
ഹലോ ഓട്ടോ….❣️
“” എനിക്ക് ഈ ഓട്ടോക്കാരനെ വേണ്ട അച്ഛൻ കണ്ടില്ലേ അയ്യാളെ?കറുത്ത് തടിച്ച് വീട്ടിലെ പ്രാരാബ്ദവും പേറിയ ഒരു സാധനം.!!!”” ആ വീട്ടിൽ നിന്ന് ഇറങ്ങി കുറച്ചു ദൂരം എത്തിയതും ഒന്ന് വീഴാൻ പോയതിനാൽ കുറച്ചു നേരം നിന്ന് ചെരുപ്പ് ഒന്ന് ശരിയാക്കുമ്പോഴാണ് അനിഷ്ടത്തോടെ തന്നെ കുറിച്ച് പറയുന്ന അവളുടെ വാക്കുകൾ കേൾക്കാൻ ഇടയായത്.. എന്തോ അതുകേട്ടപ്പോൾ ഹൃദയത്തിൽ ആരോ കഠാര കുത്തി ഇറക്കിയ പോലെ തോന്നി…
വേണ്ടായിരുന്നു ഇങ്ങനെ ഒരു വരവ്..!!. സത്യത്തിൽ അമ്മയുടെ നിർബന്ധപ്രകാരം ആയിരുന്നു ഈ പെണ്ണുകാണൽ പോലും… വയസ്സ് 30 ആയി ഇനിയും വൈകിയാൽ പെണ്ണ് കിട്ടില്ല എന്ന പുള്ളിക്കാരിയുടെ പേടി…ഇപ്പൊ തോന്നുന്നു അമ്മ നിർബന്ധിച്ചു എന്നുകരുതി ഇങ്ങോട്ട് വരണ്ടായിരുന്നു എന്ന്.. അല്ല അവള് പറഞ്ഞതിലും കാര്യമുണ്ട് കറുത്ത് തടിച്ച ഈ ഓട്ടോ ഓടിക്കുന്ന എന്നെ അവൾക്ക് പിടിച്ചു കാണില്ലയിരിക്കും…. അല്ലെങ്കിലും ഈ സൗന്ദര്യം ശ്രദ്ധിക്കാൻ ഒന്നും നമുക്ക് നേരം കൂടി ഇല്ല. ഈ ഓട്ടോ ഓടിക്കുന്നത് ഒരു പ്രശ്നമായി തോന്നിയിട്ടുമില്ല.. കാരണം അന്നം മുടങ്ങാതെ കിട്ടുന്നത് ഇവനെ ഇങ്ങനെ ഓടിച്ചിട്ട് ആണെന്ന് ആ പെണ്ണിനെ അറിയില്ലല്ലോ..
അന്ന് അച്ഛൻ മരിച്ചപ്പോൾ ആകെ തനിക്കു തന്നത് ഇവനെ മാത്രമായിരുന്നു… ബാക്കിയൊക്കെ കടങ്ങൾ ആയിരുന്നു എന്ന് സാരം… ഒരു അറ്റാക്കിനെ രൂപത്തിൽ ചേതനയറ്റ് കിടക്കുന്ന അച്ഛനെ ഞാൻ കണ്ടത് ഇരുപത്തിരണ്ടാം വയസ്സിൽ ആണ്… അന്ന് വരെ ഓട്ടോ ഓടിച്ചിരുന്ന അച്ഛനും ഒരു കടയിൽ പോയി ഇരുന്ന് അമ്മയുമാണ് ഞങ്ങൾ അഞ്ചുപേരും അടങ്ങുന്ന കുടുംബം മുന്നോട്ടു പോകാനുള്ള മൂലകാരണം.. എനിക്ക് താഴെ രണ്ടു അനിയത്തിമാർ ആയതിനാൽ തന്നെ അവരെ നോക്കേണ്ട ഉത്തരവാദിത്വം എനിക്ക് ആണല്ലോ… പക്ഷെ അച്ഛൻ പോയതിൽ പിന്നെ വീടിന്റെ സകല ഉത്തരവാദിത്വവും സ്വന്തം തോളിലേറ്റിയ മാതൃക മകനായി ഞാൻ മാറിയപ്പോൾ അവിടെ നശിച്ചത് എന്റെ സ്വപ്നങ്ങൾ തന്നെ ആയിരുന്നു എന്ന് ഞാൻ ആരോട് പറയും…
അങ്ങനെ അച്ഛന്റെ വിയോഗത്തിൽ ഇരുപത്തിരണ്ടാമത്തെ വയസ്സിൽ ഞാനാ കാക്കി അണിഞ്ഞു… എന്നാലും പഠനം മുടക്കാൻ ഞാൻ തയ്യാറല്ലായിരുന്നു… പക്ഷേ അവിടെയും വിധി എന്നെ പരീക്ഷിച്ചത് അമ്മക്ക് ഒരു നെഞ്ച് വേദന തന്നു കൊണ്ടായിരുന്നു… അറ്റാക്ക് അതും ഫസ്റ്റ് സ്റ്റേജ് ആയിരുന്നു.. അതിനുശേഷം അമ്മയെ പണിക്ക് വിടുന്ന പരിപാടി ഞാനങ്ങ് നിർത്തി… ഇതിനിടയ്ക്ക് പിജി കംപ്ലീറ്റ് ചെയ്തു എന്നുള്ളതാണ് ആകെയുള്ള ഒരു ആശ്വാസം.. ഒത്തിരി ജോലികൾക്ക് പോയി നോക്കി എങ്കിലും ഒന്നും അങ്ങോട്ട് ശരിയാവാത്തതിനാൽ വീണ്ടും ഈ ഓട്ടോ തന്നെ തന്റെ കുടുംബത്തിന്റെ കാര്യങ്ങൾ നോക്കി… പണമില്ലായിരുന്നു എങ്കിലും സമാധാനം ഉണ്ടായിരുന്നു എന്റെ വീട്ടിൽ…!!!
അങ്ങനെ ഓട്ടോ ഓടിച്ചു തന്നെയാണ് കല്യാണ പ്രായമായ രണ്ടു പെങ്ങമ്മാരെ ഞാൻ കെട്ടിച്ച് വിട്ടതെന്ന് അവൾക്കറിയില്ലല്ലോ… രാത്രിയും പകലും ഉറക്കം പോലുമില്ലാതെ ഓട്ടോ ഓടിച്ചതിന്റെ ഷീണം മാറിയത് സർവ്വാഭരണ വിഭൂഷിതയായി തന്റെ പെങ്ങമ്മാർ വിവാഹവേദിയിൽ കണ്ടപ്പോഴാണ്..ഒരുവിധ കുറവുകളും ഇല്ലാതെ തന്റെ രണ്ട് പെങ്ങമ്മാരെയും കല്യാണം കഴിച്ച് നല്ല നിലയിൽ അയച്ചപ്പോഴാണ് ഒരു ചേട്ടൻ എന്ന.നിലയിൽ സന്തോഷം കൊണ്ട് എന്റെ കണ്ണ് നിറഞ്ഞത് പോലും ..
പക്ഷെ അവരെ കെട്ടിച്ചു വിട്ടതിന് ശേഷം അമ്മയ്ക്ക് ഒരു മകളെ വേണം എന്ന് പറഞ്ഞപ്പോൾ അന്ന് തനിക്ക് അത് ഒരു തമാശ ആയിരുന്നു… “”രണ്ടു പെൺമക്കൾ പോരെ “”എന്ന് അമ്മയോട് ചോദിച്ചതിന് കിട്ടിയത് തലക്കിട്ട് ഒരു കൊട്ടായിരുന്നു . പിന്നീട് ആ ചോദ്യം ഇല്ലായിരുന്നു…. എന്നാൽ എല്ലാ പ്രാരാബ്ദവും തലയിലേക്ക് എടുത്തുവെച്ച് എല്ലാം ശരി ആയി കടങ്ങളും മറ്റും തീർന്നത് ഈ അടുത്തകാലത്ത് ആയതുകൊണ്ടായിരിക്കാം അമ്മ വീണ്ടുമാ കല്യാണക്കാര്യം എടുത്തിട്ടത്..
അമ്മയുടെ നിർബന്ധം കാരണം ഇപ്പോൾ ഏകദേശം നാലു പെണ്ണുകാണൽ കഴിഞ്ഞു എല്ലായിടത്തും പ്രശ്നം താൻ ഓട്ടോകാരനാണ് എന്നതാണ് … ഇവിടെയും പ്രശ്നം അത് തന്നെ.. പക്ഷെ തന്നിൽ ഒരു നിമിഷം പോലും ഞാൻ ഒരു കൂലിപ്പണി കാരനാണ് എന്ന് പറയുന്നതിൽ അപകർഷതബോധം തോന്നിട്ടില്ല.. ഇവനില്ലെങ്കിൽ ഞാൻ ഇല്ല എന്നത് തന്നെ കാരണം… അങ്ങനെ പെട്ടന്ന് ഉപേക്ഷിക്കാൻ പറ്റിയ ബന്ധം അല്ലാലോ അത്…. അവൻ ഓർമകളിൽ ഒന്ന് പുഞ്ചിരിച്ചു…
ചിന്തകൾക്ക് കടിഞ്ഞാൺ ഇട്ടുകൊണ്ട് അവിടെ നിന്ന് ഇറങ്ങുമ്പോൾ അകത്തു നിന്ന് അവളുടെ അച്ഛൻ അവളെ സമാധാനിപ്പിക്കുന്നുണ്ടായിരുന്നു….
പിന്നെ അവിടെ നിൽക്കാൻ തോന്നിയില്ല നേരെ വിട്ടത് ബീച്ച്ലേക്ക് ആണ്… അവിടെ ആണ് തന്റെ ഓട്ടോ സ്റ്റാന്റ്…. പെണ്ണ് കാണാൻ കൂടെ ഉണ്ടായിരുന്ന കൂട്ടുക്കാരൻ ഓരോന്ന് ചോദിച്ചു എങ്കിലും അവനോട് ഒന്നും തന്നെ പറയാതെ ഒരു പുഞ്ചിരിയിൽ മറുപടി ഒതുക്കി…. അവനെ അവന്റെ വീട്ടിൽ വീട്ടിട്ടാണ് ഓട്ടോ സ്ഥന്റിലേക്ക് പോന്നത് പോലും…
❣️❣️❣️❣️❣️❣️❣️❣️❣️❣️
“”ഏയ് ഓട്ടോ ചേട്ടാ…. “””” ഒറ്റയ്ക്ക് അരികിൽ നിന്ന് മാറി കുറച്ചു മാറി നിന്നപ്പോൾ ആണ് തന്റെ ഓട്ടോക്ക് അരികിൽ ഒരു പെൺകുട്ടി നിൽക്കുന്നത് കണ്ടത്… ആരെയോ തേടി കണ്ട് പിടിച്ചതിന്റെ സന്തോഷം അവളുടെ കണ്ണുകളിൽ അന്നേരം ഉണ്ടായിരുന്നു… അവൾ വീണ്ടും തന്നെ കൈ കാട്ടി വിളിച്ചു കൊണ്ട് ആദ്യം കിടക്കുന്ന തന്റെ ഓട്ടോയിൽ കയറിയതും എല്ലാം വളരെ പെട്ടെന്ന് ആയിരുന്നു..
“”എങ്ങോട്ടാ? “”എന്ന് ഞാൻ അവളോട് ചോദിച്ചതും അവൾ ഒന്ന് പുഞ്ചിരിച്ചു.. ഒരു പക്ഷെ ഒത്തിരി അർഥങ്ങൾ ഉള്ളൊരു പുഞ്ചിരി..
“” പൂർണി ടെസ്റ്റൈൽസ് “” അവൾ പതിയെ പറഞ്ഞു..
“”മം…”” ഒന്ന് മൂളിക്കൊണ്ട് ഞാൻ വണ്ടി ഒന്ന് സ്റ്റാർട്ട് ആക്കിയതും കണ്ടു കൗതുകത്തോടെ എന്നെ നോക്കി ഇരിക്കുന്നവളെ…
“” വിനീതേട്ടന് എന്നെ മനസിലായില്ലേ….അതോ മനസിലാക്കാത്ത പോലെ നടിക്കുന്നതാണോ ?””ഇത്തിരി പരിഭവം കലർന്നിരുന്നു വാക്കുകളിൽ….
പക്ഷെ തന്റെ മൗനം അവളെതളർത്തിയോ? അറിയില്ല.. പക്ഷെ പെണ്ണ് വിടാൻ തയ്യാറല്ലെന്ന് അവളുടെ അടുത്ത വാക്കുകളിൽ നിന്ന് തന്നെ മനസിലായി…
“”ഓ ജാഡ ആവും അല്ലേ… ആഹ് എന്നെ മനസിലായി കാണും എന്ന് അറിയാം അതാണല്ലോ ഞാൻ അടുത്ത് വന്നപ്പോ ഒന്ന് പതറിയത്…. “” അവൾ എന്തോ വലിയ കാര്യം കണ്ട് പിടിച്ചത് പോലെ പറഞ്ഞു..
“”നീയിപ്പോ എന്താ അഞ്ജലി ചെയ്യുന്നേ…”” അവളുടെ വാക്കുകൾ. കേട്ടതായി ഭാവികാതെ ഇത്തിരി ഗൗരവത്തോടെ തന്നെ ഞാൻ ചോദിച്ചു..
“”ഓ അപ്പോ പേര് മറന്നിട്ടില്ല അല്ലെ…. പിന്നെ ആ ചോദിച്ചതിന് ഉത്തരം നമ്മളിപ്പോ പോകുന്നിടത് തന്നെ ആണ്.. അവിടെ ഇപ്പോൾ അക്കൗണ്ട് സെക്ഷൻ മാനേജ് ചെയ്ത് കൊണ്ട് ഇരിക്കുവാണ്… അവിടന്ന് ഏട്ടൻ പോയത്തിൽ പിന്നെ ഒരു മടുപ്പ് ആയിരുന്നു.. എന്നാലും പഠിചൂട്ടോ നല്ലോണം അതോണ്ട് ഇപ്പോ ഈ ഒരു ജോലി എങ്കിലും ആയി.. ഇവിടെ പ്രിയപ്പെട്ട ഒരാൾ ഉണ്ടാകുമെന്ന് അറിയാം അതോണ്ട് അല്ലേ ഒത്തിരി ദൂരെ ആയിട്ട് പോലും ഇങ്ങോട്ട് വന്നത് “”അവൾ പുഞ്ചിരിയോടെ പറഞ്ഞു… എന്നാൽ അവൻ അവൾ പറയുന്നത് ഒന്ന് കേട്ട് കൊണ്ട് ഒരു പതിനെട്ടു വയസ്സുകാരിയെ ഓർത്തെടുക്കാൻ ശ്രെമിക്കുകയായിരുന്നു…
❣️❣️❣️❣️❣️❣️❣️❣️
പിജി ലാസ്റ്റ് ഇയർ ആയപ്പോൾ കോളേജിന്റെ വാക ചുവട്ടിൽ ഇരിക്കുമ്പോൾ ആണ് അവളെ ആദ്യമായി കാണുന്നത്.. വീട്ടിൽ നിന്ന് ഒത്തിരി ദൂരം ഉള്ളതിനാൽ തന്നെ പുലർച്ചെ ആറു മണിയോട് കൂടെ ഇറങ്ങിയാൽ ആണ് ഒരു എട്ട് മണിക്കൊക്കെ കോളജിൽ എത്തുള്ളു അത് കൊണ്ട് തന്നെ അധികം. ആളുകൾ ഇല്ലാത്ത സമയം ആയിരുന്നു അന്ന്.. അവളൊരു കൊച്ചു സുന്ദരി ആയിരുന്നു.. ആയിരുന്നു എന്നല്ല, ഇപ്പോളും മാറ്റം ഒന്നും ഇല്ല.. തന്റെ അത്രക്ക് പോയിട്ട് തന്റെ നെഞ്ചോപ്പം മാത്രം പൊക്കം കാണുള്ളൂ അവൾക്ക്.. ഇരു നിറമാണ്.. ചിരിക്കുമ്പോൾ തെളിഞ്ഞു നിൽക്കുന്ന ആ നുണ കുഴി ചിലപ്പോഴൊക്കെ തന്നെയും കൊല്ലാറുണ്ടായിരുന്നു..!! അന്നവൾ ആദ്യമായി കോളേജിൽ ജോയിൻ ചെയുന്ന ദിവസം ആണെന്ന് അവളുടെ മുഖം വിളിച്ചു പറഞ്ഞു കൊണ്ടിരുന്നു… റാഗിംഗ് ഇല്ലാത്ത കോളേജ് ആയതിനാൽ ആരും ആവളെ റാഗ് ചെയ്യില്ല എന്നൊരു കുഞ്ഞു ധൈര്യം ഒക്കെ മുഖത്തുണ്ട്.. അത് കണ്ടപ്പോ ചിരി വന്നിരുന്നു… പക്ഷെ അന്നവൾ തന്റെ മുന്നിൽ കൂടി കടന്ന് പോയപ്പോൾ അറിഞ്ഞിരുന്നില്ല പിൻ കാലത്ത് അവളെ താനും പ്രണയിച്ചു പോകുമെന്ന്….!!!
പിന്നീട് പലപ്പോഴും അറിഞ്ഞു ആളൊരു സകലകലവലഭ ആണേന്ന് നൃത്തത്തിലും പട്ടിലും തന്റെതായ മുദ്രപതിപ്പിച്ചവൾ.. കോളേജിന്റെ അടുത്ത് തന്നെ ഒരു ഓർഫാനെഫിൽ ആണ് താമസം.. ആരോ പണ്ട് ഉപേക്ഷിച്ചു പോയത് ആണത്രെ.. പക്ഷെ അവളുടെ മുഖത്തു അവൾ ഒറ്റക്ക് ആണെന്ന് ഒരു ചിന്ത പോലും ഉള്ളതായി തോന്നിട്ടില്ല.. ഇടക്കൊക്കെ കാണുമ്പോൾ അവൾ ചിരിക്കും.. അതിൽ കവിഞ്ഞൊരു ബന്ധം ഇല്ലായിരുന്നു ഞങ്ങൾ തമ്മിൽ…..
അങ്ങനെയിരിക്കെ അന്നൊരു ഓണകാലം ആയിരുന്നു… കോളേജിൽ ഓരോ തിരക്കുകളിൽ ഏർപെട്ട് നിൽക്കുമ്പോൾ ആണ് ഒരു സെറ്റ് സാരി ഒക്കെ ഉടുത്തു അവൾ എന്റെ അരികിൽ വന്നത്.. അന്നവൾ വന്നത് തന്നോട് പ്രണയം പറയാൻ ആകുമെന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നില്ല എന്നതാണ് വാസ്തവം…. അന്നവളെ ഒരു പുഞ്ചിരിയിൽ പറഞ്ഞു വിട്ടപ്പോൾ ആ പെണ്ണിന്റെ നിറഞ്ഞു കവിഞ്ഞ കണ്ണുകൾ മനഃപൂർവം തന്നെയാണ് കാണാത്ത പോലെ അഭിനയിച്ചത്…. കൂടെ. ഉണ്ടായിരുന്ന മഹേഷിന് അവളോടുള്ള ഇഷ്ടം അറിഞ്ഞിട്ട് തന്നെയാണ് അന്ന് താൻ അത് നിരസിച്ചത്.. എന്ത് കൊണ്ടും. അവൾക്ക് അവൻ ആണ് ചേരുക എന്നൊരു തോന്നൽ.. അല്ലെങ്കിലും ഈ അന്തിപഷ്ണികാരന് അവള് ചേരില്ല..
പിനീട് തിരക്കുകാക്കിടയിൽ അവളെ മറന്നതായി ഭവിച്ചു… അച്ഛൻ മരിച്ചതിൽ പിന്നെ ജീവിതത്തിന്റെ നെട്ടോട്ടത്തിൽ അവളെയടക്കം തന്റെ ഇഷ്ട്ടങ്ങൾ പോലും വേണ്ടന്ന് വച്ചല്ലോ…. അതിനിടക്ക് അറിഞ്ഞു. മഹേഷ് ഒരു കല്യാണം ഒക്കെ കഴിച്ചു എന്ന്..
“”വിനീതേട്ട…. “” അവളുടെ വിളിയാണ് ഓർമകളിൽ നിന്ന് തിരികെ കൊണ്ട് വന്നത്..
“”മം…””. പതിയെ ഒന്ന് മൂളി..
“”ഡോ മനുഷ്യ നിങ്ങൾക്ക് എന്താ മൂളലിന്റെ അസുഖം ഉണ്ടോ…? അല്ല, രാവിലെ ഇവിടെ കണ്ടില്ലലോ ഞാൻ വന്നപ്പോ നോക്കിയിരുന്നു എവിടെ പോയത”””
“”ഞാൻ… ഒരു പെണ്ണ്കാണലിന് പോയതാ “” അത് പറഞ്ഞപ്പോ വീർത്ത വന്ന ആ മുഖം ഒന്ന് കാണണ്ട കാഴ്ച തന്നെ ആണ്..
“”എന്നിട്ട് “” ഇത്തിരി കുശുമ്പ് ഉണ്ടോ ആ മുഖത്ത് അതോ തോന്നിയതാണോ??
“”എന്നിട്ടെന്താ അത് നടന്നില്ല പെണ്ണിന് ഓട്ടോകാരനെ വേണ്ട പോലും “” അത് കേട്ടപ്പോൾ അവളുടെ മുഖം ഒന്ന് തെളിഞ്ഞു..
“”ആയിക്കോട്ടെ… അല്ല നമ്മക്ക് ആ പഴയ പ്രെപ്പോസൽ ഒന്ന് പൊടി തട്ടി എടുത്താലോ..?”” പ്രതീക്ഷയോടെ ഒരു ചോദ്യം!!!
“” ഞാൻ ഓട്ടോക്കാരനാണ് കുട്ടിയെ… വല്യ കാഷൊന്നും ഇല്ലന്നെ.. “” തമാശയോടെ ഒരു ഉത്തരം… എന്നാൽ ആ പെണ്ണിന്റെ മുഖത്ത് പരിഭവം ആണ്..
“”ഓ അത് കൊണ്ട് ആവും അല്ലേ കൂട്ടുകാരാന് വേണ്ടി എന്നെ ഇഷ്ടം അല്ലെന്ന് പറഞ്ഞത്.. അങ്ങേര് അന്ന് എന്റെ അടുത്ത് വന്നിരുന്നു ഇഷ്ടം ആണെന്ന് പറഞ്ഞിട്ട്.. ആ. പറഞ്ഞിട്ട് എന്താ കാര്യം അയ്യാൾക്ക് മുന്നേ ഒരു ഓട്ടോകാരൻ എന്റെ നെഞ്ചിൽ അങ്ങ് കേറിയില്ലേ… അതോണ്ട് ഞാൻ അതങ്ങ് വേണ്ടന്ന് വച്ച്…. “” അവൾ കുസൃതിയോടെ പറഞ്ഞു നിർത്തി…
“” ഇപ്പോളും നീയത് മറന്നില്ലേ? “” തെല്ലൊരു ആശ്ചര്യത്തോടെ തന്നെയാണ് അത് ചോദിച്ചത്…
‘”മറക്കാൻ ആയിരുന്നു എങ്കിൽ ഞാൻ നിങ്ങളെ തേടി വരില്ലായിരുന്നു വിനീതേട്ട… “” പുറത്തേക്ക് നോക്കി ഇരുന്നുകൊണ്ടവൾ പറഞ്ഞു നിർത്തി…. അവളുടെ വാക്കുകളിൽ ഒന്നും പറയാനില്ലാത്ത പോയി തോന്നി പോയി അവന്….
“”സ്ഥലം എത്തി… “” അവൾ പറഞ്ഞ സ്ഥലത്തു എത്തിയതും അവൻ വണ്ടി നിർത്തി കൊണ്ട് പറഞ്ഞു..
“”മം ഇപ്പോ ഞാൻ ഇറങ്ങുവാ.. പക്ഷെ ഈ ഓട്ടോ എനിക്ക് കൂടി അവകാശപെട്ടത് ആകാവോ വർഷം കുറച്ചായി ഈ കൈ കൊണ്ട് ഒരു താലി ആഗ്രഹിക്കുന്നു.. ഒന്ന് പരിഗണിക്കാമോ?”” അവൾ കുസൃതിയോടെ ചോദിച്ചു..
“”പരിഗണിക്കണോ?””
“”ഏഹ്…… ഒരു പരിഗണിക്കണം മിസ്റ്റർ.. പാവം ഒരു പെൺകുട്ടിയെ ഇങ്ങനെ പിന്നാലെ നടത്തരുത്… “” ഇത്തിരി കോറുവോടെ പറഞ്ഞവൾ…
“”അപ്പോ ഈ പെണ്ണുകാണൽ അങ്ങ് നിർത്താമല്ലേ… “” അവൻ ചിരിയോടെ ചോദിച്ചു…
“” ദേ ഇത് വരെ പോയത് മതി ഇനി പോയ ആ കാല് ഞാൻ തല്ലി ഓടിക്കും നോക്കിക്കോ… “” ദേഷ്യത്തോടെ പറഞ്ഞവൾ ഓട്ടോയിൽ നിന്നിറങ്ങി അവനെ ഒരു നോട്ടം നോക്കി പിൻ തിരിഞ്ഞു നടന്നു…
“”ഡീ കാശ്… “” അവൻ വിളിച്ചു ചോദിച്ചു…
“”അയ്യടാ അങ്ങനെ ഇപ്പോ അത് തരുന്നില്ല.. ഭാവിയിൽ നിങ്ങടെ ഉത്തരവാദിത്തം അല്ലേ എന്നെ ഇങ്ങനെ കൊണ്ട് വിടുക എന്നത് അതോണ്ട് ആ കണക്കിൽ അങ്ങ് ചേർത്തോ… “” അവൾ ഉച്ചത്തിൽ വിളിച്ചു പറഞ്ഞു കൊണ്ട് അവനെ നോക്കി… അന്നേരം അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി ഉണ്ടായിരുന്നു… ആരെയും മയക്കുന്ന ഒരു പുഞ്ചിരി..
അവളുടെ പോക്ക് കണ്ടിട്ട് അവന്റെ ചുണ്ടിലും അന്നേരം ഒരു പുഞ്ചിരി ഉണ്ടായിരുന്നു… അവൾക്കായി മാത്രം വിരിഞ്ഞൊരു പുഞ്ചിരി…. അതെ പുഞ്ചിരിയോടെ തന്നെ അവൻ വണ്ടി സ്റ്റാർട്ട് ചെയ്തു കഴിഞ്ഞിരുന്നു….. പുതിയ ഒരു പ്രണയയാത്രയിലേക്ക്….. ഒരു ജീവിത യാത്രയിലേക്ക്..!!!
അവസാനിച്ചു…..
ഒത്തിരി നാൾ കൊണ്ട് എഴുതി പൂർത്തി ആക്കി 😂😂. വല്യ കഥ ഇല്ല എന്നാലും ഇതിവിടെ കിടക്കട്ടെ 🌝…
Felt energised after reading rather than drained, which is unusual for online content these days, and a look at firstisnotequallast continued that good feeling, content that leaves you better than it found you is rare and worth bookmarking when you stumble across it for the first time today or any other day really.
Can you be more specific about the content of your article? After reading it, I still have some doubts. Hope you can help me. https://accounts.binance.info/register-person?ref=IHJUI7TF
Can you be more specific about the content of your article? After reading it, I still have some doubts. Hope you can help me. https://accounts.binance.info/es/register?ref=RQUR4BEO