
കനലായ്
നഗരങ്ങളുടെയും ചെറുഗ്രാമങ്ങളുടെയും അതിർവരമ്പുകളിലൂടെ ഫീനിക്സ് ഗ്രൂപ്പിൻറ്റെ ലോഗോ വെച്ച ആ ബ്ലാക്ക് എസ് യു വി കർണാടക ബോർഡർ വഴി കേരളത്തിലേക്ക് കടന്നു.ഡ്രൈവിംഗ് സീറ്റിൽ കനലുകളെരിയുന്ന കണ്ണുകളും ദൃഢതയുള്ള മുഖവുമായി അവൾ റോഡിൽ തന്നെ ശ്രദ്ധ കൊടുത്തു കാറോടിച്ചു.അവൾ ദ ലേഡി ബിഹൈൻഡ് ദ ഫീനിക്സ് ഗ്രൂപ്പ്.
ഫീനിക്സ് ഗ്രൂപ്പ് എന്നാൽ നിഗൂഢതകൾ നിറഞ്ഞ മുംബൈ ബേസ്ഡ് ആയിട്ടുള്ള ഒരു ഇൻറ്റർനാഷണൽ കമ്പനി ആണ്.ഒന്നര വർഷം കൊണ്ടു തന്നെ ഇന്ത്യയിലെ നമ്പർ വൺ കമ്പനികളിൽ ഒന്നായി മാറി.നാല് വർഷംകൊണ്ട് ഇൻറ്റർനാഷണൽ ലെവലിലേക്ക് ഉയരാൻ അവർക്ക് സാധിച്ചു.കഴിഞ്ഞ മൂന്ന് വർഷമായിട്ട് ബെസ്റ്റ് കമ്പനി , ക്യാളിറ്റി മാർക്ക് , ബെസ്റ്റ് ലേഡി എൻട്രപ്രൂണർ അവാർഡ്സ് ഇവർക്കാണ്.
എന്നാൽ ഇതൊന്നുമല്ല അവരെ വ്യത്യസ്തരാക്കുന്നത്.ഫീനിക്സിൻറ്റെ സിഇഒ ഒരു ലേഡിയാണ്.ബിസിനസ് ലോകത്ത് ആർക്കും ചുരുളഴിക്കാൻ പറ്റാത്ത ഒന്നാണ് അവർ.ലേഡി ഫീനിക്സ് എന്ന പേരിലാണ് അവർ അറിയപ്പെടുന്നത്.അവരുടെ പേര് പോലും ആർക്കും അറിയില്ല.അത്രയ്ക്കും അവർക്ക് നിർബന്ധമുണ്ടായിരുന്നു അവരുടെ ഐഡന്റ്റിറ്റി പുറത്തു പോവരുതെന്ന്.അവളുടെ മുഖമായി അവൾ ഈ ലോകത്തിന് മുന്നിൽ നിർത്തിയത് അവൾടെ പേഴ്സണൽ അസിസ്റ്റന്റ് അങ്കിത മേനോനെയാണ്.എന്നാൽ ഇന്നവളുടെ മുഖംമൂടി അഴിച്ചു വെക്കുകയാണ്.അതിനാണ് ഈ യാത്ര….
കാറിന്റെ ഗിയർ മാറുന്നതിനനുസരിച്ച് അങ്കിതയുടെ ചങ്കിടിപ്പും കൂടി.അവളെ നോക്കിയപ്പോൾ കണ്ണുകൾ ഒക്കെ ചുവന്ന് മുഖം വലിഞ്ഞു മുറുകി ഒരു രൗദ്രഭാവം.അങ്കിതക്ക് അവൾടെ ലേഡിടെ ഈ മാറ്റം അജ്ഞാതമായിരുന്നു…
പെട്ടെന്ന് ഫോൺ റിങ് ചെയ്തു.
” മേഡം , ഒറിജിൻ ഗ്രൂപ്പ് സിഇഒ ഹിമാദ്രി സർ ആണ് “
ആ പേര് കേട്ടതും അവൾടെ കണ്ണിൽ ഒരു ക്രൂരഭാവം മിന്നിമറഞ്ഞു.കോൾ കണക്ട് ചെയ്തു…
ഹിമാദ്രിയോട് ഫോർട്ട് കൊച്ചിയിൽ ഏതെങ്കിലും ഹൗസ്ബോട്ടിൽ വെച്ച് മീറ്റ് ചെയ്യാം .കൂടെ മറ്റാരും വേണ്ട.അവൾ ആരാണെന്ന് പുറത്തു പോവാൻ അവൾ ആഗ്രഹിക്കുന്നില്ലെന്നും പറഞ്ഞു കോൾ വെച്ചു..
” ഹിമാദ്രി ഞാൻ വരുന്നു.നിനക്കായ് , എന്റെ പ്രതികാരത്തിനായി , എന്റെ കൂടപിറപ്പിനായി “
റോഡിൽ നിന്ന് കണ്ണെടുക്കാതെ അവൾ മന്ത്രിച്ചു….
പതിനൊന്ന് ആയപ്പോൾ അവർ കൊച്ചിയിലെത്തി.ഒരു ലക്ഷ്വറി ഹൗസ്ബോട്ട് എടുത്ത് ഹിമാദ്രിക്ക് ഡീറ്റെയിൽസ് അയച്ചുകൊടുത്തു.
ഷാർപ്പ് പതിനൊന്നര ആയപ്പോൾ തന്നെ ഹിമാദ്രി എത്തി.ലേഡിയും അങ്കിതയും വന്നു.
ഒരു നിമിഷം ഹിമാദ്രി തനിക്കുമുന്നിലേക്ക് നടന്നുവരുന്ന ആ അപ്സരസിനെ കണ്ട് ആശ്ചര്യപ്പെട്ടു.വൈറ്റ് ഇറ്റാലിയൻ സ്റ്റോൺ സാരിയിൽ അവളൊന്നുകൂടെ സുന്ദരിയായിരിക്കുന്നു.കണ്ണുകളിൽ ദൃഢതയും ചുണ്ടിൽ ചെറിയൊരു പുഞ്ചിരിയും അതിന് മാറ്റുകൂട്ടാൻ മൂക്കിൽ ഒരു ചെറിയ മൂക്കുത്തിയും.വേറെ ആഭരണങ്ങളൊന്നുമില്ല.
പെട്ടെന്ന് തന്നെ ഹിമാദ്രി സ്ഥലകാലബോധം വീണ്ടെടുത്തു…
” വെൽകം മിസ്….? “
” മിസ് രുദ്രവേദ. ” അവളുടെ സ്വരം ഉറച്ചതാരുന്നു…
” നൈസ് നെയിം .ഫീനിക്സ് ഗ്രൂപ്പുമായിട്ട് ഒരു പ്രോജക്ട് ചെയ്യാൻ ഞങ്ങൾ ലക്കി ആണ്.അധികമാർക്കും കിട്ടാത്ത ചാൻസ് ആണ് ഞങ്ങളുടെ ഗ്രൂപ്പിന് കിട്ടിയത്. “
” ഞങ്ങളും ” അവളുടെ ചുണ്ടിൽ ഒരു പുച്ഛച്ചിരി വിരിഞ്ഞു….
” ലെറ്റ്സ് ഹാവ് എ ഡ്രിംഗ് ” വേദ ചോദിച്ചു..
” ഷുവർ “
അവൾ രണ്ട് ഗ്ലാസ്സിൽ വോഡ്ക പകർന്നു…
അത് കുടിച്ചതും ഹിമാദ്രിയുടെ ബോധം മറഞ്ഞു….
ബാംഗ്ലൂർ തന്റെ ഗസ്റ്റ്ഹൗസിൽ എത്തിയിരുന്നു വേദ…
ഒരു ഫോട്ടോ നെഞ്ചോടു ചേർത്തുവെച്ച് അലറി കരയുന്ന വേദയെയാണ് അങ്കിത റൂമിലേക്ക് വരുമ്പോൾ കാണുന്നത്….അങ്കിതക്ക് ഒന്നും മനസ്സിലാവുന്നില്ല.എന്തൊക്കെയോ വേദ പറയുന്നുണ്ട്.അത് എല്ലാവർക്കും അറിയാവുന്ന അഹങ്കാരിയും എന്താഗ്രഹിച്ചാലും അത് സ്വന്തമാക്കുന്ന തന്റേടിയുമായ ലേഡിയല്ല.മറിച്ച് ആർക്കുമറിയാത്ത നേട്ടങ്ങളേക്കാൾ കൂടുതൽ ജീവിതത്തിൽ നഷ്ടങ്ങൾ മാത്രം സംഭവിച്ച വേദയാണ്.തനിക്കറിയാത്ത വേദയാണ് തനിക്ക് മുന്നിൽ….
ഹിമാദ്രി ഉണർന്നപ്പോൾ ചുറ്റുമാരുമില്ലായിരുന്നു.അവൻ ഫോണെടുത്ത് വേദയെ വിളിച്ചു.സമനില വീണ്ടെടുത്ത് അവൾ കോൾ അറ്റന്റ് ചെയ്തു.
” ഹലോ രുദ്രവേദ എവിടെ താൻ “
” ബാംഗ്ലൂർ “
” അതെന്തേ ഡീൽ ഫിക്സ് ചെയ്യാതെ തിരിച്ചുപോയത്. “
” എന്റെ വരവിന്റെ ഉദ്ദേശം കഴിഞ്ഞു. “
” എന്ത് “
” നിന്റെ നാശം “
” വാട്ട് യൂ മീൻ ? “
” യെസ്. നിനക്കറിയുമോ നീയിപ്പോൾ സ്റ്റെറയിൽ ആണ്. “
” വാട്ട് “
” യൂ ആർ ഇംപൊട്ടന്റ് നൗ. ഒരുപാട് പെൺകുട്ടികളുടെ ജീവനും ജീവിതവും വെച്ച് കളിച്ചതല്ലേ നീ.ഇനി നീ കാരണം ഒരു ജീവിതം കൂടി തകരില്ല. ” അവൾ ഒന്ന് നിർത്തി…
” നിനക്കോർമ്മയുണ്ടോ കൃഷ്ണവേണിയെ.നീ സ്നേഹം നടിച്ചു ചതിച്ച് നിന്റെ മോഹങ്ങളെല്ലാം അവസാനിച്ചപ്പോൾ കെട്ടിത്തൂക്കിയ എന്റെ വേണിയെ. “
” നീ…ആരാ…” അവന്റെ ശബ്ദം വിറച്ചു.
” വേണിയുടെ അമ്മൂട്ടി …..
നിന്നോടവൾ പറഞ്ഞിട്ടുണ്ടാവും ജീവൻ പോകുന്ന ആ നിമിഷത്തിലും അവൾക്ക് വേണ്ടി ഞാൻ വരുമെന്ന്.എന്റെ കണക്ക് തീർക്കാൻ ഞാൻ വന്നു.ആദ്യം നിന്റെ ജീവനെടുക്കാനാണ് ഉദ്ദേശിച്ചത്.പക്ഷേ നീ മരിക്കാൻ പാടില്ല.നീയറിയണം നീ കാരണം ജീവനും ജീവിതവും മാനവും നശിച്ച ഓരോ പെണ്ണിന്റെയും അവരുടെ വീട്ടുകാരുടെയും വേദന.അതിന് നീ ജീവിക്കണം.ഇനി ഒരു പെണ്ണിനെ നോക്കുമ്പോൾ കൂടി നിനക്ക് എന്റെ മുഖം ഓർമ്മ വരണം.
ഗുഡ് ബൈ. “
ഇതെല്ലാം കേട്ട് അങ്കിത പകച്ചു നിൽക്കുകയാണ്.
അവളെ മറികടന്ന് വേദ റൂമിലെ ചുവരിന്റെ കർട്ടൺ വലിച്ചുമാറ്റി.അവിടെ സുന്ദരികളായ രണ്ട് പെൺകുട്ടികളുടെ ഫോട്ടോ മാല ഇട്ട് വെച്ചിരിക്കുന്നു.ഒന്ന് വേദയുടെ പടമാണ്.മറ്റേ ഫോട്ടോയുടെ അടുത്ത് പോയി നിന്ന് വേദ പറഞ്ഞു…
” ചേച്ചിക്കുട്ടീ , നിന്നെ ഈ ലോകത്ത് നിന്ന് പറഞ്ഞു വിട്ടവന്റെ ജീവിതം ഇന്ന് ഞാനെടുത്തു.നിന്റെ നഷാടസ്വപ്നങ്ങളെല്ലാം ഈ ലേഡി സഫലീകരിച്ചു.അതിന് എനിക്ക് എന്നെത്തന്നെ ഇല്ലാതാക്കേണ്ടി വന്നു.എന്റെ വേട്ട ഇവിടെ തുടങ്ങിയതേ ഉള്ളൂ .അവസാനിക്കുന്നില്ല . സ്ത്രീ സുരക്ഷിതയല്ലാത്ത ഈ സമൂഹത്തിൽ ഞാനുണ്ടാവും നിന്റെ സ്വപ്നം പോലെ അവരുടെ രക്ഷക്കായി അസ്തമയമില്ലാത്ത ലേഡി ഫീനിക്സായി…..”
ശുഭം
✏അഗ്നി ജ്വാല✏