കറുത്ത ചൊവ്വ

കറുത്ത_ചൊവ്വ

“ഡാ നാളെ ഞങ്ങൾ കൊച്ചിയിലേക്ക് വരുന്നു… മക്കളെ കാണാൻ” ഞാൻ ചോദിച്ചു “നമുക്ക് നേരിൽ കാണാനാകുമോ..?” “ഇല്ലടാ ഏട്ടൻ കൂടെയുണ്ട്.. പുള്ളിയെ കുറിച്ച് ഞാൻ പറഞ്ഞിട്ടുണ്ടല്ലോ.. ആളൊരു ചെറു സംശയരോഗിയാ.. “”

അങ്ങനെ ശനിയാഴ്ച അവർ കൊച്ചിയിലെത്തി. ചൊവ്വാഴ്ച രാവിലെ ഏർനാട് എക്സ്പ്രസിന് കാസർകോടിന് തിരിച്ചു പോകും.. ആരാണ് ഈ ചേച്ചി, അതാണ് രസം ഞാനവരെ പരിചയപ്പെട്ടിട്ട് കുറച്ചു ദിവസങ്ങളേ ആയിട്ടുള്ളൂ.. അവർ ഒരു സർക്കാർ ഉദ്യോഗസ്ഥയാണ്. ഫെയ്സ്ബുക്കിലെ എഴുത്തുഗ്രൂപ്പിൽ ഞാനെഴുതിയ ഒരു കഥയ്ക്ക് കമന്റ് എഴുതിയ പരിചയം മാത്രം. എഫ് ബിയൽ എഴുതുന്ന എല്ലാവരുടെയും ആഗ്രഹം ഏറ്റവും അധികം ലൈക്കും കമന്റും സ്വന്തമാക്കുക തന്നെയാണ്. അവരുടെ കമന്റ് സത്യത്തിൽ എനിക്ക് പ്രോത്സാഹനം ആയിരുന്നു. ഞാൻ അവർക്ക് ഫ്രണ്ട് റിക്വസ്റ്റ് അയച്ചു പക്ഷേ അത് ബ്ളോക്ക് ആയിരുന്നു. ഞാൻ മെസഞ്ചറിൽ കാര്യം അവതരിപ്പിച്ചു "നമുക്ക് ഫ്രണ്ട്സ് ആയിക്കൂടെ" ""എന്തിന്"" "നിങ്ങളുടെ പ്രോത്സാഹനം എനിക്ക് അനുഗ്രഹമാണ്. ഫ്രണ്ട് റിക്വസ്റ്റ് എനിക്ക് അയക്കുമോ.."" ഒടുവിൽ തലവേദനയാകുമോ എന്ന ചോദ്യത്തിന് ഞാൻ കൊടുത്ത മറുപടി ഇങ്ങനെ ആയിരുന്നു "" ഒരു പെണ്ണിൽ നിന്നും ലഭിക്കുന്നതെല്ലാം നൽകാൻ എനിക്ക് ഒരാളുണ്ട്.. അവളിൽ ഞാൻ സംതൃപ്തനുമാണ്"' മറുപടി പെട്ടെന്ന് എത്തി "അവൾ ഭാഗ്യവതി" ഒപ്പം ഫ്രണ്ട് റിക്വസ്റ്റും.. ഞങ്ങൾ സുഹൃത്തുക്കളായി ഞാൻ ചോദിച്ചു ഞാനെന്ത് വിളിക്കണം ""മാഡം എന്നാണോ"" ച്ഛേ.. മോശം"""" മറുപടി പെട്ടെന്ന് എത്തി. "എന്നാൽ പേര് അല്ലെങ്കിൽ അനുജത്തി അതും അല്ലെങ്കിൽ ചേച്ചി ഇതിൽ ഏതു വേണം " "അത് തൻ്റെ ഇഷ്ടം പോലെ... "നമുക്ക് ചേച്ചി മതി അതിൽ ഒരു സേഫ്റ്റി ഉണ്ട്. അനാവശ്യ ചർച്ചകളിലേക്ക് നമ്മൾ പോവില്ല.." അങ്ങനെ അവർ എനിക്ക് ചേച്ചിയായി. കുലീനമായ പെരുമാറ്റം. പെട്ടെന്ന് ഞങ്ങൾ വളരെ അടുത്ത സുഹൃത്തുക്കളായി..

ഞാൻ വലിയ ഒരു പ്രതിസന്ധിയെ ധരണം ചെയ്യുന്ന സമയം.. ഒന്നുകിൽ മരണം, അല്ലെങ്കിൽ ഭ്രാന്തൻ ഈ സാഹചര്യത്തിലൂടെ കടന്നു പോകുമ്പോൾ അതിനെ ധരണം ചെയ്യാൻ എന്നെ സഹായിച്ചത്. ഈ ചേച്ചിയാണ്. ആർക്കും പ്രതിബന്ധം സൃഷ്ടിക്കരുത്. വഴി മാറേണ്ടയിടത്ത് വഴി മാറി കൊടുക്കണം എന്ന്എന്നെ പഠിപ്പിച്ചത് ഈ ചേച്ചിയാണ്. ഒരു പെണ്ണ് ആഗ്രഹിക്കുന്ന സ്നേഹം അതിൻ്റെ നാലു വഴികൾ എന്നെ പഠിപ്പിച്ചതും ചേച്ചിയാണ്. കരുതുന്ന സ്നേഹം, ലാളിക്കുന്ന സ്നേഹം . പ്രണയിക്കുന്ന സ്നേഹം ലൈംഗിക സ്നേഹം. ഇതെല്ലാം ഒരു പുരഷനിൽ നിന്നും സ്ത്രീകൾ ആഗ്രഹിക്കുന്ന കാര്യങ്ങളാണ്. എന്നാൽ പുരഷന്മാർക്കോ ഒറ്റ സ്നേഹമേ ഉള്ളൂ.. ലൈംഗിക സ്നേഹം അതിൽ എല്ലാം അവർ ഉൾക്കൊള്ളിച്ചിരിക്കുന്നു. പക്ഷേ നിൻ്റെ വാക്കുകളിൽ ഒരു സ്ത്രീ ആഗ്രഹിക്കുന്ന എല്ലാം നീ പറഞ്ഞു കഴിഞ്ഞു എന്നിട്ടും വിട്ടു പോകണമെങ്കിൽ വിട്ടു പോകട്ടടാ..””” നല്ലൊരു എഴുത്തുകാരൻ, നല്ലൊരു കലാകാരൻ, നല്ലൊരു വാഗ്മി.. നിനക്കാണോ ഇവിടെ പെണ്ണിന് പഞ്ഞം. പെരുമ്പടവത്തിൻ്റെ ഒരു സങ്കീർത്തനം പോലെ നീ വായിച്ചിട്ടുണ്ടോ..??പത്തൊമ്പത് വയസുള്ള അന്ന അമ്പതു വയസുള്ള ദെസ്തോവിസ്കിയെ പ്രണയിച്ച ഈ ഭൂമിയിലല്ലേ നീ ജീവിക്കുന്നത്.. നല്ല തീരുമാനം എടുക്കുക ആർക്കും തടസമാവാതെ വഴിയൊഴിഞ്ഞ് ജീവിക്കുക, കാലം നിനക്ക് നന്മ സമ്മാനിക്കും. നീ മാത്രമായിരിക്കും ജയിക്കുക.. സത്യത്തിൽ ഈ വാക്കുകളുടെ ഊർജ്ജമാണ് ഇന്നെൻ്റെ ജീവിതം.

ഇന്ന് ചൊവ്വാഴ്ച അവർ രാവിലെ മക്കളുടെ അടുത്ത് നിന്നും പുറപ്പെടും… 8.30ന് ഏറനാട് എക്സ്പ്രസിന് അവർ യാത്രയാകും ” ഞാൻ ഒരു മെസേജ് ഇട്ടു ഞാൻ റയിൽവേ സ്റ്റേഷനിൽ വരട്ടെ ചേച്ചിയെ ഒന്ന് കാണാൻ “വേണ്ടടാ നീ വന്നാൽ വല്ല കൈപൊക്കി കാണിക്കുകയോ മറ്റോ ചെയ്യുന്നത് അതിയാൻ കണ്ടാൽ ആകെ കുളമാകും. അദ്ദേഹത്തെ വെറുതെ വേദനിപ്പിക്കണ്ടാ.. സമയമിനിയും ഉണ്ടല്ലോ നമുക്ക് കാണാം”” ശരി ചേച്ചി” എന്ന മെസേജിൽ ആ ചാറ്റ് അവസാനിച്ചു. പക്ഷേ ഒരു പത്തു മണിയായി കാണും ചേച്ചിയുടെ ഫോൺകോൾ എത്തി ""ഞങ്ങൾ പോയിട്ടില്ല.. ചേട്ടനെ ഇവിടെ സിറ്റി ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തിരിക്കുന്നു കുട്ടികൾ എത്താൻ വൈകും നീ ഒന്ന് ഇവടം വരെ വരുമോ.. ഞാൻ തിടുക്കത്തിൽ അവിടെ എത്തി ഇതുവരെ കാണാത്ത അജ്ഞാതയായ ചേച്ചിയെ കാണാൻ.. ""എന്തുപറ്റി ചേച്ചി"' ചേട്ടൻ സ്റ്റേഷനിൽ വച്ച് ബ്ളഡ് വൊമറ്റ് ചെയ്തു ബോധം കെട്ടു വീണു.. ഇവിടെ ഐസിയുവിൽ ആണ്.. അവരിൽ വലിയ പരഭ്രമമൊന്നും കണ്ടില്ല.. മുഖത്ത് വല്ലാത്തൊരു ദൈന്യത മാത്രം.

ഞാൻ ഡോക്ടറെ പോയി കണ്ടു.. ഡോക്ടർ പറഞ്ഞു ക്രിട്ടിക്കൽ ആണ് അമിത മദ്യപാനം ലിവർ ഇല്ലാ എന്നുതന്നെ പറയാം. ഉടനെ ലൈക്ക് ഷോർ ഹോസ്പിറ്റലിലേക്ക് മാറ്റുന്നതാണ് ബുദ്ധി, അവിടെ ബെറ്റർ ട്രീറ്റ്‌മെന്റ് കിട്ടും. ഞങ്ങൾ ആമ്പുലൻസിൽ ആളെ ലൈക്ക് ഷോറിൽ എത്തിച്ചു. ആളെ ഐസിയുവിലേക്ക് മാറ്റി..

സത്യത്തിൽ ഇപ്പോഴാണ് ഞാൻ ചേച്ചിയെ ശ്രദ്ധിച്ചത്. എന്നെക്കാൾ പ്രായം കുറഞ്ഞ ഒരു നാടൻ പെണ്ണ്.. എന്നോട് ഇതുപോലെ ഇത്രയും കാലം വളരെ ഗൗരവമായി സംസാരിച്ചിരുന്നത് ഈ സാധുവാണോ.. ഞാൻ അത്ഭുതപ്പെട്ടു. അവരുടെ മക്കൾ എത്തി. ബ്ളഡ് വൊമറ്റിങ് നിന്നു കിട്ടിയാൽ നാട്ടിലേക്ക് കൊണ്ട് പോവുകയാണ് അവരുടെ ലക്ഷ്യം. ശരിയാണ് ഈ അന്യനാട്ടിൽ ആ പാവം സ്ത്രീ എന്ത് ചെയ്യുവാനാണ്. കാര്യം അവരുടെ കയ്യിൽ പണമുണ്ട്.. പക്ഷേ അത് മാത്രം പോരല്ലോ.. ഞാൻ പതിയെ എന്നിലേക്ക് തിരിഞ്ഞു കഴിഞ്ഞ കുറെ ദിനങ്ങളിൽ എന്തായിരുന്നു എൻ്റെ അവസ്ഥ എല്ലാ വേദനകളും മദ്യം കൊണ്ട് അവസാനിപ്പിക്കാൻ ഞാനും ശ്രമിച്ചില്ലേ.. എന്തെങ്കിലും ഫലമുണ്ടായോ..?? എന്തെങ്കിലും സംഭവിച്ചാൽ എന്റെ കുടുംബത്തിന് ആരുണ്ട്..?? വല്ലാതെ ഭയന്നുപോയി ഞാൻ...

സമയം രാത്രി 8 മണി
അവരുടെ മകൻ എന്റെ അടുത്ത് വന്നു നന്ദി പറഞ്ഞു “ആൻ്റി പറഞ്ഞു അങ്കിൾ ഒത്തിരി കഷ്ടപ്പെട്ടന്ന്” ഞാൻ ചോദിച്ചു ആന്റിയൊ നിങ്ങൾ അവരുടെ മക്കൾ അല്ലേ.., “‘അല്ല ആന്റിയുടെ അനുജത്തിയുടെ മകനാണ് ഞാൻ. ആൻ്റിക്ക് മക്കൾ ഇല്ലാ..!!

വെറും പാവം. 33 വർഷങ്ങളായി അവർ വിവാഹിതരായിട്ട് ജീവിതം എന്തിനോ വേണ്ടി നിഷ്കരുണം ഹോമം ചെയ്ത ഒരു നാടൻ പെണ്ണ്. എൻ്റെ പ്രായം പോലും ഇല്ലാ എന്നിട്ടും അവൾ എനിക്ക് ചേച്ചിയായി.. സ്വസ്ഥത എന്തന്നറിയാതെ ഒരു മദ്യപാനിക്ക് വേണ്ടി വെറുതെ ജീവിതം ഉഴിഞ്ഞു വെച്ചവൾ . നിസ്സഹായാണവൾ.. ഒരു പാവം പെണ്ണ്.

ആമ്പുലൻസ് റഡ്ഡിയായി ബോധമറ്റുകിടക്കുന്ന ജീവച്ഛവം പോലുള്ള അവരുടെ ഭർത്താവിന്റെ ശരീരം ആംബുലൻസിലേക്ക് കയറ്റി അവരും കയറി.. നിറകണ്ണുകളോടെ അവർ എനിക്ക് നേരെ കൈകൂപ്പി.. വണ്ടി നീങ്ങി തുടങ്ങി..
ജീവനറ്റവനെപ്പോലെ ഞാൻ എനിക്ക് ശക്തി പകർന്ന ആ നിസ്സഹായയെ നോക്കി നിന്നു.. ഞാൻ എൻ്റെ ഫോൺ എടുത്തു ഫെയ്സ്ബുക്കിൽ അവരെ ബ്ളോക്ക് ചെയ്തു.. ഒടുവിൽ നമ്പറും.. ജീവനില്ലാത്ത, ഊർജ്ജം ഇല്ലാത്ത അവരെ എനിക്ക് ഇനി അഭിമുഖീകരിക്കാൻ ആവില്ലല്ലോ….💗 🖤 Saju

One comment

Leave a Reply

Your email address will not be published. Required fields are marked *