യത്തീം

“ഉമ്മാ? ഈ യത്തീം എന്ന് പറഞ്ഞാ ആരാ ഉമ്മാ? ” അസർ നിസ്കാരം കഴിഞ്ഞ് പള്ളിയിൽ നിന്ന് വന്ന ഫഹദ് മോൻ ഉമ്മാനോട് ചോദിച്ചു.
മോനെ നീ എന്താ അങ്ങനെ ചോദിക്കാൻ കാരണം? അല്ല ,ഇന്ന് എന്നെ നോക്കി ഒരാൾ മറ്റൊരാളോട് പറഞ്ഞു ഈ കുട്ടി യത്തീമാണെന്ന്… ഞാൻ യത്തീമാണോ ഉമ്മാ?..
ആ എട്ടുവയസുകാരനോട് എന്ത് പറയണമെന്ന് അറിയാതെ അവൾ വിങ്ങി…
എന്നിട്ട് ആ മോനെ മാറോടണച്ച് പറഞ്ഞു “ആരും ഇല്ലാത്തവരെയാ യത്തീമെന്നു പറയ്യാ എന്റെ പൊന്ന് മോന് ഉമ്മയുണ്ടല്ലോ പിന്നെങ്ങനെ നീ യത്തീമാകും “എന്റെ കുഞ്ഞ് യത്തീമല്ല, ദാ ഫ്രിഡ്ജിൽ മിഠായി ഇരിപ്പുണ്ട് എടുത്ത് കഴിച്ചോ എന്ന് പറഞ്ഞ് അവൾ വിഷയം മാറ്റി…..
ഒരു കൊല്ലം മുമ്പാണ് അയാൾ മരണപ്പെടുന്നത്… നല്ല ആരോഗ്യം ഉള്ളൊരു ചെറുപ്പക്കാരനായിരുന്നു.. പതിവ് പോലെ അന്നും ജോലിക്ക് പോയി വന്നു….. ഷാനീ ഒന്നിങ്ങു വന്നേ… എനിക്ക് എന്തോ ഒരു വല്ലായ്മ പോലെ.. നീ ഇത്തിരി വെള്ളം കൊണ്ട് വാ… എന്താ ഇക്കാ എന്ത് പറ്റി? അവൾ വന്നു നോക്കുമ്പോൾ അയാൾ നന്നായി വിയർക്കുന്നുണ്ടായിരുന്നു.. ഏയ് ഒന്നും ഇല്ല ഒരു അസ്വസ്ഥത പോലെ നീ ആ ഗ്യാസിന്റെ ഗുളിക ഇങ്ങെടുത്തെ… അവൾ ഗുളിക എടുത്ത് കൊടുത്തു എന്നിട്ടും അയാളുടെ വിമ്മിഷ്ടം മാറുന്നില്ല… സമയം കഴിയുന്തോറും അത് കൂടി കൂടി വന്നു.. അവൾക് എന്തോ പന്തികേട് തോന്നി.. ഇക്കാ നമുക്ക് ഹോസ്പിറ്റലിൽ പോകാം ഞാൻ ഓട്ടോ വിളിക്കാം “വേണ്ട അതിന്റെ ആവശ്യം ഇല്ല ഇത്തിരി റസ്റ്റ്‌ എടുത്താൽ ശെരിയാവും”അയാൾ പോകാൻ കൂട്ടാക്കിയില്ല.. വീണ്ടും നെഞ്ചുവേദന കൂടി കൂടി വന്നു അത് കണ്ടിട്ട് അവൾക് സഹിക്കാൻ കഴിഞ്ഞില്ല അവൾ ഉടൻ ഒരു ഓട്ടോ വിളിച്ച് അടുത്തുള്ള ഹോസ്പിറ്റലിൽ കൊണ്ട് പോയി.. അവിടെ എത്തിയ ഉടൻ അവർ E. C. G. ചെക്ക് ചെയ്തു അതിൽ കാർഡിയാക് അറസ്റ്റാണ് വന്നതെന്നും എത്രയും വേഗം വേറെ ഹോസ്പിറ്റലിൽ എത്തിക്കണമെന്നും പറഞ്ഞു.. എന്ത് ചെയ്യണമെന്ന് അറിയാതെ അവൾ പകച്ചു നിന്നു.. പിന്നെ വേഗം ഓട്ടോയിൽ കയറി ഹോസ്പിറ്റലിൽ കൊണ്ട് പോയി.. ഓട്ടോയിൽ ഇരുന്നു അയാൾ അവളോട്‌ പറഞ്ഞു..”ഷാനീ നീ തളരരുത് ” എനിക്ക് എന്തെങ്കിലും സംഭവിച്ചാൽ നമ്മുടെ മക്കളെ നീ നന്നായി നോക്കണം.. എന്തിനാ ഇക്കാ ഇങ്ങനൊക്കെ പറയുന്നത്, ഇക്കാക് ഒന്നും സംഭവിക്കില്ല അവൾ നെഞ്ച് പൊട്ടുന്ന വേദനയോടെ പറഞ്ഞു.. ഹോസ്പിറ്റലിൽ എത്തിയതും അയാളുടെ ഓർമ നഷ്ടപ്പെട്ടിരുന്നു.. ഉടനെ എമർജൻസിയിൽ കൊണ്ട് പോയി ഡോക്ടർ വന്നു നോക്കി.. എല്ലാരും കൂടി എന്തൊക്കെയോ ചെയ്യുന്നുണ്ടായിരുന്നു….. അതേ സമയം കരഞ്ഞു കലങ്ങിയ കണ്ണുകളോടെ അവൾ ചങ്ക് പൊട്ടി സർവശക്തനെ വിളിച്ചു… എന്റെ ഇക്കാടെ കൂടെ ജീവിച്ചു കൊതി തീർന്നിട്ടില്ല റബ്ബേ… ഇക്കാക് ഒരാപത്തും വരുത്തല്ലേ…. വിധി അവൾക് എതിരായിരുന്നു… അപ്പോഴേക്കും അയാളുടെ പ്രാണൻ പോയിരുന്നു അത് അവൾ അറിഞ്ഞിരുന്നില്ല… തന്റെ ഇക്ക I CU വിൽ ആണെന്നും കാണാൻ പറ്റില്ലെന്നും, കൊറോണ കാരണം ഇവിടെ നിൽക്കാൻ പറ്റില്ലെന്നും പറഞ്ഞു വിശ്വസിപ്പിച്ച് അവളെ ആരോ വീട്ടിൽ കൊണ്ടാക്കി…
അയാളുടെ മരണം നാട്ടിൽ എല്ലാരും അറിഞ്ഞു അവളും മക്കളും ഒഴിച്ച്..
കുറേ സമയം കഴിഞ്ഞ് പള്ളിയിൽ നിന്നും ഒരു ശബ്ദം കേട്ടു… ഇന്നാ ലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻ… ഇത് കേട്ടതും അവൾ സ്തബ്ധയായി .. പറക്കമുറ്റത്ത തന്റെ കുഞ്ഞുങ്ങളെ മാറോടണച്ച് അവൾ പൊട്ടി കരഞ്ഞു.. അവസാനമായി തന്റെ പ്രിയതമന്റെ മുഖമൊന്ന് കാണാൻ അവൾ കൊതിച്ചു.. പക്ഷേ അവിടെയും നിരാശയായിരുന്നു ഫലം അയാൾക് കൊവിഡ് പോസിറ്റീവ് ആയിരുന്നു😔 അതിനാൽ വീട്ടിൽ കൊണ്ട് വരാതെ നേരെ പള്ളിപ്പറമ്പിൽ കൊണ്ട് പോയി അടക്കി😔
ഇത് ഒരാളുടെ മാത്രം കഥയല്ല, സുഹൃത്തുക്കളെ…ഒരുപാട് ജീവനുകൾ ചെറുപ്രായത്തിൽ തന്നെ പൊലിഞ്ഞിട്ടുണ്ടാകാം.. ഒരുപാട് മക്കൾ അനാഥരായിട്ടുണ്ടാകാം.. ഇനി ആർകും ഇങ്ങനൊരു അവസ്ഥ വരാതിരിക്കട്ടെ എന്ന് സർവേശ്വരനോട് നമുക്ക് പ്രാർത്ഥിക്കാം….
🖊️🖊️Ayisha Fathima

Leave a Reply

Your email address will not be published. Required fields are marked *