
വടി കൊടുത്തു അടി വാങ്ങുക 😄
അഥവാ പറ്റിക്കാൻ പോയിട്ട് തല്ല് കിട്ടിയ കഥ 😅🙏 ചുമ്മാ ചെറിയ എന്തെങ്കിലും ഒക്കെ കാര്യം പറഞ്ഞു ആരെയെങ്കിലും ഒക്കെ പറ്റിക്കുക (പ്രാങ്ക് ) എന്നത് എന്റെ ഒരു ജന്മസ്വഭാവം ആണ് 🙏😄 അങ്ങനെ അങ്ങനെ അങ്ങനെ ഇരിക്കെ കല്യാണം കഴിയുന്നു 😁🙏
കെട്ടിയോനെ എങ്ങനെ പറ്റിക്കാം എന്ന് ആലോചിച്ചിരിക്കുമ്പോൾ, ഒരു ഹിന്റ് വീണു കിട്ടുന്നു… എന്റെ മൂക്ക് കുത്തിയതാണ്.. എന്നാൽ അങ്ങേരുടെ നാട് ആയ കഞ്ഞികുഴിയിൽ പൊതുവെ മൂക്ക് കുത്തിയ പെണ്ണുങ്ങൾ കുറവ് ആണ് 😅
.. എന്റെ അച്ഛൻ നല്ലോണം തമിഴ് പറയും.. ഞാനും അത്യാവശ്യം ഒക്കെ സംസാരിക്കും ആ ഒരു സമയത്തു ഒക്കെ എനിക്ക് കുറച്ചൊക്കെ തമിഴ് വായിക്കാനും അറിയാം. (ഇപ്പൊ മറന്നു )..
ഒരു ദിവസം പറമ്പിൽ പശുവിന് ഉള്ള പുല്ല് വെട്ടിക്കൊണ്ടിരുന്നപ്പോൾ ഞാൻ അങ്ങേരോട് ആയി ഇങ്ങനെ പറയാൻ തുടങ്ങി 😁😁
അതേയ്, ഞങൾ ശെരിക്കും തമിഴ്ക്കാരാണ് 😄കമ്പത്തിന് അപ്പുറത് രായപ്പൻപെട്ടി ആണ് അച്ഛന്റ്റെ ശെരിക്കുള്ള സ്ഥലം 😄🙏അവിടെ താത്തയും പാട്ടിയും ഉണ്ട് (വല്ല്യപ്പനും, വല്ല്യമ്മയും )നമുക്ക് ഒരു ദിവസം അവരെ കാണാൻ പോകണം 😍😍😍
പുള്ളി അന്തം വിട്ട് അരിവാളും വിഴുങ്ങി എന്നെ തന്നെ നോക്കി നിൽക്കുന്നു 😄🙏
ഞാൻ അടുത്ത ആണി കൂടി അടിച്ചു…
ഏട്ടൻ നോക്കിക്കേ എന്റെ മൂക്ക് ഒക്കെ കുത്തിയത് അല്ലെ,, എന്റെ അമ്മയെ കണ്ടില്ലേ നല്ലോണ്ണം കറുത്തത് അല്ലെ 😅😅😅
അച്ഛൻ രാഹുൽ കുട്ടനോടും രാജിത് മോനോടും ഒക്കെ എപ്പോളും തമിഴിൽ,,, ഓങ്കെ ഊര് എങ്കെ ഇറുക്കടെ,, നീ തക്കാളി കിക്കാളി ഒക്കെ സാപ്പിട്ടച്ച എന്നൊക്കെ ചോദിക്കുന്നത് കേട്ടിട്ടില്ലേ…
ഞാനും ഇടക്കൊക്കെ തമിഴ് പറയാറില്ലേ.. 😁😁😁😁സജികുഞാഞ്ഞ കോയമ്പത്തൂർ അല്ലെ ജോലി 😄😅
ഞങൾ തമിഴ്ക്കാർ ആണെന്ന് അറിഞ്ഞാൽ കല്യാണം നടക്കില്ല, അത്കൊണ്ട് ആണ് നേരത്തെ പറയാഞ്ഞത്…😄🙏
പതിയെ പറഞ്ഞാൽ മതിയെന്ന് അച്ഛനും അമ്മയും പറഞ്ഞിരുന്നു എന്നിട്ട് താത്തയെയും പാട്ടിയെയും കാണാൻ പോകാൻ 😄😄😅പുള്ളി എന്നെ സൂക്ഷിച്ചു നോക്കിയിട്ട്,
പിന്നെ,, ഒന്ന് പോ സിനി,, നീ ചുമ്മാ പറയുന്നത് ആണെന്ന് പറഞ്ഞു 😄
ഞാൻ വിടുമോ,,,
പോ ഏട്ടാ… ചുമ്മാതെ ഒന്നുമല്ല.. നമ്മുടെ കല്യാണത്തിന് ഒരു മൂർത്തി അണ്ണനും തേൻമൊഴി അക്കയും വന്നത് ഓർക്കുന്നില്ലേ അവർ അമ്മയുടെ ബന്ധുക്കൾ ആണ് 😄😄😄(അവർ മേട്ടുകുഴിയിൽ ഞങളുടെ അയൽക്കാർ ആയിരുന്നു )
ഇത്തവണ കുറച്ചു വിശ്വസിച്ചെന്ന് തോന്നുന്നു 😄😄
പുള്ളി പറമ്പിൽ തന്നെ ഇത്തിരി നേരം ഇരുന്നു.. പിന്നെ ഒന്നും മിണ്ടാതെ പുല്ലും കെട്ടും എടുത്തു വീട്ടിലേക്ക് നടന്നു 😁വീട്ടിൽ ചെന്നാൽ പിന്നെ ഞങ്ങൾക്ക് തമ്മിൽ കാണനോ മിണ്ടാനോ ഒന്നും പറ്റില്ല 😔അമ്മായി അമ്മ അത്ര നല്ല തങ്കകുടം, പൊന്നിന്കുടം, വജ്രാകുടം,, ഒക്കെ ആയിരുന്നു.. ഇപ്പൊ 82വയസ്സ് ഉണ്ട്.... അത് പോലെ തന്നെ ഒരു മാറ്റവും ഇല്ല 😄😅ഇപ്പൊ പിന്നെ എനിക്ക് പ്രശ്നം ഇല്ല. അനിയത്തിയുടെ പിടലിക്ക് ആണ് 😄😅🙏
രാത്രി പതിനൊന്നു മണി ഒക്കെ കഴിയും സാധാരണ ഞങൾ കിടക്കാൻ… കിടക്കാൻ നേരം ഏട്ടൻ എന്നോട് വീണ്ടും ചോദിച്ചു..
നീ പറയുന്നതൊക്കെ നേരാണോ 😄😄
പിന്നല്ലാതെ.. ഇതൊക്കെ വെറുതെ പറയാൻ പറ്റിയ കാര്യം ആണോ ഏട്ടാ…. ☹️പാട്ടി തീരെ വയ്യാതെ ഇരിക്കുവാണ് നമുക്ക് ഉടനെ തന്നെ അവരെ കാണാൻ പോകണം അത്കൊണ്ട് ആണ് ഞാൻ ഇപ്പൊ ഇത് പറഞ്ഞത് 😄😄😅😅😅 പുള്ളി വിഷമത്തോടെ തിരിഞ്ഞ് കിടക്കുന്നു 😄😄സ്ത്രീധനം പോരാ എന്ന് പറഞ്ഞു അമ്മയുടെ യുദ്ധം തുടങ്ങിയിരുന്നു ആ സമയത്തു.. ഇനി ഇവൾ പാണ്ടിച്ചി ആണെന്ന് കൂടി അറിഞ്ഞാലത്തെ അവസ്ഥ 😄😄☹️അതോർത്തിട്ടാവണം പുള്ളി ഒരു ദീർഘനിശ്വാസം വിടുന്നു 😁😁😁🤣
അത്യാവശ്യം എന്റെ പണി ഏറ്റു എന്ന് തോന്നിയ സന്തോഷംകൊണ്ട് ഞാൻ സുഖമായി ഉറങ്ങുന്നു.. 🤣🤣🤣പിറ്റേ ആഴ്ച ഞങൾ എന്റെ വീട്ടിലേക്ക് (കട്ടപ്പന )പോകാൻ ഇരിക്കുക ആണ്. കല്യാണം കഴിഞ്ഞിട്ട് ഒരു മാസം ആയിട്ടുള്ളു..
ഒരു തവണ ആണ് അതിന് മുൻപ് വീട്ടിൽ പോയത് 🙏ഇത് രണ്ടാം തവണ ആണ് പോകുന്നത്
പിന്നീടുള്ള ഓരോ ദിവസവും എപ്പോളെങ്കിലും സന്ദർഭം കിട്ടുമ്പോൾ എന്നോട് ചോദിക്കും ശെരി ആണോ സിനി എന്ന് 😁😁
അപ്പൊ ഒക്കെ ഞാൻ ദേഷ്യം ഭാവിച് പറയും.. നമ്മൾ അടുത്ത ദിവസം വീട്ടിൽ പോകുന്നുണ്ടല്ലോ അപ്പൊ അവരോട് ചോദിക്ക് എന്ന് 😄🙏 അങ്ങനെ ആ സുദിനം വന്നെത്തി..
ഞങൾ വീട്ടിലേക്ക്….
ഉച്ച ആയപ്പോൾ വീട്ടിൽ എത്തി..
വയികിട്ടു അച്ഛൻ കടയിൽ നിന്നും വന്നുകഴിഞ്ഞ് അച്ഛനും അമ്മയും ഏട്ടനും ഞാനും അത്താഴം കഴിക്കാൻ ഇരുന്നു ❤
അമ്മ എല്ലാം വിളമ്പി തരുന്നു. ഞങൾ കഴിക്കുന്നു.. അച്ഛൻ വിശേഷങ്ങൾ ഒക്കെ ചോദിക്കുന്നു…
ഏട്ടൻ മറുപടി പറയുന്നു ❤❤അമ്മയും അപ്പോൾ ഞങ്ങളോടൊപ്പം ഇരുന്ന് കഴിക്കാൻ തുടങ്ങി..
പെട്ടന്ന് ആണ് ഏട്ടൻ ചോദിക്കുന്നത് ☹️
അച്ഛാ അച്ഛനൊക്കെ തമിഴ്ക്കാർ ആണോ..
അച്ഛനും അമ്മയും അത്ഭുതത്തോടെ ഏട്ടനെ നോക്കുന്നു..
അമ്മ ചോദിക്കുന്നു…
അതെന്താ മോനെ നീ അങ്ങനെ ചോദിച്ചത്??
സിനി പറഞ്ഞു നിങ്ങൾ തമിഴ്ക്കാർ ആണെന്ന്..50വർഷം മുൻപ് തമിഴ്നാട്ടിൽ നിന്നും ഇവിടെ വന്ന് സെറ്റിൽ ആയത് ആണെന്ന്……. ☹️☹️താത്തയെയും പാട്ടിയെയും കാണാൻ പോകണം എന്നൊക്കെ….
അമ്മ നല്ല കനത്തിൽ എന്നെ നോക്കുന്നു 😔😔
നേരാണോടി നീ അങ്ങനെ പറഞ്ഞോ.
ആം,, അത് ഞാൻ ചുമ്മാ ഏട്ടനെ പറ്റി…,.
അത്രേ പറഞ്ഞുള്ളൂ അമ്മ എണീറ്റു വന്ന് എച്ചിൽ കൈ കൊണ്ട് പടക്കം പൊട്ടുന്ന പോലെ ഒരെണ്ണം.. ചെവിയിൽ നിന്നും രണ്ടു തത്തമ്മയും ഒരു പ്രാവും മൂന്നു കരിയിലപിടയും ഒന്നിച്ചു പാട്ടും പാടി പറന്നു 😔😔😔
ഹണിമൂൺ ശുഭം 😔😔😅😅😅
I don’t think the title of your article matches the content lol. Just kidding, mainly because I had some doubts after reading the article.
Thanks for sharing. I read many of your blog posts, cool, your blog is very good. https://accounts.binance.bh/register/person?ref=QCGZMHR6
Thank you for your sharing. I am worried that I lack creative ideas. It is your article that makes me full of hope. Thank you. But, I have a question, can you help me?