ആർത്തവം

അമ്പലത്തിൽ പോകാൻ വിളിച്ച പെങ്ങൾ എനിക് ഇന്ന് വരാൻ പറ്റില്ല എന്ന് നിസ്സഹവാസ്തയിൽ പറഞ്ഞപ്പോൾ കുട്ടിക്കാലത്തു അതിന്റെ ആഴം മനസ്സിലാകാൻ എനിക് കഴിജില്ല,സ്കൂളിൽ പഠിക്കുന്ന സമയത്ത് ഞാൻ വൈകിട്ട് അമ്പലത്തിൽ പോകുന്നു എന്ന് പറഞ്ഞപ്പോൾ അടുത്തു നിന്നും എഴുനേറ്റ് പോയ കൂട്ടുകാരിയെ ഞാൻ ഇന്നും ഓർക്കുന്നു,കോളേജിൽ പഠിക്കുന്ന സമയത്ത് കടയിൽ അടുത്ത വീട്ടിലെ ചേച്ചി സാനിറ്ററി പാഡ് വാങ്ങാൻ വന്നേട എന്നു കാമ കണ്ണുകളോടെ കൂട്ടുകാരൻ പറഞ്ഞപ്പോൾ ദയനീയ അവസ്ഥയാണ് തോന്നിയത്

എങ്ങനെ ആണ് സ്ത്രീ അശുദ്ധ ആയത് 🤔
പ്രസവത്തിന്റെ ഏറ്റവും വേദനാജനകമായ വശമാണ് സങ്കോചങ്ങളെന്ന് പകുതിയിലധികം പേർ പറഞ്ഞെങ്കിലും, പ്രസവാനന്തരം ഏറ്റവും വേദനാജനകമായിരുന്നു. 18 മുതൽ 39 വരെ പ്രായമുള്ള അമ്മമാർ 40 വയസും അതിൽ കൂടുതലുമുള്ളവരേക്കാൾ പ്രസവാനന്തര വേദനയാണ് ഏറ്റവും വേദനാജനകമായ വശം എന്ന് പറയാനുള്ള സാധ്യത കൂടുതലാണ്.“ഒരു മനുഷ്യ ശരീരത്തിന് 45 “DEL” (യൂണിറ്റ്) വേദന മാത്രമേ സഹിക്കാൻ കഴിയൂ,” . “പ്രസവിക്കുമ്പോൾ ഒരു അമ്മയ്ക്ക് 57 DEL വരെ വേദന അനുഭവപ്പെടുന്നു, ഇത് 20 എല്ലുകൾ പൊട്ടുന്നതിന് തുല്യമാണ്.”

മാസത്തിലൊരിക്കൽ അവൾ നെഞ്ചും വയറും നീറി കമിഴ്ന്നു കിടക്കുന്നത് കണ്ടിട്ടുണ്ടോ…

ഇതു എല്ലാ മാസവും എല്ലാവർക്കും ഉള്ളതല്ലേ എന്നു പറഞ്ഞു അവഗണിക്കതെ ‘
അവളിലേക്ക് ഒന്നു ചേർന്നിരുന്നാൽ മതി.. അവളിൽ ആശ്വാസം പകരാൻ……

ആ സമയങ്ങളിൽ അവളൊന്നു പൊട്ടിത്തെറിക്കുമ്പോൾ സ്നേഹത്തോടെയുള്ള ഒരു കരുതൽ മതി അവളുടെ മനസ്സ് നിറയാൻ

തളർന്നുറങ്ങുന്ന അവളെ പുതപ്പിച്ച്…. ആ നെറ്റിയിൽ ഒരു സ്നേഹചുംബനം മതി…..
അവളിൽ പൂർണത കൈവെരിയാൻ

ഒന്നും മിണ്ടാതെ കടിച്ചമർത്തുന്ന പിരിമുറുക്കത്തിൽ അവളുടെ മുടിയിഴകളിലൂടെ ഒന്നു വിരലോടിച്ച് ആ നെഞ്ചിൽ ഒന്നു കിടത്തിയാൽ മതി അവളിൽ….. ആശ്വാസം കിട്ടാൻ’…

ചില സമയങ്ങളിൽ ഒരു നോട്ടത്തിനോ അല്ലെങ്കിൽ ചില പ്രവർത്തി കൊണ്ടോ ഒരു വാക്കിൽ പോലും പല തരത്തിൽ സ്നേഹം പ്രകടിപ്പിക്കാൻ പറ്റും….

അവൾ പറയാതെ സഹിക്കുന്ന വേദനയിൽ നിങ്ങൾ പകർന്നു നൽകിയ ആശ്വാസം ഒരു വേദനസംഹാരിയും നൽകാത്ത… ആശ്വാസമായിരിക്കും

ദൈവങ്ങൾ പോലും ഉപേക്ഷിക്കുന്ന അവസരത്തിൽ നിങ്ങൾ നൽകുന്ന കരുതൽ, സ്നേഹം അതാണ് ഭൂമിയിൽ ഏറ്റവും വലുതെന്ന് നിറകണ്ണുകളോടെ അവൾ പറയും….. അതാണ് പെണ്ണ്

ഇത്രെയും നിങ്ങൾ ചെയ്തിട്ടുണ്ടെൽ ഞാൻ പറയും നിങ്ങളെയാണ് അക്ഷരം തെറ്റാതെ പുരുഷൻ എന്നു വിളിക്കാൻ യോഗ്യൻ എന്ന്, മറ്റുള്ളവർ നിന്നെ എന്തും വിളിച്ചോട്ടെ (അവളുടെ സാരി തുമ്പിൽ ആണോടാ നിന്നെ കെട്ടിയിട്ടേക്കുന്നത്, നീ ഒരു പെങ്കൊന്തൻ ആയി പോയല്ലോ) അങ്ങനെ എന്തും പറഞ്ഞോട്ടെ പക്ഷെ നീ മനസിലാക്കിയ പോലെ അവളെ ലോകത് വേറെ ആരും മനസ്സിലാക്കിയിട്ടില്ല എന്ന് ഞാൻ പറയും

സ്ത്രീയെ വെറും നാലു ചുവരുകൾക്കുള്ളിൽ പച്ചയായ ശരീരത്തിൽ കമാസക്തി തീർക്കുന്നതിലുപരി നമ്മളാൽ അവർ മനസ്സിലാക്കപ്പെടാൻ കൊതിക്കുന്ന, സ്നേഹ ചുംബനമേറ്റുവാങ്ങാൻ കൊതിക്കുന്ന ഒരുപാട് സന്ദർഭങ്ങൾ ഉണ്ട് …..
അവളെ തിരിച്ചറിയുമ്പോഴാണ് …
ആണെന്ന ഭാവത്തിനു പൂർണ്ണതവരുന്നത്.

പറഞ്ഞു കേൾക്കുന്ന വിശ്വാസത്തിനായി ഗർഭ പാത്രവും പൊക്കിൾ കൊടിയും ഒഴുകിയ രക്തവും ആശുദ്ധമെങ്കിൽ നാം ഓരോരുത്തരും എങ്ങനെ ശുദ്ധർ ആകും.
വനിതാ കമ്മീഷൻ വന്നാലും, മനുഷ്യാവകാശ കമ്മീഷൻ വന്നാലും എന്ത് വന്നാലും ഇതിനൊന്നും മാറ്റം വരാൻ പോകുന്നില്ല.”learn the rules so you know how to break them“ എന്നൊരു quote ഉണ്ട്.പറിച്ചെറിയേണ്ടവയെ പറിച്ചെറിയണം കഴിഞ്ഞില്ലെങ്കിൽ മുറിച്ചെറിയണം❌.ദൈവങ്ങൾക്ക്‌ നിയമം ഇല നിയമങ്ങൾ മനുഷ്യർക്കു മാത്രം,അഹന്തയുടെ മുകളിൽ നില്കുമ്പോളും മനുഷ്യാ നീ ഓർക്കുക നിന്നെ നീ ആക്കിയതാണി ആണിച്ചോര…….

ഈ വനിതാ ദിനം ഒരോർമ്മ കൂടി ആവട്ടെ🍃

Leave a Reply

Your email address will not be published. Required fields are marked *