങ്കിലും അവിടെ ഞാൻ എന്തിനാ വെറുതെ.
” ചേട്ടാ കഴിക്കാൻ എന്താ ഉള്ളേ “
“ദോശ മാത്രം ഉള്ളൂ “
“ആ ഒരു സെറ്റ് ദോശ താ “
ഞാൻ ദോശ വാങ്ങി കഴിക്കുമ്പോൾ അവളെന്നെ എടക്കണ്ണിട്ട് നോക്കുന്നുണ്ടായിരുന്നു.
” ആ കുട്ടി വല്ലതും കഴിച്ചാവോ? മനസ്സിൽ ചോദ്യമുണർന്നു…
” അതെ ഫുഡ് വല്ലതും കഴിച്ചായിരുന്നോ?
ഈ പ്രാവശ്യവും ഒന്നു മിണ്ടില്ല. പക്ഷേ അവളുടെ ദയനീയമായ നോട്ടം അതിലെല്ലാമുണ്ട്….
“മ്മ് ,ചേട്ടാ ഒരു സെറ്റ് ദോശ കൂടി……”
“ഇന്നാ ഇത് കഴിക്ക്”
” എനിക്ക് വേണ്ട “
” എടോ തന്നെ കണ്ടാൽ അറിയാം താൻ ഒന്നും കഴിച്ചിട്ടില്ല എന്ന്. മടിക്കേണ്ട വാങ്ങ് “
ആദ്യം ഒന്നു മടിച്ചെങ്കിലും. പിന്നെ അവൾ വാങ്ങി കഴിച്ചു…..
” ചോദിക്കുന്നതുകൊണ്ട് വിരോധം തോന്നരുത്. പറയാൻ പറ്റുമെങ്കിൽ പറാ .താൻ തനിച്ചാണോ വന്നേ?
“അതെ, എന്താ?
“അല്ല, ഇവിടെ അഞ്ചര കഴിഞ്ഞാൽ വണ്ടി കിട്ടില്ല എന്ന് അറിയാൻ പാടില്ലായിരുന്നു.”
” അത്……”
എന്താ പറയേണ്ടത് എന്ന് ആലോചിച്ചു അവൾ നിന്നു….
” അതൊക്കെ പോട്ടെ ഇനിയെന്താ തന്റെ പ്ലാൻ”
“അറിയില്ല….”
“തൽക്കാലം ഇവിടെ എവിടെയെങ്കിലും റൂം എടുക്ക്”
” അത്…. “
” പേടിക്കണ്ട താൻ എന്റെ കൂടെ വാ “
മടിച്ചു മടിച്ച് അവൾ എന്റെ കൂടെ വന്നു.
” ചേട്ടാ ഒരു സിംഗിൾ റൂം കൂടി “
” ആ ഇവിടെ അഡ്രസ്സ് എഴുത്. ആധാർ കാർഡ് വേണം “
” ആധാർ കാർഡ് ഉണ്ടോ”
“മ്മ്, ദാ “
“മ്മ്, 1000 രൂപ അഡ്വാൻസ്”
” 1000 രൂപ അഡ്വാൻസ് കൊടുക്കണം പണമുണ്ടോ?”
” എന്റെ കയ്യിൽ പണമില്ല”
” ഇന്നാ ചേട്ടാ”
” റൂം നമ്പർ 101″
“വാ…..”
റൂമിലേക്ക് പോകുമ്പോഴുംഞാൻ അവളെ തന്നെ ശ്രദ്ധിച്ചു…. എന്തോ സംതിങ് പ്രോബ്ലം. എന്തായാലും ഇനി ഇന്നൊന്നും ചോദിക്കേണ്ട. നാളെ ആവട്ടെ…..
” ഇനി വാതിൽ അടച്ചു കിടന്നോളു. നാളെ രാവിലെ കാണാം “
“മ്മ്…… താങ്ക്സ് “
“മ്മ്ഹ്…. ഗുഡ് നൈറ്റ് “
” ഗുഡ് നൈറ്റ് “
ആ കുട്ടിയെ ഭദ്രമായി റൂമിൽ ആക്കിയതിനു ശേഷം. ആശ്വാസത്തോടെ ഞാൻ വന്നു കിടന്നു. കിടന്നതേ ഓർമ്മയുള്ളൂ ക്ഷീണം കൊണ്ട് ഞാൻ പെട്ടെന്ന് ഉറങ്ങിപ്പോയി . രാവിലെ ഉണർന്നപ്പോൾ എട്ടുമണി കഴിഞ്ഞിരുന്നു. വേഗം തന്നെ എഴുന്നേറ്റ് ഫ്രഷ് ആയി പുറത്തിറങ്ങി. നേരെ പോയത് ആ കുട്ടിയുടെ അടുത്തേക്ക് ആയിരുന്നു. ഞാൻ പോയി വാതില്‍ മുട്ടി.
അവൾ വാതിൽ തുറന്നു….
” താൻ നേരത്തെ എഴുന്നേറ്റ് റെഡിയായോ”
“മ്മ്…… തന്നെ കണ്ടിട്ട് യാത്ര പറഞ്ഞു പോകാമെന്ന് വിചാരിച്ചു. അതാ വെയിറ്റ് ചെയ്തത്”
” ഞാൻ…..വാ നമുക്ക് പോയി ബ്രേക്ക്ഫാസ്റ്റ് കഴിക്കാം”
“എനിക്ക് വേണ്ട “
“വാടോ”
പുറത്തുമഞ്ഞും സൂര്യന്റെ ചെറുരശ്മികളും ഇല്ലിക്കല്ലിനെ അതിമനോഹരം ആക്കി….. കഴിച്ചു കഴിഞ്ഞു ഞങ്ങൾ കുറച്ചു നടക്കാൻ തീരുമാനിച്ചു.
” അല്ല തന്റെ പേരെന്താ “
” രശ്മി “
” രശ്മി, നല്ല പേര്. ഞാൻ മാധവ്. അല്ല തനിക്ക് എന്താ സംഭവിച്ചേ “
“ഞാൻ………”
” പറയാൻ ബുദ്ധിമുട്ടാണെങ്കിൽ വേണ്ട ട്ടോ “
” ബുദ്ധിമുട്ടല്ല…. എന്റെ പേഴ്സ് ഇന്നലെ നഷ്ടപ്പെട്ടു. അതാ ഞാൻ ഇന്നലെ…. കഷ്ടി വീട്ടില്‍ എത്താനുള്ള പൈസ ഉള്ളുകയിൽ. “
‘ ഇത്രയേ ഉള്ളൂ അതിനു നമുക്ക് വഴി ഉണ്ടാക്കാം “
” ആട്ടെ എവിടെ വീട്?
” എറണാകുളം”
“ഞാൻ തൃശ്ശൂരാണ്. യാത്രകൾ ഇഷ്ടപ്പെടുന്ന ഒരു പാവം ബിടെക് ക്കാരൻ. താൻ പേടിക്കണ്ട പോകുമ്പോൾ നമുക്ക് ഒരുമിച്ച് പോകാം. തന്നെ ഞാൻ എറണാകുളത്ത് ആക്കാം…..”
“അത് തനിക്ക് ബുദ്ധിമുട്ടാവില്ലേ… ഇപ്പൊത്തന്നെ ഒരുപാട് ഉപകാരങ്ങൾ ചെയ്തു”
“ആഹാ വലിയ ബുദ്ധിമുട്ടാ. ഒന്ന് പോടാ. എന്നാ നമുക്ക് വിട്ടേക്കാം………”
അങ്ങനെ ഇല്ലിക്കക്കലിനോട് യാത്ര പറഞ്ഞു ഞങ്ങൾ തിരിച്ചു. സത്യം പറഞ്ഞാൽ ഈ യാത്ര പൂർണമായില്ല… നന്നായിട്ടൊന്ന് ആസ്വദിക്കാൻ പോലും പറ്റില്ല. എന്തോ ഈ കുട്ടിയെ തനിച്ചു വിടാൻ തോന്നിയില്ല അതാണ്.
വൈകുന്നേരം ആവാറായിപ്പോഴക്കും ഞങ്ങൾ എറണാകുളത്ത് എത്തി. എറണാകുളം സ്റ്റാൻഡിൽ ഞാൻ അവളെ ആക്കി…..
” എടോ നമ്മൾ ഇനി കാണൂമോ?
അവൾ ഒരു നിമിഷം തലകുനിച്ചു….
“മാധവ്…… ഒരുപാട് നന്ദിയുണ്ട്…… ഇത്…. ഇത് എന്റെ അവസാന യാത്രയാണ്.
ഞാൻ ഒരു ക്യാൻസർ പേഷ്യന്റ്
ആടോ. മരണം കാത്ത് കഴിയുന്ന ഒരു നിർഭാഗ്യവതി.ഡോക്ടർ വിധി എഴുതി കഴിഞ്ഞു…… അവസാന നാളുകളിൽ സന്തോഷിക്കാൻ കിട്ടുന്ന അവസരങ്ങളാണ് ഇതൊക്കെ…. ഇനി എപ്പോഴെങ്കിലും കാണാമെന്നുപോലും പറയാൻ എനിക്ക് കഴിയില്ല….. എന്തായാലും മരണംവരെ ഞാൻ തന്നെ മറക്കില്ല. അപ്പൊ ഒക്കെ ഞാൻ പോട്ടെ “
യാത്ര പറഞ്ഞു അവൾ തിരിഞ്ഞു നടന്നു……. അകന്നു ദൂരെ എത്തുന്നതിനു മുൻപേ. അവൾ തിരിഞ്ഞ് എന്നെ നോക്കി പുഞ്ചിരിച്ചു . തിരിച്ചു പുഞ്ചിരിക്കാൻ ആവാതെ ഞാൻ അവളെ തന്നെ അവളെത്തന്നെ നോക്കി നിന്നു… പിന്നീടുള്ള യാത്രകളിൽ ഞാൻ അവളുടെ മുഖം തിരയാറുണ്ട്….. ഇനി ആ കുട്ടിക്ക് അരുതാത്തത് എന്തെങ്കിലും സംഭവിച്ചു കാണുമോ? അറിയില്ല…….
നാലു വർഷങ്ങൾക്കുശേഷം. വീട്ടിൽ എന്നെ കല്യാണം കഴിപ്പിക്കാൻ അമ്മയും,അച്ഛനും തിരക്കുപിടിച്ച അന്വേഷിക്കുന്നു. പിടി കൊടുക്കാതെ ഞാൻ എന്റെ യാത്രകളിലേക്ക് വീണ്ടും….. അന്ന് മിസ്സ് ചെയ്താ യാത്ര……വീണ്ടും ഒരിക്കൽ കൂടി ഇല്ലിക്കക്കല്ലി ല്ലേക്ക്…..
ശുഭം
writing – manu m manu
Thank you for your sharing. I am worried that I lack creative ideas. It is your article that makes me full of hope. Thank you. But, I have a question, can you help me?
Can you be more specific about the content of your article? After reading it, I still have some doubts. Hope you can help me.