
രാവിലെ ചിറ്റിലഞ്ചേരി ഗ്രാമം ഉണർന്നത് ഒരു ദു:ഖവാർത്തയുമായാണ്…. ആ വാർത്ത ഗ്രാമത്തിലാകെ പടർന്നു ….
“ഇതെന്താ പതിവില്ലാതെ ശേഖരേട്ടൻ്റെ വീട്ടിനു മുന്നിലൊരു ആൾക്കൂട്ടം…. എന്തുപറ്റി ?” രാമേട്ടൻ്റെ കടയിൽ ചായ കുടിക്കാനെത്തിയപ്പോളാണ് രാഘവൻ്റെ ചോദ്യം.
“അപ്പൊ ഒന്നും അറിഞ്ഞില്ലേ ശേഖരൻ്റെ മകൻ, ആ ചെക്കൻ ഇന്നലെ തൂങ്ങി “.
“എന്താ രാമേട്ട പറയുന്നെ ഇന്നലെ കൂടി ഞാൻ ആ പയ്യനെ കണ്ടതാണല്ലോ,,, പെട്ടെന്ന് എന്തു പറ്റി ” മുഖത്തുണ്ടായ ഞെട്ടൽ വിദഗ്ധമായി ഒളിപ്പിച്ചു രാഘവൻ തുടർന്നു.
“എന്താണ് കാരണം എന്ന് ഒന്നും അറിയില്ല. ഇപ്പോഴത്തെ കുട്ടികളല്ലേ…. എന്തെങ്കിലും ചെറിയൊരു കാരണം മതില്ലോ മുന്നും പിന്നും ചിന്തിക്കാതെ ഇങ്ങനൊക്കെ ചെയ്യാൻ…. എന്തായാലും പോലീസ് ഒക്കെ വന്നിട്ടുണ്ട് …. അവരു കണ്ടു പിടിച്ചോളും…. “
ഒന്നമർത്തി മൂളിക്കൊണ്ട് രാഘവൻ, ശേഖരൻ്റെ വീട് ലക്ഷ്യമാക്കി നടന്നു.
***
സുഹൃത്തുക്കളും നാട്ടുകാരും പോലീസും അടക്കം വലിയൊരു ജനാവലി തന്നെ ധ്രുവിൻ്റെ വീട്ടിൽ തടിച്ചുകൂടിയിരുന്നു.
എന്നാലും ആത്മഹത്യ ചെയ്യാൻ മാത്രമുള്ള എന്തു പ്രശ്നമാ ആ ചെക്കനുള്ളെ. പലരും പല അഭിപ്രായങ്ങൾ പറഞ്ഞു.
പോലീസ് എത്തി ബോഡി എടുക്കുമ്പോൾ ആ അമ്മയുടെയും കൂടെപ്പിറപ്പിനെയും നിലവിളികൾ അവിടെയാകെ പ്രതിധ്വനിച്ചു.
ഇത് ധ്രുവിൻ്റെ കഥ. ചിറ്റിലഞ്ചേരി എന്ന ഗ്രാമത്തിലെ ഇടത്തരം കുടുംബത്തിലായിരുന്നു ധ്രുവിൻ്റെ ജനനം. കൂലിപ്പണിക്കാരനായ ശേഖരൻ്റെയും വീട്ടമ്മയായ വിമലയുടെയും രണ്ടു മക്കളിൽ ഇളയവൻ. മൂത്തയാൾ ധ്രുപ. ടൗണിലുള്ള ടെെയ്ലറിംഗ് ഷോപ്പിൽ പോകുന്നുണ്ട്. ജന്മനാ സംസാരശേഷി ഇല്ലായിരുന്നു അവൾക്ക്. ആ ഒരൊറ്റ കാരണം കൊണ്ട് വരുന്ന വിവാഹാലോചനകൾ പലതും മുടങ്ങി. ഒടുവിൽ മനസ്സിൽ വൈകല്യമില്ലാത്ത ഹരി എന്ന ചെറുപ്പക്കാരൻ്റെ ആലോചന വന്നതോടെ ആ അച്ഛൻ്റെയും അമ്മയുടെയും ആധി മാറികിട്ടി. അടുത്ത മാസമാണ് അവളുടെ കല്യാണം.
ഇളയവൻ ധ്രുവ്… പഠിക്കാൻ മിടുക്കൻ…. പഠിത്തത്തോടൊപ്പം ചെറിയ ജോലികൾ ചെയ്തു വീട്ടുകാരെ സഹായിച്ചു. ഇപ്പോൾ ദുബായിലാണ് ജോലി ചെയ്യുന്നത്.. MCA കഴിഞ്ഞതിനു ശേഷം അവൻ്റെ ഒരു കൂട്ടുകാരനാണ് ദുബായിലേക്ക് കൊണ്ടുപോയത്. വിവാഹാത്തോടനുബന്ധിച്ച് ഒന്നര മാസത്തെ ആദ്യ അവധിക്ക് നാട്ടിൽ എത്തിയതാണ് ധ്രുവ് എന്ന ഇരുപത്തി അഞ്ചു വയസ്സുള്ള ചെറുപ്പക്കാരൻ….
ലീവ് കിട്ടി നാട്ടിൽ എത്തിയപ്പോൾ അവന് സ്വർഗ്ഗം കിട്ടിയത് പോലെ ആയിരുന്നു ….
ഒരു ദിവസം കൂട്ടുകാരുമൊത്ത്, ക്ഷേത്രത്തിലെ ആൽമരത്തിനു ചുറ്റും കെട്ടിയ തിട്ടയിലിരുന്ന് നാട്ടിലെ വിശേഷങ്ങൾ പറയുമ്പോഴാണ് ,
ആ നാട്ടിൽ പുതിയതായി താമസമാക്കിയ രാഘവൻ എന്നയാളെ ധ്രുവ് പരിചയപ്പെട്ടത്.
അയാളും ,അയാളുടെ പതിനേഴ് വയസ്സുള്ള മകളും മാത്രമായിരുന്നു അയാളുടെ കുടുംബം … മകളുടെ ജനനത്തോടെ ഭാര്യ മരിച്ചു പോയതായാണ്. പിന്നീട് അങ്ങോട്ട് ഉള്ള അയാളുടെ ജീവിതം മകൾക്ക് മാത്രമായിട്ട് ഒതുങ്ങി… കേട്ടപ്പോൾ ആ മനുഷ്യനോട് വല്ലാത്ത ബഹുമാനം തോന്നി അവന്. പലപ്പോഴും അവർ തമ്മിൽ കാണുകയും കുശലാന്വേഷണങ്ങൾ നടത്തുകയും ചെയ്തിരുന്നു.
അങ്ങനെയിരിക്കെയാണ് നാട്ടിൽ വന്നതിൻ്റെ സന്തോഷത്തിന് ഒരു ചെറിയ കുപ്പി എങ്കിലും പൊട്ടിക്കണമെന്ന് കൂട്ടുകാർ നിർബന്ധം പിടിച്ചത്.
കൂട്ടുകാരുമൊത്ത് മദ്യപിക്കുന്നതിനടയിലാണ് രാഘവൻ അവിടേക്കു വരുന്നത്. എല്ലാവരും പോയശേഷം,,, ഒപ്പം നടക്കുന്നതിനിടയിലാണ്,, മദ്യലഹരിയിലായിരുന്ന ധ്രുവിനെ രാഘവൻ സ്വന്തം വീട്ടിലേക്ക് ക്ഷണിക്കുന്നത്. കുറച്ച് അധികം കഴിച്ചിരുന്നതിനാൽ ആ ക്ഷണം സന്തോഷപൂർവ്വം നിരസിക്കുകയാണുണ്ടായത്. എന്നാൽ അയാളുടെ സ്നേഹപൂർവ്വമായ നിർബന്ധത്തത്തിനു വഴങ്ങി ധ്രുവ് ആ രാത്രിയിൽ അയാൾക്കൊപ്പം അയാളുടെ വീട്ടിൽ എത്തി.
വീട്ടിലെത്തിയ അവരെ സ്വീകരിച്ചത് അയാളുടെ സുന്ദരിയായ മകളായിരുന്നു.
രാഘവൻ മകളെ ധ്രുവിന് പരിചയപ്പെടുത്തി ….
ഇരുവരും സംസാരത്തിലേർപ്പെട്ട നേരം മകൾ കുടിക്കാനുള്ള വെള്ളവുമായെത്തി. വെള്ളം കുടിച്ചു കൊണ്ടിരിക്കെയാണ് എന്തോ മറന്നു എന്ന കാരണത്താൽ അയാൾ പുറത്തേക്ക് പോയത് ….
അമിതമായ മദ്യത്തിൻ്റെ ലഹരിയോ അതോ അവിടുന്ന് കുടിച്ച വെള്ളത്തിൻ്റെയോ … ധ്രുവിവിന് ബോധം നശിച്ചു .. ബോധം വരുമ്പോൾ വിവസ്ത്രനായ് കിടക്കുകയായിരുന്നു അവൻ. ആ പെൺകുട്ടി അരികിലിരുന്ന് പൊട്ടിക്കരയുന്നുണ്ട് ..ആ കാഴ്ച കണ്ട് അവൻ്റെ ശ്വാസം നിലച്ചുപോയി.
അതേ കാഴ്ച കണ്ട് അകത്തേക്ക് വന്ന രാഘവൻ പാടേ തളർന്ന് പോയിരുന്നു …
ധ്രുവവിൻ്റെ അപേക്ഷകളൊന്നും അയാൾ ചെവിക്കൊണ്ടില്ല … പോലീസിൽ പരാതിപ്പെടുമെന്ന അയാളുടെ വാക്കിൽ ഭയന്ന് എന്തുവേണമെങ്കിലും ചെയ്യാമെന്ന് വാക്ക് കൊടുത്തു. ഒടുവിൽ പത്ത് ലക്ഷം രൂപ നൽകിയാൽ പരാതിയില്ലന്ന് രാഘവൻ വെളിപ്പെടുത്തി .
എങ്ങനെ കാശുണ്ടാക്കും എന്നോർത്ത് വല്ലാത്തൊരു മാനസികാവസ്ഥയിലായിരുന്നു ധ്രുവ്. പിന്നീട് അങ്ങോട്ട് കാശ് ഉണ്ടാക്കാനുള്ള തത്രപ്പാടിലായിരുന്നു അവൻ.
ചേച്ചിയുടെ വിവാഹത്തിനായി മാറ്റി വച്ച കുറച്ച് കാശ് കൈയ്യിലുണ്ട്. പക്ഷേ അതെടുത്താൽ പോലും ഇത്രയും തുക തികയില്ല. നാട്ടിലെ അറിയാവുന്ന സുഹൃത്തക്കോടൊക്കെ തിരക്കി. നിരാശ ആയിരുന്നു ഫലം.
ഒടുവിൾ ഗൾഫിലെ സുഹൃത്തുക്കൾ മുഖേന പത്ത് ലക്ഷം രൂപ രാഘവന് നൽകി…
പക്ഷേ രാഘവൻ വീണ്ടും പണം ആവിശ്യപ്പെട്ടു ….
“നിങ്ങൾ എന്താ ഈ പറയുന്നത് എനിക്ക് ഒരു തെറ്റുപറ്റി പോയി. അതുവച്ച് നിങ്ങൾ എന്നെ ബ്ലാക്ക്മെയിൽ ചെയ്യുവാണല്ലേ ” ധ്രുവ്
പറയുന്നതൊന്നും കേട്ടതായി ഭാവിക്കാതെ, അടുത്ത ആഴ്ച പണം വേണമെന്നും ഇല്ലെങ്കിൽ വീട്ടിൽ വന്നു സംഭവിച്ചതൊക്കെ പറയുമെന്ന മുന്നറിയിപ്പും നൽകി അയാൾ നടന്നകന്നു.
വീട്ടിലെത്തിയ ധ്രുവിൻ്റെ കാതുകളിൽ, അയാളുടെ വാക്കുകൾ അപ്പോഴും മുഴങ്ങിക്കൊണ്ടിരുന്നു. അയാൾ വീട്ടിലെത്തി ഇതൊക്കെ പറഞ്ഞാൽ താൻ കാരണം തൻ്റെ അച്ഛനും അമ്മയും തകരും, ചേച്ചിയുടെ കല്യാണം മുടങ്ങും. പിന്നീട് ഇതുപോലെ ഒരു വിവാഹം വന്നു ചേരുമെന്ന ഉറപ്പുപോലുമില്ല.
ഓരോന്ന് ആലോചിച്ച് ഭ്രാന്തു പിടിക്കും പോലെ തോന്നി അവന്. മാനസികപിരിമുറുക്കം നിറഞ്ഞ ആ നിമിഷം എങ്ങനെ ഇതിൽ നിന്നു രക്ഷ നേടും എന്ന ചിന്തയിൽ അവൻ ഒരു വഴി കണ്ടെത്തി.
വീട്ടുകാർക്ക് അപമാനമുണ്ടാകാതെ മറ്റുള്ളവർ വെറുപ്പോടെ നോക്കാതെ സ്വതന്ത്രനാകാൻ തീരുമാനിച്ചു അവൻ.
വളരുന്ന കാലഘട്ടത്തിലെ പുതിയ കെണിമായ് വന്നെത്തിയ അവരെ തിരിച്ചറിയാതെ ധ്രുവ് ഒരു മുഴം കയറിൽ ജീവനൊടുക്കി …
സ്ത്രീ പീഡനത്തിന് എതിരെ മാത്രം പ്രതികരിച്ച മാധ്യമങ്ങൾ ആ മരണം കണ്ടില്ല …. പത്രത്തിലെ ചെറിയ ചരമ കോളത്തിലെ ഒരു ആത്മഹത്യ മാത്രമായിരുന്നു അത് . 🌹🌹🌹🌹🌹🌹🌹
Loved the writing voice here, friendly without being fake and confident without being arrogant, and a stop at firstisnotequallast carried the same tone forward, the kind of personality that makes a reader feel welcome rather than lectured at which is a balance plenty of writers struggle to find no matter how long they have been at it.
Your article helped me a lot, is there any more related content? Thanks! https://www.binance.com/en-ZA/register?ref=B4EPR6J0
Thanks for sharing. I read many of your blog posts, cool, your blog is very good. https://www.binance.info/register?ref=IHJUI7TF
Thank you for your sharing. I am worried that I lack creative ideas. It is your article that makes me full of hope. Thank you. But, I have a question, can you help me?