
“” കൂടപ്പിറപ്പ്””
സ്മിത വേഗം നടന്നു ബസ് സ്റ്റോപ്പിലേക്ക്….
ബസ് വരാൻ ഇനി അഞ്ചു മിനിറ്റെ ഉള്ളു… ഇന്ന് വിനീതിന്റെ മെസ്സേജൊന്നും കണ്ടില്ലല്ലോ?? എന്ത് പറ്റിയോ ആവോ?? .
ആലോജിച്ചു നിന്നപ്പോഴേക്കും ബസ് വന്നു.. ഭാഗ്യം.. സീറ്റുണ്ട്..
ഒരു മണിക്കൂർ യാത്ര യുണ്ട് ജോലിസ്ഥലത്തേക്ക്….
ഒരു ചാർട്ടേർഡ് അകൗണ്ടന്റിന്റെ ഓഫീസിൽ ആണ് സ്മിത വർക്ക് ചെയ്യുന്നത്… ഭർത്താവ് ഒരു പ്രൈവറ്റ് കമ്പനിയിൽ തന്നെ ജോലി ചെയ്യുന്നു. രണ്ടു കുട്ടികളും ഉണ്ട്…
ആളൊരു ചെറിയ എഴുത്തുകാരി ആണ്… ബസ്സിൽ ഇരിക്കുന്ന ഈ ഒരു മണിക്കൂർ കൊണ്ട് മുഖപുസ്തകത്തിലെ ഗ്രുപ്പിൽ വരുന്ന ഏകദേശം കഥകളൊക്കെ വായിച്ചു തീർക്കണം… അതിനിടയിൽ വരുന്ന മെസ്സേജുകൾക്ക് മറുപടിയും കൊടുക്കണം…. അങ്ങനെ ഒരിക്കൽ പരിചയപ്പെട്ടതാണ് വിനീതിനെ…
എഴുതുന്ന കഥകൾക്കെല്ലാം ലൈകും കമന്റും തരും… ഇൻബോക്സിൽ വന്നു അഭിപ്രായം പറയും..
ചേച്ചി, ഇന്ന് കഥ പോസ്റ്റുന്നുണ്ടോ,, എഴുതുന്നുണ്ടോ,,, ഇങ്ങനെ ചോദിച്ചുകൊണ്ടിരിക്കും… നാളുകൾ ചെല്ലുന്തോറും അവർ തമ്മിൽ നല്ല കൂട്ടായി…. കൂടപ്പിറപ്പുകൾ ഇല്ലാതിരുന്ന സ്മിതക്ക് വിനീത് കൂടപ്പിറപ്പായി.,…
ഇങ്ങനെ ചാറ്റ് ചെയ്യുന്നവരോട് സാധാരണ കൂടുതൽ അടുക്കാറില്ല… പക്ഷെ, ഇവനോട് എന്തോ ഒരു പ്രത്യേക സ്നേഹം തോന്നുന്നു…. നല്ലൊരു ചെറുപ്പക്കാരൻ, നല്ല സംസാരം മാത്രം……. ചേച്ചി സുഖമാണോ,, ചേച്ചി ഭക്ഷണം കഴിച്ചോ,, ഇങ്ങനെ എപ്പോഴും ചോദിച്ചുകൊണ്ടിരിക്കും….. ഒരിക്കലും ഒരു ഇഷ്ടക്കേട് തോന്നുന്ന സംസാരം ഉണ്ടായിട്ടില്ല…..
ഏകദേശം മുപ്പത് വയസ്സോളം പ്രായം വരും.. എന്നാൽ കുട്ടികളുടെ നിഷ്കളങ്കതയോടെ യുള്ള സംസാരമാണ്……
ഒരിക്കൽ സംസാരിച്ചുകൊണ്ടിരിക്കുന്ന സമയത്ത് അവൻ പറഞ്ഞു,
“””ചേച്ചി, എനിക്ക് അടുക്കളയിൽ കുറച്ചു ജോലിയുണ്ട്… അതുകഴിഞ്ഞു വരാം കേട്ടോ….”””
അവനെന്താ അടുക്കളയിൽ, വീട്ടിൽ ആരും ഇല്ലേ ആവോ?? വരുമ്പോ ചോദിക്കാം.. സ്മിത ആലോചിച്ചു….
കുറച്ച് സമയത്തിന് ശേഷം അവന്റെ മെസ്സേജ് വന്നു…..
“” ചേച്ചി ഞാൻ വന്നു… “”
“”നീയെന്താ വിനീത് കിച്ചണിൽ… ആരുമില്ലേ അവിടെ?????
“” ഇല്ല ചേച്ചി, എനിക്ക് ഒരു അനിയത്തി മാത്രം ഉള്ളു… അവളുടെ കല്യാണം കഴിഞ്ഞു.. ഇപ്പോൾ അഞ്ചു വർഷം ആയി….. പിന്നെ ഞാൻ ഒറ്റക്കാണ് വീട്ടിൽ..””..
“”അപ്പൊ നിന്റെ മാതാപിതാക്കൾ???””
“”അനിയത്തിക്ക് പത്തുവയസ്സുള്ളപ്പോൾ അച്ഛൻ മരിച്ചു.. മഞ്ഞപ്പിത്തം ആയിരുന്നു.. അറിഞ്ഞില്ല….
ഞാൻ പത്തിൽ പഠിക്കുന്നു…. കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ പ്രഷർ അടിച്ചു വീണു അമ്മയും പോയി……
പിന്നീട് ഞങ്ങൾ രണ്ടാളും മാത്രമായി…
തറവാട് അടുത്ത് തന്നെയാണ്… കിടക്കാൻ സ്വന്തമായി ചെറുതാണെങ്കിലും ഒരു വീടുണ്ടായിരുന്നു.. അത് കൊണ്ട് വീട്ടിൽ തന്നെ നിന്നു ഞങ്ങൾ…..
ഞാൻ പ്ലസ് ടു കഴിഞ്ഞ് തുടർന്ന് പഠിച്ചില്ല…. ഓരോ ജോലികളും ചെയ്തു. .. ഇപ്പോൾ കാർപെന്റെർ ആയി ജോലിചെയ്യുന്നു…
അവളെ പഠിപ്പിച്ചു, ഡിഗ്രി വരെ. ….. അതുകഴിഞ്ഞു കല്യാണം കഴിച്ചുവിട്ടു….
വീട് പുതുക്കി പണിതു….
കല്യാണം ഒക്കെ വരുന്നുണ്ട്, പക്ഷെ, അവർക്കൊക്കെ എനിക്ക് വിദ്യാഭ്യാസം പോരാ, ജോലി പോരാ ന്നൊക്കെ ആണ്….
ഇപ്പോൾ ഞാൻ ഒറ്റക്കാണ്.. അഞ്ചുവർഷം ആയി… ഇതൊക്കെ ശീലം ആയി.. ഫുടൊക്കെ ഞാൻ ഉണ്ടാക്കും. ജോലിക്ക് പോകുമ്പോൾ കൊണ്ടുപോകും…. ചായ വരെ ഫ്ലാസ്കിൽ ആക്കി കൊണ്ടുപോകും.., എന്റെ പൈസയൊന്നും ഞാൻ പുറത്തു കൊടുക്കാറില്ല… ഒരു ചിരിയോടെ അവൻ പറഞ്ഞു….”””””
സ്മിത ഓർമകളിൽ നിന്നുണർന്നു…
സ്റ്റോപ്പെത്തി…..
അവൾ ബസ്സിറങ്ങി വേഗം ഓഫീസിലേക്ക് നടന്നു….
വിനീതിന്റെ മെസ്സേജോന്നും വന്നില്ലല്ലോ?? എന്ത് പറ്റിയോ ആവോ?? ഇന്നലെ സൺഡേ ആയത് കൊണ്ട് വീട്ടിൽ നല്ല ജോലിയുണ്ടെന്ന് പറഞ്ഞു….. ഓഫീസിൽ ഇനി ഉച്ചക്കേ ഫോൺ എടുക്കാൻ പറ്റു…. അപ്പൊ വിളിച്ചു നോക്കാം…… അവൾ പതിയെ ജോലിയിൽ മുഴുകി….
ഒരുമണി ആയപ്പോ വേഗം ഫോണെടുത്തു നോക്കി… മെസ്സേജ് കിടക്കുന്നുണ്ട്.. 11 മണിക്ക് .. “”ചേച്ചി,, ഞാൻ ഉച്ചക്ക് വിളിക്കാം “”””….
അപ്പൊത്തന്നെ കാൾ വന്നു…. “”നീ എവിടെ ആയിരുന്നു???
“”” ഇന്നലെ നല്ല ജോലിയായിരുന്നല്ലോ, രാത്രി ആയപ്പോഴേക്കും , ഒരു നെഞ്ചുവേദന പോലെ തോന്നി… തറവാട്ടിൽ നിന്ന് ഇളയച്ഛന്റെ മോന്റെ കൂടെ ഹോസ്പിറ്റലിൽ പോയി.. വന്നപ്പോ ലേറ്റ് ആയി….
രാവിലെ എഴുന്നേറ്റപ്പോളും വൈകിപ്പോയി… “””
“”” ഇപ്പോൾ എങ്ങനെയുണ്ട്??? ഡോക്ടർ എന്ത് പറഞ്ഞു?????”””
അവളുടെ വാക്കുകളിലെ പേടി കണ്ടപ്പോൾ അവന്റെ കണ്ണ് നിറഞ്ഞു…..
“””പേടിക്കാൻ ഒന്നുമില്ല ചേച്ചി, നീർക്കെട്ടിന്റെ ആണ്…. മരുന്ന് കഴിച്ചാൽ മതി. മാറിക്കോളുമെന്ന് പറഞ്ഞു…..””””
“” നീ ഫുഡ് കൊണ്ടുവന്നോ???
ആ ചേച്ചി കൊണ്ടുവന്നു…. കഴിക്കാൻ പോണു… ചേച്ചി കഴിച്ചോളൂ….. വൈകിട്ട് വിളിക്കാം….. “”””
“”ഡാ നിനക്ക് ഇന്ന് റസ്റ്റ് എടുത്തു കൂടായിരുന്നോ?? “”
“””അതൊന്നും വേണ്ട ചേച്ചി, ഞാൻ ഓക്കേ ആണ്.. “””
“”ശരി “”…
സ്മിത ഫോൺ കട്ട് ചെയ്ത് ഊണ് കഴിക്കാൻ പോയി….
അവന് എന്തും പറയാൻ ഉള്ള ഒരു കൂടപ്പിറപ്പായിരുന്നു സ്മിത…
കൂടെ ജോലി ചെയ്യുന്ന ലയ കളിയാക്കി..””” കൂടപ്പിറപ്പ് വിളിച്ചോ “??””
സ്മിത ചിരിച്ചു കൊണ്ട് പറഞ്ഞു…. “”
“” ആരോരുമില്ലാത്തവർക്ക് ഒരു കൂട്ടാവുക, അവർക്ക് പറയാനുള്ളതെല്ലാം കേട്ട് കൂടെയുണ്ടാവുക, ആ ഒരു സന്തോഷം പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്…. ആ ഒരു തണൽ അനുഭവിക്കുന്നവരുടെ സന്തോഷവും….
“”” രക്തബന്ധം കൊണ്ടല്ലെങ്കിലും കർമ ബന്ധം കൊണ്ട് ഒരു കൂടപ്പിറപ്പാകുക,, അല്ലെങ്കിൽ ഒരു കൂടപ്പിറപ്പിനെ കിട്ടുക എന്നുള്ളതാണ് നമ്മുടെ യൊക്കെ ജീവിതത്തിലെ പുണ്യം… “””
ശുഭം..,…
I don’t think the title of your article matches the content lol. Just kidding, mainly because I had some doubts after reading the article.
Your point of view caught my eye and was very interesting. Thanks. I have a question for you.
I don’t think the title of your article matches the content lol. Just kidding, mainly because I had some doubts after reading the article.