അവിഹിതം..

വിവാഹ നിശ്ചയം കഴിഞ്ഞപ്പൊൾ മുതൽ വിളിതുടങ്ങിയതാണ് മനു നിത്യയെ..ഇനി പത്തുദിവസമെയുള്ളു കല്യാണത്തിന്…പക്ഷെ അവർക്ക് സംസ്സാരിച്ച് തീരുന്നില്ല…… നിത്യ. ബാർബർ കുമാരൻെറെ ഒരേയൊരു മകൾ.അമ്മയില്ല.നിത്യയ്ക്ക് മൂന്ന് വയസ്സുള്ളപ്പൊൾ അമ്മ മരിച്ചു.ബ്രസ്റ്റ് ക്യാൻസർ ആയിരുന്നു...അതിന് ശേഷം മറ്റൊരു വിവാഹം കഴിക്കാതെ കുമാരൻ മകൾക്ക് വേണ്ടി ജീവിച്ചു.അവളുടെ അച്ഛനും അമ്മയും അയാളാണ്...... നല്ല സാമാന്യം ഭേദപ്പെട്ട കുടുംബം ആണ് കുമാരൻെറത്...നാല് ജ്യേഷ്ഠാനുജൻമാരടങ്ങുന്നതാണ് കുമാരൻെറ കുടുംബം ...സഹോദരങ്ങൾ പരസ്പരം ഒത്തൊരുമയോടെ ജീവിക്കുന്നു...... നിത്യയ്ക്ക് സ്വർണ്ണമെല്ലാം കുമാരൻ നേരെത്തെ തന്നെ ഒരുക്കിയിരുന്നു..തൻെെ മകളെ രാജകുമാരിയെ പോലെ നല്ലൊരു ചെറുക്കന് വിവാഹം ചെയ്തു കൊടുക്കാനാണ് കുമാരൻെറ വലിയ സ്വപ്നം ...... സ്ത്രീധനം ഒന്നും അവർ ആവശ്യപ്പെട്ടില്ല..ഈ വീടും പുരയിടവും അവൾക്ക് തന്നേയല്ലേ...അതുകൊണ്ടാ ടെൻഷനില്ല.... ദിവസങ്ങൾ വേഗം ഒാടിമറഞ്ഞു..കല്യാണം വളരെ ആർഭാടമായി തന്നേ നടന്നു...എല്ലാവർക്കും സന്തോഷം.... വിവാഹത്തിൻെറ കുറച്ചു നാളുകൾ നിത്യ സന്തോഷവതിയായിരുന്നു.ഹണിമൂൺ ഊട്ടിയിലായിരുന്നു..അവർ ആടിപാടി സ്നേഹം പങ്കുവച്ചു....ആ സ്നേഹം മറ്റൊരു സന്തോഷത്തിനും കാരണമായി...നിത്യ അമ്മയാകാൻ പോവുന്നു..എന്ന് ഡോക്ടർ പറഞ്ഞപ്പൊൾ .. മനുവീട്ടീൽ എല്ലാവരും ഹാപ്പിയാണ്.അച്ഛൻ ഭാസ്ക്കരൻ..അമ്മ നളിനി.

പിന്നെ മനുവിൻെറ ജ്യേഷ്ഠൻെറ ഭാര്യ റീത്ത.ജ്യേഷ്ഠൻ രതീഷ് ഒരു ബൈക്കാക്സിഡണ്ടിൽ മരണപ്പെട്ടു.ഒരു പെൺ കുഞ്ഞുണ്ട്..ലക്ഷ്മി…റീത്ത ഭർത്തൃവീട്ടിൽ തന്നെയാണ് താമസം….. പതിവുപോലെ കുളിയും കഴിഞ്ഞ് റൂമിൽ കയറി്യപ്പൊൾ ഒരു കാഴ്ച കണ്ട് നിത്യ ഞെട്ടിപ്പോയി. റീത്തയും മനുവും കെട്ടിപിടിച്ച് നിൽക്കുന്നു..നിത്യയെകണ്ടപാടെ റീത്ത മുറിവിട്ടിറങ്ങിപോയി.... മനു നിത്യയെ നോക്കി...പുറത്തേക്ക് പോവാൻ ഭാവിച്ചു..നിത്യ തടഞ്ഞു...എനിക്കറിയണം..മനുവേട്ടാ ഇവിടെ എന്താണ് നടക്കുന്നത്..ഇതുപോലെ ഒരു ദിവസം നിങ്ങൾ അവരുടെ മുറിയിൽ നിന്നറിങ്ങിവരുന്നത് ഞാൻ കണ്ടു...പക്ഷെ അന്നെനിക്കൊന്നും തോന്നിയില്ല....ഇന്ന് ഞാൻ നേരിൽ കണ്ടു....പറയണം..എന്താണെന്ന്....അറിയണമെനിക്ക്..... അവൾ വിറയ്ക്കുകയായിരുന്നു..ഒരുപാട് സ്വപ്നത്തോടെയായിവിടെ വന്നത്..ഇപ്പൊ....അവൾ മനുവിനെ നോക്കി..എന്താ നിങ്ങളൊന്നും മിണ്ടാത്തത്..... ,മനു ശരവേഗത്തിൽ അവളെ തട്ടിമാറ്റി വീടിനുപുറത്ത് വന്നു ബൈക്ക് സ്റ്റാര്‍ട്ട് ചെയ്തു റോഡിലേക്ക് പോയി..... നിത്യ നേരെ റീത്തയുടെ റൂമിലെത്തി ..'' ചേച്ചീ...എന്തായാലും എന്നോട് പറയണം.അല്ലേല്‍ ഞാനെൻെറച്ഛനെ അറിയിക്കും..കണ്ടത് ഞാനെല്ലാവരോടും പറയും.....

റീത്ത ബെഡിൽ നിന്നെഴുന്നേറ്റ് ജനലിനരികിലെത്തി…പിന്നെ പതിഞ്ഞ ശബ്ദത്തിൽ സംസാരിച്ചു തുടങ്ങി…നീ കണ്ടത് ചെറുതാണ് നിത്യാ…ഇതിലും വലുത് നീ കാണാനിടയായാൽ നീ എന്തു ചെയ്യും…എന്തു പറയും…ഞാനെല്ലാം പറയാം..എന്നോട് ദേഷ്യം വേണ്ട…ഞാനും മനുവും പ്രണയത്തിലാണ്.ഇപ്പൊഴല്ല. കൊല്ലം ക്രൈസ്റ്റ് കോളജിൽ പഠിക്കുന്ന കാലംമുതൽ… ഞങ്ങൾ സമപ്രായക്കാർ..ഇവിടുള്ള ആർക്കും ഞങ്ങളെ സംശയമുണ്ടായിരുന്നില്ല...എൻെറ മോളുടെ അച്ഛനാണവൻ...അമ്മ ആരെ ചൂണ്ടിക്കാണിക്കുന്നുവൊ അയാളാണച്ഛൻ.പക്ഷെ ഞാൻ എൻെറ മകൾക്ക് കാണിച്ചു കൊടുത്തത്..രതീക്ഷിനെയായിരുന്നു.... ഞാനിവനെം വിട്ടീവീട്ടീന്ന് പോകില്ല...ഭർത്താവ് മരിച്ചപ്പൊൾ എല്ലാരും പറഞ്ഞു...എന്നെ കല്യാണം കഴിക്കാൻ പക്ഷെ ഇവിടുത്തെ അച്ഛനും അമ്മയും സമ്മതിച്ചില്ല...അതിന് ഞങ്ങൾ കുറ്റക്കാരല്ല..... എനിക്ക് ഒരു ഭർത്താവിൽ കിട്ടേണ്ടതെല്ലാം ഇവൻ തന്നു..ഇപ്പൊഴും തരുന്നുമുണ്ട്...ഞാൻ എതിർത്തിട്ടില്ല....പക്ഷെ പുറമെ മനുവിൻെറ ഭാര്യ നീയാണ്...നീമാത്രം.... നിനക്കെന്താണ് തോന്നുന്നത് അത് നീ ചെയ്യുക.എനിക്കൊന്നും പറയാനില്ല .പക്ഷെ താലികെട്ടിയില്ലെങ്കിലും മനു എൻെറ ഭർത്താവാണ്...എൻെറ കുഞ്ഞിൻെറ അച്ഛനാണ്.. നിത്യ ഇടിവെട്ടേറ്റ പോലെ തരിച്ചു നിന്നു...വിയർത്തു കുളിച്ചു..കണ്ണിലിരുട്ടാവുന്നപോലെ തോന്നി...ഇനി ഞാനെന്തു ചെയ്യും.... ,മനു നേരം വൈകിയാണ് വന്നത്.നല്ലവണ്ണം മദ്യപിച്ചിട്ടുണ്ട്.റൂമിലെത്തി വാതില്‍ ലോക്ക് ചെയ്തു..മനു കട്ടിലിൽ ഇരുന്നു...'' നിത്യാ...തെറ്റ് പറ്റിപ്പൊയി...ഇനി ഒന്നും ചെയ്യാൻ പറ്റില്ല...ഞാൻ നിങ്ങളെ രണ്ടുപേരെയും പൊന്നുപോലെ നോക്കാം.നിത്യ എനിക്ക് മാപ്പു തരണം..അവൻ നിത്യയുടെ കാലിൽ വീഴാൻ ശ്രമം നടത്തി..... നിത്യയൊഴിഞ്ഞുമാറി..

ഞാൻ നാളെ വീട്ടിൽ പോകും..അച്ഛനോടെല്ലാം തുറന്ന് പറയണം..എൻെറച്ഛൻ പാവമാണ്…അച്ഛന് ഞാനെയുള്ളു….എനിക്ക് വയ്യ..എനിക്ക് പേടിയാവുന്നു….. ഇതുകേട്ടതോടെ മനു ക്ഷുഭിതനായി..ഈ വീട്ടീന്ന് നീ എങ്ങും പോകില്ല.പറയുന്നത് കേൾക്കുന്നതാ നിനക്ക് നല്ലത്...അല്ലേല്‍ കൊന്ന് കളയും..മനു ശബ്ദമുയർത്തി.....

നിത്യയും വിട്ടില്ല.അവൾ റീത്ത പറഞ്ഞത് മുഴുവൻ അവനോട് പറഞ്ഞു…ആ മുറിയിൽ നിന്ന് ശബ്ദമുയർന്നു…പിന്നെ ഒരു നിലവിളിയായിരുന്നു കേട്ടത്…പുറത്ത് നിന്നും അച്ഛൻ ഭാസ്ക്കരൻ വാതില്‍ ചവുട്ടി തുറന്നു…..രക്തത്തിൽ കുളിച്ച് നിത്യ പിടയ്ക്കുന്നു...മനു ദേഷ്യഭാവത്തിൽ കട്ടിലിൽ ഇരിക്കുന്നു.അവൻ ഗർഭിണിയായ നിത്യയുടെ അടിവയറ്റിൽ ചവുട്ടി....ചവുട്ടേറ്റ് ബോധമില്ലാതെ നിത്യ തറയിൽ കിടക്കുന്നു... ,വീട്ടിന് ചുറ്റും ആൾക്കൂട്ടമായി മാറി...പൊടുന്നനെ ഒരു വണ്ടി വന്നു..നിത്യയേയും കൊണ്ട് ആശുപത്രിയിലേക്ക്...

ഐ സി യുവിലേക്ക്..
ഡ്യൂട്ടി ഡോക്ടർ മധുപാൽ ഭാസ്ക്കരനോടായി പറഞ്ഞു…സീരിയസ്സാണ്…ബ്ലഡുവേണം…എത്രയും പെട്ടെന്ന്….. ഭാസ്ക്കരൻ ആരൊക്കെയൊ ഫോണിൽ വിളിച്ചു..കാര്യം പറഞ്ഞു...നിത്യയുടെ അച്ഛനും ആൾക്കാരും അവിടെയെത്തി....ഒരു ഭയാനക അന്തരീക്ഷം.... നിത്യയുടെ അച്ഛൻ കുമാരൻ ഏങ്ങലടിച്ച് കരയുന്നു..കുമാരനെ ആരൊക്കെയൊ സമാധാനിപ്പിക്കുന്നുണ്ട്.....ൻെറ മോൾക്കീ ഗതി വന്നല്ലോ....എൻെറീശ്വരൻമാരെ ആ പാവം നിലവിളിക്കുകയാണ്.... അരമണിക്കൂര്‍ കഴിഞ്ഞ് ഡോക്ടർ പറഞ്ഞു..കുഴപ്പമില്ല ..കുമാരന് മകളെ കാണണമെന്ന് പറഞ്ഞു.ഡോക്ടർ വിലക്കിയില്ല.ഉറങ്ങികിടക്കുന്ന തൻെറ മകളെയും കണ്ട് അയാൾ പുറത്തിറങ്ങി.....

പിറ്റേന്ന്
അച്ഛനെ ന വിളിക്കുന്നു.ഐസുവിൽ നിന്ന് സിസ്റ്റർ പറഞ്ഞതനുസരിച്ച് കുമാരൻ അങ്ങോട്ടു പോയി….എല്ലാ കഥയും നിത്യ അച്ഛനോട് പറഞ്ഞു.ൻെറ മോൾ വിഷമിക്കേണ്ട. ഇനി നീ എങ്ങോട്ടും പോണില്ല.നമ്മുക്കീ ബന്ധം വേണ്ട മോളെ .. ഒഴിവാക്കാം.മോള് സമാധാനപ്പെട്…അച്ഛനും മോളും കെട്ടിപിടിച്ച് കരഞ്ഞു… പുറത്ത് കുമാരൻെറ സഹോദരങ്ങൾ നിൽപുണ്ടായിരുന്നു...പയ്യനെതിരെ കേസ്കൊടുക്കണം..അവനെ വെറുതെ വിടരുത്...ഉടനെ തന്നേ ഈ ബന്ധം അറുത്തു മാറ്റണം...ഇതായിരുന്നു അവരുടെ നിലപാട്..നിത്യയെ തിരിച്ചു കിട്ടിയ സന്തോഷവും അവരുടെ മുഖത്തുണ്ട്....

ഒരു വലിയ ആപത്തിൽ നിന്നും രക്ഷപ്പെട്ട സന്തോഷമായിരുന്നു അവർക്കൊക്കെ…..

പോലീസ് കേസ്സെടുത്തു..രാത്രിയിൽ ബാംഗ്ലൂർ ബസ്സിൽ വച്ച് മനുവിനെ പോലീസ് അറസ്റ്റു ചെയ്തു…ഇനി വിവാഹമോചനം.അതുടനെ കിട്ടും.വലിയ ഒരു ചതിയിൽ നിന്നും രക്ഷപ്പെട്ട സന്തോഷത്തിലാണ് നിത്യയും അവൾടെ കുടുംബവും……

(ശുഭം )

One comment

Leave a Reply

Your email address will not be published. Required fields are marked *