ഏട്ടത്തി

എന്റെ അച്ഛനും അമ്മയും ഇവരാണ്
കൂടെ വന്നവരെ ചൂണ്ടി കാട്ടി സനൽ അതു പറഞ്ഞപ്പോൾ ബാക്കി എല്ലാം മറ്റുള്ളവർ ഊഹിച്ചെടുത്തു.
ബ്രോക്കർ ആദ്യമേ എല്ലാം സൂചിപ്പിച്ചിരുന്നു
പയ്യന് അച്ഛനും അമ്മയും ഇല്ല ഒരു സഹോദരൻ മാത്രമേ ഉളളൂ എന്ന്.
ശ്യാമയുടെ അരികിൽ വന്നു ഏട്ടത്തി അരുമയോടെ തലോടി.
എന്തോ അവൾക്കു അവരോടു അനിഷ്ടം ആണ് തോന്നിയത്.
അവരുടെ ചിക്കിചികഞ്ഞുള്ള ചോദ്യങ്ങൾക്ക് മുക്കിമൂളി മറുപടി നൽകി.
പെൺകുട്ടിയെ ഇഷ്ടമായി എന്ന് പറഞ്ഞപ്പോൾ അവളുടെ ഉള്ളിൽ ഒരു ആശങ്ക നിറഞ്ഞു.
ചേട്ടൻ വീട് പണിതിട്ടുണ്ട് അനുജന്റെ വിവാഹം കഴിഞ്ഞിട്ട് വേണം മാറി താമസിക്കാൻ.
ഇതെല്ലാം കേട്ടപ്പോൾവീട്ടുകാർ പറഞ്ഞു നിനക്ക് പിന്നെ ആരെയും ഭയപ്പെടേണ്ടതില്ലല്ലോ എന്ന് പറഞ്ഞപ്പോൾ അവൾക്കും തോന്നി അതൊരു നല്ല കാര്യമാണെന്ന്.
വിവാഹം കഴിഞ്ഞു….
തൊട്ടതിനും പിടിച്ചതിനും എല്ലാം ചേട്ടത്തിയുടെ അനുവാദം വാങ്ങണമെന്ന് സനൽ ഉപദേശിച്ചപ്പോൾ അവൾക്കു അമർഷം തോന്നി.
ഒരു ദിവസം സനൽ മഴ നനഞ്ഞു ഓടി വന്നപ്പോൾ ചേട്ടത്തി സാരിതല കൊണ്ടു അവന്റെ തല തൂവർത്തി കൊടുത്തപ്പോൾ ആണ് ആദ്യമായി അവൾ പൊട്ടിത്തെറിച്ചത്.
അവൻ കൊച്ചു കുട്ടിയൊന്നുമല്ലല്ലോ തൂവർത്തി കൊടുക്കാൻ?
ചേട്ടത്തിയുടെ കണ്ണുകൾ നിറഞ്ഞപ്പോൾ സനലിന്റെ മുഖവും വല്ലാതായി.
രാത്രി കിടപ്പുമുറിയിൽ സനൽ പറഞ്ഞു ശ്യാമേ!നീ ഏട്ടത്തിയോട് അങ്ങനെ പറയരുതായിരുന്നു?
അവൾ അവനെ രൂക്ഷമായി നോക്കി.
ഞാൻ പറഞ്ഞതാണോ അതോ അവർ ചെയ്തതാണോ തെറ്റ്?
ഏട്ടത്തി നീ കരുതും പോലെ അല്ല?
അല്ല അതെനിക്കറിയാം അതുകൊണ്ടാണ് ഇത്തരം ചീപ്പ് സെന്റിമെൻസിനെ എല്ലാം ഞാൻ പ്രോത്സാഹിപ്പിക്കാത്തത്?
അതിൽ ഒരു ദുസ്സൂചന ഉണ്ടെന്നു തോന്നിയപ്പോൾ അയാൾ സംസാരം അവസാനിപ്പിച്ചു.
ഒരിക്കൽ ഏട്ടത്തി ഒരു കല്യാണത്തിന് പോകാൻ അവളുടെ പട്ടു സാരി ചോദിച്ചപ്പോൾ എന്റെ വസ്ത്രങ്ങൾ ഞാൻ മറ്റാർക്കും കൊടുക്കാറില്ല എന്ന് നിർദ്ധാഷിണ്യം പറഞ്ഞു.
ഇവർക്ക് പുതിയ വീട്ടിലേക്ക് മാറി താമസിച്ചു കൂടെ?
സഹികെട്ടു അവൾ സനലിനോട് ചോദിച്ചു.
അവൻ അതിനു മറുപടി പറഞ്ഞില്ല.
തങ്ങൾക്ക് ഒരു കുഞ്ഞു പിറക്കാൻ പോകുന്നെന്ന് കേട്ടപ്പോൾ അതിൽ ഏറ്റവും കൂടുതൽ ആഹ്ലാദം കൊണ്ടത് ഏട്ടത്തി ആയിരുന്നു.
എന്നാൽ ആ ആഹ്ലാദം അധികനാളുകൾ നിന്നില്ല.
അബോർഷൻ ആയി.
അതിൽ ഏറ്റവും അധികം സങ്കടപെട്ടതും ഏട്ടത്തി തന്നെ ആയിരുന്നു.
ഹോസ്പിറ്റലിൽ നിന്ന് ഡിസ്ചാർജ് ആയി സ്വന്തം വീട്ടിലേക്കു പോകാമെന്നു കരുതിയപ്പോൾ അമ്മ പറഞ്ഞു ഇതൊക്കെ സാധാരണ സംഭവങ്ങൾ അല്ലെ?
ഒരാഴ്ച റെസ്റ്റെടുത്താൽ മാറുന്നതേയുള്ളൂ. നീ ഭർത്താവിന്റെ വീട്ടിലേക്കു പൊയ്ക്കോ?
അതിനായി ഞാൻ എന്തിനാ ലീവ് എടുക്കുന്നത്?
എന്നാൽ ഏട്ടത്തിഅവളോട്‌ പറഞ്ഞത്
അബോർഷൻ സംഭവിച്ചാൽ എല്ലാ ഗർഭരക്ഷകളും ചെയ്യണം ഇല്ലെങ്കിൽ ശരീരത്തിന് ദോഷം ആണ് എന്നാണ്..
ചേട്ടത്തിയുടെ കരുതലും സ്നേഹവും തന്റെ ഉള്ളിൽ നിന്ന് വെറുപ്പ് അലിഞ്ഞു പോകുന്നത് അവൾ അറിഞ്ഞു.
ഏട്ടത്തിയെ കുറിച്ച് കൂടുതൽ അറിയാൻ അവൾ സനലിനോട് ആഗ്രഹം പ്രകടിപ്പിച്ചു.
ഏട്ടന്റെ വിവാഹം കഴിയുമ്പോൾ എനിക്ക് പതിനാറു വയസ്സ് പ്രായം.
ദിവസവേദനക്കാരനായ ഏട്ടന് ജീവിതം തള്ളിനീക്കാൻ പ്രയാസപ്പെടുന്നതിനിടെ ആണ് അമ്മ മാരകരോഗത്തിന് അടിമപ്പെടുന്നത്.
ചേട്ടത്തിയുടെ അഭരണങ്ങൾ മുഴുവൻ അമ്മയുടെ ചികിത്സക്ക് വേണ്ടി ചിലവഴിച്ചു.
ഞാൻ പ്ലസ്ടു നല്ല പാസ്സായെങ്കിലും തുടർന്ന് പഠിക്കാൻ നിർവഹമില്ലായിരുന്നു.
ആ സമയത്താണ് ഏട്ടത്തിക്കു ഓഹരി വിറ്റ് പണം ലഭിക്കുന്നത്.
ആ പണം കൊണ്ടാണ് ഞാൻ പഠിച്ചു ജോലി നേടിയത്.
നിനക്ക് ഇതൊന്നും അറിയേണ്ട കാര്യമില്ലായിരിക്കും.
പക്ഷേ ഏട്ടത്തി എന്റെ അമ്മക്ക് തുല്യമാണ്. അവരെ മറക്കാൻ എനിക്ക് കഴിയില്ല.


ഏട്ടനും ഏട്ടത്തിയും പുതിയ വീട്ടിലേക്കു താമസം മാറാൻ തീരുമാനം എടുക്കുന്നു എന്നറിഞ്ഞപ്പോൾ ശ്യാമയുടെ ഉള്ളു ഉരുകാൻ തുടങ്ങി. അവൾ അവരെ തടഞ്ഞു.
നിങ്ങൾ പോകരുത്?
നിങ്ങൾ പോയാൽ ഞങ്ങൾ തനിച്ചാകും.
ഇനിയും ഒരുപാട് കാലം നമുക്ക് ഒരുമിച്ചു ജീവിക്കണം. അവളുടെ നിർബന്ധത്തിന് അവർ വഴങ്ങി.
ഇതുപോലെ സ്വന്തം ജീവിതം കുടുംബത്തിന് വേണ്ടി സമർപ്പിക്കുന്ന ഒട്ടേറെ ഏട്ടത്തിമാർ നമുക്ക് ചുറ്റുമുണ്ട്. അവർക്കായി ഇതു സമർപ്പിക്കുന്നു.

One comment

  1. **mitolyn**

    Mitolyn is a carefully developed, plant-based formula created to help support metabolic efficiency and encourage healthy, lasting weight management.

Leave a Reply

Your email address will not be published. Required fields are marked *