കള്ളൻ പണിക്കർ

പാണ്ഡവപുരത്തെ മഹിമയുളള കുലത്തിലെ, ദരിദ്രനായ മനുഷ്യനായിരുന്നു ഭാസ്കരപണിക്കർ. ദാരിദ്രംകൊണ്ട് അയാൾ ചില്ലറമോഷണങ്ങൾ നടത്തിയിരുന്നു. ഇല്ലത്തെ പറമ്പിലെ തേങ്ങയും, വാഴക്കുലയും, അയാൾ മോഷ്ടിച്ച് വിറ്റു. മോഷണകാശിന് പശു ഇറച്ചിവാങ്ങി കറിവെച്ച് കഴിക്കും.
ഒരു ദിവസം പാണ്ഡവപുരത്തെ ഭഗവതികാവിലെ ഭണ്ഡാരം ആരോ മോഷ്ടിച്ചു. വാർത്ത കാതുകളിൽ നിന്ന് കാതുകളിലേക്ക് പറന്നു. പോലീസ് പ്രാഥമീക പരിശോധനക്കായ് എത്തി. അഹിന്ദുവായ പോലീസ് ഓഫീസർ ഭണ്ഡാരമോഷണം അന്വോഷിക്കുന്നത് ആചാര ലംഘനമാണെന്ന് പറഞ്ഞ് ആൾക്കൂട്ടം കലാപത്തിന് കോപ്പുകൂട്ടി. സർക്കാർ അടിയന്തിരമായ് ഉണർന്ന് പ്രവർത്തിച്ച്, അഹിന്ദു ഓഫീസറെ മാറ്റി ഹിന്ദു ഓഫീസറെ നിയമിച്ചു. പോലീസ് ഓഫീസർ പ്രാദേശീക മോഷ്ടാക്കളുടെ ലിസ്റ്റുണ്ടാക്കി. ആദ്യം വിളിച്ചത് ഭാസ്കര പണിക്കരെ. പണിക്കരും, ഭാര്യയും കൃത്യതയോടെ ഓഫീസിലെത്തി.
ആദ്യം ഓഫീസർ ഭാസ്കര പണിക്കരെ മുറിയിൽ കയറ്റി ചോദ്യം ചെയ്തു.
അയാളുടെ വിരലിൽ ഒരു മുറിവുണ്ടായിരുന്നു. “ഇത് ഭണ്ഡാരമോഷണ സമയത്ത് മുറിഞ്ഞതല്ലേടാ..??”പോലീസ് യജമാനൻ അതികഠിന ശബദത്തിൽ അയാളോട് അലറി…
“അല്ല സാർ… ഇറച്ചി നുറുക്കിയപ്പോൾ മുറിഞ്ഞതാണ്”
പണിക്കരെ മുറിയിൽനിന്നിറക്കി പോലീസ് ഭാര്യയെ വിളിപ്പിച്ചു.
“നിൻറ ഭർത്താവിൻറ കൈയ്യ് എങ്ങനെ മുറിഞ്ഞു?
“സാറേ…..അത് വിറക് വെട്ടിയപ്പോൾ മുറിഞ്ഞതാ സാറേ…”
ഓഫീസർ അരിശത്തോടെ ഭാസ്കരപണിക്കരെ മുറിയിലേക്ക് വിളിച്ചു.
“എന്തിരെടാ…കൈ മുറിഞ്ഞത് ഇറച്ചി നുറുക്കിയപ്പോഴാണെന്ന് നീയും, വിറക് വെട്ടിയപ്പോഴാണെന്ന് ഓളും”
പോലീസ് ഓഫീസർ ഭാസ്കരപണിക്കരുടെ കവിളത്ത് ആഞ്ഞടിച്ചു.
“ഇപ്പോൾ പൊക്കോളു….ഞാൻ വിളിപ്പിക്കുമ്പോൾ വീണ്ടും വരണം” എന്ന താക്കീതോടെ പോലീസ് അവരെ പറഞ്ഞയച്ചു. വീട്ടീലേക്കുളള യാത്രാ മധ്യേ, ആളൊഴിഞ്ഞ ഒരു വളവിൽ വെച്ച് പണിക്കർ ഭാര്യയുടെ കവിളത്ത് ആഞ്ഞടിച്ച് ചോദിച്ചു… ” എടി ഞാൻ ഇറച്ചി നുറുക്കിയല്ലേ കൈമുറിഞ്ഞത്”
അവൾ കവിൾ തടവി പറഞ്ഞു…”അതെ”
“പിന്നെ നീ എന്തിനാ വിറകുവെട്ടിയപ്പോൾ മുറിഞ്ഞതാണെന്ന് പറഞ്ഞേ?
“ഞാനൊരു കുല സ്ത്രീയല്ലേ…. അടുക്കളപണി നിങ്ങളേക്കൊണ്ടാണ് എടുപ്പിക്കുന്നതെന്ന് പറയാനുളള ബുദ്ധിമുട്ട് കാരണമാ….’
ശുഭം

One comment

Leave a Reply

Your email address will not be published. Required fields are marked *