
©️All rights reserved
ഇരുട്ടിന്റെ ആഴങ്ങളിൽ എവിടെയോ ചങ്ങലകിലുക്കം ചെറുതായി ഉയർന്നു… മുറിയിൽ ചോരയുടെ ഗന്ധം പരന്നിരുന്നു… പതിയെ അവിടമാകെ പ്രകാശം നിറഞ്ഞു… വാതിൽ തുറന്ന് അകത്തേക്കവൾ വന്നു.മുട്ടുകുത്തിയവന് അഭിമുഖമായി ഇരുന്നു… അവളുടെ ശ്വാസം അവന്റെ മുഖത്ത് പതിച്ചു… തിളക്കം നഷ്ടപ്പെട്ട രണ്ട് കണ്ണുകൾ അവളെ തന്നെ ഉറ്റ് നോക്കി…
“എന്തേ….ഇങ്ങനെ നോക്കാൻ…. ചങ്ങലക്കണ്ണികൾ കൊണ്ട് മുറിഞ്ഞോ…. എന്തിനാ രക്ഷപ്പെടാൻ നോക്കുന്നേ… ഞാൻ വിടും ന്ന് തോന്നുന്നുണ്ടോ….”
“എന്തിനാ നീ എന്നെ ഇങ്ങനെ ??”
” എന്റെ സ്നേഹം ഭ്രാന്തമായിരുന്നില്ലേ ദേവേട്ടാ….എന്റെ ലോകം പോലും അതിലേക്ക് ചുരുങ്ങിപ്പോയില്ലേ…എന്നിട്ടും എന്നെ….”
” ദാത്രി ഞാൻ… ഞാൻ ഒന്നും….” അവൻ വാക്കുകൾക്കായി ഉഴറി….
“ദാത്രി…. ദേവനെ മാത്രം പൂജിച്ച ഒരു പൊട്ടി…. ദേവേട്ടന്റെ പ്രണയം ഞാനല്ലന്ന് അറിഞ്ഞിട്ടും പരിഭവം തോന്നിയില്ല… സാന്ദ്രയോട് തെല്ലും ദേഷ്യവും തോന്നിയില്ല….കാരണം എനിക്ക് സ്നേഹിക്കാതിരിക്കാൻ ഇതൊന്നും തടസ്സം ആയിരുന്നില്ല…. നിങ്ങൾ അവളെ താലി കെട്ടിയപ്പോഴും ന്റെ കണ്ണ് നിറഞ്ഞില്ല… ദേവന്റെ സന്തോഷം മാത്രായിരുന്നു ദാത്രിയുടെ ഇഷ്ടം…എന്നിട്ടും എന്നെ പിച്ചിചീന്താൻ ഇട്ട് കൊടുത്തില്ലേ…. എന്തിനായിരുന്നു…. ഒരു ദ്രോഹത്തിനും വരാത്ത എന്തിനെ ന്നെ? പറയ്…. പറയാൻ… “
അവളുടെ അലർച്ച അവിടെ ഒന്നാകെ മുഴങ്ങി…
ദേവന്റെ ഓർമ്മകൾ പുറകിലേക്ക് പോയി…. ദ്രാത്രിയുടെ പ്രണയം അറിയാമായിരുന്നിട്ടും അവൻ തന്റെ ക്ലാസിലെ സാന്ദ്രയിൽ മനസ്സ് കൊരുത്തിരുന്നു…. സാന്ദ്രയുടെയും ദേവന്റെയും പ്രണയവല്ലരികൾ പൂത്ത് തളിർക്കുന്നത് ദാത്രി പുഞ്ചിരിയോടെ നേരിട്ടത് ദേവനിലും അത്ഭുതം ഉണ്ടാക്കി… അവർ ദാമ്പത്യത്തിലേക്ക് കടന്നിട്ടും ദാത്രി ഒരു നോക്ക് കൊണ്ട് പോലും തങ്ങളെ ശല്യം ചെയ്തിരുന്നില്ല… തന്നോടുള്ള പ്രണയം അവൾക്ക് ഉപാസന പോലെയായിരുന്നു…
ആ നശിച്ച രാത്രി കുടിച്ച് ബോധമില്ലാതെ ദാത്രിയെ കുറിച്ച് വാചാലയായതാണ് എല്ലാത്തിനും കാരണം…. സാന്ദ്രയുടെ ഉള്ളിൽ വിഷ വിത്തുകൾ പാകാൻ അത്രയും മതിയാരുന്നു..
” ഏട്ടാ ആരാ ദാത്രി …? ” സാന്ദ്രയുടെ ചോദ്യത്തിനു മുന്നിൽ ദേവൻ പകച്ചു പോയി….
” ആരാ ദാത്രി പറയ്…. എനിക്കറിയണം… ഇന്നലെ കേട്ടതൊക്കെ പറയ് ഏട്ടാ…”
” മോളേ അത്… ദാത്രി ന്റെ നാട്ടിലെ കുട്ടിയാ…. അവൾക്ക് എന്നോട് കുഞ്ഞിലെ പ്രണയമായിരുന്നു… ഞാൻ ഇന്ന് വരെയും അറിഞ്ഞ ഭാവം നടിച്ചിട്ടില്ല…പിന്നെ അവൾ ഈ നിമിഷം വരെയും എന്നോട് ഒന്നും പറഞ്ഞിട്ടും ഇല്ല…. അല്ലാതെ നീ കരുതും പോലെ ഒന്നും ല്ല…”
“ഉം…”
സാന്ദ്രയുടെ മനസ്സ് അവൾക്കും മീതെയായി….6 ദേവനെ ഒരു അണുവിട പോലും മറ്റൊരാൾ സ്നേഹിക്കുന്നത് അവൾക്ക് ഇഷ്ടമല്ലാരുന്നു…
” വിഷ്ണു…. എനിക്ക് നിന്നെ അത്യാവശ്യമായി കാണണം ….”
കുറച്ചു സമയത്തിനു ശേഷം …
” ന്താടീ…? ന്താ നിനക്ക് ഇത്ര അത്യാവശ്യം ?”
” ഏട്ടന്റെ നാട്ടിലെ ഒരു കുട്ടി പേര് ദാത്രി….. (ദേവനിൽ നിന്നും കിട്ടിയതൊക്കെ അവൾ അവനോട് പറഞ്ഞു ) എനിക്ക് അവളെ കാണണം… അവൾടെ ഉദ്ദേശം അറിയണം… രണ്ടും കൂടി എന്നെ പൊട്ടിയാക്കുവാണോന്ന്….”
കുറച്ച് നോട്ട് കെട്ടുകൾ അവന്റെ കൈകളിലേക്കവൾ വച്ച് കൊടുത്തു…. വിഷ്ണുവിന്റെ മുഖത്ത് ഗൂഢമായ ചിരി ഉണർന്നു….
“സാന്ദ്ര…. “
” ഉം “
” അവളെ കുറിച്ചറിഞ്ഞു… പ്രായമുറച്ചപ്പോൾ മുതൽ നിന്റെ ദേവാനന്ദനെ മനസ്സിൽ ധ്യാനിച്ച് ജീവിക്കുന്നവൾ… ഒരു പക്ഷേ നിന്നെക്കാളേറെ….”
” നോ നോ നോ വിഷ്ണു…എനിക്ക് കേൾക്കണ്ട… അവളെ അവളെ ഇനി വച്ചേക്കരുത് … മുൻപ് ചെയ്ത പോലെ ഒക്കെയും തീർത്തേക്ക് … “
വിഷ്ണു സാന്ദ്രയുടെ പണത്തിനു മീതേ കൊന്നൊടുക്കിയതൊക്കെയും ദേവാനന്ദനെ സ്നേഹിച്ചവരെയായിരുന്നു…
” ആരാ ??? ന്തിനാ ന്നെ ? എവിടെയാ….”
ദാത്രിയുടെ ദൈന്യത അവനെ കൂടുതൽ ഭ്രാന്ത് പിടിപ്പിച്ചു…
” ന്തിനാ പെണ്ണേ നീ ഇങ്ങനെ ? എന്റെ കൈയ്യിൽ നിന്ന് നീ ഇനി രക്ഷപ്പെടില്ല… നീ എന്തിനാ കിട്ടാത്ത സ്നേഹവും മോഹിച്ച് ഇരിക്കുന്നെ … അവൻ നിന്റേതല്ലല്ലോ “
” നിങ്ങൾ ആരാ ? ന്തൊക്കെയാ പറയണെ ” കണ്ണുനീർ അവളുടെ കവിളുകളിലൂടെ ഒലിച്ചിറങ്ങി… തൊണ്ടക്കുഴിയിൽ ഞരമ്പുകൾ തെളിഞ്ഞു നിന്നു…
” ദേവാനന്ദൻ …… അവനെ അല്ലെ നീ പൂജിക്കുന്നേ…”
ദാത്രിയുടെ കണ്ണുകളിൽ ഭയം നിറഞ്ഞു കവിഞ്ഞിരുന്നു…
“നിങ്ങൾ എ…ന്തി…നാ ?….”
” സാന്ദ്ര ദേവാനന്ദന്റെ ഭാര്യ…. അവൾക്ക് അവനോട് ഭ്രാന്താണ് … ആ അവൾ നീ അവനെ ഇങ്ങനെ സ്നേഹിച്ചാൽ വെറുതെ വിടുമോ… അവന്റെ പുറകെ നടന്ന ഓരോ പെണ്ണിനെയും അവൾ നശിപ്പിച്ചു… ഇപ്പോൾ നിന്നെയും… നിനക്കാണ് അവൾ ഏറ്റവും ക്രൂരമായ മരണം നിശ്ചയിച്ചത് … ദേവനെ സ്നേഹിച്ച് മനസ്സാൽവരിച്ചു ജീവിക്കുന്ന നിന്നെ ഞാൻ സ്വന്തമാക്കും… കല്യാണം കഴിച്ച് കൂടെ പൊറുപ്പിക്കാനല്ല ടീ… നിന്റെ ഉടലഴക് നുകരാൻ … “
വിഷ്ണുവിന്റ ചിരി ക്രൗര്യത്തിലേക്ക് മാറിയിരുന്നു…
” വേണ്ടാ… ന്നെ കൊന്നോളൂ… പക്ഷേ എന്നെ ഉപദ്രവിക്കരുത്…. ഞാനാരെയും ദ്രോഹിച്ചിട്ടില്ല… ഒരു നോട്ടം കൊണ്ട് പോലും മറ്റൊരാളാൽ കളങ്കപ്പെടാൻ എനിക്ക് കഴിയില്ല… വേണ്ടാ…പ്ലീസ് ….. വേണ്ടാ….”
ദാത്രിയുടെ ഓരോ വിളിയും അവനെ ഹരം കൊള്ളിച്ചു… അവന്റെ കൈകൾക്കുള്ളിൽ പ്രതിരോധം ഒന്നൊന്നായി കുറഞ്ഞു വന്നു… അവളെ പിന്നെയും പിന്നെയും അവൻ ഉപയോഗിച്ചു… അവന്റെ വികാരം അടങ്ങും വരെ …
” സാന്ദ്ര കഴിഞ്ഞു…. ഒക്കെ നീ പറഞ്ഞ പോലെ….”
” ഉം…. നിന്റെ കാഷ് അക്കൗണ്ടിൽ ഇപ്പോളെത്തും… ബൈ “
വിഷ്ണുവിന്റെ പുറകിൽ ചലനമറ്റ് ദാത്രി കിടന്നു…
” ന്താ ദേവേട്ടാ ആലോചിക്കുന്നേ…. സ്വന്തം ഭാര്യ ചെയ്ത തെറ്റുകൾ അറിഞ്ഞിട്ടും അവളെ പിന്നെയും ചേർത്തു നിർത്തിയത് നിങ്ങൾടെ സ്നേഹമാകാം… പക്ഷേ എനിക്കാ സ്നേഹം ഇല്ലല്ലോ …. അല്ലേ ദേവേട്ടാ….നിങ്ങൾക്ക് അവളെ കാണണ്ടേ….” ദാത്രിയുടെ കണ്ണുകളിൽ നിന്നും ചോര വരുന്നതുപോലെ തോന്നി ദേവാനന്ദന് ….
ദേവാനന്ദന്റെ മുന്നിലേക്ക് സാന്ദ്രയെ അവൾ വലിച്ചെറിഞ്ഞു… കൈയ്യും കാലും കെട്ടിയിരുന്നു… അവിടവിടെ ചോരപ്പാടുകൾ… വസ്ത്രങ്ങൾ ഒക്കെ കീറിപ്പറിഞ്ഞിരുന്നു…. അവൾക്ക് പുറകിലായി വിഷ്ണുവിനെയും ദാത്രി കൊണ്ട് തള്ളി… ദേവാനന്ദന്റെ ഉള്ളിൽ ഭയം വർദ്ധിച്ചു…
” എന്താടീ….നിനക്ക് എന്നെ കൊല്ലണ്ടേ ? നശിപ്പിക്കണ്ടേ….” ദാത്രി ആക്രോശിച്ചു…. സാന്ദ്രയുടെ വായിലെ ടേപ്പ് മാറ്റി…
” എ…. ന്നെ… ഒ… ന്നും… ചെ…യ്യ…..” പറയും മുന്നെ അവൾടെ കവിളിൽ അടി പതിഞ്ഞിരുന്നു…
” ഇത് നീ പറയരുത്…നിനക്ക് അർഹതയില്ല… നീ എത്ര പേരെ കൊന്നൊടുക്കി…. പറയടീ …. അവരൊക്കെ നിന്നോട് എന്താ ചെയ്തേ… പറയാൻ …. എത്ര വീടുകൾ നീ അനാഥമാക്കി…. ഒക്കെ നിന്റെ പ്രണയത്തിനു വേണ്ടി…. ത്ഫൂ…. ഇത് പ്രണയമല്ല… പ്രണയിക്കുന്ന ആർക്കും ഇത്രയും ക്രൂരമാകാൻ കഴിയില്ല…. ഒരു പെണ്ണും ചെയ്യാത്ത പ്രവൃത്തി നീ ചെയ്യിച്ചു….എന്റെ മാനം…. നീ …. നീയാണ്…. പുഴുത്ത പട്ടിക്കുപോലും നിന്നെക്കാൾ വിലയുണ്ട് ….”
ദാത്രിയുടെ കിതപ്പ് അവിടമാകെ നിറഞ്ഞു…. അവൾ വിഷ്ണുവിന്റെ അടുത്തിരുന്നു…
” നീ എന്താ കരുതിയെ ? ഞാൻ തീർന്നോന്നോ….” അവളുടെ കണ്ണുകളിലെ താപം അവന് താങ്ങാനാവുമായിരുന്നില്ല….
” ബാക്കി ഞാൻ പറയാം..” ശബ്ദം കേട്ട ഭാഗത്തേക്ക് എല്ലാവരും നോക്കി… ദേവാനന്ദന്റെ ചുണ്ടുകൾ ഗൗതം എന്ന് പറയുന്നുണ്ടായിരുന്നു… സാമാന്യം ഉയരവും അതിനൊത്തവണ്ണവും… കണ്ണുകൾ നീലവജ്രക്കല്ലുകൾ പോലെ ….
” ഗൗ…തം നീ …എ……ന്താ ഇവി…ടെ ?” ദേവാനന്ദന്റെ വാക്കുകൾ മുറിഞ്ഞു…
” എനിക്ക് ഇവിടെയാണ് ദേവേട്ടാ കാര്യം… അല്ലേ സാന്ദ്ര, വിഷ്ണു…. ഓ സോറി നിങ്ങൾക്ക് എന്നെ അറിയില്ലായിരിക്കും… അതുകൊണ്ട് ഞാൻ പറയാം… നീയൊക്കെ കൂടി കൊന്ന് തള്ളിയ സത്യയുടെ ചേട്ടൻ….” അവൻ ഒന്ന് പുഞ്ചിരിച്ചു….
” സ… ത്യ…. യെ കൊന്നെന്നോ നോ …” ദേവാനന്ദൻ ആ ഷോക്കിൽ ആയിരുന്നു…
“സാന്ദ്ര നീ അവനെയും ?? എന്തിന്? “
” ഏ…ട്ടാ… അത്… എന്നേക്കാൾ സ്വാ … തന്ത്ര്യം അവൻ ഏട്ടനോട് എടുത്തപ്പൊ… സഹിച്ചില്യാ… എനിക്കത് ഇഷ്ടല്യാ…. കൊന്നു….”
“അതേടീ നീ കൊന്നു… ഇതെനിക്കും അറിയില്ലാർന്നു… ദൈവം കൊണ്ടെത്തിച്ചതാ ദാത്രിയെ എന്റെ മുന്നിൽ ഇല്ലേൽ ഒന്നും അറീല്ലാർന്നു…. നീ മരിച്ചെന്ന് കരുതി ഉപേക്ഷിച്ച ഇവളെ ഞാൻ രാത്രിയിൽ റോഡരികിൽ കണ്ടു… ഹോസ്പിറ്റലിൽ എത്തിച്ച് പരിശോധിച്ചപ്പൊ റേപ്പ് ആയിന്ന് മനസ്സിലായി… തൽക്കാലം ന്യൂസ് ലീക്കാകണ്ടാന്ന് കരുതി വെറുമൊരു ആക്സിഡന്റ് ആക്കി ഞാൻ മാറ്റി… ദാത്രിക്ക് ബോധം വരാൻ ദിവസങ്ങൾ എടുത്തു… പതിയെ അവൾക്ക് നടന്നതൊക്കെ അറിഞ്ഞു… അപ്പോഴാണ് സത്യയുടെ മരണത്തിലും എനിക്ക് സംശയം തോന്നിയത് … നിങ്ങൾ ടെ ഓരോ നീക്കവും ഞാനും ഇവളും കണ്ടു കൊണ്ടിരുന്നു… ദാത്രി മരിച്ചെന്ന വിശ്വാസത്തിൽ നീ സന്തോഷിച്ചു… ദേവേട്ടനോട് ദാത്രിയ്ക്ക് നീ ഒരുക്കിയ കെണി പറഞ്ഞിട്ടും നിന്നോട് സ്നേഹം കാണിക്കുന്ന കണ്ടപ്പൊ ഇയാളെയും ഞാൻ വെറുത്തു…പിന്നെ ഈ ദിവസത്തിനായുള്ള കാത്തിരിപ്പായിരുന്നു….” ഗൗതത്തിന്റെ പക കൂടുതൽ ഇരട്ടിച്ചിരുന്നു…
” ദാത്രി തുടങ്ങാം…നിന്റെ പക മാത്രല്ല …. ഇവൾ കൊന്ന് തള്ളിയ പലർക്കും വേണ്ടി…” ഗൗതമിന്റെ വാക്കുകൾ അവളെ മത്ത് പിടിപ്പിച്ചു…
“വിഷ്ണു… നിനക്ക് ജീവിക്കണോ …. പറയ്…” ദാത്രിയുടെ മനസ്സ് അവന് മനസ്സിലായില്ല…
” ഉം … “
” നിനക്ക് ഞാൻ ക്വട്ടേഷൻ തരാം… കൂലി നിന്റെ ജീവൻ എന്താ സമ്മതാണോ ? ഇല്ലേൽ ഗൗതമിന്റെ കൈയ്യിലെ റിവോൾവർ ചലിക്കും…” ദാത്രി ക്രൂരമായി ചിരിച്ചു…
“സ… മ്മ… തം….” വിഷ്ണു വിക്കി വിക്കി പറഞ്ഞു…
” എങ്കിൽ നീ സാന്ദ്രയെ റേപ്പ് ചെയ്യണം… അതും ദേവേട്ടന്റെ മുന്നിൽ ഇട്ട്… അവൾ എനിക്ക് സമ്മാനിച്ചത് …ന്താ നീ ചെയ്യില്ലേ..?”
“നോ… ദാത്രി വേണ്ട….” സാന്ദ്രയുടെ നിലവിളി ദാത്രി ആവോളം ആസ്വദിച്ചു…
” വേണം… നിനക്ക് ഒരുപദ്രവും ഉണ്ടാക്കാത്ത എന്നെ നീ ഇതൊക്കെ ഇവനെ കൊണ്ട് ചെയ്യിച്ചു… ആ നീ ഇതറിയണം… സ്വന്തം മാനം പോകുന്ന ഒരു പെണ്ണിന്റെ വില… ഇഷ്ടം ഇല്ലാത്ത ഒരുത്തൻ തൊടുമ്പോൾ ഉണ്ടാകുന്ന പിടച്ചിൽ… നീ അറിയണമടീ …..ചെയ്യടാ ഇവളെ ….” അതൊരു ആജ്ഞയായിരുന്നു… വിഷ്ണുവിന്റെ കെട്ടുകൾ അഴിച്ചു… തോക്കിന്റെ മുനയിൽ നിന്ന വിഷ്ണുവിന് എതിർക്കാൻ കഴിയില്ലാരുന്നു… ഓടി രക്ഷപ്പെടാൻ എവിടയാണെന്നു പോലും അറീല്ല … ചുറ്റും കാട് …. അതിന് ഒത്ത നടുക്ക് ഒരു വീടും… മനുഷ്യൻ പോയിട്ട് മൃഗങ്ങൾ പോലും ആ വഴി വരില്ല… വിഷ്ണു സാന്ദ്രയെ ചെയ്യുന്ന കാണാൻ വയ്യാതെ ദേവാനന്ദൻ ഉറക്കെ നിലവിളിച്ചു… അപ്പോഴൊക്കെ പ്രതികാര ദുർഗ്ഗയെ പോലെ ദാത്രി ഭ്രാന്തമായി ചിരിച്ചു….
വിഷ്ണു സാന്ദ്രയുടെ ദേഹത്ത് നിന്ന് എഴുന്നേറ്റതും അവന്റെ കൈയ്യും കാലും ബന്ധിക്കപ്പെട്ടു…
“നീ ഇനി ഒരിക്കലും ഒരാണായി ജീവിക്കണ്ട….” ഗൗതമിന്റെ കയ്യിലെ സർജിക്കൽ ബ്ലയ്ഡ് അവന്റെ ലിംഗത്തെ അറുത്ത് മാറ്റിയിരുന്നു…
” എന്നെ ഒന്ന് കൊന്ന് തരുവോ….” സാന്ദ്രയുടെ ചോദ്യം ഗൗതമിനെയും ദാത്രിയെയും ചിരിപ്പിച്ചു….
” കൊന്നാൽ നീ രക്ഷപ്പെടും… നീ ജീവിക്കണം… ഓരോ നിമിഷവും നീറി.. നീറി… നീ നിന്റെ ദേവനു വേണ്ടി അവനെ മറ്റാരും സ്നേഹിക്കാതിരിക്കാൻ വേണ്ടി ചെയ്തതല്ലേ… അവന്റെ കൂടെ നീ വേണം….” ഇതും പറഞ്ഞ് ഗൗതം കൈയ്യിൽ ഇരുമ്പ് ദണ്ഡ് എടുത്ത് ദേവാനന്ദന്റെ നട്ടെല്ലിൽ തല്ലി…. പലവട്ടം…
“ഇനി നിന്റെ ദേവൻ ദാ കിടന്ന കിടപ്പാണ് മരണം വരെ … ഇവനെ ഞങ്ങൾ വെറുതെ വിട്ടേനെ… പക്ഷേ നീ ആരന്ന് അറിഞ്ഞിട്ടും നിയമത്തിനു കൊടുക്കാതെ കൂടെ നിർത്തി…. അന്ന് കുറിച്ചതാ ഇവനും… ഇവന്റെ കൂടെ കൂടിയത് കൊണ്ടാ എന്റെ സത്യ ….” ഗൗതം തളർന്നു ഇരുന്നു…
” മോളേ സാന്ദ്ര…. നിനക്ക് തീർന്നിട്ടില്ല….”ദാത്രിയുടെ വാക്കുകൾ കേട്ട് സാന്ദ്ര ഇനിയെന്ത് എന്ന ഭയത്തിൽ വിറച്ചു… ഗൗതം അവളെ വലിച്ചിഴച്ച് മറ്റൊരു റൂമിൽ കൊണ്ട് പോയി… അത് ഒരു ആസ്പത്രി ഓപ്പറേഷൻ തിയറ്ററിനു സമാനമായിരുന്നു…
” കൊല്ലില്ല…. അവന് ജീവനുണ്ടല്ലോ… ഒരാശ്വാസത്തിന് ഭാവിയിൽ നിനക്ക് അവനിൽ നിന്നും കൃത്രിമമായി അമ്മ ആകാം…. ആ സന്തോഷം നിനക്ക് പാടില്ല….കാരണം അമ്മയാവാൻ നിനക്ക് യോഗ്യതയില്ല… അതുകൊണ്ട് നിന്റെ ഗർഭപാത്രം ഇപ്പൊ റിമൂവ് ചെയ്യുവാ….” ഗൗതമിന്റെ വാക്കുകൾ സാന്ദ്രയെ കീറിമുറിച്ചു പോയി…. താൻ ചെയ്ത തെറ്റിന് ഇത്രയും വലിയ ശിക്ഷ അവൾ ഒരിക്കലും വിചാരിച്ചില്ല… എത്രയോ അമ്മമാരെ താൻ അനാഥരാക്കി… ഏറ്റ് വാങ്ങാൻ അല്ലാതെ മറ്റൊന്നിനും അവൾക്ക് ആകില്ലന്ന് ഉറപ്പുണ്ടായിരുന്നു….
തങ്ങളുടെ വിധി നടപ്പിലാക്കി ഗൗതമും ദാത്രിയും അവരുടെ ലോകത്തേക്കും പോയി….
സ്റ്റോറി by
ചാരു🥀
““””””””“*
പൊസ്സസ്സീവ് എന്ന ഒരു സ്റ്റേജ് ഇത്രയും ക്രിട്ടിക്കൽ വരെ എത്തിക്കാം… ഇങ്ങനെ പല തരത്തിലുള്ള വാർത്തകൾ നാം കാണുന്നും ഉണ്ട്… അങ്ങനെ ഇതുപോലെ ഒന്നെഴുതി എന്ന് മാത്രം…