
ഇക്ക….
ഉം
ഇക്ക ഇങ്ങള് ഒന്ന് നോക്ക്
എന്താടി കാര്യം പറ
ഞാൻ മരിച്ച ഇങ്ങള് വേറെ പെണ്ണ് കെട്ടോ
മാഹിൻ :ഇല്ല
ഷാഹിന :സത്യം
ന്നാ ഇങ്ങള് വേറെ പെണ്ണ് കെട്ടണം. ഞാൻ മരണം കാത്തു കിടക്കുന്നവൾ ആണെന്ന് എനിക്കും നിങ്ങൾക്കും അറിയാം.. ക്യാൻസർ എന്നേം കൊണ്ടേ പോകൂ ല്ലെ ഇക്ക….
നീ ഒന്ന് മിണ്ടാതെ ഇരി ഷാഹി..
പടച്ചോൻ വിളിക്കുമ്പോ ഇയ്യും ഞാനും ഒകെ പോകും.
ആ.. ന്നാ ഇങ്ങളും ന്റെ ഒപ്പം മരിക്കോ നമ്മക് ഒരുമിച്ച് പോവാ.
ഇജ്ജ് ഒന്ന് എനിച് പോയിക്ക ഷാഹിന . ഞാൻ ഈ കണക്ക് ഒന്ന് എഴുതികോട്ടെ. ഒരേ ഒരേ പ്രാന്ത് പറയാതെ.
ഹും…. അല്ലങ്കിലും എനിക്ക് അറിയാം. ഞാൻ മരിക്കാൻ ഇങ്ങള് കാത്ത് ഇരിക്കാണ് വേറെ കെട്ടാൻ.
എന്റെ പൊന്നേ ഞാൻ വേറെ കെട്ടൂല പോരെ ജീവിത കാലം മുഴുവൻ നിന്നെ ഓർത്തു ഓർത്തു ജീവിതം തീർത്തുകൊള്ളാം.
ന്നാ… ഇങ്ങള് ഒരു സത്യം ചെയ്യ്. ഞാൻ മരിച്ചു കഴിഞ്ഞു എന്ന് എന്റെ ഖബറിന്റെ മേലിലെ മണ്ണ് ഉണങ്ങി വരണ്ട് കിടക്കുന്നുവോ അന്ന് ഇങ്ങള് വേറെ പെണ്ണ് കെട്ടാവൂ. അതുവരെ ഇങ്ങള് ആരേം കെട്ടരുത്.
ആ സത്യം നീ പറഞ്ഞപോലെ
മാസങ്ങൾ കഴിഞ്ഞു ഷാഹിന മരണപ്പെട്ടു.
ഒറ്റപ്പെടൽ മാഹിന്റെ മനസിനെ വല്ലാതെ അസ്വസ്ഥമാക്കൻ തുടങ്ങി. മറ്റൊരു വിവാഹത്തിന് കൂട്ടുകാർ നിര്ബന്ധിക്കാനും തുടങ്ങി.
അല്ലങ്കിലും എത്ര നാൾ ഇങ്ങനെ ഒറ്റക്ക്.. ദൈവം ഒരു കുഞ്ഞിനേയും തന്നില്ല .. ഷാഹിനക്ക് ആണേൽ സംശയ രോഗവും ഓളെ പേടിച്ചിട്ട് പെണ്ണുങ്ങളെ മുഖത്തു വരെ നോക്കാത്ത നാളുകൾ ആയിരുന്നു.. ആലോചിച്ചു നോക്കുമ്പോ ഓളെ കൂടെ ഉള്ള ജീവിതം ഞാൻ സന്തോഷം അറിഞ്ഞിട്ടില്ല. ന്നാലും ഓളെ വേദനിപ്പിച്ചു ഒന്നും പറഞ്ഞിട്ടും ഇല്ല. എന്ത് കൊണ്ട് ഇനി തനിക് ഒരു പെണ്ണ് കെട്ടിക്കൂട..
മനസ്സ് മാറാൻ തുടങ്ങിയ മാഹിൻ അന്ന് മുതൽ ഖബറിന്റെ അടുത്ത് പോയി എന്നും മണ്ണ് നോക്കൽ ആയി.
മണ്ണ് നനഞ്ഞ് ഇരിക്കുന്നു. മറ്റുള്ളവരെടെ ഖബർ വരണ്ട് കിടക്കുന്നു. ഇതന്ത് ഇങ്ങനെ മാഹിന് അത്ഭുതം തോന്നി.
നാളെ വന്ന് ഒന്നുടെ നോക്കാം.
മാഹിൻ മടങ്ങി പോയി.
പിറ്റേന്നും ചെന്നപ്പോയും അതുപോലെ തന്നെ.
നിരാശനായി വീണ്ടും മാഹിൻ മടങ്ങി.
5 മാസം അയാൾ അതെ നടപ്പ് തുടങ്ങി.
മടുത്തു നടന്നു നടന്നു…..
“ഓളെ സ്നേഹം”
മരിച്ചിട്ടും എന്റെ പുറകെ ഇണ്ട്.
ഇല്ലങ്കിൽ ഇങ്ങെനെ ഉണ്ടോ അതിശയം. സത്യം ചെയ്തും പോയി. വാക്ക് മാറ്റാനും പറ്റില്ല മരിച്ചു പോയാലും വാക്ക് വാക്ക് ആണല്ലോ.
2 ദിവസം ആയില്ലെ പോയിട്ട് ഇന്ന് ഒന്ന് പോയി നോക്കാം. എന്തങ്കിലും മാറ്റം ഉണ്ടായാലോ. എന്ന് അയാളുടെ മനസ്സിൽ തോന്നി.
പതിവിലും നേരത്തെ മാഹിൻ പള്ളിക്കാ ട്ടിലോട്ട് നടന്നു.
അവിടെ ചെന്നപ്പോ കണ്ട കാഴ്ച.. ഷാഹിനടെ സഹോദരൻ ഷെഫീഖ് ഓളെ ഖബർ നനഞ്ഞക്കുന്നു.
അടുത്തേക്ക് ചെന്ന് മാഹിൻ ചോദിച്ചു..
അല്ല ഷെഫീകെ ഇജ്ജ് എന്താ ഈ ചെയ്യുന്നേ..
ആ.. അളിയാ ഓള് മരിക്കുന്നയിന് കുറച്ചു ദിവസം മുന്നേ എന്നേ വിളിച്ചിട്ട് പറഞ്ഞിക്ക് എന്നും ഈ മൈലാഞ്ചിചെടിയും ഓളെ ഖബറും ന്നോട് എന്നും വന്ന് നഞ്ഞക്കണ മെന്ന് . എന്നാലേ ഓൾക് സന്തോഷം ഇണ്ടാകൂ എന്ന്.
മാഹിൻ ഓളെ ഖബറിലേക്ക് ഒന്ന് നോക്കി പല്ല് ഇറക്കി നാക്ക് കടിച്ചിട്ട് മനസ്സിൽ പറഞ്ഞു. മരിച്ചാലും തോയിര്യം തെരൂലല്ലെ കള്ളപന്നി…..
Thanks for sharing. I read many of your blog posts, cool, your blog is very good. https://www.binance.com/vi/register?ref=MFN0EVO1
Your point of view caught my eye and was very interesting. Thanks. I have a question for you. https://www.binance.info/en-ZA/register?ref=B4EPR6J0
Can you be more specific about the content of your article? After reading it, I still have some doubts. Hope you can help me.