
പുതുവസ്ത്രം..
വിവാഹം കഴിക്കാൻ ഒരുങ്ങുന്ന ചെക്കനും പെണ്ണും പുതു വസ്ത്രങ്ങൾ ധരിക്കുന്നു.
എത്ര ഭംഗിയായി അണിഞ്ഞൊരുങ്ങുന്നു..
പുതിയ നാളുകളിലേക്ക് പോകാൻ വേണ്ടി..
പഴേയ രീതികൾ ചിട്ടകൾ സ്വഭാവങ്ങൾ എല്ലാം ഉപേക്ഷിച്ചു തന്നെ.
അവിടെ പുതിയ രീതികൾ ക്ക് തുടക്കം കുറിച്ചുകൊണ്ട് പെണ്ണിന്റെ കൈയിൽ നിലവിളക്ക് നൽകി വീടിനുള്ളിൽ പ്രവേശിപ്പിക്കുന്നു.
വിളക്ക് എന്നത് പ്രകാശം ..
ഈ പെണ്ണ് ആ വീടിന്റെ പ്രകാശം എന്നതല്ലേ.. അവിടുത്തെ ആൾക്കാർ അത് അംഗീകരിക്കുന്നതിന്റെ അടയാളമല്ലേ ഈ വിളക്ക് കൈമാറ്റം..
അവിടെ അവൾ അവരുടെ മകൾ ആയി വാഴണം അതല്ലേ അങ്ങനെ ഒരു ചടങ്ങ്.
പുതിയ ഇഷ്ടങ്ങളുടെ പിറകെ പോകാതെ ആ വീടിന്റെ ഇഷ്ടങ്ങൾക്ക് മുൻതൂക്കം നൽകി കൂടെ നിൽക്കാൻ ബാധ്യസ്ത ആകുമെങ്കിൽ മാത്രം കല്യാണത്തിന് സമ്മതം നൽകാവു.
അങ്ങനെയുള്ള പെൺകുട്ടികൾ അല്ലേ കുടുംബത്തിന്റെ ഐശ്വര്യം.
ഒരു കുടുംബം നിയത്രിക്കുന്നത് കുടുംബം എങ്ങനെ കൊണ്ടുപോകണം എന്നത് സ്ത്രീയുടെ മാത്രം ഉത്തരവാദിത്തം.
വീടിന്റെ നടത്തിപ്പിന്റെ ചുമതല നേടും തൂണായ , കാര്യസ്തനായ ഗൃഹനാഥൻ തന്നെ… ജോലിക്ക് പോകുന്ന ഗൃഹനാഥൻ, വീടിന്റെ ഉള്ളിലുള്ള കാര്യങ്ങൾ അറിയില്ല എന്നത് സത്യം… അതുകൊണ്ട് തന്നെ സ്ത്രീകൾ വീടിന്റെ വിളക്കായി തന്നെ വേണം.
ഇന്ന് ഇവിടെ വലിയ മാറ്റങ്ങൾ വന്നു.
വന്നു കേറുന്ന പെണ്ണ് മകനെക്കാൾ വിദ്യയും വിവരവും സമ്പള കൂടുതലും…
ആദ്യമൊന്നും കുഴപ്പമില്ല..
പിന്നെ അങ്ങോട്ട് ഒത്തു ചേരാൻ വലിയ ബുദ്ധിമുട്ട്…
അഭിപ്രായഭിന്നത തന്നെ മുന്നിൽ.
ആരുമായും ഒത്തു പോകാൻ പെണ്ണിന് കഴിയില്ല. ആണിനും
അവൾക്ക് വാശി, എന്റെ ഫ്രീഡം എന്റെ സ്വന്തം. വേറെ വീട് എടുത്താൽ ഒന്നിച്ചു താമസിക്കാം, അല്ലെ ഡിവേഴ്സ്.
ഇവിടെ ആണിന്റെ ഇഷ്ടങ്ങൾക് താല്പര്യമില്ല.
ചെക്കന്റെ ഇഷ്ടത്തിന് നിൽക്കാൻ ഇന്നത്തെ പെണ്ണിനെ പഠിപ്പിച്ചില്ല, എന്നതല്ലേ സത്യം.. അവിടെ അല്ലേ ഈ ആത്മഹത്യായും, കുത്തും, മരണവും കത്തിരും…
സ്നേഹം എന്താന്ന് അറിഞ്ഞവർ എന്തിനും കൂടെ നില്കും എന്നത് സത്യം. അവിടെ വിദ്യയല്ല പ്രധാനം സ്നേഹമാണ്.
സ്നേഹമുള്ളിടത് വിട്ടുവീഴ്ചകൾ സാധ്യം.
By ആൻ